2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പ്രതിഭാധനനായ ബീരാന്‍സാഹിബ്

turday, November 12, 2011

പ്രതിഭാധനനായ ബീരാന്‍സാഹിബ്

 (1925 മാർച്ച് 9 – 2001 മേയ് 31) 

സര്‍ഗധനനായ രാഷ്ട്രീയക്കാരന്‍ കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ബഹുമുഖ പ്രതിഭയുടെ പ്രഭാപൂരം പരത്തിയ ഉജ്വല വ്യക്തിത്വത്തിനുടമയായിരുന്ന യു.എ. ബീരാന്‍ സാഹിബിന്റെ വേര്‍പാടിന്  ഒരു ദശാബ്ദം പൂര്‍ത്തിയായി.ഉജ്വലനായ രാഷ്ട്രീയ നേതാവ്, പ്രതിഭാധനനായ എഴുത്തുകാരന്‍, അജയ്യനായ ഭരണകര്‍ത്താവ്, ധിഷണാശാലിയായ ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍.... ബീരാന്‍ സാഹിബിന്റെ പ്രതിഭയുടെ മിന്നലാട്ടം തൊട്ടറിഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകള്‍ ഏറെയാണ്. തീക്ഷ്ണാനുഭവങ്ങളുടെ കനല്‍പഥങ്ങള്‍ കടന്നുവന്ന ബാല്യവും പട്ടാളക്യാമ്പിലെ പരുക്കന്‍ ജീവിതവും ചാര്‍ത്തിക്കൊടുത്ത നിസ്സംഗഭാവവുമായി ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയുടെ നേതൃനിരയിലെത്തിയ അദ്ദേഹം സംശുദ്ധ രാഷ്ട്രീയത്തിന് മുസ്ലിംലീഗ് സമ്മാനിച്ച സമഗ്ര സംഭാവനതന്നെയായിരുന്നു. ഇടക്കാലത്ത് മുസ്ലിംലീഗ് വിട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ഭാഗമായെങ്കിലും ബീരാന്‍ സാഹിബിന്റെ ജീവിതത്തിന്റെ സിംഹഭാഗവും മുസ്ലിംലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിക്കുവേണ്ടിയാണ് സമര്‍പ്പിക്കപ്പെട്ടത്. സംസാരശേഷിപോലും നഷ്ടപ്പെട്ട അവസാന നാളുകളില്‍ ബീരാന്‍ സാഹിബിന്റെ ഹൃദയം തുടിച്ചത് മുസ്ലിംലീഗില്‍ തിരിച്ചെത്താനായിരുന്നു. സ്പഷ്ടമല്ലാത്ത വാക്കുകളില്‍ അക്കാലങ്ങളിലൊക്കെയും അദ്ദേഹം ഓര്‍ത്തെടുത്തത് മുസ്ലിംലീഗിനെയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയുമൊക്കെയായിരുന്നു. അന്ത്യനാളുകളിലൊന്നില്‍ ശിഹാബ് തങ്ങള്‍ കാണാന്‍ വന്നപ്പോള്‍ ബീരാന്‍ സാഹിബിന്റെ കണ്ണുകളില്‍നിന്നൊഴുകിയ അണമുറിയാത്ത ബാഷ്പധാരയില്‍ എല്ലാമടങ്ങിയിരുന്നു. മുസ്ലിംലീഗുകാരനായിത്തന്നെ മരിക്കണമെന്ന ബീരാന്‍സാഹിബിന്റെ അദമ്യമായ മോഹം പൂവണിയുകയായിരുന്നു. ഇടക്കാലത്ത് ലീഗ് വിട്ടുപോയ എെ.എന്‍.എല്‍. മാതൃസംഘടനയില്‍ തിരിച്ചെത്തിയ വേളയിലാണ് ബീരാന്‍ സാഹിബ് മണ്‍മറഞ്ഞതിന്റെ പത്താമാണ്ട് കടന്നുവരുന്നത്. ജീവിച്ചിരുന്നുവെങ്കില്‍ ഈ പുന:സ്സമാഗമത്തില്‍ ഏറെ സന്തോഷിക്കുക അദ്ദേഹമായിരിക്കും. രാഷ്ട്രീയത്തിന്റെ ഊഷരഭൂമികളില്‍ സര്‍ഗശേഷി കൈമോശം വരുന്നവര്‍ക്കിടയില്‍ ബീരാന്‍സാഹിബ് വ്യത്യസ്തനായിരുന്നു. രാഷ്ട്രീയഭരണ രംഗങ്ങളിലെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും അദ്ദേഹം എഴുത്തും വായനയും കൈവിട്ടില്ല. യാത്രാവേളകളില്‍പോലും പുസ്തകങ്ങള്‍ കൂട്ടുപോയി. പരന്ന വായനയായിരുന്നു ധിഷണാശാലിയായ ആ മനുഷ്യന്റെ കരുത്ത്. നേടാനാവാതെപോയ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗിരിശൃംഗങ്ങളെ ആഴമേറിയ വായനകൊണ്ടദ്ദേഹം കീഴടക്കി. കഥകളും ജീവചരിത്രങ്ങളും യാത്രാവിവരണങ്ങളുമൊക്കെയായി സാഹിത്യമേഖലയില്‍ രചനാവൈഭവത്തിന്റെ രജതരേഖകള്‍ ചാലിച്ചുചാര്‍ത്തി ബീരാന്‍സാഹിബിന്റെ തൂലിക. കുപ്പിവളകള്‍ (1958), മൗലാനാ മുഹമ്മദലിയുടെ ആത്മകഥ (1966), നജീബിന്റെ ആത്മകഥ (1971), അറബ് രാജ്യങ്ങള്‍, റഷ്യ, മാലി (1986), അറബ് രാജ്യങ്ങളും യൂറോപ്പും (1989), നാസറിന്റെ ആത്മകഥ, ട്യൂട്ടര്‍ (1988), വിഭജനത്തിന്റെ വിവിധ വശങ്ങള്‍ (1995) തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. "ഇന്‍തിഫാദ' പോലുള്ള കവിതകള്‍ രചിച്ച ബീരാന്‍ സാഹിബ് നല്ലൊരു കവിയായിരുന്നെന്ന കാര്യം ഒരുപക്ഷേ ഏറെപേര്‍ക്കുമറിയില്ല. സ്വന്തം ആത്മകഥ എഴുതി പൂര്‍ത്തിയാക്കാന്‍ പക്ഷേ ബീരാന്‍ സാഹിബിന് കഴിയാതെപോയി. 1997ല്‍ ആത്മകഥാ രചനക്ക് തുടക്കംകുറിച്ചെങ്കിലും. ഏറെ താമസിയാതെ രോഗശയ്യയിലായി. മൂന്ന് ദശാബ്ദകാലത്തെ ജീവിത ചിത്രം അദ്ദേഹം ആത്മകഥയില്‍ കോറിയിട്ടു. ചന്ദ്രികയില്‍ സഹപത്രാധിപരാവുന്നതുവരെയുള്ള ജീവിതരേഖ. ബാക്കിയെഴുതുംമുമ്പ് ബീരാന്‍സാഹിബിനെ രോഗം കീഴടക്കി. അതോടെ ആത്മകഥാ രചന പാതിവഴിയില്‍ നിന്നുപോയി. 1970ല്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍നിന്നും വിജയിച്ച് ബീരാന്‍സാഹിബ് ആദ്യമായി നിയമസഭയിലെത്തി. 1977ല്‍ താനൂരിനെയും 1980ല്‍ മലപ്പുറത്തെയും 1982ല്‍ തിരൂരിനെയും 1991 ല്‍ തിരൂരങ്ങാടിയെയും അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു. എെ.എന്‍.എല്‍. രൂപീകരണത്തെത്തുടര്‍ന്ന് തിരൂരങ്ങാടി എം.എല്‍.എ.യായിരിക്കെ അദ്ദേഹം രാജിവെച്ചു. 1978ല്‍ സി.എച്ച്. മുഹമ്മദ്കോയാ സാഹിബിന്റെ രാജിയെത്തുടര്‍ന്ന് ബീരാന്‍സാഹിബ് വിദ്യാഭ്യാസമന്ത്രിയായി. ഒമ്പത് മാസം. 1982ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ അദ്ദേഹം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയായി. പട്ടാളജീവിതം സമ്മാനിച്ച അടുക്കും ചിട്ടയുമായിരുന്നു ജീവിതത്തിലുടനീളം ബീരാന്‍സാഹിബ് പുലര്‍ത്തിപോന്നത്. പുറമെക്ക് പരുക്കനെന്ന് തോന്നുന്ന ആ മുഖഭാവംപോലും പട്ടാളജീവിതത്തിന്റെ ബാക്കിപത്രമാവാം. പക്ഷേ ആ പരുക്കന്‍ പ്രകൃതത്തിനുള്ളിലും ആര്‍ദ്രമായൊരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

