2015, ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാചക സ്റ്റേഹം

ലോകനുഗ്രഹിയായ പുണ്യ പ്രവാചകൻ ( സ ) യുടെ ജനന മരണങ്ങൾ ക്ക് സാക്ഷ്യം വഹിച്ച റബീഉൽ അvവ്വൽ മാസത്തിൽ പ്രവാചകനെ കൂടുതലായി അനുസ്മരിക്കപെടുക സ്വാഭാവികം മാത്രമാണ്

വർണ്ണാഭമായ പ്രകടന പരതക്കപ്പുറം പുണ്യ റസൂലിന്റെ അധ്യാപനങ്ങൾ സ്വജീവിതത്തിൽ എങ്ങിനെ പകർത്താം എന്നാണ് നാം അന്വേഷിക്കേണ്ടത്

കാരുണ്യം അതായിരുന്നു ഏറ്റവും വലിയ പ്രവാചക മാതൃക    
സ്വന്തം വിരിപ്പിൽ കിടന്നുറങ്ങിയ പൂച്ചകുട്ടിയുടെ ഉറക്കം തടസ്സപെടാതിരിക്കാൻ വിരിപ്പിന്റെ അത്രയും ഭാഗം മുറിച്ചു കളഞ്ഞ പ്രവാചക മാത്രക സഹജീവി സ്നേഹത്തിന്റെ ഉദാത്ത മത്ര്കയാണ്


യുവാക്കൾ പുനരാലോചന നടത്തണം നമ്മുടെ വസ്ത്രധാരണം ,കേശാലങ്കാരം
പെരുമാറ്റം ഇവയിൽ എത്രത്തോളം പ്രവാചക മാത്ര്കയുണ്ട്

ഒരു സമൂഹത്തോടുള്ള വിദ്വേഷം അക്രമത്തിനും അനീതിക്കും പ്രേരകമാകരുതെന്ന അധ്യാപനം ജൂതന്റെ മൃത ദേഹത്തോട് ആദരവ്‌ കാട്ടിയത് തുടങ്ങി ബഹുസ്വര സമൂഹത്തിൽ മുസ്ലിമിന്റെ ഇടപെടൽ എങ്ങിനെയാവണം എന്ന വലിയ സന്ദേശമാണ് നല്കുന്നത്


Musthafa machinadukkam

2015, ഡിസംബർ 22, ചൊവ്വാഴ്ച

പകരക്കാരനില്ലാത്ത അമരക്കാരൻ


ഓരോ സെപ്റ്റംബര്‍ മാസവും സി എച്ചിന്റെ ഓര്‍മ്മകള്‍ കൂടുതലായി നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുകയാണ് .അത്തോളി ഗ്രാമത്തിലെ ചെറ്റ കുടിലില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ ഉയര്ന്ന സി എച്ച്, ബാഫഖി തങ്ങളുടെ സഹായത്തോടെ കോളേജ് വിദ്യാഭ്യാസം നേടിയ മിടുക്കനായ വിദ്യാര്‍ത്ഥി.1942 ല്‍ എം എസ് എഫ് മലബാര് ജില്ല ജോയിന്റ് സെക്രടരിയായ സി എച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെടി പോട്ടികോയ എന്ന അപര നാമത്തില്‍ അറിയപ്പെട്ടു അദേഹത്തിന്റെ ആവേശം ജനിപ്പിക്കുന്ന പ്രസംഗമാണ് കുട്ടികള്‍ അങ്ങിനെ വിളിക്കാന്‍ കാരണമായത് .മലബാറില്‍ പഴയ കാലങ്ങളില്‍ ചന്തകള്‍ സജീവമായിരുന്നു .ചന്തകളില്‍ ആള്‍ കൂടുന്ന സമയം അവിടെ ചെന്ന് സ്ടൂളില്‍ കയറി നിന്ന്

സി എച്ച് പ്രസംഗിക്കും പിറ്റേന്ന് ആ പ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച് കേരളം മുഴുവന്‍ മുസ്ലിം ലീഗിന്റെ സന്ദേശം എത്തിക്കും അന്ന് ഉച്ചഭാഷിണി സൗകര്യം പരിമിതമായിരുന്നു മാത്രമല്ല മുസ്ലിം ലീഗ് യോഗങ്ങല്ക്ക് ആരും സ്ഥലവും നല്കിയിരുന്നില്ല.പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ചെറു പ്രായത്തില്‍ തന്നെ ഉയര്ന്ന പദവികള്‍ വഹിച്ച സി എച്ച് ഒരത്ഭുത പ്രതിഭാസം തന്നെയാണ് .ഭരണാധികാരി ,പത്രാധിപര്‍ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയിലെല്ലാം അദ്ദേഹം സമൂഹത്തിനു നല്കിയ സേവനം എന്നും ഒര്മ്മിക്കപെടും

അനുയായിയുടെ മനസ്സറിഞ്ഞ ജന നേതാവ് അതായിരുന്നു സീ എച്ച് മുഹമ്മദ് കോയ സാഹിബ്.

