2016, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ചന്ദ്രികയിലലിഞ്ഞ റഹിം മേച്ചേരി

ചന്ദ്രികയിലലിഞ്ഞ റഹീം മേച്ചേരി######################


മുസ്തഫ മച്ചിനടുക്കം*********************************

ഒളവട്ടൂർ ഗ്രാമത്തിൽ 1947 ജനിച്ച റഹീം മേച്ചേരി സ്കൂൾ പഠന കാലത്ത് തന്നെ എഴുതി തുടങ്ങി. ആദ്യ കാലങ്ങളിൽ കഥയും ,കവിതയും എഴുതിത്തുടങ്ങിയമേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രധിപരുമായി മാറി.എം എസ് എഫ് ന്റെയും യൂത്ത് ലീഗിന്റെയും വളർച്ചയിൽ മെച്ചേരിയുടെ സേവനം വിലമതിക്കനാവാത്തതാണ് .മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ ചരൽകുന്നു ക്യാമ്പിൽ വിജയ ശില്പിയായിരുന്നുഅദ്ദേഹം. അദ്ദേഹത്തിലെ എഴുത്ത് കാരനെ തിരിച്ചറിഞ്ഞ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ തന്നെയാണ് മേച്ചേരിയെ ചന്ദ്രികയിലെക്ക് വിളിപ്പിച്ചത്‌ .സി എച്ച് ന്റെ അരുമ ശിഷ്യനായിരുന്നുഅദ്ദേഹം, നേരെ തിരിച്ചുംസീ എച്ചിനെ ജീവന് തുല്യം സ്നേഹിച്ചു മേച്ചേരി .സി എച്ച് എന്ന വ്യക്തിയെ മാത്രമല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയുംഖായിദ് എ മില്ലത്ത് അടക്കമുള്ള നേതാക്കളെയും, അവർ ഉയർത്തിപിടിച്ച ആദർശത്തെയും മേച്ചേരി നെഞ്ചിൽ കൊണ്ട്‌ നടന്നു.സീ എച്ച് മുഹമ്മദ്‌ കോയക്ക് ഒപ്പവും ശേഷവും മുസ്ലിംലീഗിന് വേണ്ടി തൂലിക പടവാളാക്കിപോരാടിയ ഹരിത പോരാളിയായിരുന്നു അദ്ദേഹം .സി എച്ചിനു യഥാര്ത പിന്ഗാമി ആയിരുന്നു ചന്ദ്രികയിൽ മേച്ചേരി. ഇടക്കാലത്ത് പ്രവാസി ആയെങ്കിലും ഏറെക്കാ'ലം ചന്ദ്രികയെ പിരിഞ്ഞിരിക്കാൻഅദ്ദേഹത്തിനായില്ല.രാഷ്ട്രീയ ലേഖനങ്ങൾ കൊണ്ട് ചന്ദികയെ സമ്പുഷ്ടമാക്കിയകരങ്ങളിൽ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങളും പിറവിയെടുത്തു. വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ വലിയ നേതാക്കളുടെ പ്രസംഗത്തെ ക്കാൾരാഷ്ട്രീയ എതിരാളികളുടെനാക്കും വാക്കും നിശബ്ദമാക്കാൻ മേച്ചേരി യുടെ തൂലികക്ക് കഴിഞ്ഞു .ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വളരാത്ത ഒരു കാലത്ത് മേച്ചേരിയുടെ ലേഖനംകാത്തിരുന്നു കൊണ്ടായിരുന്നു പല വിഷയങ്ങളിലും പ്രവത്തകർ എതിരാളികൾക്ക് മറുപടി നല്കിയിരുന്നത് .ആയിരക്കണക്കിന് ലേഖനമെഴുതിയ മേച്ചേരി യുടെ ഒരു വാചകം പോലും ആശയ കുഴപ്പം ഉണ്ടാക്കുകയോ തിരുത്തെണ്ടിയോ വന്നില്ല.ചന്ദികയെ കൂടാതെ പല പത്രങ്ങളിലും ആർ എം എന്ന തൂലികനാമത്തിൽ അദ്ദേഹം എഴുതിയിരുന്നു .ഇ .എം എസ്‌ ,ഗോവിന്ദ പിള്ള തുടങ്ങി മാര്ക്സിസ്റ്റ് സൈധാന്തികർക്കും,ദേശാഭിമാനിക്കും തുടര് ലേഖനം എഴുതി വെള്ളം കുടിപ്പിക്കാൻ അദ്ധേഹത്തിന്റെ തൂലികക്ക് സാധിച്ചു .