നവംബർ 15 ന് 6.25 നുള്ള ട്രൈനിൽ മടക്ക യാത്ര ആരംഭിച്ചു രാവിലെ കൽക്കരി ഖനി കാണാനും തിരിച്ചും മണിക്കൂറുകളോളം ബസ് യാത്രയിലായിരുന്നതിനാൽ ആരിലും വലിയ . ഉത്സാഹം കണ്ടില്ല പിന്നെ വരട്ടിയതും പൊരിച്ചതും എല്ലാം കാലിയാവുകയും ചെയ്തിരുന്നല്ലോ എങ്കിലും ഭക്ഷണ കമ്മിറ്റിക്കാർ തീരെ നിരാശരാക്കായില്ല എന്നു പറയാം രണ്ട് പൂരിയും ഇറച്ചിക്കറിയും കൊണ്ട് ചെറിയൊരു ഉൻമേഷം. വീണ്ടു കിട്ടിയതു പോലെ തോന്നി
പുലർച്ചയോടെ ഉറക്കച്ചടവുകൾ മാറി ബ്രഡും ഉപ്പുമാവുമൊക്കെയായിരുന്നു പ്രാതലിന് ഉച്ചയ്ക്ക് നല്ല ഹൈദരാബാദ് ബിരിയാണിയായിരുന്നു അധികമാളുകൾക്കും രാത്രി കൂടി കഴിക്കാൻ അത് മതിയായിരുന്നു . പോരാത്തവർക്ക്ചപ്പാത്തിയും കറിയുമൊക്കെ എത്തിക്കാൻ ഫത്താഹും , കല്ലോളിയുമൊക്കെനേതൃത്വം നൽകി എല്ലാരും കഴിച്ച് കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയുണ്ടായിരുന്നു
ഇതിനിടയിൽ പല കോണുകളിലായി സൗഹൃദ സംഭാഷണ ങ്ങളും പാട്ടും കളിയുമൊക്കെയായി യാത്ര സുഖകരവും രസകരവുമായി മുമ്പോട്ട് നീങ്ങി
ഇതിനിടയിൽ തോട്ടോളിക്കനുവദിക്കപ്പെട്ട സീറ്റിൽ ആന്ധ്രക്കാരി യുവതി വന്നിരുന്നത് പല ചർച്ചകൾക്കും സാക്ഷിയായി എന്ത് ചോദിച്ചാലും ഉത്തരമില്ല കണ്ണടച്ച്ധ്യാനത്തിലെന്ന വണ്ണം ഇരിക്കുകയാണ് പുള്ളിക്കാരി സ്റ്റോപ്പ് രണ്ടും മൂന്നും കഴിഞ്ഞിട്ടും മൂപ്പത്തിക്ക് യാതൊരു കൂസലുമില്ല അവസാനം ടി.ടി യെയും പോലീസിനെയൊക്കെ വിവരമറിയിച്ചു
പോലീസ് വന്ന് ചോദിച്ചപ്പോഴും ആദ്യം ഉത്തരമില്ലായിരുന്നു വീണ്ടും ഒന്നു കനത്തിൽ ചോദിച്ചപ്പോൾ ടിക്കറ്റ് ഇല്ല എന്ന് സമ്മതിക്കേണ്ടി വന്നു . അവരിറങ്ങിപ്പോയി
പിന്നെ ഷംസു സാഹിബിന്റെ രൂപസാദൃശ്യമുള്ള ഒരു പോലീസുകാരനെ കൂടെ ഇരുത്തിയുള്ള നാടൻ പാട്ടും ഒപ്പനയുമൊക്കെയായി ഗായകർ തിമിർത്താടുകയായിരുന്നു
ഇതിനിടക്ക് പതിമൂന്ന് മിനിറ്റിൽ ഖായിദെ മില്ലത്തിനെ കുറിച്ച് സംസാരിക്കാൻ പറ്റുമോ എന്ന ചോദ്യവുമായി ഷംസു . സാഹിബ് വന്നു. കിട്ടിയ അവസരം. പാഴാക്കരുതല്ലോ ആ മഹാനായ നേതാവിനെ കുറിച്ചുള്ള തന്റെ പരിമിതമായ അറിവ് പങ്ക് വെച്ചപ്പോൾ അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചിരുന്നു
ബുധനാഴ്ച രാവിലെ . കൃത്യ സമയത്ത് തന്നെ വണ്ടി പാലക്കാട്ടെത്തി വളരെ . ഊഷ്മളമായ സ്വീകരണമാണ് ഫിറോസ് സാഹിബിന്റെ നാട്ടിൽ നമ്മക്ക് ലഭിച്ചത് ടി.പി.എം ബഷീർ യാത്രയെക്കുറിച്ചും നമ്മുടെ ഗ്രൂപിനെ കുറിച്ചും ലഘു വിവരണവും നൽകി
ലീഗ് യൂത്ത് ലീഗ് , അദ്ധ്യാപക സംഘടന ജില്ലാ നേതാക്കൾ അടക്കം സ്വീകരിക്കാനെത്തിയവരിൽ ഉണ്ടായിരുന്നു
ഒലവക്കോട് . പളളിക്ക് സമീപ്പം ഹാളിൽ നല്ല പ്രാതലും. ഒരുക്കിയിരുന്നു സ്വാദിഷ്ടമായ പത്തിരിയും , നൂൽ പുട്ടും ചിക്കൻ കറിയും ചായയും എല്ലാം കൊണ്ടും വിഭവ . സമൃദ്ധമായിരുന്നു
രാവിലെ ഏഴ് അഞ്ചിനുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു കാസർക്കോട്ടേക്കുള്ള യാത്ര കണ്ണൂർ , കോഴിക്കോട് ജില്ലയിലേയും , മലപ്പുറം ജില്ലയിലെ ഏതാനു പേരും ഈ ട്രൈനിൽ ഉണ്ടായിരുന്നു . ഉച്ചയൂണിന് മുമ്പായി വീട്ടിലെത്തി എല്ലാം കൊണ്ടും സമ്പന്നമായിരുന്നു
*സഫലമീ യാത്ര*
ഛോട്ടാ നാഗ്പുർ പീഠഭൂമിയിലുൾപ്പെടുന്ന ജാർഖണ്ഡ് വനങ്ങളുടെ ഭൂമിയാണ്. ജാർഖണ്ഡിന്റെ മൂന്നിലൊരുഭാഗം ഘോരവനമാണ്. വനങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം പ്രധാന കാഴ്ചകളാണ്. ഒപ്പം ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങളുമുണ്ട്. ഇന്ത്യയിലേറ്റവുമധികം കൽക്കരിയും മൈക്കയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. പണ്ട് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജാർഖണ്ഡ് 2000 നവംബർ 15-ന് പുതിയ സംസ്ഥാനമായി മാറി. സാന്താളി, മുന്താരി, കുറുഖ്, ഖോർത്ത, നാഗ്പുരിയ, സദി, ഖാരിയ, ഹിന്ദി, ഉറുദു, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുണ്ടെങ്കിലും ഹിന്ദിയാണ് മാതൃഭാഷ. റാഞ്ചി തലസ്ഥാനവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