ഈ ബ്ലോഗ് തിരയൂ

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ്

ചരിത്രം മാറ്റി ലീഗ്; സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇനി വനിതാ–ദലിത് അംഗങ്ങളും

സ്വന്തം ലേഖകൻ February 11, 2018 09:27 PM IST

ചരിത്രത്തിലാദ്യമായി വനിതാ അംഗങ്ങളെയും ദലിത് അംഗങ്ങളെയും സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു. 61 ഭാരവാഹികളെ ഉള്‍പ്പെടുത്തി ജംബോ കമ്മറ്റിയാണ് നിലവില്‍ വന്നത്. 

പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. ആരോഗ്യ കാരണങ്ങളാല്‍ ട്രഷറര്‍ പി.കെ.കെ. ബാവയെ മാറ്റി. പകരം ചെര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. കൂടാതെ എം.എല്‍.എ മാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടവും നീക്കി. ഇതോടെ എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിം കു‍ഞ്ഞ്, എന്‍. ഷംസുദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സംസ്ഥാന കമ്മറ്റിയില്‍ ഇടം നേടി. 

ഖമറുന്നീസ അന്‍വര്‍, അഡ്വക്കറ്റ് നൂര്‍ബിന മുഹമ്മദ്, അഡ്വക്കറ്റ് കെ.പി. മറിയുമ്മ എന്നിവരാണ് കമ്മറ്റിയില്‍ ഇടം നേടിയ വനിതാ അംഗങ്ങള്‍. യു. സി. രാമനും എ.പി. ഉണ്ണികൃഷ്ണനുമാണ് ദലിത് അംഗങ്ങള്‍. യൂത്ത് ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി. സാദിഖലിയും ഭാരവാഹിത്വ പട്ടികയില്‍ ഇടം പിടിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികള്‍

പ്രസിഡന്റ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ജനറല്‍സെക്രട്ടറി: കെ.പി.എ. മജീദ്

ട്രഷറര്‍: ചെര്‍ക്കളം അബ്ദുള്ള

വൈസ്പ്രസിഡന്റുമാര്‍

1. പി.കെ.കെ. ബാവ, 

2. എം.സി. മായിന്‍ഹാജി

3. സി.ടി. അഹമ്മദലി

4. വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി

5. എം.ഐ തങ്ങള്‍

6. പി.എച്ച്. അബ്ദുല്‍സലാം ഹാജി

7. സി. മോയിന്‍കുട്ടി

8. കുട്ടി അഹമ്മദ്കുട്ടി

9. കെ.പി.എം. സാഹിര്‍

10. സി.പി. ബാവ ഹാജി

11. സി.എ.എം.എ. കരീം

12. കെ.ഇ. അബ്ദുറഹിമാന്‍

സെക്രട്ടറിമാര്‍

1.പി.എം.എ.സലാം

2.അബ്ദുറഹിമാന്‍ കല്ലായി

3.കെ.എസ്. ഹംസ

4.ടി.എം സലീം

5.ആബിദ് ഹുസൈന്‍ തങ്ങള്‍

6.കെ.എം.ഷാജി

7.അഡ്വ, എന്‍. ശംസുദ്ദീന്‍

8.അബ്ദുറഹിമാന്‍ രണ്ടത്താണി

9.സി.എച്ച്. റഷീദ്

10.ബീമാപ്പള്ളി റഷീദ്

11.സി.പി.ചെറിയ മുഹമ്മദ്

12.പി.എം. സാദിഖലി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