ഈ ബ്ലോഗ് തിരയൂ

2016, മാർച്ച് 8, ചൊവ്വാഴ്ച

അഭിമാന പുരസ്സരം അറുപത്തെട്ടു വര്ഷം മുസ്ലിം ലീഗ്


മുസ്ലിം ലീഗ്

അഭിമാന പുരസ്സരം അറുപത്തി
എട്ടു വര്ഷം

(മാർച്ച്‌ 10 1948) മുസ്ലിം ലീഗ് സ്ഥാപക ദിനം ഒരിക്കലൂടെ നമ്മെ തേടി വരുമ്പോൾ പിന്നിട്ട അറുപത്തിയെട്ടു വർഷങ്ങൾ സ്മരണയിൽ തെളിയുന്നു

ഈ പ്രസ്ഥാനത്തിന്റെ വളര്ച്ചക്കും നില നില്പ്പിനും വേണ്ടി ജീവിതം സമര്പ്പിച്ച മഹാരഥന്മാർ ചരിത്ര മുഹൂർത്തങ്ങൾ എല്ലാം വിസ്മരിക്കാനാവാത്ത അദ്ധ്യായാങ്ങളാവുന്നു

വിഭജനാനന്തര ഭാരതത്തിൽ ഇനിയൊരു മുസ്ലിം ലീഗ് വേണ്ടാന്നു തീരുമാനിക്കാൻ കൽകത്തയിൽ എസ് എച് സുഹ്രവർദി വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ചാണ് മുസ്ലിം ലീഗ് കൌൺസിൽ വിളിക്കാൻ തീരുമാനമാകുന്നത് ഖായിദ് എ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബും കെ എം സീതി സാഹിബും നിരത്തി വെച്ച വാദമുഖങ്ങൾക്ക്‌ മുന്നില് പിടിച്ചു നില്ക്കാൻ സുഹ്രവർദിക്കും കൂട്ടര്ക്കും ആയില്ല എന്നുള്ളതാണ് സത്യം തെക്ക് നിന്നും
വന്ന രണ്ടു ദ്രാവിഡർ എല്ലാം
പൊളിച്ചു എന്നാണ് സുഹ്രവർദി പത്രക്കാരോട്
വിലപിച്ചത്

പിന്നീട് കറാച്ചിയിൽ ചേര്ന്ന സർവെന്ത്യ മുസ്ലിം ലീഗ് ന്റെ അവസാന കൌൺസിൽ യോഗത്തിൽ വെച്ചാണ്‌ ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപീകരണത്തിനു ഖായിദ് എ മില്ലത്തിനെ ചുമതലപ്പെടുത്തുന്നത്  

അന്ന് സർവെന്ത്യ മുസ്ലിം ലീഗിന്റെ ഫണ്ട്‌ വിഭജിച്ചു കൊണ്ട് പതിനേഴു ലക്ഷം രൂപയുടെ ഹബീബ് ബാങ്കിന്റെ ചെക്ക്‌ കൂടി ഇസ്മായിൽ സാഹിബിനു നല്കപ്പെട്ടു പക്ഷെ ആ പണം തിരസ്കരിച്ചു കൊണ്ട് അദ്ദേഹം ലിയാഖത്ത് അലി ഖാൻ അടക്കമുള്ള പാക്ക് നേതാക്കളോട്‌ പറഞ്ഞു


'' ഇന്നലെ വരെ നമ്മൾ ഒരേ പാർട്ടിക്കാരും രാജ്യക്കാരും ആയിരുന്നു ഇന്ന് പക്ഷെ നമ്മൾ രണ്ടു രാജ്യക്കാരാണ് അത് കൊണ്ട് തന്നെ ഈ പണം ഇന്ത്യൻ മുസ്ലിങ്ങൾക്ക്‌ ആവശ്യമില്ല നിങ്ങളുടെ രാജ്യത്തെ അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി വിനിയോഗിച്ചു കൊള്ളുക

രാജ്യസ്നേഹം എങ്ങിനെ ആയിരിക്കണം എന്ന് അന്നേ ഇസ്മയിൽ സാഹിബു
പഠിപ്പിച്ചു

മദിരാശിയിലെ രാജാജി
ഹാള്ളിൽ ഖായിദ് എ
മില്ലത്ത് വിളിച്ച യോഗത്തിൽ
വെച്ചാണ് നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്‌