Chandrika News      യു.എ. ബീരാൻ സാഹിബിന്റെ      വേർപാടി സ്റ്റ   പത്താം  വാർഷിക   ദിനത്തിൽ  പ്ര സിദ്ധി കരിച്ചത്     (    ബഷിർ  പുളിക്കോട്ടൂർ  നോട്   കടപ്പാട് )

(

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ഒളി  മങ്ങാത്ത   നക്ഷത്ര ശോഭയോടെ    സി എച്ചിന്റെ ഓർമ്മകൾ

"ഒളി  മങ്ങാത്ത   നക്ഷത്ര ശോഭയോടെ    സി എച്ചിന്റെ
ഓർമ്മകൾ "

********************************
മുസ്തഫ മച്ചിനടുക്കം
********************************

കേരളത്തിന്റെ  മുൻ മുഖ്യമന്ത്രിയും  മുസ്ലിം ലീഗ്
നേതാവുമായിരുന്ന   സി
എച്ച്   മുഹമ്മദ്  കോയ  സാഹിബിന്റെ   അനുസ്മരണ
ദിനമാണ്    സെപ്തംബര്  28 നു    1983   ൽ 
കേരളത്തിന്റെ   ഉപ മുഖ്യ മന്ത്രിയായിരിക്കെയാണ്    അദ്ദേഹം     ഈ  ലോകത്തോട്    വിട പറഞ്ഞത്
  
1927  ജൂലൈ   പതിനഞ്ചിനു നാട്ടു വൈദ്യനായ
പയ്യംപുനത്തിൽ    ആലി മുസ്ലിയാരുടെയും   മാറിയുമ്മയുടെ യും   പുത്രനായി   ദരിദ്ര കുടുംബത്തിലായിരുന്നു   അദ്ദേഹത്തിന്റെ   ജനനം മണ്മറഞ്ഞു 33 വർഷംകഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓർമകളായി പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്ത്തിത്വം സി എച്ചി നെപ്പോലെ വേറെകാണില്ല

ഒരിക്കൽപോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുകയോ ചെയ്യാത്ത ഇന്നത്തെ ഇളംതലമുറപോലും സി എച് എന്ന രണ്ടക്ഷരത്തെ ആവേശത്തോടെ അഭിമാനത്തോടെ ഓർക്കുന്നങ്കിൽ അത് അദ്ദേഹം തലമുറകൾക്കായി ചെയ്‌തുവെച്ചുപോയ ഉപകാരത്തിന്റെ അണയാതെനിൽക്കുന്ന  ജ്വലിക്കുന്ന ഓർമ്മകൾ തന്നെയാണ്

സി എച് മുഹമ്മദ് കോയ സാഹിബ്   കേരളം കണ്ട  മികച്ച ഭരണാധികാരിയായിരുന്നു  

വിദ്യാഭ്യാസ മന്ത്രിയെന്ന   നിലയിൽ   അദ്ദേഹം  നടത്തിയ    സേവനങ്ങൾ
വിലമതിക്കാനാവാത്തതായിരുന്നു

എഴുപതുകളിൽ  കേരളത്തിന്റെ  ഭീഷണിയായി രംഗത്തു   വന്ന   നക്സൽ പോരാളികളെ   ധീരതയോടെ
നേരിട്ട   ആഭ്യന്തര  മന്ത്രിയായിരുന്നു   സി എച്ച്

എം പി മാർക്കും  എം എൽ എ മാർക്കും   പ്രാദേശിക ഫണ്ടില്ലാതിരുന്ന   കാലഘട്ടത്തിൽ  എം എൽ
എ  റോഡ്   എന്ന പേരിൽ
140 നിയോജക   മണ്ഡലങ്ങളിലും   പദ്ധതി കൊണ്ട്   വന്നതും   സി
എച്ച്   എന്ന   പൊതുമരാമത്ത്  മന്ത്രിയായിരുന്നു

  മുസ്ലിം ലീഗ്  പ്രസ്ഥാനം  ഒരു  പാട്      മഹാന്മാരായ നേതാക്കളാൽ      നേതൃ സമ്പന്നമായിരുന്നു    പക്ഷെ   സി എച്ചിനെ പോലൊരാൾ   സി എച്    മാത്രമായിരുന്നു

കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ   എത്തിയ     സി.എച്ച്‌ മുഹമ്മദ് കോയയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത് നഗരസഭാ വാര്‍ഡ് കൌണ്‍സിലറായാണ്. 1952 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍  കോഴിക്കോട്  നഗരസഭയിലെ   കുറ്റിച്ചിറ വാര്‍ഡിലാണ് സിഎച്ച്‌ ആദ്യം മല്‍സരിച്ചത്. രാഷ്ട്ര തന്ത്രജ്ഞന്‍‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ സി.എച്ച്‌ മുഹമ്മദ് കോയ മുസ്‍ലിം ലീഗിന്റെ എക്കാലത്തെയും ആവേശമാണ്. 

