"ടി ഉബൈദ് " മലയാളത്തിന്റെ അല്ലാമാ
ഇക്ബാൽ
*************************
മുസ്തഫ മച്ചിനടുക്കം
ഒക്ടോബര് മൂന്നു മാപ്പിള കവി ടി ഉബൈദ് സാഹിബിന്റെ വിയോഗത്തിന് നാല്പത്തിനാല് വര്ഷം പൂർത്തീകരിക്കപ്പെടുകയാണ്
1908 മുതൽ 1972 വരെ നീണ്ട അദ്ധേഹത്തിന്റെ ജീവിതം ഉത്തര മലബാറിന്റെ യും തെക്കൻ കാനറായുടെയും സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതൊന്നുമല്ല
അന്നത്തെ അഥവാ ഉബൈദ് സാഹിബിന്റെ ബാല്യകാലത്തെ സാമൂഹിക പശ്ചാത്തലം അന്ധകാരത്തിന്റെ ഒപ്പം അനാചാരങ്ങളുടെയും അദൃശ്യ ബന്ധനങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു
കേരള മുസ്ലിം ഐക്യ സംഘവുമായുള്ള ഉബൈദ് സാഹിബിന്റെ അഭിമുഖ്യത്തെ സംശയത്തോടെയായിരുന്നു
അന്നത്തെ കാസർകോടൻ ജനത നോക്കികണ്ടത്
വിദ്യാഭ്യാസത്തെ പള്ളിദര്സുകളിൽ ഒതുക്കിയിരുന്ന സമൂഹത്തെ മത ബോധത്തോടൊപ്പം ഭൗതിക വി ജ്ഞാനവും ആർജ്ജിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ കഠിന യത്നം തന്നെയായിരുന്നു ഉബൈദ് സാഹിബ് നടത്തിയത്
ഒരു വേള ശാരീരിക ആക്രമണ ഭീഷണി വരെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എങ്കിലും അതിനെയെല്ലാം തരണം ചെയ്തു അദ്ദേഹം തന്റെ ദൗത്യവുമായി മുമ്പോട്ടു നീങ്ങി
പിൽക്കാലത്തു പക്ഷെ അദ്ദേഹത്തെ കല്ലെറിഞ്ഞ
അതെ ജനത ഉബയ്ച്ച
എന്ന് സ്നേഹ വായ്പോടെ
വിളിച്ചു അദ്ദേഹം ജോലി
ചെയ്ത തെരുവത്ത് സ്കൂൾ
ഉബൈച്ഛന്റെ സ്കൂൾ എന്നറിയപ്പെട്ടു
ഓരോ വീട്ടിലും കയറിയിറങ്ങി
വിദ്യയുടെ പ്രാധാന്യം പറഞ്ഞു സ്കൂളിലെ ത്തിക്കാൻ
യത്നിച്ച മാഷെ വിദ്യാർഥികൾ തിരിച്ചറിയുകയായിരു ന്നു
കേരള സാഹിത്യ പരിഷത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും ശുദ്ധമലയാളത്തിൽ മാപ്പിള പാട്ടെഴുത്തുകയും
കേരളം ജന്മം കൊള്ളുന്നതിന്റെ മുമ്പേ
വിട തരികമ്മെ കന്നഡ
ധാത്രി
എന്ന ഗാന രചനയിലൂടെ കന്നഡ യോട് വിട ചോദിക്കുകയും ചെയ്ത അദ്ദേഹത്തെ
മാപ്പിള കവി എന്നതിലപ്പുറം
ബഹുസ്വരതയുടെ മഹാകവിയായി വാഴ്ത്തപ്പെടേണ്ടതായിരുന്നു
കന്നഡ മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹം ബാപ്പയുടെ തുണിക്കടയിൽ
വെച്ച് മലയാളം വായിച്ചു
പഠിക്കുകയായിരുന്നു
അറബി ഭാഷയിലും പ്രാവീണ്യം നേടിയ അദ്ദേഹം മലയാളം കന്നഡ
ഭാഷകളിൽ സാഹിത്യ രചനകൾ നടത്തുന്നതോടൊപ്പം അറബി ബൈത്തുകളും രചിക്കുമായിരുന്നു
രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അദ്ദേഹം മുഹമ്മദ് ശെറൂൽ സാഹിബിൽ ആകൃഷ്ടനായി കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തിയെങ്കിലും 1930
കൾക്ക് ശേഷം മുസ്ലിം ലീഗിലെത്തുകയായിരുന്നു
1940 ൽ കോഴിക്കോട് ചേർന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ ആലപിക്കപെട്ട
ടി ഉബൈദ് സാഹിബിന്റെ രചനയിൽ വിരിഞ്ഞ ഗാനം ഏറെ പ്രസിദ്ധമായിരുന്നു
പിന്നീട് പലപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ
മുസ്ലിം ലീഗ് വേദികളിൽ ആലപിക്കപെട്ടു
സ്വതന്ത്ര ഭാരതത്തിൽ മുസ്ലിം
ലീഗുകാരനെന്ന ലേബൽ
അരോചക മായി കരുതി
പലരും ലീഗിനെ മൊഴി
ചൊല്ലിയെങ്കിലും മദിരാശി
സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാസറഗോഡ് ഉൾകൊള്ളുന്ന
തെക്കൻ കാനറാ ജില്ലയിൽ ഖായിദെ മില്ലത്തിന്റെ സന്ദേശവുമായി മുസ്ലിം ലീഗിനെ ശക്തിപ്പെടുത്താൻ മാഹിൻ ഷംനാട് സാഹിബിനൊപ്പം ഉബൈദ്
സാഹിബും മുന്നിൽ നിന്ന്
പ്രവർത്തിച്ചു
കെ എം സീതി സാഹിബ് ', സി എച് മുഹമ്മദ്‌കോയ
എന്നിവരുമായി അദ്ദേഹത്തിന് അടുത്ത
ബന്ധമുണ്ടായിരുന്നു മുൻ
എം എൽ എ ടി .എ .ഇബ്രാഹിം അദ്ധേഹത്തിന്റെ ഉറ്റ മിത്രമായിരുന്നു
സാഹിത്യ അക്കാദമിയിലും
നാടക അക്കാദമിയിലും തുടങ്ങി നിരവധി സർക്കാർ സമിതികളിൽ ഉബൈദ് മാഷെ അംഗമാക്കാൻ സി
എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായപ്പോൾ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു
പ്രൈ മറി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1969-ല്‍ വിരമിച്ച ഉബൈദ് മാഷ് 1972 ഒക്ടോബര്‍ മൂന്നിന് ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ അദ്ദേഹം
തൊട്ടടുത്ത മാലിക് ദീനാർ
ഹോസ്പിറ്റലിൽ വെച്ച് അന്ത്യ ശ്വാസം വലിച്ചു
അദ്ധേഹത്തിന്റെ യഥാർത്ഥ നാമം അബ്ദുൽ റഹിമാൻ എന്നാണെകിലും ജന മനസ്സിൽ പതിഞ്ഞത് തൂലിക നാമമായിരുന്ന ഉബൈദ് എന്നായിരുന്നു
തികഞ്ഞ മത വിശ്വാസിയും കറ കളഞ്ഞr ദേശസ്നേഹിയുമായിരുന്ന അദ്ദേഹം സത്യത്തിൽ മലയാളത്തിന്റെ
അല്ലാമാ ഇക്ബാൽ തന്നെയായിരുന്നു എന്ന് പറയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