2018, ഏപ്രിൽ 29, ഞായറാഴ്‌ച

സംവരണ നിഷേധത്തിന്റെ മറുമൊഴി

സംവരണ നിഷേധത്തിന്റെ മറുമൊഴി

April 29, 2018

    

ടി.പി.എം. ബഷീര്‍

1957 ജൂണ്‍ 12ലെ ബജറ്റ് ചര്‍ച്ചയില്‍ സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. ‘മുസ്‌ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്‍ തിരുവിതാംകൂര്‍-കൊച്ചിയോട് ചേര്‍ന്നതോടുകൂടി മുസ്‌ലിംകളുടെ പ്രാതിനിധ്യത്തോത് വര്‍ധിപ്പിക്കേണ്ടതാണ്. പ്രൊഫഷണല്‍ കോളജുകളിലും ഗവണ്‍മെന്റ് സര്‍വീസുകളിലും അവര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം കിട്ടണം. മുമ്പ് പിന്നാക്ക സമുദായങ്ങള്‍ക്ക് നീക്കിവെച്ചിരുന്ന സീറ്റുകള്‍ ആ സമുദായങ്ങളുടെ ഇടയില്‍ത്തന്നെ ഭാഗിച്ചിരുന്നു. പ്രസിഡണ്ട് ഭരണകാലത്ത് അത് എടുത്തുകളഞ്ഞു. അത് ശരിയായില്ലെന്ന് പിന്നീട് മുസ്‌ലിംകള്‍ക്ക് ഉണ്ടായ അനുഭവം തെളിയിക്കുന്നു. മുഖ്യമന്ത്രി പറയണം, നടക്കാനുള്ള നിയമനങ്ങളില്‍ ഞങ്ങളുടെ ക്വാട്ട കിട്ടുന്നതിന് നടപടിയെടുക്കുമെന്ന്. മുസ്‌ലിംകള്‍ക്ക് എഞ്ചിനീയറിങ് കോളജിലും മെഡിക്കല്‍ കോളജിലും അഗ്രികള്‍ച്ചര്‍ കോളജിലും പ്രാതിനിധ്യം കിട്ടണം.’
1957 ജൂണ്‍ 13ന് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സി.എച്ച് വീണ്ടും മുസ്‌ലിം പ്രാതിനിധ്യത്തിന് വേണ്ടി വാദിച്ചു”. പിന്നൊന്ന് പറയാനുള്ളത് നിയമനത്തിലുള്ള മറ്റുചില ക്രമക്കേടുകളെപ്പറ്റിയാണ്. ബാക്ക്‌വേഡ് എന്ന പേരില്‍ ചില സമുദായങ്ങളെ തരംതിരിച്ച് വെച്ചിട്ടുണ്ട്. ഈ സമുദായക്കാര്‍ക്ക് ഓരോരുത്തര്‍ക്കും ഇത്ര എന്ന കണക്കിലാണ് മുമ്പ് കിട്ടിയിരുന്നത്. ഇന്ന് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി എന്നുള്ളതിനെ ഒന്നായി ചേര്‍ത്ത് ബാക്ക്‌വേഡിലുള്ള ചില ഫോര്‍വേഡുകാര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയാണ്. അങ്ങനെ വരാതിരിക്കുന്നതിന് മലബാറിലുള്ളവരെക്കൂടെ കണക്കിലെടുത്ത് ഓരോ ബാക്ക്‌വേഡ് കമ്മ്യൂണിറ്റിക്കും ജനസംഖ്യാനുപാതികമായി ക്വാട്ട നിശ്ചയിച്ച് അവര്‍ക്ക് ന്യായമായ വിഹിതം കിട്ടുന്നതിന് പരിശ്രമിക്കണമെന്നും എനിക്ക് അഭിപ്രായമുണ്ട്.
അടുത്തതായി എനിക്ക് പറയാനുള്ളത് മുസ്‌ലിംകളുടെ പ്രാതിനിധ്യത്തെപ്പറ്റിയാണ്. സര്‍വ്വീസ് കമ്മീഷനില്‍ ഒരു മുസ്‌ലിം ഇല്ല. തിരുവിതാംകൂര്‍-കൊച്ചി കമ്മീഷനായിരുന്ന കാലത്തും ഒരു മുസ്‌ലിം ഉണ്ടായിരുന്നില്ല. മുസ്‌ലിം സമുദായം ഈ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമുദായമാണ്. ഒരു മുസ്‌ലിം, കമ്മീഷനില്‍ ഉണ്ടായിരുന്നാല്‍ മുസ്‌ലിം സമുദായത്തോട് പക്ഷപാതം കാണിക്കുകയില്ല. ഏതെങ്കിലും ഒരു മുസ്‌ലിം കമ്മീഷനില്‍ ഉണ്ടായിരുന്നാല്‍ത്തന്നെ ആ മനുഷ്യന്‍ ഉള്ളപ്പോള്‍ എങ്ങനെ പക്ഷപാതപരമായി പ്രവര്‍ത്തിക്കുമെന്നുള്ള മനസ്സാക്ഷിക്കുത്തുണ്ടായി നീതി പ്രവര്‍ത്തിക്കും. പുറത്തുള്ള ആളുകള്‍ക്കും അപ്പോള്‍ ഒരു വിശ്വാസമുണ്ടാകും. നമ്മുടെ ആളും കമ്മീഷനില്‍ ഉണ്ടല്ലോ എന്ന്. സര്‍വീസ് കമ്മീഷനില്‍ ഒരു യോഗ്യനായ മുസ്‌ലിമിനെ നിയമിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അങ്ങനെ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
സി.എച്ച് നടത്തിയ നിരന്തര പോരാട്ടം ഒടുവില്‍ വിജയം കണ്ടു. പ്രഥമ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ നിലവിലുണ്ടായിരുന്ന 1957 ഫെബ്രുവരി ആറിലെ സംവരണ ഉത്തരവ് ഭേദഗതി ചെയ്ത് 1957 ജൂലൈ 22ന് പുതിയ ഉത്തരവ് ഇറക്കി. പിന്നാക്ക സമുദായങ്ങള്‍ക്ക് 35 ശതമാനം സംവരണം 40 ശതമാനമാക്കി ഉയര്‍ത്തി. ഈഴവ-തിയ്യ വിഭാഗത്തിന് 14 ശതമാനം, മുസ്‌ലിംകള്‍ക്ക് 10 ശതമാനം, ലത്തീന്‍ കത്തോലിക്കര്‍ക്ക് 5 ശതമാനം, മറ്റു പിന്നാക്ക ക്രിസ്ത്യാനികള്‍ക്ക് ഒരു ശതമാനം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെയായിരുന്നു വ്യവസ്ഥ. പട്ടികജാതി 8 ശതമാനം, പട്ടികവര്‍ഗം 2 ശതമാനം എന്നിങ്ങനെയും നിശ്ചയിച്ചു. അങ്ങനെ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ ഇന്ത്യയിലാദ്യമായി കേരളത്തില്‍ നിലവില്‍ വന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടേറെ പിന്നാക്ക കമ്മീഷനുകള്‍ നിയമിക്കപ്പെടുകയുണ്ടായി. ഭരണഘടനയുടെ 340-ാം വകുപ്പനുസരിച്ചാണ് ഇത്തരം കമ്മീഷനുകള്‍ നിയമിക്കപ്പെടുന്നത്. രാജ്യത്തെ പ്രഥമ പിന്നാക്ക കമ്മീഷന്‍ രൂപീകരിച്ച് രാഷ്ട്രപതി 1953 ജനുവരി 29ന് വിജ്ഞാപനം പുറപ്പെടുവിച്ചു. പാര്‍ലമെന്റംഗമായ കാക്കാ സാഹിബ് കലേക്കര്‍ ആയിരുന്നു ചെയര്‍മാന്‍. അതിനാല്‍ പില്‍ക്കാലത്ത് ഈ കമ്മീഷന്‍ കാക്കാകലേക്കര്‍ കമ്മീഷന്‍ എന്ന് അറിയപ്പെട്ടു. പിന്നാക്ക ന്യൂനപക്ഷ വിഭാഗം യാതൊരു യോഗ്യതയുമില്ലാതെ അനര്‍ഹമായതെന്തോ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ഉപാധിയാണ് സംവരണമെന്നും ഇതുമൂലം മതിയായ യോഗ്യതകളുണ്ടായിട്ടും സവര്‍ണ യുവാക്കള്‍ ഉദ്യോഗ രംഗത്തുനിന്ന് നിഷ്‌കാസിതരായി ജീവിതമെടുക്കുകയെന്ന ദുരന്തത്തിന് വിധേയരാവുകയാണെന്നുള്ള പ്രതീതി ജനിപ്പിക്കുന്ന പ്രചാരണങ്ങളുമുണ്ടായി. ഗുരുതരമായ തെറ്റിദ്ധാരണകളുയര്‍ത്തുന്ന ഒട്ടേറെ കാര്യങ്ങള്‍ സവര്‍ണ ലോബി ആസൂത്രിതമായി ഇതിനുവേണ്ടി ആവിഷ്‌കരിച്ചു.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരായ ഹരജി സുപ്രീം കോടതിയില്‍ വിചാരണ ചെയ്തുകൊണ്ടിരിക്കെ സുപ്രീം കോടതിയിലെ അഭിഭാഷകര്‍ ഒരു ദിവസത്തെ കോടതി നടപടികള്‍ ബഹിഷ്‌കരിക്കുകയുണ്ടായി. സവര്‍ണ ലോബിയുടെ സ്വാധീനം എത്രവ്യാപകമാണെന്ന് ഇത് വ്യക്തമാക്കുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ആത്മഹത്യശ്രമം നടത്തിയ രാജീവ് ഗോസ്വാമിമാരുടെ കാര്യവും മറക്കാറാട്ടിയില്ല. ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടേറെ കുതന്ത്രങ്ങള്‍ സവര്‍ണവര്‍ഗം ആവിഷ്‌ക്കരിക്കുകയുണ്ടായി. ദ്വിജന്‍മാരുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിയപ്പെടുകയും ഒപ്പം അധസ്ഥിത വര്‍ഗങ്ങളില്‍ ആശാഹമായ ഉണര്‍വ് സംജാതമാവുകയും ചെയ്ത സവിശേഷ സാഹചര്യവും മണ്ഡല്‍ പ്രക്ഷോഭ വേളയിലുണ്ടായി. ദേശീയതലത്തില്‍ ഉണര്‍വിനെ ജാതി രാഷ്ട്രീയമെന്ന് അധിക്ഷേപിക്കുന്നവരുണ്ടായെങ്കിലും പിന്നാക്ക – അധസ്ഥിത വര്‍ഗങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കുകയും പല സംസ്ഥാനങ്ങളിലും അധികാരം കയ്യാളുകളും ചെയ്തു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ ഭൂമികയില്‍ സ്വയം നിര്‍ണയാധികാരത്തിന് പിന്നാക്ക സമുദായങ്ങളെ പ്രാപ്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. 1980 മെയ് 10ന് ഡോ. രാജോഗോപാല്‍ സിംഗ് അധ്യക്ഷനായി പത്ത് അംഗങ്ങളുള്ള ഒരു കമ്മിറ്റിയിലെ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി – പട്ടികവര്‍ഗങ്ങള്‍ മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ സ്ഥിതി പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചു. 1981 ജനുവരി 31ന് ഇടക്കാല റിപ്പോര്‍ട്ടും 1983 ജൂണ്‍ 14ന് അന്തിമറിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ‘ഹൈപവര്‍ പാനല്‍’ എന്നാണ് ഈ കമ്മിറ്റി അറിയപ്പെട്ടത്. കാക്കാ കലേക്കര്‍ കമ്മീഷന്റെ അതേ ഗതിയാണ് ഈ കമ്മീഷനും ഉണ്ടായത്. കേരളത്തില്‍ കെ.കെ വിശ്വനാഥന്‍ കമ്മിറ്റി (1961-63), കുമാരന്‍പിള്ളി കമ്മീഷന്‍ (1965), നെട്ടൂര്‍ കമ്മീഷന്‍ (1970), നാരായണപിള്ള കമ്മീഷന്‍ (1985), ഡോ. ബാബു വിജയ്‌നാഥ് കമ്മീഷന്‍ (1982) തുടങ്ങിയ നിരവധി കമ്മീഷനുകള്‍ പിന്നാക്ക സമുദായങ്ങളെപ്പറ്റിയും പട്ടികജാതി- വര്‍ഗ വിഭാഗങ്ങളെപ്പറ്റിയും പഠിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെടുകയുണ്ടായി.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതികളിലുമായി 112-ഓളം റിട്ട് ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനു പുറമെ 1991 സെപ്തംബര്‍ 25ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പിന്നോക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി സംവരണം നിജപ്പെടുത്തുമെന്ന് പറഞ്ഞ കാര്യം സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഈ കേസുകളുടെ വിധിയോടനുബന്ധിച്ച് സുപ്രീം ഒമ്പത് ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന സിറ്റിങ് സംവരണ പ്രശ്‌നത്തില്‍ ക്രീമിലെയറിനെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു. 1992 നവംബര്‍ 16നാണ് ശ്രദ്ധേയമായ ഈ വിധിയുണ്ടായത്. പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെയാണ് ക്രീമിലെയര്‍ എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ക്രീമിലെയറിനെ കണ്ടെത്തണമെന്ന് പറഞ്ഞ കോടതി അതിന് മാനദണ്ഡം നിശ്ചയിച്ചില്ല. ക്രീമിലെയറിന് മാനദണ്ഡം നിശ്ചയിക്കാന്‍ പാറ്റ്‌നാ ഹൈക്കോടതി മുന്‍ജഡ്ജി ജസ്റ്റിസ് രാംനന്ദന്‍ പ്രസാദിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചു. എം.എല്‍. സഹാറെ, പി.എസ് കൃഷ്ണന്‍, ആര്‍.ജെ മജീദിയ എന്നിവരായിരുന്നു അംഗങ്ങള്‍. 1993 ഫെബ്രുവരി 22ന് നിയോഗിക്കപ്പെട്ട കമ്മീഷന്‍ 1993 മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1993 സെപ്തംബര്‍ 8ന് ഓഫീസ് മെമ്മോറാണ്ടം പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നാം ക്രീമിലെയര്‍ കമ്മീഷന്‍ എന്നറിയപ്പെട്ടു. ഈ കമ്മീഷനെതിരെയും എന്‍.എസ്.എസ് ഒട്ടേറെ തടസ്സവാദങ്ങളുമായി രംഗത്തുവന്നു. ജോസഫ് കമ്മിറ്റിയുടെ ഒന്നര ലക്ഷം വരുമാനപരിധി യാതൊരു കാരണവശാലും വര്‍ധിപ്പിക്കരുതെന്നായിരുന്നു അവരുടെ പ്രധാന വാദം. എന്നാല്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ക്രീമിലെയര്‍ നിര്‍ണയത്തിനുള്ള വരുമാന പരിധി നാലര ലക്ഷമാക്കി. 2008 ജൂലൈ ഒന്നിന് കേന്ദ്രസര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രബാബു കമ്മീഷനും സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. 2009 ജൂണ്‍ 30ന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. ക്രീമിലെയര്‍ വരുമാന പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയതിനെതിരെയും എന്‍.എസ്.എസ് സുപ്രീംകോടതിയെ സമീപിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ചുവെങ്കിലും സ്റ്റേ അനുവദിച്ചില്ല. മാത്രമല്ല. ക്രീമിലെയര്‍ വരുമാന പരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തു. മത ഭാഷാ ന്യൂനപക്ഷങ്ങളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം നിശ്ചയിക്കാനും ക്ഷേമത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കാനും വേണ്ടിയാണ് രംഗനാഥ മിശ്ര കമ്മീഷന്‍ നിയമിതമാകുന്നത്. 2004 ഒക്‌ടോബര്‍ 29ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും 2005 മാര്‍ച്ച് 21നാണ് കമ്മീഷന്‍ രൂപീകൃതമായത്. ജസ്റ്റിസ് രംഗനാഥ മിശ്ര ചെയര്‍മാനും ഡോ. താഹിര്‍ മഹ്മൂദ്, ഡോ. അനില്‍ വില്‍സന്‍, ഡോ. മൊഹീന്ദര്‍ സിംഗ് എന്നിവര്‍ അംഗങ്ങളും ആശാദാസ് മെമ്പര്‍ സെക്രട്ടറിയുമായിരുന്നു. 2007 മെയ് 10ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംവരണാര്‍ഹരായ പിന്നാക്ക സമുദായങ്ങളുടെ വിശിഷ്യാ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്കും ഒട്ടേറെ പരിഹാര നിര്‍ദ്ദേശങ്ങളാണ് ഈ കമ്മീഷന്‍ അവതരിപ്പിച്ചത്. ദേശീയ മത-ഭാഷാ ന്യൂനപക്ഷ കമ്മീഷന്‍ എന്നും ഈ കമ്മീഷന്‍ അറിയപ്പെട്ടു. (തുടരും)

