2021, ജൂലൈ 31, ശനിയാഴ്‌ച

ഓർമ്മകളിൽ സുഗന്ധമായ് ശിഹാബ് തങ്ങൾ

 






കേരളത്തിന്റെ      സാമൂഹ്യ മണ്ഡലത്തിൽ     വ്യക്തി മുദ്ര പതിപിച്ച    പാണക്കാട്   സയ്യിദ്      മുഹമ്മദ്‌ അലി   ശിഹാബ്     തങ്ങളുടെ   വിയോഗത്തിന്റെ   വ്യാഴവട്ടം     പൂർണ്ണമാവുന്നു


രാഷ്ട്രീയ നേത്ര്    പദവിയിൽ അത്ഭുതം സൃഷ്ടിച്ച്   കൊണ്ടു     മുസ്ലിം ലീഗിന്റെ    അമര സ്ഥാനത്ത്     മുപ്പത്തിനാല്      വര്ഷം   നിലയുറപ്പിച്ച      മഹാൻ 


ഒരു  മനുഷ്യന്റെ    ഉൽകൃഷ്ട സ്വഭാവമായി      പ്രവാചകൻ  ( സ  )    വിശേഷിപിച്ച     ക്ഷമ      അത് തന്നെയായിരുന്നു     ശിഹാബ് തങ്ങളുടെ      മഹനീയ    ഗുണം          


വലിയ പ്രാസംഗിക നോ ,സംഘാടകനോ ഒന്നും  ആയിരുന്നില്ലെങ്കി     അദ്ദേഹത്തിൻ്റെ ആജ്ഞകൾക്ക്  കാതോർക്കാൻ   എന്നും ആളുകളുണ്ടായി എന്നിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം      സംഘര്ഷ  ഭരിതമായ   അന്തരീക്ഷത്തിലും 

ശിഹാബ്     തങ്ങള്   വിളിച്ചാൽ       മുഖം തിരിക്കാൻ     സമുദായത്തിനകത്തും ,പുറത്തുമുള്ള     വിഭിന്ന    ആശയക്കര്ക്ക്    പോലും സാധിച്ചിരുന്നില്ല       എന്നത് ശ്രദ്ധേയമാണ് 


കാരുണ്യ രംഗത്തും ,വിദ്യാഭ്യാസ മേഖലയിലും 

പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി    ശിഹാബ് തങ്ങളുടെ

സംഭാവന        ശ്രദ്ധേയമാണ് 


അദ്ദേഹം    പങ്കെടുത്ത    സംസ്ഥാന    മുസ്ലിം ലീഗിന്റെ അവസാന 

പ്രവര്ത്തക     സമിതിയിൽ 

തന്റെ    ശാരീരിക    അവസ്ഥ 

മോശമാണെന്നു     സൂചിപിച്ച 

തങ്ങള്       കാരുണ്യ പ്രവർത്തനങ്ങൾ     സജീവമാക്കാനും ,  താഴെകിടയിലുള്ള     ജനങ്ങളുടെ     പ്രശ്നങ്ങള്ക്ക് ഊന്നൽ     നല്കാനും   വസ്വിയത്ത്     പോലെ    പറഞ്ഞു     വെച്ചത്     നേതാക്കൾ     പലരും ഓര്ക്കുന്നു 


ജീവിതം മുഴുവനും     സ്നേഹവും കരുണയും     കൊണ്ട്      സുഗന്ധ    പൂരിതമാക്കിയാണ് 

തങ്ങള്         അകന്നു    പോയത് 



രാഷ്ട്രീയ രംഗ പ്രവേശം നടത്തിയില്ലായിരുന്നെങ്കിൽ. ഒരു പക്ഷേ നല്ലൊരു ഗ്രന്ഥകാരനായി അദ്ദേഹം മാറുമായിരുന്നു


ഈജിപ്തിലെ  കെയ്റോ അൽ അസ്ഹർ സർവ്വകലാശാലയിലെ പഠനം കഴിഞ്ഞ്

നാട്ടിലെത്തിയ തങ്ങൾ എഴുത്തും വായനയുമായി കഴിഞ്ഞു കൂടുകയായിരുന്നു


പിതാവ് പി.എം എസ്  എ പൂക്കോയ തങ്ങളുടെ വിയോ ഗാനന്തരം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനാവുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം  


