2023, ഡിസംബർ 28, വ്യാഴാഴ്‌ച

കണ്ണ് നനയിപ്പിച്ചു വിയോഗം

അപകടങ്ങളും മരണങ്ങളും  ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാർത്തകൾ  കേട്ട്   മനസ്സ് മരവിച്ചിരിരിക്കേ 
തേടിയെത്തിയൊരു മരണ വാർത്ത  മനസ്സിലുണ്ടാക്കിയ  മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല    
ദിവസങ്ങളായി  ചികിത്സയിലായിരുന്നെങ്കിലും    ഇത്ര പെട്ടെന്ന്  സങ്കട കടലിലാക്കി പ്രിയ സുഹൃത്ത്   പോയ്മറയുമെന്ന്    നിനച്ചിരുന്നില്ല        

പരവനടുക്കം  കൈന്താർ എൻ എ മുഹമ്മദ് ശാഫിയുടെ  വിയോഗം     ആയുഷ്കാലം മറക്കാനാവില്ല.    അത്ര മേൽ. സുദൃഡമായിരുന്നു    ഞങ്ങൾ തമ്മിലുള്ള ബന്ധം          കുടിക്കാലം  മുതലുള്ള  പരിചയം  വലിയ അടുപ്പമായി മാറുന്നത്      എപ്പഴാണെന്ന്  കൃത്യമായി പറയാനാവില്ല.    സ്കൂളിൽ എൻ്റെ സിനിയറായിരുന്നു ശാഫിച്ച       ബക്കാർ ച്ചാൻ്റെ ശാഫി  എന്നായിരുന്നു    അന്നെല്ലാവരാലും അറിയപ്പെട്ടിരുന്നത്   

ഏറെ കാലം കൈന്താർ അൽ ഹുദാ മസജിദ് ഇമാമായിരുന്നു  ശാഫിയുടെ പിതാവ്   എൻ. എ അഹമ്മദ് കുഞ്ഞി     പഴയ കാലത്ത്  മരം/ വിറക് കച്ചവs ക്കാരൻ കൂടിയായിരുന്നു   അദ്ദേഹം      ബക്കാർ എന്നായിരുന്നു   ഇത്തരം  കച്ചവട ശാലകൾ  അറിയപ്പെട്ടിരുന്നത്  


സ്കൂളിൽ പഠിക്കുമ്പോഴേ സാമൂഹ്യ സേവന തത്പരനായിരുന്നു  ശാഫി        ഉപ്പ ഇമാമായ മഹൽ പള്ളിയിൽ   നോമ്പ് കാലത്തും അല്ലാത്തപ്പോഴും     എല്ലാ കാര്യത്തിനും  മുമ്പിൽ നിന്നിരുന്ന  കൂട്ടുകാരൻ      ഹൗളിൽ 
വെള്ളംനിറക്കാനായാലുംപരിശരശുചീകരണത്തിനായാലുംകൂടെയുണ്ടാകും       

പരവനടുക്കത്തിൻ്റെ  സാമൂഹ്യ മണ്ഡലത്തിൽ 
എറെ സ്വാധീനം ചെലുത്തിയ സാമുദായിക കൂട്ടായ്മയായിരുന്ന ഇസ്ലാമിക്     സ്റ്റഡീ സർക്കിളിലെ  സജിവ സാന്നിധ്യവും കൂടിയായിരുന്നു ശാഫിച്ച       പളളികമ്മിറ്റിയിലും സ്റ്റഡീസർക്കിളിലുമെല്ലാം   ഭാരവാഹിത്വം ഉണ്ടായിരുന്നതായിട്ടാണോർക്കുന്നത്

ശാഖമുസ്ലിം യൂത്ത്  ലീഗ് കമ്മിറ്റിയിലും  ഞങ്ങൾ ഒരുമിച്ചിരുന്നു   ഞങ്ങളുടെ ട്രഷററായിരുന്നു  ശാഫി

ആദ്യം കുവൈത്തിലും  പിന്നീട്   ബഹ്റൈനിലുമായി  ഏറെക്കാലം  പ്രവാസത്തിലായിരുന്ന ശാഫി  നാട്ടിലെത്തിയാൽ    ആദ്യം അന്വേഷിക്കുക സുഖവിവരത്തോടൊപ്പം 
സംഘടനാ പ്രവർത്തനത്തെ കുറിച്ചായിരുന്നു    കുറഞ്ഞ കാലം  (കൂടു പിടിക) ചെറിയൊരു കച്ചവടവും
പരവനടുക്കത്തുണ്ടായിരുന്നു          ചെറുപ്പത്തിലേ   കാലിനുള്ള അസുഖം  വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു       എങ്കിലും  എല്ലാം സഹിച്ചും  അധ്വാനിക്കാനുള്ള  ത്വരയുണ്ടായിരുന്നു  ഒപ്പം സാമൂഹ്യ തത്പര്യവും      അടങ്ങാത്ത ആവേശവും   ഞങ്ങൾക്കൊക്കെ നൽകിയ പ്രചോദനം ചെറുതല്ല.     

എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കാനും   ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ ഐക്യമുണ്ടാക്കാനും   ആഗ്രഹിച്ചിരുന്ന സുമനസ്സ്       

സംഭവ ബഹുലമായ ഒരു പാട്  ഓർമ്മകൾ
ഇരമ്പി വരുന്നുവെങ്കിലും   വിറയാർന്ന കൈകളിൽ പകർത്താനാവുന്നില്ല എന്നതാണ്    സത്യം 


1993 ലെ സ്കൂൾ തിരഞ്ഞെടുപ്പ് കാലത്ത് പരവനടുക്കം  ഗവ: ഹൈസ്കൂളിൽ       
എം.എസ് എഫ്  ,എസ്. ഐ.ഒ        പ്രവർത്തകർ
സംഘർഷത്തിലേക്ക്   നീങ്ങുമെന്ന്   കണ്ടപ്പോൾ   സമാധാനമാഗ്രഹിച്ച്    ഇടപെടുകയും  എന്നാൽ  അകാരണമായി    കുറ്റാരോപിരാവുകയും 
ചെയ്ത  സംഭവമടക്കം  ഓർക്കാനേറെയുണ്ട്


വർഷങ്ങളായി   തുടരുന്ന മുസ്ലിം ലീഗ്  റിലീഫ് പ്രവർത്തനത്തിലും   കഴിവനുസരിച്ച്     പങ്കാളിയാവാൻ     താത്പര്യമറിയിച്ച് ഇങ്ങോട്ട്  വിളിക്കുന്ന ശാഫിച്ചയുടെ വിളിയിനിയുണ്ടാവില്ല എന്നറിയുമ്പോൾ  തളർന്ന് പോവുകയാണ്

 യൂത്ത് ലീഗിൻ്റെ ദോത്തി ചാലഞ്ചായാലും  ,മുസ്ലിം ലീഗിൻ്റെ    ഖായിദെ മില്ലത്ത് സെൻ്ററിൻ്റെ കാര്യമായാലും       എല്ലായ്പ്പോഴും      പ്രയാസം മറന്ന്    സഹകരിച്ചിരുന്ന ശാഫിച്ചയുടെ       നന്മ നിറഞ്ഞ മനസ്സിൻ്റെ ഉദാഹരണങ്ങൾ നിരവധിയാണ്.


എത്രയോ വട്ടം    ചന്ദ്രിക പത്രം വായിക്കാനായി  ശാഫിച്ചയോടൊപ്പം   വീട്ടിൽ പോയിരുന്നതും  വൈകുന്നേരത്തെ   ചായ    അവരുടെ  സ്നേഹനിധിയായ  ഉമ്മ ബീഫാത്തിമയിൽ നിന്നും  വാങ്ങി കുടിച്ചിരുന്നതും   മറവിയുടെ മാറാല കെട്ടാതെ   തെളിഞ്ഞിരിപ്പുണ്ട്


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീറിനെ കൂടാതെ   ഫസലുറഹ്മാൻ   എന്നൊരു   സഹോദരൻ കൂടിയുണ്ടായിരുന്നതും
സാന്ദർഭികമായി ഓർക്കുകയാണ്  


പ്രിയ കൂട്ടുകാരൻ ബദറുൽ മുനീർ അടക്കമുള്ള കുടുംബാഗങ്ങളുടെയും    ദുഖത്തിലും പ്രാർത്ഥനയിലും പങ്കു ചേരുകയാണ് 


ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന 
ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ     പുഞ്ചിരി കൊണ്ട്   മറച്ച് പിടിച്ച. പ്രിയ സഹോദരന്        അതേ പുഞ്ചിരിയോടെ     നാഥനെ    സമീപിക്കാൻ സാധിക്കട്ടെ    


ആമീൻ.  

സെയ്ഫുവും ഹനീഫയും മുക്രിച്ചാൻ്റെ ആമദും ,



*ഓർമ്മകൾ ബാക്കിയാക്കിമുക്രിച്ചാൻ്റെ   ആമദും   പോയി ..'' ''*



✍🏻 *മുസ്തഫ മച്ചിനടുക്കം*

 മരണമെന്ന  യാഥാർത്ഥ്യത്തെ    നിരാകരിക്കാനാവില്ല എന്നത്     അറിയുമ്പോൾ തന്നെയും      പ്രിയപ്പെട്ടവരുടെ   വിയോഗങ്ങളെ     ഉൾകൊള്ളാൻ   മനസ്സ് മടിക്കുന്നതും  സമയമെടുക്കുന്നതും  അതിനെക്കാൾ   വലിയ 
യാഥാർത്ഥ്യമാണ് 

നവംബർ മാസം 26 ന്  മരണപ്പെട്ട പ്രിയ സ്നേഹിതൻ ശാഫി കൈന്താറിൻ്റെ   ഓർമ്മകൾ     ഇതേ  കോളത്തിൽ     ഞാൻ പങ്കുവെച്ചിരുന്നു   

ഒരു മാസം   പിന്നിടുമ്പോൾ. അടുത്തടുത്ത.  ദിവസങ്ങളിലായി  അടുത്തിടപഴകിയ മൂന്ന്
പേരാണ്     കാലയവനികക്കുള്ളിലേക്ക്   മറഞ്ഞ്  പോയത്


ഡിസംബർ 23ന്    രാത്രി
ഭാര്യ സഹോദരൻ കൂടിയായ പട്ളയിലെ  സൈഫുദ്ദീൻ      മരണമടഞ്ഞ വാർത്തയാണ്   ബാംഗ്ലൂരിൽ    നിന്നുമെത്തിയത്     

ഭാര്യവീട്ടിൽ     ഞാൻ ആദ്യം പങ്കെടുത്ത വിവാഹം  സൈഫുവിൻ്റേതായിരുന്നു
കുടുംബ ബന്ധങ്ങൾക്കും  സൗഹൃദങ്ങൾക്കും  ഏറെ  വില കൽപ്പിച്ച    സൈഫു     കുടുംബത്തിൽ മാത്രമല്ല പ്രിയങ്കരനായിരുന്നത്   എന്ന്   തിരിച്ചറിയുന്നത്  
ജനാസ കാണാനും  നമസ്കാരത്തിനുമായി വന്നു ചേർന്ന    ജനബാഹുല്യമാണ്  


രണ്ട് ദിവസത്തിന്  ശേഷം ഇരുപത്താറാം തിയ്യതി രാവിലെ   കേട്ടത്    കിണർ കുഴിക്കുന്ന ശാഫി ച്ചാൻ്റെ മോൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു

ഉപ്പയെ    പോലെ തന്നെ     പ്രവാസ ജീവിതം  പ്രതീക്ഷിച്ച പ്രയോജനം കിട്ടാതെ    വന്നപ്പോൾ.  കൂലിവേല ചെയ്ത്   ജീവിച്ചിരുന്ന  ഹനീഫ്   അവൻ്റെസമപ്രായക്കാർക്കിടയിൽ      വ്യതിരിക്തനായിരുന്നു   
ഇന്ന ജോലിയെ  ചെയ്യാവൂ      എന്ന്  ശഠിക്കുന്ന യുവാക്കൾക്ക്  മാതൃകയായിരുന്നു  ഹനീഫ്         ജോലിയും പ്രാരാബ്ദങ്ങളുമായി ഉഴലുമ്പോഴും  പ്രാർത്ഥനങ്ങൾക്ക്   മുടക്കം വരുത്തിയിരുന്നില്ല  എന്നതും    ശ്രദ്ധേയമാണ്


ഇരുപത്തേഴാം തിയ്യതി രാവിലെ    വാട്ട്സപ്പ്   ഓപ്പൺ ചെയ്തപ്പോൾ കണ്ടത്    മുക്രിച്ചാൻ്റെ ആമദ് മരണപ്പെട്ട വാർത്തയാണ്           ചെമ്മനാട്ടുകാർക്ക്   സുപരിചിതനായ വ്യക്തിത്വമാണ്   രാമന്തളി കുഞ്ഞിമൊയ്തീൻ മുസ്ലിയാർ       പയ്യന്നൂരിനടുത്ത രാമന്തളിയിൽ. നിന്നും
വന്ന്    ചെമ്മനാട്ടുകാരനായി മാറിയ   ലേസ്യത്തും  കൊളമ്പക്കാലും   പളളിയിൽ  ഇമാമായിരുന്ന
രാമന്തളി മുക്രിച്ചയും   മക്കളും  എല്ലാവർക്കും സുപരിചിതരാണ്    ഇവരിൽ     ഇളയവനായിരുന്നു   അഹമ്മദ്      എന്ന.    മുക്രിച്ചാൻ്റെ     ആമദ്

 കുറെ   വർഷമായി    കളനാട്   കോടങ്കൈ എന്ന സ്ഥലത്തായിരുന്നു 
കുടുംബ സമേതം  താമസിച്ച്   വന്നിരുന്നത് 

പക്ഷെ    സുഹൃത്ത് മുജീബുള്ള കൈന്താർ
വാട്ട്സപ്പിൽ      പങ്കുവെച്ച പോലെ    പരവനടുക്കവുമായുള്ള 
പൊക്കിൾകൊടി ബന്ധം    കാത്തു സൂക്ഷിച്ചിരുന്നു

സഞ്ചിയും  തൂക്കി    നൈറ്റിയും  ,അത്തറും
വീട്   വീടാന്തരം  കയറി
വിപണനം  നടത്തി വന്ന
:വഴിയിൽ.   കാണുന്ന.   ഓരോത്തരോടും    അഭിവാദ്യം  ചെയ്തും വിശേഷങ്ങൾ തിരക്കിയും   അല്ലാതെ കടന്നു പോവാറില്ല.     പരവനടുക്കം   അഞ്ചങ്ങാടിയിൽ. വെച്ചായിരുന്നു     ആ മദിനെ  അവസാനമായി കണ്ടിട്ടുണ്ടാവുക     അധികവും  അവിടെ വെച്ചാണ്   ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്   
സമീറിൻ്റെ പിടികയിലോ
തൊട്ടടുത്ത.  ബസ് സ്റ്റാൻറിലോ   ഇരിപ്പുണ്ടാവും

