ഈ ബ്ലോഗ് തിരയൂ

2021, നവംബർ 26, വെള്ളിയാഴ്‌ച

പാലക്കാട് ടു ഹാതിയ

 *പാലക്കാട്   ടു ഹാത്തിയ*




 പാലക്കാട്  മുതൽ ഹാത്തിയ   വരെയുള്ള 36 മണിക്കൂറിലധികം നീണ്ട ട്രൈൻ യാത്ര

ഒരു പാട്    അനുഭവങ്ങൾ പകർന്നു നൽകിയ സവിശേഷതകൾ  നിറഞ്ഞൊരു യാത്രയായിരുന്നു


സാധാരണ  പുറം കാഴ്ച്ചകളാണ്    നമ്മെ വിസ്മയിപ്പിക്കുകയെങ്കിൽ      ഈ യാത്ര ഏറിയ സമയവും   പുറം കാഴ്ച ശ്രദ്ധിക്കാൻ വയ്യാത്ത . വിധം രസകരമായിരുന്നു   


അർദ്ധരാത്രിയായിരുന്നു    യാത്ര തുടങ്ങിയെന്നതിനാൽ    പുലർച്ചയോടെയാണ്   നമ്മുടെ   ബോഗി  സജീവമായത്      ഒരു പാട്   സുഹൃത്തക്കളെ  നേരിൽ കാണാനും 

നേരത്തേയുള്ള  സൗഹൃദം  പുതുക്കാനും അവസരം  ലഭിച്ചു 


ഷംസു സാഹിബിന്റെ ഭാഷയിൽ  82 കിലോ ബീഫും  ചപ്പാത്തിയും പത്തിരിയുമൊക്കെ

അറുപതോളം ആളുകൾ ചേർന്ന് ദഹിപ്പിച്ച   ഒരു യാത്രയെന്ന പ്രത്യകത മാത്രമല്ല


പലരുടേയും സർഗ്ഗ ബോധം തിരിച്ചറിഞ്ഞ മണിക്കൂറുകളുമായിരുന്നു    മുഹമ്മദ് വിളക്കോടും , ആറളം മുഹമ്മദും, സമദും ഷംസുവും   ഹബീബ് മാഷും , എം എ റഹൂഫും , ഫൈസൽ CP യും , ഫൈസൽ കുന്നും പുറവും , മുസ്തഫ ക്ലാരിയും , ഷരീഫ് കളന്താടും  തുടങ്ങി പാട്ടു , ജസീമും സമദും , തുടങ്ങി പാടാത്തവർ ആരെന്ന്  അന്വേഷിക്കലായിരിക്കും എളുപ്പം കുറവായിരുന്നു   കൂട്ടത്തിൽ   ഇടക്കെവിടെയോ ആവേശത്താൽ  ഒരു ഒറീസക്കാരനും

വന്ന്  മലയാളത്തിൽ പാടി   പിന്നെ   ഹിന്ദിയിലും


ആവയിൽ സുലൈമാൻ സാഹിബ് , മൊയ്തീൻ കുട്ടി കെ കെ  എന്നിവരുടെ ഗാനങ്ങൾ ഇത്ര മധുരതരമായിരിക്കുമെന്ന്    തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു


രണ്ട് രാവും ഒരു പകലും   പുട്ടിന് തേങ്ങയെന്ന പോലെ പാട്ടിന്റെ ആരവമുയർന്നു കേട്ടു   നാസർ മേപ്പാടിയും , ഹഖീം തുപ്പിലിക്കാട് സാഹിബും   , മൂസക്കുട്ടി തോട്ടോളിയും   കളം നിറഞ്ഞാടുകയായിരുന്നു        യാസീൻ വേങ്ങര    പരിപാടിയുടെ  പ്രചാരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു       


ഹംസ മാസ്റ്റർ   എല്ലായ്പ്പോഴും  ഡയറിയിലും പുറം കാഴ്ച്ചകളിലുമായിരുന്നു    ഗ്രൂപ്പിലെ കാരണവർ  ബീരാൻ ഹാജിയും , സജീവമായിരുന്നു

 വെറും  കളിതമാശകൾ മാത്രമല്ല     ഗൗരവം നിറഞ്ഞ ചർച്ചകളും 

വ്യത്യസ്ഥ പരിപാടിക്കും  യാത്രക്ക്  മിഴി വേകുന്നതായിരുന്നു



ട്രൈനിൽ   കാട്ട് പാടി   സ്റ്റേഷനിൽ വെച്ച്  സി.കെ സുബൈർ സാഹിബ് കൂടി ഒപ്പം കൂടിയതോടെ  ചർച്ചകൾക്ക്  തുടക്കമാവുകയായിരുന്നു          അതിനു മുമ്പേ  യാസീൻ വേങ്ങര    ഒരുക്കിയ ലൈവ് പോഗ്രാമിലൂടെ  നമ്മുടെ പദ്ധതിയെ കുറിച്ച്    സന്ദേശം നൽകി ഈ വിനീതനും  അതിൽ പങ്കാളിയായി     


