ഈ ബ്ലോഗ് തിരയൂ

2021, ജൂലൈ 17, ശനിയാഴ്‌ച

ടി.എം സാവാൻ കുട്ടി


മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ    നവ തലമുറ ഓർക്കപ്പെടാതെ പോവുന്ന    ഒരു നാമധേയമാണ്   ടി.എം. സാവാൻ കുട്ടി   സാഹിബ് അബ്ദുല്ലക്കേയി ബിച്ചുമ്മ ദമ്പതികളുടെ മകനായി 1933-ൽ തലശ്ശേരിയിലാണ് ജനിച്ചത്      

1959 ലായിരുന്നു സാവാൻ കുട്ടി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നതും

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമായും സംസ്ഥാന മുസ്ലിം ലീഗ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം  സംസ്ഥാന  സെക്രട്ടറിയായും ദീർഘകാലം സേവന മനുഷ്ടിക്കുകയുണ്ടായി

1967 സപ്ത കക്ഷി മുന്നണി അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു    അദ്ദേഹം  

1962 മുതൽ 68 വരെ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ ലീഡറായിരുന്ന അദ്ദേഹം  1968 മുതൽ 1971 വരെ തലശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്നു      1971 മുതൽ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗമായ അദ്ദേഹം  
  1975 മുതൽ 1981 വരെ പി.എസ് സി യുടെ ചെയർമാനുമായി  പിന്നീടദ്ദേഹം സജീവ  രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നില്ല.     മുസ്ലിം ലീഗ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഏറെ വേദനിച്ച അദ്ദേഹം പക്ഷം ചേരാതെ മാറി നിൽക്കുകയായിരുന്നു    എന്നു വേണം കരുതാൻ

എന്നാൽ മുസ്ലിം സമുദായ സേവന രംഗത്ത്      രാഷ്ട്രീയേതര മേഖലയിൽ അദ്ദേഹം സജിവമായിരുന്നു

ആദ്യം എം ഇ എസ്സുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പിന്നീട്  മുസ്ലിം' സർവ്വീസ് സൊസൈറ്റി രൂപീകരിക്കുകയും അതിൻ്റെ പ്രസിഡൻറും സെക്രട്ടറിയും ആയൊക്കെ പ്രവർത്തിക്കുകയും ചെയ്തു


സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം  ചന്ദ്രികയിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു

കെ.എം സീതി സാഹിബിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധം കേരള സാംസ്കാരിക വകുപ്പ്  പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്

മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ്റെ ജീവ ചരിത്രവും  കേരള സർവീസ് രംഗത്തെ മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ച  പുസ്തകവും അദ്ദേഹത്തിൻ്റെ രചനയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്    കൂടാതെ നിരവധി ലേഖനങ്ങളും  കുറിപ്പുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്

പി.എസ് സി ചെയർമാനായ ഏക മുസ്ലിം അദ്ദേഹമായിരുന്നു

പിന്നാക്ക സംവരണ വിഷയവുമായി ബന്ധപ്പെട്ട നെട്ടൂർ,നരേന്ദ്രൻ കമ്മീഷനുകളിൽ
അംഗവുമായിരുന്നു അദ്ദേഹം

2005 സെപ്തംബർ 16ന്  കോഴിക്കോട് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