നോമ്പ് കാലത്ത്   മിക്കവാറും കൈന്താർ പള്ളിയിൽ.   നോമ്പ് മുറിക്കാൻ നേരത്ത്  ഓടിയെത്തുന്ന. ആമദിൻ്റെ  ചിത്രം  എന്നും മനസ്സിലുണ്ടാവും


കല്യാണ   വീടുകളിൽ ക്ലീനിംഗ്   ജോലി  അടക്കം ഏത്   ജോലി ആയാലും   അധ്വാനിച്ച്
ജീവിച്ച. അഹമ്മദ്  ആരോടും    പരിഭവം   പറയുന്നതോ     സങ്കടപ്പെടുന്നതോ  കണ്ടിട്ടില്ല

ഒരിക്കൽ   ഒരു  ബന്ധുവീട്ടിൽ  കല്യാണത്തിന്
ക്ലീനിങ്ങിനായി  വരാമെന്നേറ്റ  അഹമ്മദിനെ  പിന്നെ കാണുന്നത്    കല്യാണവും കഴിഞ്ഞ് ആഴ്ചകൾക്ക്  ശേഷമാണ്     കണ്ട പാടെ   ആമദിൻ്റെ ചോദ്യവും വന്നു    ഏ മുസ്തബാ     നീ പറഞ്ഞെ  മംഗലം  അടുത്താഴ്ചല്ലേന്ന്
ഇതായിരുന്നു  ആമദ്

നിഷ്കളങ്കൻ.   ഇങ്ങനെ
രസകരമായ കാര്യങ്ങൾ ആമദിനെ അറിയുന്നോർക്കെല്ലാം പറയാനുണ്ടാവും    പലപ്പോഴും   ബാഗും അരികെ  വെച്ച്    ബസ്  കാത്തിരിക്കുന്ന  ആമദ്
ബസ് വരുമ്പോൾ   ബാഗിൻ്റെ    കാര്യം   മറക്കും    


ഒരർത്ഥത്തിൽ    നടന്നു തീർത്ത ജീവിതമായിരുന്നു ആമദിൻ്റേത്      കഴിഞ്ഞ വർഷം    ആ മദിനെ   കാണുന്നില്ല
എന്ന. വാർത്ത  പരന്നു ഏതാനും ദിവസങ്ങൾക്കകം
തിരിച്ചെത്തിയ.  ആമദിനോട്   കാര്യം  തിരക്കിയപ്പോൾ
പറഞ്ഞത്     ബാംഗ്ലൂർ. പോയതായിരുന്നു  ഇടക്ക്    ഫോൺ ചാർജ്   തീർന്നു പോയി


അപ്പോൾ. പ്രാകുമ്പോൾ. പറഞ്ഞിരുന്നില്ലേ  എന്ന് ചോദിച്ചപ്പോൾ.   നിഷ്കകളങ്കമായ ചിരിയോടെ  പറഞ്ഞു    ഇല്ല   പറയാൻ മറന്ന്  പോയെന്ന്
   


മാപ്പിളപ്പാട്ടു ഗായകൻ അസീസ്  തായിനേരിയുടെ  കാസറ്റുകൾക്ക്   പ്രിയമേറിയിരുന്ന
കാലത്ത് പയ്യന്നൂർ മുതൽ
മംഗലാപുരം വരെ
എത്തിച്ചിരുന്നത്
അഹമദായിരുന്നു


അന്നത്തെ പോലെ യില്ലെങ്കിലും  ഇപ്പോഴും   ആ ബന്ധവും  പയ്യന്നൂരിലേക്കുള്ള യാത്രയും     മുടങ്ങിയിരുന്നില്ല


ജ്യേഷ്ഠ  സഹോദരനും 
വേണ്ടത്ര. ആദരം ലഭിക്കാത പോയ ഗാന രചയിതാവുമായിരുന്ന
അബ്ദുല്ല ലേസ്യത്തിൻ്റെ   വരികൾ ചിലത്  ആമദിന്  മന:പാഠമായിരുന്നു
ഇടക്കൊക്കെ     മൂളിപ്പാടാറുമുണ്ട്


രസകരമായ ഒരു പാട്ട്  ഓർമ്മകൾ   ബാക്കിയാക്കിയാണ് 
ആമദ്      വിട പറഞ്ഞത്


ഇവരുടെ പാരത്രിക.  ജീവിതം      സന്തോഷ പ്രദമാവാൻ   നമുക്ക് 
പ്രാർത്ഥിക്കാം







ചിത്രം   




       1  ഹനീഫ

     2   സൈഫുദ്ദീൻ  പട്ള3.
    
       3   അഹമ്മദ്

2023, ഡിസംബർ 13, ബുധനാഴ്‌ച

അർത്ഥ രഹിതമായ മനുഷ്യാവകാശ ദിനം


ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച്  പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും    ജലരേഖകളായി മാറുന്ന കാഴ്ചയാണ്  ലോകമെമ്പാടും  ദൃശ്യമാകുന്നത്   









ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന  രാജസ്ഥാനിൽ   35 ശതമാനം  മുസ്ലിം വോട്ടുകളുള്ള ഹവ്വ മഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നും ആയിരത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച ബാലു മകുന്ദ് ആചാര്യ എന്ന യോഗിക്ക് പഠിക്കുന്ന സന്യാസി നേതാവ്  ഫലപ്രഖ്യാപനം വന്നയുടൻ    മണ്ഡലത്തിലെത്തിയത് വോട്ടർമാർക്ക് നന്ദി പറയാനായിരുന്നില്ല  മറിച്ച് വാഹനത്തിൽ ഗദയുമായി മുസ്ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി  കടകളട പിക്കാനായിരുന്നുവെന്നതും   ചേർത്ത് 









2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

രാജ്യത്തിൻ്റെ യശസ്സുയർത്തിയ പ്രധാനമന്ത്രി

ശ്രീമതി -
 ഇന്ദിരാഗാന്ധിയുടെ  മുപ്പത്തി ഒമ്പതാം ചരമ വാർഷിക ദിനമാണിന്ന്

ഇന്ത്യ കണ്ട പ്രധാന മന്ത്രിമാരിലെ   ഏക വനിതയായിരുന്നു  ഇന്ദിര     1984 ഒക്ടോബർ 31 ന്   സ്വന്തം അംഗരക്ഷകരാൽ   വെടിയേറ്റ്   മരിക്കുമ്പോൾ 67 വയസ്സായിരുന്നു  അവരുടെ   പ്രായം

പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ പുത്രിയെന്നതിനപ്പുറം സ്വന്തമായ വ്യക്തിത്വം കൊണ്ട് തന്നെ   ശ്രദ്ധേയമായിരുന്നു  ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ  പൊതു ജീവിതം    നെഹ്റു വിൻ്റെയും   ,ലാൽ ബഹദൂർ ശാസ്ത്രിയുടെയും മന്ത്രിസഭയിൽ  അംഗമായിരുന്ന   ഇന്ദിര ശാസ്ത്രിയുടെ   മരണ ശേഷമാണ്  പ്രധാനമന്ത്രി പദവിയിലെത്തുന്നത്

1969ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വി.വി ഗിരിയെ   പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരിൽ    മത്സരിപ്പിച്ച്   വിജയിപ്പിച്ച     തൻ്റേടിയായിരുന്നു  അവർ.       പാർട്ടിയിലും
സർക്കാരിലും   ഏകാധിപതിയെന്ന ആക്ഷേപത്തിനിരയായെങ്കിലും     രാജ്യത്തിൻ്റെ യശസ്സ് ഉയർത്തുന്നതിൽ മികച്ച സംഭാവന നൽകിയ പ്രധാനമന്ത്രിയായിരുന്നു അവർ.      ബാങ്ക് ദേശസാൽകരണവും പ്രീ വിപ്പേർസ് നിർത്തലാക്കൽ തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങൾ   അവരുടെ ഇഛാശക്തിയുടെ  വിജയമായിരുന്നു    

1975 ലെ  അടിയന്തിരാവസ്ഥാ പ്രഖ്യാപനവും പ്രതിപക്ഷ മാധ്യമ വേട്ടയും  തുടർന്നു 1977 ൽ നടന്ന  തിരഞ്ഞെടുപ്പിലെ തോൽവിയും   അവരുടെ ജീവിതത്തിലെ   ഇരുണ്ട അദ്ധ്യായങ്ങളായിരുന്നുവെങ്കിലും   1980-ൽ പൂർവാധികം ശക്തിയോടെ അധികാരത്തിൽ  തിരിച്ചെത്തിയ  ശ്രീമതി ഗാന്ധിയുടെ  വ്യക്തി പ്രഭാവം    വേറിട്ടു നിൽക്കുന്നു 

പശ്ചിമേഷ്യയിൽ    ഇസ്രയേലിൻ്റെ     താന്തോന്നിത്തത്തിന് 
മുന്നിൽ  മറുത്ത് പറയാൻ  വൻ ശക്തികൾ പോലും അറച്ചു  നിൽക്കുകയും
ഇസ്രയേലിനെതിരായ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കുകയും  ഫലസ്തീനിൽ മാനുഷിക മൂല്യങ്ങൾ ചവിട്ടിമെതിച്ച് കൊണ്ട്
ദിനം പ്രതി കുഞ്ഞുങ്ങളടക്കം  ആയിരങ്ങൾ കൊല്ലപ്പെടുകയും ചെയ്യുമ്പോൾ        വൻ ശക്തികളുടെ ഇംഗിതത്തിന് വഴങ്ങാത്ത  ചേരി ചേരാ നയത്തിലൂടെ ഭാരതത്തിൻ്റെ യശസ്സുയർത്തിയ ഇന്ദിരയുടെ ഓർമ്മകൾക്ക് പ്രസക്തിയേറുകയാണ്

പി.എൽ ഒ. ചെയർമാനും പാലസ്തീൻ  പ്രസിഡൻ്റുമായിരുന്ന യാസർ  അറഫാത്ത് 
എൻ്റെ സ്വന്തം സഹോദരിയെന്നായിരുന്നു    ശ്രീമതി ഗാന്ധിയെ വിശേഷിപ്പിച്ചിരുന്നത്
ഇന്ത്യയുമായി യാസര്‍ അറഫാത്തിന്‍റെ ബന്ധങ്ങള്‍ എപ്പോഴും നല്ലതായിരുന്നു. 1974ല്‍ പലസ്തീനിനെ അംഗീകരിച്ച ഇന്ത്യ അറബ് രാജ്യമല്ലാത്ത ആദ്യത്തെ രാജ്യമായിരുന്നു

രാജ്യത്തിൻ്റെ മതേതര സ്വഭാവവും ബഹുസ്വരതയും നില നിർത്തുന്നതിലും ശ്രീമതി ഇന്ദിരാഗാന്ധിയുടെ  സംഭാവന    ഏറെ വലുതായിരുന്നു

ഇന്ത്യയെന്നാൽ ഇന്ദിര'യെന്നും ഇന്ദിരയെന്നാൽ ഇന്ത്യയെന്നും മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു രാജ്യത്തിന്റെ തെരുവുകളിൽ. സമാനതകളില്ലാത്ത ജീവിതമായിരുന്നു ഇന്ദിരാ ഗാന്ധിയുടേത് എന്നതിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയമുണ്ടാകില്ല. മരിക്കുന്നതിന് തലേദിവസം ഒറീസയിലെ ഭുവനേശ്വറിൽ അവർ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ഭാഗം ഇങ്ങനെ ആയിരുന്നു. 'ഇന്ന് ഞാൻ ഇവിടെയുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. പക്ഷേ ദേശീയ താത്പര്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം ഓരോ പൗരനിലും നിക്ഷിപ്തമാണ്. ഞാനിത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് നേരെ എത്ര വധശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആർക്കും കണക്കുണ്ടാവില്ല. ലാത്തിയ്ക്കുള്ള അടികളും. ഇവിടെ ഭുവനേശ്വറിലെത്തിയപ്പോൾ തന്നെ ഒരു ഇഷ്ടിക കഷ്ണം എന്റെ മേൽ പതിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും എന്നെ ആക്രമിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ ജീവിച്ചിരിക്കുമോ അതോ കൊല്ലപ്പെടുമോ എന്നത് ഞാൻ ഗൗരവത്തിൽ എടുക്കുന്നില്ല. 

ദീർഘമായ ജീവിതം ഇതുവരെ ജീവിച്ചു. എന്റെ ജനങ്ങളെ സേവിക്കുന്നതിനാണ് ജീവിതം ഉഴിഞ്ഞുവച്ചതെന്ന് പറയുന്നതിൽ എനിക്ക് തികഞ്ഞ അഭിമാനം ഉണ്ട്. അതിൽ മാത്രമാണ് എനിക്ക് അഭിമാനം. അവസാന ശ്വാസം വരെ ആ സേവനം ഞാൻ തുടരുക തന്നെ ചെയ്യും. മരിച്ചു വീണാലും എന്റെ ഓരോ തുള്ളി ചോരയും ഇന്ത്യയ്ക്ക് ഊർജവും ശക്തിയും പകരുമെന്ന് എനിക്ക് പറയാൻ സാധിക്കും'.
ഭുവനേശ്വറിലെ പ്രസംഗം അറംപറ്റിയതു പോലെയായി. പരിപാടി കഴിഞ്ഞ് ഡൽഹിയിലെ വസതിയിലേക്ക് ഇന്ദിര മടങ്ങി. പിറ്റേ ദിവസം രാവിലെ ബ്രിട്ടീഷ് നടനും അവതാരകനുമായ പീറ്റർ യൂസ്റ്റിനോവുമായി ഐറിഷ് ടെലിവിഷനുള്ള അഭിമുഖം തീരുമാനിച്ചിരുന്നു. 1984 ഒക്ടോബർ 31 ന് രാവിലെ ഇളം ഓറഞ്ച് സാരിയും കറുത്ത ചെരുപ്പുകളും കയ്യിലൊരു ചുവന്ന ബാഗുമായി ഇന്ദിരാ ഗാന്ധി സഫ്ദർജങിലെ വീട്ടിൽ നിന്നും ഒരു ഗേറ്റിനപ്പുറമുള്ള അക്ബർ റോഡിലെ ഓഫീസിലേക്ക് ഇറങ്ങി. നിമിഷങ്ങൾക്കകം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.






