2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഉമ്മ പോയൊരു വര്ഷം

എന്റെ ഉമ്മ  സി.എൽ സൈനബി റബ്ബിന്റെ വിളിക്കുത്തരം നൽകി കടന്നു പോയി  ഒരു കലണ്ടർ വർഷം പൂർണ്ണമുകയാണ് ആഗസ്റ്റ് 29 ന്  

പ്രിയ്യ സുഹൃത്തും അയൽവാസിയുമായ അസ്ലം വാട്ട്സ പ്പിൽ  കുറിച്ചിട്ട പോലെ    വീടിന്റെ പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ മുഖം  മനസ്സിൽ മായാത്ത ചിത്രമായി അവശേഷിക്കും    ഒരു പാട് പേരുടെ അനുസ്മരണ കുറിപ്പ് എഴുതിയിട്ടുള്ള   വിനീതനു ഉമ്മയെ കുറിച്ചും എഴുതണമെന്ന്    തോന്നുകയാണ്  പക്ഷേ സ്വന്തം ഉമ്മയെ കുറിച്ച് ഞാൻ തന്നെ എഴുതുന്നത് അനുചിതമാകുമോ എന്ന സന്ദേഹവുമുണ്ട്   പക്ഷേ മറിച്ച് ചിന്തിക്കുമ്പോൾ  ഞങ്ങളെ പിതാവിന്റെ കാലശേഷം    തള്ളക്കോഴി  കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത്  പോലെ  കരുതലോടെ വളർത്തിയ. ഉമ്മയെ കുറിച്ച് അല്ലാതെ    വേറാരെ കുറിച്ചാണ്  എഴുതേണ്ടത്        ബഹുഭാഷാ പണ്ഡിതൻ സമദാനിയുടെ   മാതാവിനെ കുറിച്ചുള്ള ഒരു പ്രഭാഷണം    വല്ലാതെ മനസ്സിൽ തട്ടിയതാണ്
 മാറിടത്തിലെ അമൃതകുംഭങ്ങളിൽ കുഞ്ഞു മക്കളെ  ചേർത്ത് പിടിച്ച് പാലൂട്ടുന്ന മാതാവിന്റെ സ്നേഹത്തിന് വിലയിടാനോ    പകരം നൽകാനോ   ഒരു മ ക്കൾക്കും സാധിക്കില്ലയെന്ന. യാഥാർത്ഥ്യം      ആ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്      

പന്ത്രണ്ടാം വയസ്സിൽ പിതാവ്  ഞങ്ങളെ പിരിഞ്ഞ് പോയത് മുതലിങ്ങോട്ട്   ഓരോ സംഭവങ്ങളും   തനിച്ചിരിക്കുമ്പോർ.  ഓർത്തു പോവുകയാണ്
ജീവിതത്തിൽ.   പലപ്പോഴും  മാതാവിനോട് കയർത്തിട്ടുണ്ടാവാം  പക്ഷേ പെട്ടെന്നുണ്ടാകുന്ന. ക്ഷോഭ പ്രകടനം എന്നതിനപ്പുറം    പിണക്കമായതിനെ കാണാനാവില്ല
മനസ്സിലുള്ളത് മുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹിക്കുന്നില്ല     വിചാരിച്ചാൽ തന്നെ  എഴുതി തീർക്കാനുമാവുകയില്ല

പ്രവാസത്തിന് മുമ്പ് കാസറഗോഡ് നഗരത്തിൽ ജോലി ചെയ്തിരുന്ന കാലം    രാത്രി വീട്ടിലെത്തുന്നത് വരെ മുഷിയാതെ കാത്തിരുന്ന.   ഉമ്മ. ചിലപ്പോൾ     എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ.  അക്കാലങ്ങളിൽ. ഏറെ വൈകുമായിരുന്നു  വിളിച്ച് പറയാൻ.  മൊബൈൽ ഇല്ലാതിരുന്ന കാലം        പാതിരാത്രിയാലും   വീട്ടിലെത്തിയുടനെ   ഉമ്മാക്ക് പറയാനുണ്ടായിരുന്നത്    വിശക്കുന്നില്ലേ    എന്തെങ്കിലും കഴിച്ചോളൂ എന്നായിരുന്നു     വർഷങ്ങൾക്കിപ്പുറം       ഇന്നും    അതേ ജാഗ്രത.  ഉമ്മക്കുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്  ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസമായിരുന്നു        നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ്    നാട്ടിൽ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിന്ന് ( സുൽസൺ) ഞാൻ.     അതു കൊണ്ട് തന്നെ  ആഘോഷതലേന്ന്    വീട്ടിലെത്താൻ വൈകാറുണ്ട്      ഇക്കഴിഞ്ഞ വർഷവും    പതിവിലും കുറച്ച് താമസിച്ചിരുന്നു         പിറ്റേന്ന് രാവിലെ     ഉമ്മയുടെ ചോദ്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഉമ്മയുടെ   ജാഗ്രത.  ഞാൻ തിരിച്ചറിഞ്ഞത്

