ഈ ബ്ലോഗ് തിരയൂ

2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ചരിത്രത്തിന്റെ കാവലാളായ ഹമീദലി ശംനാട്


ഹരിത രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള മാതൃകാനേതാവായി ജിവിതം നയിക്കുന്ന ഒരാളുണ്ട്‌, അഡ്വ. ഹമീദലി ഷംനാട്‌. നാദാപുരം എം.എല്‍.എ, രാജ്യസഭാംഗം, പി.എസ്‌.സി അംഗം, ഓവര്‍സീസ്‌ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍(ഒഡെപെക്‌) ചെയര്‍മാന്‍, മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഖജാഞ്ചി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഹമീദലി ഷംനാട്‌. 1929 ജനുവരി 23ന്‌ കുമ്പള പുത്തിഗെ പഞ്ചാത്തിലെ അംഗടിമുഗര്‍ ശെറൂല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ശംനാട്‌-ഖദീജാബി ദമ്പതികളുടെ മകന്‍. ബാഡൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ മൂന്നാംതരം പഠിച്ചു. കര്‍ണാടക ബല്ലാരി തഹസില്‍ദാരായിരുന്നു. 10 വയസുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. പിന്നീട്, പിതാമഹന്‍ മുഹമ്മദ്‌ ശംനാട്‌ ഹമീദലിയെ കാസര്‍കോട്ടേക്ക്‌ കൊണ്ടുവന്നു. കാസര്‍കോട്‌ ബി.ഇ.എം സ്‌കൂള്‍, ജി.എച്ച്‌.എസ്‌.എസ്‌ കാസര്‍കോട്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ ഹൈസ്‌കൂളിലും കോളജിലും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ മദ്രാസ്‌ ലോ കോളജില്‍ നിന്ന്‌ നിയമബിരുദം പാസായി.
മുസ്‌ലിം ലീഗ്‌ നേതാവായിരുന്ന ബി. പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ 1956ല്‍ പ്രാക്ടീസ്‌ആരംഭിച്ചു. ഏതാനും വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷം കാസര്‍കോട്ടെത്തി. കാസര്‍കോട്‌ കോടതിയില്‍ പ്രാക്ടീസ്‌ തുടങ്ങുകയായിരുന്നു. മുസ്ലിം ലീഗ്‌ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ലീഗില്‍ അംഗത്വമെടുത്തു. കോടതിയില്‍ ഒരു കേസിന്റെ വിചാരണസമയത്ത്‌ ഹാജരാകാന്‍ പറ്റാത്തതിനാല്‍ കേസ്‌ മാറ്റിവയ്‌ക്കണമെന്ന ശംനാടിന്റെ ആവശ്യത്തോട്‌ ജഡ്‌ജി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ഒന്നുകില്‍ കോടതിയില്‍ ഹാജരാകുക, അല്ലെങ്കില്‍ ലീഗ്‌ ഓഫിസില്‍ തന്നെ പ്രവര്‍ത്തിക്കൂക . 1960ലെ പൊതു തിരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഹമീദലി ശംനാടിനോട്‌ മുസ്‌ലിം ലീഗ്‌ അധ്യക്ഷന്‍ സയ്യിദ്‌ അബ്ദുര്‍ റഹ്‌മാന്‍ ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ടുന്ന ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കെ.എം. സീതിസാഹിബിനെ ചുമതലപ്പെടുത്തി.