2018, ഏപ്രിൽ 25, ബുധനാഴ്‌ച

മാഹിൻ ശനാട്



മരണമില്ലാത്ത സ്മരണകളുമായി മാഹിന്‍ ശംനാട് ജന്മദിനം 

സാമൂഹ്യമായ പുരോഗതിക്കും വിദ്യാഭ്യാസ നവോത്ഥാനത്തിനും സമൂര്‍ത്തമായ രാഷ്ട്രീയധാരയുടെ പ്രതീകവല്‍ക്കരണത്തിനും ജീവിതമര്‍പ്പിച്ച മാഹിന്‍ ശംനാടിന്റെ ചരിത്രം ഉത്തരദേശത്തുനിന്ന് വേര്‍തിരിക്കാനാവാത്ത വിധം കെട്ടുപിണഞ്ഞുകിടക്കുന്നു. മരണമില്ലാത്ത ഓര്‍മ്മകളുമായി ഏപ്രില്‍ 15 ഓടിയെത്തുമ്പോള്‍ ചെമ്മനാട് ഗ്രാമം ജന്മം നല്‍കിയ ഇസ്‌ലാമിന്റെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മിനക്കെട്ട ഈ പ്രതിഭാദനന്റെ ഓര്‍മ്മകളില്‍ നിറയുകയാണ്.
മലബാറിനെ കിടുകിടെ വിറപ്പിച്ച തസ്‌കരവീരനായിരുന്ന ചീപ്പവറാനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനായ മാഹിന്‍ ശംനാടിനെക്കുറിച്ച് ടി.ഉബൈദ് സാഹിബ് എടുത്തുപറഞ്ഞത് നമസ്‌കാരത്തിലും നോമ്പിലും നിഷ്‌കര്‍ഷത പാലിച്ച അദ്ദേഹം റമദാനില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ പള്ളിയിലിരുന്നാലും നാടിന്റെ എല്ലാവശങ്ങളിലും ശ്രദ്ധകൂര്‍പ്പിച്ചു എന്നാണ്.
കാസര്‍കോട് താലൂക്കിലൊരിടത്തും ഹൈസ്‌കൂള്‍ ഇല്ലാത്ത കാലത്ത് ശംനാട് സഹോദരന്മാര്‍ കാളവണ്ടിയില്‍ മംഗലാപുരത്ത് പോയി പഠനം നടത്തിയ ചരിത്രസംഭവം ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പറ്റിയ രീതിയില്‍ ഉബൈദ് സാഹിബ് അവതരിപ്പിച്ചു. സ്‌കൂള്‍ പഠനം ഹറാമാക്കി വിധിക്കപ്പെട്ട നാളുകളില്‍ സര്‍ സയ്യിദ് അഹമ്മദ്ഖാനെ കാഫിറാക്കിയതും അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ച 'കമ്മട്ടി മമ്മിച്ച' മക്കളെ ധൈര്യസമേതം വിദ്യ നുകരാനയച്ചും മൗനനൊമ്പരം കുട്ടികളോട് പങ്കുവെച്ചതും തലമുറകള്‍ക്ക് ആവേശം നല്‍കുന്ന കാസര്‍കോടന്‍ വീരഗാഥ തന്നെയാണ്.
മാഹിന്‍ ശംനാടിന്റെ ജീവിതത്തിന്റെ പ്രൗഢ പ്രതാപങ്ങളുടെ വര്‍ണ്ണാഭമായ കഥകള്‍ തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മത-സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവണം. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും സത്യവും ധീരതയും കര്‍മ്മശേഷിയും കരുത്തും നിറഞ്ഞുനില്‍ക്കുന്ന ശബ്ദഘോഷങ്ങള്‍ കാസര്‍കോട്ട് നിന്ന് മുഴങ്ങണം. മഹമൂദ് ശംനാട്, മൗലവി അറബി ശംനാട്, ഹസന്‍ ശംനാട്, അബൂബക്കര്‍ അലി ശംനാട്, അബ്ദുല്ല ശംനാട് തുടങ്ങി ഹാമീദലി ശംനാട് വരെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ചരിത്രം സൃഷ്ടിച്ചതും പൊതുരംഗം ചൈതന്യവത്താക്കിയതും വിസ്മരിക്കാവതല്ല.
മംഗലാപുരം ഗവ. കോളേജില്‍ എഫ്.എ ക്ലാസ് പഠിച്ച ശേഷം സബ് ഇന്‍സ്‌പെക്ടറായ മാഹിന്‍ ശംനാട് 1912ല്‍ ദല്ലി ദര്‍ബാറില്‍ വെച്ച് പ്രശസ്ത സേവനത്തിനുള്ള മെഡലും സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ പ്രശസ്ത സേവനം കണക്കിലെടുത്ത് സഹധര്‍മ്മിണിയെയും ആദരിച്ചു. ശംനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായപ്പോള്‍ 1933ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഖാന്‍ സാഹിബ് സ്ഥാനവും നല്‍കി. മലബാറില്‍ പല സ്ഥലത്തും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ഇരുന്നപ്പോള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി മാംസം വിറ്റ് ജീവിക്കുന്ന സ്ത്രീകളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. വിശേഷദിവസങ്ങളില്‍ താന്തോന്നികളായി നടക്കാന്‍ ആരെയും അനുവദിച്ചില്ല. നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം നാമധാരികളെ അതില്‍ നിന്നും വിലക്കി. കൊലയും കൊള്ളയും നടത്തുന്നവരെ തടയാന്‍ പൊലീസില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കി. ബോംബെയില്‍ നടന്ന ഒരു കവര്‍ച്ചാക്കേസിലെ പ്രതികളെ പിടികൂടാന്‍ മദിരാശി ഗവണ്‍മെന്റ് മാഹിന്‍ ശംനാടിനെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിച്ചു. അരയില്‍ കഠാരി തിരുകി ചൂതുകളി നടത്തുന്ന സംഘത്തെ പിടികൂടാന്‍ ശംനാട് കാണിച്ച ധീരതക്ക് മെഡലുകള്‍ നിരവധി ലഭിച്ചു.
മാഹിന്‍ ശംനാട് ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം തെക്കന്‍ കര്‍ണാടകയിലെ മുസ്‌ലിംലീഗിന് ത്യാഗമോഹനമായ നേതൃത്വം നല്‍കി. ശംനാടിന്റെ പാരമ്പര്യ മഹത്വത്തെ കെ.എം സീതിസാഹിബ് പ്രശംസിച്ചിട്ടുണ്ട്. തെക്കന്‍ കര്‍ണാടക മുസ്‌ലിംകള്‍ക്ക് പുരാതനകാലം മുതല്‍ കേരളത്തില്‍ നിന്നാണ് പ്രചോദനം ലഭിച്ചതെന്നും കൊടുങ്ങല്ലൂര്‍ ഈ കാര്യത്തില്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും സീതിസാഹിബ് രേഖപ്പെടുത്തുന്നു. മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വിദ്യാസമ്പന്നരായ യുവാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നല്‍കിയത് മാഹിന്‍ ശംനാടാണ്. നാട്ടിന്റെ മുക്കുമൂലകളില്‍ ലീഗ് കമ്മിറ്റികളുണ്ടാക്കാന്‍ അനാരോഗ്യം വകവെക്കാതെ അദ്ദേഹം ഓടിനടന്നു. തെക്കന്‍ കര്‍ണാടക ജില്ലാ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് മാഹിന്‍ ശംനാടാണ്. മദിരാശി നിയമസഭയിലെ മുസ്‌ലിംലീഗ് നേതാവും പ്രൊവിന്‍ഷ്യല്‍ ലീഗ് പ്രതിനിധിയുമായ കോട്ടാല്‍ ഉപ്പിസാഹിബിന്റെ സാന്നിധ്യത്തിലാണ് ശംനാട് തിരഞ്ഞെടുക്കപ്പെട്ടത്. 
1949ല്‍ മാഹിന്‍ ശംനാട് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോയപ്പോള്‍ അവശരുടെ ക്ഷേമത്തിനായി ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോട് നഗരം അതിഗംഭീരമായ സ്വീകരണം നല്‍കുകയുണ്ടായി. അദ്ദേഹം അന്ന് ചെയ്ത മറുപടി പ്രസംഗം ഉബൈദ് സാഹിബ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്:
'എനിക്ക് ഈ യാത്രയില്‍ യാതൊരു ക്ലേശവും ഉണ്ടായിട്ടില്ല. മുണ്ടാങ്കുളത്തുനിന്ന് കാസര്‍കോട്ടേക്ക് വന്ന് മടങ്ങുന്നത് പോലെയേ തോന്നിയിട്ടുള്ളൂ.' കാസര്‍കോട് ടൗണില്‍ നിന്ന് വെറും രണ്ട് നാഴിക ദൂരത്തുള്ള സ്വന്തം ഭവനമാണ് മുണ്ടാങ്കുളം എന്നറിയുമ്പോള്‍ ആ കര്‍മ്മധീരന്റെ ഉദ്ദേശ്യശുദ്ധിയും വിശ്വാസദാര്‍ഢ്യവും ആത്മാര്‍ത്ഥതയും വ്യക്തമാകുന്നു.
അന്ത്യയാത്രയില്‍ മാഹിന്‍ ശംനാട് അത്ഭുതം സൃഷ്ടിച്ചു. ചെമ്മനാട് പള്ളി പുതുക്കിപ്പണിത് ഉദ്ഘാടനദിവസം അസര്‍ നമസ്‌കാരത്തില്‍ അദ്ദേഹം കഥാവശേഷനായി. മറ്റാര്‍ക്കും ലഭിക്കാത്ത തരത്തിലുള്ള അന്ത്യയാത്ര. പള്ളിയില്‍ വെച്ച് മരിച്ച ശംനാട് സാഹിബിന്റെ മയ്യിത്ത് വീട്ടില്‍ കൊണ്ടുവന്ന ശേഷം വീണ്ടും പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ചരിത്രഗര്‍ത്തത്തിലേക്ക് ഊളിയിടാനും അമൂല്യമുത്തുകള്‍ വാരിയെടുക്കാനും ഉതകുന്ന ഉജ്ജ്വലഗാഥ ഉത്തരദേശത്തെ എന്നും പുളകമണിയിക്കും.

Kp.    Kunhimoosa@utharadesam

2018, ഏപ്രിൽ 22, ഞായറാഴ്‌ച

വയലറ്റ് പൂവിന്റെ താഴ്വരയിൽ

ആ വയലറ്റ് പൂവിന്റെ താഴ്‌വരയില്‍

കത്വയില്‍ ദാരുണമാം വിധം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആദ്യാമായാണ് ഒരു ജനപ്രതിനിധി എത്തുന്നത്. ആ അനുഭവങ്ങള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പങ്കുവെക്കുന്നു

April 23, 2018

    

ലുഖ്മാന്‍ മമ്പാട്

ല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ്, ഇന്ദ്രപ്രസ്ഥത്തിലും രാജ്യത്താകമാനവും നീതിക്കായി മെഴുകുതിരി തെളിച്ച് കരിമ്പടം പുതച്ച രാഷ്ട്രീയ ഇരുട്ടിനെ വകഞ്ഞു മാറ്റാനുള്ള പ്രത്യാശയുടെ ശബ്ദവും കാഴ്ചയും അറിയുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയില്‍ ചതഞ്ഞരഞ്ഞ വയലറ്റ് പൂവിന്റെ നിലവിളി കാതുകളില്‍ പ്രതിധ്വനിച്ചു. കാമക്രോധങ്ങളുടെ പകയില്‍ ഊട്ടിയെടുത്തവര്‍ വെറും എട്ടു വയസ്സുള്ള ആ പൊന്നുമോളെ പിച്ചിച്ചീന്തി കൊന്നുതള്ളിയിരിക്കുന്നു; കുലമഹിമയും അധികാര മുഷ്‌കും ഉപയോഗിച്ച് നീതിയുടെ വഴി കൊട്ടയടക്കാന്‍ ശ്രമിക്കുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ് ഇവിടെയാണ് എന്നാണ് കശ്മീറിനെകുറിച്ച് അറിഞ്ഞുവെച്ചത്. ആ പൂങ്കാവനത്തില്‍ വിടരും മുമ്പെ അവള്‍ മൊട്ടറ്റു വീണിരിക്കുന്നു; ചോരകിനിയുന്ന ഹൃദയവുമായി രക്ഷിതാക്കള്‍ ഭയന്നുവിറച്ച് പാലായനം ചെയ്തിരിക്കുന്നു.

സ്വന്തം ആരോഗ്യവും സൗഖ്യവും നോക്കിയിരിക്കാന്‍ എങ്ങിനെ കഴിയും. രോഗവിവരം അറിഞ്ഞ് നാട്ടില്‍ നിന്നെത്തിയ ഭാര്യയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലിയാണ് നാളെ; സംഭവ ബഹുലമായ അന്‍പത് വര്‍ഷം. 1968 ഏപ്രില്‍ 17നാണ് റുഖിയ നേര്‍പാതിയായി ജീവിതത്തിലേക്ക് കടന്നു വന്നത്. ഈ ദാമ്പത്യ മലര്‍വാടിയില്‍ വിരിഞ്ഞത് നാലു പൂക്കളാണ്; മൂന്ന് ആണും ഒരു പെണ്ണും. വിവാഹ വാര്‍ഷികം വലിയ ആഘോഷമാക്കാറില്ലെങ്കിലും സൗകര്യപ്പെട്ടാല്‍ ഒന്നിച്ചുണ്ടാകാറുണ്ട്. പ്രിയതമക്കും മക്കള്‍ക്കുമൊപ്പം കൂടിയിരുന്ന് ഉണ്ണുന്നത് അരനൂറ്റാണ്ടിന്റെ ബന്ധത്തിന്റെ സ്‌നേഹക്കണ്ണി ദൃഢമാക്കുമല്ലോ. പ്രത്യേകിച്ചും ഉമ്മ പോയ ശേഷമുള്ള ആദ്യത്തെ വിവാഹ വാര്‍ഷികമാണിത്. രാംമനോഹര്‍ ലോഹ്യ ആസ്പത്രി വാര്‍ഡില്‍ ഗുളികയും വെള്ളവും നീട്ടിയപ്പോള്‍ പെണ്ണുമ്മയുടെ കൈപിടിച്ച് അവരുടെ പ്രിയപ്പെട്ട ബാപ്പു പറഞ്ഞു. നമുക്ക് പിറക്കാതെ പോയ ആ മോളെ കാണാന്‍ നാളെ കശ്മീറിലേക്ക് പോകുന്നു… ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ കാശ്മീര്‍ ദൗത്യങ്ങളില്‍ ഇതാദ്യത്തേതല്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരുന്നും വെള്ളവും വസ്ത്രവുമായി പലപ്പോഴും അവിടെ പോകാറുണ്ട്. പക്ഷെ, ഈ യാത്ര എല്ലാത്തില്‍ നിന്നും വ്യത്യസ്ഥമാണ്; ഇ.ടി തന്നെ അതു പറയട്ടെ…

? ആസിഫ ബാനു ലോകത്താകമാനം അലയടിക്കുന്ന വിലയ വികാരമാണ്; കശ്മീരിലോ.

= ഈ ചോദ്യത്തില്‍ തന്നെ ഒരു ശരികേടുണ്ട്. പൈശാചികമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അവരുടെ പേര് പരസ്യമായി പറയുന്നതും എഴുതുന്നതും നിയമത്തിന് എതിരല്ലെ. ഇത്തരം പീഡനങ്ങളില്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താമോ. ഡല്‍ഹിയില്‍ ബസ്സില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടി ‘നിര്‍ഭയ’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. കഠുവ സംഭവത്തില്‍ വിഷയത്തിന്റെ വൈകാരികതയില്‍ പേരും ഫോട്ടോയും നാടും കുടുംബവും എല്ലാം വ്യക്തമാക്കപ്പെട്ടു. അതൊക്കെ പരസ്യപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ കോടതി നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആസിഫ ബാനു എന്ന പേര് ലോകത്താകമാനം ചര്‍ച്ചയാണ്. ജാതി മത വര്‍ഗ ഭാഷ രാജ്യ അതിര്‍ത്തികള്‍ക്ക് അപ്പുറം ആ ദാരുണ സംഭവത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭ പോലും ഞെട്ടല്‍ രേഖപ്പെടുത്തി. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും കൊലകളും വര്‍ധിക്കുന്നു എന്നത് ഗൗരവത്തോടെ കാണണം. കഠുവയിലെ സംഭവം ആദ്യത്തോതോ അവസാനത്തേതോ അല്ല. പക്ഷെ, എല്ലാ പീഡന കൊലകളെക്കാളും വ്യത്യസ്ഥവും ഭീകരവുമാണത്. മൂന്ന് മാസം മുമ്പ് നടന്ന ആ ദാരുണ സംഭവം പുറം ലോകം അറിഞ്ഞത് വളരെ വൈകിയാണ്. ഒരാഴ്ചയിലേറെയായി രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടക്കുന്നു. നീതിക്കായുള്ള മുറവിളികള്‍ ഉയരുന്നു. എന്നിട്ടും ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയും തിരിഞ്ഞു നോക്കിയല്ല. ഒരു എം.പിയോ എം.എല്‍.എയോ അവരെ തേടി ഇതുവരെയും ചെന്നില്ല. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ഭാരവാഹിയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ ആശ്വാസമായി. മുസ്‌ലിംലീഗിനെ കുറിച്ചും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആശ്വാസമെത്തിക്കുന്നതുമൊക്കെ അവര്‍ക്കറിയാം. കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മൊബൈലില്‍ കാണിച്ചു തന്ന് നാട്ടുകാരില്‍ ഒരാള്‍ അഭിന്ദിച്ചപ്പോള്‍ അഭിമാനം തോന്നി. വളരെ ദൂരെയുള്ള കേരളത്തില്‍ നിന്നെത്തി കണ്ടതിലും പ്രാര്‍ത്ഥിച്ചതിലും കരഞ്ഞുകൊണ്ടാണ് അവര്‍ നന്ദി പറഞ്ഞത്. ഞങ്ങള്‍ ചെല്ലുന്നതറിഞ്ഞ് കോണ്‍ഗ്രസ്സിന്റെയും നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും പ്രാദേശിക നേതാക്കള്‍ എത്തിയിരുന്നു. പി.ഡി.പിബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറെ അരക്ഷിതരാണവരെന്ന് ബോധ്യപ്പെട്ടു. ഞങ്ങളുടെ കൂടെയണ്ടായിരുന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകനും അതു സാക്ഷ്യപ്പെടുത്തി.

? നാടോടികളായ ആ കുടുംബത്തെ തേടിയുള്ള യാത്രാനുഭവം

= മുസ്‌ലിംകളിലെ ഗുജ്ജാര്‍ ബകര്‍വാല വിഭാഗത്തില്‍ പെട്ടവരാണ് ആ മോളെ കുടുംബം. അതൊരു ജാതിയൊന്നുമല്ല. ബകര്‍വാല്‍ എന്നാല്‍ ആടിനെ മേക്കുന്നവര്‍ എന്നാണു അര്‍ത്ഥം. ജമ്മുവിലെയും കശ്മീര്‍ താഴുവരയിലെയും ആയിരത്തോളം കിലോമീറ്റര്‍ ചുറ്റളവില്‍ ആടുമാടുകളെ മേച്ച് നടക്കുന്ന വിഭാഗമാണത്. വേനലില്‍ താഴ്‌വരയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തണുപ്പ് കാലത്ത് താഴുവാരങ്ങളിലേക്കും നാടോടികളായി സഞ്ചരിക്കും. ആടുകള്‍ക്ക് പുറമേ പശു, കുതിര, കഴുത എന്നിവയെ കൂടെ കൂടെ കൊണ്ട് നടക്കുന്നു. പശുവിനെ അറുക്കുകയോ ഭക്ഷണമാക്കുകയോ ചെയ്യില്ല. പശു പാലിന് വേണ്ടിയാണ്. പെട്ടന്ന് അത്യാവശ്യം ദൂരെ പോയി വരാനും മറ്റുമാണ് കുതിരകളെ ഉപയോഗിക്കുന്നത്. സാധങ്ങള്‍ ചുമക്കാനും കുട്ടികളെ യാത്ര ചെയ്യിക്കാനും കഴുതകളെയും. കാലികളാണ് അവരുടെ വരുമാന മാര്‍ഗം.സ്വത്ത് ഓഹരിവെക്കലും ആടു മാടുകളാണ്. കാലികളെയും തെളിച്ച് ഓരോ ദിവസവും എത്രയോ കിലോമീറ്ററുകള്‍ ഇവര്‍ താണ്ടും. കാലാവസ്ഥ വ്യതിയാനം അനുസരിച്ച് പ്രദേശങ്ങള്‍ മാറുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിദിനം നൂറു കിലോമീറ്റര്‍ വരെയൊക്കെ കാല്‍നട യാത്ര ചെയ്യുമെന്നാണ് പറയുന്നത്.

ഭൂമിയോ വീടോ ഭൂരിഭാഗത്തിന്റെയും സ്വപനങ്ങളിലില്ല. അങ്ങിനെ അവരെ ആക്കിയതില്‍ പല ഘടകങ്ങളുമുണ്ട്. വീടോ, നിലമോ ഇല്ലെങ്കിലും ഗുജ്ജാര്‍ ബകര്‍വാലകള്‍ എന്നും ഇന്ത്യയോട് കൂറും കടപ്പാടും കാത്തു സൂക്ഷിച്ചവരാണ്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ കണ്ണിലെ കരടാണിവര്‍. ഭൂമിയില്‍ അവകാശമില്ലാത്തവരുടെ അങ്ങനെ സ്വപ്‌നം കാണാത്തവരുടെ രാഷട്രീയ ബോധത്തില്‍ ആടു മാടുകളെ മേക്കല്‍ മാത്രമെയൊള്ളൂ. വനത്തില്‍ പുലി പിടിക്കുന്നതാണ് അവര്‍ക്കുള്ള പ്രധാന ഭീഷണിയായി അവര്‍ കാണുന്നത്. തമ്പടിച്ച സ്ഥലത്ത് ഇരുമ്പ് അടുപ്പില്‍ ചുറ്റുപാടും നിന്നും ശേഖരിക്കുന്ന വിറകു കത്തിച്ചു ഭക്ഷണമുണ്ടാക്കി കഴിക്കലും ഉറക്കവുമൊക്കെയാണ് ദിനചര്യ. അത്തരം ഒരു കുടുംബത്തെ കണ്ടെത്തുന്നത് ശ്രമകരമാവുമല്ലോ.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴി ജമ്മുവില്‍ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. മുസ്‌ലിം ലീഗുകാരായ അവരുമായി ബന്ധപ്പെട്ടാണ് കഠുവയിലെ യാത്ര നിശ്ചയിച്ചത്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പിനെ നേരത്തെ വിവരമറിയിച്ചിരുന്നു. എം.പി എന്ന നിലയില്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ പൊലീസ് യാത്രക്കായി അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. പൊലീസ് മേല്‍നോട്ടത്തില്‍ അതിലായിരുന്നു യാത്ര. കൂട്ടമാനഭംഗവും കൊലയും ചര്‍ച്ചയായതോടെ കഠുവയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കള്‍ക്ക് അഭയം നല്‍കിയ വ്യക്തിയുടെ അടുത്തേക്ക് പോയി. അദ്ദേഹത്തെയും കൂട്ടി ജമ്മുശ്രീനഗര്‍ നാഷല്‍ ഹൈവേയിലൂടെ 110ല്‍ അധികം സഞ്ചിരിച്ച് പിന്നെ ചെറുവഴിയിലൂടെ എട്ടു കിലോമീറ്റര്‍ പോയപ്പോഴാണ് അവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഭീഷണി മൂലം രസന ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത് ഇപ്പോള്‍ താമസിക്കുന്നത് മലമുകളിലാണ്. അവിടെ നിന്ന് മാതാവിനെ താഴുവാരത്തേക്ക് ഇറക്കികൊണ്ടു വന്നു.

? മാതാ പിതാക്കളുടെ പ്രതികരണം

= ആസിഫയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്‌വാലയും ഭാര്യയുമാണിവര്‍. യഥാര്‍ത്ഥ മാതാ പിതാക്കള്‍ ഏതോ താഴ്‌വരയില്‍ ഉണ്ടാവുമെന്നെ ഇവര്‍ക്കും അറിയൂ. അടുത്തൊന്നും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ പെങ്ങളുടെ മകളാണ് ആസിഫ. പിതാവിനെക്കാള്‍ മാതാവാണ് സംസാരിച്ചത്. വായില്‍ പല്ലുമുളക്കുന്നതിന് മുമ്പ് പെറ്റമ്മയായ നാത്തൂന്റെ അടുത്തുനിന്ന് കൊണ്ടുവന്ന ശേഷം മകളായി ആറു വര്‍ഷത്തിലേറെ ഇവിടെയായിരുന്നു. നാലു മക്കളും അപകടത്തില്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കൈമാറിയതാണ്. എപ്പോഴും തന്നെ ചുറ്റിപ്പറ്റി ഉണ്ടാവും. കിടത്തവും ഭക്ഷണവും എല്ലാം ഒന്നിച്ചായിരുന്നു. അരുസരണക്കേടോ കുശുമ്പോ ഒന്നും ഇല്ലായിരുന്നു. ആരും വല്ലാതെ ഇഷ്ടപ്പെടുന്ന ഓമനത്തമുള്ള കുട്ടി. അധികമൊന്നും പുറത്തുള്ളവരോട് ഇടപഴകുന്ന പ്രകൃതമല്ല അവളുടേത്. പരിചയമുള്ളവര്‍ വിളിച്ചാല്‍ പോലും കൂടെ പോകില്ല. മൃഗങ്ങളോട് അളവറ്റ സ്‌നേഹമായിരുന്നു. പ്രത്യേകിച്ചും കുതിരകളോട്. കുതിരകളെ തൊട്ടു തലോടി കൊഞ്ചികുഴഞ്ഞ് നടക്കും. സ്‌കൂള്‍ പഠനത്തിനൊന്നും അയച്ചില്ല. കഠുവയിലെ സ്ഥലത്തിന്റെ രേഖ ശരിയാക്കിയാല്‍ അവിടെ താമസിച്ച് അടുത്ത വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കണമെന്നായിരുന്നു മോഹം. പഠിപ്പിച്ച് വലിയ ആളാക്കാനൊന്നുമല്ല. കല്ല്യാണപ്രായമാവുമ്പോള്‍ ആരെയെങ്കിലും ഏല്‍പ്പിക്കണം. അതുവരെ… കരച്ചിലില്‍ വാക്കുകള്‍ മുറിഞ്ഞു.

കണ്ണീരും കരച്ചിലുമായി ഭാര്യ കാര്യങ്ങള്‍ പറയുമ്പോള്‍ തൊട്ടടുത്ത് യൂസുഫ് അകം കലങ്ങി മറിയുന്ന സമുദ്രത്തെ ധ്വനിപ്പിക്കുന്ന മുഖഭാവത്തോടെ ഇരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം കരച്ചിലോടെയാണ് മാതാവിന്റെ മറുപടി. കുതിരകള്‍ക്കൊപ്പം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ11 മണിയോടെ തിരിച്ചെത്തി വീണ്ടും പോയതായിരുന്നു. അവള്‍ പിന്നെ തിരിച്ചു വന്നില്ല. തിരയാവുന്നിത്തൊക്കെ നോക്കി. അത്രയും ദിവസവും വിളിപ്പാടകലെ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവളുണ്ടായിരുന്നെന്ന് ആലോചിക്കുമ്പോള്‍ സഹിക്കാനാവുന്നില്ല. അതൊക്കെ ചെയ്തത് അറിയുന്നവരായിരുന്നു. സ്ഥലത്തിന്റെ രേഖ തരാതെ ഭീഷണിപ്പെടുത്തലൊക്കെ ഉണ്ടായിരുന്നെങ്കിലും മുമ്പൊന്നും ഒരക്രമവും നടന്നിട്ടില്ല. അങ്ങനെയൊരു സൂചനപോലും ഉണ്ടായിരുന്നില്ല. ഒരു നിലക്ക് എല്ലാവരും സൗഹൃദത്തോടെയാണ് കഴിഞ്ഞിരുന്നത്. കണ്ണീരടക്കാനാവാതെ അവര്‍ വിതുമ്പിക്കരഞ്ഞു. എഴുപത് വയസ്സിലേറെ പ്രായമുള്ള ഉമ്മാക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ല. ദുഃഖ ഭാരത്താല്‍ തളര്‍ന്നതിനാലാവണം, അവര്‍ക്ക് ഒറ്റക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു.

? ആസിഫയുടെ കബറിടം

= കബറിടത്തില്‍ പോകാനും പ്രാര്‍ത്ഥനക്കും ആഗ്രഹിച്ചെങ്കിലും സാധ്യമായില്ല. സംഭവം നടന്ന സ്ഥലത്ത് ഖബറടക്കാന്‍ അക്രമികള്‍ സമ്മതിക്കാതെ വളരെ വിജനമായ മലമുകളിലാണ് മറമാടിയത്. ഞങ്ങളെത്തിപ്പെട്ട സ്ഥലത്തു നിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി ഏതാനും കിലോമീറ്ററുകള്‍ പോകണം. ഞങ്ങളുടെ ആഗ്രഹം അറിയിച്ചപ്പോള്‍ അതത്ര എളുപ്പമല്ലെന്നും അതുപേക്ഷിക്കണമെന്നും രക്ഷിതാക്കള്‍ തന്നെ വിലക്കി. കല്ലുകള്‍ നിറഞ്ഞ കുത്തനെയുള്ള കിലോമീറ്ററുകള്‍ നീളുന്ന മലമ്പാത താണ്ടാന്‍ കുതിര സവാരി അറിയണം. അല്ലെങ്കില്‍ സാഹസമാണ്. പ്രായമായ മാതാപിതാക്കള്‍ക്ക് അവിടെ പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. മലമുകളില്‍ വെള്ളാരം കല്ലുകള്‍ മുകളില്‍ പാകിയ ഒരു സ്ഥലത്തിന്റെ ഫോട്ടോ കാണിച്ച് ഇതാണ് കബറെന്ന് അവര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ഖബര്‍സ്ഥാന്‍ തിരിച്ചറിയാന്‍ ഒരു മാര്‍ഗവും കാണില്ല. ആ ഓര്‍മ്മകളെ അക്രമികള്‍ അത്രമേല്‍ ഭയപ്പെടുന്നുണ്ടാവണം.