നീ എപ്പഴാ  വന്നത്  അർദ്ധരാത്രി  വാതിൽ തുറന്ന്     നോക്കിയപ്പോൾ നിന്റെ ചെരുപ്പ്   അവിടെ കണ്ടിരുന്നില്ലല്ലോ    എന്നായിരുന്നു   ഉമ്മയുടെ ചോദ്യം
 മൂന്ന് മക്കളുടെ പിതാവായ ജീവിതത്തിന്റെ സിംഹഭാഗവും   പിന്നിട്ട മകന്റെ കാര്യത്തിൽ വരെ ശ്രദ്ധ വെച്ചിരുന്ന ഉമ്മയുടെ സ്നേഹത്തിന്  പകരം വെക്കാനുള്ളത്  പ്രാർത്ഥന മാത്രമാണ്

പ്രഭാത നമസ്കാരവും പ്രാഥമിക കർമ്മങ്ങളും ഒക്കെ കഴിഞ്ഞാൽ. പത്ര വായന പതിവാക്കിയിരുന്ന ഉമ്മ    ഒരു ദിവസം വായന മുടങ്ങിയാലോ  വൈകിയാലോ     അസ്വസ്തത പ്രകടിപ്പിക്കുമായിരുന്നു 

ഞങ്ങൾ മക്കളുടെ കാര്യം പോലെ തന്നെ     വീടും പറമ്പും    പരിരക്ഷിക്കുന്നതിലും  അവർ അതീവ ശ്രദ്ധ വെച്ച് പുലർത്തിയിരുന്നു 

37 വർഷങ്ങൾക്കപ്പുറം   പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക്  മാതാവും പിതാവുമെല്ല  ഉമ്മ തന്നെയായിരുന്നു

കുടുംബക്കാർക്ക് ദൈബുവും  അയൽക്കാർക്കും മറ്റും പ്രിയപ്പെട്ട ദൈബു മുആയും ആയിരുന്നു സി.എൽ. സൈനബി എന്ന ഞങ്ങളുടെ ഉമ്മ

ഉമ്മയുടെ   പാരത്രിക'ജീവിതം   സർവ്വ ശക്തനായ നാഥൻ.  സമാധാനവും സന്തോഷവും  നിറഞ്ഞതാക്കട്ടെ  എന്ന പ്രാർത്ഥനയോടെ 



     മുസ്തഫ മച്ചിനടുക്കം

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*

 *ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*


✍🏻. *മുസ്തഫ മച്ചിനടുക്കം*


എന്നെ   മുസ്ലിം ലീഗ്  ആക്കിയതാര്   എന്ന്    ഞാൻ തന്നെ   പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്     


പലരും  ലീഗുകാരായതിനുള്ള. മാനദണ്ഡങ്ങളായ.  കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാതലം ,നാട്ടിൽ ഭൂരിപക്ഷം  ലീഗുകാരാവുക തുടങ്ങിയ  തുടങ്ങിയ.   അനുകൂല സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും   ഞാൻ ലീഗിനെ   ഇഷ്ടപ്പെട്ടുവെങ്കിൽ


അതിന്  പ്രേരകമായ പല കാരണങ്ങളിൽ. ഒന്നെനിക്ക്    ഉറപ്പിച്ച് പറയാം   വായനാ താത്പര്യമാണെന്ന് 



പലചരക്ക് കടയിൽ പോയിരിക്കുമ്പോഴുള്ള മുഴിപ്പകറ്റാൻ വേണ്ടിയാണ്    ആദ്യമൊക്കെ അവിടെ കിടക്കുന്ന പത്രമോ വാരിക യോ  മറിച്ച്  നോക്കി തുടങ്ങിയത്       


വീട്ടിൽ പത്രങ്ങളൊന്നും വരുത്താതിരുന്ന നാളുകളിൽ.     പത്രം വായിക്കാൻ വേണ്ടി മാത്രം   കടകളിൽ പോയിരിക്കും     പലപ്പോഴും    ആദ്യ പേജും  സ്പോർട്സ്  പേജും മാത്രമാണ് വായിക്കുക.   


മാതൃഭൂമിയും ,മനോരമയും വായിച്ചു ശീലിച്ചതിനൊപ്പം  ചന്ദ്രിക യും   വായിച്ചു തുടങ്ങിയിരുന്നു   മറ്റ് പത്രങ്ങളിൽ നിന്നും വിഭിന്നമായി ചന്ദ്രിക കൈയ്യിൽ കിട്ടിയാൽ അതിന്റെ എഡിറ്റോറിയൽ പേജ് കൂടി    മറിച്ച് നോക്കുമായിരുന്നു    അതിന് കാരണം  വല്ലാത്തൊരു  മാസ്മരിക ശക്തിയുള്ള റഹിം മേച്ചേരിയുടെ      ലേഖനങ്ങളായിരുന്നു           മേച്ചേരിയുടെ ലേഖനങ്ങളാണ് മുസ്ലിം ലീഗിനെ  ആഴത്തിലറിയാനും   പഠിക്കാനും പ്രേരിപ്പിച്ചത്      


ഇത്  എന്റെ മാത്രം അനുഭവമായിരിക്കില്ല.എന്നെനിക്കുറപ്പുണ്ട്  

   