✍🏻 മുസ്തഫ മച്ചിനടുക്കം'

2023, സെപ്റ്റംബർ 27, ബുധനാഴ്‌ച

ഖായിദെ മില്ലത്തിൻ്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന നായകൻ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന 
മർഹൂം സി.എച്ച് മുഹമ്മദ് കോയാ സാഹിബിൻ്റെ ദേഹ വിയോഗത്തിൻ്റെ നാലു പതിറ്റാണ്ട് പൂർണ്ണമാവുകയാണ് (സെപ്തംബർ 28 / 2023)          

ആ വന്ദ്യ നേതാവിനെ നേരിൽ കാണാനുള്ള ഭാഗ്യം ഈ വിനീതനുണ്ടായിട്ടില്ല പക്ഷേ    മറ്റേതൊരു നേതാവിനോടുള്ളതിനേക്കാളും  വൈകാരികമായൊരടുപ്പവും    മുഹബ്ബത്തും  എങ്ങിനെയാണ് മനസ്സിൽ കയറിക്കുടിയതെന്നറിയില്ല       ഓരോ വായനയും കേട്ടറിവുകളും വഴി അതിൻ്റെ ആഴം വർദ്ധിച്ച് കൊണ്ടിരിക്കുന്നതായാണനുഭവം

രാഷ്ട്രീയ കേരളത്തിൽ ഇത്രയും വശീകരണശക്തിയുള്ള
ജനമനസ്സിൽ ഇടം നേടിയ ഒരു നേതാവ് വേറെയുണ്ടാവുമോ    ഉണ്ടായാലും അത്രയേറെ ഉണ്ടാവില്ല എന്നു തന്നെയാണ്  മനസ്സിലാക്കേണ്ടത്

അസാമാന്യമായ വാക്ചാതുരി ,ആകർഷണീയമായ രചനാവൈഭവം ,നർമ്മഭാഷണം എല്ലാം കൊണ്ടും ശ്രദ്ധേയ വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയയുടേത്

പരന്ന വായനയായിരുന്നു സി.എച്ചിൻ്റെ ഏറ്റവും വലിയ കൈമുതൽ.    ഉറച്ച മത വിശ്വാസവും 
സമുദായ സ്നേഹവും കൊണ്ടു നടക്കുമ്പോൾ തന്നെ  പൊതു സമൂഹത്തിൻ്റെ വിശ്വാസം ആർജിക്കാനായി എന്നതാണ്    ഒരു സവിശേഷത
തികഞ്ഞ മനുഷ്യ സ്നേഹിയും നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്

ബഹുസ്വര സമൂഹത്തിൽ  അഭിമാനകരമായ അസ്ഥിത്വം എന്ന ഖായി ദെ മില്ലത്ത്  മുഹമ്മദ് ഇസ്മായിയിൽ സാഹിബിൻ്റെ   ദർശനവും സ്വപ്നവും പ്രാവർത്തികമാക്കിയ
നായകനായിരുന്നു സി.എച്ച്        ആക്ഷേപങ്ങളും വിമർശനങ്ങളും കേട്ട്   
വിഷണ്ണനായി തലകുനിക്കുകയും 
പരിഭവം പങ്കുവെക്കുകയും  ചെയ്യുന്ന പാർലമെൻറംഗങ്ങൾ വരെയുള്ള വർത്തമാനകാലത്ത് സി.എച്ചിൻ്റെ ഓർമ്മകൾക്ക് പ്രസക്തി വർദ്ധിക്കകയാണ്


ലോകാനുഗ്രഹിയായ വിശ്വ മഹാഗുരു   പ്രവാചക സ്മരണണകൾ അയവിറക്കപ്പെടുന്ന നബിദിനത്തിലാണ്  ഇത്തവണത്തെ  സി എച്ച്‌ ഓർമ്മ ദിനവും കടന്ന് വരുന്നത്  എന്ന പ്രത്യകതയുമുണ്ട്


വിജ്ഞാനം കളഞ്ഞ് പോയ മുത്താണെന്നും 
അതെ വിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നും  പുണ്യ നബി (സ) പഠിപ്പിക്കുന്നു

ചൈനയിൽ  പോയിട്ടാണെങ്കിലും വിദ്യ നേടണമെന്ന്
അരുളിയ പ്രവാചക വചനവും നമുക്ക് മുമ്പിലുണ്ട് 

ലോകം വികസിച്ചിട്ടില്ലാത്ത  പതിനാലര നൂറ്റാണ്ട് മുമ്പായിരുന്നു     നിരക്ഷര കുക്ഷികളായ ജനതയോട്  പ്രവാചക കല്‌പനയെന്നുള്ളത്    പ്രത്യേകം ഓർക്കേണ്ടതുണ്ട് 

പ്രവാചക വചനങ്ങളുടെ മഹത്വം ഉൾകൊണ്ട് തന്നെയാവണം സി.എച്ച്‌    പഠിക്കുക,
പഠിക്കുക വീണ്ടും പഠിക്കുക എന്ന് 
എം എസ് എഫ് കാരോട് ആഹ്വാനം ചെയ്തത്


വിദ്യാഭ്യാസത്തിൻ്റെ   പ്രാധാന്യവും വിജ്ഞാനത്തിൻ്റെ മഹത്വവും  സമൂഹത്തെയും വിശിഷ്യാ സ്വസമുദായത്തെയും തെര്യപ്പെടുത്തുന്നതിൽ
സി.എച്ച്    നടത്തിയിട്ടുള്ള   പ്രവർത്തനങ്ങൾ സമൂഹം നന്ദിയോടെ ഓർക്കേണ്ടതുണ്ട് അറബി മലയാളം  മാത്രം വശമുണ്ടായിരുന്ന  മാപ്പിളസ്ത്രീകളെ     ഇന്ന് കാണുന്ന  ഉയർച്ചയിലേക്ക്    നയിച്ചതിൻ്റെ   പ്രേരക ശക്തി    സി.എച്ച്  ആയിരുന്നുവെന്ന്  
ഡി ബാബു പോളിനെ പോലുള്ള പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു


കാലിക്കറ്റ് സർവ്വകലാശാലയുടെ   പിതാവെന്ന്   വിശേഷിപ്പിക്കാവുന്ന
സി.എച്ച്   തന്നെയായിരുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ
ശില്പിയുമെന്നത്   പലരും സൗകര്യപൂർവ്വം മറക്കുകയാണ്


സങ്കടപ്പെടുന്നവരെ ചേർത്തു നിർത്തി
വിലപിക്കുന്നതിന് 
പകരം   അവരിൽ പ്രതീക്ഷയുടെ   തിരിവെട്ടം പകർന്നു നൽകുകയായിരുന്നു സി.എച്ച്    ചെയ്തത്


ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന 
എൻ.ടി രാമറാവുവിനെ
കണ്ട്   അവിടെ കലാപബാധിതരായ.  ജനതയുടെ    സുരക്ഷിതത്വം  ഉറപ്പ് വരുത്തണമെന്നാവശ്യട്ട
സമുദായ സ്നേഹിയായ സി.എച്ചിൻ്റെ മരണവാർത്തയായിരുന്നു       അടുത്ത പ്രഭാതത്തിൽ ശ്രവിക്കേണ്ടി വന്നത്




✍🏻 *മുസ്തഫ മച്ചിനടുക്കം*

2023, ജൂലൈ 24, തിങ്കളാഴ്‌ച

ഉപ്പൂപ്പയുടെ നാമം അനശ്വരമാക്കിയ ശാഫിച്ച

എൻ്റു പ്പൂപ്പയെ    കണ്ട ഓർമ്മ എൻ്റെ മനസ്സിലില്ല      ഞാൻ   ചെറിയ കുഞ്ഞായിരിക്കേ മരണപ്പെട്ടു പോയതാണ്        ആ വിയോഗത്തിന് അരനൂറ്റാണ്ടെങ്കിലും ആയിരിക്കും വ്യക്തമായ  തിയ്യതിയും വർഷവും    കൈവശമില്ല 


ചെമ്മനാട്ടെ  പ്രശസ്ത കുടുംബങ്ങളിലൊന്നായ 
ലേസ്യത്ത്   തറവാട് അംഗമായിരുന്നു    സി.എൽ ബാപ്പുഞ്ഞിയെന്ന നാട്ടുകാരുടെ ബാപ്പൂച്ച

എൻ്റെ ഉപ്പൂപ്പ  എന്നത് മാതൃപിതാവും പിതാവിൻ്റെ മാതൃസഹോദരനും കൂടിയായിരുന്നു
+91 98469 07780
ലേസ്യത്ത് തറവാടിൽ സഹോദരങ്ങളെല്ലാം കൃഷിയിൽ  കേന്ദ്രികരിച്ചപ്പോൾ ചെറിയ രൂപത്തിലുള്ള  കച്ചവടവുമായി  കഴിഞ്ഞ് പോവുകയായിരുന്നു ഉപ്പൂപ്പ എന്ന് കേട്ടിട്ടുണ്ട്

ഉപ്പൂപ്പയിയിൽ നിന്ന് അനന്തരാവകാശമായി കിട്ടിയ ഭൂസ്വത്തിലാണ് ഞങ്ങൾ അധിവസിക്കുന്നത്    ഉമ്മക്കും മറ്റ് രണ്ട്  സഹോദരങ്ങൾക്കുമായി ഭാഗിക്കപ്പെട്ട രണ്ടേക്കറോളം വരുന്ന തെങ്ങിൻ പറമ്പും  അതിന് ചുറ്റിലുമായി    വരിവരിയായി   മതിലു പോലെ വച്ചു പിടിപ്പിക്കപ്പെട്ട  വിവിധയിനം മാവിൻ തൈകളും  മനോഹര കാഴ്ചയായിരുന്നു     തെങ്ങുകളും മാവുകളുമൊക്ക പ്രായാധിക്യം കാരണം ദ്രവിച്ച് പോവുകയോ വെട്ടിമാറ്റപ്പെടുകയോ ചെയ്തുവെങ്കിലും  ഇന്നും ഫലം കായ്ക്കുന്ന തെങ്ങുകളും മാവുകളും ചിലതെങ്കിലും ബാക്കി നിൽക്കുന്നുണ്ട്


ഇപ്പോൾ ഇതൊക്കെ ഓർക്കാനും കുറിക്കാനും കാരണമെന്നെന്ന് നിങ്ങളാലോചിക്കുന്നുണ്ടാവും    തീർച്ചയായും ഈ ഓർമ്മകൾക്ക് നിമിത്തമായൊരു വ്യക്തിയുണ്ട്    എൻ്റെ അയൽവാസി ശാഫിച്ച 

ഉമ്മയുടെ ഒരു സഹോദരിയുടെ ഓഹരി വിറ്റപ്പോൾ അവിടെ കുടി വന്ന ആളാണ് ശാഫി ച്ചാൻ്റെ ഉമ്മയും കുടുംബവും

ബോംബെയിലും ,ഷാർജയിലും ഏറെ കാലം പ്രവാസിയായിരുന്ന വ്യക്തിയാണ് ശാഫിച്ച

ഇപ്പോൾ  പ്രവാസം അവസാനിപ്പിച്ച ശേഷം പതിറ്റാണ്ടുകളായി  വീണ്ടും പരിസരവും പരിപാലിക്കുകയും  പകലന്തിയോളം പറമ്പിൽ തന്നെ ചില വഴിക്കുകയും ചെയ്യുന്ന ശാഫിച്ച  നല്ലൊരു മാമ്പഴ കർഷകൻ കൂടിയായി മാറിയിരിക്കുന്നു   വിവിധയിനം മാവുകളും മറ്റ്   ഫലവൃക്ഷങ്ങളും അദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്  മാത്രമല്ല അതിനെ കുറിച്ചെല്ലാം നല്ല അറിവുകളും സ്വായത്തമാക്കിയിട്ടുണ്ട്


മെയ് ആദ്യവാരം കൊണ്ടോട്ടിയിൽ നടന്ന മാമ്പഴ കർഷകരുടെ വാട്ട്സപ്പ് കൂട്ടയ്മകളുടെ സംഗമത്തിൽ  ശാഫിച്ച ആദരിക്കപ്പെട്ടിരിക്കുകയാണ്    


അദ്ദേഹം തന്നെ ക്രിയേറ്റ് ചെയ്ത മാമ്പഴകൃഷിക്കാരുടെ കൂട്ടായ്മക്കും ബഡ്ഡിങ്ങിലൂടെ ഉത്പാദിപ്പിച്ച മാങ്ങയ്ക്കും അദ്ദേഹം നൽകിയിരിക്കുന്നത്   ബാപ്പൂസ് മാംഗോ എന്നാണ്   
മാവിനെയും മാങ്ങകളെയും സ്നേഹിക്കുന്ന ഇത്തരം  കർഷകരും ഇതു പോലെ വ്യത്യസ്ഥ കൃഷികളിൽ തത്പരരായവരെയും  കണ്ടെത്തി ആദരിക്കേണ്ടത് തന്നെയാണ്   


ഉപൂപ്പ നട്ടു വച്ച മാവുകൾ ഫലം തരും മുമ്പേ ഉപ്പൂപ്പ ലോകത്തോടു വിട പറഞ്ഞെങ്കിലും   ഇന്നിൻ്റെ തലമുറ പതിറ്റാണ്ടുകളായി  അതിൻ്റെ സുകൃതം അനുഭവിക്കുകയാണ്
ആ നന്മയെ പ്രാർതനാപൂർവ്വം സ്മരിച്ച് കൊണ്ടാണ് 
ശാഫിച്ച  തൻ്റെ ഗ്രൂപ്പിനും മാങ്ങയ്ക്കുമെല്ലാം ബാപ്പൂസ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്

2023, ജൂലൈ 19, ബുധനാഴ്‌ച

മാനുഷിക മൂല്യമുള്ള കുഞ്ഞൂഞ്ഞ്


മുൻ മുഖ്യമന്ത്രിയും ,ഏറെക്കാലം മന്ത്രിയും പ്രതിപക്ഷ നേതാവും യു ഡി എഫ് കൺവീനറും 1970 മുതൽ പുതുപ്പള്ളിയുടെ  ജനകീയ ജനപ്രതിനിധിയുമായ  ഉമ്മൻ ചാണ്ടി 
വിടവാങ്ങിയിരിക്കുന്നു

കേരള രാഷട്രീയത്തിലെ 
ജനകീയനായ    ജനപ്രതിനിധിയും മാനുഷിക മൂല്യങ്ങൾക്ക് വില കൽപിച്ച ഭരണാധികാരിയുമായിരുന്ന    അതികായനായ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ
നഷ്ടമായിരിക്കുന്നത്

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ തന്ത്രശാലിയായ നേതാവായിരുന്ന അദ്ദേഹം  എ ഗ്രൂപ്പ്
വക്താവായിരുന്നു

പാറി പറക്കുന്ന തലമുടിയും  ഇസ്തിരിയിടാത്ത കുപ്പായവുമായി  കേരളം മുഴുവൻ  നിറഞ്ഞു നിന്ന അദ്ദേഹം   വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്നു
വന്ന നേതാവായിരുന്നു


