2018, ഫെബ്രുവരി 14, ബുധനാഴ്‌ച

കേരളത്തിലെ 1957 മുതലുള്ള മന്ത്രമാരും വകുപ്പുകളും

HOME > പൊതു വിജ്ഞാനം > 1957 മുതലുള്ള കേരള നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

പൊതു വിജ്ഞാനം

 

April 2, 2016

1957 മുതലുള്ള കേരള നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

447

 0

1957-1959 (ഒന്നാം നിയമസഭ)

1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നന്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.

ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.എം.എസ്. നമ്പൂതിരിപ്പാട്   –  മുഖ്യമന്ത്രി
2     സി. അച്യുതമേനോന്‍  –   സാമ്പത്തികം
3     ടി.വി. തോമസ്  –   ഗതാഗതം, തൊഴില്‍
4     കെ.സി. ജോര്‍ജ്ജ്   –  ഭക്ഷ്യം, വനം
5     കെ.പി. ഗോപാലന്‍  –   വ്യവസായം
6     ടി.എ. മജീദ്  –   പൊതുമരാമത്ത്
7     പി.കെ. ചാത്തന്‍  –   സ്വയം ഭരണം
8     ജോസഫ് മുണ്ടശ്ശേരി   –  വിദ്യാഭ്യാസം, സഹകരണം
9     കെ.ആര്‍. ഗൗരി  –   റവന്യൂ, ഏക്‌സൈസ്
10     വി.ആര്‍. കൃഷ്ണയ്യര്‍   –  നിയമം, വിദ്യുച്ഛക്തി
11     ഡോ. എ.ആര്‍. മേനോന്‍  –   ആരോഗ്യം

1959 ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.

1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനന്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.

1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.

ജൂലൈ 31 ഭരണഘടനയുടെ 355ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.

———————————————————————

1960ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

1960 ഫെബ്രുവരി 22 മുതല്‍ 1962 സെപ്റ്റംബര്‍ 26ന് രാഷ്ട്രപതി പിരിച്ചുവിടുന്നതുവരെ.
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     പട്ടം താണുപിള്ള     മുഖ്യമന്ത്രി
2     ആര്‍. ശങ്കര്‍     സാമ്പത്തികം
3     പി.ടി. ചാക്കോ     അഭ്യന്തരം
4     പി.പി. ഉമ്മര്‍ കോയ     വിദ്യാഭ്യാസം
5     കെ.ടി. അച്യുതന്‍     ഗതാഗതം, തൊഴില്‍
6     ഇ.പി. പൗലോസ്     കൃഷി, ഭക്ഷ്യം
7     വി.കെ. വേലപ്പന്‍     ആരോഗ്യം, വിദ്യുത്ച്ഛക്തി (ഓഗസ്റ്റ്‌ല് അന്തരിച്ചു)
8     കെ. ദാമോദരമേനോന്‍     വ്യവസായം
9     കെ. കുഞ്ഞമ്പു     ഹരിജനോദ്ധാരണം, രജിസ്‌ട്രേഷന്‍
10     ഡി. ദാമോദരന്‍ പോറ്റി     പൊതു മരാമത്ത്
11     കെ. ചന്ദ്രശേഖരന്‍     നിയമം, റവന്യൂ

———————————————————————
1962ലെ മന്ത്രിസഭ (രണ്ടാം നിയമസഭ)

(1962 സെപ്റ്റംബര്‍ 26 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ) പട്ടം താണുപിള്ള ഗവര്‍ണരായി നിയമനം ലഭിച്ചതിനാല്‍ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ആര്‍. ശങ്കര്‍     മുഖ്യമന്ത്രി
2     പി.ടി. ചാക്കോ     അഭ്യന്തരം, നിയമം, റവന്യൂ
3     പി.പി. ഉമ്മര്‍ കോയ     പൊതു ഭരണം, മത്സ്യബന്ധനം, പൊതു മരാമത്ത്
5     കെ.ടി. അച്യുതന്‍     ഗതാഗതം, തൊഴില്‍
6     ഇ.പി. പൗലോസ്     കൃഷി, ഭക്ഷ്യം
7     വി.കെ. വേലപ്പന്‍     ആരോഗ്യം, വിദ്യുത്ച്ഛക്തി (1962 ഓഗസ്റ്റ് 26നു അന്തരിച്ചു)
8     കെ. ദാമോദരമേനോന്‍     വ്യവസായം
9     കെ. കുഞ്ഞമ്പു     ഹരിജനോദ്ധാരണം, രജിസ്‌ട്രേഷന്‍
10     ഡി. ദാമോദരന്‍ പോറ്റി     പൊതു മരാമത്ത്
11     കെ. ചന്ദ്രശേഖരന്‍     നിയമം, റവന്യൂ

———————————————————————
1967-1969 (മൂന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.എം.എസ്. നമ്പൂതിരിപ്പാട്     മുഖ്യമന്ത്രി
2     കെ.ആര്‍. ഗൗരി     റവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3     ഇ.കെ. ഇമ്പിച്ചിബാവ     ഗതാഗതം, ദൂരവിനിമയം
4     എം.കെ. കൃഷ്ണന്‍     വനം, ഹരിജനക്ഷേമം
5     പി.ആര്‍. കുറുപ്പ്     ജലസേചനം, സഹകരണം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
6     പി.കെ. കുഞ്ഞ്     ധനകാര്യം (1969 മേയ് 13ന് രാജിവച്ചു)
7     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
8     എം.പി.എം. അഹമ്മദ് കുരിക്കള്‍     പഞ്ചായത്ത്, ഗ്രാമവികസനം (1968 ഒക്ടോബര്‍ 24ന് അന്ത്തരിച്ചു)
9     എം.എന്‍. ഗോവിന്ദന്‍ നായര്‍     കൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
10     ടി.വി. തോമസ്     വ്യവസായം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
11     ബി. വെല്ലിംങ്ടന്‍     ആരോഗ്യം (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
12     ടി.കെ. ദിവാകരന്‍     പൊതുമരാമത്ത് (1968 നവംബർ 9 ന് ചുമതലയേറ്റു 1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
13     മത്തായി മാഞ്ഞൂരാന്‍     തൊഴില്‍ (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)
14     കെ. അവുക്കാദര്‍ കുട്ടി നഹ     പഞ്ചായത്ത് (1969 ഒക്ടോബര്‍ 21 ന് രാജിവച്ചു)

———————————————————————
1969-1970 (മൂന്നാം നിയമസഭ)