 പതിറ്റാണ്ടിനപ്പുറം   മുസ്ലിം ലീഗിലേക്ക്      ആളുകളെ    റിക്രൂട്ട് ചെയ്യാൻ '   കാരണക്കാരനായ എഴുത്ത് കാരനായാരുന്നു റഹിം മേച്ചേരിയെന്ന് പറഞ്ഞാൽ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല



നവ മാദ്ധ്യമങ്ങൾ കേട്ടറിവ് പോലുമാവാതിരുന്ന നാളുകളിൽ.  മുസ്ലിം ലീഗിന്റെ ആവേശം  സിരകളിൽ കുത്തിവെക്കാൻ മാത്രം മൂർച്ചയുള്ള തൂലികയുടെ  ഉടമയായിരുന്നു   റഹിം മേച്ചേരി


കേവലം ആവേശത്തിന്റെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയിരുന്നില്ല.  അദ്ദേഹം ചെയ്തിരുന്നത്    മറിച്ച്   മുസ്ലിം ലീഗിന്റെ ആദർശങ്ങൾ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ    അവതരിപ്പിക്കുകയായിരുന്നു   മേച്ചേരി 



ഖായിദെ മില്ലത്തിന്റെ പാതയും  ,സീതി സാഹിബിന്റെ  ദർശനങ്ങളും ,ബാ ഫഖി തങ്ങളുടെ ഔന്നത്യവും      സി.എച്ചിന്റെ പ്രഭാഷണങ്ങളും  ,പാണക്കാടിന്റെ സൗരഭ്യവും ,പോക്കർ സാഹിബിന്റെയും സേട്ട് സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പാർലമെന്റിലെ   ഇടി മുഴക്കങ്ങളും     മനസ്സിൽ തങ്ങി നിൽക്കും വിധം  എഴുതി പ്രതിഫലിപ്പിക്കാൻ.  മേച്ചേരിയോളം   സാധിച്ചവർ.  വേറെയുണ്ടാവുമോ എന്ന്  സംശയമാണ്


അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് ചരിത്രകാരൻ എം.സി വടകര.  ഒരു ഓർമ്മകുറിപ്പിൽ    മേച്ചേരിയെഴുതി യുണ്ടാക്കിയ ലീഗാണ്   ഇന്ന് കാണുന്ന.  മുസ്ലിംലീഗ്      എന്ന്   വിശേഷിപ്പിച്ചത്     


സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹവാത്സല്യത്തിന്      ഭാഗ്യം സിദ്ധിച്ച.  മേച്ചേരിക്ക് സി.എച്ചിനേയും ജീവനായിരുന്നു   അത് കൊണ്ട് തന്നെയായിരുന്നു പ്രവാസലോകത്ത് നിന്നും  ചന്ദ്രികയിലേക്ക്  തന്നെ മടങ്ങിവരുകയും  മുഴു ജീവിതം തന്നെയും പാർട്ടി പത്രത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തത്


സാദ്ധ്യതയുടെ  മേച്ചിൽപുറം    തേടി പോവാതെ   ജീവിതം മുഴുവൻ ചന്ദ്രികക്ക് വേണ്ടി ഹോമിക്കുകയായിരുന്നു അദ്ദേഹം        


വിസ്മരിച്ച് പോവുന്ന മൂല്യങ്ങളെയും   അവഗണിക്കപ്പെടുന്ന അവകാശങ്ങളെയും   

നിരന്തരമായി ഓർമ്മിപ്പിക്കുകയും    ചെയ്യുന്നതോടൊപ്പം   മുസ്ലിം ലീഗിന്റെയും സമുദായത്തിന്റെയും  പിന്നിട്ട നാൾവഴികളിലെ മഹാരഥന്മാരെ കുറിച്ചും    കൃത്യമായി   ഓർക്കുകയും സമൂഹത്തിന് പകർന്നു നൽകുകയും ചെയ്യുന്നതിൽ  റഹിം മേച്ചേരി നിർവ്വഹിച്ച.   പങ്ക്   'നിസ്തുലമായിരുന്നു


2004 ഓഗസ്റ്റ്   21 ന്റെ പുലർവേളയിൽ.  ചന്ദ്രകയുടെ പത്രക്കെട്ടുകളുമായി പോയ ജീപ്പ് അപകടത്തിൽ.  പെട്ടായിരുന്നു     പത്രാധിപരായിന്ന.   റഹിം മേച്ചേരിയുടെ    അന്ത്യം      


എഴുത്തിനോടും ആദർശത്തോടും നീതി പുലർത്തി എളിമയോടെ    ജീവിച്ച മേച്ചേരി   ഓർമ്മയിലെ ചന്ദ്രികയായി   എന്നും വിളങ്ങി നിൽക്കുക തന്നെ   ചെയ്യും    

'

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*

 *ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*



 കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിശ്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ് ,റഹ്മാൻ തായലങ്ങാടി ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കെ.എസ് സുലൈമാൻ ഹാജിയോടൊപ്പം കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    സാരഥ്യം വഹിച്ച് കൊണ്ട്  സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എം എസ് മുഹമ്മദ് കുഞ്ഞി എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം

രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബുമായൊക്കെ     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

1977 ലെ പൊതുതിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ പിളർപ്പിനുശേഷം നടക്കുന്നആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