വികസന തത്പരനായ രാഷ്ട്രിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി       കേരളത്തിൻ്റെ ബഹുമുഖ പദ്ധതികളായ  സ്മാർട്ട് സിറ്റി ,വിഴിഞ്ഞം പദ്ധതി ,കണ്ണൂർ വിമാനതാവളം ,മെട്രോ റയിൽ തുടങ്ങി നിരവധി യായ പ്രവർത്തനങ്ങൾ തുടങ്ങി വെക്കാനും  കുറെയൊക്കെ പൂർത്തീകരിക്കാനും അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ സാധിച്ചിട്ടുണ്ട്


അതിവേഗം ബഹുദൂരം എന്നത് കേവലം വാചാടോപമായിരുന്നില്ല
അദ്ദേഹത്തിന്        ജന സമ്പർക്ക പരിപാടിയിലൂടെ എണ്ണമറ്റ ആളുകളുടെ   നിരവധിയായ പ്രശ്നണർക്ക് പരിഹാരം കാണാനും  ജീവകാരുണ്യ പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും
മുഖ്യമന്ത്രിയായ  ഉമ്മൻ  ചാണ്ടിക്ക്   സാധിച്ചിരുന്നു       

വളരെ മോശമായ രീതിയിലുള്ള   ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴും
മന:സാക്ഷിയിൽ വിശ്വാസമർപ്പിക്കുയും 
സധൈര്യം അന്വേഷണങ്ങളെ   നേരിടാൻ തയ്യാറാവുകയും ചെയ്ത  നേതാവായിരുന്നു  

കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ   എ ഗ്രൂപ്പ്  എന്ന് പറഞ്ഞാൽ എ.കെ ആൻ്റണിയുടെ പേരിലായിരുന്നെങ്കിലും 
അതിനെ കൊണ്ട് നടന്നത്    ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിൻ്റെ തന്ത്രങ്ങളുമായിരുന്നു എന്ന് പറയാം    

ദേശീയ രാഷ്ട്രിയത്തിൽ നേതൃനിരയിലെത്താൻ 
താൽപര്യപ്പെടാത്ത ഉമ്മൻ ചാണ്ടി   പുതുപ്പള്ളിയുടെ സ്വന്തം
കുഞ്ഞൂഞ്ഞായി കേരളത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു

കാസറഗോഡുമായും ഇവിടുത്തെ നേതാക്കളുമായും സാധാരണ  കോൺഗ്രസ്സ് പ്രവർത്തകരുമായി പോലും    ആത്മ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു    



ആദരാഞ്ജലികൾ


മുസ്തഫ മച്ചിനടുക്കം
9746383101


---------- Forwarded message ---------
From: Musthafa Machinadukkam <mfmachinadukkam@gmail.com>
Date: Tue, 18 Jul, 2023, 7:51 am
Subject: മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയ കുഞ്ഞൂഞ്ഞ്
To: utharadesam kasaragod <utharadesam@yahoo.co.in>


മുൻ മുഖ്യമന്ത്രിയും ,ഏറെക്കാലം മന്ത്രിയും പ്രതിപക്ഷ നേതാവും യു ഡി എഫ് കൺവീനറും 1970 മുതൽ പുതുപ്പള്ളിയുടെ  ജനകീയ ജനപ്രതിനിധിയുമായ  ഉമ്മൻ ചാണ്ടി 
വിടവാങ്ങിയിരിക്കുന്നു

കേരള രാഷട്രീയത്തിലെ 
ജനകീയനായ    ജനപ്രതിനിധിയും മാനുഷിക മൂല്യങ്ങൾക്ക് വില കൽപിച്ച ഭരണാധികാരിയുമായിരുന്ന    അതികായനായ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ
നഷ്ടമായിരിക്കുന്നത്

കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ തന്ത്രശാലിയായ നേതാവായിരുന്ന അദ്ദേഹം  എ ഗ്രൂപ്പ്
വക്താവായിരുന്നു

പാറി പറക്കുന്ന തലമുടിയും  ഇസ്തിരിയിടാത്ത കുപ്പായവുമായി  കേരളം മുഴുവൻ  നിറഞ്ഞു നിന്ന അദ്ദേഹം   വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്നു
വന്ന നേതാവായിരുന്നു


വികസന തത്പരനായ രാഷ്ട്രിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി       കേരളത്തിൻ്റെ ബഹുമുഖ പദ്ധതികളായ  സ്മാർട്ട് സിറ്റി ,വിഴിഞ്ഞം പദ്ധതി ,കണ്ണൂർ വിമാനതാവളം ,മെട്രോ റയിൽ തുടങ്ങി നിരവധി യായ പ്രവർത്തനങ്ങൾ തുടങ്ങി വെക്കാനും  കുറെയൊക്കെ പൂർത്തീകരിക്കാനും അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ സാധിച്ചിട്ടുണ്ട്


അതിവേഗം ബഹുദൂരം എന്നത് കേവലം വാചാടോപമായിരുന്നില്ല
അദ്ദേഹത്തിന്        ജന സമ്പർക്ക പരിപാടിയിലൂടെ എണ്ണമറ്റ ആളുകളുടെ   നിരവധിയായ പ്രശ്നണർക്ക് പരിഹാരം കാണാനും  ജീവകാരുണ്യ പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും
മുഖ്യമന്ത്രിയായ  ഉമ്മൻ  ചാണ്ടിക്ക്   സാധിച്ചിരുന്നു       

വളരെ മോശമായ രീതിയിലുള്ള   ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴും
മന:സാക്ഷിയിൽ വിശ്വാസമർപ്പിക്കുയും 
സധൈര്യം അന്വേഷണങ്ങളെ   നേരിടാൻ തയ്യാറാവുകയും ചെയ്ത  നേതാവായിരുന്നു  

കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ   എ ഗ്രൂപ്പ്  എന്ന് പറഞ്ഞാൽ എ.കെ ആൻ്റണിയുടെ പേരിലായിരുന്നെങ്കിലും 
അതിനെ കൊണ്ട് നടന്നത്    ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിൻ്റെ തന്ത്രങ്ങളുമായിരുന്നു എന്ന് പറയാം    

ദേശീയ രാഷ്ട്രിയത്തിൽ നേതൃനിരയിലെത്താൻ 
താൽപര്യപ്പെടാത്ത ഉമ്മൻ ചാണ്ടി   പുതുപ്പള്ളിയുടെ സ്വന്തം
കുഞ്ഞൂഞ്ഞായി കേരളത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു

കാസറഗോഡുമായും ഇവിടുത്തെ നേതാക്കളുമായും സാധാരണ  കോൺഗ്രസ്സ് പ്രവർത്തകരുമായി പോലും    ആത്മ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു    



ആദരാഞ്ജലികൾ


മുസ്തഫ മച്ചിനടുക്കം
974638310

2023, മേയ് 11, വ്യാഴാഴ്‌ച

കർമ്മ കുശലനായ കാര്യദർശി കൊരമ്പയിൽ

കർമ്മ കുശലനായ കാര്യദർശി കൊരമ്പയിൽ*

: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പദവിയിലിരിക്കേ ഈ ലോകത്തോട്  വിട പറഞ്ഞു പോയ കൊരമ്പയിൽ ഹാജി സാഹിബിന്റെ   വേർപാടിന്റെ   പതിനേഴ് വർഷം പൂർത്തീകരിക്കപ്പെടുകയാണ്.   ( 2020. മെയ് 12 ന്)     എഴുപത്തിമൂന്നാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം കുറിക്കപ്പെട്ടത്    

1930' ജൂലൈ 16 നു മഞ്ചേരിയിലെ സമ്പന്നമായ കുടുംബ പശ്ചാതലമുള്ള   കൊരമ്പയിൽ മുഹമ്മദ് ഹാജിയുടെ  'മകനായാ യിരുന്നു   ജനനം  

എം.എസ് എഫി ലൂടെ ഹരിത രാഷ്ട്രീയത്തിലേക്ക്   കാലെടുത്ത് വെക്കുകയും മലബാർ ജില്ലാ നേതൃനിരയിൽ സജീവസാന്നിദ്ധ്യവുമായിരുന്ന.  ഹാജി സാഹിബ്  1954-ൽ ഇന്ത്യൻ നാഷണൽ   കോൺഗ്രസ്സിൽ ചേരുകയും  കെ.പി.സി സി നിർവ്വാഹക സമിതി 'മെമ്പർ വരെ ആവുകയും കൃത്യം പത്ത്   വർഷത്തിന് ശേഷം  രാഷ്ടീയത്തിൽ നിന്നു തന്നെ കളം മാറുകയും ബിസിനസിനോടൊപ്പം  കലാ കായിക സ്കാരിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു
ഗാന ഗന്ധർവൻ യേശുദാസുമായും സംഗീത കുലപതി എം.എസ് ബാബുരാജുമായൊക്കെ വളരെ വലിയ ആത്മബന്ധം സ്ഥാപിക്കുകയും ചെയ്ത കൊരമ്പയിൽ ഹാജി സാഹിബ്  അവരുടെയൊക്കെ   ഇല്ലായ്മയുടെ    ഇന്നലെകളിൽ സാമ്പത്തികമായും മാനസികമായും ആശ്വാസമായി മാറുകയായിരുന്നു

ഏതൊരു മലപ്പുറം കാരനെയും പോലെ ഫുട്ബോൾ  കളിക്കളത്തിലും  പുറത്തും അദ്ദേഹം നിറഞ്ഞ് നിൽക്കുകയുണ്ടായി  '     

1970.  കളുടെ തുടക്കത്തിൽ 'സി.എച്ചിന്റേയും ബാഫഖി തങ്ങുടേയും പൂക്കായ തങ്ങളുടേയുമൊക്കെ പ്രേരണയാലെ    വീണ്ടും മുസ്ലിം ലീഗ് രാഷ്ടീയത്തിൽ. സജീ വമാവുകയായിരുന്നു

   1977 ൽ മങ്കടയിൽ നിന്നും 80.,82 ,87 ,വർഷങ്ങളിൽ കുറ്റിപ്പുറത്ത് നിന്നും നിയമസഭയിലെത്തിയ കൊരമ്പയിൽ നല്ലൊരു സാമാജികനായിരുന്നു
1986 ഒക്ടോബർ 20 മുതൽ 1987 മാർച്ച് 25 വരെ ഡപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിരുന്നു   1998 ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം   മരണ സമയത്തും എം പി യായിരുന്നു      മാപ്പിള മഹാകവി മോയിൻ കുട്ടി വൈദ്യർക്കൊരു സ്മാരകം തന്ന. ദീർഘകാലത്തെ ആഗ്രഹം സഫലമാക്കുന്നതിന് പിന്നിലും  കൊരമ്പയിൽ അഹമ്മദ് ഹാജിയായിരുന്നു    1992-ൽ കൊരമ്പയിൽ അഹമ്മദ് ഹാജി മോയിൻ കുട്ടി വൈദ്യർ സ്മാരക  കമ്മിറ്റി തലവനാകുകയും പാലക്കാട് കോഴിക്കോട് റോഡ്‌സൈഡിൽ കൊണ്ടോട്ടിക്കും തുറക്കലിനുമിടയിൽ പാണ്ടിക്കാട് എന്ന സ്ഥലത്തെ 87 സെന്റ്  പി.ഡബ്ല്യു.ഡി. പുറമ്പോക്ക് സ്ഥലം സർക്കാറിൽ നിന്ന് സൗജന്യമായി സംഘടിപ്പിച്ചു. സ്മാരകമെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി നിന്നിരുന്ന വലിയൊരു തടസ്സം ഇതോടെ നീങ്ങുകയും  സ്മാരകം യാഥാർത്ഥ്യമാകുന്നതിലേക്ക്  വഴി തുറക്കുകയുമായിരുന്നു           എല്ലാറ്റിലുമുപരി  1991 മുതൽ ഒരു വ്യാഴവട്ടക്കാലം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം നടത്തിയിട്ടുള്ള സേവനം വിലമതിക്കാനാവാത്തതുംഅവിസ്മരണീയവുമായിരുന്നു എന്ന് പറയാതെ തരമില്ല.   അത്രമേൽ. സൂക്ഷ്മതയോടെയും തികഞ്ഞ ഉത്തരവാദിത്ത  ബോധത്തോടെയും പ്രവർത്തിച്ച. കർമ്മ കുശലനായ.  കാര്യദർശിയായിരുന്നു അദ്ദേഹമെന്ന്  പറഞ്ഞാൽ തെറ്റാവില്ല     തീർത്തും സംഭവ ബഹുലമായ ഒരു കാലയളമായിരുന്നു      അത്       മതേതര ഇന്ത്യയുടെ  മാറിടം തേങ്ങും വിധം  ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ   ശിരസ്സ് അപമാന ഭാരത്താൽ കുമ്പിട്ട് പോയ. ദിനങ്ങളായിരുന്നു   അത്        ഇന്ത്യയുടെ സുന്ദരമായ ബഹുസ്വര പൈതൃകത്തിന്റെ നിറം കെടുത്തിയ. സംഭവ ത്തിന്      കാർമ്മികത്വം വഹിച്ച സംഘപരിവാർ ശക്തികളുംഎല്ലാറ്റിനും മൂക ശാക്ഷിയായി നിഷ്ക്രിയമായി  നിന്ന നരസിംഹ റാവുവും കോൺഗ്രസ്സും.. വിമർശിക്കപ്പെടുന്നതിലേറെ      കേരളത്തിന്റെ 'രാഷ്ട്രീയ ഭൂമികയിൽ യു.ഡി. എഫുമായുള്ള പൊക്കിൾ കൊടി  ബന്ധത്തിന്റെ  പേരിൽ കുറ്റവിചാരണ ചെയ്യപ്പെട്ടത്   മുസ്ലിം ലീഗ് ' ആയിരുന്നു എന്നതാണ് വാസ്തവം    സി.എച്ചിന്  ശേഷം മുസ്ലിം ലീഗ് പ്രവർത്തകരുടെ മനതാരിലിടം നേടിയ ദേശീയ അദ്ധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബും കരുത്തനായ. കേയി സാഹിബും ,എം .എൽ എ മാരായ യു.എ  ബീരാനും ,പി.എം അബൂബക്കറും വരെ പാർട്ടിയുമായി കലഹിക്കുകയും   നക്ഷത്ര രഹിത ഹരിത പതാകയുമേന്തി പുതിയൊരു ലീഗുണ്ടാക്കുകയും ചെയ്ത.  പാർട്ടി പ്രവർത്തകരെ  സ്തബ്ദരും ആശങ്കാകുലരുമാക്കിയ. രാഷ്ടീയ കാലാവസ്ഥയിൽ.   മുസ്ലിം ലീഗ് സ്വീകരിച്ച രാഷ്ടീയ നിലപാടിന്റെ ഗുണവശങ്ങൾ.  സംശയലേശമന്യേ   പ്രവർത്തകരേയും  ഒരു പരിധി  വരെ ... പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താൻ: അദ്ദേഹംനടത്തിയിട്ടുള്ള പരിശ്രമങ്ങൾ.  എത്രമേൽമഹത്തരമായിരുന്നു എന്ന്    പറഞ്ഞറിയിക്കാനാവില്ല.       അടിമുടി മാന്യനായിരുന്നരാഷ്ട്രീയ നേതാവായിരുന്നു കൊരമ്പയിൽ. അഹമ്മദ് ഹാജി സാഹിബ്          തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ    സൗമ്യമായി കാര്യങ്ങൾ വിശദീകരിക്കാൻ.  കാണിച്ചഅദ്ദേഹത്തിന്റെ   മെയ് വഴക്കം   അധികമാരിലും കാണാത്ത മേൻമയായിരുന്നു       അതേ സമയം   വിമർശനങ്ങൾക്ക്   സമയ ബന്ധിതമായി അക്കമിട്ട് മറുപടി     പറയാൻ. അദ്ദേഹം അമാന്തിച്ചില്ല   എന്നതാണ് വാസ്തവം    
പാർട്ടി പ്രവർത്തകരുടെ 'ആശങ്കയകറ്റാൻ പര്യാപ്തമായ ആ മറുപടികളിൽ.  ഫാഷിസത്തിന്റെ     ഭയാനകതയും     മതേതര പ്രതിബദ്ധതയുടെ ആവശ്യകതയും ക്ഷണിക വികാരത്തിന്റെ അപകടങ്ങളുമെല്ലാം സുവ്യക്തമായി  പ്രതിപാദിക്കപ്പെട്ടിരുന്നു' 
    




