2018, നവംബർ 23, വെള്ളിയാഴ്‌ച

രണ്ടാം യുവജന യാത്ര

*ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാംനമുക്കും*

പാണക്കാട്   സയ്യിദ്  മുനവ്വറലി  ശിഹാബ്  തങ്ങൾ  നയിക്കുന്ന   മുസ്ലിം  യൂത്ത്  ലീഗ്   യുവജന യാത്ര  നവം' 24 ന് അത്യുത്തര ദേശമായ  ഉദ്യാവരുത്ത്    വെച്ച്   ഉത്ഘാടനം  ചെയ്യപ്പെടുകയും   25 ന്  കുമ്പളയിൽ  വെച്ച്  പ്രയാണമാരംഭിക്കുകയും ചെയ്യുമ്പോൾ  തന്നെ   അതൊരു  ചരിത്രമാവുകയാണ്      മുസ്ലിം ലീഗ്    രാഷ്ട്രീയത്തിൽ   എന്നും  നേതൃസ്ഥാനീയരായിരുന്ന   പാണക്കാട്   നിന്നുള്ള   യുവ നായകൻ   കാൽനട സമരയാത്ര   നയിക്കുന്നു   എന്നത്   തന്നെ   കേരളത്തിന്   കൗതുകമാണ്          സയ്യിദ്  അബ്ദുൾ റഹ്മാൻ ബാഫഖി  തങ്ങളുടേയും    പി.എം എസ്. എ  പൂക്കോയ  തങ്ങളുടേയും   പേരമകനും   അതിലുപരി    മതേതര  കേരളം    മനസ്സിൽ  താലോലിക്കുന്ന      സയ്യിദ്  മുഹമ്മദലി  ശിഹാബ്    തങ്ങളുടേയും  പുത്രനുമാണീ  സമര നായകൻ   എന്നതും     ആവേശം  നൽകുന്നു
     മൂന്ന്    പതിറ്റാണ്ട്   മുമ്പ്   മഹാനായ സി.എച്ചിന്റെ   പുത്രൻ  എം.കെ മുനീർ നായനാർ  സർക്കാരിനെതിരായ   കുറ്റപത്രവുമായി    സമരകാഹളം   മുഴക്കി   കേരളത്തിന്റെ   രാഷ്ട്രീയ വിഹായസ്സിലെ   താരോദയമായി  മാറിയ   യുവജന യാത്രയെ   അനുസ്മരിപ്പിക്കുകയാണീ       യാത്രയും

ഈ   വിനീതന്    യൂത്ത് ലീഗിൽ  സജീവമാവാൻ   പ്രചോദനമേകിയതിൽ   യുവജന യാത്രയും   ഒരു കാരണമായിരുന്നു  എന്നോർക്കുന്നു
 
സി.മമ്മൂട്ടി     പി.പി.എ  ഹമീദ്    കുറുക്കോളി മൊയ്തീൻ  ,കളത്തിൽ അബ്ദുല്ല  ,എം.സി ഖമറുദ്ധീൻ, അബ്ദുൾ റഹ്മാൻ  രണ്ടത്താണി    തുടങ്ങിയവരൊക്കെ     അന്ന്   മുനീറിന്റെ  സഹയാത്രികരും  ഭാരവാഹികളുമായിരുന്നു

സംഘടനക്ക്  ആവേശമാവുക  എന്നതിനപ്പുറത്തേക്ക്   രാജ്യം നേരിടുന്ന     വെല്ലുവിളിയാണ്      യൂത്ത് ലീഗ്   പ്രമേയത്തിന്റെ   കാതൽ

വർഗ്ഗീയ മുക്ത ഭാരതം   അക്രമ രഹിത  കേരളം  എന്ന  മുദ്രാവാക്യത്തിന്    ലോക്സഭാ തിരഞ്ഞെടുപ്പ്    ഏറെ 'അകലത്തിലല്ലാത്ത ' സന്ദർഭത്തിൽ    പ്രസക്തി  പതിൻമടങ്ങ്    വർദ്ധിക്കുകയാണ്

സംഘപരിവാർ   അജണ്ടക്കനുസരിച്ച്    രാജ്യത്തെ   പരുവപ്പെടുത്തിയെടുക്കുകയാണ്     കേന്ദ്ര സർക്കാരും   ഭരണകക്ഷിയായ  ബി.ജെ പി.യും       ചെയ്ത് കൊണ്ടിരിക്കുന്നത്

