2021, ജനുവരി 8, വെള്ളിയാഴ്‌ച

സി.പി എം കുതന്ത്രം

സി.പി എം കുതന്ത്രം  തിരിച്ചറിയുക


                                    മുസ്ലിം ലീഗിന്റെ അര റാത്തൽ ഇറച്ചിക്ക് വേണ്ടിയാണ്     ഇന്ന്   സകലരും കണ്ണു വെക്കുന്നത്          മുഖ്യമായും സി.പി. എം     അധികാര ദുര മൂത്തവർ  അത് നഷ്ടപ്പെടാതിരിക്കാനും .തുടർ ഭരണത്തിനും വേണ്ടിയുള്ള വ്യഗ്രതയിലാണ്      യു.ഡി. എ ഫി ന്റെ നായകസ്ഥാനം    കോൺഗ്രസ്സിനാണെങ്കിലും അതിന്റെ നട്ടെല്ല്  ലീഗാണ് എന്നവർക്ക്   നിശ്ചയമുണ്ട്       തരാതരം പോലെ നക്കി കൊല്ലാനും ഞെക്കി കൊല്ലാനുമുള്ള ശ്രമം അവർ നടത്തി കൊണ്ടിരിക്കും    എന്നതിൽ സംശയമില്ല.       ലീഗിനോടുള്ള കലിപ്പ്   ഇന്ന് തുടങ്ങിയതല്ല 1969 മുതൽ.   ആരംഭിച്ചതാണ്        കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം 1967ൽ ഇരു കമ്മ്യൂണിസ്റ്റുകളും ലീഗും ഉൾകൊള്ളുന്ന സപ്തകക്ഷി മന്ത്രിസഭയുടെ തകർച്ചക്ക് ശേഷം      നീണ്ട 10 വർഷം സി.പി എം ന്   ഭരണം കിട്ടാക്കനിയായി മാറിയതിന് പിന്നിൽ  മുസ്ലിം ലീഗായിരുന്നു  എന്നവർക്ക് ബോദ്ധ്യമുണ്ട്          ചേലാട്ട് അച്ചുത മേമേനോൻ എന്ന സി.പി ഐ നേതാവിന്റെ രാജ്യസഭാംഗത്വം രാജി വെപ്പിച്ച്  കേരള മുഖ്യനാക്കിയത് ലീഗായിരുന്നല്ലോ      ലീഗിൽ വിമത സ്വരമുയർത്തിയുണ്ടായ അഖിലേന്ത്യ ലീഗിന്റെ സഹായം കൂടി ചേർന്നപ്പോഴാണ്    1980 ൽ നായനാർ മുഖ്യമന്ത്രിയാവുന്നത്      പിന്നീട്  ശരീഅത്ത് വിവാദ കാലത്ത് ഇ.എം എസ്സും സി.പി എം ഉം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ലീഗ് മുന്നണി വിടുകയും ലീഗുകൾ ഒന്നാവുകയും ചെയ്തതോടെ       1987 ൽ സി പി എം കുന്തമുന തിരിച്ചത് ലീഗിന് നേരെയായിരുന്നു       ഇന്നും അതേ തന്ത്രമാണ് അവർ സ്വീകരിക്കുന്നത്      ലീഗിന് സ്ഥിരമായി ലഭിക്കുന്ന സീറ്റുകളിൽ പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥികളാക്കി     വിജയം നേടാനുള്ള പദ്ധതി യായിരുന്നു അന്ന് ആവിഷ്കരിച്ചത്         പിന്തിരപ്പന്മാരും മതമൗലിക വാദികളുമായിട്ടാണന്നവർ  ലീഗിനെ വിശേഷിപ്പിച്ചത്          1990 ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ.     ഞങ്ങൾ സദ്ദാമിന്റെ കൂടെയാണെന്ന് പറഞ്ഞ് വിജയം നേടിയ നായനാർ.    ഒരിടവേള ലീഗ്  യു ഡി എഫ്‌ വിട്ട സന്ദർഭം നോക്കി തുടർ ഭരണം ലക്ഷ്യമാക്കിയപ്പോഴും പ്രതിബന്ധം തീർത്തത്   ലീഗിന്റെ യു.ഡി എഫ് പുന പ്രവേശനമായിരുന്നു     രാജ്യമാസകലം  കോൺഗ്രസ്സ് ക്ഷയിച്ചപ്പോഴും    കേരളക്കരയിൽ  മാനം കാക്കുന്നത്  സുദൃഡമായ ഐക്യ മുന്നണി സംവിധാനവും    അതിൽ ലീഗിന്റെ പങ്കാളിത്തവുമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്     ലീഗിന് നേരെ കുന്തമുന. തീർക്കാൻ. സി പി എം പിണറായി യുഗത്തിൽ ശ്രമിക്കുന്നത്          എന്നതിൽ സംശയമില്ല.          വളരെ അപകടകരമായ സാഹസമാണ്    സി പി എം കാണിക്കുന്നത് എന്നതിൽ സംശയമില്ല.      ലീഗ് ക്ഷയിക്കുകയും ഐക്യമുന്നണി ശിഥിലമാവുകയും ചെയ്യുമ്പോൾ.   മറുഭാഗത്ത്     നേട്ടം കൊയ്യുക ബി.ജെ പി യായിരിക്കും എന്ന് കാണാതെയല്ല     അവരീ തന്ത്രം പുറത്തെടുക്കുന്നത് അപ്പോൾ പിന്നെ   ലീഗും യു ഡി. എഫും ദുർബലമായിരിക്കുന്നു ബി.ജെ. പിയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് മാത്രമേ സാദ്ധ്യമാവൂ എന്ന   ക്യാപ്സ്യൂൾ.   പുറത്തെടുക്കാനാണ് ഭാവം           നിക്ഷിപ്തമായ രാഷട്രീയ താത്പര്യങ്ങൾക്കായി      സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തെ  കേരളിയ പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു          മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടി ഇതര വിഭാഗങ്ങൾക്കിടയിൽ  ഭീതി വിതക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ   യു.