2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

സി.എച്ച് എന്ന പ്രകാശ ഗോപുരം

സി.എച്ച് എന്ന പ്രകാശ ഗോപുരം

സി.എച്ച് മുഹമ്മദ് കോയയുടെ അമര സ്മരണകളുയര്‍ത്തി വീണ്ടും സെപ്തംബര്‍ 28. നീതിനിഷേധവും ഭരണകൂട ഭീകരതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സി.എച്ച് സ്മരണയുടെ പ്രസക്തി വര്‍ധിക്കുകയാണ്. മികച്ച ഭരണാധികാരി, (www.evisionnews.co)തന്റേടമുള്ള രാഷട്രീയ നേതാവ് എന്നിവയിലൊക്കെ ഉപരി സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു സി.എച്ച്. 

ഇരുപത്തി രണ്ടാം വയസില്‍ ചന്ദ്രികയുടെ പത്രാധിപരായ സി.എച്ച് നിരവധി സാഹിത്യകാരെ ചന്ദ്രികയിലൂടെ മലയാളക്കരക്ക് പരിചയപ്പെടുത്തി. എം.ടി മുതല്‍ യു.എ ഖാദര്‍ വരെ അക്കൂട്ടത്തില്‍പെടും. 

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത സ്‌നേഹ ബന്ധമായിരുന്നു സിഎച്ചിനുണ്ടായിരുന്നത്.(www.evisionnews.co) സുന്ദരമായ കൊടുങ്കാറ്റെന്നാണ് ബഷീർ സി.എച്ചിന്റെ '  അനുശോചന കുറിപ്പില്‍ ഉപമിച്ചത്

. മാപ്പിളകവി ടി. ഉബൈദ് സാഹിബുമായി അഗാധ ബന്ധമായിരുന്നു സി.എച്ച് പുലര്‍ത്തിയിരുന്നത്. 

സമുദായത്തിനകത്ത് ഏതെങ്കിലും വിഭാഗത്തിന്റെ കോളത്തില്‍ അദ്ദേഹത്തെ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത സി.എച്ച് വിഭാഗീയതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയും (www.evisionnews.co)ചെയ്തു. സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം അവരില്‍ അഭിമാനബോധം വളര്‍ത്താന്‍ സി.എച്ച് ശ്രദ്ധിച്ചിരുന്നു. 

പരന്ന വായനയും അഗാധമായ ലോകജ്ഞാനവും സി.എച്ചിന്റെ പ്രത്യേകതയായിരുന്നു. സമുദായ സ്‌നേഹം പ്രകടമാക്കുമ്പോള്‍ തന്നെ വര്‍ഗീയതയുടെ നേരിയ ലാഞ്ചനപോലും പ്രകടമാവാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. 

1927 ജൂലൈ 15ന് കോഴികോട് അത്തോളി ഗ്രാമത്തില്‍ ക്ലേശകരമായ അന്തരീക്ഷത്തിലാണ് സി.എച്ച് വളര്‍ന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് സി.എച്ചിനെ നിര്‍ദേശിക്കാനും നിയോഗവും ബാഫഖി തങ്ങള്‍ക്കുണ്ടായി. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ചിന്റെ രാഷട്രീയത്തിലെ ഉയര്‍ച്ച ഗതിവേഗത്തിലായിരുന്നു. 

പിന്നീട് സി. അച്ചുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ മന്ത്രി സഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് ഭരണപാടവം തെളിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല കൊച്ചി സാങ്കേതിക സര്‍വകലാശാലയും സ്ഥാപിച്ചത് സി.എച്ചിന്റെ കാലയളവിലാണ്. 1979 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നാം തിയതി വരെ കേരള മുഖ്യമന്ത്രിയായും അവരോധിതനായ സി.എച്ച് ചരിത്രം സൃഷ്ടിച്ചു. 1983 സെപ്തംബര്‍ 28നു അമ്പത്തിയാറാം വയസില്‍ മരണമടയുമ്പോള്‍ കെ. കരുണാകരന്‍ മന്ത്രി സഭയില്‍ പൊതുമരാമത്തിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജീവിച്ച കാലയളവ് മുഴുവന്‍ ചുറ്റിലും പ്രകാശം ചൊരിഞ്ഞ് മെഴുകുതിരി പോലെ ഉരുകിത്തീര്‍ന്ന പ്രകാശ ഗോപുരമായിരുന്നു സി.എച്ച്.

Evision News at