രാജ്യത്തിന്റെ  ബഹുസ്വരതയെ  ഇല്ലായ്മ ചെയ്യുകയും    ചരിത്രത്തിൽ  നിന്ന്   തന്നെ     തിരസ്കരിക്കുകയും   ചെയ്യാനുള്ള   ഗൂഡ ശ്രമങ്ങൾ   അണിയറയിൽ   തകൃതിയായി നടക്കുമ്പോൾ   അതിനെതിരായ  മതേതര ഐക്യ ബോധം  രാജ്യമെങ്ങും ഉണ്ടായ്ക്കിയെടുക്കുകയെന്നതും      യൂത്ത്  ലീഗ്  ലക്ഷ്യമിടുകയാണ് 

പലപ്പോഴും   വർഗ്ഗീയതയെ   പ്രീണിപ്പിക്കുകയും  ' കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന   സമീപനങ്ങൾ   ഭരന്ന കൂട്ടത്തിന്റെ   ഭാഗത്ത്  നിന്നുമുണ്ടായിരുന്നെങ്കിലും     ഇത്രയം  പ്രകടമായി കേന്ദ്രമന്ത്രമാർ  വരെ   വർഗ്ഗീയ ആക്രോശം  നടത്തുന്ന '  അവസ്ഥ മോഡി  യുടെ    ആരോഹണത്തോടെയാണുണ്ടായിട്ടുള്ളത്

റഫേൽ  ഇടപാടിലെ അഴിമതിയും'    നോട്ട്  നിരോധത്തിലെ   മണ്ടത്തരവും  ഭരണരംഗത്തെ കെടു കാര്യസ്ഥതയമെല്ലാം     മറച്ചു പിടിക്കാൻ   റാം' മന്ദിർ      നെ   വീണ്ടും  ആയുധമാക്കുകയാണ്   മോദി  അമിത് ഷാ  .സഖ്യം

കേരളത്തിലേക്ക്  വരുമ്പോൾ   ശബരിമലയടക്കം  സംഘർഷഭൂമിയാകുന്ന  കാഴ്ചയാണ്     'പ്രത്യക്ഷത്തിൽ     ഫാഷിസ്റ്റ്  വിരുദ്ധതയാണ്  സർക്കാരിന്റെ തെങ്കിലും  വിശ്വാസികളെ   മുഴുവൻ  സംഘപരിവാർ  കൂടാരത്തിലേക്ക്  എത്തിക്കുകയാണോ   ചില  ഏക പക്ഷീയ   നടപടികൾ   എന്നും   ഭയക്കേണ്ടിയിരിക്കുന്നു

കേരളത്തെ   ഞെട്ടിച്ച   പ്രളയ ദുരന്തത്തത്തിന്  വിധേയരായവർക്ക്     സർക്കാർ വക  ആനുകൂല്യങ്ങൾ  ഇപ്പോഴും    പ്രഖ്യാപനത്തിൽ മാത്രമാണ്

രാഷ്ടീയ  കൊലപാതകങ്ങളും  നിർബാധം   തുടരുകയാണ്

മതേതര ഇന്ത്യയുടെ  വീണ്ടെടുപ്പിനും  കേരളത്തിന്റെ  പുനരുജ്ജീവനത്തിനും     വേണ്ടി   മുസ്ലിം യൂത്ത് ലീഗ്    യുവജന യാത്രക്കും
വർഗീയ മുക്ത ഭാരതം  അക്രമ  രഹിത  കേരളം  എന്ന  'മുദ്രാവാക്യത്തോടും  ഐക്യ ധാർഡ്യം    പ്രഖ്യാപിക്കാം 'നമുക്കും