*മുസ്തഫ മച്ചിന,ടുക്കം*

2023, മാർച്ച് 5, ഞായറാഴ്‌ച

ആത്മാഭിമനത്തിന്റെ ചന്ദ്രതാരാങ്കിത ഹരിത ധ്വജം

ആത്മാഭിമനത്തിന്റെ ചന്ദ്രതാരാങ്കിത ഹരിത ധ്വജം

മുക്കാല്‍ നൂറ്റാണ്ടിന്റെ കാതല്‍

@ ലുഖ്മാന്‍ മമ്പാട്

റാഡ്ക്ലിഫ് തന്റെ നീല പെന്‍സില്‍ കൊണ്ട് അഭിഭക്ത ഇന്ത്യയുടെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും വരച്ചു; ചുടുചോര ചീറ്റിത്തെറിച്ചു. രണ്ടു രാജ്യങ്ങളായി പകുക്കപ്പെട്ട ഇരുകരകളിലേക്കും പലായനം; വഴിത്താരയാകെ നിണം ചാലിട്ടൊഴുകി. 20 ലക്ഷം മനുഷ്യര്‍ക്ക് ജീവഹാനി, ഇരട്ടിയിലേറെ പേര്‍ക്ക് അംഗഭംഗം, രണ്ടു കോടിയിലേറെ പേര്‍ക്ക് ഭവനനഷ്ടം... ഗ്രാമ-നഗരങ്ങളുടെ ആര്‍ത്തനാദങ്ങള്‍ക്കിടെ കുറ്റവാളിയായി സര്‍വേന്ത്യാ മുസ്ലിംലീഗിനെയും ഖാഇദെ അഅ്സം ജിന്നസാഹിബിനെയും മുദ്രകുത്താന്‍ പലര്‍ക്കും തിടുക്കം. 1940 മാര്‍ച്ച് 23ന് സര്‍വേന്ത്യാ മുസ്ലിംലീഗ് പാക്കിസ്താന്‍ പ്രമേയം അംഗീകരിക്കുന്നതിനും പതിറ്റാണ്ടു മുമ്പ് തന്നെ വിഭജനത്തിന്റെ കത്തിയാഴ്ത്തിയവരാണ്, ബ്രിട്ടീഷുകാരന്റെ ഷൂനക്കി തേഞ്ഞുപോയ നാവുകൊണ്ട് അപവാദത്തിന്റെ വിഷം ചീറ്റുന്നത്. കോണ്‍ഗ്രസ്സിന്റെയും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെയും നേതാക്കള്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ കാര്‍മികത്വത്തില്‍ ഒപ്പുവെച്ച കരാറാണ് വിഭജനം.
സ്വപ്നതുല്ല്യ മോഹങ്ങളുടെ വാഗ്ദത്തഭൂമിയായി ഒരു രാജ്യം തന്നെ തളികയില്‍വെച്ച് നീട്ടിയിട്ടും പിറന്ന മണ്ണിനെ ജീവനക്കാളേറെ സ്നേഹിച്ച് അഞ്ചു കോടി മുസ്്ലിംകള്‍ ഇന്ത്യയെ ഹൃദയത്തില്‍ ഉയിരായികോര്‍ത്തു. കുറ്റവാളികളെന്ന് മുദ്രകുത്തപ്പെട്ട് ഭയചകിതരായി തുറന്ന ജയിലു കണക്കെ അരക്ഷിതത്വത്തിലായ ഇവര്‍ക്ക് ഉറക്കെയൊന്ന് കരയാന്‍പോലുമാവാത്ത സ്ഥിതി. ചോദിക്കാനും പറയാനും ആരുമില്ല. 1947 ഒക്ടോബര്‍ 24ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഡല്‍ഹി ജുമാമസ്ജിദിന്റെ കല്‍പടവുകളില്‍ നിന്ന് കരച്ചിലിന്റെ ഭാഷയിലാണ് അബുല്‍കലാം ആസാദ് സംസാരിച്ചത്. അവിഭക്ത ബംഗാള്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.എസ് സുഹ്രവര്‍ദി 1947 നവംബര്‍ ഒമ്പതിനും പത്തിനുമായി ഇന്ത്യയിലെ മുസ്ലിം സാമാജികരുടെ യോഗം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. ഹേതു, ലീഗിനെ കുഴിച്ചുമൂടി സ്വയം ജഡസമാനമായി ഇനിയുള്ളകാലം ജീവിക്കാമെന്ന ഉള്‍വലിയലും. മദിരാശി സംസ്ഥാനത്തു നിന്ന് അതില്‍ പങ്കെടുത്ത ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കെ.എം സീതിസാഹിബും സര്‍വേന്ത്യാ മുസ്ലിംലീഗിന്റെ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന പ്രമേയം പാസാക്കാന്‍ ചാലകശക്തികളായി. പതിതരുടെ ഹൃദയവികാരം ഉള്‍കൊണ്ട് ദിവസങ്ങള്‍ക്കകം ഖാഇദെ മില്ലത്ത് കറാച്ചിയിലേക്ക്...

മൗണ്ട് ബാറ്റണുമായി മുഖാമുഖം

1947 ഡിസംബര്‍ 14; ആള്‍ ഇന്ത്യ മുസ്്ലിംലീഗിന്റെ കൗണ്‍സില്‍ കറാച്ചിയില്‍. സംഘടനയെ രണ്ടായി പകുത്തു; ഇന്ത്യയുടെ കണ്‍വീനറായി എം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെയും പാക്കിസ്താന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്തിലിഖാനെയും തിരഞ്ഞെടുത്തു. മിനുസ്ടുകളും വരവ് ചെലവ് കണക്കും ഉള്‍പ്പെടെ എല്ലാം സുവ്യക്തമാക്കി പത്താം നാള്‍ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ഖാഇദമില്ലത്തിനും സംഘത്തിനും പാക്കിസ്താന്‍ പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നു നല്‍കി. വൈകാരികത നിറഞ്ഞുനിന്ന ഹാളില്‍ കണ്ണീരുകൊണ്ടാണ് സംസാരമത്രയും. ഇന്ത്യയിലെ മുസ്ലിംലീഗിന് അവകാശപ്പെട്ട പണം തിരസ്‌കരിച്ച, ഇസ്മാഈല്‍ സാഹിബ് ഇനി കൂറത്രയും ഇന്ത്യയോടായിരിക്കുമെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
ഇസ്മാഈല്‍ സാഹിബ് വിങ്ങിപൊട്ടി, 'നവാബ്് സാഹിബ്, ഇന്നലെ വരെ നമ്മള്‍ ഒന്നായിരുന്നു. ഇനി വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായി വേര്‍പിരിയുകയാണ്. താങ്കള്‍ പാക്ക് പ്രധാനമന്ത്രിയായതിനാല്‍ ചിലകാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പരിതസ്ഥിതിയിലും ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. ഞങ്ങളുടെ ഉത്തരവാദിത്തവും കര്‍ത്തവ്യവും അധികാരവും പരിമിതിയുമെല്ലാം ഞങ്ങള്‍ക്കറിയാം. സര്‍ക്കാറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ വേട്ടയാടിയാലും അത്തരം പരീക്ഷണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരൊറ്റകാര്യമാണ് നിങ്ങളോടു പറയാനുള്ളത്. പാക്കിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷത്തെ പരിരക്ഷിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് മറക്കരുത്. അതിലൂടെ നിങ്ങള്‍ക്ക് ഞങ്ങളെ സഹായിക്കാമെന്നല്ലാതെ ഞങ്ങളുടെ ആഭ്യന്തരമായ കാര്യങ്ങളിലൊന്നും ഇടപെടരുത്.'' പിറ്റേന്ന് മുസ്ലിംലീഗിന്റെ ഭാരം ചുമലിലേറ്റി ഖാഇദെമില്ലത്ത് ഇന്ത്യയിലേക്ക് തിരിച്ചു. 
ഡല്‍ഹിയില്‍ നിന്ന് മദിരാശിയിലേക്ക് പോയി ഭാര്യയെയും മകനെയും കാണുംമുമ്പ് തന്നെ പാലക്കാട് പുതുനഗരത്തെത്തിയ ഖാഇദെമില്ലത്ത് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ ഹരിതപതാക ഉയര്‍ത്തി. 'മുസ്ലിംലീഗിനെ നട്ടുവളര്‍ത്താന്‍ മുഹമ്മദ് ഇസ്മാഈല്‍ പുറപ്പെട്ടിരിക്കുന്നു'. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്ന് പലരുടെയും കര്‍ണപുടങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പിന്തിരിപ്പിക്കാനായി സമ്മര്‍ദങ്ങളുടെ കൊടൂരവുമായി പ്രമുഖര്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, കേന്ദ്രമന്ത്രി റഫി അഹമ്മദ് കിദ്വായിക്കൊപ്പം ഇസ്മാഈല്‍ സാഹിബിനെ നേരില്‍ കണ്ടു. ലീഗ് പുനരുജ്ജീവനവുമായി മുന്നോട്ടു പോവരുതെന്നും നിങ്ങള്‍ പറയുന്ന ഏതൊരു ആവശ്യവും നിറവേറ്റാമെന്നുമാണ് വാഗ്ദാനം. താല്‍ക്കാലിക ലാഭനഷ്ടങ്ങളുടെ പ്രലോഭനത്തിനപ്പുറം ഒരു ജനതയുടെ ആത്മാഭിമാനം ഉയര്‍ത്താന്‍ സര്‍വശക്തനില്‍ തവക്കുലാക്കി ഇറങ്ങിപ്പുറപ്പെട്ട ഇസ്മാഈല്‍ സാഹിബിനെ പിന്തിരിപ്പിക്കാന്‍ നെഹ്റുവിനാവുമോ. 
പിന്നാലെ, ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്റെ സന്ദേശവുമെത്തി. 1948 ജനുവരി 29ന് മദിരാശിയിലെ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ചക്കെത്തണം. മുഖാമുഖമിരുന്ന് മൗണ്ട് ബാറ്റണ്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് ഇസ്്മാഈല്‍ സാഹിബിനോട് ശഠിച്ചു. ബഹുസ്വര സമൂഹത്തില്‍ മുസ്ലിംലീഗ് നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ആവര്‍ത്തിച്ച് ഇസ്മാഈല്‍ സാഹിബ് പിരിഞ്ഞു. പിറ്റേന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരുന്ന മൗണ്ട് ബാറ്റന്റെ ചെവിയില്‍ ആ വാര്‍ത്തയെത്തി. റേഡിയോ വഴി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതു ലോകത്തെ അറിയിച്ചു. 'മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. വിളക്കണഞ്ഞു; കൊലയാളി ഒരു മുസ്്ലിമല്ല..'. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിനിധിയായ മൗണ്ട്ബാറ്റണ്, തലേന്ന് മുഹമ്മദ് ഇസ്്മാഈല്‍ പറഞ്ഞതിന്റെ പൊരുള് ഏതാണ്ട് തിരിഞ്ഞിരിക്കണം.

