ഈ ബ്ലോഗ് തിരയൂ

2025, ജൂൺ 27, വെള്ളിയാഴ്‌ച

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published 1 month ago on May 15, 2025



ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

2025, മാർച്ച് 6, വ്യാഴാഴ്‌ച

ശ്രദ്ധേയമായ കോടതി വിധിയും അനസ് ഷംനാടും

*ശ്രദ്ധേയ വിധികളും    വിസ്മരിക്കപ്പെടുന്ന അഭിഭാഷകരും*



 ബഹുമാനപ്പെട്ട  കേരള ഹൈക്കോടതി രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച സുപ്രധാനമായ ഒരു വിധി
 ഏറെ    ശ്രദ്ധ ആകർഷിക്കുന്നതാണ് 

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14 ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു

എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നുകാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തുന്നത്.

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം. പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട. പൂര്‍ണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന്നിലനില്‍ക്കുന്നുവെന്നും പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി.

‘പാവപ്പെട്ട ആള്‍ക്കാരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പൊലീസ് സ്റ്റേഷന്‍ ആണ്’ എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സംഭാഷണവും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് തങ്ങളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം പൊലീസ് സ്റ്റേഷന്‍ ആണെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ സംഭാഷണം പ്രാമാണീകരിക്കുകയല്ലെന്നും എന്നാല്‍, ചില സാഹചര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ സാമാന്യബുദ്ധി കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിക്കുന്നുണ്ട്


ചില കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ അവസാനിപ്പിക്കണം. സാധാരണക്കാര്‍ക്ക് ഏത് സമയം വേണമെങ്കിലും കയറി വരാനും തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാനും കഴിയുന്ന ഇടമാണ് പൊലീസ് സ്റ്റേഷന്‍. കേരളത്തില്‍ ചില പൊലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് ജന സൗഹൃദമാണ്. കുട്ടികള്‍ക്ക് പോലും വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ചില കേസുകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്ന് പറയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് നിയമത്തിലുള്ള അറിവ് മാത്രം എല്ലാ സാഹചര്യങ്ങളിലും മതിയാവില്ല – കോടതി വ്യക്തമാക്കി

 തൊഴിലിടങ്ങളിലും    വ്യവസായ മേഖലകളിൽ ഒക്കെ  വൻതോതിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയും  ചെയ്യുന്നത് വൻ വാർത്തയാണ്      ഇതിനൊക്കെ ഉത്തരവാദികളായ കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുമാണ്       എന്നിരിക്കലും ആയിരം അപരാധികൾ രക്ഷപ്പെട്ടാലും  ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന
 ആപ്തവാക്യം    വിസ്മരിക്കപ്പെട്ടു പോകരുത്           സ്വാധീനത്തിന്റെയും    അധികാരി വർഗ്ഗത്തിന്റെ അനാസ്ഥയുടെയും ഫലമായി പല കുറ്റവാളികളും രക്ഷപ്പെട്ടു പോകുന്നത്    മറക്കുന്നില്ല

 എന്നാൽ  ബഹുമാനപ്പെട്ട ഹൈക്കോടതി സൂചിപ്പിച്ചപോലെ     വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്ക് ശേഷം പരാതി വ്യാജം എന്നും  പ്രതി.  നിരപപരാധി എന്നും       വ്യക്തമാക്കപ്പെടുമ്പോഴേക്കും      ആരോപണത്തിനെതിരായ വ്യക്തി യുടെ  കരിയർ
 തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും            ഒപ്പം സമൂഹത്തിലും കുടുംബത്തിലും വന്നുചേരുന്ന മാനഹാനിക്ക്      നോട്ടുകെട്ടുകൾ കൊണ്ട് പരിഹാരം കാണാൻ സാധ്യമല്ല എന്നുള്ളത് തിരിച്ചറിയേണ്ടയിരിക്കുന്നു        സത്യം  തെളിയിക്കപ്പെട്ടാലും   സോഷ്യൽ മീഡിയ യുഗത്തിൽ      പഴയ കേസ് കെട്ടുകൾ കുത്തി പൊക്കി    ആളുകളെ  അവഹേളിക്കുന്നത് നിത്യ കാഴ്ചയായി തുടരുന്നു          ഹൈക്കോടതി വിധി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വിധിക്ക് ആധാരമായ ഹരജി ഫയൽ ചെയ്ത അഭിഭാഷകനെ ഓർക്കാതെ പോവുകയാണ് .    പല  സംപ്രധാന വേദികളും പിറ  കൊള്ളുന്നതിന്   പിന്നിൽ ഹാജരാകുന്ന അഭിഭാഷകന്റെ    നിയമത്തിന്റെ നൂലിഴ കീറിയുള്ള        അവതരണ മികവും വാദമുഖങ്ങളുമാണെന്ന
വസ്തുത  കാണാതെ പോവുന്നത്  ഖേദകരം തന്നെ


 പ്രസ്തുത വിധിക്ക് നിദാനമായ കേസ് കൈകാര്യം ചെയ്തത് കാസർഗോഡിന്റെ സന്തതിയാണ്        അഭിഭാഷകനും മുസ്ലിം ലീഗ് നേതാവും നഗരസഭാ ചെയർമാനും ഒക്കെയായിരുന്ന   അഡ്വക്കേറ്റ് ഹമീദ് ലി ഷംനാടിന്റെ      മകൾ പ്യാരി ജഹാന്റെയും    നേത്ര രോഗ വിദഗ്ധൻ  പത്തനാപുരം സ്വദേശി ഡോക്ടർ റഹീമിന്റെയും മകനായ     യുവ അഭിഭാഷകൻ    മുഹമ്മദ് അനസ്   ഷംനാടാണ്

 പന്തീരാങ്കാവ്  യു എ പി.എ   കേസിൽ   അന്യായമായി  ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ  സുപ്രിം കോടതിയിൽ    താഹ ഫസലിന്     വേണ്ടി ഹാജരായി   ജാമ്യം ലഭ്യമാക്കിയതടക്കം   സാമൂഹ്യ പ്രാധാന്യമുള്ള  നിരവധി    വിഷയങ്ങളിൽ
ഇടപെടുന്ന     അഭിഭാഷകനാണ്       കാസറഗോഡ്  സ്വദേശിയായ   അനസ് മുഹമ്മദ്‌ ശംനാട്



✍️   മുസ്തഫ മച്ചിനടുക്കം 

9746383101

2024, നവംബർ 4, തിങ്കളാഴ്‌ച

യത്തീമിൻ അത്താണിയായ എംകെ ഹാജി




പ്രവാചകന്‍ മുഹമ്മദ് നബി (സ) നടുവിരലും ചൂണ്ടാണി വിരലും ഉയര്‍ത്തികൊണ്ട്, അനാഥകളെ സംരക്ഷിക്കുന്നവര്‍ സ്വര്‍ഗത്തില്‍ ഇത് പോലെ അടുത്തിരിക്കും എന്ന് പറയുകയുണ്ടായി. അനാഥ സംരക്ഷണത്തിന് മഹത്തായ പ്രതിഫലവും പ്രാധാന്യവും ഇസ്‌ലാം കല്‍പിക്കുന്നു
മലബാര്‍ കലാപാനന്തരം മാപ്പിളമാരെ പരമാവധി ദ്രോഹിക്കാന്‍ മത്സരബുദ്ധിയോടെ തുനിഞ്ഞിറങ്ങിയ ബ്രിട്ടീഷ് ഗവണ്‍മെന്റ് പല മാപ്പിളമാരെയും ആന്തമാനിലേക്കും നാട് കടത്തുകയും മറ്റും ചെയ്തപ്പോള്‍ വീടുകളില്‍ നാഥനില്ലാത്ത അവസ്ഥയും ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്തു. 1940ല്‍ മലബാറില്‍ പടര്‍ന്ന കോളറയെന്ന മഹാരോഗം കൂടിയായപ്പോള്‍ അനാഥകളുടെ എണ്ണം പെരുകി.
രോഗാതുരമായ സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ പലരും മടിക്കുകയും പകച്ചു നില്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ മാപ്പിളതൊപ്പി ധരിച്ചൊരു യുവാവ് കുറെ അനാഥ മക്കളെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി പരിരക്ഷിച്ചു. മൂന്ന് കണ്ടന്‍ കുഞ്ഞമ്മദ് ഹാജിയായിരുന്നു ആ മഹാമനസ്‌കന്‍.
എം.കെ ഹാജിയുടെ ജീവിതം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. 1904-ല്‍ പരപ്പനങ്ങാടി പാലത്തിങ്ങല്‍ മൂന്നുകണ്ടം അഹമ്മദ്കുട്ടിയുടെയും വട്ടപ്പറമ്പന്‍ ബീവിയുടെയും മകനായാണ് എം.കെ ഹാജിയുടെ ജനനം. അദ്ദേഹത്തിന് രണ്ടര വയസ്സായപ്പോഴേക്കും പിതാവ് മരിച്ചു. പ്രാഥമിക പഠനം പോലും നിര്‍ത്തേണ്ടി വന്നു. ദാരിദ്ര്യവും പട്ടിണിയും കൂട്ടിനെത്തി. ബാല്യത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങള്‍ തോളിലേറ്റിയായിരുന്നു പിന്നീടുള്ള ജീവിതയാത്ര. മാതാവ് വീട്ടില്‍ ഉണ്ടാക്കുന്ന പത്തിരിയും പലഹാരങ്ങളും വീടുവീടാന്തരം കയറിയിറങ്ങി വിറ്റ്കിട്ടുന്ന കാശുകൊണ്ട് കുടുബത്തെ പോറ്റിയാണ് എം.കെ ഹാജി ജീവിതത്തെ അഭിമുഖീകരിച്ചു തുടങ്ങിയത്.
പതിനഞ്ചാം വയസ്സില്‍ അദ്ദേഹം റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി. ഇരുപതാം വയസ്സില്‍ മദിരാശിയിലേക്ക് പോയി. അവിടെ ചെറിയ സംരംഭങ്ങളുമായി ജീവിതം നെയ്തു തുടങ്ങി. കഠിനാധ്വാനവും ക്ഷമാശീലവും കൈമുതലാക്കി എല്ലാ വൈതരണികളേയും ഒന്നൊന്നായി മറികടന്നു. സാദാ പെട്ടിക്കടയില്‍ നിന്ന് ക്രമേണ വളര്‍ന്നു വന്നു. 1928ല്‍ അഹമദ് റസ്റ്റോറന്റ് സ്ഥാപിച്ചു. പിന്നീട് ഹോട്ടലുകളും ബേക്കറികളുമായി വിവിധ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. റബര്‍, തേയില എസ്റ്റേറ്റുകളുടെ ഉടമസ്ഥനായി. ഓരോ സ്ഥാപനങ്ങളും സംരംഭങ്ങളും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായി. എല്ലാറ്റിന്റെയും ഫലം അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല; ഒരു സമുദായം മുഴുവനായി അനുഭവിച്ചു.
നിലമ്പൂര്‍ ഭാഗത്ത് നടത്തിയിരുന്ന നെല്‍കൃഷി നഷ്ടമായപ്പോള്‍ അത് നിര്‍ത്തുന്നതല്ലേ നല്ലതെന്ന് എം.കെ ഹാജിയോട് മക്കള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു: ‘നമുക്ക് ലാഭമൊന്നും അതില്‍ നിന്ന് കിട്ടുന്നില്ലെങ്കിലും അത് കാര്യമാക്കേണ്ടതില്ല. നമുക്ക് ജീവിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഉണ്ട്. പക്ഷേ ഈ നെല്‍കൃഷി കൊണ്ട് അവിടുത്തെ പണിക്കാരും മറ്റുമായി കുറെ പേര്‍ ജീവിക്കുന്നുണ്ട്. നാം കൃഷി നിലനിര്‍ത്തിയാല്‍ അവരുടെ വരുമാനമാര്‍ഗം നിലനില്‍ക്കും. പിന്നെ, നെല്ല് ഭക്ഷിക്കുന്ന പക്ഷികളുടെയും മറ്റും വയറ് നിറയുകയും ചെയ്യും. അതുകൊണ്ട് സാമ്പത്തികമായി മെച്ചമില്ലെങ്കിലും നമുക്ക് ഈ നെല്‍കൃഷി തുടരാം. പരലോകത്ത് കൂലി കിട്ടുന്ന കുറേ നന്മകള്‍ അതിലുണ്ട്
കോളറ ബാധിച്ചു മരിച്ചവരെ മറവു ചെയ്യാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചു നിന്ന ആ സമയത്ത് രോഗത്തെ ഭയക്കാതെ മുന്നില്‍ കാണുന്ന മരണത്തെ പോലും മറന്നു കൊണ്ട് രോഗികളെ സംരക്ഷിക്കുകയും മരണപ്പെട്ടവരെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സംസ്‌ക്കരിക്കാനും ധീരമായി മുന്നില്‍ നിന്നത് ഹാജി സാഹിബ് ആയിരുന്നു. അനാഥനായ പുലയ ബാലന്‍ കെ.പി രാമനെ മകനെ പോലെ വളര്‍ത്തി മുസ്ലിംലീഗ് നേതൃ നിരയില്‍ കൈ പിടിച്ചാനയിച്ചതും എം.കെ ഹാജി സാഹിബിന്റെ മഹത്വം വിളിച്ചോതുന്നു.
വീട്ടില്‍ നിന്നും തുടങ്ങിയ പരിചരണം തിരുരങ്ങാടി യതീംഖാന എന്ന സ്ഥാപനം തുടങ്ങി കൂടുതല്‍ ശാസ്ത്രീയമായി മാതൃകാപരമായ നിലയില്‍ പ്രവര്‍ത്തിച്ചു. മലബാറിലെ സാമൂഹിക അന്തരീക്ഷത്തില്‍ അതൊരു വലിയ മുന്നേറ്റം തന്നെ ആയിരുന്നു. സീതിസാഹിബ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ട്, പോക്കര്‍ സാഹിബ് സ്മാരക കോളേജ്, കെ.എം മൗലവി സ്മാരക അറബി കോളേജ് തുടങ്ങിയ അനുബന്ധസ്ഥാപനങ്ങളുമായി ഇന്നത് പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.
രാഷ്ട്രീയ രംഗത്തും മൂന്നുകണ്ടന്‍ കുഞ്ഞമ്മദ് ഹാജി എന്ന എം.കെ ഹാജി സജീവമായിരുന്നു. ഇന്ത്യയില്‍ മുസ്ലിം ലീഗുകാരനെ കാണാന്‍ പാടില്ല എന്ന് ഉത്തരവുകള്‍ ഇറങ്ങുന്ന കാലഘട്ടത്തില്‍ സ്വന്തം വാഹനത്തിന്റെ മുകളില്‍ മുസ്ലിം ലീഗ് പതാകയും കെട്ടിയായിരുന്നു അദ്ദേഹം ചങ്കൂറ്റം കാണിച്ചിരുന്നത്. മലബാര്‍ ജില്ല മുസ്ലിംലീഗിന്റേയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും ട്രഷറര്‍ ആയിരുന്ന ഹാജി. സാഹിബ് മുസ്ലിം ലീഗ് പിളര്‍ന്നപ്പോള്‍ രൂപീകൃതമായ അഖിലേന്ത്യാ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ടായി മരണം വരെ തുടര്‍ന്ന ഖായിദെ മില്ലത്തുമായി അടുത്ത ബന്ധമുണ്ടാക്കുകയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും പോക്കര്‍ സാഹിബ്, സീതിസാഹിബ്, ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ്‌കോയ, ചെറിയ മമ്മുക്കേയി എന്നീ നേതാക്കള്‍ക്കൊപ്പം നിര്‍ണ്ണായക പങ്കു വഹിച്ച മഹാനുഭാവനായിരുന്നു. ബാഫഖി തങ്ങളെ പോലും തിരുത്താന്‍ മാത്രം അടുത്ത മിത്രമായിരുന്നു. എം.കെ ഹാജി സാഹിബ്.
1970-കളുടെ തുടക്കത്തില്‍ സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ എം.കെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. ‘ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്ലാമിന്റെയും മുസ്ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല.
സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം….” (എം.കെ ഹാജി സ്മരണിക 1984, പേജ്. 143)
പിളര്‍പ്പിന്റെ കാലത്ത് വിമത പക്ഷത്ത് നായകനായെങ്കിലും പുനരൈക്യത്തിന് അതിയായി ആഗ്രഹിച്ചു കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് സി.എച്ച് മുഹമ്മദ് കോയ യുടെ വിയോഗം സംഭവിക്കുന്നത് (1983 സെപ്തംബര്‍ 28). കേവലം നാല്‍പത് ദിവസത്തിനകം, സി.എച്ച് മുഹമ്മദ് കോയയെ അനുസ്മരിക്കുന്ന ഒരു ചടങ്ങില്‍ സംബന്ധിക്കേണ്ടിയിരുന്ന, 1983 നവംബര്‍ 5ന് എം.കെ ഹാജി സാഹിബ് മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് ഈ ലോകത്തോട് വിട പറഞ്ഞു. എം.കെ ഹാജി സാഹിബിന്റെ കബറടക്ക ശേഷം പകരക്കാരനായി പി.എം അബൂബക്കര്‍ സാഹിബ് പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തതും ഹാജി സാഹിബിന്റെ മനസ്സറിഞ്ഞു കൊണ്ടായിരുന്നു.
വേര്‍പാടിന്റെ നാല്പത്തൊന്നു വർഷം പൂര്‍ത്തീകരിക്കപ്പെടുമ്പോഴും സംശുദ്ധ രാഷ്ട്രീയത്തിലെ പൂനിലാവായി എം.കെ ഹാജിയുടെ ഓര്‍മ്മകള്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയായി നില കൊള്ളുന്നു.