കഴിവുള്ളവരെ കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക താല്പര്യവും കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.തികഞ്ഞ മനുഷ്യ സ്‌നേഹിയും സമുദായ സ്‌നേഹിയും ഒരു

മുസല്‍മാന്‍ അതിലേറെ മുസ്ലിം ലീഗുകാരന്‍ എന്നതില്‍ അഭിമാനിക്കുകയും സ്വസമുദയത്തിനു അഭിമാന ബോധം നല്കുകയും ചെയ്ത സമുദായം ഇത്ര മേല്‍ വിശാസം അര്പ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവ് സി എച്ചിനോളം മലയാളക്കരയില്‍ അധികമുണ്ടാവില്ല.മുസ്ലിം ലീഗ് നേതാക്കള്‍ ആയിരുന്ന ബാഫഖി തങ്ങള്ക്കും ,പാണക്കാട് തങ്ങന്മാര്ക്കും ആത്മീയ പരിവേഷം കൂടി ഉണ്ടായിരുന്നു എന്നാല്‍ പണമോ ,പ്രതാപമോ ,കുല മഹിമയോ , ആല്മീയതയോ ഒന്നും ഇല്ലാതെയാണ് സീ എച്ച് ജനമനസ്സില് ഇടം നേടിയത്

സി എച്ചിന്റെ ഭാഷ പ്രയോഗവും നര്‌മ്മോക്തി കലര്ന്ന വാഗ്‌ധോരണിയും കടമെടുക്കാത്ത രാഷ്ട്രീയ വിദ്യര്തികളും പ്രാസംഗികരും കുറവായിരിക്കും .വര്ത്തമാന സമൂഹത്തില്‍ അറബി സര്‍വ കലാശാലയും മറ്റും വിവാദമാക്കി ലീഗിനെ ചക്രവ്യുഹത്തില്‍ ആക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുമ്പോള്‍ സി എച്ച് അല്ലെങ്കില്‍ അതുപോലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തീര്ച്ചയായും ആഗ്രഹിച്ചു പോകുന്നു .ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍ എസ് എസ്‌നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്ന മര്ഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന പ്രസിദ്ധമാണ്

അടിയന്തിരാവസ്ഥയുടെ ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ തീരുമാനിക്കുകയും ആര്‍ എസ് എസ് ഉള്‍പെടെ പിന്തുണയ്ക്കുന്ന ജനത പാര്‍ട്ടി മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു അന്ന് ഹുക്കുമത്തെ ഇലാഹിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ഹുക്കുമത്തെ ദേശായിക്ക് വേണ്ടി പണിയെടുക്കുകയാണ് എന്ന് സി എച്ച് കളിയാക്കി അതിന്നു മറുപടിയായി തങ്ങളുടെ നിലപാട് ന്യായീകരിച്ചു കൊണ്ട് ജയില്‍ വാസ സമയത്ത് ഞങ്ങളോട് മാന്യമായി പെരുമാറി എന്നും ഞങ്ങളുടെ അമീറിന്നു വുളു ചെയ്യാന്‍ വെള്ളം തന്നു സഹകരിച്ചത് ആര്‍ എസ് എസ് കാരായിരുന്നു എന്ന ജമാഅത് എ ഇസ്ലാമി നേതാക്കളുടെ

പ്രസ്താവനയുടെ പശ്ചാതലത്തിലാണ് വീണ്ടും മറു പ്രസ്താവനയുമായി സി എച്ചിന്റെ രംഗ പ്രവേശം വുളുവ് എടുക്കാന്‍ വെള്ളം തരികയല്ല ബഹറില്‍ (നടുക്കടലില്‍) മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ആര്‍ എസ് എസ് നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ല .കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോയ സി എച്ചിനെ അവിടെയുണ്ടായിരുന്ന ആര്‍ ശങ്കര്‍ കാണാന്‍ കൂട്ടാക്കിയില്ല അതിനെ കുറിച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സീയെച് പ്രതികരിച്ചതും ശ്രദ്ധേയമാണ് കണ്ണൂരില്‍ പര്ധയിട്ട മാപ്പിള സ്ത്രീകളുടെ വോട്ടു വാങ്ങി ജയിച്ച