1969 നവംബര്‍ 1 മുതല്‍ 1970 ഓഗസ്റ്റ് 3 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി. അച്യുതമേനോന്‍     മുഖ്യമന്ത്രി
2     കെ.ടി. ജേക്കബ്     റവന്യൂ
3     പി. രവീന്ദ്രന്‍     വ്യവസായം, തൊഴില്‍
4     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം,അഭ്യന്തരം
5     കെ. അവുക്കാദര്‍ കുട്ടി നഹ     തദ്ദേശ സ്വയംഭരണം
6     എന്‍.കെ. ശേഷന്‍     ധനകാര്യം
7     ഒ. കോരന്‍     ജലസേചനം, കൃഷി
8     കെ. എം. ജോര്‍ജ്ജ്     ഗതാഗതം, ആരോഗ്യം

———————————————————————
19701977 (നാലാം നിയമസഭ)

1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി. അച്യുതമേനോന്‍     മുഖ്യമന്ത്രി
2     എന്‍.ഇ. ബലറാം     വ്യ്വസായം73 സെപ്റ്റംബര്‍ 24 ന് രാജിവച്ചു
3     പി.കെ. രാഘവന്‍     ഹരിജനക്ഷേമം, ഭവനനിര്‍മ്മാണം 71 സെപ്റ്റംബര്‍ 24 ന് രാജിവച്ചു.
4     പി.എസ്. ശ്രീനിവാസന്‍     ഗതാഗതം, വൈദ്യുതി 71 സെപ്റ്റംബര്‍ 24 ന് രാജിവച്ചു.
5     ടി.കെ. ദിവാകരന്‍     പൊതുമരാമത്ത്, ടൂറിസം 76 ജനുവരി 19ന് രാജിവച്ചു.
6     ബേബി ജോണ്‍     റവന്യൂ, തൊഴില്‍
7     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം, അഭ്യന്തരം 73 മാര്‍ച്ച് 1 ന് രാജിവച്ചു
8     കെ. അവുക്കാദര്‍ കുട്ടി നഹ     തദ്ദേശ സ്വയംഭരണം, ഭക്ഷ്യം
9     എന്‍.കെ. ബാലകൃഷ്ണന്‍     കൃഷി, ആരോഗ്യം, സഹകരണം
10     എം.എന്‍. ഗോവിന്ദന്‍ നായര്‍     ഗതാഗതം, വൈദ്യുതി, ഭവനം 71 സെപ്റ്റംബര്‍ 25 മുതല്‍
11     ടി.വി. തോമസ്     വ്യവസായം 71 സെപ്റ്റംബര്‍ 25 മുതല്‍
12     കെ. കരുണാകരന്‍     അഭ്യന്തരം 71 സെപ്റ്റംബര്‍ 25 മുതല്‍
13     കെ.ടി ജോര്‍ജ്ജ്     ധനകാര്യം 71 സെപ്റ്റംബര്‍ 25 മുതല്‍ 72 ഏപ്രില്‍ 3ന് മരിക്കുന്നതു വരെ
14     വക്കം പുരുഷോത്തമന്‍     കൃഷി, തൊഴില്‍ 71 സെപ്റ്റംബര്‍ 25 മുതല്‍
15     കെ.ജി. അടിയോടി     വനം, ഭക്ഷ്യം, ധനകാര്യം 71 സെപ്റ്റംബര്‍ 25 മുതല്‍
16     വി. ഈച്ചരന്‍     ഹരിജനക്ഷേമം, ഗ്രാമ വികസനം 71 സെപ്റ്റംബര്‍ 25 മുതല്‍
17     പോള്‍ പി. മാണി     ഭക്ഷ്യം, പൊതുവിതരണം 72 മേയ് 16 മുതല്‍
18     ചക്കീരി അഹമ്മദ്കുട്ടി     വിദ്യാഭ്യാസം, 73 മാര്‍ച്ച് 2 മുതല്‍
19     കെ.എം. മാണി     ധനകാര്യം, 75 ഡിസംബര്‍ 26 മുതല്‍
20     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം, 75 ഡിസംബര്‍ 26 മുതല്‍ 76 ജൂണ്‍ 25ല് രാജിവക്കുന്നവരെ
21     കെ. പങ്കജാക്ഷന്‍     പൊതുമരാമത്ത്, 76 ഫെബ്രുവരി 4 മുതല്‍
22     കെ.എം. ജോര്‍ജ്ജ്     ഗതാഗതം, 76 ജൂണ്‍ 26 മുതല്‍ 76 ഡിസംബര്‍ 26ന് മരിക്കുന്നവരെ
23     കെ. നാരായണക്കുറുപ്പ്     ഗതാഗതം, 77 ജനുവരി 26 മുതല്‍

———————————————————————
1977-1977 (നാലാം നിയമസഭ)

1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     കെ.കെ. ബാലകൃഷ്ണന്‍     ഹരിജനക്ഷേമം, ജലസേചനം
3     എം.കെ. ഹേമചന്ദ്രന്‍     ധനകാര്യം
4     ഉമ്മന്‍ചാണ്ടി     തൊഴില്‍
5     കെ.എം. മാണി     ആഭ്യന്തരം
6     കെ. ശങ്കരനാരായണന്‍     കൃഷി
7     കെ. നാരായണക്കുറുപ്പ്     ഗതാഗതം
8     ഇ. ജോണ്‍ ജേക്കബ്     ഭക്ഷ്യം, പൊതുവിതരണം
9     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം
10     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
11     പി.കെ. വാസുദേവന്‍ നായര്‍     വ്യവസായം
12     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം
13     കാന്തലോട്ട് കുഞ്ഞമ്പ്     വനം
14     ബേബി ജോണ്‍     റവന്യൂ
15     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്

———————————————————————
1977-1978 (അഞ്ചാം നിയമസഭ)

1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി
2     കെ.കെ. ബാലകൃഷ്ണന്‍     ഹരിജനക്ഷേമം, ജലസേചനം
3     എം.കെ. ഹേമചന്ദ്രന്‍     ധനകാര്യം
4     ഉമ്മന്‍ചാണ്ടി     തൊഴില്‍
5     കെ. ശങ്കരനാരായണന്‍     കൃഷി
6     കെ.എം. മാണി     ആഭ്യന്തരം
7     കെ. നാരായണക്കുറുപ്പ്     ഗതാഗതം
8     ഇ. ജോണ്‍ ജേക്കബ്     ഭക്ഷ്യം, പൊതുവിതരണം
9     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം
10     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
11     പി.കെ. വാസുദേവന്‍ നായര്‍     വ്യവസായം
12     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം
13     കാന്തലോട്ട് കുഞ്ഞമ്പു     വനം
14     ബേബിജോണ്‍     റവന്യൂ
15     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്
16     പി.ജെ. ജോസഫ്     ആഭ്യന്തരം
17     യു.എ. ബീരാന്‍     വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം
18     ടി.എസ്. ജോണ്‍     ഭക്ഷ്യം, പൊതുവിതരണം

