ഈ ബ്ലോഗ് തിരയൂ

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ആത്മാവില്ലാത്ത സ്നേഹം

 ആത്മാവ് നഷ്ടപെട്ട സ്നേഹം
###################
 മുസ്തഫ മച്ചിനടുക്കം ###################

ഏറെ പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ
സാരമില്ലെടാ എന്ന് പറഞ്ഞു കൊണ്ടൊരു കൈ നമ്മുടെ പുറത്ത് തട്ടി സമാധാനിപ്പിക്കാൻ
ഉണ്ടാകുമ്പോൾ നമുക്കുണ്ടാവുന്ന ആശ്വാസം അനിർവചനീയമാനു

ജീവിതത്തിന്റെ സന്ഘീര്ന്ന ഘട്ടങ്ങളിൽ
ഒരു സുഹ്രത്തിന്റെ സാമീപ്യം ആഗ്രഹിക്കാത്തവർ വിരളമാവും    

സാന്ത്വനം ഒരു വലിയ മരുന്നാണ്    

മരുഭുമിയിൽ ഒട്ടപെട്ടവന്
ജലം ലഭിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിനു സമാനമാണ് ദീര്ഘ കാല
ഇടവേളയ്ക്കു ശേഷം സുഹ്രത്തിനെ കാണുമ്പോൾ
ഉണ്ടാവുക

വിപണിയിൽ വ്യാജ ഉത്പന്നങ്ങൾ ഒറിജിനലിനെ വെല്ലുംപോലെ    

സ്നേഹവും തിരിച്ചറിയാൻ പ്രയാസമാവുന്നു എവിടെയും
സംശയമാണ് മനുഷ്യനെ വേട്ടയാടുന്നത് പരസ്പരം വിശ്വാസം നഷ്ടപെട്ടൊരു
സമൂഹമായി വര്ത്തമാന കാലം മാറുകയാണ്    

സ്വഭാവത്തിൽ പോലും വ്യാജനെ തിരിച്ചറിയാൻ
പറ്റുന്നില്ല പ്രണയം പോലും വിശാസ യോഗ്യമാല്ലതവുന്നു

സ്നേഹത്തിൽ പോലും സ്വാർതത കുടി കൊള്ളുന്നു നാം പ്രണയിക്കാനും സൗഹ്ര്ദത്തിനും പോലും
ദിവസങ്ങള് തിരഞ്ഞെടുത്തിരിക്കുന്നു പക്ഷെ ബാഹ്യ പ്രകടനങ്ങല്ക്ക് അപ്പുറം അർത്ഥമില്ലാത്ത ആഘോഷങ്ങൾ ആയവയൊക്കെ മാറുന്നു

ചാറ്റിങ്ങിൽ തുടങി ചാറ്റിങ്ങിൽ അവസാനിക്കുന്ന ദിവസങ്ങലാണിന്നു രാവിലെ എഴുന്നേറ്റു പ്രര്തനയും പ്രഭാത ക്ര്ത്യവും ആരംഭിക്കും മുമ്പേ വാട്സപ് കാണണം

എല്ലാം കഴിഞ്ഞു ഉറങ്ങാൻ പോവുമ്പോഴും വാട്സപ്പ് ഗ്രൂപ്പിൽ പുതിയ സന്ദേശങ്ങൾ ഒന്നും വന്നില്ലെന്ന് ഉറപ്പു വരുത്തണം    

നൂതന നവ മാധ്യമങ്ങൾ സൌഹ്രദത്തിന്റെ നല്ല വാതായനങ്ങൾ നമുക്ക് തുറന്നു തരുന്നു പക്ഷെ അതിനിടയിലും ചതിക്കുഴികൾ തീര്ക്കാൻ കുബുദ്ധികൾ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു


ഫേസ് ബുക്കിൽ നല്ല പോസ്റ്റും കമന്റ്സും കണ്ടു
ഒരു വ്യക്തിയെ വിലയിരുത്താൻ പറ്റാത്ത അവസ്ഥ ലൈക്‌ അത് മാത്രമാണ് അവന്റെ ലക്‌ഷ്യം എങ്ങിനെയൊക്കെ പോസ്റ്റ്‌ ചെയ്താലാണ് കൂടുതൽ ലൈക്‌ അതാണ്‌ നോട്ടം

മാതൃ ദിനത്തിൽ മാതാവിനെ വര്ധ സദനത്തിലോ തെരുവിലോ തള്ളിയ ശേഷം എഫ് ബി യിൽ മാതൃ സ്‌നേഹം കിനിയുന്ന പോസ്ടിടുന്നു

നിസാര വഴക്കിന്റെ പേരില് ഭാര്യയെ മൊഴി ചൊല്ലിയ ശേഷം അല്ലെങ്കിൽ പുതിയ പ്രണയിനിയെ കണ്ടെത്തിയ ശേഷം പ്രണയത്തിന്റെ മഹത്വം വാഴ്ത്തുന്നു ഇതൊക്കെയാണ് ഇന്നിന്റെ ദുര്യോഗം    

അറിവും കഴിവും നന്മയെ കണ്ടെത്തുന്നതിനു പകരം
തിന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു



അത് കൊണ്ടാണ് ഒരാളുടെ സ്നേഹത്തെ പോലും സംശയത്തോടെ വീക്ഷിക്കപെടുന്നത്


 വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെ തന്നെ സമൂഹങ്ങൾ തമ്മിലുള്ള സൗഹ്ര്ദവും അകന്നു പോവുന്നു

എവിടെയാണ് നമുക്ക് താളം പിഴച്ചത് ഒരു പുനരാലോചന അനിവാര്യമാകുന്നു

പരസ്പരം ആരെയും ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യം സ്വന്തം മക്കളെ പോലും സ്നേഹിക്കാൻ സമയമില്ലാത്ത ലോകത്ത് വളരുന്ന തലമുറ സ്നേഹ ശൂന്യരായി മാറുന്നു എന്നാണ് കരുതേണ്ടത്
എല്ലാം പ്രകടന പരമായി മാറുന്നു




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