2016, ജനുവരി 26, ചൊവ്വാഴ്ച

അബ്ബാസ്‌ ഹാജി കല്ലട്ര

*ജീവിത വഴികളിൽ അബ്ബാസ് ഹാജി*


ഉത്തമലബാറിൽ പ്രശസ്തമായ   പരമ്പരാഗതമായി ഉരുവ്യവസായികളായ  കല്ലട്ര തറവാട്ടിൽ 
കല്ലട്ര മുഹമ്മദ് ഹാജിയുടെയും ബീഫാത്തുമ്മയുടെയും മകനായി 1930 ഫെബ്രുവരി ഒന്നിനായിരുുന്നു അബ്ബാസ്ഹാജിയുടെ ജനനം.
കളനാട് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍, തളങ്കര മു ഇസ്സുൽ ഇസ്ലാം ഹയർ എലിമെന്ററി ,തളങ്കര മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു  വിദ്യാഭ്യാസം   1944 ൽ ഇന്ന്  ചന്ദ്രഗിരി സ്കൂൾ നിൽക്കുന്ന സ്ഥലത്ത്  മാഹിൻ ശംനാടിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെയായിരുന്നു  രാഷ്ട്രീയ രംഗപ്രവേശം 

 1951-ല്‍ ജോലിയാവശ്യാർത്ഥം  സിലോണിലേക്ക് പോയെങ്കിലും 1953-ല്‍ നാട്ടിലേക്ക് മടങ്ങിവരുകയും
പിതൃസഹോദരനായ കല്ലട്ര അബ്ദുള്‍ ഖാദർ  ഹാജി സാഹിബിനൊപ്പം ബോംബെയിൽ ഹോട്ടൽബിസിനസ്സിൽപങ്കാളിയാവുകയും ചെയ്ത     അബ്ബാസ്ഹാജി   ഏറെക്കാലം കാഞ്ഞങ്ങാട് ഫരീദ ടെക്സ്റ്റൈൽ എന്ന സ്ഥാപനവും നടത്തിയിരുന്നു 

ബോംബെയിലായിരുന്നപ്പോൾ 1957 മുതൽ 1960 വരെ  മര്‍ച്ചന്റ് നേവിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന അദ്ദേഹം  ശേഷം മുഴുസമയ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു

 കാസറഗോഡ് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്റ്  ,  
  ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി' പാർട്ടി നേതൃനിരയിൽ അഭിവാജ്യ ഘടകമായിരുന്ന അദ്ദോം മുസ്ലിം ലീഗിൽ ചേരിതിരിവുണ്ടായപ്പോൾ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ നേതൃ പക്ഷത്തും സജീവമായിരുന്ന അബ്ബാസ് ഹാജി അഖിലേന്ത്യ മുസ്ലിം ലീം ലീഗ്  കാസറഗോഡ് ജില്ലാ പ്രസിഡന്റായിരിക്കെയാണ്  മുസ്ലിം ലീഗ് ലയനം നടക്കുന്നത് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷനായിരിക്കെ തന്നെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗമായിരുന്നു

 അദ്ദേഹം  മത ഭൗതിക  വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രോത്സാഹനം നൽകുകയും  നല്ലൊരു ജന പ്രതിനിധിയും  ഭരണാധികാരിയും എന്ന നിലയിൽ  മത ജാതിചിന്തകൾക്കതീതമായിപ്രവർത്തിക്കുകയും ചെയ്ത  ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു
  
 കീഴൂര്‍ ഫിഷറീസ് സ്‌കൂള്‍, മഠത്തിലെ കളനാട് എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളടെ വളർച്ചയിലും , കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിലും വിശിഷ്യാ  ചന്ദ്രഗിരി സ്കൂളിന്റെ  പുരോഗതിയുടെ പിന്നിലെ  ഏറ്റവും വലിയ ചാലക ശക്തിയായിരുന്ന   അബ്ബാസ് ഹാജി വിചാരിച്ചിരുന്നെങ്കിൽ സ്വന്തം  മാനേജ് മെന്റിന് കീഴിലൊരു എയ്ഡഡ് സ്ഥാപനമായത് മറ്റാമായിരുന്നു പക്ഷേ    പ്രദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ളവരുടെ കുട്ടികൾക്ക് പ്രയാജനപ്പെടും വിധം പൊതു സ്ഥാപനമായത് നിലനിൽക്കണമെന്ന 'ദീർഘ വീക്ഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്  ഏറെക്കാലം അവിടുത്തെ പി.ടി. എപ്രസിഡന്റുമായിരുന്നു അദ്ദേഹം 

 സമസ്ഥയുമായി ചേർന്ന് നിന്നിരുന്ന അദ്ദേഹം സുന്നി യുവജന സംഘം ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ജില്ലാ ഉപാദ്ധ്യക്ഷൻ, 1989ൽ ഒരിടവേളയിൽ പ്രസിഡൻറുമായിരുന്നു
നീലേശ്വരം മർക്കസു ദഅവത്തുൽ ഇസ്ലാമിയ വൈസ് പ്രസിഡൻറ്  എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു

സഅദിയ്യ അറബിക് കോളേജ്സ്ഥാപിക്കാൻകല്ലട്രഅബ്ദുൽഖാദർഹാജിസഹിബിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം മലബാര് ഇസ്ലാമിക്‌ കോംപ്ലക്സ് സ്ഥാപിക്കാൻ മണ്മറഞ്ഞ സി എം അബ്ദുല്ലമൌലവി, യു.എം അബ്ദുൾ റഹ്മാൻ മൗലവി തുടങ്ങിയവരോടൊപ്പംമുന്നണിയിൽ നിൽക്കുകയും മരണം വരെ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റായി    'പ്രവര്ത്തിക്കുകയും ചെയ്തിരുന്നു  കിഴൂര്ജമാഅത്തിന്റെ ആജീവനാന്ത പ്രസിഡന്റ്‌ആയിരുന്നു അബ്ബാസ്‌ ഹാജി, അഖില കീഴൂർ ബോംബെ ജമാഅത്തിന്റെ നേതൃനിരയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു , ഒറവങ്കര ഖിളർ ജുമാ മസ്ജിദ്  കമ്മിറ്റിയുടേതടക്കം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ  വിയർപ്പിന്റെ അംശം കാണാം

 ദീർഘകാലം ചെമ്മനാട്പഞ്ചായത്ത്ബോർഡ്മെമ്പറായിരുന്നഅദ്ദേഹം 1988 മുതൽ 1995 വരെ ചെമ്മനാട് പഞ്ചായത്ത് ബോർഡ് പ്രസിഡന്റായും 
' 1995 ലെ തിരഞ്ഞെടുപ്പിൽ കളനാട് ഡിവിഷനിൽ നിന്നും വിജയിക്കുകയും 
അഞ്ചു വർഷം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു  കോൺഗ്രസ്സിലെ എം.കെ നമ്പ്യാർ ആയിരുന്നു അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു പ്രാവശ്യം  2000 ൽജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ മാത്രമാണ് അദ്ദേഹം തോൽവിയറിഞ്ഞത് അതിന് ശേഷം അനാരോഗ്യം കാരണം മത്സര രംഗത്തില്ലായിരുന്നു 

 കേരളാ ഹൌസിംഗ് ബോര്‍ഡ് മെമ്പറായിരുന്ന അബ്ബാസ്ഹാജി  അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 

വിവാഹ നിശ്ചയം മുതൽ മഹാ സമ്മേളനങ്ങളിൽ വരെ തോളിൽ
ഷാളുമായിനിറപുഞ്ചിരിസമ്മാനിച്ച്‌ നാട്ടുകാരണവരെ പോലെ എല്ലാം നോക്കിനടത്താറുള്ള അബ്ബാസ്‌ ഹാജി സാഹിബ്‌  നിറം മങ്ങാത്ത ഓർമ്മയും
അനുകരണീയ മാതൃകയുമായി
ഇന്നും ജീവിക്കുന്നു

 2010 സെപ്റ്റംബർ 7 നുആ മഹാനുഭാവൻ ഈ ലോകത്തോട് വിട പറഞ്ഞു    ഹിജ്റ കലണ്ടർ പ്രകാരം  1431 റംസാൻ മാസം 27 കഴിഞ്ഞ രാത്രിയായിരുന്നു  അന്നേ ദിവസം

മാഹിന്‍ ഹാജി മാങ്ങാട്, ഇബ്രാഹിം ചെമ്പിരിക്ക, ആമു, നെഫീസ, ദൈനവി, ഉമ്മുസൽമ ,റുഖിയ ,സെക്കിയ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ആയിഷയാണ് ആദ്യഭാര്യ, സുഹറ രണ്ടാം ഭാര്യയാണ്. ഫരീദ, മുഹമ്മദ് ഇഖ്ബാല്‍ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം) മുഹമ്മദ് ഹാരീഫ്, അബ്ദുള്‍ അമീര്‍, നിസാര്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ഫൈസല്‍ റഹ്മാന്‍, സര്‍ഫ്രാസ് നവാസ് എന്നിവർ മക്കളാണ്

2016, ജനുവരി 17, ഞായറാഴ്‌ച

ആത്മീയ തേജസ്സ്

രാഷ്ട്രീയത്തിലെ ആത്മീയ
         തേജസ്


സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങള് മണ്മറഞ്ഞു പോയിട്ട് നാള്പതിമൂന്നാണ്ട് പിന്നിടുന്നു  

