ഈ ബ്ലോഗ് തിരയൂ

2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

എളിമയുടെ ആൾരൂപമായ സി ടി

എളിമയുടെ  ആൾരൂപമായ
സി ടി
**********************************

കാസരഗോടിന്റെ     രാഷ്ട്രീയ മണ്ഡലത്തിൽ     പൊൻ പ്രഭ വീശിയ     ജില്ലയിലെ   ഓരോ മണൽ തരിക്കും    സുപരിചിതനാണ്    സി.ടി   എന്ന    രണ്ടക്ഷരത്താൽ    കേരളം മുഴുക്കെ    അറിയപ്പെട്ട
സി ടി  അഹമ്മദലി  സാഹിബ്

1944  ഏപ്രിൽ അഞ്ചിന്   ചെമ്മനാട്   താഴത്തു വളപ്പിൽ അബ്ദുല്ലയുടെയും    ഖദീജയുടെയും    മകനായി  ജനിച്ച     അഹമ്മദലി   തളങ്കര മുസ്ലിം   ഹൈ സ്കൂൾ   പഠനകാലത്ത്    തന്നെ   എം എസ്‌ എഫ്     നേതാവായി

പിന്നീട്     കാസറഗോഡ്   താലൂക്ക്   മുസ്ലിം യൂത്ത്  ലീഗ്  സെക്രട്ടറി    ആയിരിക്കെയാണ്
1979 ലെ   ഉപ തിരഞ്ഞെടുപ്പിലൂടെ     അപ്രതീക്ഷിതമായി    അസംബ്ലി
മണ്ഡലം   സ്ഥാനാർത്ഥിയായി  വരുന്നത്

കാസറഗോഡിന്റ   മുസ്ലിം  ലീഗ് നേതാവും    പ്രിയങ്കരനുമായ   ടി എ  ഇബ്രാഹിം  സാഹിബിന്റെ  ആകസ്മിക   നിര്യാണം മൂലമാണ്
ഉപതിരഞ്ഞെടുപ്പ്       വേണ്ടി വന്നത്      അന്ന്    മുസ്ലിം ലീഗ് പാർട്ടിയിൽ    സ്ഥാനാർത്ഥി    നിർണ്ണയം     സങ്കീർണമായി   അന്നത്തെ    നേതൃ   നിരയിലെ രണ്ട്    പ്രബലരുടെ   വിഭാഗങ്ങളും   സീറ്റു  മോഹിച്ചു   ചരട്  വലി    തുടങ്ങിയപ്പോഴാണ്

മർഹൂം  സി എച്ച്  മുഹമ്മദ് കോയ  സാഹിബ്    ടി എ  ഇബ്രാഹിം  സാഹിബിന്റെ  ഡമ്മി സ്ഥാനാർത്ഥിയായിരുന്ന     അദ്ദേഹത്തിന്റെ    ശിഷ്യൻ    സി ടി    സ്ഥാനാർത്ഥിയാവട്ടെ   എന്ന്      നിർദ്ദേശിക്കുകയായിരുന്നു     ആ  തിരഞ്ഞെടുപ്പിൽ.   അന്നത്തെ  വിമത ലീഗ് നേതാവായിരുന്ന   ബി എം അബ്ദുൾ റഹ്മാൻ  സാഹിബിനോട്    സി ടി  ആയിരത്തോളം    വോട്ടുകൾക്ക്   പരാജയപ്പെട്ടു      എങ്കിലും

തൊട്ടടുത്ത   വര്ഷം 1980  ലെ പൊതു തിരഞ്ഞെടുപ്പിൽ    കേരള കോൺഗ്രസിലെ    ഗർവാസീസ് അറക്കലിനെ    വൻ മാർജിനിൽ   പരാജയപ്പെടുത്തി    ജൈത്ര യാത്ര തുടങ്ങി        തുടർന്ന്   ഏഴു  തവണ     കാസറഗോടിന്റെ   എം  എൽ എ    യായി     സി ടി
ജന ഹൃദയങ്ങളിൽ    സ്ഥാനം
പിടിച്ചു      

കാസർഗോഡ്   ജില്ലാ  രൂപീകരണത്തിലും     നാടിൻറെ വികസനത്തിലും     സൗമ്യ നായ
സി ടി   പോരാളിയായി   