✍🏻 *മുസ്തഫ മച്ചിനടുക്കം*

2024, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

സി.എച്ച് മുഹമ്മദ് കോയ സാഹിബ്

*ചിതലരിക്കാത്ത ഓർമ്മകളും നികത്തപ്പെടാത്ത ഇരിപ്പിടവും*



✍🏻 *മുസ്തഫ മച്ചിനടുക്കം*


ഓരോ സെപ്റ്റംബറിലും മുടങ്ങാതെ ഓർക്കപ്പെടുകയാണ് മർഹും സി എച്ച് മുഹമ്മദ് കോയ സാഹിബ്       1983 സെപ്റ്റംബർ 28 ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞുപോയ ഒരു മനുഷ്യൻറെ ഓർമ്മകൾ  ചിതലിരിക്കാതെ   ബാക്കിനിൽക്കുന്നു എന്നുള്ളത് ചില്ലറ കാര്യമല്ല    .

1927 ജൂലൈ 15ന് അത്തോളിയിൽ ജന്മംകൊണ്ട് സി എച്ച് കേവലം 56 ആണ്ടുകൾ മാത്രം   ഈ ഭൂമുഖത്ത് ജീവിച്ച്    തിരിഞ്ഞു പോകുമ്പോൾ ശൂന്യമായഇരിപ്പിടം ഇന്നും നികത്തപ്പെടാതെ   ഇരിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അലങ്കാരിക പ്രയോഗം മാത്രമാവില്ല     അത്രമേൽ ആഴത്തിൽ ആയിരുന്നു സി എച്ച് ഈ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം

ഇല്ലായ്മയും വല്ലായ്മയും നന്നായി അനുഭവിച്ച ഒരു ബാല്യമായിരുന്നു സി എച്ചിന്റേത്        കൗമാര പ്രായത്തിൽ തന്നെരാഷ്ട്രീയത്തിൽ ആഭിമുഖ്യം തോന്നുകയും സജീവമായി ഇടപെടുകയും ചെയ്തുകൊണ്ട്   പടിപടിയായി കേരള രാഷ്ട്രീയത്തിൽ ഉതിച്ചുയർന്ന    പൊൻ താരകമായിരുന്നു സി എച്ച്.         1942ൽ മലബാർ ജില്ല എം എസ് എഫിന്റെ സെക്രട്ടറിയായി കൊണ്ടായിരുന്നു സി എച്ചിന്റെ അരങ്ങേറ്റം

സംഘടനാ തലത്തിൽഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ      ദേശീയ ജനറൽ സെക്രട്ടറി പദം വരെയും   പാർലമെൻററി രംഗത്ത് നഗരസഭാംഗം മുതൽ ലോകസഭാംഗം വരെയും  എത്തപ്പെട്ട സി എച്ച്     1979 ഒക്ടോബർ 12 മുതൽ ഡിസംബർ  1 വരെ കേരളത്തിൻറെ മുഖ്യമന്ത്രി പദത്തിലും അവരോധിതനായി എന്നുള്ളത് നിസ്സാര കാര്യമല്ല 

ഭരണരംഗത്ത് ഏത് പദവിയും കയ്യാളാൻ പ്രാപ്തിയും പ്രാഗത്ഭ്യ വുംഅദ്ദേഹത്തിനുണ്ടായിരുന്നു        മുസ്ലിംലീഗ് പോലുള്ള ഒരു പാർട്ടിയുടെ പ്രതിനിധിയായി കൊണ്ടാണ് അദ്ദേഹംബഹുസ്വര സമൂഹത്തിൽ അനിർവചനീയമായ
പദവിയും അംഗീകാരവും നേടിയെടുത്തത് എന്നിടത്താണ് അത് ഏറെവിസ്മയകരമാകുന്നത്        വിഭജനാനന്തര ഭാരതത്തിൽഅസ്പൃശ്യതയോടെ     നോക്കിക്കൊണ്ട ഒരു പ്രസ്ഥാനത്തെ   വിശിഷ്യാ കേരളീയ സമൂഹത്തിൽ  മുഖ്യധാര പ്രസ്ഥാനമാക്കി മാറ്റിയെടുക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്തതിൽ     സി എച്ചിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്           കൊയിലാണ്ടിയിലെ ഹാഷിം ബാഫഖി തങ്ങൾ ആയിരുന്നു സിഎച്ചിന്റെ ആദ്യകാല മാർഗ്ഗദർശി        സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും, കെഎം സീതി സാഹിബിന്റെയും അനുഗ്രഹാശിസ്സുകളും
പ്രചോദനവും കൂടിയായപ്പോൾ    ഹരിതരാഷ്ട്രീയത്തിലെ    മഹാരഥന്മാരിൽ ഒരാളായി സി എച്ചും ഇടംപിടിക്കുകയായിരുന്നു       അഷ്ടദിക്കുകളിൽ നിന്നും ഉയർന്നുവന്ന എതിരാളികളുടെ കൂരമ്പുകൾക്ക് മുമ്പിൽ ചൂളി പോവാതെ സി എച്ചിന്റെ വാഗ് വൈഭവത്തിൽ എയ്തുവിട്ട അസ്ത്രങ്ങളാൽ     പരിക്കു പറ്റാത്ത രാഷ്ട്രീയ എതിരാളികൾ വിരളമായിരിക്കും


അണികളിൽ ആവേശത്തിന്റെ തീജ്വാല പടർത്തുമ്പോഴും  

അതൊരിക്കലും വിഭാഗീയതയുടെ തീപ്പൊരി പടരാൻ
ഇടവരുത്തുന്നതായിരുന്നില്ല എന്നുള്ളത് സി എച്ചിന്റെ മേന്മ ഉയർത്തുന്നു

വാഗ് വൈഭവം പോല തന്നെ   സി എച്ചിന്റെ തൂലികയും    വിമർശകരുടെ  നാവടപ്പിക്കാൻ    മാത്രംശക്തവും മൂർച്ചയേറിയതും ആയിരുന്നു      

അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും  ലേഖനങ്ങളും  എന്നും ഫലിതത്തിന്റെ മെമ്പൊടി ചേർത്തതായിരിക്കും

കേവലം രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും          ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന മുസ്ലിം സമുദായത്തെ    വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും  അതിനനുസൃതമായ സൗകര്യവും സാഹചര്യവും ഒരുക്കി നൽകുന്നതിലും സി എച്ച് നോളം പങ്കുവഹിച്ച നേതാക്കൾ  വിരളമായിരിക്കും 


വിദ്യാഭ്യാസ മന്ത്രി എന്നുള്ള നിലക്ക് അദ്ദേഹം നടത്തിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളുടെ പരിണിതഫലമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന  മുന്നേറ്റം എന്ന് ഉറപ്പിച്ചു പറയാനാവും


