ഈ ബ്ലോഗ് തിരയൂ

2016, മാർച്ച് 8, ചൊവ്വാഴ്ച

ഇ അഹമ്മദ് സാഹിബ്

കണ്ണൂര് ജില്ലയിൽ ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും
 മകൻ എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്‌ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പാട് ഏടുകൾ ചേര്ത്തു വെച്ച മഹാനാകുന്നു


എം എസ് എഫ് ന്റെ പ്രഥമ സ്റ്റേറ്റ് ജനറൽ സെക്രടറി ആയ ഇ അഹമ്മദ് സാഹിബ്‌ കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സീ എച് മുഹമ്മദ്‌ കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്തകനും ആയിരുന്നു  
തലശ്ശേരി ബ്രണ്ണൻ കോളേജ് ലെ മിടുക്കനായ വിദ്യാരതി ആയിരുന്നു അഹമ്മദ്

പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം ആയി ചന്ദ്രികയിൽ ജോലി നോക്കാൻ സി എച്ച് നിര്ബന്ദിച്ചു വിദ്യാരതി ആയിരിക്കെ തന്നെ പത്രാധിപ സമിതി അങ്ങവുമായി      

സീതി സാഹിബിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിൻറെ
  കൂടെ താമസിച്ചായിരുന്നു അഹമ്മദിന്റെ നിയമ പഠനം
പുസ്തക കെട്ടു വലിച്ചെറിഞ്ഞു ഇനി എനിക്ക് പടിക്കെണ്ടെന്നു പറഞ്ഞു പോട്ടികരയുന്ന അഹമ്മദ് എന്നാ വിദ്യാരതി നേതാവിനെ കുറിച്ച് പലരും പറഞ്ഞു കേടിട്ടുണ്ട്

എം എസ്‌ എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ലീഗ് സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമുള്ള പ്രാസംഗികൻ ആയിരുന്നു അഹമ്മദ് സാഹിബ്‌



ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ്

    2014 ലെ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യസഹമന്ത്രിയുമായ ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. 194739 വോട്ടുകളാണ് കൂടുതലായി അഹമ്മദ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കാലത്ത് വോട്ടുകളെണ്ണിയത് മൂതല്‍ അവസാനിക്കുന്നതു വരെയും ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യുഡിഎഫിന്റെ വിശിഷ്യ മുസ്‌ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് മലപ്പുറം മണ്ഡലമെന്ന് തെളിയിച്ച ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഞ്ഞെട്ടിത്തെറിച്ചു.

കൗണ്ടിംഗ് പോയിന്റില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിലെത്തിയ ഓരോ ബൂത്തിലെയും കണക്കില്‍ അഹമ്മദ് ബഹുദൂരം മുന്നിലായിരുന്നു. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്‍ഡ് ആണ്. മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം നേടുന്നത്. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്‍ ചരിത്രരേഖയില്‍ ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. മുസ്‌ലിംലീഗിനു വളക്കൂറുള്ള മണ്ണില്‍ യുഡിഎഫ് ശക്തമാണെന്ന് ഫലം തെളിയിച്ചു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്‍മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്‍ത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര (23856) മലപ്പുറം 23875 കൊണ്ടോട്ടി 19330 മഞ്ചേരി 15417 മങ്കട 14899 വള്ളിക്കുന്ന് 12946 പെരിന്തല്‍മണ്ണ 5246. കഴിഞ്ഞ തവണത്തേക്കാളും 68 ശതമാനമാണ് ഭൂരിപക്ഷത്തില്‍ വര്‍ധന. ചില മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വര്‍ധന നൂറു ശതമാനമായി കാണാം. ഭൂരിപക്ഷങ്ങളുടെ കണക്കില്‍ ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ് മികച്ച് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിലുനീളം ചില മാധ്യമങ്ങള്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജയിച്ചാണ് അഹമ്മദ് കനത്ത ഭൂരിപക്ഷം കൈവരിച്ചത്.


ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിയ മുസ് ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഭൂരിപക്ഷത്തിലും അഭിമാനമായിരിക്കുകയാണ്. യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദിനെ ചുമതല ഏല്‍പ്പിച്ചത്. എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.