ഏതു   വിഷയം സംസാരിച്ചാലും
കാസര്കോടിന്റെ     പിന്നോക്കാവസ്ഥയെ   കുറിച്ചു  പരിഭവിക്കുന്ന       സി ടി യെ  കാസർകോടിന്റെ    രോദനം എന്നായിരുന്നു    നിയമസഭ ഗാലറി യിലെ    പത്ര ലേഖകർ വിശേഷിപ്പിച്ചിരുന്നത്

കാസറഗോഡ്    ജില്ല ,   ചന്ദ്രഗിരി പാലം , പെരുമ്പള കടവ് പാലം ,  പൊവ്വലിലെ   ലാൽബഹാദൂർ ശാസ്ത്രി   എഞ്ചിനീയറിംഗ്   കോളേജ്  തുടങ്ങിയവ    അദ്ദേഹത്തിൻറെ വികസന    നേട്ടങ്ങളിൽ   ചിലതു   മാത്രമാണ്   

1980 ല്‍ സി.ടി. അഹമ്മദലി ആദ്യമായി നിയമസഭയിലെത്തിയപ്പോൾ 30793 വോട്ട് നേടിയ സിടിക്കെതിരെ 14113 വോട്ട് മാത്രമെ ഗര്‍വാസിസിന് നേടാന്‍ സാധിച്ചുള്ളു. 1982ല്‍ ബിജെപയിലെ എം.നാരായണഭട്ടിനെ 8019 വോട്ടിന് തോല്‍പ്പിച്ച് സി ടി വീണ്ടും നിയമസഭയിലെത്തി. 1987 ലും 1991 ലും 1996 ലും 2001ലും സി ടി അഹമ്മദലി വിജയം ആവര്‍ത്തിച്ചു. 1987 ല്‍ സിപിഎമ്മിലെ രാമണ്ണറൈയായിരുന്നു എതിരാളി. 1991ല്‍ സിടിയുടെ വിജയം 14057 വോട്ടിനായിരുന്നു. ബിജെപിയിലെ ശ്രീകൃഷ്ണഭട്ടും സിപിഎമ്മിലെ ടി.ഗംഗാധരനുമായിരുന്നു എതിരാളികള്‍. 1996ല്‍ ബിജെപിയുടെ മാധവ ഹെര്‍ളയോട് 3783 വോട്ടിനാണ് അന്ന് സിടി ജയിച്ചു കയറിയത്. സിടിയ്ക്ക് 33932 വോട്ട് ലഭിച്ചപ്പോള്‍ മാധവ ഹെര്‍ള 30149 വോട്ടും നേടി. 2001ല്‍ സിടി 17995 വോട്ടിന്റെ മാര്‍ജിനില്‍ ജയിച്ചുകയറി.

പി.കെ.കൃഷ്ണദാസാണ് അന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്. 2006ല്‍ 10342 വോട്ടിനായിരുന്നു സിടിയുടെ വിജയം. ബിജെപിയിലെ വി.രവീന്ദ്രന്‍ 28430 വോട്ടും ഇടത് ഐഎന്‍എല്‍ സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന് 27790 വോട്ടും നേടി. സിടിയ്ക്ക് 38774 വോട്ടാണ് അന്ന് ലഭിച്ചത്. തുടര്‍ച്ചയായി എട്ടുതവണ മത്സരിച്ച സിടി  2011 ൽ ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ച് ലീഗില്‍ ചേര്‍ന്ന എന്‍.എ.നെല്ലിക്കുന്നിന് മുസ്‌ലിംലീഗ് ടിക്കറ്റ് നല്‍കിയപ്പോൾ     എൻ.എ
യുടെ     തിരഞ്ഞെടുപ്പ്   പ്രവർത്തനത്തിന് ...   ചുക്കാൻ
  പിടിച്ച്       മാതൃകയായി  

1991  ലെ  കെ.    കരുണാകരൻ   മന്ത്രിസഭയിൽ   അംഗമായ   സി.ടി   കരുണാകരന്റെ    ഇഷ്ടഭാജനമായിരുന്നു.    