        *മുസ്തഫ മച്ചിനടുക്കം*

2018, നവംബർ 4, ഞായറാഴ്‌ച

ഈ വെളിച്ചം ഊതിക്കെടുത്തരുത്

*_*ഇത് എന്റെ പ്രിയ സുഹൃത്തും ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ഡൽഹി ഓഫീസ് സെക്രട്ടറിയുമായ ലത്തീഫ് എഴുതിയ അനുഭവകുറിപ്പാണ്. നമുക്ക് തണലേകുന്ന ഈ പ്രസ്ഥാനത്തെ നിസ്സാര പ്രശ്നങ്ങളുടെ പേരിൽ നമ്മൾ തകർത്താൽ നമ്മെ കാത്തിരിക്കുന്നത് ഉത്തരേന്ത്യയിലേക്കാളും വലിയ ദുരന്തമായിരിക്കുമെന്ന് നാളെ ഈ പ്രസ്ഥാനത്തെ നയിക്കേണ്ട എന്റെ പ്രിയ സഹപ്രവർത്തകരുടെ മനസുകളിൽ ഒരു ഓർമ്മപെടുത്തലിന് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.*

കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈ ട്രിപ്ലികെനിൽ അന്തി ഉറങ്ങുന്ന ഖാഇദേ മില്ലത്തിന്റെ ചാരത്തു നിന്ന് സലാം പറഞ്ഞു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ  ശേഷിപ്പുകൾ തേടി നടന്നു തുടങ്ങിയതാ ഞാനും വാജിദും ഫാസിലും...
തീവണ്ടിയിൽ കിട്ടിയ പാതി സ്ലീപ്പർ ക്ലാസ്സിൽ ഞങ്ങൾ കൊൽക്കത്ത വരെ..
കയ്യിൽ പുസ്തകത്തിലാക്കി പൂർവ സൂരികളുടെ (സീതി സാഹിബ്‌, പോക്കർ സാഹിബ്‌, ബാഫഖി തങ്ങൾ, സി.എച്ച്, സേട്ട് സാഹിബ്‌, ബനാത് വാല സാഹിബ്‌, ശിഹാബ് തങ്ങൾ, സീതി ഹാജി, നാട്ടിക മജീദ് സാഹിബ്‌) കരളലയിപ്പിക്കുന്ന കഥകൾ ഉണ്ട്...
രണ്ടു ദിവസം കൊണ്ട് എല്ലാം വായിച്ചു.. ഞങ്ങൾ.. രക്തത്തിൽ ലീഗ് ലഹരി കയറി മുമ്പേ മറഞ്ഞ നേതാക്കളെ മുൻ നിറുത്തി കൊൽക്കത്തയിൽ തീവണ്ടിയിറങ്ങി നേരെ പിച്ച വെച്ചത് നോർത്ത് 24പർഗാന ജില്ലയിലേക്ക്..
അതെ 1971ൽ മുസ്‌ലിം ലീഗ് മന്ത്രിയായിരുന്ന ഹസനുസ്സമാന്റെയും MLA ഹാറൂൺ റഷീദിന്റെയും നാട്ടിലേക്ക്...
മൂന്ന് പതിറ്റാണ്ടോളം ചെങ്കൊടി നിഷ്ട്ടൂര താണ്ഡവമാടിയ ഗ്രാമങ്ങൾ...
ഒരിറ്റു കുടിനീരിന് പോലും നെട്ടോട മൂടുന്ന പിന്നോക്ക സമുദായം... വിദ്യ എന്തെന്നറിയാത്ത ഹതഭാഗ്യർ... പൂർവികരുടെ പിഴവിൽ നഷ്ടപെടുന്ന നാളകളെ കുറിച്ച് ആകുലതകളില്ലാത്ത ബാല്യങ്ങൾ...
നിലം പതിക്കാനായ ചോർന്നൊലിക്കുന്ന മസ്ജിദുകൾ..
പഴമയുടെ ചരമ ഗീതമോതുന്ന ചിതലരിക്കുന്ന പുൽ വീടുകളുടെ ഉമ്മറത്തു അന്തിമയങ്ങിയാൽ കണ്ണു തുറക്കുന്ന മണ്ണെണ്ണ വിളക്കുകൾ  കാണാം ..
പേരിന് പോലുമില്ലാത്ത മൺപാതകൾ..
മാറാല പിടിച്ച ഒന്ന് രണ്ടു പെട്ടിക്കടകൾ...
ഞങ്ങളുടെ നടത്തിനൊക്കെ ഒരുതരം മരവിപ്പ് പോലെ...
ഇനി ഞങ്ങൾക്ക് പോവാനുള്ളത് മുർഷിദാബാദിലേക്കാ..
അതെ.... 1970കളിൽ മലയാള മണ്ണിനെ CHഉം കൂട്ടരും അമ്മാനമാടിയപ്പോ ഇങ്ങകലെ  വങ്കനാടിന്റെ ലീഗ് ചരിത്രത്തിൽ എ.കെ.എ ഹസനുസമാനും അനുയായികളും തിലകം ചാർത്തിയ മുർഷിദാബാദിന്റെ മണ്ണിലേക്ക്...
കയ്യിലുളള സേട്ട് സാഹിബ്‌ (ഒരു ഇന്ത്യൻ വീര ഗാഥ) പറയുന്നുണ്ട് 1970കളിലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ചരിത്രം...
ഗോപാലപ്പൂരിന്ന് മുർഷിദാബാദിലേക് ലോക്കൽ തീവണ്ടി കയറിയപ്പോ മനസ്സിൽ മുഴുവൻ 1970കളിലെ ലീഗ് മാത്രമായിരുന്നു..