ആര്‍ ശങ്കര്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ എന്നോട് ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിച്ചില്ല എന്നാണ് സി എച്ച് പ്രസഗിച്ചത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം നല്കാന്‍ നാദാപുരത്ത് സി പി എം നെ പരാജയപെടുതണം എന്ന സി

എച്ച് ന്റെ പ്രസ്താവന ഇന്നും പ്രസക്തമാണ്‌സി എച്ചിന്റെ വിയോഗത്തിന് സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനു മുപ്പത്തി രണ്ടു വര്ഷം പൂര്തിയാവുന്നു



2015, ഡിസംബർ 21, തിങ്കളാഴ്‌ച

മുത്തഖിയായ രാഷ്ട്രീയ മാത്രക

ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്

തമിഴ്നാട്ടിലെ തിരുനൽവേലിയിൽ 1896 ജൂൺ 5 ന് മൗലവി കെ.ടി. മയ്ഖാൻ റാവുത്തറിന്റ മകനായി ജനനം. തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്,മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

1972 ഏപ്രിൽ നാലിനായിരുന്നു
അന്ത്യം

ഭാരതത്തിൽ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിലൂടെ അഭിമാന ബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തിയ മഹാനായിരുന്നു
ഖായിദ് എ മില്ലത്ത് രാഷ്ട്രീയ രംഗം മലിമസമാകുന്ന കാലഘട്ടത്തിൽ മാത്രക തെടുന്നവര്ക്കൊരു വഴി കട്ടി തന്നെയാണ് ഇസ്മയിൽ സാഹിബ്‌

വ്യക്തി വിശുദ്ധിയും ആദര്ശ ധീരതയും അത് രണ്ടും ആ വ്യക്തിയിൽ സംമേളിച്ചിരുന്നു

നേതാവായാൽ തന്റെ സകല കാര്യങ്ങളും നിവ്ര്തിച്ചു കൊടുക്കാൻ കടപെട്ടവരാനു
അനുയായി വൃന്ദം എന്ന് കരുതുന്ന
നേതാക്കല്ജിടയിൽ ഒരപവാദമയിരുന്നു ഖായിദ് എ മില്ലത്ത് എന്ന് സി എച് മുഹമ്മദ്‌ കോയ സാഹിബ്‌ എഴുതിയിടുണ്ട്‌

എന്റെ പദവികൾക്ക് ഉപരിയായി ഞാൻ അഭിമാനം കൊള്ളുന്നത് ഖായിദ് എ മില്ലത്തിന്റെ അനുയായി എന്നുള്ള നിലയിലാണെന്നും
സി എച് പ്രസങ്ങിക്കാരുണ്ടായിരുന്നു

1962 ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനര്തിയകാൻ അദ്ദേഹത്തിൽ ബാഫഖി തങ്ങള് അടക്കമുള്ള നേതാക്കല്ക്ക് കടുത്ത സമ്മര്ദം ചെലുത്തെണ്ടി വന്നു

എനിക്ക് നേതാവാകാൻ വേണ്ടിയാണു ഞാൻ പര്ടിയുണ്ടാക്കിയതെന്ന ധാരണ ജനങ്ങളിലുണ്ടാകും , പിന്നെ വാഗ്ദാനങ്ങൾ നല്കി പാലിക്കനായില്ലെങ്കിൽ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയായിരുന്നു ഇസ്മയിൽ സാഹിബിന്റെ വാദമുഖങ്ങൾ

നിങ്ങൾ ഒരു വാഗ്ദാനവും നല്കണ്ട മത്സരിച്ചാൽ മാത്രം മതിയെന്ന ഉപാധിയോടെ മണ്ഡലത്തിൽ കാല് കുത്താതെ വിജയിച്ച ഇസ്മായിൽ സാഹിബിന്റെ ഖ്യാതി മറ്റൊരു
നേതാവിനും അവകാശപെടനാവില്ല

ഒരു വിരുന്നു വേളയിൽ മംസഹരത്തോട് വിമുഖത കാണിച്ച ഇസ്മായിൽ സഹിബിനോട് പ്രധാനമന്ത്രി
ഇന്ദിര ഗാന്ധി ഇസ്ലാമിക വിശ്വാസപ്രകാരം അറുത്തത് തന്നെയെന്ന് ബോധ്യപെടുത്തുകയുണ്ടായി