1991   ലെ   തിരഞ്ഞെടുപ്പ്  പ്രചരണത്തിന്   എത്തിയ   കരുണാകരൻ    തന്റെ  പാർട്ടി യിലെ    എം.എൽ എ  മാരേക്കാൾ   അടുപ്പമാണ്  സി.ടിയോട്    തനിക്കുള്ളതെന്ന്   പ്രസ്താവിച്ചതും   സ്മരണീയം

അധികാര വികേന്ദ്രീകരണമെന്ന രാഷ്ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യം     മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സി.ടി അഹമ്മദലി.      എന്നും അനുസ്മരിക്കാറുണ്ട്.  1994ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് സി.ടി അഹമ്മദലി അധികാരം താഴെക്കിടയിലേക്ക് പതിച്ചുനല്‍കിയ കേരള പഞ്ചായത്തിരാജ്, കേരള മുനിസിപ്പല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ഗ്രാമത്തിന്റെ വികസനമാണ് രാജ്യത്തിന്റെ വികസനമെന്ന ഗാന്ധിയന്‍ നിലപാടിനാണ് ബില്‍ രൂപപ്പെടുത്തുമ്പോൾ സി.ടി മുന്‍ഗണന നല്‍കിയത്. പഞ്ചായത്തിരാജ് -നഗരപാലിക ബില്ലിനായി പാര്‍ലമെന്റ് ഭരണഘടന ഭേദഗതി വരുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് കേരളം തദ്ദേശസ്ഥാപനങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തിയത്. മന്ത്രിയായി അധികാരമേറ്റതിന് ശേഷം ഒരു വര്‍ഷത്തോളം വിവിധ തലങ്ങളിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ നിന്നുയര്‍ന്ന ആശയങ്ങള്‍ ക്രോഡീകരിച്ച്‌ ബില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അവതരിപ്പിക്കാനായി എന്നത് സി.ടിയുടെ നേട്ടങ്ങളെ മികവുറ്റതാക്കുന്നു. 1960 ലെ പഞ്ചായത്ത് നിയമവും മുനിസിപ്പല്‍ ആക്ടും പൊളിച്ചെഴുതിയാണ് പുതിയ ബില്‍ തയാറാക്കിയത്. രാജ്യത്തെ വികസന പ്രക്രിയ സുതാര്യമാകണമെങ്കില്‍ പ്രാദേശികതലത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണമെന്ന വസ്തുത മുന്‍ നിര്‍ത്തിയുള്ള ഭരണഘടന ഭേദഗതി ബില്ലില്‍ മൂന്നിലൊരു ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നുമൊക്കെയാണ് വ്യവസ്ഥ. എന്നാല്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രാദേശിക സര്‍ക്കാറുകള്‍ എന്ന നിലയിലേക്ക് പഞ്ചായത്ത്, നഗരസഭ ഭരണസമിതികളെ പ്രാപ്തമാക്കാന്‍ കേരളത്തില്‍ ബില്ല് കൊണ്ട് സാധിച്ചിട്ടുണ്ടെന്നതിന്റെ ക്രഡിറ്റും സിടിക്ക് തന്നെയാണ്. നേരത്തെ പഞ്ചായത്തുകള്‍ക്ക് ചെറിയ തരത്തിലുള്ള അധികാരം ഉണ്ടായിരുന്നുവെങ്കിലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള നാമമാത്രമായ കര്‍ത്തവ്യങ്ങളാണ് പഞ്ചായത്ത് ഭരണസമിതികള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ മഹാത്മജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്‌നം തത്വത്തില്‍ യാഥാര്‍ഥ്യമാക്കുന്ന പുതിയ ബില്‍ നിയമമായതോടെയാണ് അധികാര വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമായി പ്രായോഗികമായത്. ഇതോടെ താഴേതട്ടിലേക്ക് കൂടുതല്‍ അധികാരമെത്തിപ്പെടുകയും നാടിന്റെയും ജനങ്ങളുടേയും സമഗ്ര വികസനം ഉറപ്പിക്കാനാവുകയും ചെയ്തു. മേല്‍ ഭരണസമിതികളില്‍ നിന്ന് പ്രാദേശിക വികസനങ്ങള്‍ക്കാവശ്യമായ ഫണ്ടുകള്‍ പഞ്ചായത്തിന് ലഭ്യമാക്കുന്ന കാര്യത്തിലും പുതിയ ബില്‍ ഏറെ പ്രയോജനപ്പെട്ടു. സഭയില്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്ത് പുലര്‍ച്ചെയോടെയാണ് ബില്‍ ഏകകണ്ഠമായി അംഗീകരിച്ചത്. താന്‍ അവതരിപ്പിച്ച അധികാര വികേന്ദ്രീകരണ ബില്‍ രാജ്യത്തിന്റെ, നാടിന്റെ പുരോഗമന പ്രക്രിയ്ക്ക് ഭാസുരമായ ഭാവി സമ്മാനിച്ചതിന്റെ      ആഹ്ലാദം സി .ടി മറച്ച്   വെക്കാറില്ല തുടര്‍ച്ചയായ 31 വര്‍ഷത്തോളം കാസര്‍കോട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച സി ടി അഹമ്മദലി   1995 ലെ  നേതൃമാറ്റത്തിലൂടെ  എ.കെ.ആൻറണി   മന്ത്രി സഭയിൽ  പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ്  ജന:സെക്രട്ടറി  കാസറഗോഡ് ജില്ലാ ട്രഷറർ   എന്നീ നിലകളിലൊക്കെ   പ്രവർത്തിച്ചു