ഇങ്ങ് മലയാളക്കരയിൽ CHഉം ബാഫഖി തങ്ങളും, സീതി സാഹിബും മുടിചൂടാ മന്നന്മാരായി വിലസുന്ന കാലം..  അകലെ ഡൽഹിയിലെ ഇരു സഭയിലും മാറി മാറി ഖാഇദേ മില്ലത്തും സേട്ട് സാഹിബും  ഉമ്മത്തിന്ന് കാവൽ നിന്ന വർഷങ്ങൾ....
ബോംബെയുടെ തെരുവുകളിൽ സമുദായത്തിനു തെരുവ് വിളക്കായി ബനാത് വാല സാഹിബ്‌ കാവൽ നിന്ന ദിനരാത്രങ്ങൾ....
ഉത്തരേന്ത്യയിൽ വിഭജനത്തിന്റെ മറവിൽ ഒരു സമുദായത്തെ രാവന്തിയോളം കശാപ്പിന് വന്നവർക്ക് മുന്നിൽ വങ്കനാട്ടിന്റെ മണ്ണിൽ ജനിച്ച മണ്ണിനായി ഹസനുസ്സമാനും കൂട്ടരും നടത്തിയ ചെറുത്ത് നിൽപ്പിന്റെ കഥ പറയുന്ന ഇടവേളകൾ....
തമിഴന്റെ ഊരിൽ സമദ് സാഹിബിന്റെ നായകത്വത്തിൽ പടവെട്ടി ഉശിര്‌ കാട്ടിയ  ആണ്ടുകൾ.... 
ഉമർ ബാഫഖി തങ്ങളും, മമ്മു കേയി സാഹിബും, അടക്കമുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ ഈ സമുദായത്തിനായ് തള്ളിനീക്കിയ  മാസങ്ങൾ...
ഒന്നിനു പിറകെ മറ്റൊന്നായി ഓർമ്മകൾ മുർഷിദാബാദിലേക് ദൂരം കുറക്കുന്നുണ്ടായിരുന്നു....
അസൻസോളിൽ വണ്ടിയിറങ്ങി..  ഇനി 180 കിലോമീറ്റർ ലോക്കൽ ബസിൽ വേണം മുർഷിദാബാദിന്റെ കുഗ്രാമങ്ങളിലെത്താൻ.. 
പൊടിപിടിച്ച ഗ്രാമങ്ങൾ...  കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ..  ഇറങ്ങാനായപ്പോഴേക്കും ശുഭ്രവസ്ത്രം കരിയിൽ മുങ്ങിയിരുന്നു..
7 മണിക്കൂറെടുത്തു ഈ ചുകപ്പ് മാഞ്ഞ മണ്ണിൽ എത്താൻ ... താടി നിരച്ച 1970കളിൽ ബാക്കിയായ ലീഗുകാരിൽ  പലരും ഇന്നും മുസ്‌ലിം ലീഗിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത്  ഗ്രാമങ്ങളിൽ ഞങ്ങൾ നേരിൽ കാണുകയായി....
ഒരു കാലത്ത് AKM ഹസനുസ്സമാനും നാസിറുദ്ധീൻ ഖാനും, അഫ്താബുബുദ്ദിൻ അഹമ്മദും, ഹാറൂൺ റഷീദും, ബദ്‌റുദ്ധീൻ റഷീദും, മുഹമ്മദ്‌ സമൗനും ഈ ഉമ്മത്തിനായി പട പൊരുതി നിന്ന മണ്ണിൽ....
1971 ൽ ലീഗിന് 4 MLA ഉണ്ടായിരുന്ന ഗ്രാമങ്ങൾ.. 
1970കളിലെ ബംഗ്ലാദേശ് രൂപീകരണ കാലത്തുണ്ടായ അഭയാർത്തി പ്രയാണവും കോൺഗ്രസ് മുഖ്യൻ സിദ്ധാർഥ് ശങ്കർ റായിയുടെ സാധാരണക്കാരെ നട്ടം തിരിച്ച പരിഷ്കാരങ്ങളിൽ കോൺഗ്രസ് ക്ഷയിക്കുകയും കോൺഗ്രസിന്റെ മുസ്‌ലിം മോഹന വാഗ്ദാനങ്ങളിൽ വഞ്ചിതരായി മുസ്‌ലിം ലീഗിലെ ഒരു വിഭാഗം കൂറ് മാറിയതോടെ മുസ്‌ലിം ലീഗ് തളർന്നതും മാർക്സിസ്റ്റ്‌ പാർട്ടി ശക്തമാവാൻ കാരണമായി.. 
1988ലുണ്ടായ വർഗീയ കലാപത്തെ തുടർന്ന് കട്ര മസ്‌ജിദിൽ ജ്യോതി ബസുവിന്റെ സർക്കാർ നിസ്കാരത്തിനു അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു ഹസനുസമാന്റെ നേതൃത്വത്തിൽ കട്ര മസ്ജിദിൽ ലക്ഷത്തിൽ പരം മുസ്‌ലിംലീഗ് പ്രവർത്തകരെ സംഘടിപ്പിച്ചു നിസ്കാരത്തിനു പദ്ധതിയിട്ടതും സിപിഎം സർക്കാർ 144 പുറപ്പെടുവിച്ചതും ഹസനുസമാന് മസ്ജിദിൽ എത്താൻ പറ്റാതെ വന്നതും മുർഷിദാബാദ് ഒരു രക്തക്കളമാവാൻ കാരണമായി...  തുടർന്നു മുല്ലമാരുടെയും ഇമാമുമാരുടെയും ഇടയിലുണ്ടായ വിഭാഗീയത രൂക്ഷമാവുകയും മുർഷിദാബാദിൽ മുസ്‌ലിം ലീഗിനെ പാടെ  ഇല്ലാതാക്കുന്നതിന് വരെ ഇത് കാരണമായി... കൂടാതെ മുസ്‌ലിം ലീഗിലുണ്ടായ നിർഭാഗ്യകരമായ പിളർപ്പും കൂടി മുസ്‌ലിം ലീഗിനെ ഉത്തരേന്ത്യൻ മണ്ണിൽ നിന്നും പടിയിറക്കി..