———————————————————————
1978-1979 (അഞ്ചാം നിയമസഭ)

1978 ഒക്ടോബര്‍ 29 മുതല്‍ 1979 ഒക്ടോബര്‍ 7 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്     അധികാരത്തില്‍
1     പി.കെ. വാസുദേവന്‍ നായര്‍     മുഖ്യമന്ത്രി
2     ജെ. ചിത്തരഞ്ജന്‍     പൊതുജനാരോഗ്യം     1978 നവംബര്‍ 18 വരെ
3     കാന്തലോട്ടു കുഞ്ഞമ്പ്     വനം     1978 നവംബര്‍ 18 വരെ
4     ദാമോദരന്‍ കാളാശ്ശേരി     ഹരിജനക്ഷേമം, സാമൂഹിക ക്ഷേമം
5     എ.എല്‍. ജേക്കബ്     കൃഷി
6     എം.കെ. രാഘവന്‍     തൊഴില്‍, ഹൗസിങ്ങ്
7     എസ്. വരദരാജന്‍ നായര്‍     ധനകാര്യം
8     കെ. അവുക്കാദര്‍ക്കുട്ടി നഹ     തദ്ദേശ സ്വയംഭരണം     1978 ഡിസംബര്‍ 9 മുതല്‍
9     സി.എച്ച്. മുഹമ്മദ് കോയ     വിദ്യാഭ്യാസം
10     ടി.എസ്. ജോണ്‍     ഭക്ഷ്യം, പൊതുവിതരണം
11     കെ.എം. മാണി     ആഭ്യന്തരം     1979 ജൂലൈ 26 വരെ
12     കെ. നാരായണക്കുറുപ്പ്     ഗതാഗതം
13     ബേബി ജോണ്‍     റവന്യൂ, സഹകരണം
14     കെ. പങ്കജാക്ഷന്‍     പബ്ലിക് വര്‍ക്‌സ്, സ്‌പോര്‍ട്‌സ്
15     കെ.പി. പ്രഭാകരന്‍     പൊതുജനാരോഗ്യം     1978 നവംബര്‍ 18 മുതല്‍
16     പി.എസ്. ശ്രീനിവാസന്‍     വ്യവസായം, വനം     1978 നവംബര്‍ 18 മുതല്‍

———————————————————————
1979-1979 (അഞ്ചാം നിയമസഭ)

1979 ഒക്ടോബര്‍ 12 മുതല്‍ 1979 ഡിസംബര്‍ 1 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     സി.എച്ച്. മുഹമ്മദ് കോയ     മുഖ്യമന്ത്രി
2     എന്‍.കെ. ബാലകൃഷ്ണന്‍     പബ്ലിക് വര്‍ക്‌സ്, കൃഷി
3     എന്‍. ഭാസ്‌കരന്‍ നായര്‍     ധനകാര്യം, ആരോഗ്യം
4     നീലലോഹിതദാസന്‍ നാടാര്‍     തൊഴില്‍, ഹൗസിങ്  1979 നവംബര്‍ 16 മുതല്‍
5     കെ.ജെ. ചാക്കോ     റവന്യൂ, സഹകരണം  1979 നവംബര്‍ 16 മുതല്‍
6     കെ.എ. മാത്യു     വ്യവസായം, വനം  1979 നവംബര്‍ 16 മുതല്‍

———————————————————————
19801981 (ആറാം നിയമസഭ)

1980 ജനുവരി 25 മുതല്‍ 1981 ഒക്ടോബര്‍ 20 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി
2     കെ.ആര്‍. ഗൗരിയമ്മ     കൃഷി, സാമൂഹിക ക്ഷേമം
3     എം.കെ. കൃഷ്ണന്‍     ഹരിജനക്ഷേമം
4     ടി.കെ. രാമകൃഷ്ണന്‍     ആഭ്യന്തരം
5     ഇ. ചന്ദ്രശേഖരന്‍നായര്‍     ഭക്ഷ്യം, പൊതുവിതരണം, ഹൗസിങ്
6     പി.എസ്. ശ്രീനിവാസന്‍     റവന്യൂ, ഫിഷറീസ്
7     ഡോ. എ. സുബ്ബറാവു     ജലസേചനം
8     ആര്യാടന്‍ മുഹമ്മദ്     തൊഴില്‍, വനം  1981 ഒക്ടോബര്‍ 16 വരെ
9     പി.സി. ചാക്കോ     വ്യവസായം  1981 ഒക്ടോബര്‍ 16 വരെ
10     വക്കം ബി. പുരുഷോത്തമന്‍     ആരോഗ്യം, ടൂറിസം  1981 ഒക്ടോബര്‍ 16 വരെ
11     എ.സി. ഷണ്മുഖദാസ്     സാമൂഹിക ക്ഷേമം, സ്‌പോര്‍ട്‌സ്  1981 ഒക്ടോബര്‍ 16 വരെ
12     ബേബി ജോണ്‍     വിദ്യാഭ്യാസം
13     ആര്‍.എസ്. ഉണ്ണി     തദ്ദേശ സ്വയംഭരണം
14     ലോനപ്പന്‍ നമ്പാടന്‍     ഗതാഗതം
15     കെ.എം. മാണി     ധനകാര്യം, നിയമം
16     ആര്‍. ബാലകൃഷ്ണപിള്ള     വൈദ്യുതി
17     പി.എം. അബൂബക്കര്‍     പബ്ലിക് വര്‍ക്‌സ്

———————————————————————
19811982 (ആറാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     സി. എച്ച്. മുഹമ്മദ് കോയ     സഹ.മുഖ്യമന്ത്രി(സെപ്റ്റംബര്‍ 28, 1983ന് അന്തരിച്ചു)
3     കെ. കെ ബാലകൃഷ്ണന്‍     ഗതാഗതം(ഓഗസ്റ്റ് 29, 1983ന് രാജിവെച്ചു)
4     എം.പി. ഗംഗാധരന്‍     ജലസേചനം(മാര്‍ച്ച് 12, 1986ന് രാജിവെച്ചു)
5     സി.വി. പത്മരാജന്‍
6     സിറിയക് ജോണ്‍
7     കെ.പി. നൂറുദ്ധീന്‍
8     വയലാര്‍ രവി
9     ഇ. അഹമ്മദ്
10     യു.എ. ബീരാന്‍
11     ടി.എം. ജേക്കബ്
12     പി.ജെ. ജോസഫ്
13     ആര്‍. ബാലകൃഷ്ണ പിള്ള
14     കെ.എം. മാണി
15     എം. കമലം
16     കെ.ജി.ആര്‍. കാര്‍ത്ത
17     എന്‍. ശ്രീനിവാസന്‍