മുസ്ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്കുംആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയാൻ മേച്ചേരിക്ക് കഴിഞ്ഞു .അക്ഷരര്തത്തിൽ ലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക.മേച്ചേരി ഇരിക്കുന്ന സദസ്സിൽ ചരിത്രം പറയാൻ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു എന്നും ചരിത്രം ഓര്ക്കുകയും ഒര്മ്മിപ്പിക്കുകയും ചെയ്യാനും മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. പ്രസിദ്ധ ചരിത്രകാരനും മേച്ചേരിയുടെ കൂടെപ്രവര്ത്തിക്കുകയും ചെയ്ത എം സി വടകര ഒരു ഓർമ്മകുറിപ്പ് തന്റെ ജൂനിയർ ആയ മേച്ചേരിയെ കുറിച്ച് എഴുതി."1970 കളിൽ മുസ്ലിം ലീഗിൽ കലാപം ഉണ്ടായപ്പോൾ പ്രധാനപെട്ട പാർട്ടി എഴുത്തുകാരെല്ലാം മറുപക്ഷം ചേർന്നപ്പോൾ പാണക്കാട് തങ്ങളുടെയും സീയെച്ചിന്റെയുംപക്ഷത്ത് ഉറച്ചു നിന്ന് കൊണ്ട് മേച്ചേരി നയിച്ച ലേഖന യുദ്ധം മറക്കാൻ കാലമായില്ല, അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിം ലീഗാണ് ഇന്ന് കാണുന്ന ലീഗ് "2004 ഓഗസ്റ്റ്‌ 21 പുലർകാലത്ത് ചന്ദ്രിക പത്രത്തോടൊപ്പം പോയ ജീപ്പ് അപകടത്തിൽ മരണം വരിച്ച മേച്ചേരിയുടെ അന്ത്യയാത്രയും 'ചന്ദ്രിക'യോടൊപ്പംതന്നെ ആയത് ഒരു നിയോഗമാവാം.1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര് സ്‌കൂള്, വാഴക്കോട് ഹൈസ്‌കൂള്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.1972 മുതല് 79 വരെ ചന്ദ്രിക സബ് എഡിറ്റര്. 83' വരെ ജിദ്ദയില്. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായിഅംഗീകാരം. കൊയമ്പത്തൂര് സി.എച്ച് അവാര്ഡ്, സി.എ. വാഹീദ് സ്മാരക അവാര്ഡ്, അല് ഐന് കള്ച്ചറല് സെന്റര് അവാര്ഡ്, ഫുജൈറ കള്ച്ചറല് സെന്റര് അവാര്ഡ്, അബൂദാബി മലയാളി വെല്ഫെയര് അസോസിയേഷന് അവാര്ഡ് എന്നിവ ലഭിച്ചു. കേരള പത്രപ്രവര്ത്തകയൂണിയന്റെ സജീവ പ്രവര്ത്തകനായിരുന്നു. ഇന്ത്യന് ഫെഡറേഷന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്ട്രോള് ബോര്ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയംഗം, മോയിന്കുട്ടി വൈദ്യര് സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള് വഹിച്ചു.മുസ്ലിംലീഗ്: വിമര്ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന് മുസ്ലിങ്ങള്-വസ്തുതകള്, കര്മപഥത്തിന്റെകാല്നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള് രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്, ഷബ്‌ന എന്നീ മക്കളുണ്ട്.2004 ആഗസ്ത് 21 ന് വാഹനാപകടത്തില്മരിച്ചു.