കാരണം ഇസ്മായിൽ സാഹിബിന്റെ സൂക്ഷ്മതയെ കുറിച് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നു ദേശീയ നേതാക്കൾ വലിയ ആദരവ് ഇസ്മായിൽ സാഹിബിനു നല്കിയിരുന്നു തമിഴ് മക്കൾ വലിയ സ്ഥാനമാണ് അദേഹത്തിന് നല്കിയത് ദയ മൻസിലിൽ ചെന്ന് അനുഗ്രഹം വാങ്ങാൻ നേതാക്കൾ മത്സരിച്ചിരുന്നു
ജനാധിപത്യ മാർഗത്തിൽ ന്യുന പക്ഷ അവകാശം പരിരക്ഷിക്കുകയെന്ന അദേഹത്തിന്റെ കാഴ്ചപാടിന്
അംഗീകാരം ലഭിക്കുന്നത് കണ്ടു കൊണ്ടാണ് ലോകത്തോട്‌ വിട പറഞ്ഞത്

മുസ്ലിം ലീഗിന് നാലു ലോക്സഭാങ്ങങ്ങളും അത്ര തന്നെ രാജ്യസഭ അംഗങ്ങളും അഞ്ച് സംസ്ഥാന നിയമസഭകളിലും യു പി യിലും , ഡൽഹിയിലും നിരവധി കോർപ്പറേറ്റ് മേമ്ബെര്മാരെയും ജയിപ്പിചെടുത്ത സുവർണ്ണ കാലമായിരുന്നു എഴുപതുകളുടെ തുടക്കം

തികഞ്ഞ രാജ്യ സ്നേഹിയായിരുന്ന ഇസ്മായിൽ സാഹിബ്‌ എല്ലാ റിപുബ്ലിക് ദിനത്തിലും വസതിക്കു മുമ്പിൽ ദേശീയ പതാക ഉയര്തുമായിരുന്നു

മദ്രാസ്‌ സ്റ്റാൻലി ഹോസ്പിറ്റലിൽ മരണാസന്നനായി കിടക്കവേ
സുഹ്ര്തുക്കളെ വിളിച്ച ഇസ്മായിൽ സാഹിബ് അന്ന് അവിടെയുള്ള ഏക മുസ്ലിം ഡോക്ടര മന്ജ്ജെശ്വരത്തെ മുഹമ്മദ്‌ കുഞ്ഞി കാണാൻ ആഗ്രഹം പ്രകടിപിച്ച കാര്യം
മുസ്ലിം ലീഗ് തറവാടിലെ കാരണവർ ഹമീദലി ശംനാട് സാഹിബിന്റെ പ്രസംഗത്തിൽ
കേടിട്ടുണ്ട്

' നിങ്ങൾ സുഹ്ര്തുക്കൾ ഇവിടെയുണ്ട് പക്ഷെ എന്റെ മരണം നിങ്ങളെക്കാൾ മനസ്സിലാക്കാൻ ഡോക്ടര്ക്ക് മാത്രമേ കഴിയൂ അതുകൊണ്ട് അന്ത്യ ശ്വാസം വലിക്കുമ്പോൾ

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ എനിക്ക് ചൊല്ലിതരനമെന്ന് പറയാനായിരുന്നു ഡോക്ടറെ വിളിപ്പിച്ചത് ,
ഇസ്മായിൽ സാഹിബിന്റെ അഭ്യര്ത്ഥന കേട്ട് ബാത്‌റൂമിൽ പോയി പൊട്ടികരഞ്ഞ ഡോക്റെരോടൊപ്പം അവിടെയുണ്ടായിരുന്ന ശംനാട് സാഹിബ്‌ അടക്കമുള്ള നേതാക്കളും വിതുംബിപോയത്രേ
ഈ സംഭവം വിവരിക്കുമ്പോൾ വന്ദ്യ വയോധികനായ ശംനാട് സാഹിബിന്റെ ഖണ്ഡം ഇടരുകായായിരുന്നു

എത്രയും പെട്ടെന്ന് മറവ് ചെയ്യുക എന്നായിരുന്നു
മറ്റൊരു ആവശ്യം എന്ന്
ശംനാട് സാഹിബ്‌ സാക്ഷ്യപെടുത്തുന്നു