അഖിലേന്ത്യാലീഗിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ ആരാവും മുസ്ലിംലീഗ് സ്ഥാനാർഥി എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമയം എതിരാളികൾ അവരുടെ സ്ഥാനാർത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിച്ചു കരുത്തനായ ബി എം അബ്ദുറഹിമാൻ

മുസ്ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്തോറും രാഷ്ട്രീയ ചർച്ചകൾക്ക് പ്രാധാന്യമേറിയ സന്ദർഭംകാസർകോട് മത്സരിക്കാൻ മുസ്ലിംലീഗിന് ആളില്ല എന്നരീതിയിൽ ദേശാഭിമാനിയും ലീഗ് ടൈംസും വാർത്തകൾ നൽകി

പക്ഷെ ആ സമയത്ത് നടക്കാവിലെ സി എച്ചിന്റെ ഭവനത്തിൽ മഹാനായ മർഹും ഓ കെ മുഹമ്മദ്കുഞ്ഞി സാഹിബ് അടക്കമുള്ള നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു അവസാനം അവർ സ്ഥാനാർത്ഥിയെ കണ്ടെത്തികാസർകോടിന്റെ ധീരനായ പ്രിയപുത്രൻ ടി എ ഇബ്രാഹിം എന്ന ഇബ്രയിൻച്ച !!

മുസ്ലിംലീഗിനും സി എച്ചിനും അഭിമാനപോരാട്ടം കൂടിയായിരുന്നു കാസർക്കോട്ടെ മത്സരം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആറായിരത്തിൽ പരം വോട്ടുകൾക്ക് വിജയം നേടി ടി.എ  എം.എ എ യായി 

എം എൽ എ ആയിരിക്കെ അസുഖംകാരണം .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മഹാനായ ടി എ യുടെ മരണം

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു


       


മുസ്തഫ മച്ചിനടുക്കം 

ഹരിത രാഷ്ടീയത്തിലെ സൗമ്യ സാന്നിദ്ധ്യമായ നഹാസാഹിബ്

 മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ  സൗമ്യ സാന്നിദ്ധ്യം കൊണ്ട് ' ശ്രദ്ധേയനായ 'അവുക്കാദർ കുട്ടി നഹാ സാഹിബിന്റെ ഓർമ്മകൾക്ക് ഓഗസ്റ്റ് 11 ന് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്


1920-ൽ. പരപ്പനങ്ങാടിയിലെ പ്രാഡവും സമ്പനവുമായ കുടുംബ പശ്ചാതരത്തിൽ ജനിച്ച നഹാ സാഹിബ് ആഢ്യത്വം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു


1988  ഓഗസ്റ്റ് പതിനൊന്നിനായിരുന്നു' അദ്ദേഹത്തിന്റെ അന്ത്യം     വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും   ഒരു പോലെവിശുദ്ധി കാത്തു സൂക്ഷിച്ച രാഷ്ട്രീയത്തിലെ  അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം.


മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും   കേരള പിറവിക്ക് ശേഷം 1957 മുതൽ 1987 വരെയുള്ള നിയമസഭകളിലെല്ലാം ഒരേ മണ്ഡലത്തിൽ നിന്ന് വിജയശ്രീലാളിതനായ നഹാ സാഹിബ്  1967 ൽ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള  സപ്ത കക്ഷി മന്ത്രിസഭയിയിൽ അംഗമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കളുടെ നിര്യാണത്തെ തുടർന്ന്   വന്ന ഒഴിവിൽ   1968 നവംബർ 9 ന്  തദ്ദേശ സ്വയം ഭരണ മന്ത്രിയായി    അധികാരമേറ്റു       തുടർന്ന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ട് (1969 70 ,70-  77) മന്ത്രിസഭകളിലും അംഗമായി ഭരണ രംഗത്തും കഴിവ് തെളിയിച്ചു പഞ്ചായത്തിന് പുറമേ ഫിഷറീസ് ,ഭക്ഷ്യം ,സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത അദ്ദേഹം   സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം മന്ത്രിസഭയിൽ ലീഗിന്റെ രണ്ടാമനായി     1977 ൽ നിലവിൽ വന്ന നിയമസഭയിൽ.  കെ. കരുണാകരൻ , എ.കെ.ആന്റണി ,പി.കെ. വാസുദേവൻ നായർ മന്ത്രി സഭകളിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു


പിന്നീട്    1982 ൽ അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിൽ.  സി എച്ചിന്റെ   വിയോഗശേഷം പകരക്കാരനായെത്തുകയും    ഉപമുഖ്യമന്ത്രിയാവുകയും പൊതു മരാമത്ത് വകുപ്പ്   കൈകാര്യം ചെയ്യുകയും ചെയതു  :    '

2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹ ചന്ദ്രിക പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

സ്നേഹ ചന്ദ്രിക  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍/ഡോ.എം.കെ മുനീര്‍

shihab_thangalഎം.ഇ.എസ്‌ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞു യു.എ ഇയില്‍ നിന്നും തിരിച്ചെത്തിയതായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.വെള്ളിയാഴ്ച്ച രാത്രി മൂന്ന്‌ മണിക്ക്‌ അബൂദാബിയില്‍ നിന്ന്‌ വിമാനം കയറിയതാണ്‌.വിമാനത്തിനകത്തും ഉറങ്ങാനായിട്ടില്ല.ഉറക്കച്ചടവ്‌ മുഖത്തുണ്ടെങ്കിലും ഉന്‍മേഷം വെടിയാതെ രാത്രി 11 മണിക്കും കൊടപ്പനക്കല്‍ തറവാടിന്റെ സജീവതയായി ശിഹാബ്‌ തങ്ങള്‍ സന്ദര്‍ശകര്‍ക്കിടയിലാണ്‌.

