ഈ ബ്ലോഗ് തിരയൂ

2021, നവംബർ 26, വെള്ളിയാഴ്‌ച

അലി ഹസ്സൻ ' അൻസാരി



*ഹാജി അലി ഹസ്സൻ അൻസാരി സാഹിബ്*



നേരത്തേ   ഇർഫാൻ  അലി അൻസാരിയെ  പരിചയപ്പെടുത്തിയിരുന്നു


ഇന്ന്    പറയാനുള്ളത്  അദ്ദേഹത്തിൻ്റെ പിതാവ്  ഹാജി അലി ഹസ്സൻ അൻസാരിയെ  കുറിച്ചാണ്          നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് ഗ്രൂപ്പിൻ്റെ    ഖായിദെ  മില്ലത്ത് സ്മാരക വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ   ഉത്ഘാടനത്തിനായി
ജാർഖണ്ഡിൽ   എത്തിയുടനെ    പരിചയപ്പെട്ട. ഒരാളാണ്       അലി ഹസ്സൻ അൻസാരി സാഹിബ്      

നല്ലൊരു സംസാര പ്രിയനാണ്   അദ്ദേഹം   എന്നു മനസ്സിലായി         1954 ജനുവരി 27 ന്   
റംസാൻ അലി അൻസാരിയുടെ മകനായി   ജനിച്ച അദ്ദേഹം   ഒരു റിട്ടയേർഡ്‌  അദ്ധ്യാപകനാണ്   

2021 നവം' 13 ന്   മഗ്രിബിന്    ശേഷം   തദ്ദേശിയരുമായി നടന്ന   അഭിമുഖ   പരിപാടിയിൽ  അദ്ദേഹത്തിൻ്റെ   ജീവിതാനുഭവങ്ങൾ. അയവിറക്കിക്കൊണ്ട്    സംസാരിക്കവേ     എൻ്റെ   ജിവിതം വിദ്യാഭ്യാസത്തിന് വേണ്ടി സമർപ്പിക്കുന്നു  എന്ന്  പ്രഖ്യാപിക്കുകയുണ്ടായി       1971 ൽ സർവോദയ മൾട്ടിപർപ്പസ് ഹൈസ്കൂളിൽ നിന്നും     മെട്രിക്കുലേഷൻ പാസ്സായ. അദ്ദേഹം 1973 റാഞ്ചി കോളേജിൽ നിന്നും ഇൻ്റർ മീഡിയറ്റ് പൂർത്തിയാക്കുകയും   1976-ൽ. ബാച്ചിലർ ബിരുദ്ദം  കരസ്ഥമാക്കുകയുമുണ്ടായി      
 1977 ൽ വിവാഹിതനായ അദ്ദേഹത്തിൻ്റെ ഭാര്യയുടെ  പേര് സൈറ ഖാത്തൂൻ എന്നാണ്    

1978 ൽ    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സർവീസ്
എന്ന സ്വകാര്യ സ്ഥാപനത്തിൽ   ഉദ്യോഗസ്ഥനായ അദ്ദേഹം     1987 മുതൽ 2014 വരെ   പതിനേഴ് വർഷത്തോളം    സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപനം  നടത്തിയ. അദ്ദേഹം അറുപത്തെട്ടാം വയസ്സിലും വിശ്രമ ജീവിതം നയിക്കാതെ     വിദ്യാഭ്യാസ. പ്രവർത്തനങ്ങളുമായി  മുമ്പോട്ട്  പോവുകയാണ്   

പഠനം   നിർത്താൻ പാടിലെന്നും  തുടർന്നു കൊണ്ടേയിരിക്കണമെന്നും    ഉപദേശിച്ച പിതാവായിരുന്നു   എനിക്ക് പ്രചോദനം ആയതെന്ന്    അദ്ദേഹം   പറഞ്ഞപ്പോൾ    കേരളക്കരയിൽ  എം.എസ് എഫുകാരോട്   പഠിക്കുക ,പഠിക്കുക. വീണ്ടും പഠിക്കുക എന്ന ആഹ്വാനം നൽകിയ  മർഹും സി.എച്ച്   മുഹമ്മദ് കോയാ സാഹിബിൻ്റെ ചരിത്രമാണ്   ഓർമ്മ വന്നത്

ഇർഫാനെ  പോലെ തന്നെ  പിതാവും സദാ സമയവും   ഞങ്ങളോടൊപ്പം    തന്നെയായിരുന്നു

കടുത്ത പനിയെ പോലും വക വെക്കാതെ  പാതിരാത്രിയോളം
പരിപാടി ഭംഗിയാക്കാനുള്ള പരിശ്രമത്തിൽ. പങ്കാളിയാവുകയായിരുന്നു   അദ്ദേഹവും    എജു കോൺഫറൻസിൽ
നന്ദി പറഞ്ഞ അദ്ദേഹം   നാഷണൽ പൊളിറ്റിക്സ്   സംരംഭത്തെ  പ്രകീർത്തിച്ച്  കൊണ്ട് പറഞ്ഞ ഉദാഹരണം  ഏറെ പ്രസക്തമായി തോന്നുന്നു

വളരെ ചെറിയഒരു വിത്ത്    നമുക്ക് നിസാരമായി തോന്നാം  പക്ഷേ   അത് വളർന്ന്   പൂവും കായും ആയി
പന്തലിക്കുമ്പോഴാണ് അതിൻ്റെ മഹത്വം മനസ്സിലാവുക

അത് പോലൊരു വിത്താണ്   നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ പാകിയത് എന്ന് 
പറയുമ്പോൾ   ഉണ്ടായ നമ്മുടെ 'അഭിമാനം  എഴുതി
ഫലിപ്പിക്കാനാവില്ല

വല്ലാത്തൊരു  വികാര വായ്പ്പോടെയാണ്
അലി ഹസ്സൻ അൻസാരി സാഹിബ്    നാഷണൽ പൊളിറ്റിക്സ് ആവുന്ന സാർത്ഥ വാഹക സംഘത്തെ
സ്വീകരിച്ചതും യാത്രയാക്കിയതും

✍🏻   *മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