*മുസ്ലിം യൂത്ത് ലീഗ് സംഘടന സാരഥികൾ*
✍🏻 * *മുസ്തഫമച്ചിനടുക്കം*
ജൂലായ് 30 യൂത്ത് ലീഗ് ദിനമായി ആചരിക്കുകയാണല്ലോ
ഐതിഹാസികമായ അറബി ഭാഷാ സമര രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ മാരുടെ സ്മരണയ്ക്കാണ് ജൂലായ് 30 യൂത്ത് ലിഗ് ദിനം ആചരിക്കുന്നത്.
1968 ലെ മുസ്ലിംലീഗ് സംസ്ഥാന സമ്മേളനത്തിലാണ് യുവജന സംഘടനയായി യൂത്ത് ലീഗിന് ഏകീകൃതമായ രീതിയിൽ സംസ്ഥാന കമ്മിറ്റി ഉണ്ടാവേണ്ടത്
ആലോചനയും ചർച്ചയുമൊക്കെയുണ്ടാവുന്നത്
ചെർക്കളം അബ്ദുല്ല സാഹിബ് ആണ് ഇത്തരം ആവശ്യം ഉന്നയിച്ചതെന്ന് തോന്നുന്നു എം പി എം അഹമ്മദ് കുരിക്കളായിരുന്നു ഇതിനൊരു രൂപരേഖയുണ്ടാക്കിയതെന്ന് കരുതുന്നു
ഭാഷാ സമരം മാത്രമല്ല എം കെ മുനീർ സാഹിബ് നയിച്ച നായനാർ സർക്കാരിനെതിരായ കുറ്റപത്രവുമായി നടത്തിയിട്ടുള്ള സമ്പൂർണ്ണ പദയാത്രയായ 40 ദിവസം നീണ്ടു നിന്ന യുവജന യാത്ര മുതൽ
മുനവ്വറലി തങ്ങൾ വരെ നടത്തിയിട്ടുള്ള യാത്രകളും സമര പോരാട്ടങ്ങളും ചരിത്രത്തിൻ്റെ ഭാഗമാണ്
യൂത്ത് ലീഗിൻ്റെ ഇതുവരെയുള്ള സംഘടന സാരഥികളെ
പരിചയപ്പെടുത്താനുള്ള
എളിയ പരിശ്രമമാണ്
ഇവിടെ നടത്തുന്നത്
1971ലെ അംഗത്വത്തിൻ്റെ അടിസ്ഥാനത്തിൽ മുസ്ലിം യൂത്ത് ലീഗിൻറെ പ്രഥമ കമ്മിറ്റി നിലവിൽ വരുന്നത് പ്രസിഡൻറായും, പി. കെ മുഹമ്മദ് ജനറൽ സെക്രട്ടറിയും ,പിലാക്കണ്ടി മുഹമ്മദലി ട്രഷററും നിലവിൽ വന്ന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടുമാർ അഡ്വക്കേറ്റ് കീഴ്ശ്ശേരി മൂസയും പി എസ് മുഹമ്മദ് ബഷീറും ആയിരുന്നു കെ.കെ അബൂബക്കർ ,കെ.കെ.എം അഷ്റഫ് എന്നിവർ സെക്രട്ടറിമാർ
മുസ്ലീംലീഗിൽ ഉണ്ടായ ദൗർഭാഗ്യകരമായ പിളർപ്പിനു ശേഷം പിന്നീട് 1981-ലാണ് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ മുസ്ലിം യൂത്ത് ലീഗ് പുനസംഘടിപ്പിച്ചത്.
പി കെ കെ ബാവ (പ്രസിഡണ്ട്)കെ പി എ മജീദ് (ജനറൽ സെക്രട്ടറി) പിലാക്കണ്ടി മുഹമ്മദലി (ട്രഷറർ)
കെ പി മൊയ്തീൻകുട്ടി
വള്ളക്കടവ് ആബിദീൻ
(വൈസ് പ്രസിഡൻ്റ്)
ടി എ അഹമ്മദ് കബീർ , പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ (സെക്രട്ടറിമാർ)
എന്നിവരായിരുന്നു ഭാരവാഹികൾ
ടി എ അഹമ്മദ് കബീർ പിന്നീട് ആക്ടിംഗ് ജനറൽ സെക്രട്ടറിയായി
ലീഗ് ലയനത്തെ തുടർന്ന് 1986 ഒക്ടോബർ 13 ന്
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പുതിയ കമ്മിറ്റി പ്രഖ്യാപിച്ചു
പി കെ കെ ബാവ പ്രസിഡൻറ് സി മോയിൻകുട്ടി ജനറൽ സെക്രട്ടറി പിലാക്കണ്ടി
മുഹമ്മദലി ട്രഷററുമായുള്ള കമ്മിറ്റിയിൽ അഡ്വക്കേറ്റ് എൻ സൂപ്പി
ഉമ്മർ പാണ്ടികശാല വളക്കടവ്ആബിദീൻ
കെ പി മൊയ്തീൻകുട്ടി ടി അസ്ലം എന്നിവർ വൈസ് പ്രസിഡൻ്റുമാരും
ടി ഇ അഹമ്മദ് കബീർ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അബ്ദുറഹ്മാൻ കല്ലായി ടി എം സലിം കെ കെ നഹാനിവർ സെക്രട്ടറിമാരുമായി
1988 ഒന്നിന് ഡോക്ടർ എം കെ മുനീർ പ്രസിഡണ്ടും സി മമ്മൂട്ടി ജനറൽ സെക്രട്ടറിയും പി പി എ ഹമീദ് ട്രഷററും അബ്ദുറഹ്മാൻ രണ്ടത്താണി, ആർ വി അബ്ദുൾ റഹീം,
എം സി ഖമറുദ്ദീൻ ,
കെ എം ഹസൈനാർ കെ പി എ അസീസ്, കുറുക്കോളി മൊയ്തീൻ കളത്തിൽ അബ്ദുള്ള എസ് എം ഷെരീഫ് എന്നിവർ ഭാരവാഹികളുമായി കമ്മിറ്റിയെ ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
പിന്നീട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഡോക്ടർ എം കെ മുനീർ പ്രസിഡൻറ് സി മമ്മൂട്ടി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ട്രഷറർ
കളത്തിൽ അബ്ദുള്ള കെ എം അസൈനാർ (വൈസ് പ്രസിഡൻറ് മാർ) ബി.പി ഫാറൂഖ്
മണക്കാട് നജ്മുദ്ധീൻ (സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി കൗൺസിൽ തിരഞ്ഞെടുത്തു
1998 ഡിസംബർ ഒന്നിന് ഡോക്ടറെ എം കെ മുനീർ ( പ്രസിഡണ്ട്) കെ ടി ജലീൽ ( ജനറൽ സെക്രട്ടറി) കെ എം ഷാജി (ട്രഷറർ)
ടിടി ഇസ്മായിൽ (സീനിയർ വൈസ് പ്രസിഡൻറ്)ടിവി ഇബ്രാഹിം (ഓർഗനൈസിംഗ് സെക്രട്ടറി)
സി എച്ച് റഷീദ് ബഷീർ വെള്ളിക്കോത്ത് (വൈസ് പ്രസിഡൻ്റുമാർ)
കെ ഇ എ ബക്കർ, എ എം നസീർ ,കെ ടി എ ജബ്ബാർ (സെക്രട്ടറിമാർ)
ആയ കമ്മിറ്റിയെ ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു
2004 ജൂലൈ 11ന് കോഴിക്കോട് ബാഫഖി യൂത്ത് സെൻററിൽ ചേർന്ന് കൗൺസിൽ യോഗം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പ്രസിഡന്റായും കെഎം ഷാജി ജനറൽ സെക്രട്ടറിയായും പി എം സാദിക്കലി ട്രഷററായും കമ്മിറ്റി നിലവിൽ വന്നു
അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ,എം പി മുഹമ്മദലി അൻസലാഹ് മുഹമ്മദ്, എൻ പി അബ്ദുസമദ്,വൈസ് പ്രസിഡൻറ് മാരായും
സി കെ സുബൈർ ,കെ ബി മുഹമ്മദ് കുഞ്ഞി,അഡ്വക്കേറ്റ് മുഹമ്മദ് മാറ്റാംതടം,നിസാർ മുഹമ്മദ് സുൽഫി എന്നിവർ സെക്രട്ടറിമാരും ആയിരുന്നു
പിന്നീട് സി കെ സുബൈർ ട്രഷറർ ആയും കെ.ടി.എ. ജബ്ബാർ വൈസ് പ്രസിഡന്റായും കമ്മിറ്റിയിൽ മാറ്റം ഉണ്ടായി
2007 ജൂൺ 17ന് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ബാഫഖി യൂത്ത് സെൻററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു
കെ എം ഷാജി (പ്രസിഡൻറ്)
അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ (ജനറൽ സെക്രട്ടറി)
പി എം സാദിക്കലി (ട്രഷറർ)
വൈസ് പ്രസിഡൻറ് മാരായി കെടിഎ ജബ്ബാർ ,എൻ പി അബ്ദുസമദ് ,നിസാർ മുഹമ്മദ് സുൽഫി എം കെ എ ലത്തീഫ് എന്നിവരും
സി കെ സുബൈർ ജലീൽ പി എം ഹനീഫ് അഡ്വക്കേറ്റ്എസ് കബീർ സെക്രട്ടറിമാരും ആയി പുതിയ കമ്മിറ്റി നിലവിൽ വന്നു
2012 ഫെബ്രുവരി 07 നു നിലവിൽ വന്ന കമ്മിറ്റിയിൽ
പ്രസിഡണ്ട്
പി.എം സാദിഖലി
ജനറല്‍ സെക്രട്ടറി
സി.കെ സുബൈര്‍
ട്രഷര്‍
പി.എം ഹനീഫ്
വൈസ് പ്രസിഡണ്ട്
അഡ്വ. എസ്. കബീര്‍
അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള
കെ.പി താഹിര്‍
സി.പി.എ അസീസ് മാസ്റ്റര്‍
പി.എ അഹമ്മദ് കബീര്‍
റഷീദ് ആലായന്‍
സി.എച്ച് ഇഖബ്ാല്‍
സെക്രറി
പി.കെ ഫിറോസ്
കെ.ടി അബ്ദുറഹിമാന്‍
കെ.എം അബ്ദുള്‍ ഗഫൂര്‍
ജലാല്‍ പുതക്കുഴി
എം.എ സമദ്
കെ.എ മൂജീ്ബ്
അഷ്‌റഫ് മടാന്‍ എന്നിവരായിരുന്നു
പി.എം ഹനീഫ് സാഹിബിന്റെ. മരണത്തെ തുടര്‍ന്ന് കെ.എം അബ്ദുള്‍ ഗഫൂറിനെ സംസ്ഥാന ട്രഷറര്‍ ആയി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നോമിനേറ്റ് ചെയ്തു.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പ്രസിഡന്റും പി.കെ. ഫിറോസ് ജനറൽ സെക്രട്ടറിയുമായി 15/12/2016 ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു ലീഗ് ഹൗസിൽ ചേർന്ന യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സംസ്ഥാന കൗൺസിലിനു മുൻപ് ലീഗ് നേതൃത്വം പാണക്കാടും പിന്നീട് കോഴിക്കോട്ടും യോഗം ചേർന്ന് ഭാരവാഹികളെ അന്തിമമായി തീരുമാനിച്ചു. എം. എ. സമദ് (പാലക്കാട്) ആണ് പുതിയ ട്രഷറർ. നജീബ് കാന്തപുരത്തിനു സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി.
മറ്റു ഭാരവാഹികൾ: സുൽഫിക്കർ സലാം - കൊല്ലം, ഫൈസൽ ബാഫഖി തങ്ങൾ - മലപ്പുറം, പി. ഇസ്മായിൽ - വയനാട്, പി.കെ സുബൈർ - കണ്ണൂർ, പി.എ അബ്ദുൽ കരീം - തൃശൂർ, പി.എ അഹമ്മദ് കബീർ - എറണാകുളം(വൈ. പ്രസി), മുജീബ് കാടേരി - മലപ്പുറം, പി.ജി മുഹമ്മദ് - കോഴിക്കോട്, കെ.എസ് സിയാദ് - ഇടുക്കി, ആഷിക്ക് ചെലവൂർ - കോഴിക്കോട്, വി.വി. മുഹമ്മദലി - കോഴിക്കോട്, എ.കെ.എം അഷറഫ് - കാസർകോട്, പി.പി അൻവർ സാദത്ത് - പാലക്കാട് (സെക്ര).
യൂത്ത് ലീഗിന്റെ പ്രായപരിധി പിന്നിട്ടെങ്കിലും പ്രത്യേക ഇളവോടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസും തുടർന്ന് കൊണ്ട് 2021
ൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റും രൂപീകരിച്ചു
മറ്റു ഭാരവാഹികൾ: മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, കെ.എ.മാഹിൻ, അഷ്റഫ് എടനീർ(വൈ. പ്രസി), സി.കെ.മുഹമ്മദാലി, ഗഫൂർ കോൽക്കളത്തിൽ, എസ്.നസീർ, ടി.പി.എം.ജിഷാൻ(സെക്ര). പി.ഇസ്മയിൽ(ട്രഷ).
2024 ഏപ്രിൽ 30 ന് വനിതകൾക്ക് കൂടി ഭാരവാഹിത്വം നൽകി കമ്മിറ്റി വികസിപ്പിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഹരിത മുൻ സംസ്ഥാന അധ്യക്ഷനും എംഎസ്എഫ് മുൻ ദേശീയ വൈസ്. പ്രസിഡൻ്റുമായ ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു യൂത്ത് ലീഗ് സംസ്ഥാന ദേശീയ നേതൃത്വത്തിലേക്ക് ആദ്യമായിട്ടാണ് വനിതാ ഭാരവാഹികളെ നിയമിക്കുന്നത്.
നജ്മ തബ്ഷീറയെ അഖിലേന്ത്യാ സെക്രട്ടറിയും മുഫീദ തസ്‌നിയെ വൈസ് പ്രസിഡൻ്റും ഫാത്തിമ തഹ്‌ലിയയെ സംസ്ഥാന സെക്രട്ടറിയും നിയമിച്ചു
2017 മുതൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ തലത്തിലും പ്രവർത്തിക്കുന്നുണ്ട്
സാബിർ ഗഫാർ സി.കെ സുബൈർ തുടങ്ങിയവർ പ്രഥമ ഭാരവാഹികളായിരുന്നു
ആസിഫ് അൻസാരി , വി.കെ ഫൈസൽ ബാബു ,ടി.പി അഷ്റഫ് അലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളും ശ്രദ്ധേയമായ ഇടപെടലുകളും കൊണ്ട് ദേശീയ തലത്തിലും സജീവമായി യൂത്ത് ലീഗ് പ്രവർത്തിക്കുന്നു