അറബി മലയാളം മാത്രം     കൈമുതലാക്കിയ
ഒരു സമൂഹത്തിനു മുമ്പിലേക്കാണ് സി എച്ച് ചന്ദ്രിക യിലൂടെവായനാമുഖം തുറന്നു വച്ചത്

എൽ പി സ്കൂൾ   വിദ്യാഭ്യാസം പോലും അപ്രാപ്യമെന്ന് കരുതിയ   മലബാർ ജനതയ്ക്ക് കാലിക്കറ്റ് സർവകലാശാലയുടെ കവാടം തുറന്നുകൊടുത്ത സി എച്ച്              തന്നെയായിരുന്നു.കൊച്ചിയിലെ കുസാറ്റ് എന്ന ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും   ശില്പി എന്നുള്ളത് പലരും മനപൂർവ്വം മറന്നു പോവുകയാണ്


22ആം വയസ്സിൽ ചന്ദ്രികയുടെ പത്രാദിസ്ഥാനവും മുപ്പത്തിനാലാം വയസ്സിൽ കേരള നിയമസഭ സ്പീക്കർ പദവിയും അലങ്കരിച്ച
സി എച്ച് കേരളത്തിൻറെ മുഖ്യമന്ത്രിപദം അലങ്കരിക്കുമ്പോൾ പ്രായം 52 ആയിരുന്നു

മലപ്പുറം ജില്ലാ രൂപീകരണ വേളയിൽ
മുസ്ലിം ഭൂരിപക്ഷം ആയി പോകുമെന്ന് ആക്ഷേപം ഉന്നയിച്ചവരോട്  ഏത് ഭൂപ്രദേശം ഉൾപ്പെടുത്തി ജില്ല രൂപീകരിക്കുമ്പോഴും അവിടെ ഏതെങ്കിലും ഒരു സമൂഹത്തിന് ഭൂരിപക്ഷം ഉണ്ടാവുക സ്വാഭാവികമായിരിക്കുമെന്ന് മറുപടി കൊടുത്ത   സി എച്ച്


പിന്നോക്കത്തിന്റെ  കാവടിയൻ താൻ വിധിക്കപ്പെട്ട ഒരു സമൂഹത്തെ ഉയർച്ചയുടെ പടവുകൾ താണ്ടി കയറാൻ   പര്യാപ്തമാക്കിയ    വ്യക്തിയുടെ നാമധേയമാണ് സി എച്ച് മുഹമ്മദ് കോയ എന്നുള്ളത്


താൻ വഹിച്ച ഏത് പദവിയെക്കാളും ഞാൻ അഭിമാനിക്കുന്നത്ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അനുയായി എന്നുള്ള നിലക്കാണ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച    സി.എച്ച്

അർഹമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോഴും അനർഹമായ ഒന്നും തട്ടിയെടുക്കരുതെന്ന് നിർബന്ധ ബുദ്ധിയുള്ള നേതാവായിരുന്നു   സി എച്ച്         സ്വന്തം കസേരകളിൽ അള്ളിപ്പിടിച്ചിരിക്കാൻ വ്യഗ്രത കാണിച്ചു കൊണ്ടിരിക്കുന്ന ഇന്നിൻറെ രാഷ്ട്രീയ
മേലാളന്മാർക്ക്      അപവാദമായിരുന്നു സി എച്ച് എന്ന മഹാമനീഷി


പുതുതലമുറയുടെ കഴിവുകൾ കണ്ടെത്തിനേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന സി എച്ച് രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാഹിത്യ മേഖലയിലും 
ഒരുപാട് പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന്
ഓർക്കപ്പെടേണ്ടതാണ്


എം ടി വാസുദേവൻ നായരെ പോലുള്ള  സാഹിത്യ കുലപതിമാരുടെ രചനകൾക്ക്  പോലും  
   ആദ്യമായി അച്ചടി മഷിപുരണ്ടത്
ചന്ദ്രികയുടെ താളുകളിലൂടെ ആയിരുന്നു എന്ന്    അധികമാരും ഓർക്കാതെ പോവുകയാണ്

ഇതിന്റെയെല്ലാം പിന്നിൽ ഏറെ ശക്തിയായി വർത്തിച്ചത് മറ്റാരെക്കാളും സി എച്ച് മുഹമ്മദ് കോയ തന്നെയായിരുന്നു

ഒരു അനുസ്മരണ കുറിപ്പിൽ എഴുതി തീർക്കാൻ മാത്രം ഒതുങ്ങുന്നതല്ല സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ രാഷ്ട്രീയ ചരിത്രവും വ്യക്തിപ്രഭാവവും

2024, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഏഴഴകോടെ ഏഴാം വാർഷികം

*കൊല്ലത്തിന്  നന്ദി*
*-ഏഴഴകിൽ ഏഴാം വാർഷികം*



നാഷണൽ പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് രൂപാന്തരം പ്രാപിച്ച് സെസ്സ് ആയി മാറിയ
നമ്മുടെ ഏഴാം വാർഷികം കൊല്ലത്തെ ഹെവൻ ബാക്ക് വാട്ടർ
റിസോർട്ടിൽ മുഴു ദിവസത്തെ പരിപാടിയുമായി സമാപിച്ചിരിക്കുകയാണ് 


ഏഴു വാർഷികങ്ങളിൽ അഞ്ചെണ്ണത്തിലും പങ്കെടുക്കാൻ ഇടയുള്ളവന് അവസരം ഉണ്ടായിട്ടുണ്ട് നമ്മുടെ ഓരോ വാർഷികങ്ങളും പുതിയ ചരിത്രങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണ്

ഏറ്റവും കൂടുതൽ ആളുകൾ സംബന്ധിച്ച ഒരു വാർഷിക സംഗമം ആയിരുന്നു കൊല്ലത്ത്നടന്നത്


ഇസഡ്   എ  മൊഗ്രാലും ഒന്നിച്ച്      ഓഗസ്റ്റ് 31 6 പത്തിന് കാസർഗോഡിൽ നിന്ന് മാവേലി എക്സ്പ്രസിലാണ് ഏഴാം വാർഷികത്തിനുള്ള യാത്ര ആരംഭിക്കുന്നത്ഒപ്പം തന്നെ കബീർ ചെർക്കളവും കൂടെ ഉണ്ടായിരുന്നുവെളുപ്പിന് 
അഞ്ചുമണിക്ക് മുമ്പേതന്നെ കൊല്ലം ജംഗ്ഷനിൽ ട്രെയിനിൽ ഇറങ്ങി അവിടെ ചായ കുടിച്ചു ഫോട്ടോയിൽ നമ്മുടെ പരിപാടി നടക്കുന്ന റിസോർട്ടിൽ എത്തി പരിപാടിയുടെ അവസാനം വരെ സംബന്ധിച്ച് പിരിഞ്ഞു പോകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു


നല്ല പരിപാടിയായിരുന്നു എന്ന് തന്നെ പറയാം
നൂറോളം പേർക്ക് ഒരുമിച്ച് ബാത്റൂമിൽ പോകാനും ഫ്രഷ് ആകാനും ഉള്ള സൗകര്യങ്ങൾ പരിമിതമായിരുന്നുവെങ്കിലുംഎല്ലാവരുടെയും കാര്യങ്ങൾ മനസ്സിലാക്കിയുള്ള സമീപനം തടസ്സങ്ങൾ ഇല്ലാതെ എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ നിർവഹിക്കാൻ സാധിച്ചു എന്ന് തന്നെ പറയാം


എല്ലാ ജില്ലകളിൽ നിന്നും ആളുകൾ പങ്കെടുത്തു അതിൻ്റെ  വിശദമായ റിപ്പോർട്ട് നമ്മുടെ ചീഫ് അഡ്മിൻ ഷംസു സാഹിബ് ഇവിടെ പ്രതിപാദിക്കും എന്ന് കരുതുന്നു


കാസർഗോഡ് നിന്നും കൂടുതൽ പേർ സംബന്ധിച്ച ഒരു വാർഷികം ആയിരുന്നു കൊല്ലത്തേത്

ഞങ്ങളുടെ കോഡിനേറ്റർ സത്താർ ആരിക്കാടി നിരന്തരം ഈ സംഗമത്തിൽ രജിസ്റ്റർ ചെയ്യാനും രജിസ്റ്റർ ചെയ്തവർ
പൂർണ്ണമായും വാർഷികത്തിൽ എത്താനും നിരന്തരം ഓർമിപ്പിക്കുന്നുണ്ടായിരുന്നു അതിൻറെ ഫലം കാണുകയും ഉണ്ടായി

എംസി ഖമറുദ്ദിൻ
ഇസഡ് എ മൊഗ്രാൽ
എ കെ ആരിഫ് 
ബി.എ റഹ്മാൻ
നൗഷാദ് ചെർക്കള
അസിം മണിമുണ്ട
സിദ്ദീഖ് ദണ്ഡഗോളി
ഹർഷദ് എയ്യള
കബീർ ചെർക്കള
റഫീഖ്
മജീദ് പച്ചമ്പള
തുടങ്ങി രജിസ്റ്റർ ചെയ്തവരിൽ പൈച്ചു
ചെർക്കള ഒഴികെ എല്ലാവരും സംബന്ധിച്ചു

വൈറ്റ് ഗാർഡ് അംഗവും ആംബുലൻസ് ഡ്രൈവറുമായ പൈച്ചുവിന് ന്യായവും ഒഴിവാക്കാൻ പറ്റാത്തതുമായ സംഗതികൾ ഉണ്ടായതുകൊണ്ട് മാത്രമാണ് പരിപാടിക്ക് എത്താൻ സാധിക്കാതെ പോയത്

ഏഴാം വാർഷികം തുടങ്ങുന്നതിന് മുമ്പുള്ള ചെറിയ സമയം നെല്ലിമുക്ക് കവല കാണാനും ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും ഒക്കെ സാധിച്ചു  പുലർകാലത്ത് ചായക്കടയിലെ സ്വറ പറച്ചിലും ചായ കുടിയും ഒക്കെ അപൂർവ്വ  ചിത്രമായി സൂക്ഷിക്കപ്പെടേണ്ടതാണ്




 നമ്മുടെ ചെയർമാൻ ഹമീദലി ശിഹാബ് തങ്ങൾ തലേദിവസം എത്തി പരിപാടിയുടെ അവസാന സ്റ്റേഷൻ വരെ പങ്കെടുത്തു എന്നുള്ളത് ചാരിതാർത്ഥ്യം ഏകുന്നതാണ്

സെസ്സിലെ      ഏകദേശം ആളുകൾ പരിചിതരാണെങ്കിലും ചീഫ് അഡ്മിൻ ഇടയ്ക്കിടെ കുലുക്കി കുത്തുമ്പോൾ ഗ്രൂപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി   കടന്നുവന്ന ഒരുപാട് മുഖങ്ങൾ അത്ര ചിരപരിചിതമല്ല


അവരുമായി ഒക്കെ സൗഹൃദം പുതുക്കണമെന്ന് കൂടുതൽ അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിക്കാതെ പോയി എന്നുള്ളത് ദുഃഖസത്യമായി അവശേഷിക്കുന്നു


എന്നിരിക്കലും എന്നും എപ്പോഴുംപരിപാടികളിൽ കാണപ്പെടുന്ന കണ്ണൂർ ടീം അംഗങ്ങൾ ഏകദേശം എല്ലാവരുമായും   സംസാരിക്കാൻ സാധിച്ചിട്ടുണ്ട്


പതിവുപോലെ പലഹാരപ്പൊതിയുമായി കടന്നുവന്ന ഓസി ഹംസക്ക , വിളക്കോട്മുഹമ്മദ് സാഹിബ് ,സൈദ്എം പൊയിൽ ,വി.എ. റഹിം സാഹിബ് കീഴ്പ്പള്ളി സഹോദരങ്ങളായ മാസ്റ്ററും നൗഫലും ആറളം മുഹമ്മദ് സാഹിബ് ,ഖലീൽ മാസ്റ്റർ,അലി മംഗാര
തുടങ്ങിയവർ കൂടാതെ സമാൻ കതിരൂർ ബാസിത്ത്   പെടയങ്ങോട്   കെ . പി നൗഷാദ് എന്നിവരെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ചു