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ലോക്സഭയിലെ മുസ്ലിം ശബ്ദം

ഇന്ത്യൻ പാർലിമെന്റിൽ മുസ്ലിം ലീഗിന്റെ പ്രധിനിതി കളായി വിജയിച്ചു പോയ എം പി മാർ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ മാത്രം ശ്രദ്ധ ഊന്നിയവരല്ല


മറിച് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷ ത്തിന്റെ ആധികാരിക ശബ്ദമായി മാറുവാൻ അവര്ക്ക് സാധിച്ചു ഏറ്റവും പ്രഗൽഭരായ ആളുകളാണ് എന്നും മുസ്ലിം ലീഗിനെ പ്രധിനിതീകരിച്ചത്


ഭരണ ഘടന നിര്മ്മാണ സഭയിൽ അംഗങ്ങളായ മുഹമ്മദ്‌ ഇസ്മയിൽ സാഹിബും പോക്കര് സാഹിബും മുസ്ലിം വ്യക്തി നിയമ സംരക്ഷണത്തിനും
വഖഫ് സ്വത്ത് അന്യധീനപെട്ടു പോകുന്ന വിഷയത്തിലും ശക്തമായ പോരാട്ടം തന്നെ നടത്തുകയുണ്ടായി  

1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ നിന്നും മുസ്ലിം സമുദായം ഒഴിവാക്കപെട്ടതു പോക്കര് സാഹിബിന്റെ ഏകാംഗ പോരാട്ടം കൊണ്ട് മാത്രമായിരുന്നു

ഇന്ത്യൻ പാർലിമെന്റിൽ
മുസ്ലിം ലീഗിന്റെ ഇരട്ട കുട്ടികളെ പോൽ പ്രവര്തിച്ചവരാനു സേട്ട് സാഹിബും , ബനാത്ത് വാല സാഹിബും

ഓരോ വിഷയവും ഗ്രഹ പാഠം ചെയ്ത് സഭയിലെത്തിയ അവർ ന്യുന പക്ഷ അവകാശ നിഷേധ സന്ദർഭങ്ങളിൽ എല്ലാം ഈറ്റ പുലികളെ പോലെ ചീറിയടുത്തു

വര്ഗീയ കലാപങ്ങൾ നടന്നിടത്തെല്ലാം അവർ ഓടിയെത്തി
ഒന്നാം വാജ്‌ പായ് മന്ത്രി സഭയുടെ സമയത്ത് ബനാത്ത് വാല സാഹിബ്‌ എല്ലാ സമ്മേളന ദിവസവും സഭയിൽ
ഗര്ജ്ജനം തന്നെ നടത്തി

മഹാരാഷ്ഹ്ട്ര നിയമസഭയ്ക്ക് അകത്തും പുറത്തും ശിവസേനയ്ക്കും
ബാൽ താക്കറെയുടെ ധിക്കാരത്തിനും എതിരെ നിരന്തരം പോരാടി  

ജാമിയ മില്ലിയ യുടെ ന്യുന പക്ഷ സ്വഭാവം എടുത്ത് കളയാനുള്ള നീക്കം , ഷാ ബാനു ബീഗം കേസ് വിധിയുടെ പശ്ചാത്തലത്തിൽ വ്യക്തി നിയമ സംരക്ഷണത്തിനും ,ഏക
സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കതിനെതിരെയും സേട്ട് സാഹിബും ,ബനാത്ത് വാല സാഹിബും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്


രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വര്ഗീയ കലാപങ്ങൾക്കെതിരെ എന്നും ലോക്സഭയിൽ മുസ്ലിം ലീഗിന്റെ ശബ്ദമുയര്ന്നു

ഭീവണ്ടി ,നെല്ലി ,മീററ്റ് ,ഭഗൽപൂർ തുടങ്ങി എണ്ണ മറ്റ കലാപങ്ങൾ സേട്ട് സാഹിബും ബനാത്ത് വാല സാഹിബും പാർലിമെന്റിൽ ഉന്നയിച്ചു ഇരകള്ക്ക്
വേണ്ടി പോരാടി

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു


ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ്‌ കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി

ഗുജറാത്ത്‌ വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ്‌ പാർലിമെന്റിൽ വികാര നിര്ഭാനായി പൊട്ടി തെറിച്ചു

ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബും ബഷീര് സാഹിബും നടത്തിയ പരിശ്രമവും മറക്കാവതല്ല


ഒപ്പം പലപ്പോഴും സലാഹുദീൻ ഉവൈസി ,സയ്യിദ് ശഹബുദ്ധീൻ ,തുടങ്ങി ഇതര പാർട്ടി അംഗങ്ങളുടെ സഹകരണം കൂടി തേടിക്കൊണ്ട് സഭക്കകത്ത് ഐക്യ നിര ഉണ്ടാക്കാനും ലീഗ് മുന്നിട്ടിറങ്ങി

മൻമോഹൻ ഗവണ്മെന്റിൽ അന്ഗമായി ഒട്ടേറെ പദ്ധതി അന്ഗീകരിപിക്കാൻ അഹമ്മദ് സാഹിബിനു സാധിച്ചു ന്യുന പക്ഷ ക്ഷേമത്തിന് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്
യു പി എ ഭരണത്തിലാണ്

മോഡി ഭരണ കാലഘട്ടം മുതൽ നടന്നു കൊണ്ടിരിക്കുന്ന ജന വിരുദ്ധവും അസഹിഷ്ണുത പരവുമായ നടപടികൾക്കെതിരെ എല്ലാ സമ്മേളന കാലത്തും അഹമ്മദ് സാഹിബും ,ഇ ടി മുഹമ്മദ്‌ ബഷീര് സാഹിബും
ശബ്ദിച്ചു കൊണ്ടിരിക്കുന്നു


