*ജാർഖണ്ഡിലെ ആദ്യ രാത്രി*
ഇവിടെയെത്തിയ ദിവസം ഇനി വേറെ പണിയില്ല വിശ്രമമായിരിക്കും എന്നാണ് ഷംസു സാഹിബ് അറിയിച്ചിരുന്നത്
നമസ്കാരത്തിനും താമസത്തിനും നല്ല സൗകര്യമാണ് മൻസൂർ. ഹുദവിയുടെയും , മറ്റും നേതൃത്വത്തിൽ ഒരുക്കപ്പെട്ടത് ഒപ്പം നല്ല ഭക്ഷണവും എല്ലാം കഴിഞ്ഞ് തിരികെ . റൂമിലെത്താനിരിക്കെയാണ് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പം ഒരു പറ്റം ആളുകൾ അവിടെയെത്തുന്നത് കൂട്ടത്തിൽ
നേരത്തെ എഫ് ബി. യിലൂടെയും വാട്ട്സപ്പിലൂടെയും പരിചയപ്പെട്ടിരുന്ന ജാർഖണ്ഡ് എം.എസ് എഫ് സംസ്ഥാന MSF പ്രസിഡന്റ് ഷഹബാസ് ഹുസൈനെ തനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു കൂട്ടത്തിൽ വന്നവരെ അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു
നമ്മുടെ ചീഫ് അഡ്മിൻ അടക്കമുള്ള എല്ലാവരും ലുങ്കിയിലും ബനിയനിലും ഒക്കെയായിരുന്നു
എങ്കിലും എല്ലാവരും കൂടി നമ്മുടെ പ്രിയങ്കരരായ അലി ഹസ്സൻ കണ്ണമംഗലത്തിന്റേയും ഖദീം പന്തീർ പാടത്തിന്റേ നാമദ്ധേയം നൽകപ്പെട ഹാളിൽ ഒന്നിരിക്കാമെന്ന് പറഞ്ഞു ആ ഇരുത്തം വലിയൊരു സമ്മേളനമായി മാറുകയായിരുന്നു
ഷംസു സാഹിബ് തന്റെ സ്വത സിദ്ധ ശൈലിയിൽ പച്ച മലയാളത്തിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആ മുഖമായി പറഞ്ഞു കൊണ്ട് ജാർഖണ്ഡ് നേതാക്കളെ സ്വാഗതം ചെയ്തു സംസാരിച്ചു
പിന്നീട് മൻസൂർ ഹുദവി അത് ഭാഷാന്തരം ചെയ്തു
ചീഫിന്റെ സംസാരത്തിൽ നാൽപത് മണിക്കൂർ നീണ്ട യാത്രക്കിടയിൽ 85 കിലോ ബീഫും മറ്റ് ഭക്ഷണ സാധനങളും അറുപതോളം ആളുകൾ അകത്താക്കിയ കാര്യം അടക്കം പറയുകയുണ്ടായി
അഹമ്മദ് സാജു സാഹിബ് അവിടുത്തെ നേതാക്കളെ പരിചയപ്പെടുത്തുക കം കൂട്ടത്തിൽ ദേശീയ തലത്തിൽ
MSF നടത്തുന്ന പ്രവർത്തനങ്ങളും 13 സംസ്ഥാനങ്ങളിൽ
ഊർജ്ജ സ്വലമായി നടക്കുന്ന കമ്മിറ്റികളെ കുറിച്ചും തദ്ദേശീയരായ വളർന്നു വരുന്ന നേതാക്കളിലുള്ള പ്രതീക്ഷയും പങ്കു വെക്കുകയുണ്ടായി
നേതാക്കളെ
: തുടർന്ന് . ജാർക്കണ്ഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ ഖാൻ സംസാരിച്ചു നമ്മുടെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മുഖത്തോട് സാമ്യമുള്ളത് പോലെ തോന്നി
നമ്മുടെ യാത്ര സംഘത്തെ കുറിച്ച്
വലിയ ധാരണയില്ലാത്തതിനാലും റയിൽവേ സ്റ്റേഷനിൽ വന്ന് സ്വീകരിക്കാൻ പറ്റാത്തതിലുമുള്ള സങ്കടവും പരിഭവവും പങ്കു വെക്കുകയുണ്ടായി
ഒരു വാട്സപ് കൂട്ടായ്മക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നതിന്റെ വലിയ ഉദാഹരണമാണ്
നമ്മുടെ ഗ്രൂപ്പ് എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും
നമ്മുടെ സ്ഥാപനം ഭാവിയിൽ രീതിയിൽ വികസിക്കുന്ന നല്ല കാലത്തെ കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ മനസ്സിലുണ്ടായ സന്തോഷം എഴുതി ഫലിപ്പിക്കാനാവില്ല
തുടർന്ന് അടുത്തിടെ ഇതര പാർട്ടിയിൽ നിന്നും രാജി വെച്ച് മുസ്ലിം ലീഗിലെത്തുകയും
റാഞ്ചി ജില്ലാ ലീഗ് പ്രസിഡന്റാവുകയും ചെയ്ത സാജിദ് അൻസാരിയുടെ ഊഴമായിരുന്നു
വളരെ ആവേശം ജനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും വരും നാളുകളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേരള മോഡലിൽ മുസ്ലിംലീഗ് വളരുമെന്നും വീടു വീടാന്തരം കയറിയിറങ്ങി പ്രവർത്തിക്കുമെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിനിധികളെ ഉണ്ടാക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മുസ്ലീം ലീഗ് നല്ല മത്സരം കാഴ്ച്ച വെക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു
പിന്നീട് സംസാരിച്ച സഹബാസ് ഹുസൈൻ സദസ്സിനെ കയ്യിലെടുക്കുകയായിരുന്നു
നിങ്ങളുടെ. എന്ത് കാര്യത്തിനും ഞങ്ങൾ കൂടെയുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു
ഏത് സമയത്തും ഏതാവശ്യത്തിനും ഞങ്ങളുണ്ടാവും കാരണം ഞങ്ങൾ ലീഗുകാരാണ്
മർഹും സി.എച്ചിന്റെ വാക്കുകൾ അനുസ്മരിച്ച് കൊണ്ട് നേതാക്കൾ വരുകയും പോവുകയും ചെയ്തേക്കാം പക്ഷേ ഹൃദയത്തിലാണ് ഞങ്ങൾ ലീഗിനെ പ്രതിഷ്ഠിചിരിക്കുന്നതെന്നും പ്രഖ്യാപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം ഹർഷാരവം കൊള്ളുകയും ചെയ്യുകയായിരുന്നു
മദ്രസാ വിദ്യാർത്ഥി പ്രസ്ഥാനമെന്ന് . ആക്ഷേപിക്കപ്പെട്ടിരുന്ന MSF ന് ജാർഖണ്ഡിന്റെ മണ്ണിൽ നിന്നും ധീരനായ നായകൻ
ഉണ്ടാവുന്നു എന്നത്
ഓരോ ലീഗുകാരന്റെയും അഭിമാനമായി മാറുകയാണ്
ഈ സ്ഥാപനം ജാർഖണ്ഡിന്റെ മുഴുവൻ വിദ്യാഭ്യാസ പുരോഗതിയുടേയും
മുസ്ലിംലീഗ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രത്തിലെ നാഴികകല്ലാവുമെന്നു കൂടി പറഞ്ഞു വെച്ചപ്പോൾ ഓരോ ലീഗുകാരന്റെയും രോമകൂപങ്ങൾ എഴുന്നു നിൽക്കുന്ന
വാക്കായത് മാറുകയായിരുന്നു
പിന്നീട് സംസാരിച്ചത് നമുടെ സ്ഥാപനത്തിന് സ്ഥലം നൽകിയ ഇർഫാൻ അൻസാരിയുടെ പിതാവും റിട്ടയേഡ് അദ്ധ്യാപകനുമായ സാജിദ് ഹുസൈൻ അൻസാരിയായിരുന്നു വളരെ അർത്ഥവത്തായ വാക്കുകളായിരുന്നു
അദ്ദേഹത്തിന്റേതും
ഒരു വിത്ത് നിങ്ങൾക്ക് നിസാരമായി തോന്നാം എന്നാൽ
അത് വളർന്ന് കായും പൂവുമായി ഫലം നല്കുന്ന വൃക്ഷമായി മാറുമെന്നും
അതു പോലെ നമ്മുടെ സ്ഥാപനവും വളർന്ന് പന്തലിക്കുമെന്നും
അദേഹം സോദാഹരണം വ്യക്തമാക്കുകയായിരുന്നു
ടി.പി. എം ബഷീർ സാഹിബ് , എപി ഉണ്ണികൃഷ്ണൻ ജാർഖണ്ഡ് എം.എസ് എഫ് ഭാരവാഹികൾ അടക്കം സംബന്ധിച്ച യോഗത്തിൽ
സഹിൻ ഷാ ഹുദവി
നന്ദി പ്രഭാഷണത്തോടെ ഉപസംഹരിച്ചു
✍🏻 *മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