2017, ജൂലൈ 3, തിങ്കളാഴ്‌ച

മായാത്ത ഓർമ്മകളിൽ പി.എം.എസ്.എ

മുസ്ലിം ലീഗ്  സംസ്ഥാന   അദ്ധ്യക്ഷനും    മതേതര കേരളത്തിന്റെ    ആത്മീയ    ആചാര്യനുമായിരുന്ന        പാണക്കാട്   പി.എം.എസ്.എ    പൂക്കോയ    തങ്ങൾ    മൺമറഞ്ഞ്       നാല്പത്തി    രണ്ട്  വർഷം     പിന്നിടുമ്പോഴും    മറക്കാതെ    ഓർമിക്കപ്പെടുകയാണ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് പി എം എസ് എ പൂകോയ തങ്ങള്പണക്കാട്ട് കോലായിൽ പരസഹസ്രം ആളുകളുടെനൂറായിരം പ്രശ്നങ്ങൾക്ക്പരിഹാരം ഉണ്ടാക്കി കൊടുത്ത തങ്ങളുപ്പാപ

കോൺഗ്രസ്സിലൂടെ  പൊതു രംഗത്ത് വരുകയും    ചാക്കിരി   അഹമ്മദ് കുട്ടി സാഹിബിന്റെ  പ്രേരണയാൽ   മുസ്ലിം ലീഗിലെത്തുകയും ഹൈദരാബാദ് ആക്ഷൻ കാലത്ത് ഹരിത പതാക പിടിച്ചതിന്റെ പേരില് ജയിൽ വാസം അനുഭവികേണ്ടി വരുകയും   ചെയ്തവ ധീരനായ നായകൻ     സൗമ്യ നെങ്കിലും      കരുത്തുറ്റ  നിലപാടിന്റെ     ഉടമയായിരുന്നു  പൂക്കോയ തങ്ങൾ

മലപ്പുറം    ജില്ലക്ക്  വേണ്ടി  ഉറച്ച   നിലപാടുമായി  മുമ്പിൽ   നിന്ന  തങ്ങൾ  ജില്ലാ   മുസ്ലിം ലീഗിന്റെ  പ്രഥമ   പ്രസിഡന്റായി പ്രവർത്തിച്ചു

മലപ്പുറത്തിന്റെ   മണ്ണിൽ
വിദ്വേഷത്തിന്റേയും     അസഹിഷ്ണുതയുടെയും    ചെറിയ    ലാഞ്ചന പോലും ഇല്ലായ്മ ചെയ്ത്       മത സൗഹാർദത്തിന്റെ   ഈറ്റില്ലമാക്കി   മാറ്റുന്നതിൽ പണക്കാട്    പൂക്കോയ തങ്ങൾ    അങ്ങേയറ്റത്തെ   ജാഗ്രത
പുലർത്തി    

സമുദായങ്ങൾ   തമ്മിലെന്ന പോലെ       സമുദായത്തിനകത്തും   അനുരഞ്ജനത്തിന്റെ   വക്താവായി    എല്ലാവർക്കും   സ്വീകാര്യനായി   തങ്ങൾ  നില  കൊണ്ടു   
 
സയ്യിദ് അബ്ദുറഹ് മാൻ ബാഫഖി തങ്ങളുടെ വിയോഗ ശേഷം (1973 - 74) മുസ്ലിം ലീഗ് പിളര്പ്പിന്റെ വേദനയും യാതനയും അനുഭവിച്ച ഘട്ടത്തിലാണ് 
ആത്മീയ ചെയതന്യമായിരുന്ന തങ്ങൾ  സംസ്ഥാന അധ്യക്ഷ  പദം അലങ്കരിക്കുന്നത്  

1975 ജൂലൈ6 നു കേരളക്കരയെ കണ്ണീരിലാഴ്ത്തിആ മഹാനുഭാവൻ മണ്മറഞ്ഞുപോയി