? എന്താണ് കുടുംബത്തിന്റെ ആവശ്യങ്ങള്‍

പ്രത്യേകിച്ച് മോഹങ്ങളൊന്നുമില്ലാത്ത പാവങ്ങളാണ്. സാമ്പത്തിക സഹായം നല്‍കി കേസ്സിന്റെ കാര്യങ്ങള്‍ നോക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം മുസ്‌ലിംലീഗ് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ നിര്‍ത്താതെ കരച്ചിലായിരുന്നു ഉത്തരം. നിങ്ങളൊക്കെ ഇവിടെ വന്ന് കണ്ടതും പ്രാര്‍ത്ഥിച്ചതും തന്നെ വലിയ ആശ്വാസമായി എന്നായിരുന്നു മറുപടി. പിന്നെ പറഞ്ഞു, ഒന്നും വേണ്ട; മകളെ കൊന്നവരെ തൂക്കികൊല്ലണം. ഉള്ളിലൊതുക്കിയ കനല്‍ കത്തുന്നപോലെ അതുകേട്ട് പിതാവും വിതുമ്പി കരഞ്ഞു.

? വര്‍ഗീയമാണോ ആ സംഭവവും കൊലയും

= മേഖലയില്‍ വലിയ വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവരൊക്കെ പറയുന്നത്. ബകര്‍വാല്‍ സമുദായത്തിലെ ഒരു കുടുംബം പോലും സംഭവം നടന്ന കഠുവയില്‍ ഇപ്പോഴില്ല. എല്ലാവരും ജീവരക്ഷാര്‍ത്ഥം പാലായനം ചെയ്തിരിക്കുന്നു. അവരെ ആട്ടിപ്പായിക്കാന്‍ ഭൂമിയിലെ അവകാശം ഇല്ലായ്മ ചെയ്യാന്‍ ആസൂത്രണം ചെയ്തതാണോ ഇതൊക്കെയെന്ന സംശയത്തില്‍ ന്യായമുണ്ട്. ഇവിടെ പിറന്ന സര്‍വ്വ ജീവജാലങ്ങളെയും ‘ഭൂമിയുടെ അവകാശികള്‍’ എന്നാണ് വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ ഓര്‍മ്മിപ്പിച്ചത്. മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ പക്ഷി മൃഗാദികള്‍ക്കും തുല്ല്യ അവകാശമുള്ള പ്രപഞ്ചത്തെ കുറിച്ച് താത്വികമായ ഒട്ടേറെ ഉല്‍ബോധനങ്ങളുണ്ടായി. ഭക്ഷണം വസ്ത്രം ഒരു തുണ്ട്ഭൂമിയിലൊരു പാര്‍പ്പിടം എന്നിവയൊക്കെ മനുഷ്യാവകാശത്തിന്റെ ഗണത്തില്‍ എണ്ണുന്നതും പുതുമയല്ല. എന്നാല്‍, സ്ഥലമോ വീടോ സ്വന്തമായി ഇല്ലാവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി എത്രകാലം മുന്നോട്ടു പോകും.

കഠുവില്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി ഇവര്‍ക്ക് ഉണ്ടായിരുന്നു. അതിലൊരു ചെറിയ കുടിലും. കശ്മീരില്‍ കശ്മീരികള്‍ക്ക് മാത്രമെ ഭൂമി സ്വന്തമായി വാങ്ങാനാവൂ. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട മുസ്്‌ലിം കുടുംബം എന്ന നിലക്ക് വനനിയമത്തിന്റെ പരിധിയില്‍ പെട്ട ആ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ഗോത്രവിഭാഗമായ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ രേഖ പണ്ഡിറ്റുകളായ സര്‍പഞ്ച് നല്‍കിയില്ല. കഠുവയില്‍ നിന്ന് ബകര്‍വാലുകളെ ആട്ടിയോടിക്കുന്നതിലും പട്ടയം നല്‍കുന്നതിനെ എതിര്‍ത്തും ഭീഷണിപ്പെടുത്തിയും ഇത്രനാളും നടത്തിയ ശ്രമങ്ങളിലും പണ്ഡിറ്റുകള്‍ വിജയിച്ചു. ഭയം മൂലം ആരും ഭൂമി സ്വന്തമാക്കി കഠുവയില്‍ താമസിക്കാന്‍ എത്താത്ത സാഹചര്യമാണിപ്പോള്‍. സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ മുഖ്യമന്ത്രി മഹ്്ബൂബ മുഫ്തിയെ ബന്ധപ്പെട്ട് വൈകാതെ ചര്‍ച്ച നടത്തണം.

ആ നിഷ്ടൂര സംഭവത്തെ വര്‍ഗീയമാക്കാനും പ്രതികളെ രക്ഷിക്കാനുമാണ് കൊണ്ടു പിടിച്ച ശ്രമം. ഭരണഘടനാ പദവികള്‍ വഹിക്കുന്ന രണ്ട് മന്ത്രിമാരാണ് പ്രത്യക്ഷത്തില്‍ തന്നെ ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ജനരോഷം മൂലം ഇരുവരും രാജിവെച്ചെങ്കിലും ബി.ജെ.പിക്കാരനായ ഉപ മുഖ്യമന്ത്രിയുടെ ബലത്തില്‍ രണ്ടും കല്‍പിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. ആവശ്യമില്ലാത്ത അറസ്റ്റ് സമ്മതിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സമ്മതിക്കില്ലെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുന്നത് രാജ്യത്ത് കേട്ടുകേള്‍വിയുണ്ടോ. പൊലീസിനെ മാത്രമല്ല, അഭിഭാഷകരെയും ബാര്‍ കൗണ്‍സിലിലെ മേധാവിത്വം ഉപയോഗിച്ച് ചൊല്‍പടിയില്‍ നിര്‍ത്താനാണ് ശ്രമം. രാജ്യത്ത് ഇന്നേവരെ ഇല്ലാത്തതാണിത്.

? അമ്പലവും പൂജാരികളും പ്രതിസ്ഥാനത്താണ്

= അതാണ് വിഷയത്തെ വഴിതിരിച്ചുവിടാന്‍ കരുവാക്കുന്നതും. ക്രൂര കൃത്യം നടന്നത് അമ്പലം ദുരുപയോഗം ചെയ്താണെന്നതോ ഉള്‍പ്പെട്ടത് പൂജാരിയാണെന്നതോ ഹൈന്ദവ സമൂഹത്തെ പ്രതി സ്ഥാനത്ത് നിര്‍ത്താന്‍ ഉതകുന്നതല്ല. ഈ വിഷയം മൂന്ന് മാസത്തോളമായപ്പോഴാണ് നമ്മള്‍ അറിയുന്നത്. പ്രത്യേകിച്ച് കശ്മീറിന്റെ പുറത്തുള്ളവര്‍. ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥരാണ് നിജസ്ഥിതി പുറത്തുകൊണ്ടു വന്നത്. ഇതോടെ ഇളിയ സംഘ്പരിവാര്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. ജമ്മുെ്രെ കംബ്രാഞ്ച് തന്നെ അന്വേഷിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും ഡി.ജി.പി എസ്.പി വേദ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റിട്ട് പെറ്റിഷന്‍ പരിഗണിച്ച് തൊണ്ണൂറു ദിവസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കണം എന്ന് ജമ്മുെ്രെ കംബ്രാഞ്ച് നോട് നിര്‍ദ്ദേശിച്ച് ഉത്തരവിട്ട ജഡ്ജ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിശ്വാസികളെ നടിച്ച് അമ്പലത്തെ ക്രൂശിക്കണമെന്നാണോ. സംഭവത്തെ ലഘൂകരിക്കാന്‍ സ്വന്തം മതത്തിന്റെ പോരിശയെ മറയാക്കുന്നതും കേസ്സില്‍ നിന്ന് രക്ഷപ്പെടാന്‍ മതത്തെ ദുരുപയോഗം ചെയ്യുന്നതുമാണ് വര്‍ഗീയത.

സ്വന്തം ജീവനുള്ള ഭീഷണി പോലും വകവെക്കാതെയാണ് അഡ്വ.ദീപികയൊക്കെ ശക്തമായി മുന്നോട്ടു പോകുന്നത്. ഈ കേസ്സില്‍ സുപ്രീം കോടതിയില്‍ ഹാജരാവുന്ന അഡ്വ. ഇന്ദിരാ ജെയ്‌സിങ്ങുമായി കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രലോഭനത്തില്‍ വീഴുന്ന വ്യക്തിയല്ല അവര്‍.ജമ്മുവില്‍ ഈ കേസ്സ് നോക്കുന്നത് ഇവരുടെ ജൂനിയറായ അഡ്വ.ദീപിക സിങ്ങ് രാവത്താണ്. വൈകാതെ അവരെയും കാണണം. ഇരുവര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കും.

? പ്രതികള്‍ക്കായി അവര്‍ ദേശീയ പതാക പിടിക്കുന്നു

= ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയക്കണമെന്നും പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്ന കുറ്റപത്രം റദ്ദ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ‘ഹിന്ദു ഏക്താ മഞ്ച്’ ന്റെ വലിയ കോലാഹലം നടക്കുന്നു എന്നതൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ കശ്മീരില്‍ എവിടെയും ആസിഫക്കായി പ്രക്ഷോഭങ്ങളൊന്നുമില്ല. പ്രതികള്‍ക്കായി അവര്‍ പിടിക്കുന്ന കൊടി ഇന്ത്യയുടെ ദേശീയ പതാകയാണ് എന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇന്നോളം ഇന്ത്യയോട് ചേര്‍ന്ന വിഭാഗത്തെ പാക്കിസ്ഥാനികളും ദേശ വിരുദ്ധരുമായി മുദ്രകുത്തി ആട്ടിപ്പായിക്കാനും ഹിന്ദു പോളറൈസേഷന്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഗതികെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ പഴങ്കഞ്ഞി പോലത്തെ പ്രതികരണമൊക്കെ അതുകൊണ്ടാണ്.

ഒരു വലിയ വിഭാഗം ആസിഫക്ക് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ രംഗത്തുണ്ട്. അതിനെയും ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളുമുണ്ട്. കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ പോലും വേറൊരു രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചതും നമ്മള്‍ കണ്ടു. നേതൃത്വമില്ലാത്ത സമരങ്ങളുടെയെല്ലാം പരിണിതി അതാവും. കൃത്യമായ ധാരയോടെ പൊതു സമൂഹത്തിന്റെ പിന്തുണയോടെ കുറ്റവാളികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യ ഒന്നാകെ ആസിഫക്കൊപ്പമാണ്. സംഘ്പരിവാര്‍ പ്രതിരോധത്തിലാണ്. കേരളത്തില്‍ അത്തരം ഉയര്‍ന്ന ബോധം നമ്മള്‍ കണ്ടതാണ്. സച്ചിതാനന്ദന്റെ കവിതയും സിക്ക് എഞ്ചിനീയറുടെ ഒരു മാസത്തെ വേതനവും മകള്‍ക്ക് പേരിട്ട മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ നമ്മളെ അനീതിക്കെതിരെ ഒന്നാക്കുന്നു. ഈയൊരു വാട്‌സപ്പ് കത്തുകൂടി ഇവിടെ ചേര്‍ക്കണം: പ്രിയ ഡിസി രവീ,

എന്റെ അന്ധകാണ്ഡം, ദൈവപ്പാതി, ഓ നിഷാദാ, പ്ലമേനമ്മായി, യക്ഷിയും മറ്റും, ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ പുസ്തകങ്ങളുടെ ഏതാണ്ട് അഞ്ച് ലക്ഷം വരുന്ന റോയല്‍റ്റി കത്വയിലെ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് നല്‍കണം. എനിക്കിനി റോയല്‍റ്റി വേണ്ട. എന്റെ എല്ലാ പുസ്തകങ്ങളുടേയും എന്നെന്നേക്കുമുളള റോയല്‍റ്റി ഞാന്‍ നിനക്ക് വില്‍ക്കുന്നു. ഞാനിനി എഴുതുന്നില്ല. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെ പ്രായമുളള ആ കുഞ്ഞിനെ കൊന്നവരെ തൂക്കി കൊല്ലുംവരെ എനിക്കുറക്കമില്ല. തൂക്കി കൊന്നാലും എനിക്കുറക്കമില്ല. ബലാത്സംഗം എന്താണെന്ന് പോലുമറിയാത്ത കുഞ്ഞിനോട് അവര്‍ കാണിച്ചത് കണ്ടില്ലേ. ഞാനിത്ര കാലം കവിതയെഴുതിയിട്ട് മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു ഗുണവും കിട്ടിയില്ലെന്ന് കാലം തെളിയിച്ചില്ലേ. പിന്നെ ഞാനെന്തിനെഴുതണം. എനിക്ക് നെഞ്ചിലൊരസ്വാസ്ഥ്യം. എനിക്കിനി കവിത വേണ്ട. ജീവിക്കാനര്‍ഹരല്ല നാം… (കവി കെ.ആര്‍ ടോണി).

ആസിഫ മോള്‍ക്ക് നീതി ലഭിക്കാതെ വിശ്രമമില്ല; ചെറു ന്യൂനപക്ഷം ഒഴിച്ചാല്‍ രാജ്യം മുഴുവന്‍ കൂടെയുണ്ട്.

കാൽ നൂറ്റാണ്ടായി കാലുറക്കാതെ

ഇന്ത്യൻ   നാഷണൽ ലീഗ്    25  വർഷം   പൂർത്തീകരിക്കുകയാണ്  

കാലിടറാതെ   കാൽ നൂറ്റാണ്ട്    എന്ന  ക്യാപ്ഷ നോട്      കൂടിയാണ്    പാർട്ടി   ജന്മദിനം    ആഘോഷമാക്കുന്നത്

എന്നാൽ     ഐ.എൻ. എൽ  എന്ന   രാഷ്ട്രീയ  പ്രസ്ഥാനത്തിൻറ്റെ    ചരിത്രം   പരിശോധിക്കുമ്പോൾ     ദേശീയ തലത്തിലോ    കേരളത്തിലോ    കാലിടറാൻ   പോയിട്ട്    കാലുറപ്പിച്ച്    നില്ക്കാൻ   ആ   പാർട്ടിക്ക്   കഴിഞ്ഞിട്ടുണ്ടോ    എന്നാണ്     സംശയം

ബാബരി മസ്ജിദ്   വിഷയത്തിൽ    മുസ്ലിം ലീഗ്    കോൺൾ സ്  മുന്നണിയിൽ   നിന്നും  മാറാൻ    തയ്യാറാകാത്തതിന്റെ   പേരിൽ        മുസ്ലിം ലീഗ്  അഖിലേന്ത്യ അദ്ധ്യക്ഷനായിരുന്ന   ഇബ്രാഹിം   സുലൈമാൻ സേട്ട്   സാഹിബ്      രൂപികരിച്ച   പ്രസ്ഥാനമാണ്      ഐ.എൻ എൽ
: കോൺഗ്രസ്സ്   ബന്ധത്തിന്റെ  പേരിൽ    ലീഗിനോട്    പിണങ്ങിയവർ    എന്ന  നിലയിൽ     ഇടത്   മുന്നണിയിൽ     ഇടം   നേടാമെന്ന     പ്രതീക്ഷയോടെയാണ്    ഐ.എൻ. എൽ   പിറവി   പാർട്ടി നാമധേയത്തിൽ   നിന്നും   മുസ്ലിം  എന്ന്   ചേർക്കാതിരുന്നത്   പോലും  സി.പി.എം   ൻറ്റെ     അനിഷ്ടം   ഭയന്നായിരുന്നു

അന്നത്തെ   സി.പി.എം   ജന. സെക്രട്ടറി        ഹർകിഷൻ സിംഗ്   സുർജിതും    ഇടത് കൺവീനർ   എം.എം   ലോറൻസുമായി    രൂപീകരണ   ഘട്ടത്തിൽ   പലവട്ടം ചർച്ച   നടത്തിയ   സേട്ട്   സാഹിബും   നേതാക്കളും       ശേഷവും  നിരന്തരമായി       ചർച്ച   നടന്നെങ്കിലും    ഇടത്   പ്രവേശം    ഇന്നും  മരീചികയായി   തുടരുന്നു