———————————————————————
1982-1987 (ഏഴാം നിയമസഭ)

1982 മേയ് 5 മുതല്‍ 1987 മാര്‍ച്ച് 25 വരെ
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     സി.എച്ച്. മുഹമ്മദ് കോയ     ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (1983 സെപ്തംബര്‍ 28ന് അന്തരിച്ചു)
3     കെ.കെ. ബാലകൃഷ്ണന്‍     ഗതാഗതം (1983 ആഗസ്റ്റ് 29 വരെ)
4     എം.പി. ഗംഗാധരന്‍     ജലസേചനം (1986 മാര്‍ച്ച് 12 വരെ)
5     സി.വി. പത്മരാജന്‍     സാമൂഹ്യവികസനം (1983 ആഗസ്റ്റ് 29 വരെ)
6     സിറിയക്ക് ജോണ്‍     കൃഷി (1983 ആഗസ്റ്റ് 29 വരെ)
7     കെ.പി. നൂറുദ്ദീന്‍     വനം വകുപ്പ്
8     വയലാര്‍ രവി     ആഭ്യന്തരം (1986 മേയ് 24 വരെ)
9     ഇ. അഹമ്മദ്     വ്യവസായം
10     യു.എ. ബീരാന്‍     ഭക്ഷ്യം, പൊതുവിതരണം
11     ടി.എം. ജേക്കബ്     വിദ്യാഭ്യാസം
12     പി.ജെ. ജോസഫ്     റവന്യൂ
13     ആര്‍. ബാലകൃഷ്ണപിള്ള     വൈദ്യുതി (1985 ജൂണ്‍ 5 വരെ, പിന്നീട് 1986 മേയ് 25 മുതല്‍)
14     കെ.എം. മാണി     ധനകാര്യം, നിയമം
15     എം. കമലം     സഹകരണം
16     കെ.ജി.ആര്‍. കര്‍ത്ത     ആരോഗ്യം (1983 ആഗസ്റ്റ് 29 വരെ)
17     എന്‍. ശ്രീനിവാസന്‍     എക്‌സൈസ് (1986 മേയ് 30 വരെ)
17     കടവൂര്‍ ശിവദാസന്‍     തൊഴില്‍
19     സി.എം. സുന്ദരം     തദ്ദേശ സ്വയംഭരണം
20     എ.എല്‍. ജേക്കബ്     കൃഷി, ഫിഷറീസ് (1983 ആഗസ്റ്റ് ധധ1പ വരെ)
21     എന്‍. സുന്ദരം നാടാര്‍     ഗതാഗതം (1983 ആഗസ്റ്റ് ധധ1പ മുതല്‍)
22     പി.കെ. വേലായുധന്‍     സാമൂഹിക ക്ഷേമം, ഗതാഗതം (1983 സെപ്തംബര്‍ ധധ1പ മുതല്‍)
23     കെ.പി. രാമചന്ദ്രന്‍നായര്‍     ആരോഗ്യം 1983 (സെപ്തംബര്‍ 1 മുതല്‍ 1985 മേയ് 29 വരെ)
24     കെ. അവുക്കാദര്‍ക്കുട്ടി നഹ     ഉപമുഖ്യമന്ത്രി, പബ്ലിക് വര്‍ക്‌സ് (1983 ഒക്ടോബര്‍ 24 മുതല്‍)
25     തച്ചടി പ്രഭാകരന്‍     ധനകാര്യം (1986 ജൂണ്‍ 5 മുതല്‍)
26     രമേശ് ചെന്നിത്തല     ഗ്രാമവികസനം (1986 ജൂണ്‍ 5 മുതല്‍)

———————————————————————
1987 – 1991 (എട്ടാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി
2     ബേബി ജോണ്‍     ജലസേചനം
3     കെ. ചന്ദ്രശേഖരന്‍     വിദ്യാഭ്യാസം, നിയമം
4     ഇ. ചന്ദ്രശേഖരന്‍ നായര്‍     ഭക്ഷ്യം, പൊതുവിതരണം
5     കെ.ആര്‍. ഗൗരിയമ്മ     വ്യവസായം
6     ടി.കെ. ഹംസ     പൊതുമരാമത്ത്,
7     ലോനപ്പന്‍ നമ്പാടന്‍
8     നീലലോഹിതദാസന്‍ നാടാര്‍     കായികരംഗം
9     കെ പങ്കജാക്ഷന്‍     തൊഴില്‍
10     പി.കെ. രാഘവന്‍     ഹരിജനക്ഷേമം
11     വി.വി. രാഘവന്‍     കൃഷി
12     ടി.കെ. രാമകൃഷന്‍     സഹകരണം
13     കെ. ശങ്കരനാരായണന്‍ പിള്ള     ഗതാഗതം
14     എ.സി. ഷണ്മുഖദാസ്     ആരോഗ്യം
15     ടി. ശിവദാസമേനോന്‍     വിദ്യുച്ചക്തി, ഗ്രാമവികസനം
16     പി.എസ്. ശ്രീനിവാസന്‍     റവന്യു, ടൂറിസം
17     വി.ജെ. തങ്കപ്പന്‍     തദ്ദേശസ്വയംഭരണം
18     വി. വിശ്വനാഥമേനോന്‍     ധനകാര്യം
19     എം.പി. വീരേന്ദ്രകുമാര്‍     വനം
20     എം.എന്‍. ജോസഫ്     വനം