മുസ്ലിം ലീഗ് പാർട്ടിയിൽ വിള്ളലുണ്ടാവുകയും ഇരു ചേരിയായി

പിരിയുകയും ചെയ്ത വളരെ പ്രയാസകരമായ അന്തരീക്ഷത്തിൽ നേതൃസ്ഥാനത്തെത്തിയ തങ്ങൾ  പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ വിസ്മയകരമായ രീതിയിൽ  സംഘടനക്ക് കരുത്തു പകർന്നു എന്നുള്ളത്  ചരിത്രം

വിളിച്ചു പറയുന്നു


അൽപ നാളുകളിലേക്കാണെങ്കിലും  സി.എച്ച് മുഹമ്മദ് കോയയിലൂടെ കേരള മുഖ്യമന്ത്രി പദം വരെ മുസ്ലിം ലീഗ് പാർട്ടിക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തപ്പോഴും  


ഇന്ദ്രപ്രസ്ഥത്തിൽ  ഭരണ സാരഥ്യം വഹിക്കാൻ ഇ അഹമ്മദ് നിയോഗിക്കപ്പെടുമ്പോഴും  മുസ്ലിം ലീഗ് പാർട്ടിയുടെ അജയ്യ നേത്രത്വം മുഹമ്മദലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ ഭദ്രമായിരുന്നു


നേട്ടങ്ങൾക്കൊപ്പം ലീഗ് ലീഗ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധിയും ,ഉരുക്കു കോട്ടകളിൽ വരെ പാർട്ടി പരാജയപ്പെടുകയും ചെയ്യുന്നതും ശിഹാബിയൻ കാലഘട്ടത്തിൽ തന്നെയായിരുന്നു


പരാജയത്തിൽ നിന്നും എങ്ങിനെ കര കയറാം എന്നും സമചിത്തതയോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ്   തങ്ങൾ  കാട്ടിക്കൊടുത്ത് കൊണ്ടാണ്    ഈ ഭൂമുഖത്തോട് വിട ചൊല്ലിയത്



ആ    ജീവിത സുഗന്ധത്തിന്റെ  പരിമളം      ഇന്നും    

സമൂഹം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്

ആ മഹാനുഭാവന്      അല്ലാഹു സ്വര്ഗം  നല്കി    അനുഗ്രഹിക്കട്ടെ         ആമീൻ


######################

മുസ്തഫ മച്ചിനടുക്കം

ആദർശ ശാലിയായ പടനായകൻ

 *ആദർശ ശാലിയായ*

*പടനായകൻ*




✍🏻 *മുസ്തഫ മച്ചിനടുക്കം*


മഹത്തായ പൈതൃകത്തിന്റെ സര്‍വ സംശുദ്ധിയോടെയും ജീവിച്ച്, ആറുപതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന്

പതിമൂന്ന്  വര്‍ഷം പൂര്‍ത്തിയാവുന്നു. സംഘടനയും സമുദായവും പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അസാധാരണമായ നേതൃവൈഭവത്തോടെ, അചഞ്ചലനായി, ധീരചിത്തനായി മുന്നില്‍ നിന്നു നയിച്ചു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍.


പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍പോലും നാട്ടില്‍ ദുര്‍ലഭമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്ര ബിരുദം നേടി കീര്‍ത്തിയാര്‍ജിച്ച ഡോക്ടര്‍ സയ്യിദ് ഹാഷിം ബാഫഖിയുടെ പുത്രനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവിയടക്കം വഹിച്ച്, ദേശീയരാഷ്ട്രീയത്തില്‍ ഖ്യാതി നേടിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീപുത്രനുമായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ആ രണ്ടു മഹനീയ ധാരയുടെയും യഥാര്‍ത്ഥ പ്രതീകമായി. 1930 കളുടെ രണ്ടാംപകുതിയില്‍ ഉപരിപഠനത്തിനായി മക്കയില്‍പോയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിരിച്ചെത്തിയശേഷം 1942ല്‍ രാഷ്ട്രീയരംഗത്ത് സജീവമായി. മുസ്‌ലിം വിദ്യാര്‍ത്ഥി, യുവജന സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.


1967 മുതല്‍ 77 വരെ കേരള നിയമസഭയിലംഗം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗത്വം മുതല്‍ സംഘടനയുടെ മുന്‍നിര നേതൃത്വത്തില്‍.മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡൻ്റ് ,കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മൂന്നുതവണ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലും മത, സാമൂഹിക വിദ്യാഭ്യാസ സംഘടനാ രംഗങ്ങളിലും നേതൃപദവി.


