ഈ ബ്ലോഗ് തിരയൂ

2016, മാർച്ച് 23, ബുധനാഴ്‌ച

നിലാവൊളി വീശി ചന്ദ്രിക  

നിലാവൊളി വീശി ചന്ദ്രിക  എൺപത്തി രണ്ടു വര്ഷം


കെ എം സീതി സാഹിബിന്റെ നേത്രത്വത്തിൽ 1934-മാർച്ച് മാസത്തിൽ  തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽകോഴിക്കോട്ടുനിന്നായിപ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.


അറബി മലയാളം വശമുണ്ടായിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ചന്ദ്രിക
പിറന്നു വീണത്

എം ടി വാസുദേവൻ നായര് മുതൽ യു എ കാദർ അടക്കമുള്ള ഒട്ടനവധി സാഹിത്യ നായകർ പിച്ച വെച്ചത് ചന്ദ്രികയിലൂടെയാണ്

മുസ്ലിം സമൂഹത്തിനും ലീഗിനും എതിരെ വന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും എതിരെ പ്രതിരോധം തീര്ക്കാൻ ചന്ദ്രികയോഴുക്കിയ മഷിക്കു കണക്കുണ്ടാവില്ല

ബാഫഖി തങ്ങളും ,പൂകോയ
തങ്ങളും ,ശിഹാബ് തങ്ങളും ,
ബി വി അബ്ദുല്ലകോയയും ,പി
സീതി ഹാജിയും ,കെ എസ് അബ്ദുള്ള സാഹിബും സുലൈമാൻ ഹാജിയും തുടങ്ങി അനേകം നേതാക്കളുടെ വിയര്പ്പിന്റെ കണങ്ങൾ ചന്ദികയ്ക്ക് വേണ്ടി ഇറ്റു വീണു സി എച്ചും റഹീം മേചെരിയും എഴുതിയുണ്ടാക്കിയ ചന്ദ്രികയും
മുസ്ലിം ലീഗും ഈ സമൂഹത്തിനു നല്കിയ സംഭാവനകൾ വിസ്മരിക്കുക
സാധ്യമല്ല

ഇ അഹമ്മദ് സാഹിബും ,യു
എ ബീരാൻ സാഹിബും പി
എം അബൂബക്കർ സാഹിബും
ചന്ദ്രിക കുടുംബത്തിന്റെ ഭാഗമായി പ്രവര്തിച്ചവരാന്


     ....മുസ്തഫ മച്ചിനടുക്കം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