1955 ല്‍ സി.എച്ചിന്റെ രണ്ടാം മല്‍സരം തൊട്ടടുത്ത പരപ്പില്‍ വാര്‍ഡിലായിരുന്നു. ഇടതുപക്ഷം പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അപ്പക്കോയയും സിഎച്ചും തമ്മില്‍ നടന്ന മല്‍സരം കേരളത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് കുത്തകയായ പരപ്പില്‍ വാര്‍ഡില്‍ സിഎച്ച്‌ അട്ടിമറി വിജയം നേടി. 44 വോട്ടിന്‍റെ ഭൂരിപക്ഷം. ആറു പതിറ്റാണ്ട് മുന്‍പ് സിഎച്ച്‌ മല്‍സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശത്തെക്കുറിച്ച്‌ പറയാന്‍ കുറ്റിച്ചിറയിലെ പഴയ തലമുറക്ക്   ഇന്നും   വലിയ താല്‍പര്യമാണ്. നിയമസഭാ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി , മുഖ്യമന്ത്രി തുടങ്ങിയ വലിയ പദവികള്‍ വഹിച്ച സിഎച്ച്‌ മുഹമ്മദ് കോയയുടെ ജീവിതം ലീഗ് അണികള്‍ക്ക് മാത്രമല്ല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം പാഠങ്ങള്‍ നല്‍കുന്നുണ്ട്.

നർമ്മോക്തി കലർന്ന അദ്ദേഹത്തിന്റെ   പ്രസംഗം
എതിരാളികൾക്ക്    ചുട്ട മറുപടി   നല്കുന്നതുമായിരുന്നു

കേരളത്തിൽ   അറബി  ഭാഷ
അധ്യാപകരെ   നിയമിച്ചപ്പോൾ    കുട നന്നാക്കുന്നവരെയും    ചെരുപ്പുകുത്തികളെയും   വരെ സി എച്ച്    അറബി  മാഷന്മാരാക്കി  എന്ന   ആക്ഷേപത്തെ   അദ്ദേഹം    ചിരിച്ചു  തള്ളി

ബാഫഖി തങ്ങളെ മൊട്ടത്തലയിൽ   ഐ ആർ
എട്ട് ( നെൽവിത്ത് ) മുളപ്പിക്കും   എന്ന്  മുദ്രാവാഖ്യം വിളിച്ചവരോട്    പാറ പോലെ ഉറച്ച   ബാഫഖി തങ്ങളുടെ  മൊട്ടത്തലയിലല്ല    അത്   മുളപ്പിക്കാൻ പറ്റിയ   സ്ഥലം വേറെയാണെന്നും  സി എച്ച്
നിയമസഭയിൽ   അർത്ഥഗര്ഭമായി    പറഞ്ഞു
വെച്ചു

അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിക്കെ പോലീസ് മർദ്ദനത്തിന്റെ തെളിവുമായി ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി നിയമസഭയിലെത്തിയ കെ ആർ ഗൗരിക്ക് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു പോലീസിന്റെ ലാത്തി വെള്ളക്കടലാസിൽ വരയിടാനുള്ള റൂളുവടിയല്ല മറിച്ചു അത് അക്രമകാരികളെ നേരിടാനുള്ള ആയുധംതന്നെയാണ് മാത്രവുമല്ല ഒരാളെ തല്ലിയാൽ ഒടിയുന്ന ലാത്തി കേരളാ പോലീസിന്റെ കൈയിലില്ല ബഹുമാനപ്പെട്ട മെമ്പർക്ക് ഞാൻ ഒരു  ലാത്തി തരാം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനെ തല്ലി ലാത്തി ഒടിയുന്നോ എന്ന് പരീക്ഷിക്കുയുമാവാം ഇത് സഭയിൽ ചിരിപടർത്തി (നിയമസഭാ രേഖയിൽനിന്നു ഈ പരാമർശം പിന്നീട് നീക്കം ചെയ്തു )