എന്നാല്‍, പരിചയമില്ലാത്ത സ്ഥലത്ത്‌ മല്‍സരിക്കാന്‍ തനിക്ക്‌ താല്‍പര്യമില്ലെന്ന്‌ സീതിസാഹിബിനോട്‌ ശംനാട്‌ പറഞ്ഞപ്പോള്‍, പരേതനായ സയ്യിദ്‌ ഉമര്‍ ബാഫഖി തങ്ങള്‍ ഇങ്ങനെ പറഞ്ഞു: ശംനാടെ സീതിസാഹിബിനേയും ബാഫഖി തങ്ങളേയും ധിക്കരിക്കരുത്‌. ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി നാദാപുരത്ത്‌ നോമിനേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. മണ്ഡലത്തിലെത്തിയപ്പോള്‍ മലയാളം അറിയാത്തവനാണ്‌ ഐക്യമുന്നണി സ്ഥാനാര്‍ഥിയെന്ന പ്രചരണം ശക്തമായിരുന്നുവെന്ന്‌ ഹമീദലി ശംനാട്‌ പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സി.എച്ച്‌. കണാരനായിരുന്നു. ശക്തനായ സ്ഥാനാര്‍ഥിക്ക്‌ മുന്നില്‍ വടക്കന്‍ കേരളത്തില്‍ നിന്നുള്ള പാവം വക്കീല്‍ മുട്ടുമടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മണ്ഡലത്തിലെ വിദ്യാഭ്യാസമുള്ളവരും മതന്യൂനപക്ഷങ്ങളും ശംനാടിനോടൊപ്പം അടിയുറച്ച്‌ നില്‍ക്കുകയായിരുന്നു. വോട്ടെണ്ണി ഫലം വന്നപ്പോള്‍ 6500വോട്ടുകള്‍ക്ക്‌ ശംനാട്‌ വിജയിച്ചു. അങ്ങനെ നാദാപുരത്തിന്റെ എം.എല്‍.എയായി ഹമീദലി നിയമസഭയിലെത്തി.   .   കാസരഗോടും ,നിലമ്പൂരും ചെറിയ വോട്ടിനു പരാജയപെട്ടു
നാദാപുരം ഗേള്‍സ്‌ ഹൈസ്‌കൂള്‍, തലശ്ശേരി-നാദാപുരം പാലം എന്നിവ തന്റെ കാലയളവിലാണ്‌ പ്രാവര്‍ത്തികമായതെന്ന്‌ ശംനാട്‌ പറഞ്ഞു.  മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞശേ ൽറഷം സംസ്ഥാന റൂബോര്‍ഡ്‌ ചെയര്‍മാനായി. 1970 മുതല്‍ 73 വരെയും 73 മുതല്‍ 79 വരെയും രാജ്യസഭാംഗമായി. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ശംനാട്‌ രാജ്യസഭാംഗമായിരുന്നു. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയ്‌, എല്‍. കെ. അദ്വാനി, മൊറാര്‍ജി ദേശായി, സി. എച്ച്‌. മുഹമ്മദ്‌ കോയ, ഇബ്രാഹിം സുലൈമാന്‍ സേട്ട്‌,ജി. എം. ബനാത്ത്‌ വാല, മുന്‍പ്രധാനമന്ത്രി കെ. ചന്ദ്രശേഖര്‍, ജഗ്‌ജീവന്‍ റാം തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. സ്വാന്ത്ര്യത്തിന്‌ മുമ്പ്‌ രാജ്യത്തുണ്ടായിരുന്ന സെന്‍ട്രല്‍ കോണ്‍സ്‌റ്റിറ്റയുവന്റ്‌ അസംബ്ലിയില്‍ പണ്ഡിറ്റ്‌ നെഹ്‌റുവിനോടൊപ്പം ശംനാടിന്റെ പിതാമഹന്‍ മുഹമ്മദ്‌ ശംനാട്‌ മലബാറില്‍ നിന്നുള്ള പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു
.
1981 മുതല്‍ 87 വരെ പി എസ് സി മെമ്പർ ആയും പിന്നീട് കാസര്‍കോട് നഗരസഭ ചെയർമാൻ ആയും ശംനാട്
സാഹിബ്‌ പ്രവര്ത്തിച്ചു
ശംനാട് സാഹിബ്‌ മുസ്ലിം
ലീഗ് ഖജാൻജി ആയിരുന്നപ്പോൾ സമദാനി സാഹിബ്‌ വിശേഷിപിച്ഛത് ലീഗിന്റെയും ,ലീഗ് ചരിത്രത്തിന്റെയും ഖജനാവ്    എന്നായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