തമിൾ നാട്ടിൽ   ജയലളിതയുടെ    രണ്ടില ചിഹ്നത്തിൽ  മത്സരിച്ച്    മൂന്ന്    എം.എൽ എ    മാരെ       സൃഷ്ടിക്കാൻ    കഴിഞ്ഞ    പാർട്ടി   എം.എ.  ലത്തീഫ്   സാഹിബിന്റെ   മരണശേഷം       നിർവീര്യമായി   മാറി

2006   ൽ   കോഴിക്കോട് രണ്ട്   മണ്ഡലത്തിൽ നിന്നും   ഇടത്  പിന്തുണയോടെ     നിയമസഭയിൽ    എത്തിയെങ്കിലും 2011 നിയമസഭാ തെരഞ്ഞെടുപ്പിന്      മുമ്പായി    പി.എം.എ  സലാം   അടക്കം  നല്ലൊരു  വിഭാഗം   നേതാക്കളും   പ്രവർത്തകരും  മുസ്ലിം ലീഗിലേക്ക്    മടങ്ങിയതിൽ   പിന്നെ  സ്വതവേ   ദുർബല   പോരെങ്കിൽ  ഗർഭിണി   എന്ന വസ്ഥയിലായ    പാർട്ടി     നേതൃത്യത്തെ  വെല്ലുവിളിച്ച   ഒരു  വിഭാഗം പുതിയ പാർട്ടി പ്രഖ്യാപനം      ഉടനുണ്ടാവുമെന്ന്      അറിയിച്ചിരിക്കുന്നു  '

: കോൺഗ്രസ്സ്   വിരുദ്ധ രാഷ്ടീയം    അപ്രസക്തമായ   മോദി യുഗത്തിൽ      ഐ.എൻ എൽ  പോലുള്ള   പ്രസ്ഥാനങ്ങൾക്ക്   മുദ്രാവാഖ്യമില്ലാതായിരിക്കുകയാണ്   

മുന്നണിയിൽ   തെരഞ്ഞെടുപ്പ് കാലത്തെ കാര്യസ്ഥ  സ്ഥാനം  മാത്രമായിട്ടും      ഇടത്   മന്ത്രിസഭയുടെ    ന്യൂനപക്ഷ വിരുദ്ധ  നിലപാടുകളിൽ   പോലും  പ്രതികരിക്കാൻ   ത്രാണിയില്ലാതെ    ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുകയാണ്   ഐ.എൻ എൽ

2005 ലെ   തദേശ  തിരഞ്ഞെടുപ്പിൽ  അടക്കം  കോൺഗ്രസ്  നേതൃത്വ  യു.ഡി എഫി നെ  പിന്തുണച്ച  ചരിത്രവും  പാർട്ടിക്കുണ്ട്

സി.കെ. പി.  ചെറിയ മമ്മുക്കേയി    പി.എം അബൂബക്കർ ,യു.എ. ബീരാൻ  ,എം ജെ i  സകരിയ സേട്ട്   തുടങ്ങി പ്രഗങ്ങരായ  നേതൃനിര  സേട്ട് സാഹിബിനൊപ്പമുണ്ടായിരുന്നിട്ടും     ക്രിയാത്മകമായ  എന്തെങ്കിലും   സമൂഹത്തിന് സമ്മാനിക്കാൻ   കഴിഞ്ഞുവെന്ന്    പാർട്ടിക്കവകാശപ്പെടാനാവില്ല

സേട്ട് സാഹിബിന്റെ   സ്മരണക്കായി  പ്രഖ്യാപിക്കപ്പെട്ട   ആസ്ഥാന മന്ദിരവും  പദ്ധതികളും   എങ്ങുമെത്തിയില്ല   എന്നതിനൊപ്പം  കടുത്ത  മ്പത്തിക  അഴിമതിയും  തൃത്യത്തിനെതിരെ    ഒരു  വിഭാഗം   ഉന്നയിക്കപ്പെട്ടിരിക്കുന്നു

എസ്.എ.  പുതിയ വളപ്പിലിന്റെ റ     നിര്യാണത്തോടെ  കടുത്ത   നേതൃ ദാരിദ്ര്യവും     പാർട്ടിയെ   അലട്ടുന്നു

2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ജാർഖണ്ഡിൽ മുസ്ലിം ലീഗ്

ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പ്: മികച്ച പ്രകടനം നടത്തി മുസ്‌ലീം ലീഗ്

April 20, 2018

    

റാഞ്ചി : ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീംലീഗ്. കഴിഞ്ഞ ഏപ്രില്‍ 16ന് അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഗൊഡ്ഡ, രാംഗഡ്, റാഞ്ചി, ഗിരിഡി, മധുപൂര്‍, പാകൂര്‍ എന്നിവിടങ്ങളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങി സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പി്ല്‍ നടത്തിയത്.

ഗിരിഡി മുനിസിപ്പാലിറ്റിയില്‍ മാത്രം ലീഗിന് ആറു വാര്‍ഡുകള്‍ ലഭിച്ചു. വാര്‍ഡ് നാലില്‍ മുസ്തഫ മിര്‍സ, വാര്‍ഡ് അഞ്ചില്‍ നൂര്‍ മുഹമ്മദ്, വാര്‍ഡ് ഏഴില്‍ നാജിയ പര്‍വിന്, വാര്‍ഡ് എട്ടില്‍ ഉബൈദുല്ല (ബാബു), വാര്‍ഡ് 19ല്‍ നജ്മ ഖാത്തൂന്‍, വാര്‍ഡ് 26ല്‍ സൈഫുള്ള ഗുഡ്ഡു എന്നിവരാണ്് ഗിരിഡി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. അതേസമയം വാര്‍ഡ് 16ല്‍ നിന്നും റൂഹി പ്രവീണും വാര്‍ഡ് 20ല്‍ നിന്നും സനോവര്‍ യാസ്മിനും മധുപുര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. രാംഗഡ് മുന്‍സിപ്പാലിറ്റിയിലേക്ക് വാര്‍ഡ് പത്തിലെ ഇന്ദര്‍ ദേവ് റാമാണ് വിജയിച്ച മറ്റൊരു ലീഗ് സ്ഥാനാര്‍ത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടു പടിയായി ജാര്‍ഖണ്ഡ് ലീഗ് സംസ്ഥാനത്തെ ലീഗ് നേതൃത്വം വിലയിരുത്തുന്നു

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

സമൂഹത്തിന്  വഴി കാട്ടിയ സീതി സാഹിബ്

*സമൂഹത്തിന്  വഴി* *കാട്ടിയ*
*സീതി സാഹിബ്*

കേരളിയ  മുസ്ലിം  സമൂഹത്തിന്റെ     ചിന്താ മണ്ഡലത്തിൽ      നവോത്ഥാനത്തിന്റെ     തിരി കൊളുത്തിയ    മഹാപ്രതിഭയായിരുന്ന   കെ.എം   സീതി സാഹിബിന്റെ    ഓർമ്മകൾക്ക്   ഏപ്രിൽ 17  നു      അമ്പത്തിയേഴു വർഷം

ഇന്ത്യൻ യൂനിയൻ  മുസ്ലിം ലീഗ് '  രൂപീകരണത്തിൽ    ഖായിദെ   മില്ലത്തിന്    കരുത്തായി    കൂടെ  നിൽക്കുകയും    കേരളക്കരയിൽ   മുസ്ലിം ലീഗ്   പ്രസ്ഥാനത്തിൻറ    അമര സ്ഥാനത്ത്    ബാഫഖി തങ്ങൾക്കൊപ്പം    കരുത്തുറ്റ  നേതൃത്വം  നല്കുകയും    ചെയ്ത   സീതി   സാഹിബിന്റെ   സ്മരണകൾ     മരണമില്ലാതെ   തുടരുകയാണ്

മുസ്ലിം  സമുദായം   ആർ ജിച്ച   എല്ലാ  പുരോഗതിയുടേയും  പിന്നാമ്പുറം    തേടുമ്പോൾ   സീതി സാഹിബ്    എന്ന   വലിയ മനുഷ്യന്റെ    പ്രയത്നത്തിന്റെ     മഹത്വവും    കരസ്പർശവും  നമുക്ക്  തിരിച്ചറിയാൻ   സാധിക്കും

*വിദ്യാഭ്യാസത്തിലൂടെ    മാത്രമേ   സമൂഹപുരോഗതി   സാദ്ധ്യമാവൂ  എന്നും   രാഷ്ട്രീയ ശാക്തീകരണത്തിലൂടെ    മാത്രമേ   ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ   എന്നും     തിരിച്ചറിവ്  നേടിയ    ദീർഘ ദർശിയായിരുന്നു   കെ.എം   സീതി സാഹിബ്*

ചന്ദ്രിക പത്രത്തിന്റെ    ഉദയത്തിലും   വളർച്ചയില്യം   എന്ന പോലെ     എം.എസ്. എഫ്   എന്ന   വിദ്യാർത്ഥി   പ്രസ്ഥാനത്തിന്     മലബാറിന്റെ     മണ്ണിൽ തുടക്കം കുറിക്കാനും   പ്രചാരം  നല്കാനും   അദ്ദേഹം   നല്കിയ   സേവനം      അതുല്യമാണ്

ഫാറൂഖ്   കോളേജിന്റെ   ചരിത്ര പശ്ചാതലം    ചികയുമ്പോൾ   സീതി  സാഹിബിന്റെ        നാമധേയം        ഓർക്കാതിരിക്കാനാവില്ല

കൂടാതെ   തിരൂരങ്ങാടി  യ ത്തിം ഖാനയുടെയും    മറ്റന്നവധി    വിദ്യാഭ്യാസ  സ്ഥാപനങ്ങുടേയും      പള്ളികളുടെയും    നിർമ്മാണത്തിൽ     സീതി സാഹിബ്     നൽകിയ  സംഭാവനകളും    ചെറുതല്ല

മുസ്ലിം ലീഗ്   നയരൂപീകരണത്തിലും      ശാസ്ത്രിയമായ      സംഘടനാ      സംവിധാനത്തിലും    സംസ്ഥാന  മുസ്ലിം ലീഗിന്റെ    പ്രഥമ  ജന: സെക്രട്ടറി   എന്ന   നിലയിൽ      അദ്ദേഹം   നടത്തിയ   പ്രവർത്തനങ്ങൾ    മാതൃകാ പരമാണ്      എന്ന്   പറയേണ്ടതില്ല

സമുദായത്തിന്റെ    സർവ്വ മേലെയിലുമുള്ള   പ്രവർത്തനങ്ങൾക്ക്   മാർഗരേഖയായിരുന്നു   സീതി  സാഹിബിന്റെ   സർക്കുലറുകൾ

സാമുദായിക  ഐക്യവും   ഇതര  സമുദായ  സൗഹാർദവും   ഊട്ടിയുറപ്പിക്കാൻ     കനത്ത  സംഭാവനകൾ  നൽകിയ    സീതി സാഹിബ്   കറ കളഞ്ഞ  മതേതര വാദിയും      തികഞ്ഞ  ദേശ സ്നേഹിയുമായിരുന്നു  

വലിയ  ഭൂസ്വത്തിൻറെ   ഉടമയായിരുന്ന   അദ്ദേഹം  സർവ്വസ്വവും    സമൂഹ  പുരോഗതിക്ക്   വേണ്ടി ചിലവഴിക്കയായിരുന്നു

കേരള  നിയമസഭാ   സ്പീക്കറായിരിക്കെ   അന്തരിച്ച    അദ്ദേഹത്തിന്റെ     കയ്യിലിരുപ്പ്      രണ്ട്   ജോഡി   കദർ വസ്ത്രവും ,  ഏതാനും   നാണയ തുട്ടുകളും മാത്രമായിരുന്നു


*മുസ്തഫ  മച്ചിനടുക്കം*

2018, ഏപ്രിൽ 7, ശനിയാഴ്‌ച

കേരളത്തേക്കാള്‍ 50 വര്‍ഷം പിന്നിലുള്ള വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍

 

Prabodhanam Weekly

 

2018 മാര്‍ച്ച് 23

3044

              

കേരളത്തേക്കാള്‍ 50 വര്‍ഷം പിന്നിലുള്ള വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ മുന്നോട്ടു നടക്കേണ്ട വഴിദൂരങ്ങള്‍

 ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി / ഹസനുല്‍ ബന്ന

സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് താങ്കള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നിട്ട് പത്ത് വര്‍ഷമാവുകയാണ്. ദേശീയ രാഷ്ട്രീയം പഠിച്ചെടുക്കാന്‍ തന്നെ ഏറെ സമയമെടുത്തിട്ടുണ്ടാകും. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയവുമായി ദേശീയ മുസ്‌ലിം രാഷ്ട്രീയത്തെ താരതമ്യം ചെയ്യാന്‍ കഴിയുമോ?

കേരള രാഷ്ട്രീയത്തില്‍ ഞങ്ങളുടെ പാര്‍ട്ടി നിറസാന്നിധ്യമാണ്. കേരളത്തില്‍ മുസ്‌ലിം ലീഗും മറ്റു മുസ്‌ലിം സംഘടനകളുമെല്ലാം വളരെ സജീവമാണല്ലോ. മത സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സംരംഭങ്ങള്‍, ഉദ്യോഗ നിയമനങ്ങള്‍ എന്നീ നിലകളിലെല്ലാം ന്യൂനപക്ഷ ശാക്തീകരണം ദൃശ്യമാണ്. ഉത്തരേന്ത്യയില്‍ കാണുന്ന പല പ്രശ്‌നങ്ങള്‍ക്കും കേരളത്തില്‍ എന്നോ പരിഹാരം കതാണ്. നാം ഒരുപാട് മുന്നോട്ടുപോയി എന്നര്‍ഥം. 

ഒരു ഉദാഹരണം പറഞ്ഞാല്‍ ലിംഗവിവേചനം. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെല്ലാം അത് കേരളത്തില്‍നിന്ന് അപ്രത്യക്ഷമായി തുടങ്ങി. വിദ്യാഭ്യാസ രംഗത്ത് ലിംഗവിവേചനം നൂറ് ശതമാനം പരിഹരിച്ചുവെന്ന് പറഞ്ഞാല്‍ പോരാ. സ്ത്രീകള്‍ ഏറെ മുന്നിലായിപ്പോയി. ഒരു കാലത്ത് പഠിക്കാന്‍ മുന്നോട്ടുവരാതിരുന്ന സ്ത്രീകള്‍ ഇന്ന് അക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഇല്ലാത്തവര്‍ കുറഞ്ഞുവരുന്നു. അതുപോല ദാരിദ്ര്യവും ഒരു പരിധി വരെ നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. കുഞ്ഞുങ്ങളെല്ലാം ആരോഗ്യമുള്ളവരായി. പലതുകൊണ്ടും സുഭിക്ഷമാണ്. സമുദായ സംഘടനകള്‍ പുസ്തക പ്രസാധനത്തിലടക്കം ഏറെ മുന്നോട്ടുപോയി. നമ്മുടെ ഗ്രാമങ്ങളെല്ലാം പട്ടണങ്ങളായി. ആ നിലക്ക് നോക്കിയാല്‍ വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്.

ദല്‍ഹിയില്‍ വന്ന് ഒരു മുസ്‌ലിം ലീഗുകാരന്റെ കാഴ്ചപ്പാടില്‍ ദേശീയ രാഷ്ട്രീയത്തെ നോക്കുകയാണെങ്കില്‍ നമ്മുടെ നിലയിലേക്ക് വടക്കേ ഇന്ത്യയിലെ മുസ്‌ലിംകള്‍ എത്താന്‍ ഒരു അമ്പത് വര്‍ഷമെങ്കിലും എടുക്കും. അത്രമാത്രം ശോചനീയമാണ് ഇവിടത്തെ സാഹചര്യം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നിട്ട് എത്ര വര്‍ഷമായി! 1983-ല്‍ ഗോപാല്‍ സിംഗ് കമീഷന്‍ റിപ്പോര്‍ട്ട് വന്നതാണ്. അവസാനം കുണ്ഡു കമീഷന്‍ റിപ്പോര്‍ട്ടും വന്നു. ഗോപാല്‍ സിംഗ് പാനല്‍ തൊട്ട് അമിതാഭ് സിംഗ് കുണ്ഡു വരെയുള്ള കമ്മിറ്റി റിപ്പോര്‍ട്ട് എടുത്താല്‍ അന്ന് നിന്നിടത്ത് തന്നെ നില്‍ക്കുകയാണ് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍. 