ഇടക്കിടെ ടെലഫോണ്‍ ശബ്ദിക്കുന്നു.ശിഹാബ്‌ തങ്ങള്‍ തന്നെ നേരിട്ട്‌ കോളുകള്‍ക്ക്‌ മറുപടി നല്‍കുന്നു.ഏറെ ഫോണുകളും നാദപുരത്ത്‌ നിന്നാണ്‌.അവരിലേക്ക്‌ സാന്ത്വനത്തിന്റെ തെളിനീരായി അദ്ധേഹത്തിന്റെ ആശ്വാസവാക്കുകള്‍: പെയ്തിറങ്ങുന്നു.

“വിഷമിക്കാതിരിക്കൂ.എല്ലാറ്റിനും സര്‍വ്വ ശക്തന്‍ വഴി കാണിച്ചുതരും ഞങ്ങള്‍ വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്‌.”

ഫോണ്‍ വെച്ച ശേഷം ഞങ്ങളോടായി തങ്ങള്‍ പറഞ്ഞു.”നാദാപുരത്ത്‌ നിന്ന്‌ ഒരു സഹോദരിയാണ’. അവള്‍ ആകെ ഭയന്നിരിക്കുന്നു.അവളുടെ ആങ്ങളമാരൊക്കെ ഗള്‍ഫിലണത്രേ.വീട്ടില്‍ സ്ത്രീകള്‍ തനിച്ചാണ്‌.അവര്‍ എന്നോട്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ നൊമ്പരങ്ങള്‍ എണ്ണിപറയുകയായിരുന്നു.

അതിനിടെ തന്നെ കാണാന്‍ വന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാവ്‌ സമദ്‌ പൂക്കോട്ടൂരുമായി അല്‍പസമയം ചിലവഴിക്കുന്നു. പിന്നീട്‌ അകത്തു പോയി സ്വന്തമായി ചായയും കയ്യിലെടുത്ത്‌ അരികില്‍ വന്നിരിക്കുന്നു.

“എന്താ മുനീര്‍ ഈ സമയത്ത്‌”

മലയാള മനോരമക്ക്‌ വേണ്ടി ഒരു അഭിമുഖം വേണം. അല്‍പം സ്വകാര്യനിമിഷങ്ങളെ കുറിച്ച്‌. പിന്നെ കുറച്ച്‌ പഴയകാല സ്മരണകളും. ബുദ്ധിമുട്ടാകുമോ ?

‘ഹേയ്‌ ഇല്ല. എന്തൊക്കെയാ അറിയേണ്ടത്‌. പല മാസികകളിലുമായി കുറെയൊക്കെ വന്നതല്ലേ? ഇനി ആര്‍ക്കാണ്‌ ഈ വിഷയത്തിലൊക്കെ താല്‍പര്യം.
അങ്ങനെയല്ല. അങ്ങയെ കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക്‌ എന്നും സന്തോഷമാണ്‌. ആ അറിവുകള്‍ അവര്‍ക്ക്‌ വലിയ ഒരനുഭൂതി നല്‍കുന്നു.

അതൊക്കെ പോട്ടെ എന്നാല്‍ ചോദ്യത്തിലേക്ക്‌ കടന്നോളൂ.

  • ബഹുമാനപ്പെട്ട തങ്ങള്‍ ഒഴിവ്‌ കാലം എങ്ങനെ ചിലവഴിക്കുന്നു. പ്രത്യേക താല്‍പര്യങ്ങള്‍ ?

ഒഴിവ്‌ സമയം നന്നേ കുറവാണ്‌.പക്ഷേ അങ്ങനെ ലഭിച്ചാല്‍ കുടുംബവുമായി ചിലവഴിക്കും.- പിന്നെ വീടിന്റെ പിന്നില്‍ ഒരു പൂന്തോട്ടമുണ്ട്‌. അവിടെയാണ്‌ കുറേ സമയം.

  • പൂന്തോട്ടത്തില്‍ ഏതെല്ലാം ചെടികളുണ്ട്‌ ?

പല തരം പൂക്കളുണ്ട്‌. പിന്നെ ബോണ്‍സായിയും

  • ബോണ്‍സായിയെ കുറിച്ച്‌ എങ്ങനെ അറിഞ്ഞു ?