തീര്ച്ചയായും ഇ മനുഷ്യൻ
അല്ല സൂഫി വര്യൻ രൂപം നല്കിയ പ്രസ്ഥാനത്തിന്റെ ഭാഗമായത്തിൽ നമുക്ക് അഭിമാനിക്കാം

ആ മഹാനു സ്വർഗത്തിൽ ഉന്നതമായ ഇരിപ്പിടം നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ

ആമീൻ

########################
മുസ്തഫ മചിനടുക്കം

#


ന്യൂന പക്ഷ രാഷ്ട്രീയത്തിൻറ്റെ പട തലവൻ

സിംഹ ഗര്ജ്ജനം അസ്തമിച്ചിട്ട്
ഏഴു വര്ഷം
മുസ്തഫ മച്ചിനടുക്കം




ഗുലാം മഹമൂദ് ബനാത്ത് വാല
സാഹിബ്‌ ഈ ലോക ജീവിതം വെടിഞ്ഞു ഏഴു വർഷങ്ങൾ
കടന്നു പോയിരിക്കുന്നു

ഇന്ത്യൻ യുനിയാൻ മുസ്ലിം ലീഗിന്റെ ചെന്നൈയിൽ നടന്ന അറുപതാം വാര്ഷിക സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ മുംബൈലെക്ക് പോയ ബനാത്ത് വാല സാഹിബിന്റെ
വിയോഗ വാർത്തയുമായ് (25/06/2008) ആകുന്നു പിറ്റേന്ന് നേരം പുലര്ന്നത്

ഒരു നേതാവ് , ലോകസഭ മെമ്പർ എന്ന നിലക്കെല്ലാം
മാത്രക യോഗ്യമായ ജീവിതമായിരുന്നുഅദ്ദേഹത്തിന്റേത്
പതിമൂന്നാം ലോകസഭയിൽ
(1999----2004 ) അദ്ദേഹം അവസാനം അന്ഗമായ പാർലിമെന്റിൽ പോലും വളരെ സജീവമായിരുന്നു അദ്ദേഹം എന്ന് രേഖകൾ
വ്യക്തമാക്കുന്നു , ഇന്ത്യ ടുഡേ ഇന്ത്യയിലെ മികച്ച പർലമെന്റെരിയന്മാരെ കണ്ടെത്താൻ സർവ്വേ നടത്തിയപ്പോൾ ഒന്നാമൻ
ബനാത്ത് വാല സാഹിബായിരുന്നു

സ്വകാര്യ ബിൽ അവതരണത്തിലും , ചോദ്യങ്ങൾ ചോദിക്കുന്നതിലും , ഉപക്ഷേപങ്ങളും , ക്രമ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലും
എല്ലാം അദ്ദേഹം മുന്നിലായിരുന്നു

1986 ലെ മുസ്ലിം സ്ത്രീ ജീവനാംശ ബില്ല് തന്നെ ഔദ്യോഗിക ബില്ലായി രാജിവ് ഗാന്ധി ഗവന്മേന്റ്റ് അംഗീകരിച്ചു , ബാബറി ദുരന്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ
ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ്‌ 15 നിജസ്ഥിതി നില നിര്ത്താനുള്ള നരസിംഹ റാവു ഗവണ്മെന്റിന്റെ നിയമ നിർമ്മാണത്തിന്റെ പ്രേരകമയതും ബനാത്ത് വാലയുടെ സ്വകാര്യ ബില്ലായിരുന്നു

1977 ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ്‌ ഓഫ് ഓര്ടരുമായി എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബരിലെയ്ക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ
ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങള് തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ
ആര്ക്ക് കഴിയും

നിയമത്തിലും , സഭ നടപടികളിലും അദ്ദേഹം അഗാത പാന്ടിത്ത്യം നേടിയിരുന്നു

ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ
ആദ്യം വായിക്കുന്നതും , അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന
സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം
ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം

ഇന്ത്യൻ എക്സ്പ്രസ്സ്‌ ദിന പത്രത്തിൽ പ്രദീപ്‌ കൌശൽ
എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട്

ഒരു പാട് തവണ അഭിമുഖത്തിനായി ചെന്നപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ബനാത്ത് വാല സഹിബിനെയല്ലാതെ
ഞാൻ കണ്ടിട്ടില്ലെന്ന് പ്രമുഖ
മാധ്യമ പ്രവർത്തകൻ എം സി എ നാസര് ഒരു. അനുസ്മരണ പ്രഭാഷണത്തിൽ പറയുകയുണ്ടായി

ജീവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലര്ത്തിയിരുന്ന
മുഹമ്മദ്‌ ഇസ്മായിൽ സാഹിബ് ഓരോ വിഷയത്തിലും പാലിച്ചിരുന്ന കണിശതയും
പ്രവാചക മാത്രക ഉദ്ധരിച്ചു
കൊണ്ടുള്ള സംസാരവും

ഞാൻ പിന്നീട് കണ്ടത് ബനാത്ത് വാലയിലായിരുന്നു
എന്നും കൂടി എം
സി എ നാസര് കൂട്ടി ചേർക്കുന്നു

മലയാളം അറിഞ്ഞില്ലെങ്കിലും
മലയാളിയുടെ മനസ്സറിഞ്ഞ എം പി ആയിരുന്നു ബനാത്ത് വാലാ സാഹിബ്

കോളേജ് ‌ അധ്യാപക ജോലി
രാജി വെച് കൊണ്ട് രാഷ്ട്രീയത്തിൽ സജീവമായ
അദ്ദേഹം മഹാരാഷ്ട്രയിൽ
മുസ്ലിം ലീഗിന് മേൽവിലാസം
ഉണ്ടാക്കിയ നേതാവാണ്‌

സന്നിഗ്ധ ഘട്ടത്തിൽ അഖിലേന്ത്യ അധ്യക്ഷനായ
ബനാത്ത് വാല സാഹിബ്‌
സ്തുത്യര്ഹമായ പ്രവര്ത്തനം
തുടരുന്നതിനിടെയയിരുന്നു മരണം തേടിയെത്തിയത്‌



2015, ഡിസംബർ 20, ഞായറാഴ്‌ച

ഹരിത രാഷ്ട്രീയ ചരിതം

ഹരിത രാഷ്ട്രീയ ചരിതം


 വിഭജന ശേഷം കലുഷവും സന്ഘീര്ന്നവുമായ കാലത്താണ് 1948 മാർച്ച്‌ 10 മദിരാശിയിലെ രാജാജി
ഹാള്ളിൽ ഇന്ത്യൻ യുനിയൻ
മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്

മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
ആദ്യത്തെ പ്രസിഡന്റായി

മെഹബൂബ് അലി ബാഗ്‌ ജനറൽ സെക്രട്ടറിയുമായി  ഹാജി പി ഹസ്സനലി ഇബ്രാഹിം ആയിരുന്നു . ട്രഷറർ

കേരളത്തിൽ നിന്നുള്ള കെ എം സീതി സാഹിബ്‌ ഖായിദ് എ മില്ലത്തിന്റെ വലം കയ്യായി പ്രവര്ത്തിച്ചു

അബ്ദുറഹ്മാൻ ബാഫഖി തങ്ങള് ,ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി എം ബനാത്ത് വാല എന്നിവര് അഖിലേന്ത്യ പ്രേസിടെന്റുമാരായി  

ഇന്ന് വരെയുള്ള എല്ലാ പാർലിമെന്റിലും ലീഗ് അംഗങ്ങൾ ഉണ്ടായിരുന്നു

ബി പോക്കര് സാഹിബ്‌ ആദ്യ പര്ളിമെന്റ്റ് അന്ഗമായി

കേരളത്തിൽ മുസ്ലിം ലീഗ്
വലിയ മുന്നേറ്റം നടത്തി പാണ്ഡിത്യവും ദീർഘ വീക്ഷണമുള്ള നേതാക്കളും
പാർട്ടിക്ക് കരുത്ത്‌ നല്കി

പാണക്കാട് പൂകോയ തങ്ങള് ,മുഹമ്മദലി ശിഹാബ് തങ്ങള്
തുടങ്ങിയ അനുഗ്രഹീത നേതാക്കൾ പാർട്ടിയെ നയിച്ചു

സി എച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി പദം വരെ അലങ്കരിച് ലീഗിന് അഭിമാനമായി

വിദ്യാഭ്യാസ മേഖലയിൽ ലീഗ് നടത്തിയ പോരാട്ടം സമുദായത്തിന്റെ ഉയർച്ചയിൽ വലിയ പങ്ക് വഹിച്ചു

ഇ അഹമ്മദ് മുസ്ലിം ലീഗ് പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിൽ അന്ഗമായി

കേരളത്തിൽ സമുദായത്തിലെ ഭിന്ന വീക്ഷണം പുലർത്തുന്ന പണ്ഡിതരും നേതാക്കളും മുസ്ലിം ലീഗ് വേദിയിൽ ഒരുമിച്ചു പ്രവർത്തിച്ചു

