ഓരോ സെപ്റ്റംബര്‍ മാസവും സി എച്ചിന്റെ ഓര്‍മ്മകള്‍ കൂടുതലായി നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുകയാണ് .അത്തോളി ഗ്രാമത്തിലെ ചെറ്റ കുടിലില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ ഉയര്ന്ന സി എച്ച്, ബാഫഖി തങ്ങളുടെ സഹായത്തോടെ കോളേജ് വിദ്യാഭ്യാസം നേടിയ മിടുക്കനായ വിദ്യാര്‍ത്ഥി.1942 ല്‍ എം എസ് എഫ് മലബാര് ജില്ല ജോയിന്റ് സെക്രടരിയായ സി എച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെടി പോട്ടികോയ എന്ന അപര നാമത്തില്‍ അറിയപ്പെട്ടു അദേഹത്തിന്റെ ആവേശം ജനിപ്പിക്കുന്ന പ്രസംഗമാണ് കുട്ടികള്‍ അങ്ങിനെ വിളിക്കാന്‍ കാരണമായത് .മലബാറില്‍ പഴയ കാലങ്ങളില്‍ ചന്തകള്‍ സജീവമായിരുന്നു .ചന്തകളില്‍ ആള്‍ കൂടുന്ന സമയം അവിടെ ചെന്ന് സ്ടൂളില്‍ കയറി നിന്ന്
സി എച്ച് പ്രസംഗിക്കും പിറ്റേന്ന് ആ പ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച് കേരളം മുഴുവന്‍ മുസ്ലിം ലീഗിന്റെ സന്ദേശം എത്തിക്കും അന്ന് ഉച്ചഭാഷിണി സൗകര്യം പരിമിതമായിരുന്നു മാത്രമല്ല മുസ്ലിം ലീഗ് യോഗങ്ങല്ക്ക് ആരും സ്ഥലവും നല്കിയിരുന്നില്ല.പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ചെറു പ്രായത്തില്‍ തന്നെ ഉയര്ന്ന പദവികള്‍ വഹിച്ച സി എച്ച് ഒരത്ഭുത പ്രതിഭാസം തന്നെയാണ് .ഭരണാധികാരി ,പത്രാധിപര്‍ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയിലെല്ലാം അദ്ദേഹം സമൂഹത്തിനു നല്കിയ സേവനം എന്നും ഒര്മ്മിക്കപെടും
അനുയായിയുടെ മനസ്സറിഞ്ഞ ജന നേതാവ് അതായിരുന്നു സീ എച്ച് മുഹമ്മദ് കോയ സാഹിബ്.
കഴിവുള്ളവരെ കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക താല്പര്യവും കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.തികഞ്ഞ മനുഷ്യ സ്‌നേഹിയും സമുദായ സ്‌നേഹിയും ഒരു
മുസല്‍മാന്‍ അതിലേറെ മുസ്ലിം ലീഗുകാരന്‍ എന്നതില്‍ അഭിമാനിക്കുകയും സ്വസമുദയത്തിനു അഭിമാന ബോധം നല്കുകയും ചെയ്ത സമുദായം ഇത്ര മേല്‍ വിശാസം അര്പ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവ് സി എച്ചിനോളം മലയാളക്കരയില്‍ അധികമുണ്ടാവില്ല.മുസ്ലിം ലീഗ് നേതാക്കള്‍ ആയിരുന്ന ബാഫഖി തങ്ങള്ക്കും ,പാണക്കാട് തങ്ങന്മാര്ക്കും ആത്മീയ പരിവേഷം കൂടി ഉണ്ടായിരുന്നു എന്നാല്‍ പണമോ ,പ്രതാപമോ ,കുല മഹിമയോ , ആല്മീയതയോ ഒന്നും ഇല്ലാതെയാണ് സീ എച്ച് ജനമനസ്സില് ഇടം നേടിയത്
സി എച്ചിന്റെ ഭാഷ പ്രയോഗവും നര്‌മ്മോക്തി കലര്ന്ന വാഗ്‌ധോരണിയും കടമെടുക്കാത്ത രാഷ്ട്രീയ വിദ്യര്തികളും പ്രാസംഗികരും കുറവായിരിക്കും .വര്ത്തമാന സമൂഹത്തില്‍ അറബി സര്‍വ കലാശാലയും മറ്റും വിവാദമാക്കി ലീഗിനെ ചക്രവ്യുഹത്തില്‍ ആക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുമ്പോള്‍ സി എച്ച് അല്ലെങ്കില്‍ അതുപോലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തീര്ച്ചയായും ആഗ്രഹിച്ചു പോകുന്നു .ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍ എസ് എസ്‌നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്ന മര്ഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന പ്രസിദ്ധമാണ്
അടിയന്തിരാവസ്ഥയുടെ ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ തീരുമാനിക്കുകയും ആര്‍ എസ് എസ് ഉള്‍പെടെ പിന്തുണയ്ക്കുന്ന ജനത പാര്‍ട്ടി മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു അന്ന് ഹുക്കുമത്തെ ഇലാഹിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ഹുക്കുമത്തെ ദേശായിക്ക് വേണ്ടി പണിയെടുക്കുകയാണ് എന്ന് സി എച്ച് കളിയാക്കി അതിന്നു മറുപടിയായി തങ്ങളുടെ നിലപാട് ന്യായീകരിച്ചു കൊണ്ട് ജയില്‍ വാസ സമയത്ത് ഞങ്ങളോട് മാന്യമായി പെരുമാറി എന്നും ഞങ്ങളുടെ അമീറിന്നു വുളു ചെയ്യാന്‍ വെള്ളം തന്നു സഹകരിച്ചത് ആര്‍ എസ് എസ് കാരായിരുന്നു എന്ന ജമാഅത് എ ഇസ്ലാമി നേതാക്കളുടെ
പ്രസ്താവനയുടെ പശ്ചാതലത്തിലാണ് വീണ്ടും മറു പ്രസ്താവനയുമായി സി എച്ചിന്റെ രംഗ പ്രവേശം വുളുവ് എടുക്കാന്‍ വെള്ളം തരികയല്ല ബഹറില്‍ (നടുക്കടലില്‍) മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ആര്‍ എസ് എസ് നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ല .കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോയ സി എച്ചിനെ അവിടെയുണ്ടായിരുന്ന ആര്‍ ശങ്കര്‍ കാണാന്‍ കൂട്ടാക്കിയില്ല അതിനെ കുറിച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സീയെച് പ്രതികരിച്ചതും ശ്രദ്ധേയമാണ് കണ്ണൂരില്‍ പര്ധയിട്ട മാപ്പിള സ്ത്രീകളുടെ വോട്ടു വാങ്ങി ജയിച്ച
ആര്‍ ശങ്കര്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ എന്നോട് ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിച്ചില്ല എന്നാണ് സി എച്ച് പ്രസഗിച്ചത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം നല്കാന്‍ നാദാപുരത്ത് സി പി എം നെ പരാജയപെടുതണം എന്ന സി
എച്ച് ന്റെ പ്രസ്താവന ഇന്നും പ്രസക്തമാണ്‌സി എച്ചിന്റെ വിയോഗത്തിന് സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനു മുപ്പത്തി രണ്ടു വര്ഷം പൂര്തിയാവുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