പണ്ട്‌ വയനാട്ടില്‍ ഉഷ നഴ്സറി നടത്തിയ ഒരു സുഹൃത്തുണ്ടായിരുന്നു. ഇന്ന്‌ ജീവിച്ചിരിപ്പില്ല. രണ്ട്‌ മക്കളൂണ്ട്‌. അദ്ധേഹത്തിന്റെ നഴ്സറിയിലാണ്‌ ഒരു ആല്‍ മരത്തിന്റെ ബോണ്‍സായി കണ്ടത്‌.ആല്‍ മരത്തിന്റെ ഒരു ” മിനിയേച്ചര്‍” ഒരു ചട്ടിയില്‍ ഒതുങ്ങി നില്‍ക്കുന്നത്‌ ക്ണ്ടപ്പോള്‍ കൌതുകം തോന്നി. അന്ന്‌ തൂടങ്ങിയതാണ്‌ ബോണ്‍സായി ശേഖരിക്കാന്‍. ഇന്ന്‌ നാലഞ്ച്‌ ബോണ്‍സായി വീടിന്റെ പിന്നിലെ പൂന്തോട്ടത്തിലുണ്ട്‌.അതില്‍ 12 വര്‍ഷം വളര്‍ച്ചയെത്തിയ ഒരെണ്ണമുണ്ട്‌.

2008071051330301

  • പൂക്കള്‍ ഇഷ്ടമാണോ ?

ഇഷടമാണെന്നോ ?നീലക്കുറുഞ്ഞി പൂത്തു എന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അത്‌ തേടിപ്പോയിട്ടുണ്ട്‌.(ഇടുക്കിയില്‍ പൂത്ത്‌ നില്‍ക്കുന്ന പൂക്കള്‍ക്കിടയില്‍ ശിഹാബ്‌ തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ മുന്‍പ്‌ ഒരിക്കല്‍ അദ്ധേഹം കാണിച്ച്‌ തന്നപ്പോള്‍ ഞാനോര്‍ത്തു.)

  • ഈജിപ്തിലെ വിദ്യാര്‍ഥി ജീവിതത്തെ കുറിച്ച്‌ ?

ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്‌ കെയ്‌റൊവിലേത്‌.വിശ്വപ്രസിദ്ധമായ അല്‍ അസ്‌ ഹറിലും കെയ്‌റോ യൂണിവേര്‍സിറ്റിയിലും പഠിക്കാന്‍ അവസരമുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അവിടെ പഠിച്ചിരുന്നു.

  • സഹപാടികളിലെ പ്രമുഖര്‍ ആരൊക്കെയായിരുന്നു ?

മാലെ ദ്വീപ്‌ പ്രസിഡന്റ്‌ മാമൂസ അബ്ദുല്‍ ഖയ്യൂം, വിദേശകാര്യ മന്ത്രി ക്ഷഥ്‌ ജമാലും സഹപാടികളായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയായിരുന്ന മൌലാന പറവണ്ണയുടെ മകന്‍ മുഹമ്മദ്‌ ബഷീറടക്കമുള്ള കുറെ മലയാളി വിദ്യാര്‍ത്ഥികളും അവിടെ പഠിച്ചിരുന്നു.

  • അന്ന്‌ ഇഷടപെട്ട സാഹിത്യകാരന്‍ ആരായിരുന്നു ?

പ്രശസ്ഥ അറബി കാഥികനായ മുഹമ്മദ്‌ തൈമൂറിന്റെ കഥകള്‍ , അറബ്‌ ചിന്തകനായ അബാസ്‌ മഹമൂദ്‌ ഹഖാത്തിന്റെ പ്രശസ്ത അറബി പത്രമായ അല്‍ അഹ്‌റമിന്റെയും എഡിറ്റര്‍ മുഹമ്മദ്‌
ഹൈഖലിന്റെയും പ്രതിവര ലേഖനങ്ങള്‍ എനിക്ക്‌ വളരെ ഇഷ്ടമായിരുന്നു.

  • ഈജിപ്തിലെ അവിസ്മരണീയമായ ഓര്‍മകള്‍ ?

ഒരിക്കല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഈജിപ്തില്‍ വന്നപോള്‍ ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച്‌ പണ്ഡിറ്റ്ജിയെ കാണാന്‍ അവസരമുണ്ടായി. അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ ആര്‍.കെ നെഹ്രുവായിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചെന്നപ്പോള്‍ അവിടെ നെഹ്രു മാത്രമല്ല, കേണല്‍ നാസറുമുണ്ട്‌. ചേരി രഹിത രാഷ്ട്ര സഖ്യത്തിന്റെ നായകരായി നെഹ്രു – നാസര്‍-ടിറ്റോ അച്ചു തണ്ട്‌ അന്ന്‌ ശക്തമാണ്‌. അവര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. നെഹ്രുവിനും നാസറിനുമൊപ്പം ഞങ്ങള്‍ ഫോട്ടോ എടുത്തു. നെഹ്രുവിന്റെ ഓട്ടൊഗ്രാഫ്‌ അന്ന്‌ ഞാന്‍ വാങ്ങിയിരുന്നു.
al-khouri

  • പണ്ഡിറ്റ്ജിയുടെ പെരുമാറ്റത്തെ കുറിച്ച്‌ ?

