2016, ഡിസംബർ 6, ചൊവ്വാഴ്ച

പത്തായക്കോടൻ സീതി ഹാജി

മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെഓജസ്സും ആർജ്ജവവും ഒത്തിണങ്ങിയ ഏറനാടിന്റെ പ്രിയപുത്രൻ എടവണ്ണയിലെ പത്തായ കോടൻ സീതി ഹാജിയില്ലറത്ത കേരളത്തിന് കാൽ നൂറ്റാണ്ട് കേരള നിയമസഭയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച കേവലം ഹാസ്യ കഥാ പാത്രമായിരുന്നില്ല സീതി ഹാജി നാടിനും സമുദാചത്തിനും വേണ്ടി അസ്വാനിച്ച ത്യാഗിയായിരുന്നു അദ്ദേഹം ഔപചാരിക വിദ്യാഭ്യാസ പദവികൾക്കപ്പുറംഉയർന്ന ചിന്തയും അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു മുസ്ലിം ലീഗി ൻറ്റെയും ചന്ദ്രികയുടേയുംമത സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയിലൊക്കെ സീതി ഹാജിയുടെ വിയർപ്പിന്റെ ഉപ്പ് രസമുണ്ടാകും 1991 ഡിസംബർ 5 നു കേരള ഗവ. ചീഫ് വിപ്പ് പദവിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

1932 ഓഗസ്റ് 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം വളരെ ദരിദ്ര പശ്ചാത്തലത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം മോഹിച്ചിട്ടു കാര്യമില്ലായിരുന്നു

ചെറുപ്പത്തിൽ തന്നെ മരമില്ലു തൊഴിലാളിയായി ചാലിയാറിലൂടെ തുരപ്പൻ കുത്തി മരം കടത്തിയ പത്തായക്കോടൻ സീതിക്കോയ സീതിഹാജി എന്ന മുസ്ലിം ലീഗ് നേതാവും തടി വ്യവസായിയുമായി മാറി തൊഴിലാളിയായിരിക്കെ ലീഗിനെ നെഞ്ചിലേറ്റി ലീഗ് പാട്ടുകൾ മൂളിപാടി തന്റെ വിഷമങ്ങൾ മറച്ച സീതി ഹാജി മുസ്ലിം ലീഗ് ജാഥകളിലെ നായകനും നേതാവുമായി വളരുകയായിരുന്നു    


ബാപ്പു കുരിക്കൾ കൈപിടിച്ചുയർത്തിയ സീതി ഹാജി സി എച്ചി ന്റെ നിഴൽ പോലെ കൂടെ നടന്നു ആകാരത്തിലും ശൈലിയിലും വരെ മാതൃകയാക്കി മുസ്ലിം ലീഗ് പിളർപ്പിന് അധികമാരും കൂടെയില്ലാത്തപ്പോൾ സി എച്ചിന് തുണയായി നിന്ന ഹാജി അണികൾക്ക് തണലായും ആവേശമായും പടർന്നു പന്തലിച്ചു ഏറനാടിന്റെ പ്രിയങ്കരനും കേരളം കണ്ട മികച്ച നിയമസഭാ സാമാജികനുമായി പേരെടുത്തു നർമ്മവും മർമ്മവും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷണം  


നായനാരും എം വി ആറും മായി സഭയിൽ പോരടിച്ചു ഹാജി അവരുമായും നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു

സി.പി.എം പുറത്താക്കിയ
എം.വി രാഘവനെ ഞങ്ങളുടെ പുതിയാപ്പിളയായി
സ്വീകരിക്കും എന്ന് സീതി ഹാജി പറഞ്ഞു
    മലബാറുകാർ പുതിയാപ്ലയെ സ്വീകരിക്കുന്ന പോലെ ഞങ്ങൾ
രാഘവനേയും സ്വീകരിക്കും

മണ്ടൽ കമ്മീഷൻ റിപ്പോർട്ടും ജാതി സംവരണവും സജീവ ചർച്ചയായ സന്ദർഭത്തിൽ സമ്പത്ത് കൊണ്ട് സാ മൂഹിക അസമത്വം ഇല്ലായ്മ ചെയ്യാൻ സാധ്യമല്ലെന്ന് സീതി ഹാജി ഇന്ത്യ ടുഡേ വാരികയിലെ അഭിമുഖത്തിൽ പറഞ്ഞത് ഓർത്ത് പോവുകയാണ്  

പണമാണ് പുരോഗതിയുടെ അളവ് കോൽ എങ്കിൽ ജില്ലാ കളക്ടറുടെ ശമ്പളത്തേക്കാൾ മീൻ വിറ്റ് കാശാക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട് പക്ഷേ പദവിയാണ് പ്രധാനം

തന്റെ നാലാം ക്ലാസ് ബിരുദത്തിന് വലിയ വിലയുണ്ടെന്ന് സീതി .ഹാജി പ്രായോഗിക ജീ വിതത്തിൽ തെളിയിച്ചു