2017, മേയ് 9, ചൊവ്വാഴ്ച

*മതേതരത്വത്തിന്* *കരുത്ത് പകർന്ന* *കൊരമ്പയിൽ* *

*മതേതരത്വത്തിന്* *കരുത്ത് പകർന്ന*
*കൊരമ്പയിൽ* *അഹമ്മദ് ഹാജി*

മുസ്ലിം ലീഗ്    പ്രസ്ഥാനവും    രാജ്യം തന്നെയും     പ്രതിസന്ധിയിലായ  സന്ദർഭത്തിൽ    രാഷ്ട്രത്തിന്റെ    ആത്മാവായ   മതേതര മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കാൻ    ഏറെ  അദ്ധ്വാനിച്ച  രാഷ്ട്രീയ നേതാവാണ്   ജനാബ് കൊരമ്പയിൽ
സമുന്നത ലീഗ് നേതാവായിരുന്ന  ഹസ്സൻകുട്ടി   കുരിക്കളാണ്  കൊരമ്പയിലിനെ   രാഷ്ടീയത്തിലേക്കാകർശിച്ചത്

എം.എസ്.എഫി ലൂടെ പൊതു രംഗത്ത്   വരുകയും   സ്വാതന്ത്ര്യാനന്തരം  കോൺഗ്രസ്സിൽ   ചേരുകയും   കെ.പി.സി.സി  അംഗമാവുകയും ചെയ്ത  കൊരമ്പയിൽ 1960 ൽ  സജീവ രാഷ്ട്രീയത്തിൽ നിന്ന്  മാറി നിൽക്കുകയും കലാകായിക സാംസ്കാരിക രംഗങ്ങളിൽ   ശ്രദ്ധയൂന്നി  പ്രവർത്തിക്കുകയും
എം.എസ്. ബാബുരാജ്   ,യേശുദാസ്  ,ഉറൂബ് ,പി.ഭാസ്കരൻ 'എസ്.കെ. പൊറ്റക്കാട്, കോഴിക്കോട് അബ്ദുൾ കാദർ  തുടങ്ങിയവരുമായി അടുത്ത  ബന്ധം   സൂക്ഷിക്കുകയും  ചെയ്തു

ഒരു ദശാബ്ദത്തിന്  ശേഷം   സി.എച്ച് മുഹമ്മദ്  കോയ സാഹിബിറേയും  പാണക്കാട്  പൂക്കോയ തങ്ങളുടേയും   പ്രേരണയാൽ  സജീവ രാഷ്ട്രീയത്തിലേക്കും  മുസ്ലിം ലീഗ്  തറവാട്ടിലേക്കും തിരിച്ചു വരുകയായിരുന്നു

 ,1977 ൽ മങ്കടയിൽ നിന്നും,80,82 87. വർഷങ്ങളിൽ   കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും    വിജയിച്ച്ഗ നിയമസഭാംഗമായ കൊരമ്പയിൽ   മികച്ച സാമാജികനുമായിരുന്നു

1986 ൽ    നിയമസഭാ ഡെപ്യൂട്ടി  സ്പീക്കറായ  കൊരമ്പയിൽ  87ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ  സ്വയം മാറി നിൽക്കുകയായിരുന്നു      

1991 ൽ   പി കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയാകുന്നതോടെയാണ്    കൊരമ്പയിൽ  പാർട്ടി  ജന.സെക്രട്ടറി യാ കുന്നത്

മരണപ്പെട്ടുമ്പോൾ   മുസ്ലിം ലീഗിന്റെ   രാജ്യസഭാംഗം കൂടിയായിരുന്ന   അദ്ദേഹം    നിരവധി  നിയമസഭാ  സമിതികളിൽ അംഗമായും   പ്രവർത്തിച്ചിരുന്നു