അന്ന് പാർട്ടി രൂപീകരണ പ്രമേയം അവതരിപിച്ച പി കെ മൊയിദീൻ കുട്ടി പിന്നീട് കോൺഗ്രസിൽ ചേക്കേറി    


ഒരു പഞ്ചായത്ത്‌ മെമ്പർ സ്ഥാനം പോലും നേടാൻ
ലീഗിലൂടെ സാദ്ധ്യമല്ലെന്നും
അത് വെറും കൈവണ്ടി ലീഗ് ആണെന്നും പലരും പരിഹസിച്ചു

പ്രമാണിമാർ കയ്യോഴിഞ്ഞത് കൊണ്ടാണ് കേവലം കൈവണ്ടി വലിക്കുന്ന വരുടെ പാർട്ടി എന്നർത്ഥത്തിൽ കൈവണ്ടി ലീഗ് എന്ന് പരിഹസിക്കപെട്ടത്‌


ലീഗിനെ നശിപ്പിക്കാൻ സർവശക്തിയും ഉപയോഗിക്കുമെന്ന് പറഞ്ഞ മദിരാശി അഭ്യന്തര മന്ത്രി സുബ്ബരായര്ക്ക് ഞാനെന്റെ സിരകളിൽ രക്തമോടുന്ന കാലം വരെ മുസ്ലിം ലീഗിനെ നില നിർത്താൻ പോരാടുമെന്നു കെ എം സീതി സാഹിബ്‌ വായടപ്പൻ മറുപടി നല്കി

മുസ്ലിം ലീഗ് പിരിച്ചു വിട്ടാൽ നിങ്ങൾ പറയുന്ന ആവശ്യങ്ങൾ അങ്ങീകരിക്കമെന്നും നിർദേശി ക്കുന്ന ആളുകക്ക് കാബിനറ്റ്‌ മന്ത്രി സ്ഥാനം നല്കാമെന്നും ഉള്ള നെഹ്രുവിന്റെ ഓഫർ ഖായിദെ മില്ലത്ത് പുച്ചിച്ചു തള്ളി      

താങ്കള്ക്ക് ശേഷം വരുന്ന
ഭരണാധികാരികൾ എന്റെയോ നിങ്ങളുടെയോ
കാലശേഷം നിങ്ങൾ നല്കുന്ന ഉറപ്പു പാലിക്കപെടുമെന്നു കരുതുന്നുണ്ടോ എന്ന ഇസ്മയിൽ സാഹിബിന്റെ ചോദ്യത്തിൽ നെഹ്റു ഉത്തരം മുട്ടി

 ചത്ത കുതിരയാണ് ലീഗ് എന്ന നെഹ്രുവിന്റെ പ്രസ്താവനക്ക് അല്ല പണ്ടിറ്റ്‌ ജീ ഇത് ഉറങ്ങി കിടക്കുന്ന സിംഹമാണ് എന്ന് മറുപടി പറഞ്ഞ സി എച്ചിന്റെ പ്രസ്ഥാവന ഇന്നും ആവേശത്തോടെയാണ് ഒര്ക്കപെടുന്നത്


സർവ്വരാലും അവഹേളിക്കപെട്ട മുസ്ലിം ലീഗ് ഏവരാലും വാഴ്ത്തപെടുന്ന വിധാനത്തിലെയ്കു ഉയര്ത്തപെട്ടു പാർട്ടിയുടെ പക്വമായ നേതൃത്വവും നിലപാടുകളും സമൂഹത്തിൽ ചെലുത്തിയ സ്വാധീനം അതിനു കാരണമായി

സി എച് മുഹമ്മദ്‌ കോയ സഹിബിലൂടെ കേരള മുഖ്യമന്ത്രി പദവും ,ഇ അഹമ്മദ് സാഹിബിലൂടെ കേന്ദ്ര മന്ത്രിപദവും മുസ്ലിം ലീഗിന് കരഗതമായി

കേരളത്തിൽ ഐക്യ മുന്നണി
രൂപ വല്ക്കരണത്തിലും വികസന പ്രവര്തനങ്ങളിലും നേതൃ പരമായ പങ്കു വഹിച്ച മുസ്ലിം ലീഗ് സമുദായത്തിന്റെ അന്തസ്സും മതേതര ഔന്നത്യവും ഉയര്തിപിടിച്ചു

ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശോച്യാവസ്ഥ പഠിക്കാനും
പരിഹാരം കാണാനും നിയോഗിക്കപെട്ട രജീന്ദർ
സച്ചാര് കമ്മിറ്റി റിപ്പോർട്ടിൽ പരാമർശി ക്കപെട്ട ഏക രാഷ്ട്രീയ നേതാവ് മുഹമ്മദ്‌ ഇസ്മിൽ
സഹിബിന്റെതാകുന്നു
രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ കേരളീയ മുസ്ലിം സമൂഹം നേടിയ
പുരോഗതി യും പരാമര്ശ
 വിധേയമാവുകയും അഭിനന്ദിക്കപെടുകയും ചെയ്തു എന്നുള്ളതും സ്മരണീയമാണ്

പാർലിമെന്റിലും നിയമ നിർമ്മാണ സഭകളിലും അംഗ ബലത്തിനതീതമായ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ
മുസ്ലിം ലീഗ് പ്രതിനിധികള്ക്ക്
സാധിച്ചു

ബി പോക്കർ സാഹിബും ,ബനാത്ത് വാല സാഹിബും
,സേട്ട് സാഹിബും ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷത്തിന്റെ മൊത്തം ശബ്ദമായി മാറി

രാജ്യത്ത് മത വിഭാഗങ്ങൾ സൌഹൃദത്തോടെ കഴിയുന്ന അന്തരീക്ഷം സൃഷ്ട്ടിക്കാനും
മൊത്തം ജന വിഭാഗങ്ങളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാനും സയ്യിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങള്ക്കും ,പൂകോയ തങ്ങള്ക്കും സാധിച്ചു

ജീവിതം മുഴുവൻ സുകൃതങ്ങൾ സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേത്രത്വം മതേതര ഭൂമികയിൽ മുസ്ലിം ലീഗിന് നിർണ്ണായക ഇടം നല്കി

വര്ത്തമാന കാല ഭാരതത്തിൽ ഭരണഘടനയോടും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തോടും നീതി കാണിക്കാൻ വിമുകത കാണിക്കുന്ന മോദി ഭരണത്തിൽ മുസ്ലിം ലീഗ് അതിന്റെ പ്രസക്തി തിരിച്ചറിയുകയും രാജ്യത്തെ ദളിത്‌ പിന്നോക്ക കൂടയ്മക്കും
മതേതര ചേരിയുടെ ശക്തമായ വേദി സൃഷ്ടിക്കാനും അക്ഷീണം യത്നിച്ചു കൊണ്ടിരിക്കുന്നു

എം എസ്‌ എഫ് ന്റെയും എസ് ടി യു വിന്റെയും വനിതാ ലീഗിന്റെയും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എകൊപിപിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ
ആവിഷ്കരിച്ചു മുമ്പോട്ടു പോവുകയാണ് മുസ്ലിം ലീഗ്

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഡി എം കെ യുടെയും കോൺഗ്രസിന്റെയും ഒപ്പം മതേതര മുന്നണിയിലെ
ഒഴിച്ച് കൂടാനാവാത്ത ശക്തിയാണ് ഇന്ന് മുസ്ലിം ലീഗ്

അഖിലേന്ത്യാ ജനറൽ സെക്രടറി കൂടിയായ കാദര് മൊയിതീൻ സാഹിബ്‌ തമിൾ നാട് മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷൻ കൂടിയാകുന്നു

പാണക്കാട് സയ്യിദ് ഹൈദരാലി തങ്ങളും , കുഞ്ഞാലിക്കുട്ടിയും ,മജീദ്‌ സാഹിബും കേരളത്തിൽ പൂർവികർ കാട്ടിയ മാർഗത്തിൽ ശക്തമായ നേത്രത്വം നല്കുന്നു

ദേശീയ നേതാക്കൾ എന്ന നിലയിലും ലോക്സഭംഗങ്ങൾ
എന്ന നിലക്കും ഇ അഹമ്മദ് സാഹിബും ,ഇ .ടി മുഹമ്മദ്‌ ബഷീര് സാഹിബും
തങ്ങളുടെ ദൌത്യം നിർവഹിക്കുന്നു പി വി അബ്ദുൽ വഹാബ് സാഹിബ് രാജ്യ സഭയിലും പാർട്ടിയുടെ സാന്നിദ്ധ്യം അറിയിക്കുന്നു


          മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