———————————————————————
1991 – 1995 (ഒന്‍പതാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     കെ. കരുണാകരന്‍     മുഖ്യമന്ത്രി
2     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (28.07.95 വരെ)
3     പി.കെ.കെ. ബാവ     പൊതുമരാമത്ത് (29.06.91 മുതല്‍)
4     പി.പി. ജോര്‍ജ്     കൃഷി (02.07.91 മുതല്‍)
5     ടി.എം. ജേക്കബ്     ജലസേചനം, സാംസ്‌കാരികം (29.06.91 മുതല്‍)
6     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം
7     കെ.എം. മാണി     റവന്യൂ, നിയമം
8     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം (29.06.91 മുതല്‍)
9     ടി.എച്ച്. മുസ്തഫ     പൊതുവിതരണം, ഭക്ഷ്യം (02.07.91 മുതല്‍)
10     ഉമ്മന്‍ചാണ്ടി     ധനകാര്യം (22.06.94 വരെ)
11     എം.ടി. പത്മ     മത്സ്യബന്ധനം (02.07.91 മുതല്‍)
12     സി.വി. പത്മരാജന്‍     വൈദ്യുതി (02.07.91 മുതല്‍)
13     എം.വി. രാഘവന്‍     സഹകരണം
14     ആര്‍. രാമചന്ദ്രന്‍ നായര്‍     ആരോഗ്യം (05.06.94 വരെ)
15     എന്‍. രാമകൃഷ്ണന്‍     തൊഴില്‍
16     കെ.പി. വിശ്വനാഥന്‍     വനം (16.11.94 വരെ)
17     എം.ആര്‍. രഘുചന്ദ്രബാല്‍     എക്‌സൈസ് (02.07.91 വരെ)
18     പന്തളം സുധാകരന്‍     പട്ടിക വിഭാഗ ക്ഷേമം
19     സി.ടി. അഹമ്മദലി     തദ്ദേശ സ്വയംഭരണം (29.06.91 മുതല്‍)

———————————————————————
1995 – 1996 (ഒന്‍പതാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി
2     സി.ടി. അഹമ്മദലി     പൊതുമരാമത്ത് (200495ല്‍ ചുമതലയേറ്റു)
3     ആര്യാടന്‍ മുഹമ്മദ്     തൊഴില്‍, ടൂറിസം (200495ല്‍ ചുമതലയേറ്റു)
4     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (280795ല്‍ രാജിവെച്ചു)
5     പി.കെ.കെ. ബാവ     പഞ്ചായത്ത്, സാമൂഹികക്ഷേമം (200495ല്‍ ചുമതലയേറ്റു)
6     ടി.എം. ജേക്കബ്     ജലസേചനം, സാംസ്‌കാരികം
7     കടവൂര്‍ ശിവദാസന്‍     വനം, ഗ്രാമവികസനം (200495ല്‍ ചുമതലയേറ്റു)
8     ജി. കാര്‍ത്തികേയന്‍     വൈദ്യുതി (200495ല്‍ ചുമതലയേറ്റു)
9     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, മുന്‍സിപ്പാലിറ്റികള്‍
10     കെ.എം. മാണി     റവന്യൂ, നിയമം
11     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം (200495ല്‍ ചുമതലയേറ്റു)
12     എം.ടി. പത്മ     മത്സ്യബന്ധനം, രജിസ്‌ട്രേഷന്‍ (030595ല്‍ ചുമതലയേറ്റു.
13     സി.വി. പത്മരാജന്‍     ധനകാര്യം
14     പന്തളം സുധാകരന്‍     പട്ടികവിഭാഗക്ഷേമം, എക്‌സൈസ് (030595ല്‍ ചുമതലയേറ്റു)
15     എം.വി. രാഘവന്‍     സഹകരണം
16     കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍     ഭക്ഷ്യം, പൊതുവിതരണം (030595ല്‍ ചുമതലയേറ്റു)
17     വി.എം. സുധീരന്‍     ആരോഗ്യം (200495ല്‍ ചുമതലേറ്റു)
18     പി.പി. തങ്കച്ചന്‍     കൃഷി (030595ല്‍ ചുമതലയേറ്റു)

———————————————————————
1996 – 2001 (പത്താം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     ഇ.കെ. നായനാര്‍     മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ആഭ്യന്തരം
2     പിണറായി വിജയന്‍     വിദ്യുച്ഛക്തി, സഹകരണം (191098ല്‍ രാജിവെച്ചു)
3     എസ്. ശര്‍മ്മ (പിണറായി വിജയനുശേഷം)     വിദ്യുച്ഛക്തി, , സഹകരണം (251098ല്‍ ചുമതലയേറ്റു)
4     ടി. ശിവദാസമേനോന്‍     ധനകാര്യം, എക്‌സൈസ്
5     പി.ജെ. ജോസഫ്     വിദ്യാഭ്യാസം, പൊതുമരാമത്ത്
6     ടി.കെ. രാമകൃഷ്ണന്‍     സാംസ്‌കാരികം, മത്സ്യബന്ധനം, ഗ്രാമവികസനം
7     സുശീല ഗോപാലന്‍     വ്യവസായം, സാമൂഹികക്ഷേമം
8     പാലൊളി മുഹമ്മദ്കുട്ടി     തദ്ദേശസ്വയംഭരണം
9     കെ. രാധാകൃഷ്ണന്‍     വൈദ്യുതി, പട്ടികവിഭാഗക്ഷേമം, യുവജനക്ഷേമം
10     ഇ. ചന്ദ്രശേഖരന്‍ നായര്‍     ഭക്ഷ്യം, നിയമം, ടൂറിസം
11     കെ.ഇ. ഇസ്മയില്‍     റവന്യൂ
12     വി.കെ. രാജന്‍     കൃഷി (29/05/97ല്‍ അന്തരിച്ചു)
13     എ.സി. ഷണ്‍മുഖദാസ്     ആരോഗ്യം, സ്‌പോര്‍ട്‌സ് (19/01/2000ല്‍ രാജിവെച്ചു)
14     വി.സി. കബീര്‍     ആരോഗ്യം, സ്‌പോര്‍ട്‌സ് (19/01/2000ല്‍ ചുമതലയേറ്റു)
15     ബേബി ജോണ്‍     ജലസേചനം, തൊഴില്‍ (07/01/98ല്‍ രാജിവെച്ചു)
16     പി.ആര്‍. കുറുപ്പ്     ഗതാഗതം, വനം, ദേവസ്വം (11/01/99ല്‍ രാജിവെച്ചു)
17     വി.പി. രാമകൃഷ്ണപിള്ള     ജലസേചനം, തൊഴില്‍ (07/01/98ല്‍ ചുമതലയേറ്റു)
18     കൃഷ്ണന്‍ കണിയാംപറമ്പില്‍     കൃഷി (090697ല്‍ ചുമതലയേറ്റു)
19     എ. നീലലോഹിതദാസന്‍ നാടാര്‍     വനം, ഗതാഗതം, ദേവസ്വം (20/01/1999ല്‍ ചുമതലയേറ്റു, 13022000ല്‍ രാജിവെച്ചു.)
20     സി.കെ. നാണു     ഗതാഗതം, വനം, ദേവസ്വം (17/02/2000ല്‍ ചുമതലയേറ്റു)