പി മുഖ്യൻ യോഗി ആദിത്യ നാഥിനെ  കോപ്പിയടിക്കുകയാണ്    ചെയ്യുന്നത്          കേരളീയ പൊതു സമൂഹത്തിൽ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളുപരി ബഹുസ്വരതയുടെ  സൗരഭ്യം പടർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   എന്ന്     കേരളത്തിന്റെ ചരിത്രം നമ്മോട് വിളിച്ച് പറയുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.                                              പച്ചകൊടി പിടിച്ച്    ഒരു പഞ്ചായത്ത് മെമ്പർ പോലും ആ വില്ലെന്ന്    ലീഗുകാരനെ നോക്കി പരിഹസിച്ചവർ    അയ്യോ കേരളം  മൊത്തം ലീഗിന്റെ നിയന്ത്രണത്തിൽ ആവാൻ പോവുകയാണെന്ന് നിലവിളിക്കുന്ന കാഴ്ച്ച ഏറെ രസാവഹവും      ഒരർത്ഥത്തിൽ ഇവരുടെ തന്നെ ജൽപ്പന്നങ്ങൾക്കുള്ള മറുപടിയുമാണ്      അരപ്പട്ട കെട്ടിയ കാക്കാമാരുടേയും കാച്ചി തുണിയുടുത്ത ഉമ്മമാരുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് കേരളത്തിലുണ്ടാവില്ലെന്ന്   നമ്മെ കളിയാക്കി പറഞ്ഞവരാണിവർ.      മുസ്ലിം സമുദായം  വിദ്യാഭ്യാസമ്പന്നമായാൽ പിന്നെ ലീഗിന് പ്രസക്തിയുണ്ടാവില്ലെന്ന്    സാക്ഷാൽ ഏലങ്കുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വെളിപാടുണ്ടായപ്പോഴാണ്     മുത്ത് സി. എച്ച്  എം.എസ് എഫി ന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട്  കോരിത്തരിപ്പിക്കുന്ന പ്രസംഗം നടത്തിയത്            * *ലീഗ്   ഇവിടെ എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകൾ അനുവദിക്കും  നാടാകെ കോളേജുകൾ നൽകും    എന്റെ മക്കൾ വിദ്യാഭ്യാസം നേടും     ഒപ്പം മുസ്ലിം ലീഗും വളരും       അത് കാണാൻ ഞങ്ങൾക്ക് യോഗമുണ്ടാവുമോ എന്നറിയില്ല*   സി. എച്ചിന്റെ പ്രഖ്യാപനം അക്ഷരം പ്രതി പുലർന്നിരിക്കുന്നു   തദ്ദേശ സ്ഥാപനങ്ങളിൽ വരെ  ബിരുദ്ര ധാരികളായ വനിതാ മെമ്പർമാർ അടക്കം ലീഗിന്റെ കോണിയിലൂടെ വിജയ പീഠം കയറിയി       സി. എച്ചിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നല്കുകയാണ്            പിന്നെ ലീഗിന് മാത്രം അസ്പൃശ്യത കൽപ്പിക്കാൻ മാത്രം ലീഗ് എന്തെങ്കിലും അരുതായ്മ നടത്തിയിട്ടുണ്ടോ ?     രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഭരണാധികാരികളെ ലീഗ് സംഭാവന ചെയിതിട്ടില്ലേ       കുറഞ്ഞ നാളുകളാണെങ്കിലും അന്തസ്സോടെ കേരളത്തിന്റെ മുഖ്യ മന്ത്രി യായി    സി.എച്ച്  അവരോധിക്കപ്പെട്ടില്ലേ           ലോക ഉച്ചകോടികളിലും ഐക്യ രാഷ്ട്ര സഭയിലും ഇന്ത്യയുടെ നാവായി നിലപാടു പറയാൻ ഇ അഹമ്മദ് സാഹിബിന്  സാധിച്ചില്ലേ ?       ഇന്ദിരയും രാജീവും ,മൻമോഹനും ,നരസിംഹ റാവുവും മാത്രമല്ല സാക്ഷാൽ വാജ്പേയ് പോലും അദ്ദേഹത്തിന്റെ  പ്രാഗത്ഭ്യത്തെ അംഗീകരിച്ചില്ലേ    അഹമ്മദ് സാഹിബിന്റെ ഉപദേശം വിദേശ കാര്യ വകുപ്പ് ഉപയോഗപ്പെടുത്താറുണ്ടെന്ന്          സുഷമ സ്വരാജ്    പാർലമെന്റിൽ പോലും സമ്മതിച്ചിട്ടില്ലേ    എന്നിത്യാദി ചോദ്യങ്ങൾക്ക്     ബ ബ ബ ബ്ബ.   പറയാതെ മറുപടി പറയാൻ    എലിയെ കൊല്ലാൻ ഇല്ലം ചുടുന്നു എന്ന് പറഞ്ഞ പോലെ    കേവല  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി    മലയാളക്കരയുടെ സാമൂഹ്യാന്തരീക്ഷം മലി മസമാക്കാൻ ശ്രമിക്കുന്ന.      സി.പി എമ്മിന്റെ ആശാൻമാർക്കു   സാധിക്കുമോ ?                



 *മുസ്തഫ മച്ചിനടുക്കം

വൈസ് പ്രസിഡന്റ്   
ചെമ്മനാട് പഞ്ചായത്ത് മസ്ലിം ലീഗ്