മുസ്ലിം ലീഗിന്റെ ഉത്തരേന്ത്യൻ സാദ്ധ്യതകളും   അതിന്  നമുക്കെന്ത് ചെയ്യാം    എന്നതും ചർച്ചയിൽ വരുകയും  . ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങൾ ദേശീയ നേതാക്കൾക്ക്  സമർപിക്കണമെന്നുമൊക്കെ   അഭിപ്രായങ്ങൾ  ഉണ്ടായി         


പതിനൊന്ന്  വ്യാഴാഴ്ച വൈകിട്ട്  ഔപചാരിക ചർച്ച തന്നെ  ടി.പി.എം ബഷീർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ട്രൈനിൽ  നടന്നു   ഷംസു സാഹിബ് സ്വാഗതം പറഞ്ഞ ചടങ്   സി.കെ സുബൈർ സാഹിബ് ഉത്ഘാടനം ചെയ്തു  


എ.പി ഉണ്ണികൃഷ്ണൻ മുഹമ്മദ് വിളക്കോട് 

അൻവർ റഷീദ് ബാഖവി  , പിന്നെ ഞാനും  സംസാരിച്ചു 



വെള്ളിയാഴ്ച രാവിലെ  അൻവർ റഷീദ് ബാഖവിയുടെ 

ഏറെ ചിന്തോദീപകമായ പ്രഭാത ഭാഷണം പുത്തനറിവുകൾ നൽകുന്നതായിരുന്നു     ദിക്റും ഫിഖ് റും     യാത്രയിൽ പ്രധാനമാണെന്ന് അദ്ദേഹം ഉണർത്തി


ചർച്ചയിൽ നമ്മുടെ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ   അസ്തഹ്ഫിറുല്ലും

തിരസ്ക്കരിക്കപ്പെടുമ്പോൾ അല്ലാഹുവിനെ  സ്തുതിക്കുകയും ചെയ്യണമെന്നത് പുതിയ അറിവായിരുന്നു


തുടർന്ന്   നമ്മുടെ  പ്രാജക്റ്റിനെ  കുറിച്ച്  ചീഫ്  അഡ്മിൻ   സമ്പൂർണ്ണ വിശദീകരണം  നൽകി     



അതു കഴിഞ്ഞ്  അലി ഹസ്സൻ കണ്ണമംഗലത്തേയും പന്തീർപാടം ഖദീമിനെയും സ്മരിക്കുന്ന  ചടങ്ങായിരുന്നു   ആവയിൽ  സുലൈമാൻ സാഹിബ്  , ഷംസു സാഹിബ്  തുടങ്ങിയവർക്ക് ശേഷം     സംസാരിച്ച ഹബീബ് മാസ്റ്റർ    സംസാരം മുഴുമിപിക്കാനാവാതെ   വിതുമ്പി കരയുകയായിരുന്നു



കെ.ടി. അമാനുള്ള യുടെ     ഇൻസ്പിരേഷൻ   ക്ലാസ്സും    അതിന് ശേഷം നടന്നു



തലേദിവസം  നടത്താൻ നിശ്ചയിച്ചിരുന്ന    ക്വിസ് മത്സരം   വൈകിട്ടോടു കൂടി നടന്നു


അൻവർ റഷീദ് ബാഖവി , മുഹമ്മദ് വിളക്കോട്     , സഹീർ കീഴ്പള്ളി മുസ്തഫ മച്ചിനടുക്കം   എന്നിവർ ചേർന്ന് തയ്യാറാക്കിയ 20 ചോദ്യങ്ങൾ   ചേർത്ത്   നടത്തിയ മത്സരത്തിൽ കിസ്റ്റ് മാസ്റ്റർ  വിളക്കോട് ആയിരുന്നു     വാശിയേറിയ മത്സരത്തിൽ   ജബ്ബാർ കളന്തോടിനായിരുന്നു   വിജയം   


പിന്നെ   മാലയും മൗലിദും  മുതൽ നാടൻ പാട്ടു വരെ സംഭവ. ബഹുലമായിരുന്നു 


പിന്നെ  ഷംസു സാഹിബും , വി എസ്സും , ഫത്താഹും 

കൂടുന്നിടത്തൊക്കെ തീപ്പെട്ടിയും  കൊള്ളിയും  പോലെ   ഉരശലുണ്ടായി    വലിയ  തീയും  പുകയുമൊക്കെ ഉണ്ടാവുമെങ്കിലും  ഹഖീമാക്കയും, ഹുസൈൻ ഊരകവും  മറ്റുള്ളവരും ഇടപെടുന്നതോടെ അവസാനം  വെളുത്ത പുകയുയരും 





.  ❤️ കുറിപ്പുകളിൽ പോരായ്മയും വിട്ട് പോയ പേരുകളും   ഉണ്ടെന്നറിയാം      ചൂണ്ടിക്കാട്ടിയാൽ  


അവസാന  എഡിറ്റിങ്ങിൽ   ക്ലിയർ  ചെയ്യാം 




ഇൻ ശാ  അല്ലാഹ് 



*✍🏻മുസ്തഫ  മച്ചിനടുക്കം*


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