വളരെ നല്ല പെരുമാറ്റമാണ്‌. കൊച്ചു കുട്ടികളോടപ്പം ഓടിച്ചാടി നടക്കും.അവരുടെ ചെവി പിടിച്ച്‌ തിരിച്ച്‌ തമാശയുണ്ടാക്കും.ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ നാസറിനോടപ്പം കാണുമ്പോള്‍ വളരെ റിലാക്സ്ഡ്‌ ആയി കാണപ്പെട്ടു. ഞങ്ങളോട്‌ സയന്‍സ്‌ കോഴ്സ്‌ കോളേജിലുണ്ടൊ എന്ന്‌ ചോദിച്ചു.സയന്‍സ്‌ വിഷയം അത്രയേറെ താല്‍പര്യമുള്ള വിഷയമായിരുന്നു. ഈജിപ്തില്‍ വെച്ച്‌ തന്നെയാണ്‌ പിന്നീട്‌ നമ്മുടെ രാഷ്ട്രപതിയായ സക്കീര്‍ ഹുസൈനെ ഞാന്‍ കാണുന്നത്‌.അന്ന്‌ അദ്ധേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ഹൂമയൂണ്‍ കബീറിനേയും കാണാന്‍ അവസരമുണ്ടായി.

  • ചെറുപ്പകാലത്ത്‌ ഏറെ എഴുതാറൂണ്ടായിരുന്നല്ലോ?

കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലെ ചില ആനുകാലികങ്ങള്‍ അവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈജിപ്തിലെ പത്രപ്രവര്‍ത്തനം, സൂയസ്‌ കനാലും നാസര്‍ പദ്ധതിയും,ലൈലാ ഖാലിദിന്റെ ആത്മകഥ, പിരമിഡുകള്‍,ഇബ്‌നു സീനയുടെയും അല്‍ ബറൂനിയുടേയും ജീവചരിത്രം തുടങ്ങിയ ലേഖനങ്ങള്‍ വിദ്യാര്‍ഥി ജീവിതകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്റെ ഒരു കഥ പരിഭാഷപ്പെടുത്തിയിരുന്നു.

  • പിതാവ്‌ പി.എം.എസ്‌.എ തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ വീട്ടില്‍ എന്ത്‌ ചെയ്യുമായിരുന്നു?

മാളിക മുകളിലെ നിലയില്‍ പുസ്തകങ്ങള്‍ വായിച്ചു കഴിയും. പല അറബ്‌ പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും ഞാന്‍ വരുത്താറുണ്ടായിരുന്നു. വീട്ടില്‍ പിതാവിനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക്‌ ചായ കൊടുക്കുക എന്നതായിരുന്നു മറ്റൊരു ജോലി. അധിക സമയവും വായന തന്നെയായിരുന്നു.

  • ഒരിക്കല്‍ ഉസ്ബകിസ്ഥാന്‍ റേഡിയോയ്ക്ക്‌ പ്രബന്ധമയച്ചിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌?

വളരെ മുന്‍പ്‌, അന്ന്‌ ഞാന്‍ നന്നായി തയ്യാറെടുത്തിരുന്നു.മോസ്കോ ന്യൂസും മറ്റും വായിച്ച്‌ തയ്യാറാക്കിയ ലേഖനത്തിന്‌ സമ്മതം കിട്ടുകയുണ്ടായി.

  • മുമ്പൊരിക്കല്‍ മുസ്ലിം ലീഗ്‌ പ്രസിഡന്റാകുന്നതിനു മുമ്പ്‌, ഹജ്ജ്‌ വൊളണ്ടിയര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. അനുഭവങ്ങള്‍ ഒന്ന്‌ വിശദീകരിക്കാമോ?
  • അന്ന്‌ കപ്പലിലായിരുന്നു ഹജ്ജ്‌ യാത്ര. 700 ല്‍ പരം മലയാളി ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ഇവര്‍ക്ക്‌ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യലും, നിര്‍ദ്ദേശങ്ങള്‍ നല്‍കലുമായിരുന്നു ചെയ്യേണ്ടിയിരുന്നത്‌.അന്ന്‌ ആ കപ്പലില്‍ ഹജ്ജ്‌ വെല്‍ഫയര്‍ ഓഫീസറായിരുന്ന ഡോ.കരീമിനെ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം യാദൃശ്ചികമായി ഈയ്യിടെ കാണൂകയുണ്ടായി. മറ്റൊരു വെല്‍ഫയര്‍ ഓഫീസരൂണ്ടായിരുന്നു, ഒരു ഹൈദരബാദുകാരന്‍.യാത്രക്കാരില്‍ പലര്‍ക്കും പനി പിടിച്ചിരുന്നു. കടല്‍ ഇളകിയാടൂമ്പോള്‍ ചിലര്‍ക്ക്‌ ചര്‍ദ്ധി വരും. 700 പേരെ സഹായിക്കാന്‍ രണ്ട്‌ ഹജ്ജ്‌ വൊളണ്ടിയര്‍മാര്‍ ആണ് ഉണ്ടായിരുന്നത്‌.മറ്റൊരാള്‍ പരേതനായപി.കെ ഉമ്മര്‍ഖാന്‍. രോഗം ബാധിച്ചവരെ ഡോക്ടറുടെ അടൂത്തെത്തിക്കാനും മരുന്ന്‌ നല്‍കാനുമൊക്കെ ഞങ്ങള്‍ സഹായികളായി ഉണ്ടാകും. എട്ട്‌ ദിവസം കൊണ്ടാണ്‌ മുബൈയില്‍ നിന്നും കപ്പല്‍ ജിദ്ധ തുറമുഖത്തെത്തിയത്‌ രോഗം ബാധിച്ചു വിഷമിക്കുന്നവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിഞ്ഞു എന്നത്‌ ചാരിതാര്‍ത്ഥ്യജനകമായ ഓര്‍മ്മയായി നില്‍ക്കുന്നു.
  • രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം?