കൂരിരുട്ടിലൊരു വിളക്കുമാടം

1948 മാര്‍ച്ച് 10; മദിരാശിയിലെ ഗവണ്‍മെന്റ് ബാങ്ക്വിറ്റ് ഹാള്‍ (ചെന്നൈ രാജാജി ഹാള്‍). ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംലീഗ് ദേശീയ സമിതി അംഗങ്ങളുടെ യോഗം നടക്കുന്നു. 147 അംഗങ്ങളില്‍ 30 പേരാണ് എത്തിയത്. മുസ്ലിം ലീഗ് തുടരേണ്ടെന്ന് സ്ഥാപിക്കലായിരുന്നു ഇതില്‍ ചിലരുടെ ലക്ഷ്യം. ഒടുവില്‍, ഭൂരിപക്ഷ അഭിപ്രായത്തില്‍ മുസ്ലിം ലീഗ് നിലനിര്‍ത്താനും പുതിയ ഭരണഘടനയും കര്‍മരേഖയും തയ്യാറാക്കാനും തീരുമാനിച്ചു. ഭയത്തിന്റെ കരിമ്പടം പുതച്ച കൂരിരുട്ടില്‍ ജനകോടികള്‍ക്ക് പ്രത്യാശയുടെ വിളക്കുമാടം തെളിഞ്ഞു. അഭിമാന ബോധത്തോടെയും അസ്ഥിത്വം മുറുകെപ്പിടിച്ചും സ്വരാജ്യത്ത് ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിന് നാന്ദി കുറിച്ചു. രാജ്യത്തോട് കൂറുള്ള, വര്‍ഗീയതയോട് സന്ധിചെയ്യാത്ത ഏതൊരു ഇന്ത്യന്‍ പൗരനും മതത്തിനും ജാതിക്കും വര്‍ഗത്തിനും വര്‍ണത്തിനും ഭാഷക്കുമതീതമായി അംഗമാവാനും അണിനിരക്കാനും ചന്ദ്രതാരാങ്കിത ഹരിത ധ്വജമുയര്‍ന്നു. സര്‍വേന്ത്യാ മുസ്ലിംലീഗില്‍ നിന്ന് നയത്തിലും കര്‍മ പദ്ധതികളിലും സമൂലമായ മാറ്റത്തോടെ മറ്റൊരു മുസ്ലിംലീഗാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗായി പിറന്നുവീണത്. 
എന്നാല്‍, തീര്‍ച്ചയായും സര്‍സയ്യിദിലേക്കും അല്ലാമാ ഇഖ്ബാലിലേക്കും എന്തിനേറെ സോക്രട്ടീസിലേക്കും മാര്‍ട്ടിംഗ് ലൂതര്‍കിങിലേക്കും ഏഴാം നൂറ്റാണ്ടിലെ വെളിച്ചത്തിലേക്കുമെല്ലാം അതിന്റെ വേരുകള്‍ നീണ്ടു കിടക്കുന്നു. ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ മതേതരത്വത്തിന്റെ സിംഹാസനം വലിച്ചിട്ട് അപകര്‍ഷതയെ അവകാശബോധമാക്കി. എന്നാല്‍, ചിലര്‍ ദേശീയ പ്രസ്ഥാനങ്ങളില്‍ ലയിച്ച് ചേര്‍ന്ന് പേരിനൊരു വിശ്വാസിയായി കഴിഞ്ഞുകൂടാമെന്ന ഉപദേശം ഉള്‍കൊണ്ടവര്‍ ഉപ്പൂപ്പാക്കൊരു ആനണ്ടാര്‍ന്ന് എന്നു നെടുവീര്‍പ്പിട്ടു. മറ്റൊരു കൂട്ടര്‍ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെയെന്ന് പെരുമ്പറ മുഴക്കി, ഹുക്കൂമത്തെ ഇലാഹിയെ ബദല്‍ മാര്‍ഗമാക്കിയപ്പോള്‍ മതരാഷ്ട്ര വാദത്തിന്റെ ഇസ്ലാം വിരുദ്ധത സൈദ്ധാന്തികമായി ബോധ്യപ്പെടുത്താനും വര്‍ഗീയതയുടെ വിഷനാമ്പുകളെ മുളയിലെ നുള്ളാനും മുസ്ലിം ലീഗ് ജാഗ്രത കാണിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള മതേതര പാക്കിസ്താനെന്ന ജിന്നയുടെ സ്വപ്നത്തെ അദ്ദേഹത്തിന്റെ മരണശേഷം മതരാഷ്ട്രമാക്കിയതിന്റെ കെടുതി ലോകം കാണുന്നുണ്ട്. മതരാഷ്ട്ര വാദത്തിന് എക്കാലവും ലീഗ് എതിരായിരുന്നു. ഇസ്ലാമിലെ രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും വ്യതിരിക്തമായി നിര്‍വചിക്കാന്‍ പ്രത്യയശാസ്ത്ര ബിന്‍ബലമുണ്ടെന്നതാണ് മുസ്ലിംലീഗിന്റെ ധൈര്യം.  

അഭിമാനകരമായ അസ്തിത്വം

ഭീഷണികള്‍ക്ക് മുമ്പില്‍ കര്‍മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്‍ തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന ഖാഇദെമില്ലത്തിന്റെ സന്ദേശം ഏറ്റെടുക്കാന്‍ അധികംപേരൊന്നും ആദ്യമുണ്ടായില്ല. എന്നാല്‍, 1906ല്‍ രൂപീകൃതമായ സര്‍വേന്ത്യാ മുസ്ലിംലീഗ് 1930കളില്‍ തന്നെ വേരോട്ടമുണ്ടാക്കിയ മലബാറില്‍ അഭിമാനകരമായ അസ്ഥിത്വം ആവേശത്തിരയിളക്കി പ്രതിധ്വനിച്ചു. അബ്ദുറഹിമാന്‍ അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ടുസാഹിബ്, കെ.എം സീതിസാഹിബ്, കെ.എം മൗലവി, കെ. ഉപ്പിസാഹിബ്, ബി. പോക്കര്‍ സാഹിബ്, എന്നിവര്‍ക്കൊപ്പം ബാഫഖി തങ്ങളും ചേര്‍ന്നതോടെ അതൊരു അശ്വമേധമായി. സ്വതന്ത്ര ഇന്ത്യയില്‍ അവര്‍ക്ക് ചന്ദ്രതാരാങ്കിത ഹരിതപതാക നെഞ്ചേറ്റാന്‍ കാരണങ്ങള്‍ ഏറെയായിരുന്നു. വര്‍ഗീയതയായിരുന്നു മുസ്ലിംലീഗിനെ ആക്രമിക്കാന്‍ വിഷത്തിലൂട്ടിയ എതിരാളികളുടെ എക്കാലത്തെയും വലിയ ആയുധം.
എന്നാല്‍, മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ക്ക് അതിനെ സാധൂകരിക്കാനുള്ള ഒരു ചെറു ഉദാഹരണം പോലും പറയാനാവില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ സംഘടനാ പ്രവര്‍ത്തനവും ഭരണപങ്കാളിത്ത ഇടപെടലും തുറന്ന പുസ്തകമായി മുന്നിലുണ്ട്. വര്‍ഗീയതയുടെ പ്രാഥമിക നിര്‍വചനം പോലും മനസ്സിലാക്കാതെ മുസ്്ലിം എന്ന പേരുണ്ട് എന്നതൊരു പാതകമായി അവതരിപ്പിക്കുകയാണവര്‍. മുസ്ലിം സ്വത്വം മുറുകെ പിടിച്ച്, ഉറക്കെ പ്രഖ്യാപിച്ച് പിന്നോക്ക ദളിത് ന്യൂനപക്ഷങ്ങളെയാകെ ചേര്‍ത്തുപിടിക്കുന്നുവെന്നതാണ് മുസ്ലിം ലീഗിന്റെ അകക്കാമ്പ്. ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ഡോ.ബി.ആര്‍ അംബേദ്കറെ കൈപിടിച്ചുയര്‍ത്തിയതു മുതല്‍ സമത്വത്തിലേക്കുള്ള വഴിയടയാളമായ സാമുദായിക സംവരണത്തില്‍ സാമ്പത്തിക ലഹരി ചേര്‍ത്ത് സവര്‍ണ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ പാര്‍ലമെന്റില്‍ നോ എന്ന് ഒറ്റക്ക് വിളിച്ചു പറഞ്ഞതുവരെ അതിന്റെ ഭാഗമാണ്.
ബഹുസ്വര സമൂഹത്തില്‍ നല്ലൊരു വിശ്വാസിയായി സ്വത്വബോധത്തോടെ ജീവിക്കാമെന്ന മിതവാദത്തിന്റെ ഋജുവായ നിലപാടുതറയില്‍ നിന്നാണ് മുക്കാല്‍ നൂറ്റാണ്ടിന്റെ വഴിദൂരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് താണ്ടിയത്. രാജ്യത്തിന്റെ പുരോഗതിക്കും മുന്നേറ്റത്തിനും ചാലകശക്തിയാവാന്‍ മുസ്ലിംലീഗ് സക്രിയമായി എന്നും നിലകൊണ്ടു. ഗണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്ന് എതിരാളികള്‍ പോലും തലകുലുക്കി. മുസ്ലിം വ്യക്തി നിയമം, മുത്ത്വലാഖ്, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കട്ട് ഓഫ് ഡേറ്റ് നിയമം എന്നിവയിലെല്ലാം വ്യതിരിക്തമായി ഇടപെട്ടു. വിഭജനകാല അന്തരീക്ഷത്തോളം കലുഷിതമായ പൗരത്വ വിവേചന നിയമം പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ കരുത്തില്‍ ചുട്ടെടുത്ത കറുത്ത രാത്രി പുലര്‍ന്നപ്പോള്‍, സുപ്രീം കോടതിയിലെത്തി നീതിക്കായി പോരാട്ടം തുടങ്ങിയതും നിതാന്ത ജാഗ്രത പുലര്‍ത്തുന്നതും 75 വര്‍ഷത്തിന് ശേഷം ഖാഇദെമില്ലത്തിന്റെ പിന്‍മുറക്കാര്‍ അതേ രാജാജി ഹാളിലെത്തുമ്പോഴും തലഉയര്‍ത്തിപ്പിടിക്കാന്‍ മതിയായതാണ്. 
മലബാറില്‍ ഭൗതിക വിദ്യാഭ്യാസ വിപ്ലത്തിന് ഫാറൂഖ് കോളജ് സ്ഥാപിച്ച അതേ ഖാഇദെമില്ലത്താണ് മത വിഭ്യാസത്തിന് പട്ടിക്കാട് ജാമിഅ നൂരിയയും കെട്ടിപ്പടുക്കാന്‍ മുന്നണിയില്‍ നിന്നത്. ഫാറൂഖ് കോളജ് സ്ഥാപിക്കാന്‍ സീതി സാഹിബിനൊപ്പവും ജാമിഅ നൂരിയ സ്ഥാപിക്കാന്‍ ബാഫഖി തങ്ങള്‍ക്കും പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും ശംസുല്‍ ഉലമക്കുമൊപ്പവും ഖാഇദെമില്ലത്ത് അക്ഷീണം പ്രയത്നിച്ചു. 1963 ഫെബ്രുവരി മൂന്നിന് ജാമിഅക്ക് തറക്കല്ലിട്ടപ്പോള്‍ അധ്യക്ഷനായതും മറ്റാരുമല്ല. മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ പ്രസരിപ്പിച്ച് വിപ്ലവം സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് എക്കാലവും ശ്രമിച്ചത്. സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ ആധുനിക രാഷ്ട്രീയവും ആധുനിക വിദ്യാഭ്യാസവും സ്വാംശീകരിക്കാനുള്ള ആഹ്വാനം മുസ്ലിംലീഗ് കര്‍മപദ്ധതിയിലും ഭരണതലത്തിലും ഒരുപോലെ പയറ്റി. പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഭാഷാപഠനം നടപ്പാക്കി കേരള മോഡല്‍ വിദ്യാഭ്യാസത്തിന് ഭരണ പങ്കാളിത്തത്തിലൂടെ സി.എച്ച് അസ്ഥിവാരമിട്ടു. കേന്ദ്രത്തില്‍ ആദ്യമായി ഭരണ പങ്കാളിത്തം ലഭിച്ചപ്പോള്‍ സച്ചാര്‍ സമിതിയെ നിയമിച്ച് ആധികാരിക പഠനത്തിലൂടെ വൈജ്ഞാനിക അവശത പരിഹരിക്കാന്‍ നടത്തിയ ഇടപെടല്‍ രാജ്യത്തുണ്ടാക്കിയ മാറ്റം ചെറുതല്ല.

നിയമനിര്‍മ്മാണ സഭകളില്‍

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മനുഷ്യന്റെ മൗലികാവകാശവും ദളിത് മുസ്്ലിം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് സമത്വം ഉറപ്പാക്കാനും മുസ്ലിംലീഗ് വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. 14 അംഗങ്ങളാണ് ലീഗിന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്നത്. സത്താര്‍ സേട്ടുസാഹിബ് പാക്കിസ്താന്റെ ഈജിപ്ത് അമ്പാസിഡറായി പോയ ഒഴിവിലാണ് ഖാഇദെമില്ലത്ത് ഇടംപിടിക്കുന്നത്. നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), ഇസ്മാഈല്‍ ചുന്ദ്രാഗര്‍ (ബോംബെ), തജ്മുല്‍ ഹുസൈന്‍ (ബിഹാര്‍), ബി പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, മഹ്ബൂബ് അലിബേഗ് (മദ്രാസ്), കെ.എം കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിഡന്‍സ്), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്്മാഈല്‍ ഖാന്‍, ഇസഡ് എച്ച് ലാരി (യുനൈറ്റഡ് പ്രൊവിഡന്‍സ്), ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗംമായി മുഹമ്മദ് സഅദുല്ല (ആസാം) എന്നിവരാണ് ഭരണഘടനാ നിര്‍മാണ സഭയിലെ മുസ്ലിംലീഗിന്റെ അംഗങ്ങള്‍.
ഇന്ത്യയൊരു റിപ്പബ്ലിക്കായി, വോട്ടവകാശവും പൊതുമണ്ഡലവും നിലവില്‍ വന്ന ശേഷം രാജ്യത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ലോക്സഭയിലേക്ക് അംഗങ്ങളെ എത്തിക്കാന്‍ മുസ്ലിംലീഗിനായി. രാജ്യസഭയില്‍ 2010-2015 ഇടവേള ഒഴികെയും മുസ്്ലിം ലീഗ് അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് എല്ലാ ലോക്സഭയിലേക്കും പ്രതിനിധികളെ വിജയിപ്പിച്ച ഏകപാര്‍ട്ടിയും മുസ്്ലിംലീഗാണ്. 1952ലെ ഒന്നാം തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് ബി.പോക്കര്‍ സാഹിബ് വിജയിച്ചതിനു പുറമെ മലബാറില്‍ നിന്ന് മദിരാശി അസംബ്ലിയിലേക്ക് അഞ്ചു അംഗങ്ങളും വിജയിച്ചു. അക്കൊല്ലം മദിരാശി നിയമസഭയില്‍ നിന്ന് മുസ്്ലിംലീഗിന്റെ അഞ്ചംഗങ്ങളുടെയും 13 സ്വതന്ത്രരുടെയും പിന്തുണയില്‍ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് രാജ്യസഭയിലുമെത്തി. മൂന്നില്‍ ഒന്ന് വീതം അംഗങ്ങള്‍ രണ്ടു വര്‍ഷ ഇടവേളയില്‍ പിരിയുന്നതാണല്ലോ രാജ്യസഭാ രീതി. ആദ്യ സഭയില്‍ ഓരോ രണ്ടു വര്‍ഷത്തിലും നറുക്കെടുപ്പിലൂടെ മൂന്നിലൊന്നിനെ പുറംതള്ളിയപ്പോള്‍ ആറു വര്‍ഷവും അംഗമായിരിക്കാന്‍ ഇസ്മാഈല്‍ സാഹിബിനായി. തുടര്‍ന്നാണ് 1962ല്‍ മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം എത്തിയത്. 1967ലും 71ലുമെല്ലാം മണ്ഡലം കാണാതെയാണ് ഖാഇദെമില്ലത്തിന്റെ ജയം. ചന്ദ്രനില്‍ പോയി നോമിനേഷന്‍ കൊടുത്താലും ഇസ്മാഈല്‍ സാഹിബ് ജയിക്കുമെന്നും അത്രയും വ്യക്തിപ്രഭാവത്തിനുടമയാണ് അദ്ദേഹമെന്നുമാണ് കരുണാനിധി പറയാറുണ്ടായിരുന്നത്. 
കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനെ നയിച്ചു ഖാഇദെമില്ലത്ത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ഒരേ സമയം ഒമ്പത് പാര്‍ലമെന്റ് അംഗങ്ങളാണ് പാര്‍ലമെന്റില്‍ മുസ്ലിംലീഗിനുണ്ടായിരുന്നത്; ലോക്സഭയില്‍ നാലും (1971), രാജ്യസഭയില്‍ അഞ്ചും (1972). ഖാഇദെമില്ലത്ത് (മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബ് (കോഴിക്കോട്), എസ്.എം ഷരീഫ് (പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്) എന്നിവരാണ് അക്കാലത്തെ ലോക്സഭാംഗങ്ങള്‍. ബി.വി അബ്ദുല്ലക്കോയ, ഹമീദലി ഷംനാട് (കേരളം), എ.കെ.എ അബ്ദുസമദ്, ഖാജാ മുഹിയുദ്ദീന്‍, എ.കെ രിഫാഇ (തമിഴ്നാട്) എന്നിവരാണ് ഒരേക്കാലത്ത് രാജ്യസഭാംഗങ്ങളായത്.
മുസ്്ലിംലീഗ് ലോക്സഭാംഗങ്ങളായവര്‍: ബി പോക്കര്‍ സാഹിബ് (മലപ്പുറം, മഞ്ചേരി), ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ് (മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (കോഴിക്കോട്, മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (കോഴിക്കോട്, മഞ്ചേരി, പൊന്നാനി), എസ്.എം ഷരീഫ് (രാമനാഥ പുരം, പെരിയംകുളം), അബൂതാലിബ് ചൗധരി (മുര്‍ഷിദാബാദ്), ജി.എം ബനാത്ത്വാല (പൊവന്നാനി), എ.കെ.എ അബ്ദുസമദ് (വെല്ലൂര്‍), ഇ.അഹമ്മദ് (മഞ്ചേരി, പൊന്നാനി, മലപ്പുറം), പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ (വെല്ലൂര്‍), എം അബ്ദുറഹിമാന്‍ (വെല്ലൂര്‍), ഇ.ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഡോ.എം.പി അബ്ദുസമദ് സമദാനി (മലപ്പുറം), കെ. നവാസ് ഗനി (രാമനാഥപുരം).
രാജ്യസഭാംഗങ്ങളായവര്‍: ഖാഇദെമില്ലത്ത മുഹമ്മദ് ഇസ്്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, എ.കെ.എ അബ്ദുസമദ്, ബി.വി അബ്ദുല്ലക്കോയ, എസ്.എ ഖാജ മുഹിയുദ്ദീന്‍, ഹമീദലി ഷംനാട്, എ.കെ രിഫാഇ, കോരമ്പയിൽ അഹമ്മദ്‌ ഹാജി, ഡോ.എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്.