സംഘടനാ പ്രവര്‍ത്തനമധ്യേ വിമോചന സമരത്തിലും അടിയന്തരാവസ്ഥയിലും ജയില്‍വാസം. സമുദായത്തിനും സംഘടനക്കുമായി ആയുരാരോഗ്യമത്രയും സമര്‍പ്പിച്ചിട്ടും അവകാശവാദങ്ങളില്ലാത്ത, ബഹളമയമായ സംഭാഷണങ്ങളില്ലാത്ത, കളങ്കരഹിതമായ, സൗമ്യദീപ്തമായ സാന്നിധ്യമായിരുന്നു അത്.


വിനയവും ലാളിത്യവും ജീവിതമുദ്രയാക്കിയ ആദര്‍ശശാലിയായ പടനായകനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നാമം. ജീവിതയാത്രയില്‍ ആര്‍ജിച്ച അറിവും അനുഭവങ്ങളും പുതിയ തലമുറകള്‍ക്കായി നിധിപോലെ കൈമാറിയ നേതാവ്.


സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രശസ്തരായ ജാമാതാക്കളിരുവരും (സയ്യിദ് ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും) അടുത്ത വര്‍ഷങ്ങളിലായി വിടപറഞ്ഞതും ആഗസ്ത് ഒന്നിന്.


2021, ജൂലൈ 26, തിങ്കളാഴ്‌ച

ശൂന്യമായ സിംഹാസനം


*ആ സിംഹാസനം ഇന്നും ശൂന്യം*

✍🏻 *മുസ്തഫ മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരിക്കേ ഇഹലോകവാസം വെടിഞ്ഞ  ചെർക്കളം അബ്ദുല്ല സാഹിബിൻ്റെ വിയോഗത്തിൻ്റെ മൂന്നാണ്ട് തികയുകയാണ്  

ജീവിതം മുഴുവൻ സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം 

അഭിവക്ത കണ്ണൂർ ജില്ലയിൽ എം.എസ് എഫ്, യൂത്ത് ലീഗ് നേതൃനിരയിൽ പ്രശോഭിക്കുകയും കാസർക്കോട് ജില്ലാ രൂപീകരണത്തോടെ ജില്ലാ മുസ്ലിം ലീഗിൻ്റെ  അമര സ്ഥാനത്ത് അജയ്യമായ നേതൃപാടവത്തിലൂടെ    മുസ്ലിം ലീഗിനെ ജില്ലയിൽ നിർണ്ണായക ശക്തിയാക്കി മാറ്റുന്നതിൽ ചെർക്കളം വഹിച്ചിട്ടുള്ള പങ്ക് 
വർത്തമാന കാലത്ത് നിരന്തരം ഓർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്        വിശ്രമ രഹിതമായി പ്രവർത്തിക്കാനും പാർട്ടി മെഷീനറികൾ ചലിപ്പിക്കാനും അദ്ദേഹത്തോളം കഴിവുറ്റ നേതാക്കളെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ 

ജില്ലാ മുസ്ലിം ലീഗിൻ്റെ ജന സെക്രട്ടറി ,പ്രസിഡൻ്റ് എന്നീ നിലകളിൽ
അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ പാർട്ടി പ്രവർത്തകർക്കൊരിക്കലും വിസ്മരിക്കാനാവില്ല

യു.ഡി.എഫ് ചെയർമാനായി മുന്നണിക്ക്  കരുത്തും അച്ചടക്ക ബോധവും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു


പ്രതിസന്ധികളിൽ തളരാതെ അണികൾക്ക് ആത്മവീര്യം പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു 

തീരുമാനമെടുക്കാനും അതിൽ ഉറച്ച് നിൽക്കാനും, എത്ര തന്നെ പ്രതിബദ്ധങ്ങളുണ്ടായാലും അത് പ്രാവർത്തികമാക്കാനുമുള്ള അദ്ദേഹത്തിൻ്റെ അസാമാന്യ ധീരത എടുത്തു പറയാതിരിക്കാനാവില്ല      എതിരാളികൾ പോലും അദ്ദേഹത്തിൻ്റെ നേതൃപാടവം അംഗീകരിച്ചിരുന്നു