 സി എച്ച് മുഹമ്മദ്‌ കോയ ,എം പി എം അഹമ്മദ് കുരിക്കൾ ,കെ അവുകാദർ കുട്ടി നഹ ,യു എ ബീരാൻ ,ചാകീരി അഹമ്മദ് കുട്ടി .,ഇ അഹമ്മദ് ,പി കെ .കുഞ്ഞാലികുട്ടി ,ഇ ടി മുഹമ്മദ്‌ ബഷീര് ,സി ടി അഹമ്മദലി
,പി കെ കെ ബാവ ,എം കെ .മുനീര് ,ചെർക്കളം അബ്ദുല്ല ,നാലകത്ത് സൂപ്പി ,കുട്ടി
അഹമ്മദ് കുട്ടി ,പി കെ അബ്ദുറബ്ബ് ,വി കെ ഇബ്രാഹിം കുഞ്ഞു ,മഞ്ഞളാം കുഴി അലി
എന്നിവര് കേരളത്തിൽ ലീഗ് മന്ത്രിമാരായി

കെ എം സീതി സാഹിബ്‌ , സി എച്ച് മുഹമ്മദ്‌ കോയ , കെ മോയ്ദീന്കുട്ടി എന്ന ബാവ ഹാജി , ചാക്കീരി അഹമ്മദ് കുട്ടി എന്നിവര് സ്പീക്കർ മാരായും ,എം പി എം ജാഫര് ഖാൻ ,കെ എം ഹംസകുഞ്ഞു ,കൊരമ്പയിൽ അഹമ്മദാജി
തുടങ്ങിയവര ടപ്പ്യുട്ടി സ്പീകർ മാരായും സേവനം ചെയ്തു

          പി സീതി ഹാജി ,കെ പി എ മജീദ്‌ ഗവന്മേന്റ്റ് ചീഫ് വിപ് പദവിയും അലങ്കരിച്ചു  

ബി പോക്കര് സാഹിബ്‌
മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
സി എച്ച് മുഹമ്മദ്‌ കോയ
ഇബ്രാഹിം സുലൈമാൻ സേട്ട്
ഗുലാം മഹമൂദ് ബനാത്ത് വാല
ഇ അഹമ്മദ്
ഇ ടി മുഹമ്മദ്‌ ബഷീര്

ലോകസഭയിലും

ഇബ്രാഹിം സുലൈമാൻ സേട്ട്
ഹമീദലി ശംനാട്
ബി വി അബ്ദുള്ളകോയ
അബ്ദുസമദ് സമദാനി
കൊരമ്പയിൽ അഹമ്മദാജി
പി വി അബ്ദുൾ വഹാബ്
രാജ്യസഭയിലും മെംബർ മാരായി പാർട്ടിയെ പ്രതിനിധീകരിച്ചു

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ആത്മാവില്ലാത്ത സ്നേഹം

 ആത്മാവ് നഷ്ടപെട്ട സ്നേഹം
###################
 മുസ്തഫ മച്ചിനടുക്കം ###################

ഏറെ പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ
സാരമില്ലെടാ എന്ന് പറഞ്ഞു കൊണ്ടൊരു കൈ നമ്മുടെ പുറത്ത് തട്ടി സമാധാനിപ്പിക്കാൻ
ഉണ്ടാകുമ്പോൾ നമുക്കുണ്ടാവുന്ന ആശ്വാസം അനിർവചനീയമാനു

ജീവിതത്തിന്റെ സന്ഘീര്ന്ന ഘട്ടങ്ങളിൽ
ഒരു സുഹ്രത്തിന്റെ സാമീപ്യം ആഗ്രഹിക്കാത്തവർ വിരളമാവും    

സാന്ത്വനം ഒരു വലിയ മരുന്നാണ്    

മരുഭുമിയിൽ ഒട്ടപെട്ടവന്
ജലം ലഭിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിനു സമാനമാണ് ദീര്ഘ കാല
ഇടവേളയ്ക്കു ശേഷം സുഹ്രത്തിനെ കാണുമ്പോൾ
ഉണ്ടാവുക

