ഈ ബ്ലോഗ് തിരയൂ

2025, ജൂൺ 27, വെള്ളിയാഴ്‌ച

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Published 1 month ago on May 15, 2025



ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍- തമിഴ്നാട് (പ്രസിഡന്റ്), പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍), പി.കെ. കുഞ്ഞാലിക്കുട്ടി (ജനറല്‍ സെക്രട്ടറി), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുള്‍ വഹാബ് എം.പി (ട്രഷറര്‍), കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്മാന്‍, മുന്‍ എംപി- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവര്‍ സെക്രട്ടറിമാരും ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

2025, മാർച്ച് 6, വ്യാഴാഴ്‌ച

ശ്രദ്ധേയമായ കോടതി വിധിയും അനസ് ഷംനാടും

*ശ്രദ്ധേയ വിധികളും    വിസ്മരിക്കപ്പെടുന്ന അഭിഭാഷകരും*



 ബഹുമാനപ്പെട്ട  കേരള ഹൈക്കോടതി രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച സുപ്രധാനമായ ഒരു വിധി
 ഏറെ    ശ്രദ്ധ ആകർഷിക്കുന്നതാണ് 

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്ന് ജനുവരി 14 ന് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു

എന്നാല്‍ ഹര്‍ജിക്കാരന്‍ ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ കൈയില്‍ കയറി പിടിച്ചെന്നുകാട്ടി ഫെബ്രുവരി ഏഴിന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഓഡിയോ ക്ലിപ്പും ഹര്‍ജിക്കാരന്‍ ഹാജരാക്കി. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തുന്നത്.

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം. പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട. പൂര്‍ണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന്നിലനില്‍ക്കുന്നുവെന്നും പണം നല്‍കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി.

‘പാവപ്പെട്ട ആള്‍ക്കാരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും പൊലീസ് സ്റ്റേഷന്‍ ആണ്’ എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സംഭാഷണവും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് തങ്ങളുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയുമെല്ലാം പൊലീസ് സ്റ്റേഷന്‍ ആണെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഈ സംഭാഷണം പ്രാമാണീകരിക്കുകയല്ലെന്നും എന്നാല്‍, ചില സാഹചര്യങ്ങളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് പൊലീസ് ഉദ്യോഗസ്ഥര്‍ സാമാന്യബുദ്ധി കൂടി പ്രയോഗിക്കേണ്ടതുണ്ടെന്നും കോടതി ഓർമ്മിപ്പിക്കുന്നുണ്ട്


ചില കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ അവസാനിപ്പിക്കണം. സാധാരണക്കാര്‍ക്ക് ഏത് സമയം വേണമെങ്കിലും കയറി വരാനും തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാനും കഴിയുന്ന ഇടമാണ് പൊലീസ് സ്റ്റേഷന്‍. കേരളത്തില്‍ ചില പൊലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഇന്ന് ജന സൗഹൃദമാണ്. കുട്ടികള്‍ക്ക് പോലും വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ചില കേസുകള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കാവുന്നതാണ്. അതുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്ന് പറയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് നിയമത്തിലുള്ള അറിവ് മാത്രം എല്ലാ സാഹചര്യങ്ങളിലും മതിയാവില്ല – കോടതി വ്യക്തമാക്കി

 തൊഴിലിടങ്ങളിലും    വ്യവസായ മേഖലകളിൽ ഒക്കെ  വൻതോതിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയും  ചെയ്യുന്നത് വൻ വാർത്തയാണ്      ഇതിനൊക്കെ ഉത്തരവാദികളായ കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുമാണ്       എന്നിരിക്കലും ആയിരം അപരാധികൾ രക്ഷപ്പെട്ടാലും  ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന
 ആപ്തവാക്യം    വിസ്മരിക്കപ്പെട്ടു പോകരുത്           സ്വാധീനത്തിന്റെയും    അധികാരി വർഗ്ഗത്തിന്റെ അനാസ്ഥയുടെയും ഫലമായി പല കുറ്റവാളികളും രക്ഷപ്പെട്ടു പോകുന്നത്    മറക്കുന്നില്ല

 എന്നാൽ  ബഹുമാനപ്പെട്ട ഹൈക്കോടതി സൂചിപ്പിച്ചപോലെ     വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്ക് ശേഷം പരാതി വ്യാജം എന്നും  പ്രതി.  നിരപപരാധി എന്നും       വ്യക്തമാക്കപ്പെടുമ്പോഴേക്കും      ആരോപണത്തിനെതിരായ വ്യക്തി യുടെ  കരിയർ
 തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും            ഒപ്പം സമൂഹത്തിലും കുടുംബത്തിലും വന്നുചേരുന്ന മാനഹാനിക്ക്      നോട്ടുകെട്ടുകൾ കൊണ്ട് പരിഹാരം കാണാൻ സാധ്യമല്ല എന്നുള്ളത് തിരിച്ചറിയേണ്ടയിരിക്കുന്നു        സത്യം  തെളിയിക്കപ്പെട്ടാലും   സോഷ്യൽ മീഡിയ യുഗത്തിൽ      പഴയ കേസ് കെട്ടുകൾ കുത്തി പൊക്കി    ആളുകളെ  അവഹേളിക്കുന്നത് നിത്യ കാഴ്ചയായി തുടരുന്നു          ഹൈക്കോടതി വിധി വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും വിധിക്ക് ആധാരമായ ഹരജി ഫയൽ ചെയ്ത അഭിഭാഷകനെ ഓർക്കാതെ പോവുകയാണ് .    പല  സംപ്രധാന വേദികളും പിറ  കൊള്ളുന്നതിന്   പിന്നിൽ ഹാജരാകുന്ന അഭിഭാഷകന്റെ    നിയമത്തിന്റെ നൂലിഴ കീറിയുള്ള        അവതരണ മികവും വാദമുഖങ്ങളുമാണെന്ന
വസ്തുത  കാണാതെ പോവുന്നത്  ഖേദകരം തന്നെ


 പ്രസ്തുത വിധിക്ക് നിദാനമായ കേസ് കൈകാര്യം ചെയ്തത് കാസർഗോഡിന്റെ സന്തതിയാണ്        അഭിഭാഷകനും മുസ്ലിം ലീഗ് നേതാവും നഗരസഭാ ചെയർമാനും ഒക്കെയായിരുന്ന   അഡ്വക്കേറ്റ് ഹമീദ് ലി ഷംനാടിന്റെ      മകൾ പ്യാരി ജഹാന്റെയും    നേത്ര രോഗ വിദഗ്ധൻ  പത്തനാപുരം സ്വദേശി ഡോക്ടർ റഹീമിന്റെയും മകനായ     യുവ അഭിഭാഷകൻ    മുഹമ്മദ് അനസ്   ഷംനാടാണ്

 പന്തീരാങ്കാവ്  യു എ പി.എ   കേസിൽ   അന്യായമായി  ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ  സുപ്രിം കോടതിയിൽ    താഹ ഫസലിന്     വേണ്ടി ഹാജരായി   ജാമ്യം ലഭ്യമാക്കിയതടക്കം   സാമൂഹ്യ പ്രാധാന്യമുള്ള  നിരവധി    വിഷയങ്ങളിൽ
ഇടപെടുന്ന     അഭിഭാഷകനാണ്       കാസറഗോഡ്  സ്വദേശിയായ   അനസ് മുഹമ്മദ്‌ ശംനാട്



✍️   മുസ്തഫ മച്ചിനടുക്കം 

9746383101