ജില്ലാ കൗൺസിൽ അംഗം ,എം എൽ എ  
എന്ന നിലയിലെല്ലാം ജനപ്രതിനിധിയുടെ വലിപ്പം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം         തദ്ദേശ സ്വയം ഭരണ മന്ത്രിയായി   കഴിവുറ്റ ഭരണാധികാരിയായും അദ്ദേഹം വിലയിരുത്തപ്പെട്ടു

വേണ്ടിടത്ത് ക്ഷോഭിക്കാനും . ശാസിക്കാനും മടി കാണിക്കാത്ത നേതാവായിരുന്നു പ്രിയ്യപ്പെട്ട ചെർക്കളം


രാഷ്ട്രീയ നേതാവായിരിക്കേ തന്നെ  മത സാംസ്കാരിക മേഖലകളിലും നായകനായി വിരാചിക്കാൻ സാധിച്ച ചെർക്കളം അബ്ദുല്ലാ സാഹിബ് എന്ന മഹാനുഭാവൻ ഇട്ടേച്ച് പോയ സിംഹാസനം    ഇന്നും ശൂന്യമാണ്

ജീവിത കാലത്തേക്കാളേറെ വിയോഗ ശേഷമാണ് ചെർക്കളത്തിൻ്റെ മഹിമയും പ്രസക്തിയും സംഘടനയും സമുദായവും  തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്നത്

2021, ജൂലൈ 17, ശനിയാഴ്‌ച

ടി.എം സാവാൻ കുട്ടി


മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ    നവ തലമുറ ഓർക്കപ്പെടാതെ പോവുന്ന    ഒരു നാമധേയമാണ്   ടി.എം. സാവാൻ കുട്ടി   സാഹിബ് അബ്ദുല്ലക്കേയി ബിച്ചുമ്മ ദമ്പതികളുടെ മകനായി 1933-ൽ തലശ്ശേരിയിലാണ് ജനിച്ചത്      

1959 ലായിരുന്നു സാവാൻ കുട്ടി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നതും

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമായും സംസ്ഥാന മുസ്ലിം ലീഗ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം  സംസ്ഥാന  സെക്രട്ടറിയായും ദീർഘകാലം സേവന മനുഷ്ടിക്കുകയുണ്ടായി

1967 സപ്ത കക്ഷി മുന്നണി അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു    അദ്ദേഹം  

1962 മുതൽ 68 വരെ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ ലീഡറായിരുന്ന അദ്ദേഹം  1968 മുതൽ 1971 വരെ തലശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്നു      1971 മുതൽ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗമായ അദ്ദേഹം  
  1975 മുതൽ 1981 വരെ പി.എസ് സി യുടെ ചെയർമാനുമായി  പിന്നീടദ്ദേഹം സജീവ  രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നില്ല.     മുസ്ലിം ലീഗ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഏറെ വേദനിച്ച അദ്ദേഹം പക്ഷം ചേരാതെ മാറി നിൽക്കുകയായിരുന്നു    എന്നു വേണം കരുതാൻ

എന്നാൽ മുസ്ലിം സമുദായ സേവന രംഗത്ത്      രാഷ്ട്രീയേതര മേഖലയിൽ അദ്ദേഹം സജിവമായിരുന്നു

ആദ്യം എം ഇ എസ്സുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പിന്നീട്  മുസ്ലിം' സർവ്വീസ് സൊസൈറ്റി രൂപീകരിക്കുകയും അതിൻ്റെ പ്രസിഡൻറും സെക്രട്ടറിയും ആയൊക്കെ പ്രവർത്തിക്കുകയും ചെയ്തു


സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം  ചന്ദ്രികയിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു

കെ.എം സീതി സാഹിബിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധം കേരള സാംസ്കാരിക വകുപ്പ്  പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്

മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ്റെ ജീവ ചരിത്രവും  കേരള സർവീസ് രംഗത്തെ മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ച  പുസ്തകവും അദ്ദേഹത്തിൻ്റെ രചനയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്    കൂടാതെ നിരവധി ലേഖനങ്ങളും  കുറിപ്പുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്

പി.എസ് സി ചെയർമാനായ ഏക മുസ്ലിം അദ്ദേഹമായിരുന്നു

പിന്നാക്ക സംവരണ വിഷയവുമായി ബന്ധപ്പെട്ട നെട്ടൂർ,നരേന്ദ്രൻ കമ്മീഷനുകളിൽ
അംഗവുമായിരുന്നു അദ്ദേഹം

2005 സെപ്തംബർ 16ന്  കോഴിക്കോട് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം