2020, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ആശയം ആവേശവും പകർന്ന് നൽകിയ സി.എച്ച്

കാലം കൊളുത്തി വെച്ച വഴി വിളക്ക്*



ചരിത്രത്തിന്റെ നാൽക്കവലയിൽ കാലം കൊളുത്തി വെച്ച വഴി വിളക്കായിരുന്നു മർഹും സി.എച്ച് മുഹമ്മദ് കോയ സാഹിബ്

ആരാന്റെ വെള്ളം കോരികളും വിറകുവെട്ടികളുമാവാതെ കേൾവിയും കേൾപ്പോരുമുള്ള അന്തസ്സുറ്റ സമുദായമായി കേരളീയ മുസ്ലിം സമൂഹത്തെ പരിവർത്തനത്തിന്റെ
പാതയിലേക്ക് നയിച്ച മഹാമനീഷി

മൂർച്ചയേറിയ വാക്കും നാക്കും അതായിരന്നു സീ യെച്ചിന്റെ ആയുധം

ആളുകളെ ആവേശം കൊള്ളിക്കാനുള്ള അർത്ഥരഹിതമായ വർത്തമാനങ്ങളായിരുന്നില്ല സി എച്ചിന്റേത്

മനസ്സകം മുഴുക്കെ സമുദായ സ്നേഹം വഴിഞ്ഞൊഴുകിയ നിസ്വാർത്ഥ സേവകനായിരുന്നു സി.എച്ച് 

ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴും പാർട്ടിയുടെ മഹത്വം അദ്ദേഹം നിരന്തരം ബോദ്ധ്യപ്പെടുത്തി കൊണ്ടേയിരുന്നു സി.എച്ച്‌  മൈനസ് ലീഗ്  ഈക്വൽ  ബിഗ് സീറോ എന്ന്   അണികളെ ഓർമ്മപ്പെടുത്തി 

എല്ലാ പദവികളേക്കാളും  ഇഷ്ടപ്പെടുന്ന വിശേഷണം ഖായി ദെ മില്ലത്തിന്റെ അനുയായി  എന്നതാണെന്ന്     അഭിമാനപൂർവ്വം പറഞ്ഞ സി.എച്ച് 

ആരോപണങ്ങളേയും ആക്ഷേപങ്ങളേയും നിഷ്പ്രഭമാക്കുന്ന മറുപടികൾ കൊണ്ട് ശ്രദ്ധേയനായ കോയാ സാഹിബ് 


ഒരുപാടു പേരേ കൈ പിടിച്ചുയർത്തിയ സി എച്ച്‌  ഒരിക്കലും അനർഹരെ  തിരുകി കയറ്റാൻ പദവിയും അധികാരവും ഉപയോഗിച്ചില്ല 


സമുദായത്തിന്റെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോഴും വർഗ്ഗീയ വാദി എന്ന ആക്ഷേപം കേൾക്കാൻ ഇടവരുത്താത്ത കറകളഞ്ഞ മതേതരവാദി കൂടിയായിരുന്നു സി എച്ച്

അദ്ദേഹം ഇട്ടേച്ച് പോയ സിംഹാസനം ഇന്നും ശൂന്യമാണ്



*✍🏻മുസ്തഫ മച്ചിനടുക്കം*

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഉമ്മ പോയൊരു വര്ഷം

എന്റെ ഉമ്മ  സി.എൽ സൈനബി റബ്ബിന്റെ വിളിക്കുത്തരം നൽകി കടന്നു പോയി  ഒരു കലണ്ടർ വർഷം പൂർണ്ണമുകയാണ് ആഗസ്റ്റ് 29 ന്  

പ്രിയ്യ സുഹൃത്തും അയൽവാസിയുമായ അസ്ലം വാട്ട്സ പ്പിൽ  കുറിച്ചിട്ട പോലെ    വീടിന്റെ പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ മുഖം  മനസ്സിൽ മായാത്ത ചിത്രമായി അവശേഷിക്കും    ഒരു പാട് പേരുടെ അനുസ്മരണ കുറിപ്പ് എഴുതിയിട്ടുള്ള   വിനീതനു ഉമ്മയെ കുറിച്ചും എഴുതണമെന്ന്    തോന്നുകയാണ്  പക്ഷേ സ്വന്തം ഉമ്മയെ കുറിച്ച് ഞാൻ തന്നെ എഴുതുന്നത് അനുചിതമാകുമോ എന്ന സന്ദേഹവുമുണ്ട്   പക്ഷേ മറിച്ച് ചിന്തിക്കുമ്പോൾ  ഞങ്ങളെ പിതാവിന്റെ കാലശേഷം    തള്ളക്കോഴി  കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത്  പോലെ  കരുതലോടെ വളർത്തിയ. ഉമ്മയെ കുറിച്ച് അല്ലാതെ    വേറാരെ കുറിച്ചാണ്  എഴുതേണ്ടത്        ബഹുഭാഷാ പണ്ഡിതൻ സമദാനിയുടെ   മാതാവിനെ കുറിച്ചുള്ള ഒരു പ്രഭാഷണം    വല്ലാതെ മനസ്സിൽ തട്ടിയതാണ്
 മാറിടത്തിലെ അമൃതകുംഭങ്ങളിൽ കുഞ്ഞു മക്കളെ  ചേർത്ത് പിടിച്ച് പാലൂട്ടുന്ന മാതാവിന്റെ സ്നേഹത്തിന് വിലയിടാനോ    പകരം നൽകാനോ   ഒരു മ ക്കൾക്കും സാധിക്കില്ലയെന്ന. യാഥാർത്ഥ്യം      ആ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്      

പന്ത്രണ്ടാം വയസ്സിൽ പിതാവ്  ഞങ്ങളെ പിരിഞ്ഞ് പോയത് മുതലിങ്ങോട്ട്   ഓരോ സംഭവങ്ങളും   തനിച്ചിരിക്കുമ്പോർ.  ഓർത്തു പോവുകയാണ്
ജീവിതത്തിൽ.   പലപ്പോഴും  മാതാവിനോട് കയർത്തിട്ടുണ്ടാവാം  പക്ഷേ പെട്ടെന്നുണ്ടാകുന്ന. ക്ഷോഭ പ്രകടനം എന്നതിനപ്പുറം    പിണക്കമായതിനെ കാണാനാവില്ല
മനസ്സിലുള്ളത് മുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹിക്കുന്നില്ല     വിചാരിച്ചാൽ തന്നെ  എഴുതി തീർക്കാനുമാവുകയില്ല

പ്രവാസത്തിന് മുമ്പ് കാസറഗോഡ് നഗരത്തിൽ ജോലി ചെയ്തിരുന്ന കാലം    രാത്രി വീട്ടിലെത്തുന്നത് വരെ മുഷിയാതെ കാത്തിരുന്ന.   ഉമ്മ. ചിലപ്പോൾ     എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ.  അക്കാലങ്ങളിൽ. ഏറെ വൈകുമായിരുന്നു  വിളിച്ച് പറയാൻ.  മൊബൈൽ ഇല്ലാതിരുന്ന കാലം        പാതിരാത്രിയാലും   വീട്ടിലെത്തിയുടനെ   ഉമ്മാക്ക് പറയാനുണ്ടായിരുന്നത്    വിശക്കുന്നില്ലേ    എന്തെങ്കിലും കഴിച്ചോളൂ എന്നായിരുന്നു     വർഷങ്ങൾക്കിപ്പുറം       ഇന്നും    അതേ ജാഗ്രത.  ഉമ്മക്കുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്  ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസമായിരുന്നു        നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ്    നാട്ടിൽ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിന്ന് ( സുൽസൺ) ഞാൻ.     അതു കൊണ്ട് തന്നെ  ആഘോഷതലേന്ന്    വീട്ടിലെത്താൻ വൈകാറുണ്ട്      ഇക്കഴിഞ്ഞ വർഷവും    പതിവിലും കുറച്ച് താമസിച്ചിരുന്നു         പിറ്റേന്ന് രാവിലെ     ഉമ്മയുടെ ചോദ്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഉമ്മയുടെ   ജാഗ്രത.  ഞാൻ തിരിച്ചറിഞ്ഞത്

നീ എപ്പഴാ  വന്നത്  അർദ്ധരാത്രി  വാതിൽ തുറന്ന്     നോക്കിയപ്പോൾ നിന്റെ ചെരുപ്പ്   അവിടെ കണ്ടിരുന്നില്ലല്ലോ    എന്നായിരുന്നു   ഉമ്മയുടെ ചോദ്യം
 മൂന്ന് മക്കളുടെ പിതാവായ ജീവിതത്തിന്റെ സിംഹഭാഗവും   പിന്നിട്ട മകന്റെ കാര്യത്തിൽ വരെ ശ്രദ്ധ വെച്ചിരുന്ന ഉമ്മയുടെ സ്നേഹത്തിന്  പകരം വെക്കാനുള്ളത്  പ്രാർത്ഥന മാത്രമാണ്

പ്രഭാത നമസ്കാരവും പ്രാഥമിക കർമ്മങ്ങളും ഒക്കെ കഴിഞ്ഞാൽ. പത്ര വായന പതിവാക്കിയിരുന്ന ഉമ്മ    ഒരു ദിവസം വായന മുടങ്ങിയാലോ  വൈകിയാലോ     അസ്വസ്തത പ്രകടിപ്പിക്കുമായിരുന്നു 

ഞങ്ങൾ മക്കളുടെ കാര്യം പോലെ തന്നെ     വീടും പറമ്പും    പരിരക്ഷിക്കുന്നതിലും  അവർ അതീവ ശ്രദ്ധ വെച്ച് പുലർത്തിയിരുന്നു 

37 വർഷങ്ങൾക്കപ്പുറം   പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക്  മാതാവും പിതാവുമെല്ല  ഉമ്മ തന്നെയായിരുന്നു

കുടുംബക്കാർക്ക് ദൈബുവും  അയൽക്കാർക്കും മറ്റും പ്രിയപ്പെട്ട ദൈബു മുആയും ആയിരുന്നു സി.എൽ. സൈനബി എന്ന ഞങ്ങളുടെ ഉമ്മ

ഉമ്മയുടെ   പാരത്രിക'ജീവിതം   സർവ്വ ശക്തനായ നാഥൻ.  സമാധാനവും സന്തോഷവും  നിറഞ്ഞതാക്കട്ടെ  എന്ന പ്രാർത്ഥനയോടെ 



     മുസ്തഫ മച്ചിനടുക്കം

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*

 *ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*


✍🏻. *മുസ്തഫ മച്ചിനടുക്കം*


എന്നെ   മുസ്ലിം ലീഗ്  ആക്കിയതാര്   എന്ന്    ഞാൻ തന്നെ   പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്     


പലരും  ലീഗുകാരായതിനുള്ള. മാനദണ്ഡങ്ങളായ.  കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാതലം ,നാട്ടിൽ ഭൂരിപക്ഷം  ലീഗുകാരാവുക തുടങ്ങിയ  തുടങ്ങിയ.   അനുകൂല സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും   ഞാൻ ലീഗിനെ   ഇഷ്ടപ്പെട്ടുവെങ്കിൽ


അതിന്  പ്രേരകമായ പല കാരണങ്ങളിൽ. ഒന്നെനിക്ക്    ഉറപ്പിച്ച് പറയാം   വായനാ താത്പര്യമാണെന്ന് 



പലചരക്ക് കടയിൽ പോയിരിക്കുമ്പോഴുള്ള മുഴിപ്പകറ്റാൻ വേണ്ടിയാണ്    ആദ്യമൊക്കെ അവിടെ കിടക്കുന്ന പത്രമോ വാരിക യോ  മറിച്ച്  നോക്കി തുടങ്ങിയത്       


വീട്ടിൽ പത്രങ്ങളൊന്നും വരുത്താതിരുന്ന നാളുകളിൽ.     പത്രം വായിക്കാൻ വേണ്ടി മാത്രം   കടകളിൽ പോയിരിക്കും     പലപ്പോഴും    ആദ്യ പേജും  സ്പോർട്സ്  പേജും മാത്രമാണ് വായിക്കുക.   


മാതൃഭൂമിയും ,മനോരമയും വായിച്ചു ശീലിച്ചതിനൊപ്പം  ചന്ദ്രിക യും   വായിച്ചു തുടങ്ങിയിരുന്നു   മറ്റ് പത്രങ്ങളിൽ നിന്നും വിഭിന്നമായി ചന്ദ്രിക കൈയ്യിൽ കിട്ടിയാൽ അതിന്റെ എഡിറ്റോറിയൽ പേജ് കൂടി    മറിച്ച് നോക്കുമായിരുന്നു    അതിന് കാരണം  വല്ലാത്തൊരു  മാസ്മരിക ശക്തിയുള്ള റഹിം മേച്ചേരിയുടെ      ലേഖനങ്ങളായിരുന്നു           മേച്ചേരിയുടെ ലേഖനങ്ങളാണ് മുസ്ലിം ലീഗിനെ  ആഴത്തിലറിയാനും   പഠിക്കാനും പ്രേരിപ്പിച്ചത്      


ഇത്  എന്റെ മാത്രം അനുഭവമായിരിക്കില്ല.എന്നെനിക്കുറപ്പുണ്ട്  

   

 പതിറ്റാണ്ടിനപ്പുറം   മുസ്ലിം ലീഗിലേക്ക്      ആളുകളെ    റിക്രൂട്ട് ചെയ്യാൻ '   കാരണക്കാരനായ എഴുത്ത് കാരനായാരുന്നു റഹിം മേച്ചേരിയെന്ന് പറഞ്ഞാൽ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല



നവ മാദ്ധ്യമങ്ങൾ കേട്ടറിവ് പോലുമാവാതിരുന്ന നാളുകളിൽ.  മുസ്ലിം ലീഗിന്റെ ആവേശം  സിരകളിൽ കുത്തിവെക്കാൻ മാത്രം മൂർച്ചയുള്ള തൂലികയുടെ  ഉടമയായിരുന്നു   റഹിം മേച്ചേരി


കേവലം ആവേശത്തിന്റെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയിരുന്നില്ല.  അദ്ദേഹം ചെയ്തിരുന്നത്    മറിച്ച്   മുസ്ലിം ലീഗിന്റെ ആദർശങ്ങൾ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ    അവതരിപ്പിക്കുകയായിരുന്നു   മേച്ചേരി 



ഖായിദെ മില്ലത്തിന്റെ പാതയും  ,സീതി സാഹിബിന്റെ  ദർശനങ്ങളും ,ബാ ഫഖി തങ്ങളുടെ ഔന്നത്യവും      സി.എച്ചിന്റെ പ്രഭാഷണങ്ങളും  ,പാണക്കാടിന്റെ സൗരഭ്യവും ,പോക്കർ സാഹിബിന്റെയും സേട്ട് സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പാർലമെന്റിലെ   ഇടി മുഴക്കങ്ങളും     മനസ്സിൽ തങ്ങി നിൽക്കും വിധം  എഴുതി പ്രതിഫലിപ്പിക്കാൻ.  മേച്ചേരിയോളം   സാധിച്ചവർ.  വേറെയുണ്ടാവുമോ എന്ന്  സംശയമാണ്


അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് ചരിത്രകാരൻ എം.സി വടകര.  ഒരു ഓർമ്മകുറിപ്പിൽ    മേച്ചേരിയെഴുതി യുണ്ടാക്കിയ ലീഗാണ്   ഇന്ന് കാണുന്ന.  മുസ്ലിംലീഗ്      എന്ന്   വിശേഷിപ്പിച്ചത്     


സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹവാത്സല്യത്തിന്      ഭാഗ്യം സിദ്ധിച്ച.  മേച്ചേരിക്ക് സി.എച്ചിനേയും ജീവനായിരുന്നു   അത് കൊണ്ട് തന്നെയായിരുന്നു പ്രവാസലോകത്ത് നിന്നും  ചന്ദ്രികയിലേക്ക്  തന്നെ മടങ്ങിവരുകയും  മുഴു ജീവിതം തന്നെയും പാർട്ടി പത്രത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തത്


സാദ്ധ്യതയുടെ  മേച്ചിൽപുറം    തേടി പോവാതെ   ജീവിതം മുഴുവൻ ചന്ദ്രികക്ക് വേണ്ടി ഹോമിക്കുകയായിരുന്നു അദ്ദേഹം        


വിസ്മരിച്ച് പോവുന്ന മൂല്യങ്ങളെയും   അവഗണിക്കപ്പെടുന്ന അവകാശങ്ങളെയും   

നിരന്തരമായി ഓർമ്മിപ്പിക്കുകയും    ചെയ്യുന്നതോടൊപ്പം   മുസ്ലിം ലീഗിന്റെയും സമുദായത്തിന്റെയും  പിന്നിട്ട നാൾവഴികളിലെ മഹാരഥന്മാരെ കുറിച്ചും    കൃത്യമായി   ഓർക്കുകയും സമൂഹത്തിന് പകർന്നു നൽകുകയും ചെയ്യുന്നതിൽ  റഹിം മേച്ചേരി നിർവ്വഹിച്ച.   പങ്ക്   'നിസ്തുലമായിരുന്നു


2004 ഓഗസ്റ്റ്   21 ന്റെ പുലർവേളയിൽ.  ചന്ദ്രകയുടെ പത്രക്കെട്ടുകളുമായി പോയ ജീപ്പ് അപകടത്തിൽ.  പെട്ടായിരുന്നു     പത്രാധിപരായിന്ന.   റഹിം മേച്ചേരിയുടെ    അന്ത്യം      


എഴുത്തിനോടും ആദർശത്തോടും നീതി പുലർത്തി എളിമയോടെ    ജീവിച്ച മേച്ചേരി   ഓർമ്മയിലെ ചന്ദ്രികയായി   എന്നും വിളങ്ങി നിൽക്കുക തന്നെ   ചെയ്യും    

'

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*

 *ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*



 കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിശ്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ് ,റഹ്മാൻ തായലങ്ങാടി ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കെ.എസ് സുലൈമാൻ ഹാജിയോടൊപ്പം കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    സാരഥ്യം വഹിച്ച് കൊണ്ട്  സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എം എസ് മുഹമ്മദ് കുഞ്ഞി എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം

രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബുമായൊക്കെ     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

1977 ലെ പൊതുതിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ പിളർപ്പിനുശേഷം നടക്കുന്നആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

അഖിലേന്ത്യാലീഗിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ ആരാവും മുസ്ലിംലീഗ് സ്ഥാനാർഥി എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമയം എതിരാളികൾ അവരുടെ സ്ഥാനാർത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിച്ചു കരുത്തനായ ബി എം അബ്ദുറഹിമാൻ

മുസ്ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്തോറും രാഷ്ട്രീയ ചർച്ചകൾക്ക് പ്രാധാന്യമേറിയ സന്ദർഭംകാസർകോട് മത്സരിക്കാൻ മുസ്ലിംലീഗിന് ആളില്ല എന്നരീതിയിൽ ദേശാഭിമാനിയും ലീഗ് ടൈംസും വാർത്തകൾ നൽകി

പക്ഷെ ആ സമയത്ത് നടക്കാവിലെ സി എച്ചിന്റെ ഭവനത്തിൽ മഹാനായ മർഹും ഓ കെ മുഹമ്മദ്കുഞ്ഞി സാഹിബ് അടക്കമുള്ള നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു അവസാനം അവർ സ്ഥാനാർത്ഥിയെ കണ്ടെത്തികാസർകോടിന്റെ ധീരനായ പ്രിയപുത്രൻ ടി എ ഇബ്രാഹിം എന്ന ഇബ്രയിൻച്ച !!

മുസ്ലിംലീഗിനും സി എച്ചിനും അഭിമാനപോരാട്ടം കൂടിയായിരുന്നു കാസർക്കോട്ടെ മത്സരം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആറായിരത്തിൽ പരം വോട്ടുകൾക്ക് വിജയം നേടി ടി.എ  എം.എ എ യായി 

എം എൽ എ ആയിരിക്കെ അസുഖംകാരണം .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മഹാനായ ടി എ യുടെ മരണം

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു


       


മുസ്തഫ മച്ചിനടുക്കം 

ഹരിത രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യമായ നഹാസാഹിബ്

 മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ  സൗമ്യ സാന്നിദ്ധ്യം കൊണ്ട് ' ശ്രദ്ധേയനായ 'അവുക്കാദർ കുട്ടി നഹാ സാഹിബിന്റെ ഓർമ്മകൾക്ക് ഓഗസ്റ്റ് 11 ന് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്


1920-ൽ. പരപ്പനങ്ങാടിയിലെ പ്രാഡവും സമ്പനവുമായ കുടുംബ പശ്ചാതരത്തിൽ ജനിച്ച നഹാ സാഹിബ് ആഢ്യത്വം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു


1988  ഓഗസ്റ്റ് പതിനൊന്നിനായിരുന്നു' അദ്ദേഹത്തിന്റെ അന്ത്യം     വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും   ഒരു പോലെവിശുദ്ധി കാത്തു സൂക്ഷിച്ച രാഷ്ട്രീയത്തിലെ  അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം.


മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും   കേരള പിറവിക്ക് ശേഷം 1957 മുതൽ 1987 വരെയുള്ള നിയമസഭകളിലെല്ലാം ഒരേ മണ്ഡലത്തിൽ നിന്ന് വിജയശ്രീലാളിതനായ നഹാ സാഹിബ്  1967 ൽ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള  സപ്ത കക്ഷി മന്ത്രിസഭയിയിൽ അംഗമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കളുടെ നിര്യാണത്തെ തുടർന്ന്   വന്ന ഒഴിവിൽ   1968 നവംബർ 9 ന്  തദ്ദേശ സ്വയം ഭരണ മന്ത്രിയായി    അധികാരമേറ്റു       തുടർന്ന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ട് (1969 70 ,70-  77) മന്ത്രിസഭകളിലും അംഗമായി ഭരണ രംഗത്തും കഴിവ് തെളിയിച്ചു പഞ്ചായത്തിന് പുറമേ ഫിഷറീസ് ,ഭക്ഷ്യം ,സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത അദ്ദേഹം   സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം മന്ത്രിസഭയിൽ ലീഗിന്റെ രണ്ടാമനായി     1977 ൽ നിലവിൽ വന്ന നിയമസഭയിൽ.  കെ. കരുണാകരൻ , എ.കെ.ആന്റണി ,പി.കെ. വാസുദേവൻ നായർ മന്ത്രി സഭകളിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു


പിന്നീട്    1982 ൽ അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിൽ.  സി എച്ചിന്റെ   വിയോഗശേഷം പകരക്കാരനായെത്തുകയും    ഉപമുഖ്യമന്ത്രിയാവുകയും പൊതു മരാമത്ത് വകുപ്പ്   കൈകാര്യം ചെയ്യുകയും ചെയതു  :    '

2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹ ചന്ദ്രിക പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

സ്നേഹ ചന്ദ്രിക  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

shihab_thangalഎം.ഇ.എസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു യു.എ ഇയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.വെള്ളിയാഴ്ച്ച രാത്രി മൂന്ന്‌ മണിക്ക്‌ അബൂദാബിയില്‍ നിന്ന്‌ വിമാനം കയറിയതാണ്‌.വിമാനത്തിനകത്തും ഉറങ്ങാനായിട്ടില്ല.ഉറക്കച്ചടവ്‌ മുഖത്തുണ്ടെങ്കിലും ഉന്‍മേഷം വെടിയാതെ രാത്രി 11 മണിക്കും കൊടപ്പനക്കല്‍ തറവാടിന്റെ സജീവതയായി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശകര്‍ക്കിടയിലാണ്‌.

ഇടക്കിടെ ടെലഫോണ്‍ ശബ്ദിക്കുന്നു.ശിഹാബ്‌ തങ്ങള്‍ തന്നെ നേരിട്ട്‌ കോളുകള്‍ക്ക്‌ മറുപടി നല്‍കുന്നു.ഏറെ ഫോണുകളും നാദപുരത്ത്‌ നിന്നാണ്‌.അവരിലേക്ക്‌ സാന്ത്വനത്തിന്റെ തെളിനീരായി അദ്ധേഹത്തിന്റെ ആശ്വാസവാക്കുകള്‍: പെയ്തിറങ്ങുന്നു.

“വിഷമിക്കാതിരിക്കൂ.എല്ലാറ്റിനും സര്‍വ്വ ശക്തന്‍ വഴി കാണിച്ചുതരും ഞങ്ങള്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്‌.”

ഫോണ്‍ വെച്ച ശേഷം ഞങ്ങളോടായി തങ്ങള്‍ പറഞ്ഞു.”നാദാപുരത്ത്‌ നിന്ന്‌ ഒരു സഹോദരിയാണ’. അവള്‍ ആകെ ഭയന്നിരിക്കുന്നു.അവളുടെ ആങ്ങളമാരൊക്കെ ഗള്‍ഫിലണത്രേ.വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണ്‌.അവര്‍ എന്നോട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ നൊമ്പരങ്ങള്‍ എണ്ണിപറയുകയായിരുന്നു.

അതിനിടെ തന്നെ കാണാന്‍ വന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ സമദ്‌ പൂക്കോട്ടൂരുമായി അല്‍പസമയം ചിലവഴിക്കുന്നു. പിന്നീട്‌ അകത്തു പോയി സ്വന്തമായി ചായയും കയ്യിലെടുത്ത്‌ അരികില്‍ വന്നിരിക്കുന്നു.

“എന്താ മുനീര്‍ ഈ സമയത്ത്‌”

മലയാള മനോരമക്ക്‌ വേണ്ടി ഒരു അഭിമുഖം വേണം. അല്‍പം സ്വകാര്യനിമിഷങ്ങളെ കുറിച്ച്‌. പിന്നെ കുറച്ച്‌ പഴയകാല സ്മരണകളും. ബുദ്ധിമുട്ടാകുമോ ?

‘ഹേയ്‌ ഇല്ല. എന്തൊക്കെയാ അറിയേണ്ടത്‌. പല മാസികകളിലുമായി കുറെയൊക്കെ വന്നതല്ലേ? ഇനി ആര്‍ക്കാണ്‌ ഈ വിഷയത്തിലൊക്കെ താല്‍പര്യം.
അങ്ങനെയല്ല. അങ്ങയെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ എന്നും സന്തോഷമാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ വലിയ ഒരനുഭൂതി നല്‍കുന്നു.

അതൊക്കെ പോട്ടെ എന്നാല്‍ ചോദ്യത്തിലേക്ക്‌ കടന്നോളൂ.

  • ബഹുമാനപ്പെട്ട തങ്ങള്‍ ഒഴിവ്‌ കാലം എങ്ങനെ ചിലവഴിക്കുന്നു. പ്രത്യേക താല്‍പര്യങ്ങള്‍ ?

ഒഴിവ്‌ സമയം നന്നേ കുറവാണ്‌.പക്ഷേ അങ്ങനെ ലഭിച്ചാല്‍ കുടുംബവുമായി ചിലവഴിക്കും.- പിന്നെ വീടിന്റെ പിന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. അവിടെയാണ്‌ കുറേ സമയം.

  • പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികളുണ്ട്‌ ?

പല തരം പൂക്കളുണ്ട്‌. പിന്നെ ബോണ്‍സായിയും

  • ബോണ്‍സായിയെ കുറിച്ച്‌ എങ്ങനെ അറിഞ്ഞു ?

പണ്ട്‌ വയനാട്ടില്‍ ഉഷ നഴ്സറി നടത്തിയ ഒരു സുഹൃത്തുണ്ടായിരുന്നു. ഇന്ന്‌ ജീവിച്ചിരിപ്പില്ല. രണ്ട്‌ മക്കളൂണ്ട്‌. അദ്ധേഹത്തിന്റെ നഴ്സറിയിലാണ്‌ ഒരു ആല്‍ മരത്തിന്റെ ബോണ്‍സായി കണ്ടത്‌.ആല്‍ മരത്തിന്റെ ഒരു ” മിനിയേച്ചര്‍” ഒരു ചട്ടിയില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ ക്ണ്ടപ്പോള്‍ കൌതുകം തോന്നി. അന്ന്‌ തൂടങ്ങിയതാണ്‌ ബോണ്‍സായി ശേഖരിക്കാന്‍. ഇന്ന്‌ നാലഞ്ച്‌ ബോണ്‍സായി വീടിന്റെ പിന്നിലെ പൂന്തോട്ടത്തിലുണ്ട്‌.അതില്‍ 12 വര്‍ഷം വളര്‍ച്ചയെത്തിയ ഒരെണ്ണമുണ്ട്‌.

2008071051330301

  • പൂക്കള്‍ ഇഷ്ടമാണോ ?

ഇഷടമാണെന്നോ ?നീലക്കുറുഞ്ഞി പൂത്തു എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അത്‌ തേടിപ്പോയിട്ടുണ്ട്‌.(ഇടുക്കിയില്‍ പൂത്ത്‌ നില്‍ക്കുന്ന പൂക്കള്‍ക്കിടയില്‍ ശിഹാബ്‌ തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ മുന്‍പ്‌ ഒരിക്കല്‍ അദ്ധേഹം കാണിച്ച്‌ തന്നപ്പോള്‍ ഞാനോര്‍ത്തു.)

  • ഈജിപ്തിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച്‌ ?

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്‌ കെയ്‌റൊവിലേത്‌.വിശ്വപ്രസിദ്ധമായ അല്‍ അസ്‌ ഹറിലും കെയ്‌റോ യൂണിവേര്‍സിറ്റിയിലും പഠിക്കാന്‍ അവസരമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.

  • സഹപാടികളിലെ പ്രമുഖര്‍ ആരൊക്കെയായിരുന്നു ?

മാലെ ദ്വീപ്‌ പ്രസിഡന്റ്‌ മാമൂസ അബ്ദുല്‍ ഖയ്യൂം, വിദേശകാര്യ മന്ത്രി ക്ഷഥ്‌ ജമാലും സഹപാടികളായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന മൌലാന പറവണ്ണയുടെ മകന്‍ മുഹമ്മദ്‌ ബഷീറടക്കമുള്ള കുറെ മലയാളി വിദ്യാര്‍ത്ഥികളും അവിടെ പഠിച്ചിരുന്നു.

  • അന്ന്‌ ഇഷടപെട്ട സാഹിത്യകാരന്‍ ആരായിരുന്നു ?

പ്രശസ്ഥ അറബി കാഥികനായ മുഹമ്മദ്‌ തൈമൂറിന്റെ കഥകള്‍ , അറബ്‌ ചിന്തകനായ അബാസ്‌ മഹമൂദ്‌ ഹഖാത്തിന്റെ പ്രശസ്ത അറബി പത്രമായ അല്‍ അഹ്‌റമിന്റെയും എഡിറ്റര്‍ മുഹമ്മദ്‌
ഹൈഖലിന്റെയും പ്രതിവര ലേഖനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു.

  • ഈജിപ്തിലെ അവിസ്മരണീയമായ ഓര്‍മകള്‍ ?

ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈജിപ്തില്‍ വന്നപോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച്‌ പണ്ഡിറ്റ്ജിയെ കാണാന്‍ അവസരമുണ്ടായി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആര്‍.കെ നെഹ്രുവായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെന്നപ്പോള്‍ അവിടെ നെഹ്രു മാത്രമല്ല, കേണല്‍ നാസറുമുണ്ട്‌. ചേരി രഹിത രാഷ്ട്ര സഖ്യത്തിന്റെ നായകരായി നെഹ്രു – നാസര്‍-ടിറ്റോ അച്ചു തണ്ട്‌ അന്ന്‌ ശക്തമാണ്‌. അവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. നെഹ്രുവിനും നാസറിനുമൊപ്പം ഞങ്ങള്‍ ഫോട്ടോ എടുത്തു. നെഹ്രുവിന്റെ ഓട്ടൊഗ്രാഫ്‌ അന്ന്‌ ഞാന്‍ വാങ്ങിയിരുന്നു.
al-khouri

  • പണ്ഡിറ്റ്ജിയുടെ പെരുമാറ്റത്തെ കുറിച്ച്‌ ?

വളരെ നല്ല പെരുമാറ്റമാണ്‌. കൊച്ചു കുട്ടികളോടപ്പം ഓടിച്ചാടി നടക്കും.അവരുടെ ചെവി പിടിച്ച്‌ തിരിച്ച്‌ തമാശയുണ്ടാക്കും.ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ നാസറിനോടപ്പം കാണുമ്പോള്‍ വളരെ റിലാക്സ്ഡ്‌ ആയി കാണപ്പെട്ടു. ഞങ്ങളോട്‌ സയന്‍സ്‌ കോഴ്സ്‌ കോളേജിലുണ്ടൊ എന്ന്‌ ചോദിച്ചു.സയന്‍സ്‌ വിഷയം അത്രയേറെ താല്‍പര്യമുള്ള വിഷയമായിരുന്നു. ഈജിപ്തില്‍ വെച്ച്‌ തന്നെയാണ്‌ പിന്നീട്‌ നമ്മുടെ രാഷ്ട്രപതിയായ സക്കീര്‍ ഹുസൈനെ ഞാന്‍ കാണുന്നത്‌.അന്ന്‌ അദ്ധേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ഹൂമയൂണ്‍ കബീറിനേയും കാണാന്‍ അവസരമുണ്ടായി.

  • ചെറുപ്പകാലത്ത്‌ ഏറെ എഴുതാറൂണ്ടായിരുന്നല്ലോ?

കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈജിപ്തിലെ പത്രപ്രവര്‍ത്തനം, സൂയസ്‌ കനാലും നാസര്‍ പദ്ധതിയും,ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍,ഇബ്‌നു സീനയുടെയും അല്‍ ബറൂനിയുടേയും ജീവചരിത്രം തുടങ്ങിയ ലേഖനങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്റെ ഒരു കഥ പരിഭാഷപ്പെടുത്തിയിരുന്നു.

  • പിതാവ്‌ പി.എം.എസ്‌.എ തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വീട്ടില്‍ എന്ത്‌ ചെയ്യുമായിരുന്നു?

മാളിക മുകളിലെ നിലയില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിയും. പല അറബ്‌ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഞാന്‍ വരുത്താറുണ്ടായിരുന്നു. വീട്ടില്‍ പിതാവിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ചായ കൊടുക്കുക എന്നതായിരുന്നു മറ്റൊരു ജോലി. അധിക സമയവും വായന തന്നെയായിരുന്നു.

  • ഒരിക്കല്‍ ഉസ്ബകിസ്ഥാന്‍ റേഡിയോയ്ക്ക്‌ പ്രബന്ധമയച്ചിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌?

വളരെ മുന്‍പ്‌, അന്ന്‌ ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു.മോസ്കോ ന്യൂസും മറ്റും വായിച്ച്‌ തയ്യാറാക്കിയ ലേഖനത്തിന്‌ സമ്മതം കിട്ടുകയുണ്ടായി.

  • മുമ്പൊരിക്കല്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റാകുന്നതിനു മുമ്പ്‌, ഹജ്ജ്‌ വൊളണ്ടിയര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അനുഭവങ്ങള്‍ ഒന്ന്‌ വിശദീകരിക്കാമോ?
  • അന്ന്‌ കപ്പലിലായിരുന്നു ഹജ്ജ്‌ യാത്ര. 700 ല്‍ പരം മലയാളി ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യലും, നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.അന്ന്‌ ആ കപ്പലില്‍ ഹജ്ജ്‌ വെല്‍ഫയര്‍ ഓഫീസറായിരുന്ന ഡോ.കരീമിനെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഈയ്യിടെ കാണൂകയുണ്ടായി. മറ്റൊരു വെല്‍ഫയര്‍ ഓഫീസരൂണ്ടായിരുന്നു, ഒരു ഹൈദരബാദുകാരന്‍.യാത്രക്കാരില്‍ പലര്‍ക്കും പനി പിടിച്ചിരുന്നു. കടല്‍ ഇളകിയാടൂമ്പോള്‍ ചിലര്‍ക്ക്‌ ചര്‍ദ്ധി വരും. 700 പേരെ സഹായിക്കാന്‍ രണ്ട്‌ ഹജ്ജ്‌ വൊളണ്ടിയര്‍മാര്‍ ആണ് ഉണ്ടായിരുന്നത്‌.മറ്റൊരാള്‍ പരേതനായപി.കെ ഉമ്മര്‍ഖാന്‍. രോഗം ബാധിച്ചവരെ ഡോക്ടറുടെ അടൂത്തെത്തിക്കാനും മരുന്ന്‌ നല്‍കാനുമൊക്കെ ഞങ്ങള്‍ സഹായികളായി ഉണ്ടാകും. എട്ട്‌ ദിവസം കൊണ്ടാണ്‌ മുബൈയില്‍ നിന്നും കപ്പല്‍ ജിദ്ധ തുറമുഖത്തെത്തിയത്‌ രോഗം ബാധിച്ചു വിഷമിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മ്മയായി നില്‍ക്കുന്നു.
  • രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം?

മുമ്പ്‌ ഏറനാട്‌ താലൂക്ക്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റായിരുന്നു. പിന്നെ പിതാവിന്റെ വിയോഗത്തിനു ശേഷം ബി.വി അബ്ദുള്ളക്കോയയും, സി.എച്ച്‌ മുഹമ്മദ്‌ കോയയും നിര്‍ബന്ധിച്ചപ്പോള്‍ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

  • ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.?

മിക്ക അറബ്‌-ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നെ ബ്രിട്ടന്‍, ഫ്രാന്‍സും.കിഴക്ക്‌ ഭാഗത്ത്‌ മലേഷ്യ – സിംഗപ്പൂര്‍.

  • ഈ രാജ്യങ്ങളില്‍ വെച്ച്‌ ഇഷ്ടപെട്ട രാജ്യം (സംസ്കാരം നോക്കുകയണെങ്കില്‍ )?

ഈജിപ്ത്‌ തന്നെ. കാരണം 5000 വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണ്‌.

  • അങ്ങ്‌ കാറില്‍ യാത്ര ചെയ്യുന്ന ആളാണല്ലോ.സ്വന്തമായി എപ്പോഴെങ്കിലും ഡ്രൈവ്‌ ചെയ്തിട്ടുണ്ടോ ?

പണ്ട്‌ ഡ്രൈവിങ്ങ്‌ പഠിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ തുടര്‍ന്നില്ല.

  • സ്ഥിരമായ വ്യായാമം വല്ലതും ഉണ്ടോ ?

ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. പണ്ട്‌ നന്നായി നടക്കാറുണ്ടായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നു കയറുക രസകരമായിരുന്നു. മലപ്പുറത്തെ കുന്നിന്‍ മുകളിലും പണ്ട്‌ എത്രയോ ഞാന്‍ നടന്നിട്ടുണ്ട്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (കോഴിക്കോട്‌ എം.എം സ്കൂളില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.അന്നത്തെ ഞങ്ങളുടെ സ്കൂളിലെ ബാഡ്മിന്റണ്‍ താരവും കോച്ചുമായിരുന്നു എം. ഹസന്‍കോയ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്ത അദ്ധേഹത്തെ ഈയിടെ വീണ്ടും കണ്ടുമുട്ടി.
thangal-muneer

  • വിവാഹം എങ്ങനെയാ നടന്നത്‌?

(ചിരിക്കുന്നു . ഉള്ള്‌ നിറഞ്ഞ ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ സൌന്ദര്യം ആ ചിരിയി്ല്‍ ഊറിവരുന്നു.) അത്‌ അങ്ങനെയങ്ങ്‌ നടന്നു.

സൌദി അറേബ്യയില്‍ നിന്ന്‌ യമനിലേക്ക്‌ മാറി താമസിച്ച പ്രവാചക കുടുംബത്തില്‍ നിന്ന്‌, പിന്നീട്‌ കണ്ണൂരിലെ അറക്കല്‍ രാജവംശത്തില്‍ നിന്ന്‌ വിവാഹം ചെയ്ത്‌ വളപട്ടണത്ത്‌ താമസമാക്കിയ അലി ശിഹാബുദ്ധീന്‍, അദ്ധേഹത്തിന്റെ പൌത്രന്‍ സയ്യിദ്‌ മുഹളാര്‍ പാണക്കാട്ട്‌ താമസമാക്കി. ആ യമനി സയ്യിദന്‍മാരുടെ പൌരാണിക പാരമ്പര്യവും , നൈലിന്റെയും പിരമിഡിന്റെയും നാട്ടില്‍ നിന്ന്‌ ആര്‍ജ്ജിച്ച വിജ്ഞാനവും കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ നിന്ന്‌ യാത്രകളിലൂടെ നേടിയ അനുഭവവും സമന്വസ്വമായി സമ്മേളിച്ചു ഒരു സംസ്കൃതിയുടെ സുഗന്ധം പരത്തി കൊടപ്പനക്കല്‍ തറവാട്ടില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പരിലസിക്കുന്നു.



2020, ജൂലൈ 22, ബുധനാഴ്‌ച

മുസ്ലിം ലീഗ് സംഘടനാ സാരഥികൾ

  കേരള സംസ്ഥാന രൂപീകരണ ത്തിന്റെ  ആഴ്ചകൾക്കകം  തന്നെ മസ്ലിം ലീഗിനും  സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയുണ്ടായി
1956 നവം 18ന്   നിലവിൽ വന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും ജന.സെക്രട്ടറി   കെ.എം സീതി സാഹിബുമായിരുന്നു        
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു പ്രഥമ ട്രഷറർ
ബി പോക്കർ സാഹിബ് ,ഉപ്പി സാഹിബ് ,കെ എം മൗലവി ,പൊയക്കര അബ്ദുൾ റഹ്മാൻ ഹാജി കാസറഗോഡ് ,തുടങ്ങിയവരൊക്കെ ഉപാദ്ധ്യക്ഷന്മാരും സി.എച്ച് മുഹമ്മദ് കോയ ,ഒകെ മുഹമ്മദ്.കുഞ്ഞി തുടങ്ങിയവർ
സെക്രട്ടറിമാരുമായിരുന്നു എന്നാണ് ലഭ്യമായ അറിവ്       

1959ൽ പുന . സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ എം കെ ഹാജി ട്രഷററും ബി. പോക്കർ സാഹിബ് ഉപ്പി സാഹിബ് , സേട്ട് സാഹിബ് ,,ബി.വി അബ്ദുല്ല കോയ ,എ ഹഖീം ജി ,വി.കെ പി അബ്ദുൾ കാദർ ഹാജി ,തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും   സി.എച്ച് മുഹമ്മദ് കോയയും ,കെ.എ. മുഹമ്മദും ജോ. സെക്രട്ടറിമാരുമായിരുന്നു (അന്ന് ജന. സെക്രട്ടിയെന്ന് പറഞ്ഞിരുന്നില്ല സെക്രട്ടറിയും ,ജോ. സെക്രട്ടറിമാരുമായിരുന്നു) 

1960 ൽ. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സ്പീക്കർ പദവി സ്വീകരിക്കാൻ തീരുമാനമായപ്പോൾ
കെ.എം സീതി സാഹിബ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിതനാവുകയും പകരം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സെക്രട്ടറിയായി വരുകയും ചെയ്തു  വി.കെ. പി അബ്ദുൾ ഖാദർ ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പട്ടു
1966-ൽ അദ്ദേഹത്തിന്റെ മരണശേഷം എം.കെ ഹാജി സാഹിബ് തന്നെ വീണ്ടും ട്രഷററായി വരുകയും ചെയ്തു      ഇതിനിടെ 1961 ൽ. ഏപ്രിൽ 17 ന് സ്ക്കപീക്കർ പദവിയിലിരിക്കേ തന്നെ കെ.എം സീതി സാഹിബ് ഇഹലോക വാസം വെടിയുകയും 1961 ജൂൺ 9 ന് സി എച്ച് പകരം സ്പീക്കർ ആവുകയും  ചെയ്തു  
(മെഹബൂബ് അലി ബേഗിനു ശേഷം സീതി സാഹിബ്  അഖിലേന്ത്യാ  ജന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) 1965 ജൂലൈ 29 നു  വൈസ് പ്രസിഡന്റായിരുന്ന പോക്കർ സാഹിബും മരണപ്പെടുകയുണ്ടായി  

കോൺഗ്രസ്സുമായുള്ള അസ്വാരസ്യം വർദ്ധിക്കുകയും ലീഗിനെ അവഹേളിക്കുന്ന കോൺഗ്രസ്സ് നിലപാടിൽ.  പ്രതിഷേധിച്ച് 1961 നവംബര 10 ന്  തന്നെ സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു രാജ്യസഭാംഗമായിരുന്ന സേട്ട് സാഹിബിന്  പകരം  സി.എച്ച് സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു 1962 ൽ ഒറ്റയ്ക്ക്  തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗിന്റെ  പ്രതിനിധിയായി കോഴിക്കോട്  നിന്നും ജയിച്ച സി.എച്ച് ,ഖായി ദെ മില്ലത്തിനൊപ്പം  ലോക്സഭാംഗമാവുകയും ചെയ്തു
 മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെയായിരുന്നു ഖായിദെ മില്ലത്തിന്റെ  വിജയം

1967 ലെ   കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ.സി.പി.എം ,സി .പി ഐ അടക്കം  ഒരുമിച്ച് മത്സരിക്കുകയും '  മുസ്ലിം ലീഗ് 
സപ്തകക്ഷി  മന്ത്രിസഭയിൽ ഭരണ പങ്കാളിത്തം നേടുകയും സി.എച്ച് മന്ത്രിയാവുകയും ചെയ്തപ്പോൾ യു.എ ബീരാൻ സാഹിബ് ആക്ടിംഗ് സെക്രട്ടറിയായി   1968ൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന. ടി .എം സാവാൻ കുട്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പിന്നീട് പി.എസ് സി അംഗമായും ,ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ടിയത്തിലേക്ക് തിരിച്ച് വന്നില്ല സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന് ശേഷം    
1972-ൽ ഹമീദലി ഷംനാട് സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നു

1973-ൽ ബാഫഖി തങ്ങളുടെ നിര്യാണ ശേഷം പാണക്കാട് പി.എം. എസ്. എ പൂക്കേrയ തങ്ങളാണ് സംസ്ഥാന അദ്ധ്യക്ഷനായി വരുന്നത്      ഈ കാലയളവിലാണ് മുസ്ലിം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടാവുന്നതും    അഖിലേന്ത്യാ മുസ്ലിം ലീഗ്    രൂപീകരിക്കപ്പെടുന്നതും   ജന. സെക്രട്ടറിയായ ഷംനാട് സാഹിബും ,ട്രഷറർ എം.കെ ഹാജിയും അടക്കം വലിയ വിഭാഗം നേതാക്കളും  അന്ന്   അഖിലേന്ത്യ പക്ഷത്തായിരുന്നു
സി.കെ.പി ചെറിയ മമ്മുക്കേയി , ഉമ്മർ ബാഫഖി തങ്ങൾ  ,ബാവ ഹാജി   തുടങ്ങിയവരും  അവരോടൊപ്പമായിരുന്നു     യു.എ ബീരാൻ വീണ്ടും ആക്ടിംഗ് സെക്രട്ടറിയായി   

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരണ പെടുകയും    പകരം ആര് എന്ന ചോദ്യചിഹ്നം ഉയരുകയും  ചെയ്തപ്പോഴാണ് സി.എച്ച്  മുൻകൈയ്യെടുത്ത്   ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നിരുന്ന പൂക്കോയ തങ്ങളുടെ മകൻ   സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്ക്    കൊണ്ട് വരുന്നത്       സി.എച്ച് തന്നെ പാർട്ടി ജന. സെക്രട്ടറിയായി    

1977 ൽ ബി.വി അബ്ദുല്ല കോയ സാഹിബ് ജന. സെക്രട്ടറിയായി 
1985-ൽ ഇരു മുസ്ലിം ലീഗും യോജിപ്പിലാവുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ജന സെക്രട്ടറി '
സി.എച്ച്  മുഖ്യമന്ത്രിയും ,ഉപമുഖ്യമന്ത്രിയുമൊക്കെയാവുന്നത്   ശിഹാബ് തങ്ങൾ പ്രസിഡൻറും അബ്ദുല്ലക്കോയ ജന സെക്രട്ടറി യുമായിരുന്ന അവസ്ഥയിലാണ്   

1985 ൽ.  അക്ഷരാരത്ഥത്തിൽ ലയിച്ചു ഒന്നായി ചേർന്നപ്പോഴും ശിഹാബ് തങ്ങൾ തന്നെയായിരുന്നു  സംസ്ഥാന അദ്ധ്യക്ഷൻ.   അബ്ദുല്ലകോയയും ,സയ്യിദ് ഉമർ ബാഫഖി തങ്ങളും ജന സെക്രട്ടറിമാരായി വരുകയും എം.പി എം അബ്ദുല്ലക്കുട്ടി കുരിക്കൾ ട്രഷററാവുകയും ചെയ്തു    സി. കെ.പി ചെറിയ മമ്മുക്രയി , ഒ കെ. മുഹമ്മദ് കുഞ്ഞി, കെ.മൊയ്തീൻ കുട്ടി എന്ന ബാവഹാജി അഡ്വ കെ എം എ ലത്തീഫ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും    എം എൽ എ മാരായ  പി. സീതി ഹാജിയും ,പി.എം അബൂബക്കറും സെക്രട്ടറിമാരുമായി  തെരഞ്ഞെടുക്കപെട്ടു   

പിന്നീട്   1991 ലാണ് മുസ്ലിം ലീഗ് പൂർണ്ണാർത്ഥത്തിൽ പുതിയ കമ്മിറ്റി വരുന്നത്   കൊരമ്പയിൽ അഹമ്മദ്‌ ഹാജി ജന .സെക്രട്ടറിയം
സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായുള.  കമ്മിറ്റിയായിരുന്നു അന്നു നിലവിൽ വന്നത്  
മുസ്ലിം ലീഗ്  വീണ്ടും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടമായിരുന്നു അത്      ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേൽകൈ നേടുന്നതോടൊപ്പം സമുദായത്തിനകത്ത്    വൈകാരികത ഉയർത്തി    പുതിയ ശക്തികൾ ഉദയം കൊള്ളുകയും
ബാബരി മസ്ജിജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ രാഷ്ടിയ സംഭവ വികാസങ്ങളും അഖിലേന്ത്യ പ്രസിഡൻറായ സേട്ട് സാഹിബ് തന്നെ ചിലരുടെ ചതിക്കുഴികളിൽ  പെട്ട്  പുതിയ  സംഘടന രൂപീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ.    മുസ്ലിം ലീഗിന്റെ   പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്    എല്ലാ വൈതരണികളേയും അതിജീവിക്കുന്നതിൽ
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ   അജയ്യമായ നേതൃത്വവും കൊരമ്പയിലിന്റെ സംഘാടന പാടവവും   വലിയ പങ്കു വഹിക്കുകയുണ്ടായി.
2003-ൽ കൊരമ്പയിൽ.  മരണപ്പെട്ടതിന് ശേഷമാണ്   ' പി.കെ.കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായി വരുന്നത്      
  
2006 -ൽ. മുസ്ലിം ലീഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ശേഷം നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം   കുഞ്ഞാലിക്കുട്ടി ട്രഷറർ സ്ഥാനത്തേക്ക് മാറുകയും അവിലേന്ത്യ ജന.സെക്രട്ടറിയായ
ഇ. അഹമ്മദ്  സാഹിബിന്  'സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയം ചെയ്തു

പ്രസ്തുത കമ്മിറ്റിയിൽ  ഉമ്മർ ബാഫഖി തങ്ങൾ ,ഹമീദലി ഷംനാട് 
പി.പി അബ്ദുൾ ഗഫൂർ മൗലവി ,അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്
തുടങ്ങിയവർ വൈസ് പ്രസിഡന്റും
ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ്‌ കബീർ ,പി .എച്ച് അബ്ദുൾ സലാം ഹാജി തുടങ്ങിയവർ സെക്രട്ടറിമാരുമായിരുന്നു

2007 ആഗസ്റ്റ് 2 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര മന്ത്രിയെന്ന നിലയിലും ദേശീയ സെക്രട്ടറി  എന്ന നിലക്കുമുള്ള ഭാരിച്ച ഉത്തരവാദിത്തങൾക്കിടയിൽ സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കുടി വഹിക്കുക പ്രയാസമാണെന്ന്   ഇ അഹമ്മദ് സാഹിബ്   ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ.   നടത്തിയ അഴിച്ചു പണിയിലൂടെ   പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ജന സെക്രട്ടറി സ്ഥാനത്തും ഉമർ ബാഫഖി തങ്ങൾ ട്രഷറർ സ്ഥാനത്തും തിരിച്ചെത്തുകയായിരുന്നു

പീന്നീട് 2008 നവംബറിൽ മെമ്പർഷിപ്പടി സ്ഥാനത്തിൽ  വന്ന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വന്ന അവസാന കമ്മിറ്റിയായിരുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായ.  കമ്മിറ്റിയിൽ ഹമീദലി ഷംനാട് സാഹിബായിരുന്നു ട്രഷറർ  കല്ലടി മുഹമ്മദ് ,എ സി അഹമ്മദ്‌  ,അബ്ദുൾ സലാം ഹാജി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായപ്പോൾ.     'ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ് കബീർ എന്നിവരാടൊപ്പം കെ.പി. എ മജീദ് ടി പി.എം സാഹിർ ,കെ എൻ എ ഖാദർ തുടങ്ങിയവർ കൂടി സെക്രട്ടറി മാരായി      തൊട്ടടുത്ത വർഷം ആഗസ്റ്റ് ഒന്നിന്     സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ വിയോഗത്തിന്റെ   ആണ്ട് പൂർത്തിയാവുന്ന. ദിനത്തിൽ. 'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈ ലോകത്തോടു 'വിട പറഞ്ഞു

താമസിയാതെ  മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന      സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന. അദ്ധ്യക്ഷനായി ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു

2011-ൽ യു.ഡി എഫ് അധികാരത്തിൽ വന്നപ്പോൾ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്ന 'കുഞ്ഞാലിക്കുട്ടി സംഘടന ചുമതല ഒഴിയുകയം
കെ.പി. എ. മജീദ് ,ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജന. സെക്രട്ടറിമാരുമായി

2011 ജൂലൈ 5 ന് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ  വെച്ചായിരുന്നു  തീരുമാനം       
കെ.വി മുഹമ്മദ് കുഞ്ഞി കണ്ണൂർ ,എ മുഹമ്മദ് ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എം സി മായിൻ ഹാജി ,കുട്ടി അഹമ്മദ് കുട്ടി ,പി.എം.എ സലാം ,എം.ഐ തങ്ങൾ തുടങ്ങിയവരെ സെക്രട്ടറിമാരായും നിയമിച്ചു

2012- ജൂലൈ ആദ്യത്തിൽ   മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരുകയും   കെ.പി. എ. മജീദ് ജന.സെക്രട്ടറിയാവുകയും ചെയ്തു

സി.ടി. അഹമ്മദലി ,എം ഐ . തങ്ങൾ ,വി.കെ അബ്ദുൾ ഖാദർ മൗലവി ,പി.എച്ച് അബ്ദുൾ സലാം ഹാജി ,കുട്ടി അഹമ്മദ് കുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരും   സെക്രട്ടറിമാരായി എം.സി മായിൽ ഹാജി, പി.എം.എ സലാം ,ടി.പി.എം സാഹിർ , പി .വി അബ്ദുൾ വഹാബ്, ടി.എം സലിം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

2018 ഫെബ്രുവരി പതിനൊന്നിന് ചേർന്ന  കൗൺസിലിൽ  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും , ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ട്രഷറര്‍   

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവർ  വൈസ് പ്രസിഡന്റുമാരായും   .പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി,, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.




ഖമറുന്നിസ അൻവർ , കെ.പി  മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍അംഗങ്ങളാകുന്നത്. 

ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ്   2018 ജൂലൈ 27 നും ,വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ തങ്ങൾ 2019 ജൂലൈ 27 നും മരണപ്പെടുകയുണ്ടായി ചെർക്കളത്തിന്റെ ഒഴിവിൽ  വൈസ് പ്രസിഡന്റായിരുന്ന സി.ടി അഹമ്മദലിയെ ട്രഷററായി  (3/8/2018 ) തിരഞ്ഞെടുത്തു

2020, ജൂലൈ 15, ബുധനാഴ്‌ച

ഹരിത ചരിതം ഭാഗം 2

ഹരിത ചരിതം  ഭാഗം 2


✍🏻 *മുസ്തഫ  മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്  കൂടുതൽ കരുത്താർജ്ജിച്ചത്   കേരളത്തിലാണെങ്കിലും       തമിഴ്നാട്  പശ്ചിമ ബംഗാൾ ,പോണ്ടിച്ചേരി യു.പി ആസ്സാം ,കർണ്ണാടക. മഹാരാഷ്ട്ര നിയമസഭകളിലൊക്കെ മുസ്ലിം ലീഗ്  പ്രതിനിധികൾ.   അംഗങ്ങളായ  ചരിത്രമുണ്ട് '

ലോക്സഭയിൽ. കേരളത്തിന്  വെളിയിൽ.  തമിൾ നാട്ടിൽ നിന്ന്   പലവുരു മുസ്ലിം ലീഗ്  പ്രതിനിധികൾ.  സാന്നിദ്ധ്യമറിയിക്കയുണ്ടായി      ഒരു വേള പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ
 1971 ൽ ' അഞ്ചാം ലോക്സഭയിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ട.  അബൂത്വാലിബ്.. ചൗധരിക്ക്      ഏറെ കാലം  ആ കസേരയിൽ 'ഇരിക്കാനായില്ല. കേവലം രണ്ട് മാസങ്ങൾക്ക്   ശേഷം  അദ്ദേഹം മരണപ്പെടുകയായിരുന്നു

എസ്. എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,ഖാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ് 


അഡ്വ.എ.കെ.' എം ഹസ്സനുസ്സമാൻ സാഹിബ്    പശ്ചിമ ബംഗാളിൽ.   1970- 71 വർഷത്തിൽ 'അജോയ് മുഖർജിയുടെ:   (ബംഗ്ലാ കോൺഗ്രസ്സ്) മന്ത്രിസഭയിൽ.  വ്യവസായ വാണിജ്യ മന്ത്രിയായും   പലവട്ടം 'എം.എൽ എ യായും   കരുത്ത് കാട്ടുകയും ചെയ്തു
 സമാഉൻ ബിശ്വാസ് (ഭഗ് വാൻഗോല)
3. നാസിറുദ്ധീൻ ഖാൻ(നൗഡ)
4. അഫ്താബുദ്ദിൻ അഹമ്മദ് ( ഹരിഹരൻ പാറ) ' 
5. ഗോദിന്ത മണ്ഡൽ (നകാഷിപാറ)
6. ഹാറൂൻ അൽ റഷീദ് (ദിഗംഗ)
 തുടങ്ങിയവരും  അവിടെ  നിന്ന്   എം എൽ .എ മാരാവുകയുണ്ടായി   അവിടെയുണ്ടായിരുന്ന.  പ്രോഗ്രസ്സീവ് മുസ്ലിം ലീഗും  ,മുസ്ലിം ലീഗും   ലയിച്ചൊന്നാവുകയും    .  ഒരേ  സമയം   ആറോളം   എം  എൽ എ. മാർ.  ലീഗിനു  വേണ്ടി  നിയമ സഭയിലുണ്ടാവുകയും  ചെയ്തിരുന്നു

2020, ജൂലൈ 14, ചൊവ്വാഴ്ച

കാപഠ്യമറിയാത്ത 'ബി.വി*

*കാപഠ്യമറിയാത്ത 'ബി.വി*





ജൂലൈ 15.  ലീഗ് രാഷ്ടീയത്തിലെ പ്രഗത്ഭരായ 'രണ്ട്  നേതാക്കളുടെ   ജനന മരണങ്ങൾ കൊണ്ട് അനുസ്മരിക്കപ്പെടേണ്ട. ദിനമാണ്   

അതും  രണ്ട് കോയ മാർ എന്നത് കൗതുകകരവുമാകുന്നു


1927 ജൂലൈ 15. മഹാനായ. സി.എച്ചിന്റെ  ജന്മദിനമാണെങ്കിൽ

സി.എച്ചിനെ  കുറിച്ച് ആദ്യം എന്റെ അനുയായിയും ,പിന്നീടെന്റെ സഹപ്രവർത്തകനും ,ശേഷമെന്റ നേതാവുമായിരുന്ന. വ്യക്തിയെന്നു    വിശേഷിപ്പിച്ച  ബി.വി അബ്ദുല്ലക്കോയ 'സാഹിബിന്റെ   മരണവും  ഒരു ജൂലൈ 15 നായിരുന്നു
 ബി.വി. അബ്ദുല്ലക്കോയ  മുസ്ലിം ലീഗില്‍ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും അധ്യക്ഷപദം ഏറെക്കാലം വഹിച്ച ബി.വി സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തും കുറേക്കാലം ഉണ്ടായ നേതാവാണ്.
 1967 മുതല്‍ 1997 വരെ രാജ്യസഭാംഗമായി വിടവാങ്ങിയതിനു പിറ്റേ വര്‍ഷം 1998 ലാണ് നിര്യാതനായത്. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത എം.പി എന്ന ബഹുമതിയോടെ. 118 സെഷനില്‍ ഹാജരായ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് ഭൂപേശ് ഗുപ്തയുടെ റെക്കോഡാണ് അബ്ദുല്ലക്കോയ മറികടന്നത്.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന  ബി.വിയുടെ  വിയോഗത്തിന്റെ ഇരുപത്തിരണ്ട് വർഷം  പിന്നിടുമ്പോൾ , അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടത് അഴിമതി തീണ്ടാത്ത ഒരു പൊതുജീവിതം കൊണ്ടുനടന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ്.
മുസ്ലിം ലീഗില്‍ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഈ കോഴിക്കോട്ടുകാരന്‍, വളന്‍റിയര്‍ ആയാണ് രംഗപ്രവേശം ചെയ്തത്. കോഴിക്കോട്ടും ആലപ്പുഴയിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ഒരു ഇംഗ്ളീഷ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ഉദ്യോഗം വഹിക്കവെയാണ് കേരളത്തിലേക്ക് തിരിച്ചുപോന്നത്.
പാര്‍ട്ടിയില്‍ ഒന്നിനു പിറകെ മറ്റൊന്നായി പല സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്ത് എന്തെങ്കിലും പദവികള്‍ നേടാനുള്ള അധികാരമോഹം അദ്ദേഹത്തെ തീണ്ടിയതേ ഇല്ല. എം.എല്‍.എമാരെയും എം.പിമാരെയും തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ച വേളയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കോയയായിരുന്നു. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്‍റാക്കുന്നതിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംസ്ഥാന ലീഗ് പ്രസിഡന്‍റാക്കുന്നതിലും ബി.വി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
കോഴിക്കോട് നഗരസഭയുടെ മേയറാവാനുള്ള നിര്‍ബന്ധം വന്നപ്പോഴും അഹമദ് കുരിക്കളുടെ മരണത്തത്തെുടര്‍ന്ന് കേരള മന്ത്രിസഭയില്‍ അംഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും ‘ഞാനില്ല’ എന്നുപറഞ്ഞ് മാറുകയാണ് അദ്ദേഹം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബിസിനസ് രംഗം വിടേണ്ടി വന്നപ്പോഴാണ് 53ാം വയസ്സില്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത്. ന്യൂഡല്‍ഹിയിലെ എം.പി ഫ്ളാറ്റില്‍ അടങ്ങി ഒതുങ്ങി ജീവിച്ച കാലത്തും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന എം.പി എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. വിമാനത്താവളം, റെയില്‍ സൗകര്യം തുടങ്ങിയ കേരളത്തിലെ പ്രശ്നങ്ങള്‍ സഭയില്‍  ഉന്നയിച്ചിരുന്ന അദ്ദേഹം, കേരളത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടി അംഗങ്ങളോടൊപ്പം പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയതടക്കം ജനകീയ സമരങ്ങളിലും സജീവമായിരുന്നു 

 . പ്രത്യേക വിവാഹ നിയമം, അലീഗഢ് സര്‍വകലാശാല പ്രശ്നം എന്നിവയില്‍ രാജ്യസഭയിൽ  സജീവമായി ഇടപെട്ടിരുന്ന.  അദ്ദേഹം  ബാങ്ക് ദേശസാത്കരണത്തെയും നാട്ടുരാജാക്കന്മാരുടെ മാലീഖാന്‍ നിരോധിക്കുന്നതിനെയും ' അനുകൂലിക്കുകയും ചെയ്തു.
ദേശീയോദ്ഗ്രഥന സമിതിയിലും ബോഫോഴ്സ് തോക്കിടപാട് അന്വേഷിക്കാനുള്ള പാര്‍ലമെന്‍റിന്റെ സംയുക്ത സമിതിയിലും അംഗമാക്കിക്കൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തെ ആദരിച്ചത്. പാര്‍ലമെന്‍റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഷ്ട്രപതി ആര്‍. വെങ്കട്ട രാമനും അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കുകയുണ്ടായി.
വിമോചന സമരാനന്തരം അധികാരം ഏറ്റെടുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്നതിലും ബി.വി പ്രധാന പങ്കുവഹിച്ചു. എ.കെ. ഗോപാലനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും പോലുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയാണ് സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയത്. പില്‍ക്കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്‍റണിയുടെയും  നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ബി.വി വഹിച്ച പങ്ക് ചില്ലറയല്ല.
മുസ്ലിം ലീഗിനെ കേരളത്തില്‍ ഒരു പ്രമുഖ ശക്തിയാക്കുന്നതില്‍  തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസ രംഗത്തും വാണിജ്യരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട റിലീഫ് കമ്മിറ്റിയുടെ പ്രധാന അമരക്കാരന്‍ അദ്ദേഹമായിരുന്നു.
മൂന്നു പതിറ്റാണ്ട് ഡല്‍ഹിയില്‍ വാണശേഷം തിരിച്ചുവരുമ്പോള്‍ ആ ഫ്ളാറ്റില്‍ ബാക്കിയായത് തണുപ്പ്കാലത്ത് ധരിക്കാറുള്ള ഒരു ജോടി കമ്പിളി ഉടുപ്പുകളും രണ്ടുമൂന്ന് പുസ്തകങ്ങളും ഒരു ട്രാന്‍സിസ്റ്റര്‍ റോഡിയോയും രാജ്യസഭാംഗങ്ങളുടെ ഒരു ഗ്രൂപ് ഫോട്ടോയും ആയിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും  ബി.വി യുടെ സഹപ്രവർത്തകനുമായിരുന്ന  ഇ. അഹ്മദ്  സാഹിബ്   ഒരനുസ്മരണക്കുറിപ്പില്‍ ' എഴുതിയ തോർക്കുന്നു
   പതിനെട്ട്  സെന്‍റില്‍ ഒതുങ്ങുന്ന ഒരു വീടുമാത്രം ബാക്കിവെച്ച് കടന്നുപോയ ,
കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ജീവിതത്തിൽ.  ഏറെ സൂക്ഷ്മത പാലിക്കുകയും ചെയ്ത നേതാവായിരുന്നു   ബി.വി   

ഖായിദെ മില്ലത്തിനും സേട്ട്സാഹിബിനും ,ബനാത്ത് വാലസാഹിബിനുമൊപ്പം വർഗീയ കലാപങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം സന്ദർശിച്ച്       ആശ്വാസമേകാനും ബി.വി കൂടെയുണ്ടാകുമായിരുന്നു   

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യ മന്ത്രിയും ,ഉപമുഖ്യമന്ത്രിയുമായപ്പോൾ ഏറെ സന്തോഷിച്ച നേതാവായിരുന്നു ബി.വി അബ്ദുല്ല കോയ സാഹിബ് 
സഹപ്രവർത്തകന്റെ വളർച്ചയിൽ  അസൂയയും കുറുമ്പും പ്രകടമാക്കാത്ത  പര്യമെന്തെന്നറിയാത്ത നേതാവായിരുന്നു ബി.വി അബ്ദുല്ലക്കോയ സാഹിബ്

2020, ജൂൺ 24, ബുധനാഴ്‌ച

ആ ഇടിമുഴക്കം ഇന്നും കാതുകളിൽ മുഴങ്ങുന്നു*



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ    നാലാത്തെ  ദേശീയ അദ്ധ്യക്ഷനും '   ഏഴു പ്രാവശ്യമായി    രണ്ട് പതിറ്റാണ്ടിലധികം    ഇന്ത്യൻ പാർലമെന്റിലെ    ഇടിമുഴക്കവുമായിരുന്ന. ജി. എം ബനാത്ത് വാല സാഹിബില്ലാത്ത ഒരു വ്യാഴവട്ടം   പൂർണ്ണമാവുകയാണ്  


ഇന്ത്യ കണ്ട എക്കാലത്തേയ്ക്കും   മികച്ചപാർലമെന്റേറിയനായിരുന്നു    ബനാത്ത് വാല സാഹിബ്   

ഇന്ത്യൻ ഭരണഘടനയേയും    ജനാധിപത്യത്തേയും കുറിച്ച് അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു         എപ്പോഴും  ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച്       ബോധവാനായിരുന്ന. അദേഹം വളരെ ജാഗ്രതയോടെ    അവകാശധ്വംസനങ്ങൾക്ക്   നേരെ    നിയമതിന്റേയും ജനാധിപത്യത്തിന്റേയും വഴിയിലൂടെ   പോരാട്ടം  നടത്തുകയായിരുന്നു

ഒരിക്കൽ പോലും   അപക്വമായൊരു വാക്കു പോലും    അദ്ദേഹത്തിന്റെ നാവിൽ നിന്നു മുതിർന്നു വീണിരുന്നില

ഖായിദെ മില്ലത്തിന്റെ  ജീവിത. ദർശനത്തോടു    സത്യസന്ധമായി    കൂറു പുലർത്തുകയും   ജീവിതാന്ത്യം വരെ  ഹരിത രാഷ്ട്രീയത്തിന്റേയും     അതുവഴി   ഇന്ത്യയിലെ പതിതജനകോടികളുടെയും       ഉന്നമനം കാംക്ഷിച്ച് പ്രവർത്തിച്ച ബനാത്ത് വാല സാഹിബിന്ന പോലുള്ളവരുടെ   അഭാവം      ഇന്ത്യൻ രാഷ്ടീയത്തിൽ മുഴച്ച് നില്ക്കുകയാണ്

ആ ഇടിമുഴക്കം  ഇന്നും കാതുകളിൽ മുഴങ്ങുന്നു*

മുസ്തഫ മച്ചിനടുക്കം

2020, ജൂൺ 10, ബുധനാഴ്‌ച

സയ്യിദ് ഉമർ ബാഫഖി തങ്ങൾ


ആദര്‍ശനിഷ്ഠയുടെ ആള്‍രൂപം സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 11 വര്‍ഷം

    

സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍


നേതാക്കളും സാധാരണ പ്രവര്‍ത്തകരും അടുത്തറിഞ്ഞു സ്‌നേഹിച്ച നേതാവായിരുന്നു സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍. ആദര്‍ശനിഷ്ഠകൊണ്ടും നിലപാടുകളിലെ ദാര്‍ഢ്യംകൊണ്ടും അദ്ദേഹം ശ്രദ്ധ നേടി. ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു, ഒപ്പം കുടുംബത്തിനും വഴികാട്ടി. പിതാവിന്റെ ഓര്‍മ്മകള്‍ സുഗന്ധമൂറുന്ന തലോടലായി അനുഭവപ്പെടുന്നു. സമുദായത്തിനായി സമര്‍പ്പിച്ച ജീവിതത്തിലെ അനുഭവങ്ങളിലൂടെയാണ് ഞങ്ങളുടെ ബാല്യകൗമാരങ്ങള്‍. വീട്ടിലെത്തുന്ന നേതാക്കള്‍, ബാപ്പയുടെ യാത്രകള്‍, ചര്‍ച്ചകള്‍, തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയ കര്‍മ്മനൈരന്തര്യങ്ങളുടെ പതിറ്റാണ്ടുകള്‍. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ക്ക് 21 മക്കളായിരുന്നു. മൂത്തമകള്‍ സൈനബയെയാണ് സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ വിവാഹം ചെയ്തത്. ബാഫഖി തങ്ങളുടെ സഹോദരിപുത്രനും ജാമാതാവും എന്ന നിലയില്‍ കുടുംബബന്ധത്തില്‍ അപ്പുറമുള്ള ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ബാഫഖിതങ്ങളുടെ രാഷ്ട്രീയ, സാമുദായിക കാര്യങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് സെയ്തുമ്മര്‍ തങ്ങളായിരുന്നു. കുടുംബകാര്യങ്ങളും തങ്ങളെ ഏല്‍പ്പിച്ചിരുന്നു. ഉത്തരവാദിത്തങ്ങള്‍ അര്‍ഹിക്കുന്ന രീതിയില്‍ ഏറ്റെടുത്തു മുന്നോട്ടുപോയി. സി.എച്ചിന്റെ പരിപാടികള്‍ക്ക് തീയതി നല്‍കിയിരുന്നത് അക്കാലത്ത് കൊയിലാണ്ടിയില്‍ സെയ്തുമ്മര്‍ തങ്ങളുടെ ഓഫീസായിരുന്നു. സി.എച്ചും സെയ്തുമ്മര്‍ തങ്ങളും ബാഫഖി തങ്ങളുടെ കരുത്തായി മാറിയ കാലം. കോഴിക്കോട് കേന്ദ്രമാക്കി മുസ്‌ലിംലീഗ് സാധിച്ച വിജയങ്ങളുടെയും മുന്നേറ്റങ്ങളുടെയും ചരിത്ര ചിത്രംകൂടിയാണിത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാതൃകകളുടെ വഴി അടയാളപ്പെടുത്തി. സാധാരണ പ്രവര്‍ത്തകരെ ശ്രദ്ധിക്കാന്‍ അദ്ദേഹം മനസ്സിലാക്കി. കുടുംബത്തെയും ശ്രദ്ധിച്ചു. എന്നാല്‍ അധികാരമോ രാഷ്ട്രീയ നേതൃസ്ഥാനമോ ഒരിക്കലും സ്വന്തക്കാര്‍ക്ക് അമിതമായ ഇടപെടലുകള്‍ക്ക് ഉപയോഗപ്പെടുത്തിയില്ല. മക്കളുടെ നേട്ടങ്ങള്‍ക്കുവേണ്ടി സ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല. അവര്‍ സ്വയം കണ്ടെത്തണം എന്നായിരുന്നു നയം. ഒരുകാര്യത്തിലും പരിധിവിട്ട് ഇടപെടരുതെന്ന് നിഷ്‌കര്‍ഷ പുലര്‍ത്തി. ആരോടും അങ്ങനെയുള്ള ബാധ്യത ഉണ്ടാവരുതെന്ന നിര്‍ബന്ധവും അതിന് പിന്നിലുണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ഒരാളെക്കൊണ്ട് ചെയ്യിച്ചാല്‍ അവരുടെ മറ്റൊരു ആവശ്യത്തിന് ഇങ്ങോട്ടും സമീപിക്കുമെന്നും വഴിവിട്ട നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയും ചെയ്യുന്നത് ഗുണകരമല്ലെന്നും ബോധ്യപ്പെടുത്തും. അതായിരുന്നു രീതി.
മക്കളോടെല്ലാം ഒരേയൊരു ഉപദേശം മാത്രമായിരുന്നു എപ്പോഴും പ്രധാനമായി നടത്തിയിരുന്നത്. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണം. അത് മാത്രമാണ് ബാപ്പാക്ക് നിങ്ങള്‍ ചെയ്യേണ്ടത് എന്ന് പറയും. മൂത്തമകള്‍ക്ക് പേരക്കുട്ടിയായ ശേഷവും കാണുമ്പോള്‍ പറയുന്ന ഉപദേശം നമസ്‌കാരം ഖളാ ആകരുതെന്ന് തന്നെ. സുബഹിക്ക് പള്ളിയില്‍ പോകുംമുമ്പ് കുട്ടികളെ ഉള്‍പ്പെടെ എല്ലാവരെയും ഉണര്‍ത്തുന്നതും സുബഹി കഴിഞ്ഞ ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും പതിവായിരുന്നു. വുളൂ പതിവാക്കുന്നതിലും ശ്രദ്ധിച്ചു. യാത്രകളിലും മറ്റും ഇത് വിഷമം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം പരിഗണിച്ചും മറ്റും വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നവരോട് ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി യോഗങ്ങള്‍ക്ക് കൊരമ്പയിലുമൊത്ത് പോകുന്ന കാലത്ത് പലപ്പോഴും കൂടെപോകാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ഒരിക്കല്‍ മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു ആഗ്രഹം അറിയിച്ചു. തങ്ങള്‍ ഇരുന്ന സ്ഥലത്ത് എനിക്കൊന്ന് ഇരിക്കണം. എല്ലാ കക്ഷിനേതാക്കളും സ്‌നേഹത്തില്‍ പൊതിഞ്ഞ ആദരമാണ് നല്‍കിയത്. അവര്‍ക്ക് ലഭിച്ചതും വലിപ്പച്ചെറുപ്പങ്ങള്‍ നോക്കാതെയുള്ള സ്‌നേഹബഹുമാനങ്ങള്‍ തന്നെ.
യാത്രകളോട് വലിയ താല്‍പര്യം കാണിച്ചു. പഠിച്ചത് മക്കയിലായിരുന്നു. ഉപ്പയുടെ അനിയന്‍ ഹാഫിളായി. പഠനശേഷം നാട്ടിലെത്തിയ ഉപ്പ ബാഫഖി തങ്ങള്‍ക്കൊപ്പം രാഷ്ട്രീയ ഭൂമിയിലിറങ്ങി. രാഷ്ട്രീയകാര്യങ്ങളും കുടുംബകാര്യങ്ങളും ബാഫഖിതങ്ങള്‍ ഏല്‍പിച്ചിരുന്നത് സൈദുമര്‍ തങ്ങളെയായിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും മതസംഘടനാ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുമ്പോഴും ബാഫഖി തങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ അദ്ദേഹത്തിന് നിര്‍വഹിക്കാനുണ്ടായിരുന്നു. ആദര്‍ശ രംഗത്തെ കണിശതയും നിലപാടുകളിലെ ദൃഢതയും സെയ്തുമ്മര്‍ തങ്ങളെ വേറിട്ടുതന്നെനിര്‍ത്തി. വിഷയങ്ങള്‍ സെയ്തുമ്മര്‍ തങ്ങള്‍ ഏറ്റെടുത്താല്‍പിന്നെ കാര്യങ്ങള്‍ യഥാവിധി നടന്നു കൊള്ളും എന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് നേതാക്കള്‍ സങ്കീര്‍ണ്ണമായ വിഷയങ്ങള്‍പോലും അങ്ങോട്ട് വിട്ടിരുന്നത്. 
നിയമസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് മദിരാശിയിലായിരുന്നു. അവിടെ എം.കെ ഹാജിയുടെ റസ്റ്റോറന്റിലായിരുന്നു. എം.കെ ഹാജി മുഖേന വിവരം ലഭിച്ചപ്പോള്‍ മദ്രാസ് മെയിലില്‍ പുറപ്പെട്ടു. പൂക്കോയ തങ്ങളെ ചെന്നുകണ്ടു. നിയമസഭയിലേക്ക് മത്സര രംഗത്തിറങ്ങി. നീളക്കുപ്പായമിട്ടു നിയമസഭയിലേക്ക് കടന്നു ചെല്ലുന്ന ഓര്‍മ്മ. ഫാറൂഖ് കോളജിലും നന്തി ദാറുസ്സലാമിലും കോഴിക്കോട്ടെ വിവിധ പള്ളികളിലും പട്ടിക്കാട് ജാമിഅ നൂരിയയിലും പൊന്നാനി മഊനത്തിലും തന്റെ സേവന്ന മുദ്രകള്‍ ചാര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നതിന് എത്രയോ തെളിവുകളുണ്ട്. കുവൈത്തില്‍ ബാപ്പാക്ക് അടുത്ത ബന്ധമുള്ള അബ്ദുല്‍ ജലീല്‍ എന്ന ഒരു അറബി ഉണ്ടായിരുന്നു. എല്ലാവര്‍ഷവും ഉപ്പയുടെ പേരില്‍ സാധുക്കള്‍ക്കായി അദ്ദേഹം പണമയക്കും. കൃത്യമായി വിതരണം ചെയ്ത് കണക്കുകളും ബാപ്പ അയച്ചുകൊടുക്കും. ആയിടെ എനിക്ക് കുവൈത്തിലേക്ക് ഒരു വിസിറ്റിങ് തരപ്പെട്ടു. വിവരം ബാപ്പയോട് പറഞ്ഞപ്പോള്‍ പോകുന്നതൊക്കെ നല്ലത്, എന്നാല്‍ അബ്ദുല്‍ ജലീലിനെ കാണരുത് എന്നുപദേശിച്ചു. ബന്ധം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിലുള്ള കര്‍ശനമായ വിലക്ക്. 
സ്റ്റാമ്പ്, ഫോട്ടോ എന്നിവയും പാര്‍ട്ടി സുവനീറുകളും ശേഖരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. പല കാര്യങ്ങള്‍ക്കും വേണ്ട ഫോട്ടോ ശേഖരിക്കാന്‍ നേതാക്കള്‍ ബാപ്പയുടെ അടുത്ത് എത്തുമായിരുന്നു. സല്‍ക്കാരത്തിലും വലിയ താല്‍പര്യം കാണിച്ചു. നേതാക്കള്‍, പ്രഭാഷകര്‍ പരിപാടികള്‍ക്ക് വന്നാല്‍ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ എത്തണം എന്ന് നിര്‍ബന്ധംപിടിച്ചു.1970 കളില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി ഇരുപക്ഷത്തായി നില്‍ക്കുന്ന വേളയിലാണ് സി.പി.എമ്മിന്റെ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങളുണ്ടാകുന്നത്. അന്ന് ഭിന്നതകള്‍ മറന്ന് ഇരു സംഘടനകളും ഒറ്റക്കെട്ടാകാനും ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചപ്പോള്‍ അതിനായി കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ദേഹത്തിന്റെ ഉള്ളില്‍ കുടികൊണ്ട സമുദായത്തോടുള്ള ആത്മാര്‍ത്ഥതയുടെ തെളിവാണിത്. മര്‍ഹും സീതിഹാജിയും അതില്‍ വലിയ പങ്കുവഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കൂടെനിന്നു. കേരളീയ മുസ്‌ലിം വളര്‍ച്ചയുടെ വഴികള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ആ വലിയ മനുഷ്യന്‍.

2020, ജൂൺ 5, വെള്ളിയാഴ്‌ച

ഖായിദെ മില്ലത്തും സി.എച്ചും*

*ഖായിദെ മില്ലത്തും സി.എച്ചും*


ഖായിദെ മില്ലത്ത്  മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ     ആശയാദർശങ്ങളോടൊപ്പം   ആ വ്യക്തിത്വത്തേയും  അങ്ങേയറ്റം  സ്നേഹിച്ചിരുന്നു   സി.എച്ച് മുഹമ്മദ് കോയാ സാഹിബ്    

മരം കോച്ചുന്ന തണുപ്പുള്ള ഒരു പാതിരാത്രിയിൽ.  മദിരാശി വിമാന താവളത്തിൽ.   എം. കെ. ഹാജിയെയും സി.എച്ച് മുഹമ്മദ് കോയ സാഹിബിനേയും  മൂടിപ്പുതച്ച കമ്പിളിയുമായി കാത്തിരുന്ന ഖായി ദെ മില്ലത്തിന്റെ കഥ.ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി യിൽ നിന്ന്‌ കേട്ടിട്ടുണ്ട്       

ഇവിടെ കുറിക്കുന്ന കഥ മറ്റൊന്നാണ്       ഖായി ദെ മില്ലത്ത്  ഒരു വേള ട്രെയിൻ മാർഗം   കോഴിക്കോട് വരുകയാണ്   വരുന്ന വിവരം  സി.എച്ചിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു     അതനുസരിച്ച്   കോഴിക്കോട് ലീഗ് ഹൗസിലുള്ള. മമ്മുക്ക യെ    ഇസ്മയിൽ സാഹിബിനെ  സ്വീകരിച്ച്  കൂട്ടി കൊണ്ടുവരാൻ. ഏർപ്പാട്  ചെയ്ത സി എച്ച്  വയനാട്   ചില പരിപാടികൾക്ക്   പോവുകയും ചെയ്തു

പാതിര. വരെ  പരിപാടികൾ ഉണ്ടാവുന്ന   കാലഘട്ടമായിരുന്നു  അത്        പരിപാടിയൊക്കെ കഴിഞ്ഞ്  ഏറെ വൈകി    കോഴിക്കോട്  എത്തിയ സി.എച്ച് നടക്കാവ്  പള്ളിയിലെത്തി     പാതിരയോടടുത്ത സമയത്താണ്    നഗരത്തിലെത്തുന്ന തെങ്കിൽ.   വീട്ടിൽ പോകാതെ    തൊട്ടടുത്ത നടക്കാവ് പള്ളിയിലെത്തി തഹജ്ജുദ് നിസ്കാര മടക്കം നിർവ്വഹിച്ച്  സുബഹി വരെ  അവിടെ തങ്ങി   സുബഹി ജമാത്തത്ത് കഴിഞ്ഞേ  വീട്ടിൽ പോവാറുണ്ടായിരുന്നുള്ളൂ   

സി.എച്ചിനെ  കണ്ട നാട്ടുകാരി ലാരോ  ഓടി വന്ന്    പുറം പള്ളിയിൽ ഇസ്മായിൽ സാഹിബിനെ പോലൊരു വൃദ്ധൻ കിടന്നുറങ്ങുന്നതായി വിവരം പറഞ്ഞു         പെട്ടെന്നാണ്  ഇസ്മായിൽ സാഹിബ് വരുമെന്ന് പറഞ്ഞിരുന്നത്  സി എച്ചിന്റെ ഓർമ്മയിൽ വന്നത്      സി.എച്ച് ചെന്നു. നോക്കുമ്പോൾ.  തന്റെ കോട്ട് ഊരി വെച്ച്  ബനിയനും പൈജാമയും ധരിച്ച് യാത്രയിൽ സ്ഥിരമായി കരുതാറുള്ള തുണി സഞ്ചി തലയിണയാക്കി കിടന്നുറങ്ങുന്നു   സാക്ഷാൽ ഖായി ദെ മില്ലത്ത്          ആ മഹാനായ നേതാവിനരികിൽ  മാപ്പിള നാടിന്റെ സുൽത്താൻ സി.എച്ച്  തന്റെ നേതാവിന്റെ   ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകുകളെ   പേപ്പ റോ മറ്റോ ഉപയോഗിച്ച് ആട്ടിയകറ്റി  അദ്ദേഹത്തിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ.  വീശി കൊടുത്ത്  കൊണ്ടിരുന്നു

സുബഹി ബാങ്കൊലി മുഴങ്ങിയതോടെ    ഉറക്കമുണർന്ന. ഇസ്ലായിൽ സാഹിബ്  നിസ്കാര ശേഷം  സി.എച്ചിനൊപ്പം  വീട്ടിലേക്ക് പോയി     

സി.എച്ച്  ഇസ്മായിൽ സാഹിബിനെ കൂട്ടി കൊണ്ട് വരാൻ.  ഏൽപ്പിച്ചയാൾ.    സ്റ്റേഷനിലെത്തിയപ്പോൾ.  മണിക്കൂറുകൾ വൈകിയാണ് മദ്രാസ് മെയിൽ എത്തുകയെന്നറിഞ്ഞ്   സമയമാവുമ്പോൾ വരാമെന്നോർത്ത്  വീട്ടിലേക്ക്  പോയതായിരുന്നു പക്ഷേ മൂപ്പർ ഉറങ്ങി പോവുകയായിരുന്നു   

സ്റ്റേഷനിൽ ആരെയും കാണാത്ത ഇസ്മായിൽ സാഹിബ്   ഓട്ടോ പിടിച്ച് നേരെ പോയത് ചന്ദ്രികയിലേക്കായിരുന്നു      പാക്കിങ്ങ് ജീവനക്കാരൊഴികെ. മറ്റാരും അവിടെയില്ലാത്തതിനാൽ.  നടക്കാവിൽ സി എച്ചി ന്റെ വീട്ടിൽ എത്തുകയായിരുന്നു    ഗേറ്റിൽ മുട്ടി  അവിടെയാരും തുറക്കുന്നത് കാണാതെ    നേരെ പള്ളിയിൽ ചെന്ന് കിടക്കുകയായിരുന്നു   ഖായി ദെ   മില്ലത്ത്  മുഹമ്മദ് ഇസ്മായിൽ സാഹിബ്        

സി.എച്ച് മന്ത്രിയായിരിക്കെ പേർ സണൽ സ്റ്റാഫിൽ അംഗമായിരുന്ന.  ബഹുമാന്യ സുഹൃത്ത്  അഷ്റഫ് നടക്കാവ് സാഹിബിൽ നിന്നും ഈയടുത്ത്  കേട്ടറിഞ്ഞ.    ഈ കഥ.  ഖായിദെ മില്ലത്തിന്റെ ജന്മദിനത്തിൽ.  കുറിച്ചിടുന്നത്   ഉചിതമായിരിക്കുമെന്ന്  കരുതുന്നു 






*മുസ്തഫ മച്ചിനടുക്കം*

2020, മേയ് 18, തിങ്കളാഴ്‌ച

മറക്കാനാവില്ല ആ രാത്രി

*മറക്കാനാവില്ല ആ രാത്രി*

വിശുദ്ധ റമദാനിലെ   അതിവിശിഷ്ട. രാവാകുവാൻ.  സാദ്ധ്യത കൽപ്പിക്കപ്പെടുന്ന.  നാളുകളിലൂടെയാണ്   നമ്മൾ.   കടന്നു പോയി കൊണ്ടിരിക്കുന്നത്    ഈ പവിത്രമായ നാളുകൾ. പരമാവധി  ഉപയോഗപ്പെടുത്താൻ നമുക്ക്  അല്ലാഹു തൗഫീഖ്  ചെയ്യട്ടെ  എന്ന് പ്രാർത്ഥിക്കുന്നു    വിശ്വാസിയുടെ ഏറ്റവും സന്തോഷം   നിറഞ്ഞതാവേണ്ട റമദാനിന്റെ  അവസാന ദിനങ്ങളിൽ.  വ്യക്തിപരമായി  വലിയൊരു  നഷ്ടത്തിന്റേയും   സങ്കടത്തിന്റെയും  കഥ കൂടിയുണ്ട്  എന്റെ ' ജീവിതത്തിൽ.        1982 ജൂലൈ 19.  (1402 റമദാൻ 27 ) ന്റെ   രാവിലാണ്    വന്ദ്യനായ.  എന്റെ   പിതാവ്  ഈ. ലോകത്തോട്   വിട പറഞ്ഞു പോയത്   നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു   അത് വിശേഷണങ്ങളൊന്നും  അധികം  ചേർത്ത് വെക്കാനില്ലാത്ത.   അന്നന്നത്തെ  അദ്ധ്വാനത്തിൽ.    കുടുംബം  പുലർത്തി പോന്ന.  ആഡംബരം എന്തെന്നറിയാത്ത   അധിക സമയവും കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന.     ഷർട്ട്  പോലും  അപൂർവ്വമായി  മാത്രം ധരിച്ചിരുന്ന. സങ്കട കടലുമായി  ജീവിച്ചപ്പോഴും  ആരോടും പരിഭവം പറയാതെ      മൂളിപ്പാട്ടും പാടി   വീട്ടിലേക്ക്  വന്നിരുന്ന. ചെമ്മനാട് കല്ലുവളപ്പിൽ അബ്ദുല്ലയെന്ന  ഉപ്പയുടെ  ആകെയുണ്ടായിരുന്ന. ഹോബി       ചൂണ്ടയിട്ട്   മീൻ പിടിക്കലായിരുന്നിരിക്കണം    വല വീശാനും പോയിരുന്നു               .              അന്ന്  ഞാൻ. ഏഴാം ക്ലാസ്സുകാരനായിരുന്നു     

അവിടുന്നിങ്ങോട്ടുള്ള ജീവിത പ്രയാണത്തിൽ ഒരു പാടു പേരുടെ  താങ്ങും തണലും   സഹായഹസ്തവും  ഇതപര്യന്തമുണ്ടായിട്ടുണ്ട്      എന്നുള്ളത്   നന്ദിയോടെ   ഓർക്കുകയും  അല്ലാഹുവിനെ   സ്തുതിക്കുകയും    ചെയ്യുന്നു      കഴിഞ്ഞ 'വർഷം വരെ   ഈ ദിവസം   ഓർമ്മിപ്പിക്കുവാൻ.   എന്റെ  ഉമ്മയുണ്ടായിരുന്നു       കഴിഞ്ഞ ഹജ്ജ് മാസത്തിൽ. ആ വെളിച്ചവും അണഞ്ഞു പോയി            

 മാതാപിതാക്കൾക്ക് കരുണ ചെയ്യട്ടെ    എന്ന.  പ്രാർത്ഥനയിൽ.  ഈയുള്ളവന്റെ  മാതാപിതാക്കൾക്ക് വേണ്ടിയും      നിങ്ങളൊക്കെ.  ദുആ. ചെയ്യണം   എന്ന വസ്വിയത്തോടെ  





✍🏻 *മുസ്തഫ മച്ചിനടുക്കം*

2020, മേയ് 12, ചൊവ്വാഴ്ച

മഹാരഥന്മാരുടെ മക്കളായ 'മഹാന്മാർ

പാണക്കാട്ടെ സ്നേഹ തീരത്ത്; സൗഹൃദത്തിന്റെ ഓർമ മധുരം പങ്കിട്ട് എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും

default
വി.ആർ. ജ്യോതിഷ്
Wednesday 16 May 2018 04:59 PM IST
  • Facebook
  • Twitter
  • WhatsApp
panakkadu1
എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും, ഫോട്ടോ: അജീബ് കൊമാച്ചി

ബാപ്പ നല്ലൊരു നീന്തൽക്കാരനായിരുന്നു. അതുകൊണ്ട് ഞങ്ങൾ മക്കളെയും നീന്തൽ പഠിപ്പിച്ചു. കാറിന്റെ പഴയ ട്യൂബിൽ കാറ്റു നിറച്ചായിരുന്നു ആ കലാപരിപാടി....’ കടലുണ്ടിപ്പുഴയിൽ കാലു നനച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കുട്ടിക്കാല ഒാര്‍മകളില്‍ ഒന്നു മുങ്ങി.

റമസാൻ മാസത്തിൽ ‘വനിത’ ഒരുക്കിയ സ്നേഹസംഗമത്തിലാണ് മുനവറലി തങ്ങൾ ആ ഓർമയിലേക്കു കടന്നത്. കൂടെയുള്ളത് എം.െക. മുനീർ. േകരളത്തിൽ പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത നേതാവ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിനു പിന്നിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. രാഷ്ട്രീയത്തിൽ ഒരേ തൂവൽ പക്ഷികളാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായൊരു സാഹോദര്യം ഇവർ തമ്മിലുണ്ട്. കാലത്തിന് അനുസരിച്ച് കാഴ്ചപ്പാടുകൾ മാറേണ്ടതുെണ്ടന്ന് വിശ്വസിക്കുന്നതാണ് ഇവരെ യുവാക്കളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്.

പുഴ കടന്ന്, തൂക്കുപാലം കയറി രണ്ടുപേരും കൊടപ്പനയ്ക്കൽ തറവാട്ടിലേക്കു നടന്നു.

പാണക്കാട്ടെ കൊച്ചുകവലയിൽ അതൊരു ആൾക്കൂട്ടത്തിന് വഴിയൊരുക്കി. പലരോടും ചിരിച്ചും കുശലം പറഞ്ഞും അവർ നടന്നു. തറവാട്ടിലെത്തിയപ്പോൾ സുഹർ നമസ്കാരത്തിന്റെ ബാങ്കുവിളി. പിന്നെ നിസ്കാരം. ‘നോമ്പ് തുറക്കാന്‍ ഇനിയും സമയമുണ്ട്... അതുവരെ സംസാരിക്കാം.’ മുനവറലി തങ്ങൾ പറഞ്ഞതു കേട്ട് മുനീർ ചിരിച്ചു, പിന്നെ, പറഞ്ഞു ‘ഭക്ഷണം പോലെ യാണു ഞങ്ങൾക്കു സംസാരവും. രണ്ടും പ്രിയപ്പെട്ടത്...’

പ്രശസ്തരായിരുന്നു രണ്ടുപേരുടെയും പിതാക്കന്മാർ. ആ സ്േനഹവും സാഹോദര്യവുമാണ് ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാ ബ് തങ്ങളുടെ മകൻ മുനവറലി ശിഹാബ് തങ്ങളും മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെട മകൻ േഡാ. എം. െക. മുനീറും ഒരു മാധ്യമത്തിനുവേണ്ടി ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കൊടപ്പനയ്ക്കൽ തറവാട്ടിൽ അപ്പോഴും സന്ദർശകരുണ്ട്. ൈഹദരലി ശിഹാബ് തങ്ങൾ പഴയ തറവാട്ടിൽ നിന്ന് അൽപം അകലെയാണു താമസം.

അവിെടയും തിരക്കാണ് എപ്പോഴും. മുനവറലി തങ്ങളെ കാണാനെത്തുന്നവരിൽ കൂടുതലും െചറുപ്പക്കാരാണ്. തങ്ങളുമായി ചെറിയ സംഭാഷണം. അതിനിടയ്ക്ക് സ്നേഹസാന്നിധ്യമായി മൂന്നു വയസ്സുകാരന്‍ അമാൻ. കൊടപ്പനയ്ക്കൽ കുടുംബത്തിലെ ഇളമുറക്കാരന്‍. മുനവറലി തങ്ങളുടെ ഇളയമകൻ. ആരോടും യാെതാരു പരിചയക്കുറവുമില്ല അമാന്. മൊെെബലിെല കാര്‍ ചേസിങ് ഗെയിമിലാണു ശ്രദ്ധ. സ്നേഹം കൊണ്ടും കൊടുത്തും പാറി നടക്കുന്ന അമാനെ ചൂണ്ടി മുനീർ പറഞ്ഞു: ‘‘ബാപ്പയുണ്ടായിരുന്ന സമയത്ത് ഇതുപോലെ പാറിനടന്നിരുന്ന ഒരാളാണ് ഈ ഇരിക്കുന്ന മുനവറലി.’ ഒരു ചിരിയിൽ ആ യാഥാർഥ്യം മുനവറലി തങ്ങൾ ഉൾക്കൊണ്ടു.

panakkadu3

േഡാ. എം. കെ. മുനീർ: പാണക്കാട് കുടുംബവുമായുള്ള ഞ ങ്ങളുടെ ബന്ധം തുടങ്ങുന്നത് തലമുറകൾക്കു മുമ്പേയാണ്. അന്ന് ശിഹാബ് തങ്ങൾ പുറത്തു പഠിക്കുകയാണ്. വീട്ടിൽ വ ന്നാലും അദ്ദേഹം എഴുത്തും വായനയും ഒക്കെയായി അദ്ദേഹത്തിന്റെ മുറിയിൽ ഒതുങ്ങും. അധികം പുറത്ത് ഇറങ്ങാറില്ല. എന്റെ ബാപ്പയാണ് അദ്ദേഹത്തെ പൊതുരംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ബാപ്പ അന്നേ സജീവരാഷ്ട്രീയക്കാരനാണ്. രാവിലെ ഇവിടെ വന്ന് പൂക്കോയ തങ്ങളുടെ അതായത് മുനവറലി സാഹിബിന്റെ മുത്തച്ഛന്റെ നിർദേശം വാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനു പോയിരുന്നത്.

മുനവറലി തങ്ങൾ: ഇദ്ദേഹത്തോട് എനിക്ക് ഒേര പാർട്ടിക്കാർ എന്നൊരു അടുപ്പമല്ല. സ്വന്തം സഹോദരനോട് എന്നതുപോെലയുള്ള അടുപ്പമാണ്. തലമുറകൾ െെകമാറി വരുന്ന സ്നേഹത്തിന്റെ കണ്ണികളാണ് ഞങ്ങൾ. അതുകൊണ്ടു സ്വാഭാവികമായും അങ്ങനെ തന്നെയാകും.

േഡാ. എം. കെ. മുനീർ: രാത്രി സമ്മേളനങ്ങളൊക്കെ കഴിഞ്ഞു വന്നാൽ ബാപ്പ മിക്കവാറും ഇവിടെ തന്നെയാകും തങ്ങുക. പിറ്റേന്നു രാവിലെ ശിഹാബ് തങ്ങളാണ് അദ്ദേഹത്തിനു ചായ കൊണ്ടു കൊടുത്തിരുന്നത്. ആദരണീയ ശിഹാബ് തങ്ങൾ എന്നേ ബാപ്പ പറയാറുള്ളൂ. അതായിരുന്നു അവർ തമ്മിലുള്ള അടുപ്പം. ബാപ്പ ശിഹാബ് തങ്ങളോടു കാണിച്ച വാത്സല്യം തങ്ങൾ എനിക്കു തിരിച്ചു തന്നു. ബാപ്പ മരിച്ച സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. അന്ന് അത്താണിയായത് പാണക്കാട് കുടുംബമാണ്. രണ്ടു പെങ്ങന്മാരും ഞാനും ഉമ്മയും അടങ്ങുന്ന കുടുംബം. ഞാനന്ന് എം.ബി.ബി.എസിനു പഠിക്കുന്നു. വേറെ വരുമാനം ഒന്നുമില്ല. ബാപ്പയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ് പലരും സഹായിക്കാനെത്തി. എന്നാൽ പാണക്കാട് കുടുംബത്തിന്റെ താങ്ങും തണലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

മുനവറലി തങ്ങൾ: എന്റെ സി.എച്ച്. ഒാർമ വളരെ അവ്യക്തമാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കു കേട്ടറിവാണു കൂടുതലും. എന്റെ ഒാർമയിൽ ശാരീരികമായി വല്ലാതെ അവശനായി ഇവിടെ വരുന്ന സിഎച്ചാണ്.

ഡോ. എം. കെ. മുനീർ: അതേ എനിക്കു തോന്നുന്നത് തങ്ങൾക്ക് അന്ന് നാലോ അഞ്ചോ വയസ്സായിരിക്കണം.

മുനവറലി തങ്ങൾ: സാമൂഹിക രാഷ്ട്രീയ രംഗത്തേക്കുള്ള എന്റെ തുടക്കം മുനീർ സാഹിബിന്റെ കഴുത്തിൽ ഒരു നോട്ടുമാല ഇട്ടുകൊണ്ടാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷനായതിനു ശേഷം ഇദ്ദേഹം ഒരു കേരള കാൽനട യാത്ര സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ. ആ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നോട്ടുമാലയിട്ട് സ്വീകരിച്ചു. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആ സംഭവം വലിയ അഭിമാനത്തോടെ സഹപാഠികൾക്കിടയിൽ പറഞ്ഞുകൊണ്ടു നടന്നു. അതിനു കാരണം ഇദ്ദേഹത്തിന് ഞങ്ങൾക്കിടയി ൽ ഒരു ഹീറോ പരിവേഷമായിരുന്നു. ഇന്നും അങ്ങനെയാണ്.

(കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്ന് വീണ്ടും ചിരി ഉയർന്നു. ആ ചിരിയിൽ സ്വയം അലിഞ്ഞ് മുനീർ.)

ഡോ. എം. കെ. മുനീർ: ശിഹാബ് തങ്ങളുടെയും മുനവറലി തങ്ങളുടെയും ജീവിതത്തിൽ ഒരു തുടർച്ച കാണാം. അതായത് ശിഹാബ് തങ്ങൾ ഈജിപ്തിൽ പഠനം കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. മുനവറലി തങ്ങളും അതുപോലെ മലേഷ്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.

മുനവറലി തങ്ങൾ: ബാപ്പയുടെ രാഷ്ട്രീയത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചത് സി.എച്ച് ആയിരുന്നു. അതുപോലെയാണ് ഞാനിപ്പോൾ മുനീർ സാഹിബിനെ അനുകരിക്കുന്നത്. രാഷ്ട്രീയത്തിലേക്കു വന്ന സമയത്തേ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. സി.എച്ചിനെപ്പോലെ തന്നെ ചിരിയും ചിന്തയും കൂടിക്കലർന്ന പ്രസംഗമാണ്.

ഡോ. എം. കെ. മുനീർ: രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് എനിക്കുള്ള ജോലി ബാപ്പയുടെ പ്രസംഗം കേൾക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ ബാപ്പ പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. എന്നിട്ട് ലീഗിനു വേണ്ടിയുള്ള മറുപടികൾ തയാറാക്കും. ഇവ ആദ്യം അവതരിപ്പിക്കുന്നത് ഉമ്മയുടെയും ഞങ്ങള്‍ മക്കളുടെയും മുമ്പിലാണ്. എന്നിട്ട് അഭിപ്രായം ചോദിക്കും. ഏതെങ്കിലും മറുപടിക്ക് വേണ്ടത്ര ഗൗരവമില്ല എന്നെങ്ങാനും പറഞ്ഞാൽ ബാപ്പ അതു മുഴുവൻ മാറ്റിയെഴുതും. പിന്നീട് രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ബാപ്പയുടെ ഈ പ്രസംഗപരിപാടികൾ എനിക്കു വളരെ ഉപകാരപ്പെട്ടു.

മുനവറലി തങ്ങൾ: അതുകൊണ്ടാകണം മുനീർ സാഹിബിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷസ്ഥാനത്ത് ആണെങ്കിൽ പോലും ഒാേരാ വിഷയവും പഠിച്ചല്ലാതെ ഇദ്ദേഹം സംസാരിക്കാറില്ല.

ഡോ. എം. കെ. മുനീർ: ബാപ്പയുടെ ശീലം പിന്തുടർന്നതുകൊണ്ടാകണം എത്ര ചെറിയ വിഷയം ആയാലും അതു പഠിച്ചുതന്നെ പറയണം എന്ന് എനിക്ക് നിർബന്ധമാണ്.

മുനവറലി തങ്ങൾ: ഈ ഇരിക്കുന്നതുപോലെയല്ല. ഏതു സദസ്സിലായാലും ഏറ്റവും കൂടുതൽ ഫലിതം ഉണ്ടാകുന്നത് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നായിരിക്കണം. സി.എച്ചിൽ നിന്നു കിട്ടിയ ഗുണമായിരിക്കണം അതും.

ഡോ. എം. കെ. മുനീർ: എത്ര ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഫലിതം അതിന്റെ അടിയൊഴുക്കാക്കിയ വ്യക്തിയായിരുന്നു ബാപ്പ. അതൊരു പക്ഷേ, പാരമ്പര്യമായി കിട്ടിയതാകണം. പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്നു, ബാപ്പയുടെ സംസാരത്തിനിടയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നര്‍മം കടന്നു വരുന്നതെന്ന്.

ഓരോ വാചകത്തിലും ബാപ്പ നർമം ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നു പോലും അദ്ദേഹം നർമം കണ്ടെത്തി. ഒരിക്ക‍ൽ കാസർകോട് ഒരു പാലം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എന്റെ രണ്ട് സഹോദരിമാരെയും കാസർകോടാണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പാലം ഉദ്ഘാടനം െചയ്തുകൊണ്ട് ബാപ്പ പറഞ്ഞു; ‘എന്റെ രണ്ടു പെൺമക്കളെയും ഞാൻ ഇങ്ങോട്ടാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പക്ഷേ, സ്ത്രീധനം കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ നാടിന് ഞാനൊരു പാലം സ്ത്രീധനമായി തരുന്നു.’

മുനവറലി തങ്ങൾ: അതുപോലെ ആ കള്ളിമുണ്ട് ഉടുത്ത സംഭവം. വളരെ രസാണ്.

ഡോ. എം. കെ. മുനീർ: ബാപ്പ അന്ന് മന്ത്രിയാണ്. സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഉമ്മ വിളിച്ചു ചോദിച്ചു. ‘നിങ്ങൾ ഇന്നു കള്ളിമുണ്ടും ഉടുത്താണോ ഓഫിസിൽ പോയത്..?’

അല്ലെന്നു ബാപ്പയുെട മറുപടി. രാവിലെ കഴുകാൻ നോക്കുമ്പോൾ സ്ഥിരം ഉടുക്കുന്ന കള്ളിമുണ്ട് കാണാനില്ല. അതുകൊണ്ടാണ് ഉമ്മ അന്വേഷിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയുെട ഫോൺ. ‘അതേയ്.... നീ നോക്കിക്കൊണ്ടിരിക്കുന്ന കള്ളിമുണ്ട് ഇവിടെ ഉണ്ട് കേട്ടോ. ഞാൻ അതിനു മുകളിലായിരുന്നു മുണ്ട് ഉടുത്തിരിക്കുന്നത്.’ അതായിരുന്നു ബാപ്പ.

പെട്ടെന്നാണ് ആ മനസ്സില്‍ തമാശ വരുന്നത്. ബാപ്പയ്ക്ക് ഒരിക്കൽ പക്ഷാഘാതത്തിന്റെ ലക്ഷണമുണ്ടായി. അന്നു ചികിത്സയ്ക്കു ലണ്ടനിൽ കൊണ്ടുപോയി. ബാപ്പയും ഉമ്മയും തിരിച്ചു വന്ന കാലത്താണ് ‘മണ്ടൻമാർ ലണ്ടനിൽ’ എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയുെട പോസ്റ്റർ കണ്ട ബാപ്പ ഉമ്മയോടു പറഞ്ഞു; ‘ഈ സിനിമാക്കാരുെട ഒരു കാര്യം, നമ്മൾ ലണ്ടനിലേക്ക് പോയതറിഞ്ഞ് അവർ ഉടനെ സിനിമയിറക്കി. കണ്ടില്ലേ.. മണ്ടന്മാർ ലണ്ടനിൽ.....’

മുനവറലി തങ്ങൾ:ഇതൊക്കെ പറയാൻ ഒരു ആർജവം ഉണ്ടായിരിക്കണം. അല്ലേ? ഇന്ന് എത്രപേർക്കുണ്ട് ഇത്?

േഡാ. എം. കെ. മുനീർ: അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നു തോന്നുന്നു. കാരണം ജീവിതം പഠിച്ച നേതാക്കളുടെ മക്കളായി ജനിച്ചതിൽ. കോഴിക്കോട്ടുവച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് എം.ടി. വാസുദേവൻ നായർ ശിഹാബ് തങ്ങളെ ചൂണ്ടിപ്പറഞ്ഞു: ‘‘ഇവിടെ വീഴു ന്ന പല വിഷവിത്തുകളും മുളയ്ക്കാതിരിക്കുന്നത് ഈ മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്. അടയാളപ്പെടുത്തണം നിങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം.’’

panakkadu2

സമൂഹം തങ്ങൾ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനം മുഴുവനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇ ങ്ങനെ ബഹുമാനം കിട്ടാൻ കുറച്ചു പ്രയാസമാണ്. എം.ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകൾ സിതാരയുമായിട്ടായിരുന്നു സൗഹൃദം. എന്റെ സഹപാഠിയായിരുന്നു സിതാര. അവൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. സിതാരയുെട വീട്ടിലെത്തിയാൽ രണ്ടു സന്തോഷമാണ് ഒന്ന് എം. ടിയെ കാണാം. രണ്ട് നല്ല ഭക്ഷണം കഴിക്കാം.

മുനവറലി തങ്ങൾ: ഭക്ഷണ പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബാപ്പയുമായുള്ള പഴയ ചില പ്രമേഹനിയന്ത്രണ ചർച്ചകൾ ഓർമ വരുന്നു. ബാപ്പയും മുനീർ സാഹിബും കടുത്തപ്രമേഹരോഗികളായിരുന്നു. അതുകൊണ്ട് ഇവർ തമ്മിൽ കാണു മ്പോൾ കൂടുതലും സംസാരിച്ചിരുന്നത് രാഷ്ട്രീയമല്ല, രോഗവിവരങ്ങളാണ്. ബാപ്പയ്ക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടാകും ചോദിക്കാന്‍. െെവദ്യം പഠിച്ച ആളായതിനാല്‍ ഇതെല്ലാം പറഞ്ഞു െകാടുക്കാന്‍ മുനീര്‍ തന്നെയായിരുന്നു അനുയോജ്യൻ. പ്രമേഹനിയന്ത്രണത്തിനു രണ്ടു പേർക്കുമുണ്ട് ഇൻസുലിൻ പമ്പ്. അതുകൊണ്ടു ബാപ്പ ഇടയ്ക്കിടയ്ക്ക് പറയും. ‘‘മുനീറേ, നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കണം ഒാൾ കേരള പമ്പ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.’’

േഡാ. എം. െക. മുനീർ: തീർച്ചയായും. അതുമാത്രമല്ല അദ്ദേഹം പറയുന്നത്. ഈ അേസാസിയേഷനില്‍ അംഗസംഖ്യ കുറവായിരിക്കും. പിന്നെ, അധികമോഹമുള്ളവരും കുറവായിരിക്കും. കാരണം, അങ്ങനെ എല്ലാവർക്കും മിസ്ഡ് കോൾ അടിച്ച് അംഗത്വമെടുക്കാനും കഴിയില്ലല്ലോ...?

മുനവറലി തങ്ങൾ: പാണക്കാട് കുടുംബത്തിലേക്ക് രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന പാലം പലപ്പോഴും മുനീർ സാഹിബാണ്. എംടി, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, മറ്റു മതങ്ങളിെല പ്രമുഖര്‍. എത്രയോ പ്രതിഭകൾ. പലരും ചോദിക്കുന്നുണ്ട് രാഷ്ട്രീയവും ആത്മീയതയും തമ്മിൽ എന്താണു ബന്ധമെന്ന്. യഥാർഥത്തിൽ ആത്മീയതയുടെ ഭാഗമാണ് രാഷ്ട്രീയം. രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കണം എന്ന വിശ്വാസക്കാരനാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും അതു മനസ്സിലാക്കണം. കാരണം രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും ജനപക്ഷത്തുനിന്നായിരിക്കണം. അല്ലെങ്കിൽ തിരിച്ചടിക ൾ ഉണ്ടാകും.

േഡാ. എം. കെ. മുനീർ: അതു പലർക്കും മനസ്സിലാകുന്നില്ല. അതാ പ്രശ്നം.

മുനവറലി തങ്ങൾ: ഏതു വിഷയമായാലും അറിയാത്ത മേഖ ലയാണെങ്കിൽ അത് അറിയാനുള്ള കൗതുകം ബാപ്പ സൂക്ഷിച്ചിരുന്നു. പുറത്ത് അധികമാർക്കും അറിയില്ലെങ്കിലും നല്ലൊരു പരിസ്ഥിതിവാദിയായിരുന്നു ഞങ്ങളുടെ ബാപ്പ. ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങൾ. ചെറുപ്പകാലത്ത് ഒരുപാടു ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ബാപ്പ മൂന്നാറിൽ പോകുമായിരുന്നു. അതു കാണാൻ വേണ്ടി മാത്രം. നിറങ്ങൾ അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി സ്നേഹം മാത്രമല്ല കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പാ‍ഠവും ഞങ്ങൾക്കു പകർന്നു തന്നത് ബാപ്പയാണ്.

ഓരോ കാലത്തും പ്രാമുഖ്യമുള്ള ഓരോ സംഗതികളുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ അവഗണിക്കാനാകാത്ത സാന്നിധ്യമല്ലേ?. അതിനു നേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. അതിന്റെ നന്മയെ ഉപയോഗിക്കുക. പ്രധാന പ്രശ്നം പലർക്കും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയില്ല എന്നതാണ്. ആ മീഡിയയില്‍ ഒരു എഡിറ്റർ ഇല്ല. ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിനു മുമ്പ് അവരവർ തന്നെ എഡിറ്റിങ്ങിന് സ്വയം വിധേയരാകുന്നത് നല്ലതായിരിക്കും.

ഡോ. എം. െക. മുനീർ: തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒാേരാ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് നാം വിധേയപ്പെടണം. നമ്മുടെ അടിസ്ഥാനപ്രമാണങ്ങളിൽ മാറ്റം വരുത്താനും പാടില്ല. കാലത്തിന് അനുസരിച്ചുള്ള ഒഴുക്കിലേക്ക് നമ്മൾ പെട്ടില്ലെങ്കിൽ നമ്മൾ കാലത്തിനു പുറത്താകും. മുനവറലി തങ്ങൾ: നമുക്ക് സിനിമയുടെ കാര്യമെടുക്കാം. സിനിമ കാണാൻ പാടില്ലാത്തതാണ് എന്ന് ഇക്കാലത്തു പറയാൻ പറ്റുമോ? കാരണം ഏതിലും എന്തിലും സിനിമയുണ്ട്. െമാബൈൽ ഫോണിൽ ഇപ്പോൾ എല്ലാമുണ്ട്. അത് ഉപയോഗിക്കരുത് എന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ? ടെക്നോളജിയുടെ നന്മകൾ പ്രയോജനപ്പെടുത്തുക. അതാണ് കാര്യം.

panakkadu4

മഗ്‍രിബ് ബാങ്കിന്റെ സമയമായപ്പോൾ നേതാക്കൾ പാണക്കാട് െകാടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തി. വലിയ തങ്ങൾ പാണക്കാട് െെഹദരലി ശിഹാബ് തങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്. എംപിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എംഎല്‍എമാരും അടക്കം ഒരു വലിയ നേതൃനിര. പിന്നെ, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി. ഇനി കുറച്ചുസമയം രാഷ്ട്രീയമില്ല. ൈദവവചനങ്ങൾ മാത്രം. കാരയ്ക്കയും ഫലങ്ങളും േനാമ്പുതുറ വിഭവങ്ങളും മേശപ്പുറത്തു നിരന്നു. സ്നേഹം നിറഞ്ഞ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് എം. കെ. മുനീറും മുനവറലി തങ്ങളും ആ ആൾക്കൂട്ടത്തിൽ ലയിച്ചു. അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ട് അമാൻ അഹമ്മദ് ശിഹാബ്.

േഡാ. എം. കെ. മുനീർ

മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെടയും ആമിനയുമ്മയുടെയും മൂന്നുമക്കളിൽ ഒരാൾ. കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടി പൊതുരംഗത്തേക്കു വന്നു. കോഴിക്കോട് േകാർപറേഷൻ കൗൺസിൽ അംഗമായി രാഷ്ട്രീയജീവിതത്തിനു തുടക്കം. എം. എൽ. എയും മന്ത്രിയുമായി പല തവണ നിയമസഭയിലെത്തി. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ്. രാഷ്ട്രീയത്തിനും മെഡിസിനും പുറമേ ചാനൽ മേധാവി, എഴുത്തുകാരൻ, പ്രസാധകൻ, ചിത്രകാരൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ മുനീർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭാര്യ നഫീസാ വിനീത. മക്കൾ മുഹമ്മദ് മുഫ്‌ലിഫ്, മുഹമ്മദ് മിനാഫ്, ആമിന ഫാത്തിമ മലിഹ.

മുനവറലി ശിഹാബ് തങ്ങൾ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുെടയും ശരീഫാ പാത്തുമ്മയുെടയും മകൻ. പാണക്കാട് എ. എൽ. പി. സ്കൂൾ, വളാഞ്ചേരി മർക്കസ് റസി‍ഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ക്രസന്റ് സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമാണ് മുനവറലി ശിഹാബ് തങ്ങൾ. നവമാധ്യമങ്ങളിലും വളരെ സജീവം. ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് അനുയായികളുണ്ട്. പുരോഗമനകാഴ്ചപ്പാടാണ് മുനവറലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. ഇപ്പോൾ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ താമസം. ഭാര്യ ഹനിയ സഖാഫാ. മൂത്ത മകൻ മുഹമ്മദാലി ശിഹാബ്, രണ്ടാമത്തെ മകൾ ഫാത്തിമ നർഗീസ്, മൂന്നാമത്തെ മകൻ അമാൻ അഹമ്മദ് ശിഹാബ്.