ഈ ബ്ലോഗ് തിരയൂ

2016, മാർച്ച് 27, ഞായറാഴ്‌ച

മതേതരത്വവും മുസ്ലിം ലീഗും

മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് എങ്ങിനെ മതെതരമാകും ?

അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി ദളിത് ലീഗ് പ്രത്യേകം ഉണ്ടാക്കിയതല്ലേ ?

ദളിത്‌ ലീഗ് എന്തിനു വേണ്ടിയാണ് ?

പല ആശയക്കാറുള്ള ഒരു വാട്സപ് ഗ്രൂപ്പിൽ ഒരു സുടാപ്പിക്കാരന്റെ ചോദ്യങ്ങൾ ആണിവയൊക്കെ ?


സ്വയം ചോദിച്ചിട്ട് മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന തങ്ങള്മാർ നേത്രത്വം നല്കുന്ന മുസ്ലിം ലീഗ് വര്ഗീയം തന്നെയെന്നും ലീഗിന്റെ മതേതരത്വം
കാപട്യമാണെന്നും സമര്ത്തിക്കുകയും ചെയ്യുകയും
 വലിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്ത അവരുടെ അണികളെ പറഞു പഠിപ്പിക്കുകയും ലീഗ് കാരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന എസ്‌ ഡി പി ഐ ക്കാരന്റെ അവസ്ഥ ദയനീയമാണ്


ഇത് കേട്ട് തെറ്റിദ്ധരിക്കാൻ ഇടയുള്ള ആളുകള് അറിയാൻ വേണ്ടി പറയട്ടെ



മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം
നിലനിർത്താൻ പ്രവര്ത്തിക്കുന്ന മുസ്ലിം ലീഗ്

ഒപ്പം ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ അന്ഗീകരിക്കുകയും രാജ്യത്ത് സമുദായ സൌഹാർദം ഉണ്ടാവണമെന്നും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ആഹ്വാനം നടത്തുകയും ചേയ്യുന്ന പ്രസ്ഥാനമാണ്

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഭരണഘടനയും 1948; മാർച്ച്‌ 10 നു മദിരാശിയിലെ രാജാജി ഹാള്ളിൽ രൂപീകരണ യോഗത്തിലെ പ്രമേയത്തിലും
വിശദമായി ഇത് വ്യക്തമാക്കുന്നുണ്ട്



രാജ്യത്തെ നിയമ വ്യവസ്ഥയും
മതേതര ജനാധിപത്യ സംവിധാനവും അംഗീകരിക്കുന്ന പ്രയപൂര്തി യായ പതിനെട്ടു വയസ്സ് തികഞ്ഞ മുസ്ലിമോ അല്ലാത്തതോ ആയ ഏതു വ്യക്തിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുക്കാം എന്നതാണ് സത്യം


എന്താണ് വര്‍ഗ്ഗീയത ?

ഒരു സമൂഹത്തിനോ സമുദായത്തിനോ വേണ്ടി ശബ്ദിക്കുന്നത്‌ ഒരിക്കലും വര്‍ഗ്ഗീയതയല്ല . ഇന്ത്യയില്‍ ഏതൊരു പൌരനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമാനുസൃതമായി സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം ഈ നാടിന്‍റെ ഭരണ ഘടന വക വെച്ച് നല്‍കുന്നുണ്ട് . ഈ അവകാശം ആരെങ്കിലും കൈ കുമ്പിളില്‍ വെച്ച് നീട്ടിയ ഔദാര്യമല്ലെന്ന് മനസ്സിലാക്കണം.

അതേ സമയം മറ്റൊരു വിഭാഗത്തിന് എതിരെ നിയമ വിരുദ്ധമായി സംഘടിക്കുകയും അവരെ അവഹേളിക്കുകയും അവരെ ശാരീരികമായോ മാനസികമായോ ആക്രമിക്കുകയും അവരോടു അനീതി
പുലര്‍ത്തുകയും ചെയ്യുന്നത് വര്‍ഗ്ഗീയത തന്നെയാണ് .


 മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്നു കയറ്റം നടത്തുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ ഒരു ജനാധിപത്യ മതേതരത്വ വിശ്വാസിക്കാവില്ല .

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നാളിതു വരെ പ്രവര്‍ത്തിച്ചിട്ടു അന്യ സമുദായങ്ങള്‍ക്ക് എതിരായി സംഘടിക്കുകയോ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ അവര്‍ക്കെതിരെ വര്‍ഗ്ഗീയ പരമായി പ്രസംഗങ്ങള്‍ നടത്തുകയോ കായികാഭ്യാസം നടത്തുകയോ ഏതെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരുടെ ആരാധനാ സ്വാതന്ത്രത്തെ തടയുകയോ ചെയ്തതായി ആര്‍ക്കും ചൂണ്ടി കാണിക്കുവാന്‍ കഴിയില്ല .



ഒരു പാര്ടിയിൽ അല്ലെങ്കിൽ സംഘടനയിൽ ഒരു സമുദായത്തിന് ഭൂരിപക്ഷം ഉള്ളത് കൊണ്ടോ പേര് കൊണ്ടോ ഒരു സംഘടന വര്ഗീയം ആവില്ല


അങ്ങിനെയെങ്കിൽ കശ്മീരിലെ
നാഷണൽ കോൺഫറൻസ്
പി ഡി പി തുടങ്ങിയവ
അടക്കം വര്ഗീയ പാര്ടിയാവും

കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഒരു വിഭാഗത്തിന് മാത്രം ഭൂരിപക്ഷം ഉള്ളതും സമൂഹത്തിന്റെയും വര്ഗത്തിന്റെയും പേരുകളുള്ള എന്നാൽ മതേതര വിരുദ്ധ പ്രവർത്തനങ്ങളിൽ എര്പെടാത്ത ഒട്ടനവധി സംഘടനകളുണ്ട്


നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയ മുന്നണി കൾക്ക് നേത്രത്വം നല്കുന്നത് ദ്രാവിഡ സമൂഹത്തിന്റെ നാമധേയത്തിൽ അറിയപ്പെടുകയും ആ വിഭാഗത്തിന് തൊന്നൂർ ശതമാനമോ അതിൽ കൂടുതലായോ പ്രാധിനിത്യം
ഉള്ള ദ്രാവിഡ മുന്നേറ്റ കഴകവും
(ഡി എം കെ ) അണ്ണാ ഡി
എം കെ യും ആകുന്നു

ആ രൂപത്തിൽ വേറെയും സംഘടനകളും തമിഴ്നാടിലും ഇതര സംസ്ഥാനങ്ങളിലും അവയൊക്കെയും മതേതര പാർട്ടികളായാണ് ഗണിക്കുന്നത്


രാജ്യത്തെ ദുര്ബല വിഭാഗം എന്ന നിലക്കും പഞ്ചായത്ത്‌ മുതൽ ലോകസഭ വരെ നിയോജക മണ്ഡലങ്ങൾ സംവരണം നിര്ന്നയിച്ചു നല്കിയ ഒരു വിഭാഗം എന്നുള്ള നിലയില പട്ടിക ജാതി വര്ഗം അടക്കമുള്ള ദളിത്‌ സമൂഹത്തെ ഉദ്ധരിക്കാനും ഉന്നമനത്തിനും വേണ്ടി രാജ്യത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ദളിത്‌ സമൂഹത്തിനു വേണ്ടി പോഷക ഘടകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അത്തരത്തിൽ മുസ്ലിം ലീഗിന്റെ
ഒരു പോഷക സംഘടനയാണ് ദളിത്‌ ലീഗ്

     

മുസ്തഫ മച്ചിനടുക്കം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