അധികാര പങ്കാളിത്തം

പഞ്ചായത്ത് മെമ്പര്‍ മുതല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുവരെയും എം.എല്‍.എ മുതല്‍ മുഖ്യമന്ത്രി വരെയും പാര്‍ലമെന്റ് അംഗം മുതല്‍ കേന്ദ്രമന്ത്രി വരെയും വഹിച്ച് മുസ്ലിംലീഗ് അംഗങ്ങള്‍ മതേതര ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗമായി നിലകൊണ്ടപ്പോള്‍ തന്നെ മുന്‍ഗണനാ വിഷയങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള സേവന-വൈജ്ഞാനിക പ്രവര്‍ത്തനങ്ങളായിരുന്നുവെന്നതാണ് ചരിത്രവും വര്‍ത്തമാനവും. 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ വിജയിക്കൊടി പാറിച്ചെങ്കിലും അധികാര പങ്കാളിത്തത്തിന് ഏതാനും വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഒരു പഞ്ചായത്ത് അംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ 1979 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രിയും (സി.എച്ച് മുഹമ്മദ് കോയ), 2004 മെയ് 23ന് കേന്ദ്രമന്ത്രിയും (ഇ അഹമ്മദ്) വരെ മുസ്്ലിംലീഗ് അംഗങ്ങളായി. കേരളത്തിലെ വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-മുസ്്ലിംലീഗ്-പി.എസ്.പി സഖ്യം 1960ല്‍ അധികാരത്തിലേറിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നിഷേധിച്ചു. എന്നാല്‍, സ്പീക്കര്‍ പദവി ലഭിച്ചു. അങ്ങിനെ, 1960 മാര്‍ച്ച് 12ന് സീതി സാഹിബിലൂടെ രാജ്യത്ത് മുസ്ലിംലീഗിന് ആദ്യ ഔദ്യോഗിക പദവി ലഭിച്ചു. വൈകാതെ മുസ്ലിംലീഗ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാനിധ്യമായി. 1967ല്‍ സപ്തകക്ഷി മുന്നിണിയുടെ ഭാഗമായി മത്സരിച്ച മുസ്ലിംലീഗിന് ഇ.എം.എസ് മന്ത്രിസഭയില്‍ രണ്ടംഗങ്ങളെ ലഭിച്ചു; സി.എച്ചും എം.പി.എം അഹമ്മദ് കുരിക്കളും. മലപ്പുറം ജില്ല, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ മുസ്ലിംലീഗ് ആവശ്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കാനായി. അഴിമതിക്കുണ്ടില്‍ വീണ് രണ്ടാം വര്‍ഷം മന്ത്രിസഭ വീണതോടെ 1969ല്‍ ബാഫഖി തങ്ങള്‍ സി.പി.ഐയിലെ സി അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നെത്തിച്ച് കേരള മുഖ്യമന്ത്രിയാക്കിയപ്പോള്‍ അനന്തപുരി കോരിത്തരിച്ചു; ഇന്ദ്രപ്രസ്ഥം കുലുങ്ങി. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി.
1970ല്‍ മുസ്്ലിംലീഗിന് നാലു സംസ്ഥാനങ്ങളില്‍ നിന്നായി (കേരളം -14, തമിഴ്നാട് -3, മഹാരാഷ്ട്ര -1, പശ്ചിമബംഗാള്‍ -7) 25 എം.എല്‍.എമാരുണ്ടായിരുന്നു. പിന്നീട് 2011ല്‍ കേരളത്തില്‍ 20 എം.എല്‍.എമാര്‍ ലീഗിനുണ്ടായി. 1970ല്‍ ബംഗാളില്‍ ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയും (എ.കെ ഹസനുസമാന്‍), രണ്ടു സഹമന്ത്രിമാരും മുസ്ലിംലീഗിനുണ്ടായതും അതേ വര്‍ഷമാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ വേളയില്‍ മൂന്ന് ലോക്സഭാംഗങ്ങളും (കേരളം-2, തമിഴ്നാട് 1), ഒരു രാജ്യസഭാംഗവും ഉള്‍പ്പെടെ നാലു പാര്‍ലമെന്റ് അംഗങ്ങളാണുള്ളത്. കേരളത്തില്‍ 15 എം.എല്‍.എമാരും പ്രതിപക്ഷ ഉപനേതൃപദവിയും തമിഴ്നാട്ടില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്ലിംലീഗിനുണ്ട്. കേരളത്തില്‍ മുസ്ലിംലീഗിനു പങ്കാളിത്തമുള്ള അച്യുതമേനോന്റെ ഒരു പതിറ്റാണ്ടോളം നീണ്ട തുടര്‍ഭരണം കേരളമോഡല്‍ കെട്ടിപ്പടുത്തു. ദളിത് പിന്നോക്ക മുസ്ലിം വിഭാഗങ്ങള്‍ക്കാകെ സാര്‍വത്രിക വിദ്യാഭ്യാസം ലഭിച്ചതും ആരോഗ്യരംഗത്തെ കുതിച്ചുചാട്ടവുമെല്ലാം അക്കാലത്തെ നേട്ടങ്ങളാണ്. 1977 ഓടെ സി.പി.ഐ മറുകണ്ടം ചാടിയപ്പോഴും കോണ്‍ഗ്രസിനെ ചേര്‍ത്ത് യു.ഡി.എഫ് കെട്ടിപ്പടുത്ത മുസ്ലിംലീഗ് കെ.കരുണാകരനെ മുഖ്യമന്ത്രിയായി വാഴിച്ചു. സി.എച്ചും നഹാസാഹിബും മന്ത്രിമാരായി. എണ്‍പതുകളോടെ മന്ത്രിമാരുടെ എണ്ണം മൂന്നായി. 1991ൽ മന്ത്രിമാർ കൂടിയതിനു പുറമെ ചീഫ് വിപ്പും ലഭിച്ചു. 2011ല്‍ 20 എം.എല്‍.മാരെ വിജയിപ്പിച്ച മുസ്ലിംലീഗിന് അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചു; പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹീംകുഞ്ഞ്, മഞ്ഞളാംകുഴി അലി. ഭരണ പ്രതിപക്ഷ നിരകളില്‍ അവകാശ പോരാട്ടത്തിലും വികസനോന്മുഖ കാഴ്ചപ്പാട് മുറുകെ പിടിക്കുന്നതിലും മുസ്ലിംലീഗ് ഒരിക്കലും പിന്നോട്ടു പോയില്ല. 

വീണ്ടും രാജാജി ഹാളില്‍

പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മാത്രമല്ല സംഘടനയുടെ പ്രഥമ ലക്ഷ്യമെന്ന ഖാഇദെമില്ലത്തിന്റെ ആത്മഭിമാന ദര്‍ശനത്തിന്റെ പ്രസക്തി വര്‍ധിച്ചൊരു ദശാസന്ധിയിലാണ്, 1948 മാര്‍ച്ച് പത്തിന്റെ പേറ്റുനോവറിഞ്ഞ അതേ  രാജാജി ഹാളിലേക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ കാതലില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമെത്തുന്നത്. 1998 മാര്‍ച്ച് ഒമ്പതിനും പത്തിനും സുവര്‍ണ ജൂബിലി ആഘോഷം നടന്നതും ചെന്നൈയിലെ ഖാഇദെമില്ലത്തിന്റെ മണ്ണായ ഇവിടെയായിരുന്നു. അന്ന് എം.കരുണാനിധിയായിരുന്നു മുഖ്യാതിഥിയെങ്കില്‍ ഇത്തവണ മകനും മുഖ്യമന്ത്രിയുമായ കെ.എം സ്റ്റാലിനാണ്. സംഘ്പരിവാര്‍ അസഹിഷ്ണുത കെട്ടഴിച്ചു ഹിംസാത്മകമായി ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കുമ്പോള്‍ ചെന്നൈ സമ്മേളനം വെറും പിറന്നാള്‍ ആഘോഷമല്ല; ജനകോടികളുടെ പ്രത്യാശയുടെ പ്രതിഫലനം കൂടിയാണ്. ഫാഷിസത്തെ തുരത്താന്‍ മുസ്ലിം-ദളിത്-ആദിവാസി-പിന്നോക്ക കൂട്ടായ്മക്ക് ക്രിയാത്മക നേതൃത്വം നല്‍കാനുള്ള കര്‍മപദ്ധതികളാണ് രൂപപ്പെടുക. 
മുസ്്ലിംലീഗിന്റെ വിളിയാളം കേട്ടജനത ലോകത്തിനാകെ ഉത്തമ സമുദായ മാതൃകയായി; കുന്‍തും ഖൈറു ഉമ്മ. വിഷാദങ്ങള്‍ക്കുമേല്‍ പ്രത്യാശയുടെ ഹരിതാഭ വിതറി എന്നതാണ് മുഖ്യമായ നീക്കിബാക്കി. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17.22 കോടി മുസ്ലിംകളുണ്ട്. 2023ല്‍ ഇത് 21 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്ക്. 20 കോടിയിലേറെ വരുന്ന ലോകത്തെ രണ്ടാമത്തെ മുസ്്ലിം സമാജത്തില്‍ നാലില്‍ മൂന്നും ഇപ്പോഴും തീര്‍ത്തും പിന്നാക്കത്തിന്റെ വേദന തിന്നാണ് ജീവിക്കുന്നത്. 3.84 കോടി മുസ്ലിംകളുള്ള(19.26%) ഉത്തര്‍പ്രദേശില്‍ മുഖ്യധാരയില്‍ നിന്ന് എങ്ങനെയാണവര്‍ ആട്ടിയകറ്റപ്പെട്ടത്. 2.47 കോടി (27.01%) മുസ്ലിംകളുള്ള പശ്ചിമ ബംഗാളിലും 1.07 കോടി (34. 22%) അസമിലും 1.76 കോടി (16.87%) ബീഹാറിലും 1.41 കോടി (13.95%) ഉത്തരാഖണ്ഡിലും 58.47 ലക്ഷം (9.67%) ഗുജറാത്തിലും 78.93 ലക്ഷം (12.92%)കര്‍ണാടകയിലും 1.30 കോടി (11.54%) മഹാരാഷ്ട്രയിലും 80.82 ലക്ഷം (9.56%) ആന്ധ്രതെലുങ്കാനയിലും 62.15 ലക്ഷം (9.07%) രാജസ്ഥാനിലും 47.75 ലക്ഷം (6.57%) മദ്ധ്യപ്രദേശിലും 21.59 ലക്ഷം (12.86%) ഡല്‍ഹിയിലും പട്ടികവര്‍ഗക്കാരിലേക്കാള്‍ പിന്തളളപ്പെട്ടുപോയതിന്റെ കാരണം ഒന്നേയൊള്ളൂ. 88.73 ലക്ഷം (26.56%) മുസ്ലിംകളുള്ള കേരളത്തിലും 42.29 ലക്ഷം (5.86%) തമിഴ്നാട്ടിലും സ്ഥിതി ഭേദമാണെന്ന് സച്ചാര്‍ സമിതി അടയാളമിടുമ്പോള്‍ പച്ചമഷികൊണ്ട് അതിനെ അടിവരയിടണം.

ചുട്ടചുട്ട വെയിലിലും
തോര്‍ന്നിടാത്ത മഴയിലും
ഒട്ടുമേ മടിച്ചിടാതെ
ലീഗിന്‍ ത്യാഗം ചെയ്യുവിന്‍...