മുമ്പ്‌ ഏറനാട്‌ താലൂക്ക്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റായിരുന്നു. പിന്നെ പിതാവിന്റെ വിയോഗത്തിനു ശേഷം ബി.വി അബ്ദുള്ളക്കോയയും, സി.എച്ച്‌ മുഹമ്മദ്‌ കോയയും നിര്‍ബന്ധിച്ചപ്പോള്‍ ഈ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

  • ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.?

മിക്ക അറബ്‌-ഗള്‍ഫ്‌ രാജ്യങ്ങളും സന്ദര്‍ശിച്ചു. പിന്നെ ബ്രിട്ടന്‍, ഫ്രാന്‍സും.കിഴക്ക്‌ ഭാഗത്ത്‌ മലേഷ്യ – സിംഗപ്പൂര്‍.

  • ഈ രാജ്യങ്ങളില്‍ വെച്ച്‌ ഇഷ്ടപെട്ട രാജ്യം (സംസ്കാരം നോക്കുകയണെങ്കില്‍ )?

ഈജിപ്ത്‌ തന്നെ. കാരണം 5000 വര്‍ഷത്തെ പഴക്കമുള്ള സംസ്കാരമാണ്‌.

  • അങ്ങ്‌ കാറില്‍ യാത്ര ചെയ്യുന്ന ആളാണല്ലോ.സ്വന്തമായി എപ്പോഴെങ്കിലും ഡ്രൈവ്‌ ചെയ്തിട്ടുണ്ടോ ?

പണ്ട്‌ ഡ്രൈവിങ്ങ്‌ പഠിക്കാന്‍ തുടങ്ങിയതാണ്‌. പിന്നെ തുടര്‍ന്നില്ല.

  • സ്ഥിരമായ വ്യായാമം വല്ലതും ഉണ്ടോ ?

ഇപ്പോള്‍ ഒന്നിനും സമയം കിട്ടുന്നില്ല. പണ്ട്‌ നന്നായി നടക്കാറുണ്ടായിരുന്നു. ഊരകം മലയുടെ മുകളില്‍ നടന്നു കയറുക രസകരമായിരുന്നു. മലപ്പുറത്തെ കുന്നിന്‍ മുകളിലും പണ്ട്‌ എത്രയോ ഞാന്‍ നടന്നിട്ടുണ്ട്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ (കോഴിക്കോട്‌ എം.എം സ്കൂളില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്നു.അന്നത്തെ ഞങ്ങളുടെ സ്കൂളിലെ ബാഡ്മിന്റണ്‍ താരവും കോച്ചുമായിരുന്നു എം. ഹസന്‍കോയ. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ റിട്ടയര്‍ ചെയ്ത അദ്ധേഹത്തെ ഈയിടെ വീണ്ടും കണ്ടുമുട്ടി.
thangal-muneer

  • വിവാഹം എങ്ങനെയാ നടന്നത്‌?

(ചിരിക്കുന്നു . ഉള്ള്‌ നിറഞ്ഞ ചിരി.ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയുടെ സൌന്ദര്യം ആ ചിരിയി്ല്‍ ഊറിവരുന്നു.) അത്‌ അങ്ങനെയങ്ങ്‌ നടന്നു.

സൌദി അറേബ്യയില്‍ നിന്ന്‌ യമനിലേക്ക്‌ മാറി താമസിച്ച പ്രവാചക കുടുംബത്തില്‍ നിന്ന്‌, പിന്നീട്‌ കണ്ണൂരിലെ അറക്കല്‍ രാജവംശത്തില്‍ നിന്ന്‌ വിവാഹം ചെയ്ത്‌ വളപട്ടണത്ത്‌ താമസമാക്കിയ അലി ശിഹാബുദ്ധീന്‍, അദ്ധേഹത്തിന്റെ പൌത്രന്‍ സയ്യിദ്‌ മുഹളാര്‍ പാണക്കാട്ട്‌ താമസമാക്കി. ആ യമനി സയ്യിദന്‍മാരുടെ പൌരാണിക പാരമ്പര്യവും , നൈലിന്റെയും പിരമിഡിന്റെയും നാട്ടില്‍ നിന്ന്‌ ആര്‍ജ്ജിച്ച വിജ്ഞാനവും കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ നിന്ന്‌ യാത്രകളിലൂടെ നേടിയ അനുഭവവും സമന്വസ്വമായി സമ്മേളിച്ചു ഒരു സംസ്കൃതിയുടെ സുഗന്ധം പരത്തി കൊടപ്പനക്കല്‍ തറവാട്ടില്‍ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പരിലസിക്കുന്നു.