പല  വമ്പന്മാരും    പരാജയപ്പെട്ട    2006  ലെ   തിരഞ്ഞെടുപ്പിലും    നിയമസഭയിലെത്തിയ   സി.ടി അഞ്ച് വർഷം മുസ്ലിം ലിഗ്    അസംബ്ലി   പാർട്ടി  ലീഡറായി

സ്വതന്ത്ര    കർഷക സംഘം
സംസ്ഥാന ട്രഷറർ ആയിരുന്ന
അദ്ദേഹം            
നേരത്തെ   അസംബ്ലി   പാർട്ടി ട്രഷറർ    പദവിയും    വഹിച്ചിട്ടുണ്ട്      അഞ്ച് വർഷത്തോളം      സിഡ് കോ  ചെയർമാനായ      സി.ടി.  2012 മുതൽ മുസ്ലിം ലീഗ്  സംസ്ഥാന വൈസ് പ്രസിഡൻറ്    പദവി   വഹിക്കുന്നു   

രാഷ്ട്രീയ   പ്രവർത്തനങ്ങളോടൊപ്പം  ജന്മനാടായ   ചെമനാടിന്റെ
ചെറുതും    വലുതുമായ    എല്ലാ
മുന്നേറ്റങ്ങളിലും    സി.ടി.യുടെ
കയ്യൊപ്പ്   ചാർത്തപെട്ടിട്ടുണ്ട്

മൂന്ന്  പതിറ്റാണ്ടിലധികമായി  ചെമനാട്  ജമാഅത്ത്  കമ്മിറ്റിയുടെ    പ്രസിഡന്റായ
സി.ടി. യുടെ     പ്രവർത്തന  ഫലമായാണ്    ഇന്ന്   കാണുന്ന  ജമാഅത്ത്  ജമാഅത്ത്   ഹയർ
സെക്കണ്ടറി സ്കൂളും ,ഇംഗ്ലീഷ് മീഡിയം സ്കൂളുകളും  അനുബന്ധ സ്ഥാപനങ്ങും

ചെമ്മനാട്   കേന്ദ്രമായി പ്രവർത്തിക്കുന്ന   സി എച്ച്
സെന്റർ      ചെയർമാനായും 
സി ടി   പ്രവർത്തിച്ചു വരുന്നു

കാസറഗോഡിന്റെ       വികസനത്തോടൊപ്പം   മത സൗഹാർദ്ദം   നഷ്ടപ്പെടാതിരിക്കാൻ   വലിയ സംഭാവന   സി.ടി യു ടേതായുണ്ട്

ഏതു ശത്രു വിനേയും പുഞ്ചിരിയോടെ വരവേൽക്കുന്ന
വിശാല മനസ്സിന്റെ ഉടമയായ അദേഹത്തിന്റെ   സ്വഭാവ വൈശിഷ്ഠ്യം      പ്രസിദ്ധമാണ്

വർത്തമാന കാല   രാഷ്ട്രീയത്തിൽ   നഷ്ടമായി കൊണ്ടിരിക്കുന്ന   നന്മകളെ
ചികയുന്നവർക്കു      നേരിന്റെ
പ്രതീകമായി      നമുക്ക്   ചൂണ്ടി  കാണിക്കാൻ    പറ്റുന്ന  അപൂർവം  നേതാക്കളിൽ     ഒരാളാണ്   സി
ടി    എന്ന   കാസറഗോഡിന്റെ  ഓമന  പുത്രൻ






മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