എല്ലാറ്റിലുമുപരി   സാമൂഹ്യ പരിഷ്‌കർത്താവ്   കൂടിയായിരുന്നു   അദ്ദേഹം       സ്വസമുദായത്തിന്റെ  അവകാശ    സമരത്തോടൊപ്പം  ഉത്തരവാദിത്വത്തെ കുറിച്ച്    കൂടി    ബോധ്യപ്പെടുത്താൻ  സി എച്    മറന്നില്ല

സമൂഹത്തിൽ  നടക്കുന്ന  എല്ലാ  അനാചാരങ്ങൾക്കുമെതിരെ       അദ്ദേഹം ശബ്ദമുയർത്തി

ആർഭാടത്തിനും ധൂർത്തിനും  എതിരെ    ശക്തമായ നിലപാടു
സ്വീകരിച്ച   സി.എച്ച് അരനൂറ്റാണ്ട്     മുമ്പേ   മാപ്പിള     സ്ത്രീകളോടു   പറഞ്ഞ   വാക്കുണ്ട്

'നിങ്ങൾ    പലഹാരത്തിനും    സൽക്കാരത്തിനും  വേണ്ടി   ചിലവഴിക്കന്നതിന്റെ   ഒരു  പങ്ക്    എനിക്ക് തന്നാൽ   വരുമാനമുള്ള  വ്യവസായ  സ്ഥാപനം  ഉണ്ടാക്കി തരാം.,,

1960 കളിൽ   വിദ്യാഭ്യാസ  സ്ഥാപനങ്ങളോടൊപ്പം തൊഴിൽ  പരിശീലന കേന്ദ്രങ്ങളും  ഉണ്ടാവണം   എന്നെഴുതിയ  സീ.എച്ചി  ൻറെറ  ദീർഘ വീക്ഷണം  നാം മനസ്സിലാക്കണം

ഗൾഫിൻ   പള പളപ്പ് മാറുന്ന    ഒരു  കാലം വരും        എന്നും   എഴുപതു ക ളിൽ    അദ്ദേഹം   ദീർഘദർശനം    ചെയ്തു  എന്നതും    അതിശയോക്തിപരമാണ്

പട്ടിക്കാട്     ജാമിയ  നൂരിയ്യ യുടെ  സമ്മേള ന ത്തിൽ     യുവ പണ്ഡിതരോടു   നിങ്ങൾ     ഏട്   ചുമക്കുന്ന   കഴുതകളെ പോലെ    ആവരുത്   സമൂഹത്തിലെ   തിന്മക്കെതിരെ    പൊരുതണമെന്നും   സിഎച്ച്    ആഹ്വാനം ചെയ്തു

കാലിക്കറ്റ്   യൂണിവേഴ്‌സിറ്റി  സ്ഥാപിക്കുന്നതിൽ    സി എച്ച്    കാണിച്ച    ഇഛ  ശക്തി    അപാരമാണ്  

സമുദായാംഗങ്ങളെ    ഉന്നത  തസ്തികകളിൽ    നിയോഗിക്കാൻ    പ്രത്യേക   താല്പര്യമെടുത്തിരുന്ന    സി എച്ച്   പക്ഷെ     തിരഞ്ഞെടുക്കപെടുന്നവർ   അതിനു      യോഗ്യരായിരിക്കണമെന്നു    നിര്ബന്ധ ബുദ്ധിയുണ്ടായിരുന്നു

സർക്കാർജോലികളിൽ മുസ്ലിംസമുദായത്തിന്‌ 12% ശതമാനം സംവരണം എന്ന ധീരമായ തീരുമാനംകൂടി അദ്ദേഹംമുന്കയ്യെടുത്തു നടപ്പിലാക്കി ഒരുപക്ഷെ ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരുസംസ്ഥാനത്ത് അങ്ങനെ ഒരു സംവരണം നടപ്പിലാക്കിയത് മഹാനായ സി എച് ആയിരുന്നു

സ്വസമുദായത്തിന്റെ   അവകാശ   പോരാട്ടത്തിന്
നേതൃത്വം   നൽകുമ്പോഴും തികഞ്ഞ   മതേതര വാദിയായി   നില  കൊള്ളാനും   അദ്ദേഹത്തിന്
കഴിഞ്ഞിരുന്നു

``ഏറനാട്ടിലെ ഒരുപിടി മണ്ണ്‌ വാരി മണത്ത്‌ നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ്‌ അളക്കാന്‍ `കൂറോ മീറ്റര്‍' തിരഞ്ഞ്‌ നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്‌.'' ഇങ്ങനെ പ്രസംഗിച്ച സി.എച്ച്‌ കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി,