ഈ ബ്ലോഗ് തിരയൂ

2021, നവംബർ 23, ചൊവ്വാഴ്ച

ജാർഖണ്ഡിലെ ആതിഥേയൻ

 ജാർഖണ്ഡിൽ  വെച്  

പരിചിതരായ മനസ്സിൽ ഇടം നേടിയ ചില വ്യക്തിത്വങ്ങളെ   നമ്മൾ ഓർക്കാതെ . പോവുന്നത്   വലിയ. അനീതിയായിരിക്കും     ഇവരിൽ പ്രധാനിയാണ്    നാലു ദിവസം നമ്മളിലൊരാളായി മാറിയ ഇർഫാൻ 



*മുഹമ്മദ് ഇർഫാൻ അൻസാരി*


മുഹമ്മദ് ഇർഫാൻ അൻസാരി      ഇദ്ദേഹമാണ്  നാഷണൽ പൊളിറ്റിക്സ് ഓൺ ലൈൻ  കൂട്ടായ്മക്ക് 

ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഇട്ക്കി  ഗ്രാമത്തിൽ ഖായിദെ മില്ലത്ത് സെന്റർ ഫോർ എജുക്കേഷണൽ എംപവർമെന്റ്  ആന്റ്  സേവിംഗ് സർവ്വീസ്  (cess) എന്ന വിദ്യാഭ്യാസ സമുച്ചയത്തിന്  സ്ഥലം സൗജന്യമായി നൽകി   സഹായിച്ചിട്ടുള്ളത്


സ്ഥലം വിട്ടു നൽകുക എന്ന  ഔദാര്യം മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളത്  എന്നിടത്താണ്  ഇർഫാൻ അൻസാരി വ്യതിരിക്തനാവുന്നത്             സ്ഥാപനം യാഥാർത്ഥ്യമാക്കാനുള്ള     പരിശ്രമങ്ങളിൽ   ആത്മാർത്ഥമായി   മുന്നിട്ടിറങ്ങുകയായിരുന്നു  അദ്ദേഹം.


ആ വലിയ ദൗത്യം പൂർത്തീകരിച്ച്  വിദ്യാലയം നാടിന് സമർപ്പിക്കുമ്പോൾ  ആ . ചടങ്ങ്  വലിയ ഉത്സവമാക്കി മാറ്റാനും   മന്ത്രിമാർ . അടക്കമുള്ള ഉന്നതരെ  പങ്കെടുപ്പിക്കുവാനും 

എല്ലാത്തിലുമുപരി    കേരളത്തിൽ നിന്നുമെത്തിയ   നാഷണൽ പൊളിറ്റിക്സ് അംഗങ്ങളെ  ( 2021 നവം 12, 13 14 15  തിയ്യതികളിലായി ) സ്വീകരിക്കാനും  അവിടെ തങ്ങിയ ദിവസങ്ങളിൽ ഒരു കുറവും വരാതെ നോക്കുകയും    മടക്ക യാത്ര ദിവസം എല്ലാവരേയും വീട്ടിൽ . ക്ഷണിച്ച് സൽക്കരിക്കുകയും

യാത്രാ സംഘത്തിൽ  ഒരാളായി ബസ്സിൽ വരുകയും  ട്രെയിൻ  യാത്ര വരെ  അനുഗമിക്കുകയും ചെയ്ത്  യാത്രയാക്കിയ   എല്ലാവരോടും ദുആ കൊണ്ട് വസിയത്ത് ചെയ്ത  ആതിഥേയത്വത്തിന്റെ     വലിയ മാതൃക തീർത്ത  അദ്ദേഹത്തോടുള്ള നന്ദി  കേവലം വാക്കുകളിലൊതുക്കാനാവില്ല  എന്നത് വെറും വാക്കല്ല    


 നിങ്ങൾ എന്റെ കുടുംബാംഗങ്ങളെ പോലെയാണ്  എന്ന് പറയുക മാത്രമല്ല   ആ രൂപത്തിൽ തന്നെ പെരുമാറുകയും ചെയ്തു എന്നത്  ഒരിക്കലും വിസ്മരിക്കാനാവില്ല


ജന്മനാ ഒരു കാലിന് സ്വാധീന . കുറവുള്ള വ്യക്തി കൂടിയായ ഇർഫാൻ അതെല്ലാം അവഗണിച്ച് കൊണ്ടാണ്   നമ്മെ പരിചരിക്കുകയും സ്വീകരിക്കയും ചെയ്തത് എന്ന വസ്തുത  പ്രത്യകം . അടിവരയിടേണ്ടതുണ്ട്    


വളരെ  ശാന്തമായ കുടുംബാന്തരീക്ഷമാണ്  അവിടെ കണ്ടത്  സ്വദഖ അൻജും എന്ന  അദ്ദേഹത്തിന്റെ ഭാര്യയുടെ നിഴലാട്ടം പോലും നമ്മളാരും കണ്ടില്ല     തീർത്തും ഇസ്ലാമികമായ അച്ചടക്കം   അവിടെ ദൃശ്യമായിരുന്നു    അഞ്ച് പെൺമക്കളാണ്  അദേഹത്തിന് അർ ഫ , മറിയ . ആഫിയ , സുഫിയ എല്ലാവരുടേയും പേരിനൊപ്പം. പർവ്വീൻ ചേർത്തിട്ടുണ്ട്  ഇളയവൾ   ഉസ്മ അൻജും


ഇദ്ദേഹത്തിന്റെ പിതാവും ഭാര്യ പിതാവും മറ്റ് കുടുംബാംഗങ്ങളും

എല്ലാം . വളരെ സന്താഷത്തോടെയാണ്     ഞങ്ങളെ (നമ്മെ ) എതിരേറ്റത്


 വിദ്യാഭ്യാസ കാര്യത്തിൽ തത്പരനായ പിതാവിനെ പോലെ തന്നെ  ഇദ്ദേഹവും  നല്ല അദ്ധ്യാപകനാണ്   1999 ൽ മെട്രിക് ഗവ: സ്ക്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദഹം റാഞ്ചി മർവാനി കോളേജിൽ ഇന്റർ മീഡിയറ്റ്  പാസ്സാവുകയും 2005 ൽ ബിരുദം നേടുകയും  2009 ൽ ബി.എഡ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് 


2011 സംസ്ഥാന സർക്കാരിന്റേയും , 2018 ൽ കേന്ദ സർക്കാരിന്റേയും 

 അദ്ധ്യാപന യോഗ്യതാ പരീക്ഷയും  പാസ്സായ ഒരു മഹൽ വ്യക്തിയാണ്   ഇർഫാൻ




അല്ലാഹു അദ്ദേഹത്തിന് ജീവിതൈശ്വര്യവും ആയുരാരോഗ്യവും

ദീർഘായുസ്സും  കർമ്മങ്ങൾക്ക് ഉന്നതമായ പ്രതിഫലവും നൽകി 

അനുഗ്രഹിക്കട്ടെ     



ആമീൻ



✍🏻 *മുസ്തഫ മച്ചിനടുക്കം*


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