———————————————————————
2001 – 2004 (പതിനൊന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     എ.കെ. ആന്റണി     മുഖ്യമന്ത്രി, ആഭ്യന്തരം
2     കെ.ആര്‍. ഗൗരിയമ്മ     കൃഷി
3     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, ഐടി, സാമൂഹികക്ഷേമം
4     എം.കെ. മുനീര്‍     പൊതുമരാമത്ത്,
5     ചെര്‍ക്കളം അബ്ദുള്ള (കുറച്ചുകാലം)     തദ്ദേശസ്വയംഭരണം,
6     കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം)     തദ്ദേശ സ്വയംഭരണം,
7     കെ.എം. മാണി     റവന്യൂ, നിയമം
8     കെ. മുരളീധരന്‍     വിദ്യുച്ഛക്തി (110204ല്‍ ചുമതലയേറ്റു, 150504ല്‍ രാജിവെച്ചു)
9     കെ.ബി. ഗണേഷ് കുമാര്‍     ഗതാഗതം (10032003ല്‍ രാജിവെച്ചു)
10     ആര്‍. ബാലകൃഷ്ണപിള്ള     ഗതാഗതം (100303ല്‍ ചുമതലയേറ്റു)
11     ബാബു ദിവാകരന്‍     തൊഴില്‍
12     എം.എം. ഹസ്സന്‍     പാര്‍ലമെന്ററി കാര്യം
13     ടി.എം. ജേക്കബ്     ജലസേചനം
14     ജി. കാര്‍ത്തികേയന്‍     ഭക്ഷ്യം, ദേവസ്വം
15     ഡോ. എം.എ. കുട്ടപ്പന്‍     പട്ടികവിഭാഗക്ഷേമം
16     എം.വി. രാഘവന്‍     സഹകരണം
17     പി. ശങ്കരന്‍     ആരോഗ്യം
18     സി.എഫ്. തോമസ്     ഗ്രാമവികസനം
19     കെ. ശങ്കരനാരായണന്‍     ധനകാര്യം, എക്‌സൈസ്
20     കടവൂര്‍ ശിവദാസന്‍     വൈദ്യുതി
21     നാലകത്ത് സൂപ്പി     വിദ്യാഭ്യാസം
22     കെ. സുധാകരന്‍     വനം, സ്‌പോര്‍ട്‌സ്
23     പ്രൊഫ. കെ.വി. തോമസ്     മത്സ്യബന്ധനം, ടൂറിസം

———————————————————————
2004 – 2006 (പതിനൊന്നാം നിയമസഭ)
ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     ഉമ്മന്‍ചാണ്ടി     മുഖ്യമന്ത്രി, ആഭ്യന്തരം
2     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, ഐടി, സാമൂഹികക്ഷേമം (04/01/05ല്‍ രാജിവെച്ചു)
3     കെ.ആര്‍. ഗൗരിയമ്മ     കൃഷി,
4     എം.കെ. മുനീര്‍     പൊതുമരാമത്ത്,
5     ചെര്‍ക്കളം അബ്ദുള്ള (കുറച്ചുകാലം)     തദ്ദേശസ്വയംഭരണം,
6     കുട്ടി അഹമ്മദ്കുട്ടി (കുറച്ചുകാലം)     തദ്ദേശ സ്വയംഭരണം,
7     കെ.എം. മാണി     റവന്യൂ, നിയമം
8     ശങ്കരനാരായണന്‍     ധനകാര്യം,
9     ആര്‍. ബാലകൃഷ്ണപിള്ള (കുറച്ചുകാലം)     ഗതാഗതം,
10     എ.പി. അനില്‍കുമാര്‍     പട്ടികവിഭാഗക്ഷേമം
11     ബാബു ദിവാകരന്‍     തൊഴില്‍
12     വി.കെ. ഇബ്രാഹിംകുഞ്ഞ്     വ്യവസായം, സാമൂഹികക്ഷേമം (06/01/05ല്‍ ചുമതലയേറ്റു)
13     ഡൊമിനിക് പ്രസന്റേഷന്‍     മത്സ്യബന്ധനം, സ്‌പോര്‍ട്‌സ്
14     ഇ.ടി. മുഹമ്മദ് ബഷീര്‍     വിദ്യാഭ്യാസം
15     ആര്യാടന്‍ മുഹമ്മദ്     ഊര്‍ജം
16     വക്കം പുരുഷോത്തമന്‍     ധനകാര്യം, എക്‌സൈസ്
17     അടൂര്‍ പ്രകാശ്     ഭക്ഷ്യം, പൊതുവിതരണം
18     തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍     ജലവിഭവം, പാര്‍ലമെന്ററി കാര്യം
19     എം.വി. രാഘവന്‍     സഹകരണം
20     കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍     ആരോഗ്യം (14/01/06 ല്‍ രാജിവെച്ചു)
21     എന്‍. ശക്തന്‍     ഗതാഗതം
22     എ. സുജനപാല്‍     വനം (04/01/06ല്‍ ചുമതലയേറ്റു)
23     സി.എഫ്. തോമസ്     ഗ്രാമവികസനം
24     കെ.സി. വേണുഗോപാല്‍     ടൂറിസം, ദേവസ്വം
25     കെ.പി. വിശ്വനാഥന്‍     വനം (09/02/05ല്‍ രാജിവെച്ചു)

———————————————————————
2006 – 2011 (പന്ത്രണ്ടാം നിയമസഭ)

