ഈ ബ്ലോഗ് തിരയൂ

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഏറനാടിന്റെ വീര പുത്രൻ

മര്ഹൂം അഹമ്മദ് കുരിക്കൾ സി എച്ച് മുഹമ്മദ്‌ കോയ സഹിബിനോപ്പം മുസ്ലിം ലീഗ് മന്ത്രിയായി 1967 ൽ ഇ എം എസ്‌ ന്റെ സപ്തകക്ഷി മന്ത്രിസഭയിൽ പഞ്ചായത്ത്‌ സാമൂഹ്യ ക്ഷേമ മന്ത്രി
ഗ്രാമ സ്വരാജ് എന്ന ഗാന്ധിജിയുടെ ആശയം പ്രവര്തികമാക്കാനും അധികാര വികേന്ദ്രീകരനത്തിനും തുടക്കം കുറിച്ച് കൊണ്ട് ജില്ല പരിഷത്ത് ബിൽ കൊണ്ട് വന്നത്‌ അദ്ദേഹമായിരുന്നു
മലപ്പുറം ജില്ല രൂപീകരണത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപെടുത്തുകയും
ജില്ല രൂപ വൽക്കരണത്തിന്റെ നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചതും അഹമ്മദ് കുരിക്കൾ ആയിരുന്നു
ഏറനാട്ടിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ മുമ്പിൽ നിന്നും നയിച്ച ധീര നേതാവായിരുന്നു അദ്ദേഹം

മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കാൻ മുസ്ലിം ലീഗ് നെത്ര്ത്വത്തിനു മുമ്പിൽ നിര്ദേശം വെച്ചതും അഹമ്മദ് കുരിക്കൾ എന്ന ബാപ്പു കുരിക്കൾ ആയിരുന്നു

യുവാക്കളുടെ ആവേശം കൂടിയായിരുന്നു അദ്ദേഹം
മന്ത്രിയായിരിക്കെ നടന്ന മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തിൽ പച്ച യുനിഫൊർമ് ഇട്ടു വോളുന്റീർ ആയി വാഹനങ്ങൾ നിയന്ത്രിക്കാൻ വരെ ബാപ്പു കുരിക്കൾ തയാറായിരുന്നു

1968 ഒക്ടോബർ 24 നു അദ്ദേഹം നല്പത്തിയെട്ടാം വയസ്സിലാണ് അദ്ദേഹം ഇഹലോക വാസം വെടിയുന്നത്

1 അഭിപ്രായം:

  1. 1968 ഫെബ്രുവരിയിലെ ചരിത്ര പ്രസിദ്ധമായ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനം കോഴിക്കോട് “ചേരമാന് പെരുമാളാബാദി”ല്‍ നടക്കുകയാണ്. മുസ്ലിം ലീഗിന് കാബിനെറ്റ് പ്രാതിനിത്യം ലഭിച്ചതിനു പിറകെയുള്ള ആദ്യ സമ്മേളനം. കേരള രാഷ്ട്രീയത്തോടൊപ്പം ദേശീയ രാഷ്ട്രീയവും ഈ സമ്മേളനം ഉറ്റുനോക്കുന്നുണ്ട്. ഈ സമ്മേളനത്തില് വെച്ചാണ് മലപ്പുറം ജില്ലാ രൂപീകരണ പ്രമേയം മുസ്ലിം ലീഗ് പാസ്സാക്കുന്നത്. പ്രമേയം വിശദീകരിച്ച സി.ച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗത്തില് നിന്ന് വിരമിച്ചത് ഇങ്ങനെ പറഞ്ഞാണ്. “ഇതിന്റെ കൂടുതല് വിവരങ്ങള് എന്റെ സഹപ്രവര്ത്തകന്‍ അഹമ്മദ് കുരിക്കള് നല്കുന്നതാണ്”. ജന ലക്ഷങ്ങളെ വിസ്മയം കൊള്ളിച്ച ഒരു പ്രസംഗമായിരുന്നു പിന്നീട് ആ സദസ്സ് കേട്ടത്. ഏറനാട് വള്ളുവനാട് താലൂക്കുകളുടെ അധോഗതിയുടെ നേര്ചിത്രം വരച്ചിടാന് മരച്ചീനി കൃഷി മുതല് ആശുപത്രി കിടക്കകള് വരെ, കേരകൃഷി മുതല് അടക്കാമരം വരെ സകല വിഷയങ്ങളും സംസാരിക്കുന്ന കണക്കുകളും, ആ കണക്കുകള് സംസ്ഥാനത്തെ മറ്റു താലൂക്കുകളുമായും സംസ്ഥാന – ദേശീയ – അന്തര്ദേശീയ നിലവാരമുള്ള താരതമ്യ പഠനങ്ങളും ഒക്കെ ആയി എത്രയോ ഗൃഹ പാഠം ചെയ്തു അഹമ്മദ് കുരിക്കള് നടത്തിയ ആ പ്രസംഗത്തോടെ മുസ്ലിം ലീഗിന്റെ പ്രമേയം ഒരു ജനകീയ വികാരത്തോടൊപ്പം അകാദമികപ്രാധാന്യമുള്ള സാമൂഹിക വിഷയവും അവഗണിക്കാനാവാത്ത ആവശ്യവും ആയി രൂപാന്തരപ്പെടുക
    യായിരുന്നു. ((മലപ്പുറം ജില്ല എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് പാങ്ങില് ശാഖാ മുസ്ലിം ലീഗും നിയമസഭയില് ആദ്യം പ്രമേയം അവതരിപ്പിച്ചത് 1960 ല് മങ്കടയില് നിന്നുള്ള മുസ്ലിം ലീഗ് MLA ആയിരുന്ന പി അബ്ദുല് മജീദ് സാഹിബും ആയിരുന്നു)). സപ്തകക്ഷി മുന്നണി പരിപാടികള് തയ്യാറാക്കുന്ന സമയത്തു ബാഫഖി തങ്ങള് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന പൊതു ധാരണയായതുമാണ്. അതാണ് ഈ സമ്മേളനത്തില് മുസ്ലിം ലീഗ് മുന്നോട്ടു വെച്ചത്.
    “മാപ്പിളസ്ഥാന്”, “കുട്ടിപ്പാകിസ്താന്“ തുടങ്ങി പരിഹാസങ്ങളും വെല്ലുവിളികളും ആയി ജനസംഘം മുതല് കേളപ്പന് തുടങ്ങിയ സര്വ്വോദയക്കാര
    ും “ദേശീയ വാദി”കളും തുടങ്ങി സകല മുന്തിരിപ്പന് പിന്തിരിപ്പന് ശക്തികളും, മന്ത്രി സഭയിലെ അംഗങ്ങള് ഉള്പ്പെടെ രാഷ്ട്രീയ നേതൃത്വത്തത്തിലെ പ്രമുഖരും, മാധ്യമ ഭീമന്മാരും അന്തരീക്ഷം സംഘര്ഷപൂരിതമാക്കിയപ്പോളും സമാനതകളില്ലാത്ത സമചിത്തതയോടെ ഒരു ജനത അവരുടെ നാടിന്റെ പുരോഗതിയുടെ കല്പ്പടവ് പണിയുക ആയിരുന്നു. അങ്ങനെ 1313.14 ചതുരശ്ര മൈല് വിസ്തീര്ണ്ണവും 13,94,000 ജനസംഖ്യുമുള്ള ജില്ല 1969 ജൂണ് 16 നു പിറന്നു വീഴുമ്പോള് ജില്ലയുടെ ശില്പി എന്ന് വിളിക്കാവുന്ന ബാപ്പു കുരിക്കള് ജില്ലകളും സംസ്ഥാനവും ഇല്ലാത്ത ലോകത്തേക്ക് യാത്ര പോയിരുന്നു. 1968 ഒക്ടോബര് 24 നു ആണ് നാൽ‌പത്തിയെട്ടാം വയസ്സിൽ എം പി എം അഹമ്മദ് കുരിക്കള് എന്ന ബാപ്പു കുരിക്കള് നമ്മോടു വിട പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