കേരള രാഷ്ട്രീയത്തിന് വിശുദ്ധിയുടെ പരിമളം വീശിയ ആത്മീയ തേജസ്സാര്ന്ന വ്യക്തിത്വം
1973 ലെ ഹജ്ജു വേളയിൽ
പുണ്യ മക്കയിൽ വാഫാതായി ഖദീജ ബീവിയുടെ ഖബറിന് ചാരെ അന്തിയുറങ്ങുന്ന മഹത് പുരുഷൻ

പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളും വിടര്ന്ന നെറ്റിത്തടവും തലയിൽ വട്ടകെട്ടും അറേബ്യൻ വേഷ വിധാനവും പുറമേ കറുത്ത ഓവർ കൊട്ടും
അണിഞ്ഞ ബാഫഖി തങ്ങള് ആകാരം കൊണ്ട് തന്നെ ഏതു വേദിയിലും ശ്രദ്ധികപെടുമായിരുന്നു

കൊയിലാണ്ടിയിലെ പാണ്ടിക ശാലയിലെ വിശസ്തനായ കച്ചവടക്കാരൻ മാത്രമായിരുന്ന ബാഫഖി തങ്ങള് 1936 മലബാര് ഡിസ്ട്രിക് ബോര്ഡ് തിരഞ്ഞെടുപ്പിൽ പോക്കര് സാഹിബിനെതിരെ മത്സരിച്ച സഹോദരീ ഭർത്താവു ആറ്റകൊയ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരനവുമായിട്ടാനു പോതുരങ്ങത് എത്തുന്നത്

മുസ്ലിം ലീഗ് പരാജയപെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലെത്താൻ നിമിത്തമായി എതിര് ചേരിയിൽ ആയിരുന്ന സീതി സാഹിബു തങ്ങളുടെ ജനസമ്മതി മുസ്ലിം ലീഗിന് മുതൽകൂട്ടാവും എന്ന് ദീർഘ ദര്ശനം ചെയ്തു കൊണ്ട് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നു

1938 കാലഘട്ടത്തിൽ ബാഫഖി തങ്ങള് മുസ്ലിം ലീഗ് നേതൃനിരയിൽ എത്തിയതോടെ മലബാറിൽ മുസ്ലിം ലീഗ് ബഹുജന പ്രസ്ഥാനമായി മാറുകയായിരുന്നു

വലിയ വിദ്യാഭ്യാസവും പാണ്ഡിത്യവും ഉള്ള ആളായിരുന്നില്ല ബാഫഖി തങ്ങള് പക്ഷെ വിദ്യാഭ്യാസ മേഖലയില ആ കാലഘട്ടത്തിൽ തന്നെ മികച്ച പ്രോത്സാഹനം നല്കുകയും വിദ്യയുടെ മഹത്വം തിരിച്ചറിയുകയും ചെയ്തിരുന്നു

അചഞ്ചലമായ വിശാസം ഭക്തി ഇത് രണ്ടും ബാഫഖി തങ്ങളെ ഉയരത്തിൽ എത്തിച്ചു

സുന്നി ആശയത്തിന്റെ കറ കളഞ്ഞ വക്താവായി നിൽക്കുമ്പോൾ തന്നെ കെ എം മൌലവിയെ പോലുള്ള മുജാഹിദ് ആശയഗതി പുലര്ത്തുന്ന ആളുകള്ക്ക് ഒപ്പം സമുദായത്തിന്റെ പൊതു താല്പര്യം മനസ്സിലാക്കി വിദ്യാഭ്യാസ പുരോഗതിയും രാഷ്ട്രീയ അസ്ഥിത്വം നിലനിര്ത്തനും
പരസ്പര ബഹുമാനത്തോടെ പ്രവര്തിക്കാനും ബാഫഖി തങ്ങൾക്കു സാധിച്ചു

സാമുദായിക സൌഹാർദ്ദം നില നിർത്താനും തികഞ്ഞ
ജാഗ്രത അദ്ദേഹം പുലര്ത്തി  

മലബാര് ജില്ലയുടെയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും അദ്ധ്യക്ഷനായ ബാഫഖി തങ്ങള് ഖായിദ് എ മില്ലത്തിനു ശേഷം ദേശീയ പ്രസിഡന്റ്‌ ആവുകയും ചെയ്തു

അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം വരുത്തുകയും ശക്തമായ മുന്നണി സംവിധാനം ഉണ്ടാക്കുകയും ചെയ്ത ബാഫഖി തങ്ങള് ഐക്യ മുന്നണി ശിൽപികളിൽ പ്രധാനിയാണ്‌

ഏറെ സ്നേഹാദരവുകൾ നേടിയ ബാഫഖി തങ്ങളുടെ നേത്രത്വം മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനും മതേതര ഭുമികയ്ക്കും സ്വീകാര്യമാക്കി മാറ്റുന്നതിൽ നിർണ്ണായക ഘടകമായി മാറി


     മുസ്തഫ മചിനടുക്കം