ക്രമം     മന്ത്രിമാരുടെ പേര്‍     വകുപ്പ്
1     വി.എസ്. അച്യുതാനന്ദന്‍     മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2     കോടിയേരി ബാലകൃഷ്ണന്‍     അഭ്യന്തരം, വിജിലന്‍സ്, ടൂറിസം
3     തോമസ് ഐസക്ക്     ധനകാര്യം
4     എളമരം കരീം     വ്യവസായം
5     കെ.പി. രാജേന്ദ്രന്‍     റവന്യൂ
6     മുല്ലക്കര രത്‌നാകരന്‍     കൃഷി
7     ജി. സുധാകരന്‍     സഹകരണം. (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8     രാമചന്ദ്രന്‍ കടന്നപ്പള്ളി (2009 ഓഗസ്റ്റ് 17 മുതല്‍)     ദേവസ്വം
9     പി.കെ. ഗുരുദാസന്‍     തൊഴില്‍, ഏക്‌സൈസ്
10     എന്‍.കെ. പ്രേമചന്ദ്രന്‍     ജലസേചനം
11     മാത്യു ടി. തോമസ് (2009 മാര്‍ച്ച് 16 വരെ)     ഗതാഗതം
12     ജോസ് തെറ്റയില്‍ (2009 ഓഗസ്റ്റ് 17 മുതല്‍)     ഗതാഗതം
13     സി. ദിവാകരന്‍     ഭക്ഷ്യം, പൊതുവിതരണം
14     പി.ജെ. ജോസഫ് (2006 സെപ്റ്റംബര്‍ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതല്‍ 2010 ഏപ്രില്‍ 30 വരെ)     പൊതുമരാമത്ത്
15     ടി.യു. കുരുവിള (2006 സെപ്റ്റംബര്‍ 4 മുതല്‍ 2007 സെപ്റ്റംബര്‍ 4 വരെ)     പൊതുമരാമത്ത്
16     മോന്‍സ് ജോസഫ് (2007 സെപ്റ്റംബര്‍ 4 മുതല്‍ 2009 ഓഗസ്റ്റ് 17 വരെ)     പൊതുമരാമത്ത്
17     എ.കെ. ബാലന്‍     വിദ്യുച്ഛക്തി, പട്ടികജാതിപട്ടികവര്‍ഗ്ഗ വികസനം
18     ബിനോയ് വിശ്വം     വനം, വന്യജീവി സംരക്ഷണം
19     എം.എ. ബേബി     വിദ്യാഭ്യാസം, സാംസ്‌കാരികം
20     പാലോളി മുഹമ്മദ് കുട്ടി     തദ്ദേശസ്വയംഭരണം
21     എം. വിജയകുമാര്‍     നിയമം, റെയില്‍വേ, കായികരംഗം, യുവജനകാര്യം
22     എസ്. ശര്‍മ്മ     മല്‍സ്യബന്ധനം
23     പി.കെ. ശ്രീമതി     ആരോഗ്യം, കുടുംബക്ഷേമം
24     വി. സുരേന്ദ്രന്‍ പിള്ള (2010 മാര്‍ച്ച് 8 മുതല്‍)     തുറമുഖം, യുവജനകാര്യം

———————————————————————
2011- 2016  പതിമൂന്നാം നിയമസഭ

മന്ത്രി     വകുപ്പുകള്‍
1     ഉമ്മന്‍ ചാണ്ടി     മുഖ്യമന്ത്രി, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസ്, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി,<യൃന> ഭരണപരിഷ്‌കരണം, സൈനികക്ഷേമം, തിരഞ്ഞെടുപ്പ്, അന്തര്‍സംസ്ഥാന നദീജല വിഷയം
2     രമേശ് ചെന്നിത്തല     ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ
3     കെ.എം. മാണി     ധനകാര്യം, നിയമം, ഭവനനിര്‍മ്മാണം
4     പി.കെ. കുഞ്ഞാലിക്കുട്ടി     വ്യവസായം, വാണിജ്യം, ഐ.ടി., മൈനിങ്ങ് ആന്റ് ജിയോളജി, കൈത്തറി,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍
5     പി.കെ. അബ്ദുറബ്ബ്     വിദ്യാഭ്യാസം, സാക്ഷരതാവിഭാഗം,
6     ആര്യാടന്‍ മുഹമ്മദ്     വൈദ്യുതി, ഗതാഗതം, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്
7     അടൂര്‍ പ്രകാശ്     റവന്യൂ,കയര്‍
8     ഷിബു ബേബി ജോണ്‍     തൊഴില്‍,പുനരധിവാസം,ഇന്‍ഡസ്ട്രിയല്‍ െ്രെടബ്യൂണല്‍
9     വി.എസ്. ശിവകുമാര്‍     ആരോഗ്യം, ദേവസ്വം
10     വി.കെ. ഇബ്രാഹിംകുഞ്ഞ്     പൊതുമരാമത്ത്
11     കെ.പി. മോഹനന്‍     കൃഷി, മൃഗസംരക്ഷണം, പ്രിന്റിങ്ങ് ആന്‍ഡ് സ്‌റ്റേഷനറി
12     പി.ജെ. ജോസഫ്     ജലസേചനം, ജലവിഭവം,ഇന്‍ലാന്‍ഡ് നാവിഗേഷന്‍
13     എം.കെ. മുനീര്‍     പഞ്ചായത്ത്, സാമൂഹികനീതി, കില
14     എ.പി. അനില്‍ കുമാര്‍     വിനോദസഞ്ചാരം,പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമം
15     കെ.സി. ജോസഫ്     ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, സാംസ്‌കാരികം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്,
പ്ലാനിങ്ങ് ആന്റ് എക്കോണമിക് അഫയേര്‍സ്
16     സി.എന്‍. ബാലകൃഷ്ണന്‍     സഹകരണം, ഖാദി, ഗ്രാമവ്യവസായം
17     മഞ്ഞളാംകുഴി അലി     ടൗണ്‍ പ്ലാനിങ്ങ്, ന്യൂനപക്ഷക്ഷേമം
18     കെ. ബാബു     എക്‌സൈസ്, തുറമുഖം, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ്
19     പി.കെ. ജയലക്ഷ്മി     യുവജന കാര്യം, പട്ടിക വര്‍ഗ്ഗം, മ്യൂസിയവും കാഴ്ച ബംഗ്ലാവും
20     അനൂപ് ജേക്കബ്     ഭക്ഷ്യം, സിവില്‍ സപ്ലൈസ്, രജിസ്
21     തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍     വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമ

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ്

ചരിത്രം മാറ്റി ലീഗ്; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇനി വനിതാ–ദലിത് അംഗങ്ങളും

സ്വന്തം ലേഖകൻ February 11, 2018 09:27 PM IST

ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളെയും ദലിത് അംഗങ്ങളെയും സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു. 61 ഭാരവാഹികളെ ഉള്‍പ്പെടുത്തി ജംബോ കമ്മറ്റിയാണ് നിലവില്‍ വന്നത്. 

പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ആരോഗ്യ കാരണങ്ങളാല്‍ ട്രഷറര്‍ പി.കെ.കെ. ബാവയെ മാറ്റി. പകരം ചെര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. കൂടാതെ എം.എല്‍.എ മാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടവും നീക്കി. ഇതോടെ എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കു‍ഞ്ഞ്, എന്‍. ഷംസുദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സംസ്ഥാന കമ്മറ്റിയില്‍ ഇടം നേടി. 