അതുപോലെ റഷീദ് കൊച്ചു , അർഷദ് അമീൻ ,ഹസ്സൻ കണ്ണമംഗലം ,ഉവൈസ് ആലപ്പുഴ ,ഇഖ്ബാൽ സാഹിബ് ,ശിഹാബ് താമരക്കുളം ,അൽത്താഫ്' തുടങ്ങികുറച്ചു പേരെ   കാണാനും സംസാരിക്കാനും  സാധിച്ചു

അമാനുല്ലാഹ് വേങ്ങര
ജലിൽ വയനാട്
അഷ്കർ തിരുനെല്ലി
റിയാസ് ' റിയാസ് ഹുസൈൻ ഫൈസി
അഷ്റഫ് വേങ്ങര
ജാഫറലി  വേങ്ങര
റഊഫ് പടപറമ്പിൽ , കാസറഗോട്ടെ ബേക്കറി ബിസിനസ് കാരനും ജന്മം കൊണ്ട് വേങ്ങരക്കാരനുമായ
ഹംസ സാഹിബ്   തുടങ്ങിയവരൊക്കെ
പരിചയം പുതുക്കിയെങ്കിലും
ഏറെ നേരം സംസാരിക്കാൻ ഒത്തില്ല


പിന്നെ ഒരുപാട് പേര് നേരിൽകണ്ട് പരിചയപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പരിപാടിയുടെ ഇടക്ക് അതിനു സമയം കണ്ടെത്തുന്നത് ഒരു ഔചിത്യ കുറവായി തോന്നിയത് കൊണ്ട്അതിന് സാധിച്ചില്ല

ആലപ്പുഴയിലെ സമ്മേളനത്തിൽ എല്ലാവരും സ്വയം പരിചയപ്പെടുത്തുന്ന ഒരു സെഷൻ ഉണ്ടായിരുന്നെങ്കിൽ


കാസർഗോഡ് സമ്മേളനം ശ്രദ്ധേയമായത് ഷംസു സാഹിബ് ഒറ്റ നിൽപ്പിൽ എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്ത  വിസ്മയമായിരുന്നു


പിന്നെ കുറേ ആളുകളെ കണ്ടിട്ടുണ്ട് വിഷ് ചെയ്തിട്ടുണ്ട് അവരിലെ എല്ലാവർക്കുംഎന്നെ മനസ്സിലായിട്ടുണ്ടാകുമോ എന്ന് നിശ്ചയമില്ല


ഗ്രൂപ്പിലെത്തും മുമ്പേയുള്ള എന്റെ പ്രിയ സുഹൃത്ത് മുജീബ് സാഹിബ് ആവിലോറ  അടക്കമുള്ള   കോഴിക്കോട് ടീമിൽ ഏകദേശം ആളുകളുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്

ജബ്ബാർ കളന്തോട് ശരീഫ് കളന്തോട്
സമദ് മാവൂർ തുടങ്ങിയവർ  ഇതിലുൾപ്പെടും


പാലക്കാട് ഫിറോസ് സാഹിബ് ഒറ്റപ്പാലം
കൊല്ലത്തെ സംഘാടക പ്രതിഭകൾനാസിമുദ്ദീൻ സാഹിബ്,നസീർ സാഹിബ് കരമേൽ

വയനാടിന്റെ ദുരന്തമുഖത്ത് നിന്നും
നാസർ മേപ്പാടിയും
ശിർദാജും ,സലീം സാഹിബ് ,അടക്കമുള്ളവർ വന്നിറങ്ങുമ്പോൾഎങ്ങിനെ അഭിമുഖീകരിക്കണം എന്നറിയാതെ കുഴങ്ങുകയായിരുന്നു


നമ്മുടെ കൂട്ടായ്മക്ക് ഓജസും ഊർജ്ജവും പകർന്നുനൽകുന്ന പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന

ചീഫ് അഡ്മിൻ ഷംസു സാഹിബ് , ഹുസൈൻ ഊരകം,അമീർ,വിഎസ്
അതികാരനായ   വീടി
മുസ്തഫ സാഹിബ്
ഗ്രൂപ്പിൻ്റെ     കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന
ബീരാൻ ഹാജിയും
ഹംസ മാസ്റ്റർ' ,ഹാപ്പി പറപ്പൂർ അദ്നാൻ പുളിക്കൽ ,ഹബീബ് മാസ്റ്റർ',മുസ്തഫ ക്ലാരി
തുടങ്ങി.പ്രിയപ്പെട്ട ബാപ്പുവും ,നാസറും , അഷ്റഫും  മുസ്തഫ പള്ളിക്കൽ , പഫീക്കർ,
സിദ്ദീഖ് , മൂസക്കുട്ടി തോട്ടോളി  , ഹുസൈൻ ബാപ്പു ചേക്കാലിമാട്  സത്താർ കുറ്റൂർ അമീർ മനാട്ടി  സി.പി ഇബ്രാഹിം വൈദ്യർ, റഫീക്ക് കണ്ണമംഗലം തുടങ്ങി
പേരെഴുതാൻ തുടങ്ങിയാൽ ആരെയെങ്കിലും വിട്ടു പോയാലോ എന്ന് ഭയക്കുന്നതിനാൽ എല്ലാവരെയും പരാമർശിക്കുന്നില്ല
ഗ്രാമസഭയുടെ മാതൃകയും നടത്തിയിട്ടുള്ള
പാനൽ ചർച്ച നന്നായിരുന്നു

ഓരോ ഗ്രൂപ്പിന്റെയും
അഭിപ്രായങ്ങൾ അവതരിപ്പിച്ച സംസാരിച്ച പ്രതിനിധികളൊക്കെ നന്നായി സദസ്സിനെഅഭിമുഖീകരിക്കാൻ പ്രാപ്തരാണെന്നു കൂടി തെളിയിക്കുന്നതായിരുന്നു സെഷൻ
റഫീഖ് സാഹിബ് പാലത്തായി,
ശിഹാബ് താമരക്കുളം
തുടങ്ങിയവരുടെ വോയിസ് ആദ്യമായിട്ട് നേരിൽ കേൾക്കുകയായിരുന്നു

ഉണ്ണിയേട്ടന്റെ ഓർമ്മകൾ അയവിറക്കി   സാഹിബിന്റെ കരങ്ങളാൽ വിരചിതമായ
ഗാനം ആറളം സാഹിബ് മനോഹരമായ ആലപിച്ചു

ഒപ്പം   സെസ്സിനെ കുറിച്ച്
കെ കെ എം കുട്ടി  സ്വയം രജിച്ച്   ആലാപനം നിർവ്വഹിച്ച ഗാനം  ഏറെ  ഹൃദ്യമായി
എന്നു  മാത്രം പറഞ്ഞാൽ മതിയാവില്ല


ഓരോ സെഷനും ഭംഗിയാക്കാനും പരിപാടികൾ ക്രമീകരിക്കുന്നതിനും
അലി മേലേതിലും
ടി.പിഎം ബഷീർ സാഹിബും, സലിം കുരുവമ്പലവും പതിവുപോലെ നിറസാന്നിധ്യങ്ങൾ ആയി റസാഖ് സാഹിബും അൻസലാഹ് വക്കീലും
ശബ്ദഗാംഭീര്യം കൊണ്ട്ശ്രദ്ധിക്കപ്പെട്ട സഫീർ സാഹിബ് പീടിയേക്കൽ
ശരീഫ് സാഹിബ് കളമശ്ശേരിഎന്നിവരെ പരാമർശിക്കാതിരുന്നാൽ അതൊരു അപാകതയായി അവശേഷിക്കും എന്നുള്ളത് കൊണ്ട് അവരെയും ഓർക്കുന്നു

 നമ്മുടെ വാർഷിക സംഗമത്തിൽ എത്തിയവർക്ക് മനോഹരമായ നമ്മുടെ വാർഷിക ലോഗോ ആലേഖനം ചെയ്ത പേനയുമായി  ഫുജൈറയിൽ നിന്നും എത്തിയ മൊയ്തീൻ അബ്ബാസ് സാഹിബിന്റെസ്വാദൂറും
മിഠായിയുടെ രുചി മാറിയിട്ടില്ല   സ്വാഗത ഭാഷണത്തിൽ ഷംസു സാഹിബ് സൂചിപ്പിച്ചതുപോലെ ഓരോ പരിപാടിക്കും കണ്ണൂരുകാരനായ അബ്ബാസ് മൊയ്തീൻ സാഹിബ് എത്തപ്പെടാറുള്ളത് ഫുജൈറയിൽ നിന്നാകും എന്നത്   വെറും വാക്കല്ല


  പരിപാടിയുടെ അവസാനം വരെ പങ്കെടുത്ത് ഫുജൈറയിലേക്ക് തന്നെ മടങ്ങിപ്പോയ അദ്ദേഹം നമ്മുടെ ഗ്രൂപ്പിൻറെ എല്ലാ പ്രവർത്തനങ്ങളിലും കരുത്ത് പകരാൻ ആത്മാർത്ഥമായി നിലകൊണ്ടിട്ടുള്ള വ്യക്തിത്വമാണ്

പേനയും മിഠായിയും മാത്രമല്ലവർത്തമാനകാല ഇന്ത്യയിലെ ഹരിത വിദ്യാർഥി പ്രസ്ഥാനത്തിന് കരുത്തുറ്റ നായകത്വം വഹിക്കുന്ന പിവി അഹമ്മദ്  സാജു സാഹിബിൻ്റെ നേതൃത്വത്തിലുള്ള
MSF ദേശീയ കമ്മിറ്റിക്ക്
അരലക്ഷം രൂപ  വേദിയിൽ വെച്ച് പ്രഖ്യാപിച്  കൊണ്ടു
നടത്തിയ പ്രഖ്യാപനവും
ശ്രദ്ധേയമായിരുന്നു

ചീഫ് അഡ്മിന്റെ സ്വാഗത ഭാഷണം പതിവുപോലെ നീണ്ടു പോയെങ്കിലും പുതുമുഖങ്ങൾ ആയ അംഗങ്ങൾക്ക് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കാൻ അത് ഉപകരിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു


പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച
ഇടി മുഹമ്മദ് ബഷീർ സാഹിബിന് നമ്മെകുറിച്ച്  പറയാൻ വാക്കുകൾ ഇല്ലായിരുന്നു     എല്ലാ വേദികളിലും സെസിന്റെ നന്മകൾ എടുത്തു പറയാറുള്ള അദ്ദേഹം  ജാർഖണ്ഡിലെ ഖായിദേമില്ലത്ത് വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടന വേദിയിലെ അനുഭവങ്ങൾ വരെ ഓർത്തെടുത്ത് പറയുകയുണ്ടായി

ഞാൻ ഒരിക്കലും നിങ്ങളുടെ അതിഥിയല്ല നിങ്ങളുടെ കൂടെ കൂടിയ വ്യക്തിയാണ് എന്ന് അദ്ദേഹത്തിൻറെ വാക്കുകൾ കലർപ്പില്ലാത്തആത്മാർത്ഥതയോടെയുള്ള വാക്കുകളാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലായിരുന്നു ചുരുങ്ങിയ വാക്കുകളിൽ പ്രാർത്ഥനയോടുകൂടിയാണ് ബഷീർ സാഹിബ്
പ്രസംഗം അവസാനിപ്പിച്ചത് ഭക്ഷണം കഴിഞ്ഞു ബഷീർ സാഹിബിനൊപ്പം ഗ്രൂപ്പ് ഫോട്ടോ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്ക് കാരണം സാധ്യമായില്ല

യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി സദസ്സിനെ അഭിമുഖീകരിച്ച് നടത്തിയിട്ടുള്ള പ്രഭാഷണം ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിൻറെ ഇടപെടലുകളും പ്രസക്തിയും സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതയും വിശദമായി തന്നെ
വരച്ചുകാട്ടുന്നതായിരുന്നു          സെസ്സ്  മുൻകൂട്ടി പ്രഖ്യാപിച്ച സംസ്ഥാന എം എസ് എഫ് കമ്മിറ്റിക്കുള്ള 
പാരിതോഷികം വാങ്ങാൻ എത്തിയ നവാസ് സാഹിബ് 
നമ്മുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഈ ഗ്രൂപ്പിൻറെ ഭാഗമായി മാറിയിരിക്കുകയാണ്

നമ്മുടെ ഓരോ വാർഷികങ്ങളിലും എത്തിപ്പെടുന്ന അതിഥികൾ പലരും പിന്നീട് സെസിന്റെ ഭാഗമായി മാറുന്നത്
ആവർത്തിക്ക പെടുകയാണ്    

ജാർഖണ്ഡിൽ നിന്നും
എത്തിയ നമ്മുടെ പ്രിയ സഹോദരൻ ഇർഫാൻ അൻസാരി സാഹിബും
അവിടുത്തെ നേതാവ്
ഷാഹിദ് അൻസാരിയും
പരിപാടിയിലെ മുഖ്യ ആകർഷണ കേന്ദ്രങ്ങൾ ആയിരുന്നു
വരുംകാലങ്ങളിൽ മുസ്ലിം ലീഗ് ജാർഖണ്ഡിൽ കൂടുതൽ
സജീവമാവുന്ന നല്ല നാളുകളെ കുറിച്ച് അവർ പറയുകയുണ്ടായി

നമ്മുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ് അവരും തമിഴ്നാട്ടിലെ യൂത്ത് ലീഗ് നേതാവ് സയ്യിദ് പട്ടാണി നടത്തിയിട്ടുള്ള
ഒന്നോ രണ്ടോ നിമിഷം ദൈർഘ്യമുള്ള പ്രഭാഷണം ആവേശവും അഭിമാന ബോധവും വാനോളം ഉയർത്തുന്നതായിരുന്നുഎന്ന് പറഞ്ഞാൽ അധികമാവില്ല

യു.പി ക്കാരനായ ഉവൈസിനെ നേരിട്ട് പരിചയപ്പെടാൻ വിട്ടുപോയി

സമകാലിക ഇന്ത്യയിൽ മുസ്ലിം ലീഗിൻ്റെ  പ്രസക്തിയെക്കുറിച്ച്
സംസാരിച്ച അഹമ്മദ് സാജു സാഹിബിന്റെ പ്രസംഗം    വളരെ വികാര നിർഭരവും
ഏതാനും വർഷങ്ങളായി വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലുമായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെയും  അനുഭവങ്ങളുടെയും നേർ സാക്ഷ്യങ്ങളും കൂടി ആയിരുന്നു


നമ്മോട് തന്നെ ഇത്രയും ആവേശപൂർവ്വം സംസാരിക്കേണ്ടതുണ്ടോ എന്ന് തോന്നിയിരുന്നെങ്കിലും
ഇന്നിപ്പോൾ സാജു സാഹിബിന്റെ ആ പ്രഭാഷണം നവമാധ്യമങ്ങളിൽ ചർച്ച
ആവുകയും  നമ്മുടെവാർഷിക പരിപാടി തന്നെ കൂടുതൽ കവറേജ് ചെയ്യപ്പെടുന്നതിന് 
നിമിത്തമാവുകയും ചെയ്തിരിക്കുന്നു

ഏഴാം വാർഷിക സംഗമം ഏഴഴകോടെ കൊല്ലത്ത് പരിസമാപിച്ചു എന്ന് തന്നെ പറയാം

പതിവുപോലെ  അടുത്ത വാർഷിക സംഗമത്തിന്റെ പ്രഖ്യാപനവും ഹമീദലി തങ്ങൾ നടത്തുകയുണ്ടായി

കോഴിക്കോട് ആണ് അടുത്ത നമ്മുടെ സംഗമനഗരി  മുസ്ലിം ലീഗിൻറെ ആസ്ഥാന നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര മുറങ്ങുന്ന  അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ
തട്ടകം ആകുന്ന നമ്മുടെ മനസ്സാകുന്ന മാണിക്യ കൊട്ടാരത്തിലെ രാജകുമാരനായി ഇന്നും വാഴുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ കർമ്മഭൂമിയായിരുന്ന
കോഴിക്കോട് സംഗമവും ചരിത്ര സംഭവമാക്കും എന്നുള്ള ദൃഢനിശ്ചയത്തോടെയാണ്  കളന്തോടും ആവിലോറയും മാവൂറും
മുക്കവും  അടങ്ങുന്ന കോഴിക്കോട് ടീം ഏറ്റെടുത്തിരിക്കുന്നത്


ഏഴാം വാർഷിക സംഗമം  ഇശൽ പെയ്തിറങ്ങുന്ന ഒരു രാവോടുകൂടി അവസാനിക്കണം എന്നായിരുന്നു നമ്മൾ ആദ്യം ആഗ്രഹിച്ചിരുന്നത്  

നമ്മുടെയെല്ലാം ഉണ്ണിയേട്ടൻ  നമ്മെ വേദനിപ്പിച്ചു യാത്ര പറഞ്ഞു പോയപ്പോൾ
അദ്ദേഹത്തിൻറെ ഓർമ്മകൾ  സമാഹരിച്ച ഒരു പുസ്തകം ഈ വാർഷികത്തിൽ പ്രകാശിതം ആവണം എന്ന ആഗ്രഹം  സാധ്യമാവാതെ പോയി എന്ന സങ്കടമുണ്ട്


രാജ്യത്തിൻറെ തന്നെ
വേദനയായി മാറിയ വയനാടിന്റെ കണ്ണീരൊരൊപ്പാൻ 
പുനരധിവാസത്തിന്റെ സാധ്യതകൾ തേടാനുള്ള ആശങ്കകളും ആകുലതകളും ആവോളം ആവാഹിച്ച്
കഴിയുന്നതിനിടയിൽ
താൽക്കാലികമായി നാമത് മാറ്റിവെക്കുകയായിരുന്നു       


പ്രിയപ്പെട്ട ഖമറുച്ചയും,എ കെ മുസ്തഫ സാഹിബ്
മുഹമ്മദ് സാഹിബ് വിളക്കോട്  തുടങ്ങി 
ഇശലിന്റെ പെരുമഴ
തന്നെ   തീർക്കാൻ പോന്ന വലിയ നിര തന്നെ നമുക്കുണ്ടെങ്കിലും ആരും പാടാതിരുന്നത്
വയനാടിനെ  ഓർത്ത്
തന്നെയായിരിക്കണം

വിവിധ സെഷനുകളിൽ
നമ്മുടെ  ജില്ലാ കോഡിനേറ്റർമാരും  പ്രതിനിധികളും വേദിയെ ധന്യമാക്കി

ജംതാരയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന
സഫറുള്ള സാഹിബിനെ
ആദ്യമായി  കാണുന്നത് 
ഏഴാം വാർഷികത്തിലാണ്

ആലപ്പുഴയിലെ ഇഖ്ബാൽ സാഹിബ്
വിപ്ലവത്തിൻറെ കമ്മ്യൂണിസ്റ്റ് പാതയിൽ നിന്ന് സാന്ത്വനത്തിന്റെയും സഹാനുഭൂതിയുടെയും നേരിന്റെയും ഹരിത രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യവും പാണക്കാട് ഹൈദരലി തങ്ങളെ   കണ്ട അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു

പത്തുമണിക്ക് ശേഷം മാത്രമേ മടക്കയാത്രയ്ക്ക് ഒരുങ്ങേണ്ടതുള്ളൂ എന്ന് മുൻകൂട്ടി ഷംസു സാഹിബ് അറിയിച്ചിരുന്നെങ്കിലുംഅനിവാര്യമായ കാരണങ്ങളാൽ പലരുംനേരത്തെ പോകേണ്ടിവന്നു എന്നുള്ളതുകൊണ്ട് സമാപന സെഷൻ
നിറഞ്ഞ സദസ്സ് ആയിരുന്നില്ല എങ്കിലും
തീരെ ശുഷ്കവും ആയിരുന്നില്ല    

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല വൈകിയെങ്കിലും ഞാൻ എത്തും എന്ന വാക്ക് പാലിച്ചുകൊണ്ട്
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയത് എന്തുകൊണ്ടും ആഹ്ലാദകരമായി

ഡിജിറ്റൽ യുഗത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത് നവമാധ്യമങ്ങളും നവമാധ്യമ കൂട്ടായ്മകളും കൂടുതൽ സജീവമായിക്കപ്പെടുന്ന സാഹചര്യത്തിൽ സെസിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു


നാസിമുദ്ദീൻ സാഹിബ് ആയിരുന്നു സമാപനത്തിന്റെ അധ്യക്ഷൻ 

ജബ്ബാർ കളന്തോടിന്റെ നന്ദി പ്രകാശന ത്തോടുകൂടിയാണ് പരിപാടി അവസാനിപ്പിച്ചത്

സമാപനത്തിന് മുന്നോടിയായി സംഗമത്തിന്റെ പ്രതിനിധികൾക്കുള്ളമൊയ്തീൻ അബ്ബാസ് സാഹിബിന്റെ പേനയും
നൗഷാദ് യൂനുസ് സാഹിബ് ഉദ്ഘാടന സെഷനിൽ വാഗ്ദത്തം ചെയ്ത കാഷ്യൂ പാക്കും
വിതരണം ചെയ്യപ്പെട്ടു

മനോഹരമായ ബാഗ് അടുത്ത ദിവസങ്ങളിൽ നമ്മുടെയൊക്കെ കൈകളിൽ എത്തുമെന്ന് സന്തോഷവാർത്ത ചീഫ് അഡ്മിൻ അറിയിച്ചിട്ടുണ്ട്


ഇതൊരു സമ്പൂർണ്ണമായ അവലോകനം എന്ന് പറയാൻ ആവില്ല ഓർമ്മകൾ മാഞ്ഞു പോകുന്നതിനു മുമ്പ് എല്ലാവരുമായും പങ്കുവെച്ചു എന്ന് മാത്രമേയുള്ളൂ ഇതിൽ എല്ലാവരെയും പരാമർശിക്കാൻ സാധ്യമായി എന്നിവരില്ല

കൊണ്ടോട്ടിയിലെഅൻഫാസിനെ   പരിചയപ്പെട്ടത് കുറിക്കാൻ വിട്ടുപോയിട്ടുണ്ട്

അതുപോലെ ഹക്കീം സാഹിബ്തുപ്പിലിക്കാട്
സാജിദ് സാഹിബ് ജലീൽ വയനാട് പ്രിയപ്പെട്ട ജസീം
റഊഫ് അമീർ ഊരകം
എൻ.എ.  കരീം 
അമാനുല്ലാഹ് വേങ്ങര
ജലിൽ വയനാട്
അഷ്കർ തിരുനെല്ലി
റിയാസ് ' ഹുസൈൻ ഫൈസി, കവിത കൊണ്ട് ചീഫ് അഡ്മിൻ്റെ ഹൃദയം തുറപ്പിച്ച അബ്ദുൾ സലാം ഫൈസി
അഷ്റഫ് വേങ്ങര
ജാഫറലി  വേങ്ങര
റഊഫ് പടപറമ്പിൽ
തുടങ്ങിയ ഒരുപാട് പേർ ഓർമ്മയിൽ  വരുന്നുണ്ട്

കരിം സാഹിബ് കൂട്ടിക്കൊണ്ട് വന്ന പഴയ മിൽട്രിക്കാരൻ റഫീഖ് ഇന്ന് സെസ്സിൻ്റെ ഭാഗമായതും ആഹ്ലാദകരമാണ്


ഏഴാം വാർഷികത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
ഗ്രൂപ്പിൽ അഡ്മിൻ അറിയിക്കുകയും വേദിയിൽ ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തത് ഇവിടെ ആവർത്തിക്കേണ്ടതില്ല

അംഗങ്ങൾക്ക് വരിസംഖ്യയും ഓരോ വർഷത്തിലും സെസിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകർക്ക് അവാർഡും പ്രഖ്യാപിച്ചത് സന്തോഷകരമാണ്


പോരായ്മകൾ ഉണ്ടാവാമെങ്കിലും അതിനെക്കാളേറെ
മേന്മകൾ നിറഞ്ഞതായിരുന്നു ഏഴാം വാർഷികം


പുതിയ രൂപത്തിലും ഭാവത്തിലും കൂടുതൽ കരുത്തോടെ സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഹരിത രാഷ്ട്രീയത്തിന് മുതൽക്കൂട്ടാകുന്ന രൂപത്തിൽ ഈ കൂട്ടായ്മക്ക് ഇനിയും മുന്നോട്ടുപോകാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ തൽക്കാലം ഇതിവിടെ അവസാനിപ്പിക്കുകയാണ്

കൊല്ലത്തിന് നന്ദി എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ കണ്ടത് നസീർ സാഹിബിനെ ആയിരുന്നു     ഈ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു
കൊല്ലത്ത് വച്ച് ഇതിൻറെ വാർഷികം സംഘടിപ്പിക്കാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റവും ഇത്രമേൽ വിജയ പ്രദമാക്കുന്നതിൽ  നടത്തിയിട്ടുള്ള പരിശ്രമവും ഒരിക്കലും വിസ്മരിക്കാൻ ആവില്ല
വനിതാ ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയും  മുസ്ലിം ലീഗിൻ്റെ  ജില്ല മണ്ഡലം നേതാക്കളും അടക്കം നിരവധി വ്യക്തിത്വങ്ങൾ സാന്നിധ്യം കൊണ്ട് വേദി ധന്യമാക്കിയതും മറക്കുന്നില്ല     അവിടു ടെ   പള്ളിയിലെ  ഇമാമും അൽപ സമയം നമ്മോടൊപ്പം ചില വഴിക്കാൻ സമയം കണ്ടെത്തിയതും ശ്രദ്ധേയം


സി.കെ സുബൈർ സാഹിബും, ഇ.കെ സുബൈർ മാസ്റ്ററും
ഇല്ലാതിരുന്നത്   എന്തോന്നറിയില്ല
രണ്ട്  പേരെയും മിസ് ചെയ്തു




സ്നേഹത്തോടെ
🪜✍🏻 *മുസ്തഫ മച്ചിനടുക്കം*

2024, ജൂലൈ 28, ഞായറാഴ്‌ച

മുസ്ലിം യൂത്ത് ലീഗ് സാരഥികളിലൂടെ











*മുസ്ലിം യൂത്ത് ലീഗ് സംഘടന സാരഥികൾ*


✍🏻 * *മുസ്തഫമച്ചിനടുക്കം*




 ജൂലായ് 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുകയാണല്ലോ

ഐതിഹാസികമായ അറബി ഭാഷാ സമര രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ മാരുടെ സ്മരണയ്ക്കാണ് ജൂലായ് 30 യൂത്ത് ലിഗ് ദിനം ആചരിക്കുന്നത്.

1968 ലെ മുസ്ലിംലീഗ് സംസ്ഥാന സമ്മേളനത്തിലാണ് യുവജന സംഘടനയായി യൂത്ത് ലീഗിന് ഏകീകൃതമായ രീതിയിൽ സംസ്ഥാന കമ്മിറ്റി ഉണ്ടാവേണ്ടത്
ആലോചനയും ചർച്ചയുമൊക്കെയുണ്ടാവുന്നത്     

ചെർക്കളം അബ്ദുല്ല സാഹിബ് ആണ് ഇത്തരം ആവശ്യം ഉന്നയിച്ചതെന്ന് തോന്നുന്നു എം പി എം അഹമ്മദ് കുരിക്കളായിരുന്നു ഇതിനൊരു രൂപരേഖയുണ്ടാക്കിയതെന്ന് കരുതുന്നു


ഭാഷാ സമരം മാത്രമല്ല എം കെ മുനീർ സാഹിബ് നയിച്ച നായനാർ സർക്കാരിനെതിരായ കുറ്റപത്രവുമായി നടത്തിയിട്ടുള്ള സമ്പൂർണ്ണ പദയാത്രയായ 40 ദിവസം നീണ്ടു നിന്ന യുവജന യാത്ര മുതൽ
മുനവ്വറലി തങ്ങൾ വരെ നടത്തിയിട്ടുള്ള യാത്രകളും സമര പോരാട്ടങ്ങളും ചരിത്രത്തിൻ്റെ ഭാഗമാണ്


യൂത്ത് ലീഗിൻ്റെ ഇതുവരെയുള്ള സംഘടന സാരഥികളെ
പരിചയപ്പെടുത്താനുള്ള
എളിയ പരിശ്രമമാണ്    
ഇവിടെ നടത്തുന്നത്



 1971ലെ അംഗത്വത്തിൻ്റെ അടിസ്ഥാനത്തിൽ മുസ്ലിം യൂത്ത് ലീഗിൻറെ പ്രഥമ കമ്മിറ്റി നിലവിൽ വരുന്നത് പ്രസിഡൻറായും, പി. കെ മുഹമ്മദ് ജനറൽ സെക്രട്ടറിയും ,പിലാക്കണ്ടി മുഹമ്മദലി ട്രഷററും നിലവിൽ വന്ന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമാർ അഡ്വക്കേറ്റ് കീഴ്ശ്ശേരി മൂസയും പി എസ് മുഹമ്മദ് ബഷീറും ആയിരുന്നു കെ.കെ അബൂബക്കർ ,കെ.കെ.എം അഷ്റഫ് എന്നിവർ സെക്രട്ടറിമാർ

മുസ്ലീംലീഗിൽ ഉണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിനു ശേഷം പിന്നീട് 1981-ലാണ് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മുസ്ലിം യൂത്ത് ലീഗ് പുനസംഘടിപ്പിച്ചത്.
പി കെ കെ ബാവ (പ്രസിഡണ്ട്)കെ പി എ മജീദ് (ജനറൽ സെക്രട്ടറി) പിലാക്കണ്ടി മുഹമ്മദലി (ട്രഷറർ)
കെ പി മൊയ്തീൻകുട്ടി
വള്ളക്കടവ് ആബിദീൻ
(വൈസ് പ്രസിഡൻ്റ്)
ടി എ അഹമ്മദ് കബീർ , പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ (സെക്രട്ടറിമാർ)

എന്നിവരായിരുന്നു ഭാരവാഹികൾ 

ടി എ അഹമ്മദ് കബീർ പിന്നീട് ആക്ടിംഗ് ജനറൽ സെക്രട്ടറിയായി


ലീഗ് ലയനത്തെ തുടർന്ന് 1986 ഒക്ടോബർ 13 ന് 
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു

പി കെ കെ ബാവ പ്രസിഡൻറ് സി മോയിൻകുട്ടി ജനറൽ സെക്രട്ടറി പിലാക്കണ്ടി
മുഹമ്മദലി ട്രഷററുമായുള്ള കമ്മിറ്റിയിൽ അഡ്വക്കേറ്റ് എൻ സൂപ്പി
ഉമ്മർ പാണ്ടികശാല വളക്കടവ്ആബിദീൻ
കെ പി മൊയ്തീൻകുട്ടി ടി അസ്ലം എന്നിവർ വൈസ് പ്രസിഡൻ്റുമാരും
ടി ഇ അഹമ്മദ് കബീർ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അബ്ദുറഹ്മാൻ കല്ലായി ടി എം സലിം കെ കെ നഹാനിവർ സെക്രട്ടറിമാരുമായി


1988 ഒന്നിന് ഡോക്ടർ എം കെ മുനീർ പ്രസിഡണ്ടും സി മമ്മൂട്ടി ജനറൽ സെക്രട്ടറിയും പി പി എ ഹമീദ് ട്രഷററും അബ്ദുറഹ്മാൻ രണ്ടത്താണി, ആർ വി അബ്ദുൾ റഹീം,
എം സി ഖമറുദ്ദീൻ ,
കെ എം ഹസൈനാർ കെ പി എ അസീസ്, കുറുക്കോളി മൊയ്തീൻ കളത്തിൽ അബ്ദുള്ള എസ് എം ഷെരീഫ് എന്നിവർ ഭാരവാഹികളുമായി കമ്മിറ്റിയെ ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

പിന്നീട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഡോക്ടർ എം കെ മുനീർ പ്രസിഡൻറ് സി മമ്മൂട്ടി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ട്രഷറർ

കളത്തിൽ അബ്ദുള്ള കെ എം അസൈനാർ (വൈസ് പ്രസിഡൻറ് മാർ) ബി.പി  ഫാറൂഖ്
മണക്കാട് നജ്മുദ്ധീൻ (സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി കൗൺസിൽ തിരഞ്ഞെടുത്തു

1998 ഡിസംബർ ഒന്നിന് ഡോക്ടറെ എം കെ മുനീർ ( പ്രസിഡണ്ട്) കെ ടി ജലീൽ ( ജനറൽ സെക്രട്ടറി) കെ എം ഷാജി (ട്രഷറർ)

ടിടി ഇസ്മായിൽ (സീനിയർ വൈസ് പ്രസിഡൻറ്)ടിവി ഇബ്രാഹിം (ഓർഗനൈസിംഗ് സെക്രട്ടറി)

സി എച്ച് റഷീദ് ബഷീർ വെള്ളിക്കോത്ത് (വൈസ് പ്രസിഡൻ്റുമാർ)
കെ ഇ എ  ബക്കർ, എ എം നസീർ ,കെ ടി എ ജബ്ബാർ (സെക്രട്ടറിമാർ)
ആയ കമ്മിറ്റിയെ ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു


2004 ജൂലൈ 11ന് കോഴിക്കോട് ബാഫഖി യൂത്ത് സെൻററിൽ ചേർന്ന് കൗൺസിൽ യോഗം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പ്രസിഡന്റായും കെഎം ഷാജി ജനറൽ സെക്രട്ടറിയായും പി എം സാദിക്കലി ട്രഷററായും കമ്മിറ്റി നിലവിൽ വന്നു


അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ,എം പി മുഹമ്മദലി അൻസലാഹ് മുഹമ്മദ്, എൻ പി അബ്ദുസമദ്,വൈസ് പ്രസിഡൻറ് മാരായും
സി കെ സുബൈർ ,കെ ബി  മുഹമ്മദ് കുഞ്ഞി,അഡ്വക്കേറ്റ് മുഹമ്മദ് മാറ്റാംതടം,നിസാർ മുഹമ്മദ് സുൽഫി എന്നിവർ സെക്രട്ടറിമാരും ആയിരുന്നു

 പിന്നീട്  സി കെ സുബൈർ ട്രഷറർ ആയും കെ.ടി.എ. ജബ്ബാർ വൈസ് പ്രസിഡന്റായും കമ്മിറ്റിയിൽ മാറ്റം ഉണ്ടായി

2007 ജൂൺ 17ന് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ബാഫഖി യൂത്ത് സെൻററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു

കെ എം ഷാജി (പ്രസിഡൻറ്)
അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ (ജനറൽ സെക്രട്ടറി)
പി എം സാദിക്കലി (ട്രഷറർ)

വൈസ് പ്രസിഡൻറ് മാരായി കെടിഎ ജബ്ബാർ ,എൻ പി അബ്ദുസമദ് ,നിസാർ മുഹമ്മദ് സുൽഫി എം കെ എ ലത്തീഫ് എന്നിവരും

സി കെ സുബൈർ ജലീൽ പി എം ഹനീഫ് അഡ്വക്കേറ്റ്എസ് കബീർ സെക്രട്ടറിമാരും  ആയി പുതിയ കമ്മിറ്റി നിലവിൽ വന്നു


2012 ഫെബ്രുവരി 07 നു നിലവിൽ വന്ന കമ്മിറ്റിയിൽ

പ്രസിഡണ്ട്
പി.എം സാദിഖലി

ജനറല്‍ സെക്രട്ടറി 
സി.കെ സുബൈര്‍

ട്രഷര്‍
പി.എം ഹനീഫ്

വൈസ് പ്രസിഡണ്ട്
അഡ്വ. എസ്. കബീര്‍
അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള
കെ.പി താഹിര്‍
സി.പി.എ അസീസ് മാസ്റ്റര്‍
പി.എ അഹമ്മദ് കബീര്‍
റഷീദ് ആലായന്‍
സി.എച്ച് ഇഖബ്ാല്‍ 

സെക്രറി
പി.കെ ഫിറോസ്
കെ.ടി അബ്ദുറഹിമാന്‍
കെ.എം അബ്ദുള്‍ ഗഫൂര്‍
ജലാല്‍ പുതക്കുഴി
എം.എ സമദ്
കെ.എ മൂജീ്ബ്
അഷ്‌റഫ് മടാന്‍   എന്നിവരായിരുന്നു

പി.എം ഹനീഫ് സാഹിബിന്റെ. മരണത്തെ തുടര്‍ന്ന് കെ.എം അബ്ദുള്‍ ഗഫൂറിനെ സംസ്ഥാന ട്രഷറര്‍ ആയി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നോമിനേറ്റ് ചെയ്തു.


പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ. ഫിറോസ് ജനറൽ സെക്രട്ടറിയുമായി 15/12/2016 ന്  യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു ലീഗ് ഹൗസിൽ ചേർന്ന യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സംസ്ഥാന കൗൺസിലിനു മുൻപ് ലീഗ് നേതൃത്വം പാണക്കാടും പിന്നീട് കോഴിക്കോട്ടും യോഗം ചേർന്ന് ഭാരവാഹികളെ  അന്തിമമായി തീരുമാനിച്ചു. എം. എ. സമദ് (പാലക്കാട്) ആണ് പുതിയ ട്രഷറർ. നജീബ് കാന്തപുരത്തിനു സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി.

മറ്റു ഭാരവാഹികൾ: സുൽഫിക്കർ സലാം - കൊല്ലം, ഫൈസൽ ബാഫഖി തങ്ങൾ - മലപ്പുറം, പി. ഇസ്മായിൽ - വയനാട്, പി.കെ സുബൈർ - കണ്ണൂർ, പി.എ അബ്ദുൽ കരീം - തൃശൂർ, പി.എ അഹമ്മദ് കബീർ - എറണാകുളം(വൈ. പ്രസി), മുജീബ് കാടേരി - മലപ്പുറം, പി.ജി മുഹമ്മദ് - കോഴിക്കോട്, കെ.എസ് സിയാദ് - ഇടുക്കി, ആഷിക്ക് ചെലവൂർ - കോഴിക്കോട്, വി.വി. മുഹമ്മദലി - കോഴിക്കോട്, എ.കെ.എം അഷറഫ് - കാസർകോട്, പി.പി അൻവർ സാദത്ത് - പാലക്കാട് (സെക്ര).


യൂത്ത് ലീഗിന്റെ പ്രായപരിധി പിന്നിട്ടെങ്കിലും പ്രത്യേക ഇളവോടെ സംസ്ഥാന പ്രസിഡന്റ്      പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസും തുടർന്ന്   കൊണ്ട്   2021
ൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു


മറ്റു ഭാരവാഹികൾ: മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, കെ.എ.മാഹിൻ, അഷ്റഫ് എടനീർ(വൈ. പ്രസി), സി.കെ.മുഹമ്മദാലി, ഗഫൂർ കോൽക്കളത്തിൽ, എസ്.നസീർ, ടി.പി.എം.ജിഷാൻ(സെക്ര). പി.ഇസ്മയിൽ(ട്രഷ).
 2024 ഏപ്രിൽ 30 ന് വനിതകൾക്ക് കൂടി ഭാരവാഹിത്വം നൽകി കമ്മിറ്റി വികസിപ്പിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഹരിത മുൻ സംസ്ഥാന അധ്യക്ഷനും എംഎസ്എഫ് മുൻ ദേശീയ വൈസ്. പ്രസിഡൻ്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു യൂത്ത് ലീഗ് സംസ്ഥാന ദേശീയ നേതൃത്വത്തിലേക്ക് ആദ്യമായിട്ടാണ് വനിതാ ഭാരവാഹികളെ നിയമിക്കുന്നത്. 

 നജ്മ തബ്ഷീറയെ അഖിലേന്ത്യാ സെക്രട്ടറിയും മുഫീദ തസ്‌നിയെ വൈസ് പ്രസിഡൻ്റും ഫാത്തിമ തഹ്‌ലിയയെ സംസ്ഥാന സെക്രട്ടറിയും നിയമിച്ചു


2017 മുതൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ തലത്തിലും പ്രവർത്തിക്കുന്നുണ്ട്

സാബിർ ഗഫാർ സി.കെ സുബൈർ തുടങ്ങിയവർ പ്രഥമ ഭാരവാഹികളായിരുന്നു

ആസിഫ് അൻസാരി , വി.കെ ഫൈസൽ ബാബു ,ടി.പി അഷ്റഫ് അലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളും ശ്രദ്ധേയമായ ഇടപെടലുകളും കൊണ്ട് ദേശീയ തലത്തിലും സജീവമായി യൂത്ത് ലീഗ് പ്രവർത്തിക്കുന്നു


2023, ഡിസംബർ 28, വ്യാഴാഴ്‌ച

കണ്ണ് നനയിപ്പിച്ചു വിയോഗം

അപകടങ്ങളും മരണങ്ങളും  ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാർത്തകൾ  കേട്ട്   മനസ്സ് മരവിച്ചിരിരിക്കേ 
തേടിയെത്തിയൊരു മരണ വാർത്ത  മനസ്സിലുണ്ടാക്കിയ  മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല    
ദിവസങ്ങളായി  ചികിത്സയിലായിരുന്നെങ്കിലും    ഇത്ര പെട്ടെന്ന്  സങ്കട കടലിലാക്കി പ്രിയ സുഹൃത്ത്   പോയ്മറയുമെന്ന്    നിനച്ചിരുന്നില്ല        

പരവനടുക്കം  കൈന്താർ എൻ എ മുഹമ്മദ് ശാഫിയുടെ  വിയോഗം     ആയുഷ്കാലം മറക്കാനാവില്ല.    അത്ര മേൽ. സുദൃഡമായിരുന്നു    ഞങ്ങൾ തമ്മിലുള്ള ബന്ധം          കുടിക്കാലം  മുതലുള്ള  പരിചയം  വലിയ അടുപ്പമായി മാറുന്നത്      എപ്പഴാണെന്ന്  കൃത്യമായി പറയാനാവില്ല.    സ്കൂളിൽ എൻ്റെ സിനിയറായിരുന്നു ശാഫിച്ച       ബക്കാർ ച്ചാൻ്റെ ശാഫി  എന്നായിരുന്നു    അന്നെല്ലാവരാലും അറിയപ്പെട്ടിരുന്നത്   

ഏറെ കാലം കൈന്താർ അൽ ഹുദാ മസജിദ് ഇമാമായിരുന്നു  ശാഫിയുടെ പിതാവ്   എൻ. എ അഹമ്മദ് കുഞ്ഞി     പഴയ കാലത്ത്  മരം/ വിറക് കച്ചവs ക്കാരൻ കൂടിയായിരുന്നു   അദ്ദേഹം      ബക്കാർ എന്നായിരുന്നു   ഇത്തരം  കച്ചവട ശാലകൾ  അറിയപ്പെട്ടിരുന്നത്  


സ്കൂളിൽ പഠിക്കുമ്പോഴേ സാമൂഹ്യ സേവന തത്പരനായിരുന്നു  ശാഫി        ഉപ്പ ഇമാമായ മഹൽ പള്ളിയിൽ   നോമ്പ് കാലത്തും അല്ലാത്തപ്പോഴും     എല്ലാ കാര്യത്തിനും  മുമ്പിൽ നിന്നിരുന്ന  കൂട്ടുകാരൻ      ഹൗളിൽ 
വെള്ളംനിറക്കാനായാലുംപരിശരശുചീകരണത്തിനായാലുംകൂടെയുണ്ടാകും       

പരവനടുക്കത്തിൻ്റെ  സാമൂഹ്യ മണ്ഡലത്തിൽ 
എറെ സ്വാധീനം ചെലുത്തിയ സാമുദായിക കൂട്ടായ്മയായിരുന്ന ഇസ്ലാമിക്     സ്റ്റഡീ സർക്കിളിലെ  സജിവ സാന്നിധ്യവും കൂടിയായിരുന്നു ശാഫിച്ച       പളളികമ്മിറ്റിയിലും സ്റ്റഡീസർക്കിളിലുമെല്ലാം   ഭാരവാഹിത്വം ഉണ്ടായിരുന്നതായിട്ടാണോർക്കുന്നത്

ശാഖമുസ്ലിം യൂത്ത്  ലീഗ് കമ്മിറ്റിയിലും  ഞങ്ങൾ ഒരുമിച്ചിരുന്നു   ഞങ്ങളുടെ ട്രഷററായിരുന്നു  ശാഫി

ആദ്യം കുവൈത്തിലും  പിന്നീട്   ബഹ്റൈനിലുമായി  ഏറെക്കാലം  പ്രവാസത്തിലായിരുന്ന ശാഫി  നാട്ടിലെത്തിയാൽ    ആദ്യം അന്വേഷിക്കുക സുഖവിവരത്തോടൊപ്പം 
സംഘടനാ പ്രവർത്തനത്തെ കുറിച്ചായിരുന്നു    കുറഞ്ഞ കാലം  (കൂടു പിടിക) ചെറിയൊരു കച്ചവടവും
പരവനടുക്കത്തുണ്ടായിരുന്നു          ചെറുപ്പത്തിലേ   കാലിനുള്ള അസുഖം  വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു       എങ്കിലും  എല്ലാം സഹിച്ചും  അധ്വാനിക്കാനുള്ള  ത്വരയുണ്ടായിരുന്നു  ഒപ്പം സാമൂഹ്യ തത്പര്യവും      അടങ്ങാത്ത ആവേശവും   ഞങ്ങൾക്കൊക്കെ നൽകിയ പ്രചോദനം ചെറുതല്ല.     

എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കാനും   ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ ഐക്യമുണ്ടാക്കാനും   ആഗ്രഹിച്ചിരുന്ന സുമനസ്സ്       

സംഭവ ബഹുലമായ ഒരു പാട്  ഓർമ്മകൾ
ഇരമ്പി വരുന്നുവെങ്കിലും   വിറയാർന്ന കൈകളിൽ പകർത്താനാവുന്നില്ല എന്നതാണ്    സത്യം 


1993 ലെ സ്കൂൾ തിരഞ്ഞെടുപ്പ് കാലത്ത് പരവനടുക്കം  ഗവ: ഹൈസ്കൂളിൽ       
എം.എസ് എഫ്  ,എസ്. ഐ.ഒ        പ്രവർത്തകർ
സംഘർഷത്തിലേക്ക്   നീങ്ങുമെന്ന്   കണ്ടപ്പോൾ   സമാധാനമാഗ്രഹിച്ച്    ഇടപെടുകയും  എന്നാൽ  അകാരണമായി    കുറ്റാരോപിരാവുകയും 
ചെയ്ത  സംഭവമടക്കം  ഓർക്കാനേറെയുണ്ട്


വർഷങ്ങളായി   തുടരുന്ന മുസ്ലിം ലീഗ്  റിലീഫ് പ്രവർത്തനത്തിലും   കഴിവനുസരിച്ച്     പങ്കാളിയാവാൻ     താത്പര്യമറിയിച്ച് ഇങ്ങോട്ട്  വിളിക്കുന്ന ശാഫിച്ചയുടെ വിളിയിനിയുണ്ടാവില്ല എന്നറിയുമ്പോൾ  തളർന്ന് പോവുകയാണ്

 യൂത്ത് ലീഗിൻ്റെ ദോത്തി ചാലഞ്ചായാലും  ,മുസ്ലിം ലീഗിൻ്റെ    ഖായിദെ മില്ലത്ത് സെൻ്ററിൻ്റെ കാര്യമായാലും       എല്ലായ്പ്പോഴും      പ്രയാസം മറന്ന്    സഹകരിച്ചിരുന്ന ശാഫിച്ചയുടെ       നന്മ നിറഞ്ഞ മനസ്സിൻ്റെ ഉദാഹരണങ്ങൾ നിരവധിയാണ്.


എത്രയോ വട്ടം    ചന്ദ്രിക പത്രം വായിക്കാനായി  ശാഫിച്ചയോടൊപ്പം   വീട്ടിൽ പോയിരുന്നതും  വൈകുന്നേരത്തെ   ചായ    അവരുടെ  സ്നേഹനിധിയായ  ഉമ്മ ബീഫാത്തിമയിൽ നിന്നും  വാങ്ങി കുടിച്ചിരുന്നതും   മറവിയുടെ മാറാല കെട്ടാതെ   തെളിഞ്ഞിരിപ്പുണ്ട്


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീറിനെ കൂടാതെ   ഫസലുറഹ്മാൻ   എന്നൊരു   സഹോദരൻ കൂടിയുണ്ടായിരുന്നതും
സാന്ദർഭികമായി ഓർക്കുകയാണ്  


പ്രിയ കൂട്ടുകാരൻ ബദറുൽ മുനീർ അടക്കമുള്ള കുടുംബാഗങ്ങളുടെയും    ദുഖത്തിലും പ്രാർത്ഥനയിലും പങ്കു ചേരുകയാണ് 


ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന 
ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ     പുഞ്ചിരി കൊണ്ട്   മറച്ച് പിടിച്ച. പ്രിയ സഹോദരന്        അതേ പുഞ്ചിരിയോടെ     നാഥനെ    സമീപിക്കാൻ സാധിക്കട്ടെ    


ആമീൻ.  

സെയ്ഫുവും ഹനീഫയും മുക്രിച്ചാൻ്റെ ആമദും ,



*ഓർമ്മകൾ ബാക്കിയാക്കിമുക്രിച്ചാൻ്റെ   ആമദും   പോയി ..'' ''*



✍🏻 *മുസ്തഫ മച്ചിനടുക്കം*

 മരണമെന്ന  യാഥാർത്ഥ്യത്തെ    നിരാകരിക്കാനാവില്ല എന്നത്     അറിയുമ്പോൾ തന്നെയും      പ്രിയപ്പെട്ടവരുടെ   വിയോഗങ്ങളെ     ഉൾകൊള്ളാൻ   മനസ്സ് മടിക്കുന്നതും  സമയമെടുക്കുന്നതും  അതിനെക്കാൾ   വലിയ 
യാഥാർത്ഥ്യമാണ് 

നവംബർ മാസം 26 ന്  മരണപ്പെട്ട പ്രിയ സ്നേഹിതൻ ശാഫി കൈന്താറിൻ്റെ   ഓർമ്മകൾ     ഇതേ  കോളത്തിൽ     ഞാൻ പങ്കുവെച്ചിരുന്നു   

ഒരു മാസം   പിന്നിടുമ്പോൾ. അടുത്തടുത്ത.  ദിവസങ്ങളിലായി  അടുത്തിടപഴകിയ മൂന്ന്
പേരാണ്     കാലയവനികക്കുള്ളിലേക്ക്   മറഞ്ഞ്  പോയത്


ഡിസംബർ 23ന്    രാത്രി
ഭാര്യ സഹോദരൻ കൂടിയായ പട്ളയിലെ  സൈഫുദ്ദീൻ      മരണമടഞ്ഞ വാർത്തയാണ്   ബാംഗ്ലൂരിൽ    നിന്നുമെത്തിയത്     

ഭാര്യവീട്ടിൽ     ഞാൻ ആദ്യം പങ്കെടുത്ത വിവാഹം  സൈഫുവിൻ്റേതായിരുന്നു
കുടുംബ ബന്ധങ്ങൾക്കും  സൗഹൃദങ്ങൾക്കും  ഏറെ  വില കൽപ്പിച്ച    സൈഫു     കുടുംബത്തിൽ മാത്രമല്ല പ്രിയങ്കരനായിരുന്നത്   എന്ന്   തിരിച്ചറിയുന്നത്  
ജനാസ കാണാനും  നമസ്കാരത്തിനുമായി വന്നു ചേർന്ന    ജനബാഹുല്യമാണ്  


രണ്ട് ദിവസത്തിന്  ശേഷം ഇരുപത്താറാം തിയ്യതി രാവിലെ   കേട്ടത്    കിണർ കുഴിക്കുന്ന ശാഫി ച്ചാൻ്റെ മോൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു

ഉപ്പയെ    പോലെ തന്നെ     പ്രവാസ ജീവിതം  പ്രതീക്ഷിച്ച പ്രയോജനം കിട്ടാതെ    വന്നപ്പോൾ.  കൂലിവേല ചെയ്ത്   ജീവിച്ചിരുന്ന  ഹനീഫ്   അവൻ്റെസമപ്രായക്കാർക്കിടയിൽ      വ്യതിരിക്തനായിരുന്നു   
ഇന്ന ജോലിയെ  ചെയ്യാവൂ      എന്ന്  ശഠിക്കുന്ന യുവാക്കൾക്ക്  മാതൃകയായിരുന്നു  ഹനീഫ്         ജോലിയും പ്രാരാബ്ദങ്ങളുമായി ഉഴലുമ്പോഴും  പ്രാർത്ഥനങ്ങൾക്ക്   മുടക്കം വരുത്തിയിരുന്നില്ല  എന്നതും    ശ്രദ്ധേയമാണ്


ഇരുപത്തേഴാം തിയ്യതി രാവിലെ    വാട്ട്സപ്പ്   ഓപ്പൺ ചെയ്തപ്പോൾ കണ്ടത്    മുക്രിച്ചാൻ്റെ ആമദ് മരണപ്പെട്ട വാർത്തയാണ്           ചെമ്മനാട്ടുകാർക്ക്   സുപരിചിതനായ വ്യക്തിത്വമാണ്   രാമന്തളി കുഞ്ഞിമൊയ്തീൻ മുസ്ലിയാർ       പയ്യന്നൂരിനടുത്ത രാമന്തളിയിൽ. നിന്നും
വന്ന്    ചെമ്മനാട്ടുകാരനായി മാറിയ   ലേസ്യത്തും  കൊളമ്പക്കാലും   പളളിയിൽ  ഇമാമായിരുന്ന
രാമന്തളി മുക്രിച്ചയും   മക്കളും  എല്ലാവർക്കും സുപരിചിതരാണ്    ഇവരിൽ     ഇളയവനായിരുന്നു   അഹമ്മദ്      എന്ന.    മുക്രിച്ചാൻ്റെ     ആമദ്

 കുറെ   വർഷമായി    കളനാട്   കോടങ്കൈ എന്ന സ്ഥലത്തായിരുന്നു 
കുടുംബ സമേതം  താമസിച്ച്   വന്നിരുന്നത് 

പക്ഷെ    സുഹൃത്ത് മുജീബുള്ള കൈന്താർ
വാട്ട്സപ്പിൽ      പങ്കുവെച്ച പോലെ    പരവനടുക്കവുമായുള്ള 
പൊക്കിൾകൊടി ബന്ധം    കാത്തു സൂക്ഷിച്ചിരുന്നു

സഞ്ചിയും  തൂക്കി    നൈറ്റിയും  ,അത്തറും
വീട്   വീടാന്തരം  കയറി
വിപണനം  നടത്തി വന്ന
:വഴിയിൽ.   കാണുന്ന.   ഓരോത്തരോടും    അഭിവാദ്യം  ചെയ്തും വിശേഷങ്ങൾ തിരക്കിയും   അല്ലാതെ കടന്നു പോവാറില്ല.     പരവനടുക്കം   അഞ്ചങ്ങാടിയിൽ. വെച്ചായിരുന്നു     ആ മദിനെ  അവസാനമായി കണ്ടിട്ടുണ്ടാവുക     അധികവും  അവിടെ വെച്ചാണ്   ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്   
സമീറിൻ്റെ പിടികയിലോ
തൊട്ടടുത്ത.  ബസ് സ്റ്റാൻറിലോ   ഇരിപ്പുണ്ടാവും

നോമ്പ് കാലത്ത്   മിക്കവാറും കൈന്താർ പള്ളിയിൽ.   നോമ്പ് മുറിക്കാൻ നേരത്ത്  ഓടിയെത്തുന്ന. ആമദിൻ്റെ  ചിത്രം  എന്നും മനസ്സിലുണ്ടാവും


കല്യാണ   വീടുകളിൽ ക്ലീനിംഗ്   ജോലി  അടക്കം ഏത്   ജോലി ആയാലും   അധ്വാനിച്ച്
ജീവിച്ച. അഹമ്മദ്  ആരോടും    പരിഭവം   പറയുന്നതോ     സങ്കടപ്പെടുന്നതോ  കണ്ടിട്ടില്ല

ഒരിക്കൽ   ഒരു  ബന്ധുവീട്ടിൽ  കല്യാണത്തിന്
ക്ലീനിങ്ങിനായി  വരാമെന്നേറ്റ  അഹമ്മദിനെ  പിന്നെ കാണുന്നത്    കല്യാണവും കഴിഞ്ഞ് ആഴ്ചകൾക്ക്  ശേഷമാണ്     കണ്ട പാടെ   ആമദിൻ്റെ ചോദ്യവും വന്നു    ഏ മുസ്തബാ     നീ പറഞ്ഞെ  മംഗലം  അടുത്താഴ്ചല്ലേന്ന്
ഇതായിരുന്നു  ആമദ്

നിഷ്കളങ്കൻ.   ഇങ്ങനെ
രസകരമായ കാര്യങ്ങൾ ആമദിനെ അറിയുന്നോർക്കെല്ലാം പറയാനുണ്ടാവും    പലപ്പോഴും   ബാഗും അരികെ  വെച്ച്    ബസ്  കാത്തിരിക്കുന്ന  ആമദ്
ബസ് വരുമ്പോൾ   ബാഗിൻ്റെ    കാര്യം   മറക്കും    


ഒരർത്ഥത്തിൽ    നടന്നു തീർത്ത ജീവിതമായിരുന്നു ആമദിൻ്റേത്      കഴിഞ്ഞ വർഷം    ആ മദിനെ   കാണുന്നില്ല
എന്ന. വാർത്ത  പരന്നു ഏതാനും ദിവസങ്ങൾക്കകം
തിരിച്ചെത്തിയ.  ആമദിനോട്   കാര്യം  തിരക്കിയപ്പോൾ
പറഞ്ഞത്     ബാംഗ്ലൂർ. പോയതായിരുന്നു  ഇടക്ക്    ഫോൺ ചാർജ്   തീർന്നു പോയി


അപ്പോൾ. പ്രാകുമ്പോൾ. പറഞ്ഞിരുന്നില്ലേ  എന്ന് ചോദിച്ചപ്പോൾ.   നിഷ്കകളങ്കമായ ചിരിയോടെ  പറഞ്ഞു    ഇല്ല   പറയാൻ മറന്ന്  പോയെന്ന്
   


മാപ്പിളപ്പാട്ടു ഗായകൻ അസീസ്  തായിനേരിയുടെ  കാസറ്റുകൾക്ക്   പ്രിയമേറിയിരുന്ന
കാലത്ത് പയ്യന്നൂർ മുതൽ
മംഗലാപുരം വരെ
എത്തിച്ചിരുന്നത്
അഹമദായിരുന്നു


അന്നത്തെ പോലെ യില്ലെങ്കിലും  ഇപ്പോഴും   ആ ബന്ധവും  പയ്യന്നൂരിലേക്കുള്ള യാത്രയും     മുടങ്ങിയിരുന്നില്ല


ജ്യേഷ്ഠ  സഹോദരനും 
വേണ്ടത്ര. ആദരം ലഭിക്കാത പോയ ഗാന രചയിതാവുമായിരുന്ന
അബ്ദുല്ല ലേസ്യത്തിൻ്റെ   വരികൾ ചിലത്  ആമദിന്  മന:പാഠമായിരുന്നു
ഇടക്കൊക്കെ     മൂളിപ്പാടാറുമുണ്ട്


രസകരമായ ഒരു പാട്ട്  ഓർമ്മകൾ   ബാക്കിയാക്കിയാണ് 
ആമദ്      വിട പറഞ്ഞത്


ഇവരുടെ പാരത്രിക.  ജീവിതം      സന്തോഷ പ്രദമാവാൻ   നമുക്ക് 
പ്രാർത്ഥിക്കാം







ചിത്രം   




       1  ഹനീഫ

     2   സൈഫുദ്ദീൻ  പട്ള3.
    
       3   അഹമ്മദ്

2023, ഡിസംബർ 13, ബുധനാഴ്‌ച

അർത്ഥ രഹിതമായ മനുഷ്യാവകാശ ദിനം


ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച്  പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും    ജലരേഖകളായി മാറുന്ന കാഴ്ചയാണ്  ലോകമെമ്പാടും  ദൃശ്യമാകുന്നത്   









ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന  രാജസ്ഥാനിൽ   35 ശതമാനം  മുസ്ലിം വോട്ടുകളുള്ള ഹവ്വ മഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നും ആയിരത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച ബാലു മകുന്ദ് ആചാര്യ എന്ന യോഗിക്ക് പഠിക്കുന്ന സന്യാസി നേതാവ്  ഫലപ്രഖ്യാപനം വന്നയുടൻ    മണ്ഡലത്തിലെത്തിയത് വോട്ടർമാർക്ക് നന്ദി പറയാനായിരുന്നില്ല  മറിച്ച് വാഹനത്തിൽ ഗദയുമായി മുസ്ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി  കടകളട പിക്കാനായിരുന്നുവെന്നതും   ചേർത്ത്