കഴിഞ്ഞ സമ്മേളന സമയത്ത് നാലു സുപ്രധാന
ബില്ലുകൾക്കു ഇ.ടി അവതരണാനുമതി നേടിയെടുത്ത്ടുണ്ട്  



 ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നാല് ബില്ലുകള്‍ക്ക് ലഭിച്ച അവതരണാനുമതി ചരിത്രപ്രാധാന്യമുള്ളതായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നതിനു പ്രത്യേക നിയമം ആവശ്യമാണെന്നതുള്‍പ്പെടെയുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ നാലു ബില്ലുകളാണ് ലോക്‌സഭയില്‍ അനുമതി നേടിയത്്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (5) പ്രകാരം സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സാമൂഹ്യമായും വിദ്യാഭ്യാസപരമായുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും എസ്.സി എസ്.ടി എന്നിവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട്. ആര്‍ട്ടിക്കിള്‍ 16 (4) ഉദ്യോഗനിയമനങ്ങളിലും അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഇന്നത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ അവ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ മേഖലയില്‍ പുറം തള്ളപ്പെട്ടുപോവാനുള്ള പ്രധാന കാരണം ഇതാണ്. അതിനാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാധികമായി ഈ രണ്ട് മേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനപ്പെട്ട ഒരു ബില്ലിലൂടെ ഇ.ടി ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ന്യൂനപക്ഷങ്ങളുടെ സംവരണത്തിനെതിരെ ആര്‍എസ്എസ് പ്രമുഖര്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ വന്ന ഇടിയുടെ ബില്ല് പാര്‍ലമെന്റില്‍ ശ്രദ്ധയാകര്‍ഷിച്ചു.ഭരണഘടനയുടെ 1950ലെ പട്ടിക ജാതി ഓര്‍ഡര്‍ പ്രകാരം ഈ വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കും കൂടി ബാധകമാക്കി നേരെത്തെ ഒരു ഭേദഗതി വന്നിരുന്നു. ഇതിന്റെ പരിധിയില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഭരണഘടനാ ഭേദഗതിയും ഇ.ടി ആവശ്യപ്പെട്ടു. പട്ടികജാതി/വര്‍ഗങ്ങളില്‍പെട്ടവര്‍ക്കും സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന പ്രവേശത്തിനും ഉദ്യോഗ നിയമനത്തിലും ജനസംഖ്യാനുപാധിക സംവരണം ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇതിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഭരണഘടനാനുസൃതമായി സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇത് കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാത്തതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി. എസ്.സി/എസ്.ടി വിഭാഗത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണന മുസ്‌ലിംങ്ങള്‍ക്കും നല്‍കണമെന്ന കാര്യം രംഗനാഥ് മിശ്ര കമ്മീഷനടക്കം ശുപാര്‍ശ ചെയ്തതാണ്.

മുന്നാമത്തെ ബില്‍ രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ ദേശീയ മുഖമായ അലിഗഢ് മുസ്്‌ലിം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു. 1920ലെ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം പ്രകാരം അലിഗര്‍ ക്യാമ്പസിലെ മുസ്‌ലിം പള്ളിയുടെ 15 കി.മീ.ന് ഉള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന തടസ്സവാദമാണ് ഇക്കാലം വരെ ഉന്നയിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്‌സിറ്റിയെ അധികാരപ്പെടുത്തുന്ന വിധം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്യണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത തന്നെയും അവരുടെ ക്യാമ്പസിലെ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് 50% നേരിട്ട് യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം ലഭിക്കുമെന്നുള്ളതാണെന്ന് ഇടി വ്യക്തമാക്കി.

മിനിമം വേജസ് പുതുക്കുവാന്‍ ഇപ്പോള്‍ നിശ്ചയിച്ച കാലാവധി 5 വര്‍ഷമാണ്. ഇതു മൂന്നു വര്‍ഷമായി ചുരുക്കുക എന്നതും മിനിമം വേജസ്സിനെ ജീവിത നിലവാര സൂചികയുമായി ബന്ധിപ്പിക്കണമെന്നുള്ളതും മിനിമം വേജസ്സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നതിന് മാത്രമായി ഡപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ളതുമാണ് നാലാമത്തെ മിനിമം വേജസ്സ് ബില്ലിലൂടെ ഇടി നിര്‍ദ്ദേശിച്ചത്്.