കണ്ണൂരിലെ ഓവിന്ദകത്ത് അബ്ദുല്‍ ഖാദര്‍ഹാജിയുടെയും എടപ്പകത്ത് നഫീസാബീവിയുടെയും മകനായി 1938 ഏപ്രില്‍ 29 നാണ് അഹമ്മദിന്റെ ജനനം. ചെറുപ്പത്തിലേ പൊതു രംഗത്തിറങ്ങി. എംഎസ്എഫിന്റെ സ്ഥാപകനേതവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറല്‍സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ; ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

1967-ല്‍ 29-ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977-ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നി വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004, -ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവന മനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ് . മുസ്‌ലിംലീഗ് യൂണിറ്റ്-ജില്ലാ-സംസ്ഥാന-ദേശീയ ത്തില്‍ പല പദവികള്‍ വഹിച്ച അഹമ്മദ് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍, തുടങ്ങിയ ഒട്ടേറെ പദവികളിലും മാതൃകയായി. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. 1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍ : ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ ,ബാബു ഷെര്‍ശാദ് (ദുബൈ)

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു.

പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫഌ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

 
പ്രായം തളർത്താത്ത മനസ്സുമായി അഹമ്മദ്
സാഹിബ്‌ ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും
സജീവ ശ്രദ്ധ അര്പ്പിച്ചു മുമ്പോട്ട് പോകുന്നു

വനിതാ ലീഗ് ,എസ്‌ ടി യു എം എസ് എഫ് ദേശീയ കമ്മിറ്റി രൂപീകരണം വഴി
പാർട്ടിയുടെ പ്രതാപം കൂടുതൽ പ്രോജ്ജ്വലമാക്കാനുള്ള പരിശ്രമങ്ങളാണ് അഹമ്മദ് സാഹിബിന്റെ നേത്രത്വത്തിൽ നടക്കുന്നത്



മുസ്തഫ മച്ചിനടുക്കം


1 അഭിപ്രായം:

  1. ഇ. അഹമ്മദിന്റെ പാര്‍ലമെന്റ് ജീവിതത്തിന് 25 വയസ്

    20th June 2016

    മുസ്‌ലിം ലീഗിന്റെ ദേശീയ അദ്ധ്യക്ഷന്‍ ഇ. അഹമ്മദിനെ കേരളം പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു. ഇബ്രാഹീം സുലൈമാന്‍ സേട്ടിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഒരേയൊരാള്‍ ഇ. അഹമ്മദാണ്.

    കണ്ണൂരിലെ കച്ചവടക്കാരായ ഓവിന്റകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി ജനിച്ച ഇ. അഹമ്മദിന്റെ കന്നി ലോക്‌സഭാ പോരാട്ടം 1991ല്‍ മഞ്ചേരിയിലാണ്. ഇതിന് ശേഷം തന്റെ തട്ടകം ദല്‍ഹിയാക്കി മാറ്റിയ ഇ. അഹമ്മദ് 91, 96,98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി.

    ലീഗിന്റെ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയാണ് അഹമ്മദ്.  രണ്ടുതവണയാണ് അദ്ദേഹം കേന്ദ്രസഹമന്ത്രിയായിരുന്നത്. റെയില്‍വെ, വിദേശകാര്യം, മാനവ വിഭവശേഷി വികസനം തുടങ്ങിയ വകുപ്പുകളിലാണ് അദ്ദേഹം സഹമന്ത്രിയായിരുന്നത്.

    കെ.എം. സീതി സാഹിബിന്റെ ശിഷ്യന്‍ എന്ന നിലയിലൂടെ അറിയപ്പെട്ട ഇ. അഹമ്മദ് വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ അദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായാണ് നേതൃ നിരയിലെത്തുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ ചന്ദ്രിക ദിനപത്രത്തില്‍ ലേഖകനായിരുന്നു ഇ. അഹമ്മദ്. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ്, എന്നിവിടങ്ങളിലാണ് അഹമ്മദ് പഠനം പൂര്‍ത്തിയാക്കിയത്.

    എം.പിയാകുന്നതിന് മുമ്പ് 1967ല്‍ കണ്ണൂരില്‍ നിന്നും പിന്നീട് കൊടുവള്ളിയില്‍ നിന്നും അതിന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ താനൂരില്‍ നിന്നും ഇ. അഹമ്മദ് എം.എല്‍.എ ആയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