മഅദനിയുടെ   രംഗ പ്രവേശവും  ബാബരി മസ്ജിദിന്റ   തകർച്ചയും    സേട്ട് സാഹിബ്  അടക്കം പാർട്ടിയിൽ  നിന്നും വിട്ടു പോവുകയും  ചെയ്ത   സന്നിഗ്ധ ഘട്ടത്തിൽ   പാർട്ടി നിലപാട്     അണികളെ   ബോദ്ധ്യപ്പെടുത്തുന്നതിൽ     കൊരമ്പയിൽ ഹാജി സാഹിബ്    ശ്രമകരമായ ദൗത്യമാണ്   നിർവ്വഹിച്ചത്

വിമർശകർക്ക്   വിശദമായി മറുപടി നൽകുന്ന   കൊരമ്പയിലിന്റെ .  ശൈലി     എല്ലാ വിധ ആശയ കുഴപ്പങ്ങൾക്കും  അറുതി വരുത്തുകയായിരുന്നു

രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോഴും ആരെയും  വ്യക്തിഹത്യ നടത്താതിരിക്കാനും  ബഹുമാനപൂർവ്വം  അഭിസംബോധന  ചെയ്യാനും    അദ്ദേഹം പ്രത്യേകം   ശ്രദ്ധിച്ചു

രാജ്യത്ത്   ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ഉണ്ടാവേണ്ടതിന്റെ അനിവാര്യത   നിരന്തരം   ഓർമ്മപ്പെടുത്തുന്നതായിരുന്നു    അദ്ദേഹത്തിൻറ്റെ   ഓരോ പ്രസംഗവും

വൈകാരികതയുടെയും   തീവ്രവാദത്തിന്റെയു അഗാധ   ഗർത്തത്തിലേക്ക്    കാലിടറി വീഴുമായിരുന്ന   യുവതയെ    മതേതര ജനാധിപത്യത്തിന്റെ റ   രാജ പാതയിലേക്ക്   വഴി നടത്തുന്നതിൽ  കൊരമ്പയിലിന്റെ    പ്രഭാഷണങ്ങളും   ലേഖനങ്ങളം    വഹിച്ച പങ്ക്      നിസ്സാരമായിരുന്നില്ല

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  ,ഉമർ ബാഫഖി തങ്ങൾ  എന്നിവരോടൊപ്പം   സംഘടന സംവിധാനം ശക്തമാക്കാൻ   അദേഹം     നേതൃത്വം നൽകി  

1994: 'ൽ  നടന്ന   മുസ്ലിം ലീഗ്  സംസ്ഥാന  സമ്മേളനവും    ,സംസ്ഥാന തലത്തിൽ നടത്തിയ    അവകാശ സംരക്ഷണ   ജാഥയുമൊക്കെ    അദ്ദേഹത്തിന്റെ    സംഘാടക   പാടവം   വിളിച്ചോതുന്നതായിരുന്നു

മോയിൻ കുട്ടി  വൈദ്യർ    സ്മാരക സമിതി      ചെയർമാൻ     എന്ന നിലയിൽ      കൊണ്ടോട്ടിയിലെ  സ്മാരകം   പൂർത്തികരിക്കുന്നതിലും      അദ്ദേഹം സജീവ ശ്രദ്ധ പുലർത്തി
മികച്ച    ഫുട്ബോളർ കൂടിയായിരുന്നു    മഞ്ചേരിയിലെ   പ്രശസ്ത  കുടുംബാംഗമായിരുന്ന   കൊരമ്പയിൽ

2003    മെയ്   12 ന്    ആ മഹാനുഭാവൻ  എഴുപത്തിരണ്ടാം വയസ്സിൽ   ഈ   ലോകത്തോടു    യാത്രയായി

കൊരമ്പയിൽ മുഹമ്മദ് ഹാജി  റിയം   ഹജ്ജുമ്മ ദമ്പതികളുടെ 'മകനായി      1930' ജൂലൈയിലായിരുന്നു   അദ്ദേഹത്തിന്റെ   ജനനം

(ഭാര്യ സൈനബ    കൊരമ്പയിൽ ഗ്രൂപ്പ് ചെയർമാൻ   ഡോ  മുഹമ്മദലി    ഏക മകൻ)

*മുസ്തഫ മച്ചിനടുക്കം*