എന്നാല്‍, ഇവിടെ ഒരു വ്യത്യാസമുള്ളത് കേരളത്തില്‍ നൂറ് ശബ്ദമുണ്ടാക്കുന്നതിനേക്കാള്‍ ഫലം ഇവിടെ ഒരു ശബ്ദം കൊണ്ടുണ്ടാകുമെന്നതാണ്. ആ ഒരു ശബ്ദം ഇവിടെ ശ്രദ്ധിക്കപ്പെട്ടേക്കും. ഇവിടെ ശബ്ദിക്കാന്‍ ആളില്ലാത്തത് തന്നെയാണതിനു കാരണം. കേരളത്തില്‍നിന്ന് ഇവിടെ വന്നത് മൂലം ന്യൂനപക്ഷങ്ങള്‍ക്കായുയര്‍ത്തുന്ന ശബ്ദങ്ങളിലൊന്നിന്റെ ഉടമയാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഇത്തരം വിപരീത സാഹചര്യങ്ങളില്‍ നിന്ന് കൊണ്ടും അങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍ യഥാര്‍ഥ ശാക്തീകരണത്തിലേക്ക് ഇനിയുമൊരുപാട് ദൂരം പോകാനുണ്ട്. 

നമ്മുടെ നാട്ടില്‍ പള്ളികളെല്ലാം എ.സി ആക്കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇവിടെ ഗ്രാമങ്ങളില്‍ പോയാല്‍ വുദൂ എടുക്കാനുള്ള ഹൗള് പോലും പള്ളികളിലില്ല. ജവനകളിലും മറ്റും വെള്ളം പിടിച്ചുകൊണ്ടുവന്ന് വുദൂ എടുക്കേണ്ടിവരുന്ന നിരവധി പള്ളികള്‍ കണ്ടിട്ടുണ്ട്. മദ്‌റസകളൊക്കെയുണ്ട്. പക്ഷേ സൗകര്യങ്ങളുള്ള ഒരു മദ്‌റസ പോലും ഇത്തരം ഗ്രാമങ്ങളിലില്ല. മുസ്‌ലിംകള്‍ ജീവിക്കുന്ന ഗ്രാമങ്ങളില്‍നിന്ന് മൈലുകള്‍ താണ്ടണം സ്‌കൂളുകളിലെത്താന്‍. നമ്മുടെ നാട്ടില്‍ പണ്ടുകാലത്ത് കണ്ടിരുന്ന ഗ്രഹണി ബാധിച്ച് വയറുന്തിയ കുഞ്ഞുങ്ങളെ ഇപ്പോഴും ഇവിടെ കാണാം. കൊടും തണുപ്പിലും ഈ കുഞ്ഞുങ്ങള്‍ സ്വറ്റര്‍ പോയിട്ട് ഒരു ഷര്‍ട്ടുപോലുമില്ലാതെ നിക്കറിട്ട് നടക്കുകയാണ്. ഇവിടത്തെ സ്ഥിതി അത്രക്കും ദയനീയമാണ്. പ്രതീക്ഷ നല്‍കുന്ന ചില ചലനങ്ങള്‍ ഇവിടങ്ങളില്‍ ഇപ്പോള്‍ കാണാനുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് കരുതി കുറേ മനുഷ്യര്‍ ഇവിടങ്ങളിലേക്ക് വരുന്നു. നേരത്തേ തീരെയുണ്ടായിരുന്നില്ല ഇത്. ഇപ്പോള്‍ പലരും മുന്നോട്ടു വരുന്നുണ്ട്. മുസഫര്‍ നഗറിലൊക്കെ നാമിത് കണ്ടു. വീടുണ്ടാക്കിക്കൊടുക്കുന്നതിനൊക്കെ നിരവധിയാളുകള്‍ വന്നു. 

 

ദക്ഷിണേന്ത്യയില്‍നിന്നുള്ള, വിശിഷ്യാ കേരളത്തില്‍നിന്നുള്ള മുസ്‌ലിംകളെ പോലെ ഉത്തരേന്ത്യക്കാര്‍ ഇത്തരം സംരംഭങ്ങളുമായി മുന്നിട്ടിറങ്ങുന്നുണ്ടോ? 

ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ഗ്രാമങ്ങളിലും ജമ്മുവിലടക്കമുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളിലും പോയപ്പോള്‍ കാണാന്‍ കഴിഞ്ഞത് പ്രദേശവാസികള്‍ പലരും തന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നുണ്ട് എന്നാണ്. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൊക്കെ ഇവര്‍ നന്നായി സഹകരിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ വിദ്യാഭ്യാസമായിരിക്കണം കേന്ദ്രബിന്ദു. വിദ്യാഭ്യാസം നേടുന്നതോടെ ഇവരനുഭവിക്കുന്ന പിന്നാക്കാവസ്ഥ ഏറക്കുറെ ഉഛാടനം ചെയ്യപ്പെടും. അനീതിയും ഒരളവോളം പരിഹരിക്കപ്പെടും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ വിപരീത ദിശയിലാണെങ്കില്‍ എല്ലാ മേഖലയിലും ഇവര്‍ പിറകോട്ടുപോകും. അതൊക്കെ വേണമെന്ന ചിന്ത ഇവിടത്തെ ആളുകള്‍ക്കും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അതിന് ഫലം കണ്ടു തുടങ്ങുന്നുമുണ്ട്. അസമില്‍ കലാപമുണ്ടായ സമയത്ത് വസ്ത്രവുമായി പോകാനൊരുങ്ങിയ ഞങ്ങള്‍ വല്ലാതെ പ്രയാസപ്പെട്ടിരുന്നു. ഇപ്പോള്‍ അവിടെ കൊണ്ടുപോകാനും അവ ഗുണഭോക്താക്കള്‍ക്ക് കൈമാറാനും പ്രദേശവാസികളായ നിരവധി പേരെ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. അത്തരം മാറ്റങ്ങളില്‍ കേരളത്തില്‍നിന്നുള്ളവര്‍ ഇവിടെ വന്ന് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പങ്കുണ്ട്. കേരളത്തില്‍ തൊഴിലെടുക്കാന്‍ വരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ നമ്മുടെ പള്ളികളും മദ്‌റസകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ കണ്ട് അതേക്കുറിച്ച് സ്വന്തം നാട്ടുകാര്‍ക്കിടയില്‍ നടത്തുന്ന പ്രചാരണം ഇത്തരമൊരു അവബോധത്തിന് പിന്നിലുള്ള ഏറ്റവും പുതിയ ഘടകമാണ്. 

 

കേരളത്തിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളി കുടിയേറ്റം ഉത്തരേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹികമുന്നേറ്റത്തിന് ഉള്‍പ്രേരകമായി എന്നാണോ പറയുന്നത്?

തീര്‍ച്ചയായും. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ നവോത്ഥാനത്തില്‍ ഇന്നിപ്പോള്‍ വലിയ ഉള്‍പ്രേരകമായി മാറിയിരിക്കുന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റമാണ്. കേരളത്തില്‍ നമ്മുടെ പള്ളികളിലൊക്കെ നമസ്‌കരിക്കാന്‍ വരുന്ന ചെറുപ്പക്കാര്‍ അവധിക്ക് സ്വന്തം ഗ്രാമങ്ങളില്‍ ചെല്ലുമ്പോള്‍ നമ്മെക്കുറിച്ചും നാമുണ്ടാക്കിയ പുരോഗതിയെ കുറിച്ചും വലിയ മതിപ്പോടെയാണ് സംസാരിക്കുന്നത്. നമ്മുടെ നോമ്പും പെരുന്നാളുമൊക്കെ ഓരോ ഗ്രാമത്തിലും ചര്‍ച്ചചെയ്യപ്പെടുകയാണ്. അതിനേക്കാള്‍ അവരെ സ്വാധീനിക്കുന്നത് നമ്മുടെ ഇടപഴകലാണ്. നമ്മുടെ നാട്ടുകാരാണെങ്കില്‍ ഒരു തരത്തിലുള്ള അപരിചിതത്വവുമില്ലാതെ ഇവരുമായി ഇടപഴകി കൂടിക്കലര്‍ന്നാണ് കഴിയുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാണാന്‍ കഴിയാത്ത ഇടകലരലാണത്. ഇതെല്ലാം അവരിവിടെ വന്ന് പറയും. അതിന്റെ പ്രതിഫലനം അവരുടെ സാമൂഹിക ജീവിതത്തില്‍ ഇപ്പോള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇപ്പോള്‍ ഇത്തരം ആളുകളുമായി സഹകരിച്ചുകൊണ്ട് കൂടിയാണ്. ഞങ്ങളുടെ സംഘടനയും സജീവമാണ്. ഭവന നിര്‍മാണം, കുടിവെള്ള പദ്ധതികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണ് മുസ്‌ലിം ലീഗ് ഇപ്പോള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്.

 

കേരളം കേന്ദ്രീകരിച്ചിരുന്ന മുസ്‌ലിം മത സംഘടനകളും അവയുടെ നേതാക്കളുമൊക്കെ, വിശിഷ്യാ മുസ്‌ലിം ലീഗ്, സമസ്ത ഇരുവിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്ര് തുടങ്ങിയവ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഇവര്‍ പൊതുവായി അനുഭവിക്കുന്നതായി തോന്നിയ ഒരു പ്രതിസന്ധി, തങ്ങളുടെ പദ്ധതി നടപ്പാക്കുന്നതിനുള്ള മനുഷ്യവിഭവം കൂടി നാട്ടില്‍നിന്ന് കൊണ്ടുവരേണ്ട സാഹചര്യമുണ്ട് എന്നതാണ്. അതെന്തുകൊണ്ടാണ്?

ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് അത്തരത്തിലുള്ള സാമൂഹിക അവബോധത്തിന്റെ അഭാവമുണ്ട്. അതുകൊണ്ടാണ് ഞങ്ങളും കേരളത്തില്‍നിന്ന് ദല്‍ഹിയിലേക്ക് ഉന്നത പഠനത്തിനായും മറ്റും വന്നവരെ മനുഷ്യവിഭവമെന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്നത്. മുസ്‌ലിം ലീഗിന്റെ പദ്ധതികളിലധികവും നടപ്പാക്കുന്നത് ജാമിഅ മില്ലിയ്യയിലും മറ്റുമൊക്കെ ഉപരിപഠനത്തിനായി വന്ന ചെറുപ്പക്കാരുടെ സഹകരണത്തോടെയാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പോകാനും അവരുമായി സഹവസിക്കാനും അവിടെ വല്ലതുമൊക്കെ ചെയ്യാനും മനസ്സുള്ളവരാണിവര്‍. മുസഫര്‍ നഗറില്‍ മുസ്‌ലിം ലീഗ് നടപ്പാക്കിയ പദ്ധതികള്‍ക്കെല്ലാം പിന്നില്‍ നാട്ടില്‍നിന്ന് വന്ന ഈ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇവിടെയുള്ള ആളുകള്‍ നമ്മുടെ നാട്ടില്‍ കാണുന്ന പോലെ സാമൂഹിക പ്രവര്‍ത്തനത്തിന് അങ്ങനെ ഓടിക്കൂടണമെന്നില്ല. അതും പക്ഷേ മാറിവരികയാണ്. 

ഇവിടെയുള്ള ഒരു സൗകര്യം നമ്മുടെ നാട്ടിലെ പോലെ വലിയ ഫസാദും ഫിത്‌നയും ഇല്ല എന്നതാണ്. സംഘടനാപ്രവര്‍ത്തനങ്ങളുടെ ആധിക്യം മൂലം കേരളത്തില്‍ ഇതിത്തിരി കൂടുതലാണ്. ഇവിടെ അത്തരം സംഘടനാപരമായ പ്രശ്‌നങ്ങളിലൊന്നും സാധാരണ മുസ്‌ലിം ബഹുജനങ്ങള്‍ തലയിടുന്നില്ല. കേരളത്തില്‍നിന്ന് വിവിധ പദ്ധതികളുമായി വരുന്നവരുടെ മതപരമായ സംഘടനാ പക്ഷപാതിത്വങ്ങളൊന്നും അവര്‍ക്ക് പിടികിട്ടിയിട്ടില്ല. ഇവിടെ ഒരു സംരംഭവുമായി നമ്മള്‍ ചെന്നാല്‍ തന്നെ എല്ലാവരും ഒത്തുകൂടും. അവര്‍ സുന്നീ-സലഫീ ഭിന്നതകളൊന്നും പ്രകടിപ്പിക്കുന്നില്ല. 

 

കേന്ദ്രത്തിലും ഉത്തരേന്ത്യയിലെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണകക്ഷിയായിരിക്കെ മുസ്‌ലിം ലീഗ് പാര്‍ലമെന്റേറിയന്‍  എന്ന നിലയില്‍ ഇത്തരം സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വല്ല പ്രയാസവും നേരിട്ടിട്ടുണ്ടോ?  ആ തരത്തിലുള്ള ഒരു വാര്‍ത്ത ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍നിന്നു തന്നെ വരികയും ചെയ്തു. ഈ തരത്തില്‍ ബി.ജെ.പി സര്‍ക്കാറിന്റെയോ പോലീസിന്റെയോ ഭാഗത്തു നിന്ന് മുസ്‌ലിം പാര്‍ലമെന്റേറിയന്‍ എന്ന തരത്തിലുള്ള അപരവല്‍ക്കരണം താങ്കളും നേരിടുന്നുണ്ടോ?

അപരവല്‍ക്കരിക്കുക മാത്രമല്ല മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വം തുടച്ചുനീക്കുക കൂടിയാണവര്‍ ചെയ്യുന്നത്. ഇതിന് പോലീസിന്റെ സേനാബലവും ഉപയോഗിക്കുന്നത് നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കണ്ടത് അതാണ്. ഝാര്‍ഖണ്ഡില്‍ ഒരു മദ്‌റസ കേന്ദ്രീകരിച്ച് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി പോയതായിരുന്നു. ചടങ്ങ് രാവിലെ പത്ത് മണിക്കായിരുന്നു. ഞങ്ങള്‍ പോകുന്നത് ബിഹാറില്‍നിന്നാണ്. തലേന്ന് ബിഹാറില്‍നിന്ന് തിരിച്ച ശേഷം വിവരം കിട്ടി അവിടെ യോഗം നടത്താന്‍ പറ്റില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെന്ന്. മൈക്ക് പെര്‍മിഷന്‍ പിന്‍വലിച്ചതായും സംഘാടകര്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഗുണഭോക്താക്കളടക്കം വലിയൊരു ജനാവലി തടിച്ചുകൂടിയിട്ടുണ്ട്. ലോക്കല്‍ പോലീസിനോട് ചോദിച്ചു എന്താണ് പ്രശ്‌നമെന്ന്. തങ്ങള്‍ക്കൊന്നുമറിയില്ല, മുകളില്‍നിന്നുള്ള ഉത്തരവാണെന്നായിരുന്നു മറുപടി. ഒരു മൈതാനത്തായിരുന്നു പരിപാടി. അവിടെ നിന്ന് പോലീസ് മൈക്ക് സെറ്റ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. അവിടേക്ക് ആരും കടക്കരുതെന്ന് പോലീസ് വിലക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. 