വിപണിയിൽ വ്യാജ ഉത്പന്നങ്ങൾ ഒറിജിനലിനെ വെല്ലുംപോലെ    

സ്നേഹവും തിരിച്ചറിയാൻ പ്രയാസമാവുന്നു എവിടെയും
സംശയമാണ് മനുഷ്യനെ വേട്ടയാടുന്നത് പരസ്പരം വിശ്വാസം നഷ്ടപെട്ടൊരു
സമൂഹമായി വര്ത്തമാന കാലം മാറുകയാണ്    

സ്വഭാവത്തിൽ പോലും വ്യാജനെ തിരിച്ചറിയാൻ
പറ്റുന്നില്ല പ്രണയം പോലും വിശാസ യോഗ്യമാല്ലതവുന്നു

സ്നേഹത്തിൽ പോലും സ്വാർതത കുടി കൊള്ളുന്നു നാം പ്രണയിക്കാനും സൗഹ്ര്ദത്തിനും പോലും
ദിവസങ്ങള് തിരഞ്ഞെടുത്തിരിക്കുന്നു പക്ഷെ ബാഹ്യ പ്രകടനങ്ങല്ക്ക് അപ്പുറം അർത്ഥമില്ലാത്ത ആഘോഷങ്ങൾ ആയവയൊക്കെ മാറുന്നു

ചാറ്റിങ്ങിൽ തുടങി ചാറ്റിങ്ങിൽ അവസാനിക്കുന്ന ദിവസങ്ങലാണിന്നു രാവിലെ എഴുന്നേറ്റു പ്രര്തനയും പ്രഭാത ക്ര്ത്യവും ആരംഭിക്കും മുമ്പേ വാട്സപ് കാണണം

എല്ലാം കഴിഞ്ഞു ഉറങ്ങാൻ പോവുമ്പോഴും വാട്സപ്പ് ഗ്രൂപ്പിൽ പുതിയ സന്ദേശങ്ങൾ ഒന്നും വന്നില്ലെന്ന് ഉറപ്പു വരുത്തണം    

നൂതന നവ മാധ്യമങ്ങൾ സൌഹ്രദത്തിന്റെ നല്ല വാതായനങ്ങൾ നമുക്ക് തുറന്നു തരുന്നു പക്ഷെ അതിനിടയിലും ചതിക്കുഴികൾ തീര്ക്കാൻ കുബുദ്ധികൾ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു


ഫേസ് ബുക്കിൽ നല്ല പോസ്റ്റും കമന്റ്സും കണ്ടു
ഒരു വ്യക്തിയെ വിലയിരുത്താൻ പറ്റാത്ത അവസ്ഥ ലൈക്‌ അത് മാത്രമാണ് അവന്റെ ലക്‌ഷ്യം എങ്ങിനെയൊക്കെ പോസ്റ്റ്‌ ചെയ്താലാണ് കൂടുതൽ ലൈക്‌ അതാണ്‌ നോട്ടം

മാതൃ ദിനത്തിൽ മാതാവിനെ വര്ധ സദനത്തിലോ തെരുവിലോ തള്ളിയ ശേഷം എഫ് ബി യിൽ മാതൃ സ്‌നേഹം കിനിയുന്ന പോസ്ടിടുന്നു

നിസാര വഴക്കിന്റെ പേരില് ഭാര്യയെ മൊഴി ചൊല്ലിയ ശേഷം അല്ലെങ്കിൽ പുതിയ പ്രണയിനിയെ കണ്ടെത്തിയ ശേഷം പ്രണയത്തിന്റെ മഹത്വം വാഴ്ത്തുന്നു ഇതൊക്കെയാണ് ഇന്നിന്റെ ദുര്യോഗം    

അറിവും കഴിവും നന്മയെ കണ്ടെത്തുന്നതിനു പകരം
തിന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു



അത് കൊണ്ടാണ് ഒരാളുടെ സ്നേഹത്തെ പോലും സംശയത്തോടെ വീക്ഷിക്കപെടുന്നത്


 വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെ തന്നെ സമൂഹങ്ങൾ തമ്മിലുള്ള സൗഹ്ര്ദവും അകന്നു പോവുന്നു

എവിടെയാണ് നമുക്ക് താളം പിഴച്ചത് ഒരു പുനരാലോചന അനിവാര്യമാകുന്നു

പരസ്പരം ആരെയും ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യം സ്വന്തം മക്കളെ പോലും സ്നേഹിക്കാൻ സമയമില്ലാത്ത ലോകത്ത് വളരുന്ന തലമുറ സ്നേഹ ശൂന്യരായി മാറുന്നു എന്നാണ് കരുതേണ്ടത്
എല്ലാം പ്രകടന പരമായി മാറുന്നു