      മുസ്തഫ മച്ചിനടുക്കം


2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഇന്ത്യൻ മുസല്മാന്റെ അഭിമാനമായി പോക്കര് സാഹിബ്‌

ബി. പോക്കർ സാഹിബു ബഹാദൂർജനനം : 1890 മരണം : 1965;ജൂലൈ 29 പിതാവ്‌ : ചാലക്കണ്ടി പീടികയിൽ കുട്ട്യത്ത മാതാവ് : ബഡേക്കണ്ടി മറിയുമ്മമലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണംഎന്നാ നിവേദനവുമായി അദ്ധേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽമുന്പന്തിയിലും പോക്കർ സാഹിബുഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത്‌ ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ധേഹം സേവന പ്രവർത്തനങ്ങളിൽഏർപ്പെട്ടു. അതോടെ പൊതു രംഗത്ത്‌ ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ"മാപ്പിള അമിലിയറേഷൻ കമ്മിറ്റി"രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.മുസ്ലിംകളുടെ വിദ്യാഭാസ നവോത്ഥാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത്‌ ഇന്ത്യ മുസ്ലിം എഡുക്കേഷൻ സോസൈറ്റിയും, കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷനും സ്ഥാപിച്ചു.1930 മുതൽ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ്‌ നാഷനളിസ്റ്റ്‌ പാർട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും 1937 ൽ മൽസരിച്ചത് മലയാള നാട്ടിൽ സർവ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുൽ റഹിമാൻ ബാഫക്കി തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എതിരായിരുന്നു. പോക്കർ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖ്‌ി തങ്ങൾ ഉൾപ്പെടെ യുള്ളവരെ ലീഗിലേക്ക് ആകർഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം. അവലംബം: എം സി വടകര)). 1946 ൽ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് മദിരാശിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങൾ എഴുതിചെർക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.1952 ൽ മലപ്പുറത്ത് നിന്നും 1957 ൽ മഞ്ചേരിയിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയിൽ എത്തി. പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടുഅദ്ദേഹത്തിന്റെ ഇടപെടൽ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിർത്തുന്നതിൽ നിർണ്ണായകമായി. മുസ്ലിം ലീഗിന്റെ എകാംഗമായിരിക്കെ, നെഹ്‌റു ഉൾപ്പെടെയുള്ളവരുടെ ആദരം നേടി,      ന്യൂന പക്ഷ വിഷയങ്ങളിൽ ആധികാരികമായി തന്റെ നിലപാടുകൾ സഭയെ ബോധ്യപ്പെടുത്താൻ പോക്കർ സാഹിബിനു കഴിഞ്ഞു.മുസ്ലിം ലീഗിന് ഒരു ലോകസഭ സീറ്റ് കൊണ്ട്എന്ത് ചെയ്യാൻ പറ്റും എന്ന ചോദ്യം പരിഹാസ്യ പൂർവ്വം ഉന്നയിച്ച മഹാ മേരുക്കളെ    ഇളിഭ്യരാക്കി കൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൽ പോക്കര് സാഹിബ്‌ ശക്തമായ ഇട പെടൽനടത്തിയത്
'

മിസ്റ്റർ പോക്കർ അങ്ങ്  ഇന്ത്യൻ മുസ്ലിങ്ങളുടെ മാനം കാത്തുഎന്ന് മൌലാന ആസാദിന് തുറന്നു പറയേണ്ടി വന്നു      ഭരണ ഘടന നിര്മ്മാണസഭയിലും ന്യുന പക്ഷഅവകാശവുമായി ബന്ധപ്പെട്ട പല വിഷയത്തിലും പോക്കര്സാഹിബിന്റെ നിർദേശങ്ങൾ അന്ഗീകരിക്കപെട്ടുഒരു വേള മുസ്ലിം ലീഗിനെനഖശികാന്തം വിമര്ശിച്ചനെഹ്രുവിന്റെ . വാക്കുകൾ പുല്ലുവില കല്പിച്ചു തള്ളികളയുകയാണ് എന്ന്പാലക്കാടു ലീഗ് സമ്മേളനത്തിൽ ധൈര്യ സമേതം പ്രഖ്യാപിക്കാൻ പോക്കര് സാഹിബിനു മടിയെതുമുണ്ടായില്ല വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കർ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായിരുന്നു. 1965 ജൂലൈ 29 നു മരണമടഞ്ഞു: