✍🏻 *മുസ്തഫ മച്ചിനടുക്കം*
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരിക്കേ ഇഹലോകവാസം വെടിഞ്ഞ ചെർക്കളം അബ്ദുല്ല സാഹിബിൻ്റെ വിയോഗത്തിൻ്റെ മൂന്നാണ്ട് തികയുകയാണ്
ജീവിതം മുഴുവൻ സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം
അഭിവക്ത കണ്ണൂർ ജില്ലയിൽ എം.എസ് എഫ്, യൂത്ത് ലീഗ് നേതൃനിരയിൽ പ്രശോഭിക്കുകയും കാസർക്കോട് ജില്ലാ രൂപീകരണത്തോടെ ജില്ലാ മുസ്ലിം ലീഗിൻ്റെ അമര സ്ഥാനത്ത് അജയ്യമായ നേതൃപാടവത്തിലൂടെ മുസ്ലിം ലീഗിനെ ജില്ലയിൽ നിർണ്ണായക ശക്തിയാക്കി മാറ്റുന്നതിൽ ചെർക്കളം വഹിച്ചിട്ടുള്ള പങ്ക്
വർത്തമാന കാലത്ത് നിരന്തരം ഓർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് വിശ്രമ രഹിതമായി പ്രവർത്തിക്കാനും പാർട്ടി മെഷീനറികൾ ചലിപ്പിക്കാനും അദ്ദേഹത്തോളം കഴിവുറ്റ നേതാക്കളെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ
ജില്ലാ മുസ്ലിം ലീഗിൻ്റെ ജന സെക്രട്ടറി ,പ്രസിഡൻ്റ് എന്നീ നിലകളിൽ
അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ പാർട്ടി പ്രവർത്തകർക്കൊരിക്കലും വിസ്മരിക്കാനാവില്ല
യു.ഡി.എഫ് ചെയർമാനായി മുന്നണിക്ക് കരുത്തും അച്ചടക്ക ബോധവും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു
പ്രതിസന്ധികളിൽ തളരാതെ അണികൾക്ക് ആത്മവീര്യം പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു
തീരുമാനമെടുക്കാനും അതിൽ ഉറച്ച് നിൽക്കാനും, എത്ര തന്നെ പ്രതിബദ്ധങ്ങളുണ്ടായാലും അത് പ്രാവർത്തികമാക്കാനുമുള്ള അദ്ദേഹത്തിൻ്റെ അസാമാന്യ ധീരത എടുത്തു പറയാതിരിക്കാനാവില്ല എതിരാളികൾ പോലും അദ്ദേഹത്തിൻ്റെ നേതൃപാടവം അംഗീകരിച്ചിരുന്നു
ജില്ലാ കൗൺസിൽ അംഗം ,എം എൽ എ
എന്ന നിലയിലെല്ലാം ജനപ്രതിനിധിയുടെ വലിപ്പം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം തദ്ദേശ സ്വയം ഭരണ മന്ത്രിയായി കഴിവുറ്റ ഭരണാധികാരിയായും അദ്ദേഹം വിലയിരുത്തപ്പെട്ടു
വേണ്ടിടത്ത് ക്ഷോഭിക്കാനും . ശാസിക്കാനും മടി കാണിക്കാത്ത നേതാവായിരുന്നു പ്രിയ്യപ്പെട്ട ചെർക്കളം
രാഷ്ട്രീയ നേതാവായിരിക്കേ തന്നെ മത സാംസ്കാരിക മേഖലകളിലും നായകനായി വിരാചിക്കാൻ സാധിച്ച ചെർക്കളം അബ്ദുല്ലാ സാഹിബ് എന്ന മഹാനുഭാവൻ ഇട്ടേച്ച് പോയ സിംഹാസനം ഇന്നും ശൂന്യമാണ്
ജീവിത കാലത്തേക്കാളേറെ വിയോഗ ശേഷമാണ് ചെർക്കളത്തിൻ്റെ മഹിമയും പ്രസക്തിയും സംഘടനയും സമുദായവും തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