2016, മേയ് 28, ശനിയാഴ്‌ച

കളങ്കമേ ശാത്ത സമുദായ സ്റ്റേഹി

കല്ലട്ര ഹാജി സാഹിബ്
****************************

കളങ്കമേശാത്ത സമുദായ സ്നേഹത്തിന്റെ മാത്രക
*****************************(((((


 മര്ഹൂം കല്ലട്ര അബ്ദുൾ ഖാദർ ഹാജി സാഹിബ്‌ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രയാണ വീഥിയിൽ ബാഫഖി തങ്ങള്ക്കും , ചെറിയ മമ്മു കേയി സാഹിബിനും പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസവും സഹായവുമായി നിലയുറപ്പിച്ച മഹാ നേതാവായിരുന്നു ആ നേതാക്കൾ ഒരാഗ്രഹം പ്രകടിപിച്ചാൽ അത് സാദ്ധ്യമാക്കാൻ എന്തും ചെയ്തു കൊടുക്കാൻ കല്ലട്രക്ക് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല ആ നേതാക്കളുടെ ആഗ്രഹം എന്നും സമുദായ നന്മക്കു വേണ്ടിയുള്ളതായിരുന്നു എന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു

മലബാറിൽ നിരവധി മത ഭൗദ്ധിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മുസ്ലിം ലീഗ് ഓഫീസുകളും അനാഥ ശാലകളും കല്ലട്രയുടെ സഹായ ഹസ്തത്തൽ പടുത്തുയർത്തപെട്ടിടുണ്ട്


 ഇവിടെയൊന്നും അല്ലാഹുവിന്റെ പ്രീതിയും സമൂഹ നന്മയും അല്ലാതെ യാതൊരു വിധ പ്രശസ്തിയും ഭൌതിക നേട്ടവും കല്ലട്ര ഹാജി സാഹിബ്‌ കൊതിച്ചിരുന്നില്ല    

ഏക്കര് കണക്കിന് ഭുമിയും സമ്പത്തും മാത്രമല്ല അത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് ആവശ്യമായ നെത്രത്വവും കല്ലട്ര തന്നെ നല്കി  

അപാരമായ ആത്ഞാ ശക്തി കല്ലട്രയുടെ പ്രത്യേകതയായിരുന്നു സി എച്ച് മുഹമ്മദ്‌ കോയ ,എം കെ ഹാജി ,ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായും അടുത്ത ആത്മ ബന്ധം കല്ലട്ര ഹാജിക്കുണ്ടായിരുന്നു    


വിശാലമായ മുബൈ മുസ്ലിം ലീഗ് ഓഫീസ് ആയി പ്രവ്ര്ത്തിച്ചത് പോലും കല്ലട്ര ഹാജി സാഹിബ് സൗജന്യമായി
 നല്കിയ കെട്ടിടത്തിൽ ആയിരുന്നു


ജാമിഅ സ അദിയ്യ അറബിക് കോളേജ് കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാനയും പള്ളിയും

കാസറഗോഡ് , കാഞ്ഞങ്ങാട് മുസ്ലിം ലീഗ് ആസ്ഥാനങ്ങൾ ഉണ്ടാക്കിയതും കല്ലട്ര തന്നെയായിരുന്നു

 ഫാറൂഖ് കോളേജ് തളിപറമ്പ സർ സയ്യിദ് കോളേജ് തുടങ്ങി കല്ലട്രയുടെ ഉദാര മനസ്കതയുടെ ഗുണ ഫലം ലഭിക്കാത്ത സ്ഥാപനങ്ങൾ വിരളമായിരിക്കും  

ആലിയ അറബിക് കോളേജ് നും ആ വലിയ മനസ്സിന്റെ സഹായ ഹസ്തം ലഭ്യമായിട്ടുണ്ട് എന്ന പരമാർത്ഥം എത്ര പേർക്കറിയാം  

സമുദായ സ്നേഹം വല്ലാത്തൊരു വികാരമായി അദ്ദേഹം കൊണ്ട് നടന്നു

മുസ്ലിം ലീഗിലുണ്ടായ പിളര്പ്പ് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു സി എച്ചും കേയി സാഹിബും അടക്കം ഇരു ഭാഗത്തും ഉള്ള നേതാക്കളും കല്ലട്രയെ ഏറെ ബഹുമാനിച്ചിരുന്നു  

വ്യക്തി പരമായ ഇഷ്ടങ്ങൾക്ക് അപ്പുറം നിലപാട് എടുത്ത അദ്ദേഹം ചന്ദ്രിക പത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും അതിനെ വളര്ത്തുകയും ചെയ്തവരുടെ കൂട്ടത്തിൽ കല്ലട്രയുടെ സ്ഥാനം പ്രത്യേകം പരാമര്ശ വിധേയം ആവേണ്ടതുണ്ട്‌    


മേൽപറമ്പിൽ ഉള്ള അദ്ദേഹത്തിൻറെ വസതി മുസ്ലിം ലീഗിലെ ഉന്നതരുടെ സംഗമ വേദി ആയിരുന്നു

അദ്ദേഹത്തിൻറെ ആദിത്യം സ്വീകരിക്കാതെ ഒരു നേതാവും അക്കാലത്ത് കാസറഗോഡ് നിന്ന് തിരിച്ചു പോയിട്ടുണ്ടാവില്ല    

ഏത് പാതിരാത്രിയിലും ആ വസതി അതിഥികളെ സ്വീകരിച്ചു മുസ്ലിം ലീഗിന്റെ നേതൃ യോഗങ്ങൾ അവിടെ ചേർന്നിരുന്നതായി പറയപ്പെടുന്നു



1983 ഫെബ്രുവരി 28 നു ആ മഹാനുഭവാൻ അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി മറഞ്ഞു പോയി


മുസ്തഫ മച്ചിനടുക്കം