(ചന്ദ്രിക വീക്കെന്റ്: 2023 മാര്‍ച്ച് 5)

2023, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ചരിത്ര കുതുകികൾക്കു വഴികാട്ടിയായ ടി.ഇ

*ചരിത്ര കുതുകികൾക്ക്* 
*വഴി കാട്ടിയായ  ടി ഇ*



മുസ്ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡൻ്റ്  ടി.ഇ അബ്ദുല്ല സാഹിബിൻ്റെ വിയോഗം  സൃഷ്ടിക്കുന്ന  വിടവ് എളുപ്പം  നികത്താവുന്നതല്ല      

അർഹതപ്പെട്ട അംഗീകാരങ്ങൾ പലതും  ലഭ്യമാവാതെ പോയപ്പോഴും സൗമ്യനായി  കർമ്മപഥത്തിൽ  തന്നിലർപ്പിക്കപ്പെട്ട ഉത്തരവാദിത്വം    നിർവ്വഹിക്കാൻ  മടിയേതുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു  ടി.ഇ അബ്ദുല്ല സാഹിബ്       കഴിഞ്ഞു പല നിയമസഭാ തിരഞ്ഞെടുപ്പിലും  സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാവുമ്പോൾ ഉയർന്നു   കേൾക്കുന്ന നാമമായിരുന്നു  ടി.ഇ യുടേത്           കാസറഗോഡ് നഗരസഭാ ചെയർമാനായി  മൂന്നു തവണയായി പതിനഞ്ച് വർഷത്തോളം പ്രവർത്തിച്ചിട്ടുള്ള    അദ്ദേഹം     ഒരു പാട് കാഴ്ച്ചപ്പാടുകളും  ദീർഘ വീക്ഷണവുമുള്ള
ഭരണാധികാരിയായിരുന്നു          മുസ്ലിം ലീഗിൻ്റെ
ഇന്നലെകൾ    ചരിത്ര' പശ്ചാതലങ്ങൾ  അടക്കം വിവരിക്കാൻ കഴിയുന്ന  വ്യക്തിത്വമായിരുന്നു   ടി ഇ യുടേത്   
വ്യക്തിപരമായി     ഏതാനും വർഷമായി സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തെ  അടുത്ത് പരിചയപ്പെടുന്നത്     

പിന്നീട്   എവിടെ കണ്ടാലും കുശലാന്വേഷണം നടത്താൻ     സമയം കണ്ടെത്തിയിരുന്ന അദ്ദേഹം   ദൂരെ നിന്നാണെങ്കിൽ   ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുമായിരുന്നു

കേട്ടും വായിച്ചും മാത്രമറിയുന്ന   ഹരിത രാഷ്ട്രീയ ചരിത്രം  സമൂഹ മാധ്യമങ്ങളിൽ കോറിയിടുമ്പോൾ   അദ്ദേഹം  നൽകിയിട്ടുള്ള  പ്രോത്സാഹനവും  പിന്തുണയും   നന്ദിയോടെ സ്മരിക്കുകയാണ്

ചെറിയ കുറിപ്പുകൾ പോലും ശ്രദ്ധാപൂർവ്വം
വായിക്കാറുള്ള  അദ്ദേഹം    എന്തെങ്കിലും പിശക് കണ്ടാൽ  തിരുത്തി തരാനും ചരിത്രം വസ്തുതാപരമായിക്കണമെന്ന്     എന്നും ഉപദേശിക്കുമായിരുന്നു

ചില ചരിത്ര വസ്തുതകൾ   തിയ്യതി യോ  മറ്റോ    സംശയം തോന്നിയാൽ      ഈയുള്ളവനെ പോലും
വിളിച്ച് എന്തെങ്കിലും രേഖകൾ  കൈവശമുണ്ടാ എന്നന്വേഷിക്കുമായിരുന്നത്    എന്നെ പലപ്പോഴും  അത്ഭുതപ്പെടുത്തിയിട്ടുണ്ട്        ലീഗ്   ചരിത്രവുമായി ബന്ധപ്പെട്ട  പല അപൂർവ്വ ചിത്രങ്ങളും
പേഴ്സണലായി അയച്ച്
തരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു വായിക്കുകയും മറ്റുള്ളവരെ കൊണ്ട്  വായിപ്പിക്കുകയും ചെയ്തിരുന്ന  അദേഹത്തിൻ്റെ  എഴുത്തുകൾക്കും   വല്ലാത്ത വശ്യതയുണ്ടായിരുന്നു
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുൻകൈയെടുത്ത്   പുറത്തിറക്കാനിരിക്കുന്ന  ഹമീദലിഷംനാട് സാഹിബ് സ്മരണികയിലേക്കുള്ള
ലേഖനം പൂർത്തികരിച്ച്
അയച്ചത് ആശുപത്രി വാസത്തിനിടെയായിരുന്നുവെന്ന്    ജനാസ സന്ദർശിച്ച്    മടങ്ങവേ ജില്ലാ ലീഗ്  സെക്രട്ടറി  മൂസ ബി ചെർക്കളം സാഹിബ്    അറിയിച്ചപ്പോൾ  ഏറ്റെടുത്ത കാര്യം പൂർത്തികരിക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത     എത്ര മാത്രമാണെന്ന്   തിരിച്ചറിയുകയായിരുന്നു

വാക്കിലും പെരുമാറ്റത്തിലും അടിമുടി മാന്യത പുലർത്തിയ രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമായിരുന്നു ടി.ഇ അബ്ദുല്ല സാഹിബ്


സർവ്വശക്തനായ  നാഥൻ അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം  സമാധാനപൂർണ്ണമാക്കട്ടെയെന്ന.  പ്രാർത്ഥനയോടെ






*മുസ്തഫ മച്ചിനടുക്കം*

2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

മഹാനുഭാവനായ സി.എച്ച്

*മഹാനുഭാവനായ സി.എച്ച്* 



*✍🏻മുസ്തഫ മച്ചിനടുക്കം*


 സി.എച്ച് മുഹമ്മദ് കോയ സാഹിബ് കാലയവനികക്കുള്ളിലേക്ക് മറഞ്ഞ് പോയിട്ട്
നീണ്ടമുപ്പത്തൊമ്പതാണ്ട് പിന്നിടുകയാണിന്ന്

പിന്നോക്കത്തിൻ്റെ കാവടിയേന്താൻ വിധിക്കപ്പെട്ടൊരു സമുദായത്തെ   ആത്മാഭിമാനത്തിൻ്റെ നെറുകയിലേക്ക്   കൈപിടിച്ചാനയിച്ച മഹാ മനീഷിയായിരുന്നു സി.എച്ച്

അരപ്പട്ട കെട്ടിയ കാക്കമാരോടും ,കാച്ചി തുണിയുടുത്ത ഉമ്മമാരോടും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും  അറബി മലയാളം മാത്രം കൈമുതലായിരുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിലേക്ക് കാലിക്കറ്റ് സർവ്വകലാശാല സമർപ്പിക്കുകയും ചെയ്ത പരിഷ്കർത്താവായിരുന്നു സി.എച്ച്

 അറബി ഭാഷാ അദ്ധ്യാപനത്തിനും അദ്ധ്യാപക നിയമത്തിനും ഉടക്ക് വെക്കാൻ ശ്രമിച്ചവരുടെ ആക്ഷേപങ്ങൾക്ക് മുമ്പിൽ കൂസാതെ നിലകൊള്ളുകയും  സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തിയഅറബി ഭാഷാ ദ്ധ്യാപകരോട്  നിങ്ങൾ പിരിഞ്ഞ് പോവണമെന്നും ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു എന്നും പറയാൻ ആർജ്ജവം കാട്ടുകയും
യൂത്ത് ലീഗിനെ സമര സജ്ജമാക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു സി.എച്ച് 

നെരിയാണിക്ക് മേലെ കയറ്റിയുടുത്ത മുണ്ടും മുഴുകൈയ്യൻ ഷർട്ടുമിട്ട്
രോമ തൊപ്പിയും വെച്ച് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുമ്പോഴും ഞാനൊരു അടിയുറച്ച മുസൽമാനാണെന്നുറക്കെ പറയാനും  ആരുടെയും മുടിനാരിഴ അവകാശം ഞങ്ങൾ കവർന്നെടുക്കുകയില്ലെന്നും   തലനാരിഴ അവകാശം ആർക്കും വിട്ടു കൊടുക്കുകയില്ലെന്നും പ്രഖ്യാപിക്കാൻ മടിയേതും കാണിക്കാത്ത ആർജ്ജവത്തിൻ്റെ നാമമായിരുന്നു സി.എച്ച്

കാലിക്കറ്റ് മാത്രമല്ല ശാസ്ത്ര സാങ്കേതിക സർവകലാശാലയായ കുസാറ്റും സി.എച്ചിൻ്റെ സംഭാവനയായിരുന്നു

 അധികാരങ്ങളും പദവികളും ആസ്വാദനത്തിനും അഹങ്കാരത്തി മായല്ലെന്നും ഉത്തരവാദിത്വ നിർവ്വഹണത്തിനാണെന്നുമുള്ള   ഉത്തമ ബോദ്ധ്യത്തോടെ   നീതി പൂർവ്വം പ്രവർത്തിച്ച    ഭരണാധികാരിയും സമുദായ സേവകനുമായിരുന്നു സി.എച്ച് എന്ന ദ്വയാക്ഷരി

 അനുയായി വൃന്ദത്തെ ആവേശത്തിൻ്റെ കൊടുമുടി കയറ്റി തെരുവിൽ ചാവേറുകളാക്കി പാതിവഴിയിലുപേക്ഷിച്ച്
പോവാതെ   അവരെ ദിശാബോധമുള്ളൊരു സമൂഹമാക്കി പരിവർത്തിപ്പിക്കുകയും ചെയ്ത ധിഷണാ ശാലിയുടെ നാമമാണ് സി എച്ച് 

കെ.ആർ ചുമ്മാർ കോറിയിട്ട പോലെ ജവഹർലാൽ നെഹ്റുവിനാൽ ചത്ത കുതിരയെന്ന് വിളിക്കപ്പെട്ട മുസ്ലിം ലീഗ് പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ കുളമ്പടിയൊച്ചയുതിർത്ത് കൊണ്ട് അധികാരത്തിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ആ കുതിര പുറത്ത് മുസ്ലിം ലീഗിൻ്റെ വിജയ വൈജയന്തിയായി നിലയുറപ്പിച്ച മഹാനായിരുന്നു സി.എച്ച്  മുഹമ്മദ് കോയ സാഹിബ്  


അക്ഷരങ്ങളെ വജ്രായുധമാക്കിയ
തൂലികയേന്തിയ പടനായകനെ കുറിച്ച്
എഴുതാൻ ആവനാഴിയിലേറെയുണ്ടെങ്കിലും തത്ക്കാലം ചുരുക്കുന്നു

2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആദരവർഹിക്കുന്ന അത്തച്ച

ആദരവുകൾക്കും അവാർഡുകൾക്കും പഞ്ഞമില്ലാത്ത  നാട്ടിൽ നടക്കുന്ന പരിപാടികളും
പ്രഹസനമായി മാറാറുണ്ട്         സ്വന്തക്കാരെ കൊണ്ടോ
സ്വയം തന്നെയോ      ആദരിപ്പിക്കുന്ന    പ്രാഞ്ചിയേട്ടന്മാരും ധാരാളമാണ്      ഇതിനൊക്കെയിടയിലും
ജനഹൃദയങ്ങളിൽ രാജാവിനെ പോലെ വിരാജിക്കുന്ന  ശ്രദ്ധിക്കപ്പെടാതെ പോകുന്നവരേയും കാണാം     ഇത്തരക്കാരെ തേടിപ്പിടിച്ച്‌       ആദരിക്കേണ്ടത്  സമൂഹത്തിൻ്റെ കടമയാണ്           ഇത്തരത്തിലൊരു സാമൂഹ്യ ബാദ്ധ്യതയാണ് ദുബൈ കെ.എം സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ്  ഹാജി അബ്ദുല്ല ഹുസൈൻ സാഹിബാണ്  കെ.എം സി.സി യുടെ ആദരം ഏറ്റു വാങ്ങുന്നത്     

തീർത്തുംഅർഹമായൊരു ആദരവ്  പരിപാടി തന്നെയാണത് 
എന്നതിൽ സംശയമില്ല
       ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്
എന്ന്   കേൾക്കുമ്പോൾ തന്നെ ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ തെളിയുകയാണ്    


എല്ലാവരെയും വലിപ്പചെറുപ്പമില്ലാതെ
സ്വീകരിക്കുകയും     കൈപിടിച്ചും പുറത്ത് തട്ടിയും     സന്തോഷം പ്രകടിപ്പക്കുകയും ചെയ്യുന്ന ഹാജി അബ്ദുല്ല ഹുസൈൻ
നാട്ടുകാരുടെ പ്രിയപ്പെട്ട അത്തച്ചയാണ്        

മർഹും കല്ലട്ര അബ്ബാസ് ഹാജിയുടെ സന്തത സഹചാരിയായും നിഴലായും  ബിസിനസ് രംഗത്തെന്ന പോലെ  സാമൂഹ്യ രംഗത്തേക്കും കടന്നു വന്ന അത്തച്ച
 പതിനാല് വർഷമായി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ അമരത്തിരിക്കുകയാണ്      ഒപ്പം കീഴൂർ മുസ്ലിം ജമാഅത്തിൻ്റെ പ്രസിഡൻറായും സഅദിയ അടക്കം നിരവധി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഉത്തരവാദിത്വങ്ങളം
ഭംഗിയായി നിർവ്വഹിച്ച്
കൊണ്ടിരിക്കുകയും ചെയ്യുന്നു


ആരേയും  ആകർഷിക്കുന്നത് അദ്ദേഹത്തിൻ്റെ വിനയാന്വിതമായ പെരുമാറ്റം തന്നെയാണ്

ഏതൊരാളെയും പോലെ വീറും,വാശിയും, ദേഷ്യവുമെല്ലാം ചില നേരങ്ങളിൽ വളരെ രൂക്ഷമായി തന്നെ അത്തച്ചയിൽ പ്രകടമായി കാണാറുണ്ട്
എന്നാൽ    മനസ്സ് ശാന്തമാവുമ്പോൾ വിട്ടുവീഴ്ച്ചയുടെയും ,അനുരഞ്ജനത്തിൻ്റേയും മാർഗ്ഗം സ്വീകരിക്കാൻ
യാതൊരു മടിയും കാണിക്കാറില്ല എന്നിടത്താണ്    അദ്ദേഹത്തിൻ്റെ  മഹത്വം  വൃതിരിക്തമാവുന്നത്
നല്ലൊരു മധ്യസ്ഥനായും
അദ്ദേഹം മാറാറുണ്ട്      രോഗവും പ്രായവും കണക്കിലെടുക്കാതെ
പ്രവർത്തന രംഗത്ത് സജീവമാണദ്ദേഹം   വീട്ടിലെത്തിയാലും വിശ്രമം  ലഭിക്കാത്ത
പൊതു പ്രവർത്തകനാണദ്ദേഹം

അദ്ദേഹത്തിൻ്റെ ഫോൺ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ലെന്ന്  മാത്രമല്ല എത് സമയത്തും ആര് വിളിച്ചാലും  മറുപടി നൽകാനും    സന്നദ്ധമായിരിക്കും

പ്രാർത്ഥനയിലോ മറ്റോ
ആണെങ്കിൽ തിരിച്ച് വിളിക്കുകയും ചെയ്യും

മരണവീട് സന്ദർശിക്കാനും, രോഗികളെ സന്ദർശിക്കാനും സമയം കണ്ടെത്തുന്ന
അദ്ദേഹത്തിൻ്റെ ഭവനത്തിൽ    പുലർച്ചയെന്നോ പാതിരാവെന്നോ വ്യത്യാസമില്ലാതെ
അതിഥികളെയും ആവലാതിക്കാരെയും
നമുക്ക് കാണാൻ സാധിക്കും



✍🏻 മുസ്തഫ മച്ചിനടുക്കം