കുറേ അവരോട് പറഞ്ഞു നോക്കി. വസ്ത്രങ്ങളും മറ്റു സഹായങ്ങളും വിതരണം ചെയ്ത് ഞങ്ങള്‍ പോകുമെന്നും നിങ്ങള്‍ ഇവിടെ പ്രശ്‌നമുണ്ടാക്കരുതെന്നും പോലീസിനോടു പറഞ്ഞു. ഒരു എം.പി എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തോളാമെന്നും പറഞ്ഞുനോക്കി. ഞങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല, അത്തരത്തിലൊരു നിര്‍ദേശം ഞങ്ങള്‍ക്കില്ല എന്നായിരുന്നു മറുപടി. വേണമെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായി സംസാരിക്കാമെന്ന് പറഞ്ഞു.  അവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള എസ്.പിയുടെ ആസ്ഥാനത്തേക്ക് പോയി. അദ്ദേഹം അവിടെയില്ല. അവിടെ നിന്ന് എസ്.പിയെ ഫോണില്‍ വിളിച്ചു. ചടങ്ങില്‍ വരുന്ന മുഖ്യാതിഥി എന്തായിരിക്കും സംസാരിക്കുകയെന്നതിന്റെ കുറിപ്പ് തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് സംഘാടകര്‍ നല്‍കിയില്ലെന്നും അതുകൊണ്ട് പരിപാടി റദ്ദാക്കിയെന്നുമായിരുന്നു എസ്.പിയുടെ മറുപടി. 

ഞാന്‍ മുഖ്യാതിഥിയായിരിക്കെ ഞാന്‍ സംസാരിക്കാന്‍ പോകുന്ന വിഷയം അവര്‍ക്കെങ്ങനെ മുന്‍കൂറായി എഴുതി നല്‍കാന്‍ കഴിയും? ഞാന്‍ എസ്.പിയോട് ചോദിച്ചു. അതുകൊണ്ട് നിരോധനം പിന്‍വലിക്കണമെന്നും പരിപാടി നടത്താന്‍ അനുവദിക്കണമെന്നും പറഞ്ഞു. തങ്ങളൊരിക്കലെടുത്ത തീരുമാനം മാറ്റില്ലെന്നും നിരോധനം പിന്‍വലിക്കില്ലെന്നും എസ്.പി  മറുപടി നല്‍കി. എങ്കില്‍ ഞങ്ങള്‍ പരിപാടി നടത്തുക തന്നെ ചെയ്യുമെന്നു പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി നേരെ പരിപാടിസ്ഥലത്തേക്ക് തന്നെ വന്നു. എസ്.പിയുടെ ഉത്തരവ് പ്രകാരം പോലീസ് തടയാന്‍ വന്നു. ഞാന്‍ നാട്ടുകാരുമായി മുന്നോട്ടുനീങ്ങിയപ്പോള്‍ പോലീസ് കൈകൊണ്ട് തടഞ്ഞുനിര്‍ത്തി. തടഞ്ഞ കൈ വകഞ്ഞുമാറ്റി മുന്നോട്ടുനീങ്ങിയപ്പോഴേക്കും ജനങ്ങളെല്ലാം തക്ബീര്‍ മുഴക്കി ഉള്ളില്‍ കയറി. ഞാന്‍ വേദിയില്‍ കയറിയതോടെ എല്ലാവരും പിറകെ തള്ളിക്കയറി. ആവേശത്തില്‍ ഇവരെ കഴിഞ്ഞല്ലേ നമ്മളുള്ളൂ. അങ്ങനെ നിരോധന ഉത്തരവ് ഗൗനിക്കാതെ പരിപാടി നടത്തി ഞങ്ങള്‍ പോന്നു.

ജനങ്ങള്‍ക്ക് വല്ലാത്ത പേടിയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇടപെട്ടാല്‍ തങ്ങള്‍ക്ക് വല്ലതും സംഭവിക്കുമോ എന്ന പേടി. ആ പേടി കൊണ്ടാണ് പലരും അറച്ചുനില്‍ക്കുന്നത്.  ആ ഭയം നീങ്ങിയാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പലരും ഇറങ്ങിയെന്ന് വരും. കേരളത്തില്‍നിന്നുള്ളവര്‍ ഇവിടെ വന്നു പ്രവര്‍ത്തിക്കുന്നതില്‍ വലിയ പരിമിതിയുണ്ട്. അത് കാര്യമായ ഫലങ്ങളുണ്ടാക്കുകയുമില്ല. അങ്ങനെയാവുമ്പോള്‍ ഇവര്‍ക്കിടയില്‍നിന്ന് നേതാക്കന്മാര്‍ ഉയര്‍ന്നുവരികയില്ല. 

 

റോഹിങ്ക്യകള്‍ക്കായി ദല്‍ഹിയിലെ അഭയാര്‍ഥി ക്യാമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയ ലീഗ് പിന്നീട് മേവാത്തിലേക്കും ജമ്മുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍  ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ണണകേള്‍ക്കുന്നു?

റിലീഫ് എന്ന നിലയില്‍ എത്ര നമ്മള്‍ ചെലവഴിച്ചാലും അത് എവിടെയുമെത്തില്ല. അവരുടെ ആവശ്യങ്ങളുടെ ചെറിയൊരംശം പോലും നിവര്‍ത്തിക്കാന്‍ നമുക്ക് കഴിയില്ല. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൊടുക്കാനായി വെള്ളിയാഴ്ച പള്ളികളില്‍ നടത്തിയ പിരിവില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപയാണ്  ഞങ്ങള്‍ക്ക് പിരിഞ്ഞുകിട്ടിയത്. ദല്‍ഹിക്കടുത്തുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ ഞങ്ങള്‍ നേരത്തേ പ്രവര്‍ത്തനം തുടങ്ങിയതായിരുന്നു. ഫരീദാബാദ്, മേവാത്ത് ക്യാമ്പുകളിലാണ് ആദ്യം തുടങ്ങിയത്. പിന്നീട് ജമ്മുവിലേക്ക് പോയി. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. ഈ ക്യാമ്പുകളില്‍നിന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത് ബംഗ്ലാദേശിലുള്ള അഭയാര്‍ഥികള്‍ ഇവിടത്തേതിനേക്കാള്‍ ദുരിതത്തിലാണെന്ന്. ബംഗ്ലാദേശിലാണ് ശരിക്കും പ്രശ്‌നങ്ങളുള്ളത്. ഇവിടെയും പ്രശ്‌നങ്ങളില്ലെന്നല്ല. ബംഗ്ലാദേശിലേക്ക് മ്യാന്മറില്‍നിന്നും അഭയാര്‍ഥികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. നമുക്കുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് അവര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനും പ്രൊപഗക്കുമായി പിന്നീട് ഉപയോഗിക്കും. അതിനാല്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി തന്നെ ബംഗ്ലാദേശ് സര്‍ക്കാര്‍ മുഖേന  അവിടെയുള്ള റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ നേരിട്ട് പോകാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയത്. 

ബിഹാറില്‍ വെള്ളപ്പൊക്കത്തിനു ശേഷം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കാര്യമായിട്ടാരും അവിടെയത്തെിയിട്ടില്ല. ആ ഗ്രാമങ്ങളൊക്കെയും പ്രളയം നക്കിത്തുടച്ച നിലയിലാണ്. പല ഗ്രാമങ്ങളും അപ്പാടെ കുത്തിയൊലിച്ചുപോയപ്പോള്‍ അവനവന്റെ വീട് നദിയോരത്ത് ഏത് ഭാഗത്താണെന്ന് പോലും ഊഹിക്കാന്‍ കഴിയുന്നില്ല. നദി കരകവിഞ്ഞ് വീടുകള്‍ നിന്നിരുന്ന സ്ഥലങ്ങളെല്ലാം വെറും മൈതാനങ്ങളാണിപ്പോള്‍. നഷ്ടപ്പെട്ട വീടുകള്‍ക്ക് പകരം അവര്‍ ഒരുക്കിയ ചെറിയ കൂരകള്‍ കാണണം. ഒന്നുമില്ല, ബ്രാക്കറ്റിട്ടുവെച്ചത് പോലെ രണ്ട് ഓലകള്‍ അപ്പുറത്തും ഇപ്പുറത്തുമായി കെട്ടി വളച്ചുവെച്ചിരിക്കുന്നു. എന്നിട്ടും വൃത്തിയോടെ ആ കുടിലുകളും ചുറ്റുപാടുകളും അവര്‍ സൂക്ഷിക്കുന്നുണ്ട്. അവിടെയൊക്കെ നാം കൊണ്ടുപോയി എത്ര ഭക്ഷണം കൊടുത്താലും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. പക്ഷേ ഒരു കാര്യം. കേരളത്തിലെ ആളുകള്‍ക്ക് ഒരു ബോധം വന്നിട്ടുണ്ട്. അല്ലാഹു തന്ന അനുഗ്രഹങ്ങള്‍ കുറച്ച് എക്‌സ്‌പോര്‍ട്ട് ചെയ്യണം. പണവും മനുഷ്യ അധ്വാനവും. ഇതെല്ലാം വേണമെന്ന് തോന്നിയതിന്റെ ഒരു പ്രതിഫലനം ഇവിടങ്ങളിലൊക്കെ കാണാനാകും.   

 

ബി.ജെ.പിയിതര മൂഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരേന്ത്യയില്‍ മുസ്‌ലിംകളോട് പുലര്‍ത്തുന്ന സമീപനമെന്താണ്? 

രാഷ്ട്രീയ പാര്‍ട്ടികള്‍ പലതിന്റെയും നീക്കം അത്യന്തം അപകടകരമാണ്. മുസ്‌ലിംകളെ ഉപയോഗിച്ചു വലിച്ചെറിയുകയെന്ന ലക്ഷ്യമേ രാഷ്ട്രീയപാര്‍ട്ടികളിലുള്ളൂ. ദേശീയ പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികളും ഇതില്‍നിന്ന് ഒഴിവല്ല.  ഇവിടെ ഞാന്‍ പല സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അവിടങ്ങളിലൊക്കെയും  ബി.ജെ.പി അടക്കുള്ള പാര്‍ട്ടികള്‍ ഒരു മൗലാനയെ മുന്നില്‍ നിര്‍ത്തും. ഏത് പ്രചാരണ വാഹനത്തിന്റെയും മുകളില്‍ അവരിലൊരാളുമുണ്ടാകും. ആ മൗലാനക്ക് കാശൊക്കെ കൊടുക്കും. അയാള്‍ ഇവര്‍ പറയുന്നേടത്തൊക്കെ നിന്നുകൊടുക്കും. തെരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയുടെ ഓഫീസുകള്‍ക്കു മുന്നില്‍ ഇതുപോലെ മൂന്നും നാലും പേരെ അവരിരുത്തും. എന്നിട്ട് ചായയും കുടിച്ച് അവരിരിക്കും. ശരിക്കും ഉപയോഗിച്ചു വലിച്ചെറിയുകയാണ്. മുസ്‌ലിം സംഘടനകളുടെയൊന്നും അസ്തിത്വം അംഗീകരിക്കാന്‍ അവര്‍ തയാറാകുന്നില്ല. ഓരോ കാലത്തും ഇതുണ്ടായിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പണ്ടുമുതല്‍ക്കേ കണ്ടു വരുന്ന അത്ഭുത പ്രതിഭാസമാണിത്. കോണ്‍ഗ്രസിന്റെ ചില നേതാക്കന്മാരുണ്ടായിരുന്നു. ബഹുഗുണ തന്നെ ഉദാഹരണം. വെള്ളിയാഴ്ച ദിവസങ്ങളില്‍ പള്ളികള്‍ക്ക് മുന്നില്‍ പോയി നില്‍ക്കും. എന്നിട്ട് ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങുന്ന വിശ്വാസികള്‍ക്ക് അത്തര്‍ പൂശിക്കൊടുക്കും. ബഹുഗുണയുടെ പതിവായിരുന്നു ഇത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇതുപോലെ അത്തര്‍ പൂശിക്കൊടുത്താല്‍ മതിയെന്ന ധാരണ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കുണ്ട്. 

 

ഇത് മുസ്‌ലിംകളെ വൈകാരിക വിഷയങ്ങളില്‍ തളച്ചിടുകയല്ലേ ചെയ്യുക? അടിസ്ഥാന പ്രശ്‌നങ്ങളിലേക്കൊന്നും ശ്രദ്ധ പോകാതെ അവരെ അടക്കിയിരുത്തുന്നതിനുള്ള തന്ത്രം? മുസ്‌ലിംകളെ വൈകാരിക തലത്തില്‍ നിര്‍ത്തുന്നതും സമുദായ നേതാക്കളേക്കാളേറെ ഇതുപോലുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളല്ലേ? 

മുസ്‌ലിംകളെ വൈകാരികമായി ഉത്തേജിപ്പിച്ച് നിര്‍ത്തുക എന്നത് മുഖ്യധാരാ പാര്‍ട്ടികളുടെ തന്ത്രമാണ്. അതിനാണ് ഇവരൊക്കെ കളിക്കുന്നത്. മുസ്‌ലിംകളുടെ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട കാര്യമൊന്നുമില്ല എന്ന് തന്നെയാണ് അവരുടെ വിചാരം. മുസ്‌ലിംകളുടെ സംവരണം പോലുള്ള അടിസ്ഥാന വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ ഇത്തരം വൈകാരിക വിഷയങ്ങളില്‍ അവരെ കുടുക്കി നിര്‍ത്തുകയാണ്. 

അതിലേറ്റവും അപകടകരം ഇടതുപക്ഷ പാര്‍ട്ടികളാണ്. മുസ്‌ലിംകള്‍ക്ക് കാര്യമായൊന്നും കൊടുക്കേണ്ട കാര്യമില്ല. ഇവരെയിങ്ങനെ തിളപ്പിച്ചുനിര്‍ത്തിയാല്‍ മതി. ആ ഒരു തിളപ്പിക്കലോടെ ഇവര്‍ മിടുക്കന്മാരായെന്ന നിലയില്‍ നിന്നോളുമെന്നവര്‍ കരുതുന്നു. വൈകാരികമായി ഈ സമുദായത്തെ നിര്‍ത്തിയാല്‍ മതി. അവര്‍ക്ക് വേറൊന്നും കൊടുക്കേണ്ട. മറ്റു വിഭാഗങ്ങള്‍ അങ്ങനെയല്ല. അവരൊക്കെയും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് വാങ്ങുന്നുണ്ട്. ആലോചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍ ഇപ്പോഴും വന്നിട്ടില്ല. വികാരത്തിനടിപ്പെട്ട് ആദ്യം ഒരാളുടെ കൂടെ പോകും. പിന്നീട് വേറെയാളുടെ കൂടെ പോകും. സ്വന്തമായ നിലപാടില്ലാതെ അങ്ങനെ ആര്‍ക്കു പിറകിലും പോവുകയാണ്. ഉത്തരന്ത്യേയിലെ മുസ്‌ലിം രാഷ്ട്രീയത്തിന് ഒരിക്കലും ഒരു സ്ഥായീഭാവമുണ്ടായിട്ടില്ല. അതിന്റെ തിക്ത ഫലമാണ് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

 

ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് മുസ്‌ലിംകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുന്നുണ്ട് എന്ന അഭിപ്രായമുണ്ടോ?

ഒരിക്കലുമില്ല. അവര്‍ക്ക് മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരെ ഉപയോഗിക്കുന്നുണ്ട്.  മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ പോലെ അവരും നന്നായി മുസ്‌ലിംകളെ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. 

 

മോദി ഭരണത്തിന് ശേഷമുണ്ടായ മാറ്റമായി താങ്കളിതിനെ കാണുന്നുണ്ടോ? 