-----------------------------------
1. ഹരിഹർപട 80% മുസ്‌ലിം പിന്നോക്കം  (രണ്ടു വട്ടം ലീഗ് MLA, മുഹമ്മദ്‌ ആഫ്താബുദ്ധീൻ, 1969,71)
2. ഭഗവാൻഗുള 82% മുസ്‌ലിം പിന്നോക്കം (1971ൽ ലീഗ് MLA സമാഉൻ വിശ്വാസ്)
3. നൗദ 75% മുസ്‌ലിം പിന്നോക്കം (നാസിറുദ്ധീൻ ഖാൻ മൂന്നു വട്ടം MLA, 1969,71,72. പിന്നീട് ഇയാൾ കോൺഗ്രസിൽ poyi) രണ്ടു മാസം മുമ്പ് മരിച്ചു..  ലീഗിൽ വരാൻ ഇഷ്ടമായിരുന്നു..
4. ജംഗിപ്പൂർ 77% മുസ്‌ലിം പിന്നോക്കം (ബദറുദ്ദീൻ അഹമ്മദ് 1971ൽ MLA)
5. ഗോബിന്ദർ ചന്ദർ മണ്ഡൽ (SC/ST) ലീഗ് MLA ആയിരുന്നു 1971ൽ  - ഇപ്പോൾ ജീവിച്ചിരിക്കുന്നു.

കടപ്പാട്    സത്താർ  കുറ്റൂർ