2021, ജൂൺ 16, ബുധനാഴ്‌ച

ഖാദർ കുന്നിൽ. എൻ്റെ രാഷ്ട്രീയ ' ഗുരു










✍🏻 *മുസ്തഫ മച്ചിനടുക്കം*

നവ മാധ്യമങ്ങൾ സ്വപ്നത്തിൽ പോലും  ജന്മം കൊള്ളാത്ത  നാളുകളിൽ     രാഷ്ട്രീയ സമ്മേളനങ്ങളും ,തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമെല്ലാം   വിജയം കാണുന്നത്   വാഹന പ്രചരണങ്ങളിലൂടെയായിരുന്നു     ഇവിടെ ഇത്തരം വേളകളിൽ എനൗൺസർ മുഖ്യ ഘടകമാണ്      ഇന്നത്തെ പോലെ സ്റ്റുഡിയോയിൽ റക്കോർഡ്‌   ചെയ്ത് കേൾപ്പിക്കുകായിരുന്നില്ല കാൽ നൂറ്റാണ്ട് മുമ്പ് വരെ നാം കണ്ടിരുന്നത്      വാഹനങ്ങളിൽ ശബ്ദ സജ്ജീകരണം നടത്തുകയും  ലൈവായി  എനൗൺസർമാർ     തൻ്റെ വാഗ് വൈഭവം പ്രകടമാക്കി കൊണ്ടിരിക്കുകയായിരുന്നു ചെയ്തിരുന്നത്      ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും തലങ്ങും വിലങ്ങും മൈക്ക് കെട്ടിയ വാഹനങൾ വിശ്രമമില്ലാതെ ഓടുകയായിരുന്നു 

സ്ഥലവും സന്ദർഭവുമൊക്കെ കണ്ടറിഞ്ഞ്   പ്രചാരണം കൊഴുപ്പിക്കുക എന്നതും വലിയ മിടുക്ക്  തന്നെ വേണം

ഇപ്പോൾ   ഇതൊക്കെ ഓർക്കാൻ നിമിത്തമായത്      കഴിഞ്ഞ ദിവസം (13/06/21 )അന്തരിച്ച  ഷാർജ കെ.എം സി സി സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റായിരുന്ന ഖാദർ കുന്നിലിൻ്റെ വിയോഗമാണ്

1985-86  വർഷങ്ങളിൽ ഏറ്റവുമധികം ചർച്ചാ വിഷയമായ ഒന്നായിരുന്നു ശരീഅത്ത് വിവാദം 
രണ്ടായി നിന്ന് പോരടിച്ചിരുന്ന മുസ്ലിം ലീഗുകളുടെ ലയനത്തിലേക്ക് വഴി തെളിച്ചതും  ഇ.എം എസി ൻ്റ പ്രസ്താവനകളും മറ്റുമായിരുന്നു

അക്കാലത്താണ്    കാസർകോട് ജില്ലയിലെ ചെമ്മനാട് മാഹിൻ ശംനാട് സൗധം ഉത്ഘാടനം ചെയ്യാൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായിരുന്ന സുലൈമാൻ സേട്ട് സാഹിബ് വരുന്നത്


ചന്ദ്രഗിരി പാലം യാഥാർത്യമാവും മുമ്പേ   നടന്ന അന്നത്തെ മഹാസമ്മേളനം എൻ്റെ പ്രായത്തിലുള്ള ' നാട്ടുകാരും പാർട്ടിക്കാരും 'മറന്നിരിക്കാൻ ഇടയില്ല      ആ മഹാ സമ്മേളനത്തിൻ്റെ പ്രചാരകനായിരുന്ന ഖദർ കുന്നിൽ സാഹിബിൻ്റെ  ഗാംഭീര്യവും താളാത്മകവുമായ ശബ്ദം ഇന്നും കാതുകളിൽ തുളച്ച് കയറുന്നത് പോലെ അനുഭവിക്കുകയാണ്            സേട്ട് സാഹിബിനെയും പരിഭാഷകനായിരുന്ന സമദാനിയെയുമെല്ലാം ഈയുള്ളവൻ ആദ്യമായി നേരിൽ കണ്ടത് അന്നായിരുന്നു       കാസറഗോഡ്  പുലിക്കുന്ന്     വഴിവന്ന നേതാക്കളെ  ഇരു തോണികൾ ചേർത്ത് വെച്ച്    അക്കരെ കടത്തിയതുമൊക്കെ മനസ്സിൽ മായാതെ കിടക്കുന്നു

പി.എസ് സി അംഗമായിരുന്ന ഹമീദലി ഷംനാട് സാഹിബ്   ഒന്നായ ലീഗിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാവുന്നതും ഇക്കാലയളവിൽ തന്നെയായിരുന്നു  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്നത്തെ മുഖ്യ പ്രഭാഷകരിലൊരാളായിരുന്നു


കേവല എനൗൺസർ' മാത്രമല്ല. സദസ്സിനെ കയ്യിലെടുക്കുന്ന നല്ലൊരു പ്രഭാഷകനും    മികച്ച സംഘാടകനും കൂടിയായിരുന്നു ഖാദർ കുന്നിൽ       ലീഗിലെ പിളർപ്പിൻ്റെ കാലത്ത് അഖിലേന്ത്യാ പക്ഷത്തായിരുന്ന ഖാദർ സാഹിബ്  ഇ ടി മുഹമ്മദ് ബഷീർ സാഹിബ് അടക്കമുള്ള നേതാക്കളുടെ ഉറ്റ തോഴനും ,ഉമ്മർ ബാഫഖി തങ്ങൾ തുടങ്ങിയ എല്ലാ ' നേതാക്കളുമായും അദ്ദേഹത്തിന് അദേദ്യമായ ബന്ധമുണ്ടായിരുന്നു   

കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യം    പ്രവാസ ലോകത്ത് ഷാർജ യായിരുന്നു   അദ്ദേഹത്തിൻ്റെ തട്ടകം     അവിടെയും സമൂഹത്തോടുള്ള പ്രതിബദ്ധത വിടാതെ പൊതു രംഗത്ത് സജീവമായ ഖാദർ സാഹിബ്  അവിടെ ആയിരങ്ങൾക്ക് ആ ശ്രയിക്കാവുന്ന അത്താണിയും മാർഗ നിർദ്ദേശങ്ങൾ നൽകുന്ന വഴി കാട്ടിയുമായി മാറുകയായിരുന്നു

യു.എ.ഇ കെ എം സി .സി   കേന്ദ്ര കമ്മിറ്റി സെക്രട്ടറി പദം വരെ അലങ്കരിച്ച അദ്ദേഹം    ഷാർജ ഇന്ത്യൻ അസോസിയേഷൻ ,ചെമനാട് മുസ്ലിം ജമാഅത്ത് തുടങ്ങി നിരവധിയായ സംഘടനകളുടെ നേതൃനിരയിൽ   തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു


പുതു തലമുറക്ക് ഏറെ പിന്തുണ നൽകുകയും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നി പറയുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ ഉപ്പി സാഹിബും, മാഹിൻ ഷംനാടും തുടങ്ങിയുള്ള ലീഗ് നേതാക്കളുടെയും പ്രാദേശിക ചരിത്രങ്ങളും നിരന്തരം     ഓർക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു





അല്ലാഹു ആ മഹാത്മാവിന് പൊറുത്തു കൊടുക്കട്ടെ.    ആമീൻ