മോദി ഭരണത്തിലേറിയതിന് ശേഷമുണ്ടായ മാറ്റം തന്നെയാണ്.  വഖ്ഫ് ബോര്‍ഡ് പോലുള്ള എത്ര എത്ര സ്ഥാനങ്ങളുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ചുമതല മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കാണ്. നഖ്‌വി ശരിക്കും പറഞ്ഞാല്‍ ന്യൂനപക്ഷ സമുദായം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇത്രയും അപകടകാരിയായ ഒരാളെ ന്യൂനപക്ഷ മന്ത്രാലയത്തിലാക്കിയത് ദ്രോഹം ചെയ്യാന്‍ തന്നെയാണ്. നഖ്‌വിക്കുമുമ്പുള്ള നജ്മയും ദ്രോഹം ചെയ്യുക തന്നെയായിരുന്നു. എന്നാല്‍ അവരേക്കാളെല്ലാം അപകടകാരിയായി നഖ്‌വി മാറി. ന്യൂനപക്ഷ മന്ത്രാലയത്തെ അപ്പാടെ പിറകോട്ടടിപ്പിച്ചിരിക്കുകയാണ്. എല്ലാം നിശ്ചലമായി. ഓരോ സാങ്കേതികത്വം പറഞ്ഞ് മുസ്‌ലിംകള്‍ക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളുമെല്ലാം നിര്‍ത്തിവെപ്പിക്കുകയാണ് അദ്ദേഹം. എഫ്.സി.ആര്‍.ഐ മിക്കവാറും എല്ലാ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും റദ്ദാക്കി. ആകെ കൂടി മുസ്‌ലിം, ക്രിസ്ത്യന്‍ സ്ഥാപനങ്ങളല്ലേ ഇതു വാങ്ങുന്നുള്ളൂ. ഹിന്ദു സമുദായത്തിന് അത് അധികം ഇല്ലല്ലോ. എന്തെങ്കിലുമൊക്കെ കാരണം ബ്ലോക്ക് ചെയ്യാനായി കണ്ടെത്തും. ഏതാണ്ട് എല്ലാ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും കെട്ടിക്കിടക്കുകയാണ്. ഒക്കെ സാങ്കേതികമാണ്. ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്‌മെന്റ് ഫോര്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നൊരു പദ്ധതിയുണ്ട്. ധാരാളം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അത് കിട്ടിക്കൊണ്ടിരുന്നതാണ്. ഇപ്പോള്‍ അതും പൂര്‍ണമായി നിര്‍ത്തലാക്കി. അതിനൊക്കെ ഓരോ കാരണവും കെണ്ടത്തും. എഫ്.സി.ആര്‍.ഐ നിര്‍ത്തിയതിന് ഒരു കാരണവുമില്ല. അത് പ്രയോജനപ്പെടുത്തുന്നത് കാര്യമായും മുസ്‌ലിം അനാഥശാലകളും അതുപോലുള്ള സ്ഥാപനങ്ങളുമാണ്. ഇതൊക്കെയും മോദി സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചെയ്തതാണ്. ഹജ്ജിന്റെ കാര്യമെടുത്തുനോക്കുക. സബ്‌സിഡിയുടേത് ഒരു കാര്യം. ഘട്ടം ഘട്ടമായി 2022-ഓടെ സബ്‌സിഡി നിര്‍ത്തിയാല്‍ മതിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും ഒറ്റയടിക്ക് ഈ വര്‍ഷം തന്നെ നിര്‍ത്തിക്കളഞ്ഞു. അഞ്ച് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് ആറാം വര്‍ഷം നറുക്കെടുപ്പില്ലാതെ പോകാന്‍ കഴിയുമായിരുന്നതും മുന്നറിയിപ്പില്ലാതെ ഈ വര്‍ഷം പെട്ടെന്ന് മാറ്റി. 65 വയസ് കഴിഞ്ഞ അഞ്ചാം വര്‍ഷക്കാര്‍ക്ക് മാത്രമേ നറുക്കെടുപ്പില്ലാതെ അവസരം നല്‍കൂ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമൂലം 19,000 അപേക്ഷകരാണ് പെരുവഴിയിലായത്. അടുത്ത വര്‍ഷം 65 വയസ് പൂര്‍ത്തിയായ അഞ്ചാം വര്‍ഷക്കാരെയും കൊണ്ടുപോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി തുടങ്ങിയ ഏജന്‍സികളെയെല്ലാം ആര്‍.എസ്.എസ് നിയന്ത്രണത്തിലാക്കി. കായികമായ മാത്രം ഉന്മൂലനമല്ല ഇപ്പോള്‍ നടക്കുന്നതെന്ന് വ്യക്തം. ആള്‍ക്കൂട്ടങ്ങള്‍ നിരപരാധികളെ കൊല്ലുന്നതാണെങ്കില്‍ ഇത് കൊല്ലാക്കൊല ചെയ്യുകയാണ്. ഇതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഗൗരവമൊന്നും സമുദായം തിരിച്ചറിഞ്ഞിട്ടില്ല. 

 

ന്യൂനപക്ഷങ്ങളെ ഗുണകാംക്ഷയോടെയല്ലല്ലോ നഖ്‌വി സമീപിക്കുന്നത്. ഈ ദ്രോഹം തുടരുന്നതിനിടയിലും മുസ്‌ലിം സമുദായ നേതാക്കളില്‍ പലരെയും വരുതിയില്‍ നിര്‍ത്താന്‍ നഖ്‌വിക്ക് കഴിയുന്നതെന്തു കൊണ്ടാണ്? 

അതിന്റെയൊക്കെ കാര്യം എന്തെങ്കിലുമൊക്കെ കിട്ടുമെന്ന മനസ്സ് തന്നെയാണ്. ചെറിയ എന്തെങ്കിലുമൊക്കെ ഒന്ന് കിട്ടിയാല്‍ മതി ഇവര്‍ക്ക്. എന്തെങ്കിലും ആനുകൂല്യമോ ഏതെങ്കിലും കമ്മിറ്റി അംഗത്വമോ കൊണ്ട് ഇവര്‍ തൃപ്തരാകും. നേരത്തേ സൂചിപ്പിച്ച പോലെ സുഖിപ്പിക്കുകയോ അത്തര്‍ പൂശിക്കൊടുക്കുകയോ ചെയ്താല്‍ മതി. നീതിനിഷേധവുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളൊന്നും അവര്‍ക്ക് പരിഹരിക്കേണ്ട കാര്യമില്ല. അതിനായി വിലപേശലുമില്ല.  

 

വടക്കേ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് വലിയൊരു കാരണം ജാതിയല്ലേ? മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ഉന്നത ജാതിക്കാരാണോ, അതോ താഴ്ന്ന ജാതിക്കാരാണോ?

വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കടിയില്‍ ജാതീയത ശക്തമാണ്. അതു തന്നെയാണ് അവരുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണവും. ഹിന്ദു സമുദായത്തെ ജാതീയത എങ്ങനെയാണോ താഴ്ത്തിക്കെട്ടിയത് അതുപോലെയാണ് വടക്കേ ഇന്ത്യന്‍ മുസ്‌ലിംകളെയും ജാതി സാമൂഹികമായി പിന്നാക്കാവസ്ഥയിലെത്തിച്ചത്. പിന്നാക്ക ജാതികളുടെ  ഉന്നമനത്തില്‍ ഉന്നത ജാതിക്കാര്‍ക്ക് താല്‍പര്യമില്ല. ഈ ജാതികള്‍ തമ്മില്‍ ഒരിക്കലും വിവാഹ ബന്ധത്തിലേര്‍പ്പെടുന്നില്ല. ബോധവത്കരണത്തിലൂടെയല്ലാതെ ജാതി നിര്‍മാര്‍ജനത്തിനൊരു എളുപ്പവഴിയുമില്ല. വിദ്യാഭ്യാസമുണ്ടായാല്‍ ഇതില്‍നിന്നെല്ലാം രക്ഷപ്പെടും. ഭൗതികവും ആത്മീയവുമായ വിദ്യാഭ്യാസം. അല്ലാത്ത കാലത്തോളം ഇവര്‍ രക്ഷപ്പെടില്ല. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ താഴ്ന്ന വിഭാഗങ്ങള്‍ തന്നെയാണ്. ഉന്നത ജാതിക്കാര്‍ അഭിമാന പ്രശ്‌നമെന്ന നിലയില്‍ ഇത്തരം സംരംഭങ്ങളുടെ ഗുണഭോക്താക്കളാകാന്‍ വരില്ല. കേരളത്തില്‍ സംഘടനകളുടെ പേരിലുള്ള അകല്‍ച്ചയാണെങ്കില്‍ ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള അകല്‍ച്ചയാണ്. ആദ്യം തിരിച്ചറിവുണ്ടാകേണ്ടത് മുസ്‌ലിംകള്‍ക്ക് തന്നെയാണ്. 

 

മുസ്‌ലിം ലോകത്തെ സംഭവ വികാസങ്ങളോട് മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനമെന്താണ്? 

ലോകരാഷ്ട്രങ്ങള്‍ നടത്തുന്ന ഇടപെടലുകളില്‍ ഇന്ത്യ ഇസ്രയേല്‍ പക്ഷത്താണ്. ഇസ്രയേലുമായി ഏറ്റവുമധികം കരാറുകളൊപ്പിട്ട സര്‍ക്കാറാണ് മോദിയുടേത്. കൃഷിയിലും പ്രതിരോധത്തിലുമല്ലാതെ ഇസ്രയേലിന് ഏത് മേഖലയിലാണ് വൈദഗ്ധ്യമുള്ളത്? സിറിയന്‍ സംഘര്‍ഷത്തില്‍ പോലും ഇന്ത്യക്ക് ചില താല്‍പര്യങ്ങളുണ്ട്. 

 

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുസ്‌ലിം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ കാലമാണിത്. ബി.ജെ.പി മാത്രമല്ല, ബി.ജെ.പിയെ എതിര്‍ക്കുന്ന മതേതര സംഘടനകള്‍ പോലും മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ മടിക്കുന്ന സാഹചര്യമുണ്ട്. പുതിയ സാഹചര്യത്തില്‍ അത് രൂക്ഷമാവുകയല്ലേ ചെയ്യുക?

അല്ല. ബി.ജെ.പിക്ക് എതിരെ മറ്റു പാര്‍ട്ടികള്‍ ജയിച്ചുവരാനുള്ള വലിയ ബേസ് ന്യൂനപക്ഷങ്ങളാണ്. അവരെ വിശ്വാസത്തിലെടുത്തു എന്ന് അവര്‍ക്ക് തോന്നണമെങ്കില്‍ അവര്‍ക്ക് മതിയായ പ്രതിനിധ്യം നല്‍കേണ്ടിവരും. ന്യനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥികളാക്കാതെ പ്രതിപക്ഷത്തിന് അവരെ കൂടെ നിര്‍ത്താന്‍ കഴിയുകയില്ല. 

 

മുസ്‌ലിംകള്‍ മതേതര പാര്‍ട്ടികളില്‍ ചേര്‍ന്നാല്‍ മതി, അവര്‍ രാഷ്ട്രീയമായി സ്വന്തം നിലയില്‍ സംഘടിക്കരുത് എന്നൊരു വാദമുണ്ടല്ലോ. രാജ്യമെത്തിപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ വാദത്തിന് വല്ല സാംഗത്യവുമുണ്ടോ?

ആ വാദം ബാലിശമാണ്. സ്വാതന്ത്ര്യം കിട്ടിയ സന്ദര്‍ഭത്തില്‍ ഒരു പാട് ചര്‍ച്ചകള്‍ നടന്നിരുന്നു. മുസ്‌ലിംകള്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാല്‍ പ്രയോജനമില്ല എന്ന ചിന്താധാര പ്രബലമായിരുന്നു. രണ്ടാമതായി, ന്യൂനപക്ഷ രാഷ്ട്രീയം വേണം, പക്ഷേ അത് മുഖ്യധാരാ പാര്‍ട്ടികളുടെ ന്യൂനപക്ഷ സെല്‍ ആയിട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന വാദവും ഉയര്‍ന്നു. കോണ്‍ഗ്രസിനൊക്കെ ആ നിലപാടായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ രാഷ്ട്രീയം വേണമെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു. അന്ന് ലീഗ് രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഞങ്ങളായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. പാര്‍ലമെന്ററി ഡെമോക്രസിയില്‍ രാഷ്ട്രീയമായി ശക്തി സ്വരൂപിച്ചാലല്ലാതെ ആരും ഗൗനിക്കില്ല. വൈകിയാണെങ്കിലും ലീഗ് പറഞ്ഞത് ശരിയായെന്ന കാര്യം എല്ലാവരും നടത്തുന്ന രാഷ്ട്രീയ സംഘടനാ രൂപവല്‍ക്കരണങ്ങളില്‍നിന്ന് മനസ്സിലാക്കാം. 

മുസ്‌ലിംകള്‍ സ്വന്തം നിലക്ക് രാഷ്ട്രീയമായി സംഘടിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കാരണം. ഇന്ത്യന്‍ സമൂഹത്തില്‍ മത, ജാതി വ്യവസ്ഥയുടെ സ്വാധീനം വലുതാണ്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കരുതെന്ന് പറയുന്നവര്‍ അതേ മതവും ജാതിയും നോക്കി ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നുണ്ട്. 

 

ഇത്രയും കാലം മതേതര കക്ഷികള്‍ മുസ്‌ലിംകളെ നിരന്തരം വഞ്ചിക്കുകയായിരുന്നുവെന്നും അതിന് പരിഹാരമായി മുസ്‌ലിംകള്‍ സ്വന്തം നിലക്ക് മത്സരത്തിനിറങ്ങുകയാണ് വേണ്ടതെന്നുമുള്ള വാദം അസദുദ്ദീന്‍ ഉവൈസി ഉയര്‍ത്തുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ നിരയുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് വലിയ ശ്രമങ്ങള്‍ നടത്തുമ്പോള്‍ പ്രതിപക്ഷത്തിന് കിട്ടുന്ന മുസ്‌ലിം വോട്ടുകളില്‍ ഉവൈസിയെ പോലുള്ളവര്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് പലരും ആക്ഷേപമുയര്‍ത്തുന്നത്. അന്തിമ ഫലം അതായിരിക്കുമെന്ന് നിഷേധിക്കുന്നില്ല. പക്ഷേ, ഈ പറയുന്നവര്‍ എന്തുകൊണ്ട് ഉവൈസിയെ പോലുള്ളവര്‍ ഞങ്ങളുടെ മുന്നണിയില്‍ കൂടട്ടെ എന്ന് പറയുന്നില്ല? എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ കുറിച്ചല്ല ഞാന്‍ പറയുന്നത്. അത് അവര്‍ സമ്മതിക്കുകയുമില്ല. രാഷ്ട്രീയമായി ഇതിനകം അസ്തിത്വം തെളിയിച്ച ഉവൈസിയെ പോലുള്ളവരെ ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഉപയോഗപ്പെടുത്തുകയാണല്ലോ വേണ്ടത്. അവരെ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല. അവരെ വിളിച്ച് സംസാരിക്കാന്‍ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ തയാറാകുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഉവൈസിയെ പോലുള്ളവരുടെ  ഭാഗത്തും തെറ്റുണ്ട്. ബി.ജെ.പി ഭരണത്തില്‍ വരാതിരിക്കാനുള്ള ശ്രമങ്ങളെ എങ്ങനെയെങ്കിലും പിന്തുണക്കാനുള്ള മനസ്സ് അവര്‍ക്കുമുണ്ടാകേണ്ടതുണ്ട്. 

 

2019-ല്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ പറ്റുന്ന തരത്തില്‍ വല്ല നീക്കങ്ങളും പ്രതീക്ഷിക്കാമോ?

ശുഭാപ്തി വിശ്വാസമുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കല്ല നിങ്ങള്‍ നോക്കേണ്ടത്. ആ റിസള്‍ട്ടിന് മറ്റു പല കാരണങ്ങളാണുള്ളത്. അതിനു മുമ്പ് ഹിന്ദി ബെല്‍റ്റിലെ മധ്യപ്രദേശിലും രാജസ്ഥാനിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയുണ്ടായല്ലോ. ഈ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. ബി.ജെ.പി ഗണ്യമായ തോതില്‍ പിറകോട്ട് പോയി. മോദിയെ അധികാരത്തില്‍നിന്നിറക്കാന്‍ കോണ്‍ഗ്രസ് തന്നെ വിചാരിക്കണം. തങ്ങള്‍ക്ക് ഒറ്റക്കതിന് സാധ്യമല്ലെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകണമെന്നുമുള്ള ബോധം കോണ്‍ഗ്രസിനും ഉണ്ടാകണം.