ഈ ബ്ലോഗ് തിരയൂ

2015, ഡിസംബർ 21, തിങ്കളാഴ്‌ച

ന്യൂന പക്ഷ രാഷ്ട്രീയത്തിൻറ്റെ പട തലവൻ

സിംഹ ഗര്ജ്ജനം അസ്തമിച്ചിട്ട്
ഏഴു വര്ഷം
മുസ്തഫ മച്ചിനടുക്കം




ഗുലാം മഹമൂദ് ബനാത്ത് വാല
സാഹിബ്‌ ഈ ലോക ജീവിതം വെടിഞ്ഞു ഏഴു വർഷങ്ങൾ
കടന്നു പോയിരിക്കുന്നു

ഇന്ത്യൻ യുനിയാൻ മുസ്ലിം ലീഗിന്റെ ചെന്നൈയിൽ നടന്ന അറുപതാം വാര്ഷിക സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ മുംബൈലെക്ക് പോയ ബനാത്ത് വാല സാഹിബിന്റെ
വിയോഗ വാർത്തയുമായ് (25/06/2008) ആകുന്നു പിറ്റേന്ന് നേരം പുലര്ന്നത്

ഒരു നേതാവ് , ലോകസഭ മെമ്പർ എന്ന നിലക്കെല്ലാം
മാത്രക യോഗ്യമായ ജീവിതമായിരുന്നുഅദ്ദേഹത്തിന്റേത്
പതിമൂന്നാം ലോകസഭയിൽ
(1999----2004 ) അദ്ദേഹം അവസാനം അന്ഗമായ പാർലിമെന്റിൽ പോലും വളരെ സജീവമായിരുന്നു അദ്ദേഹം എന്ന് രേഖകൾ
വ്യക്തമാക്കുന്നു , ഇന്ത്യ ടുഡേ ഇന്ത്യയിലെ മികച്ച പർലമെന്റെരിയന്മാരെ കണ്ടെത്താൻ സർവ്വേ നടത്തിയപ്പോൾ ഒന്നാമൻ
ബനാത്ത് വാല സാഹിബായിരുന്നു

സ്വകാര്യ ബിൽ അവതരണത്തിലും , ചോദ്യങ്ങൾ ചോദിക്കുന്നതിലും , ഉപക്ഷേപങ്ങളും , ക്രമ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലും
എല്ലാം അദ്ദേഹം മുന്നിലായിരുന്നു

1986 ലെ മുസ്ലിം സ്ത്രീ ജീവനാംശ ബില്ല് തന്നെ ഔദ്യോഗിക ബില്ലായി രാജിവ് ഗാന്ധി ഗവന്മേന്റ്റ് അംഗീകരിച്ചു , ബാബറി ദുരന്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ
ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ്‌ 15 നിജസ്ഥിതി നില നിര്ത്താനുള്ള നരസിംഹ റാവു ഗവണ്മെന്റിന്റെ നിയമ നിർമ്മാണത്തിന്റെ പ്രേരകമയതും ബനാത്ത് വാലയുടെ സ്വകാര്യ ബില്ലായിരുന്നു

1977 ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ്‌ ഓഫ് ഓര്ടരുമായി എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബരിലെയ്ക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ
ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങള് തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ
ആര്ക്ക് കഴിയും

നിയമത്തിലും , സഭ നടപടികളിലും അദ്ദേഹം അഗാത പാന്ടിത്ത്യം നേടിയിരുന്നു

ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ
ആദ്യം വായിക്കുന്നതും , അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന
സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം
ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം

ഇന്ത്യൻ എക്സ്പ്രസ്സ്‌ ദിന പത്രത്തിൽ പ്രദീപ്‌ കൌശൽ
എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട്

ഒരു പാട് തവണ അഭിമുഖത്തിനായി ചെന്നപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ബനാത്ത് വാല സഹിബിനെയല്ലാതെ
ഞാൻ കണ്ടിട്ടില്ലെന്ന് പ്രമുഖ
മാധ്യമ പ്രവർത്തകൻ എം സി എ നാസര് ഒരു. അനുസ്മരണ പ്രഭാഷണത്തിൽ പറയുകയുണ്ടായി

ജീവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലര്ത്തിയിരുന്ന
മുഹമ്മദ്‌ ഇസ്മായിൽ സാഹിബ് ഓരോ വിഷയത്തിലും പാലിച്ചിരുന്ന കണിശതയും
പ്രവാചക മാത്രക ഉദ്ധരിച്ചു
കൊണ്ടുള്ള സംസാരവും

ഞാൻ പിന്നീട് കണ്ടത് ബനാത്ത് വാലയിലായിരുന്നു
എന്നും കൂടി എം
സി എ നാസര് കൂട്ടി ചേർക്കുന്നു

മലയാളം അറിഞ്ഞില്ലെങ്കിലും
മലയാളിയുടെ മനസ്സറിഞ്ഞ എം പി ആയിരുന്നു ബനാത്ത് വാലാ സാഹിബ്

കോളേജ് ‌ അധ്യാപക ജോലി
രാജി വെച് കൊണ്ട് രാഷ്ട്രീയത്തിൽ സജീവമായ
അദ്ദേഹം മഹാരാഷ്ട്രയിൽ
മുസ്ലിം ലീഗിന് മേൽവിലാസം
ഉണ്ടാക്കിയ നേതാവാണ്‌

സന്നിഗ്ധ ഘട്ടത്തിൽ അഖിലേന്ത്യ അധ്യക്ഷനായ
ബനാത്ത് വാല സാഹിബ്‌
സ്തുത്യര്ഹമായ പ്രവര്ത്തനം
തുടരുന്നതിനിടെയയിരുന്നു മരണം തേടിയെത്തിയത്‌



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