ഖമറുന്നീസ അന്‍വര്‍, അഡ്വക്കറ്റ് നൂര്‍ബിന മുഹമ്മദ്, അഡ്വക്കറ്റ് കെ.പി. മറിയുമ്മ എന്നിവരാണ് കമ്മറ്റിയില്‍ ഇടം നേടിയ വനിതാ അംഗങ്ങള്‍. യു. സി. രാമനും എ.പി. ഉണ്ണികൃഷ്ണനുമാണ് ദലിത് അംഗങ്ങള്‍. യൂത്ത് ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി. സാദിഖലിയും ഭാരവാഹിത്വ പട്ടികയില്‍ ഇടം പിടിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍

പ്രസിഡന്റ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ജനറല്‍സെക്രട്ടറി: കെ.പി.എ. മജീദ്

ട്രഷറര്‍: ചെര്‍ക്കളം അബ്ദുള്ള

വൈസ്പ്രസിഡന്റുമാര്‍

1. പി.കെ.കെ. ബാവ, 

2. എം.സി. മായിന്‍ഹാജി

3. സി.ടി. അഹമ്മദലി

4. വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി

5. എം.ഐ തങ്ങള്‍

6. പി.എച്ച്. അബ്ദുല്‍സലാം ഹാജി

7. സി. മോയിന്‍കുട്ടി

8. കുട്ടി അഹമ്മദ്കുട്ടി

9. കെ.പി.എം. സാഹിര്‍

10. സി.പി. ബാവ ഹാജി

11. സി.എ.എം.എ. കരീം

12. കെ.ഇ. അബ്ദുറഹിമാന്‍

സെക്രട്ടറിമാര്‍

1.പി.എം.എ.സലാം

2.അബ്ദുറഹിമാന്‍ കല്ലായി

3.കെ.എസ്. ഹംസ

4.ടി.എം സലീം

5.ആബിദ് ഹുസൈന്‍ തങ്ങള്‍

6.കെ.എം.ഷാജി

7.അഡ്വ, എന്‍. ശംസുദ്ദീന്‍

8.അബ്ദുറഹിമാന്‍ രണ്ടത്താണി

9.സി.എച്ച്. റഷീദ്

10.ബീമാപ്പള്ളി റഷീദ്

11.സി.പി.ചെറിയ മുഹമ്മദ്

12.പി.എം. സാദിഖലി

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ഇ. അഹമ്മദ് (78)

ഇ. അഹമ്മദ് (78)

സ്വന്തം ലേഖകൻ February 02, 2017 12:54 AM IST

∙ വ്യാപാരിയായിരുന്ന ഓവിന്റകത്ത് വീട്ടിൽ അബ്ദുൽ ഖാദർ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രിൽ 29നു കണ്ണൂരിൽ ജനിച്ചു. 2008 മുതൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്. 

∙ തലശ്ശേരി ബ്രണ്ണൻ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിൽ പഠനം. 

ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ നേതൃനിരയിൽ. 

∙ 1967ൽ കണ്ണൂർ നിയമസഭാ സീറ്റിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ കണ്ണൂരിൽ പരാജയപ്പെട്ടു. പിന്നീട് 1977ൽ കൊടുവള്ളിയിൽനിന്നും അതിനുശേഷം തുടർച്ചയായി മൂന്നുതവണ താനൂരിൽനിന്നും എംഎൽഎ ആയി. 1982 മുതൽ 1987 വരെ സംസ്ഥാന വ്യവസായ മന്ത്രി. 

∙ 1991ൽ മഞ്ചേരിയിൽനിന്ന് ആദ്യ ലോക്സഭാ പോരാട്ടം. 1991, 1996, 1998, 1999, 2004, 2009, 2014 വർഷങ്ങളിൽ ലോക്സഭയിലെത്തി. 1991 മുതൽ 1999 വരെ മഞ്ചേരിയിൽ. 2004ൽ പൊന്നാനിയിൽനിന്നാണു മൽസരിച്ചത്. 2009ലും 2014ലും മൽസരിച്ചത് മഞ്ചേരി പേരുമാറ്റി പുനർനിർണയിക്കപ്പെട്ട മലപ്പുറം മണ്ഡലത്തിൽനിന്ന്. 

∙ 2004ൽ ഒന്നാം യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി. മുസ്‌ലിം ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രിസ്ഥാനമായിരുന്നു ഇത്. രണ്ടാം യുപിഎ മന്ത്രിസഭയിൽ വിവിധ കാലയളവുകളിലായി റെയിൽവേ, വിദേശകാര്യം, മാനവശേഷി വികസന വകുപ്പുകളിൽ സഹമന്ത്രിയായി. പാർലമെന്ററി അഷുറൻസ് കമ്മിറ്റി, ഫുഡ് മാനേജ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെ വിവിധ സമിതികളുടെ അധ്യക്ഷനായി.

 ∙ 1991 മുതൽ 2014 വരെയുള്ള വിവിധ കാലങ്ങളിൽ ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐക്യരാഷ്‌ട്ര സംഘടനയിൽ അഹമ്മദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ‘ഇന്ത്യാസ് വോയ്‌സ് അറ്റ് യുണൈറ്റഡ് നേഷൻസ്’ എന്ന പുസ്‌തകം. 

∙ കണ്ണൂർ നഗരസഭാധ്യക്ഷൻ (1981–1983), സംസ്‌ഥാന റൂറൽ ഡവലപ്‌മെന്റ് ബോർഡ് ചെയർമാൻ, സിഡ്‌കോ ചെയർമാൻ തുടങ്ങിയ സ്‌ഥാനങ്ങളും വഹിച്ചു. വിദ്യാർഥിയായിരിക്കെ ചന്ദ്രിക പത്രത്തിന്റെ ലേഖകനായിരുന്നു. പിന്നീടു ചന്ദ്രികയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായി. 

റെക്കോർഡുകൾ 

∙ ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായ മലയാളി – 3650 ദിവസം. മൻമോഹൻ സിങ്ങിന്റെ ഒന്നാം മന്ത്രിസഭയിൽ 2004 മേയ് 22നു സത്യപ്രതിജ്‌ഞ ചെയ്‌ത അഹമ്മദ് 2009 മേയ് 22 വരെ സഹമന്ത്രിയായിരുന്നു. ആറു ദിവസത്തെ ഇടവേളയ്‌ക്കുശേഷം 2009 മേയ് 28നു വീണ്ടും സഹമന്ത്രിയായ അദ്ദേഹം 2014 മേയ് 26 വരെ ആ സ്ഥാനത്തു തുടർന്നു. 

∙ 2014ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽനിന്ന് അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. 

∙ 2004ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനു ലഭിച്ച ഏക സീറ്റ് അഹമ്മദ് ജയിച്ച പൊന്നാനിയാണ്.