ഈ ബ്ലോഗ് തിരയൂ

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഉമ്മ പോയൊരു വര്ഷം

എന്റെ ഉമ്മ  സി.എൽ സൈനബി റബ്ബിന്റെ വിളിക്കുത്തരം നൽകി കടന്നു പോയി  ഒരു കലണ്ടർ വർഷം പൂർണ്ണമുകയാണ് ആഗസ്റ്റ് 29 ന്  

പ്രിയ്യ സുഹൃത്തും അയൽവാസിയുമായ അസ്ലം വാട്ട്സ പ്പിൽ  കുറിച്ചിട്ട പോലെ    വീടിന്റെ പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന ഉമ്മയുടെ മുഖം  മനസ്സിൽ മായാത്ത ചിത്രമായി അവശേഷിക്കും    ഒരു പാട് പേരുടെ അനുസ്മരണ കുറിപ്പ് എഴുതിയിട്ടുള്ള   വിനീതനു ഉമ്മയെ കുറിച്ചും എഴുതണമെന്ന്    തോന്നുകയാണ്  പക്ഷേ സ്വന്തം ഉമ്മയെ കുറിച്ച് ഞാൻ തന്നെ എഴുതുന്നത് അനുചിതമാകുമോ എന്ന സന്ദേഹവുമുണ്ട്   പക്ഷേ മറിച്ച് ചിന്തിക്കുമ്പോൾ  ഞങ്ങളെ പിതാവിന്റെ കാലശേഷം    തള്ളക്കോഴി  കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നത്  പോലെ  കരുതലോടെ വളർത്തിയ. ഉമ്മയെ കുറിച്ച് അല്ലാതെ    വേറാരെ കുറിച്ചാണ്  എഴുതേണ്ടത്        ബഹുഭാഷാ പണ്ഡിതൻ സമദാനിയുടെ   മാതാവിനെ കുറിച്ചുള്ള ഒരു പ്രഭാഷണം    വല്ലാതെ മനസ്സിൽ തട്ടിയതാണ്
 മാറിടത്തിലെ അമൃതകുംഭങ്ങളിൽ കുഞ്ഞു മക്കളെ  ചേർത്ത് പിടിച്ച് പാലൂട്ടുന്ന മാതാവിന്റെ സ്നേഹത്തിന് വിലയിടാനോ    പകരം നൽകാനോ   ഒരു മ ക്കൾക്കും സാധിക്കില്ലയെന്ന. യാഥാർത്ഥ്യം      ആ പ്രഭാഷണത്തിൽ വിവരിക്കുന്നുണ്ട്      

പന്ത്രണ്ടാം വയസ്സിൽ പിതാവ്  ഞങ്ങളെ പിരിഞ്ഞ് പോയത് മുതലിങ്ങോട്ട്   ഓരോ സംഭവങ്ങളും   തനിച്ചിരിക്കുമ്പോർ.  ഓർത്തു പോവുകയാണ്
ജീവിതത്തിൽ.   പലപ്പോഴും  മാതാവിനോട് കയർത്തിട്ടുണ്ടാവാം  പക്ഷേ പെട്ടെന്നുണ്ടാകുന്ന. ക്ഷോഭ പ്രകടനം എന്നതിനപ്പുറം    പിണക്കമായതിനെ കാണാനാവില്ല
മനസ്സിലുള്ളത് മുഴുവൻ ഇവിടെ പകർത്താൻ ആഗ്രഹിക്കുന്നില്ല     വിചാരിച്ചാൽ തന്നെ  എഴുതി തീർക്കാനുമാവുകയില്ല

പ്രവാസത്തിന് മുമ്പ് കാസറഗോഡ് നഗരത്തിൽ ജോലി ചെയ്തിരുന്ന കാലം    രാത്രി വീട്ടിലെത്തുന്നത് വരെ മുഷിയാതെ കാത്തിരുന്ന.   ഉമ്മ. ചിലപ്പോൾ     എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ.  അക്കാലങ്ങളിൽ. ഏറെ വൈകുമായിരുന്നു  വിളിച്ച് പറയാൻ.  മൊബൈൽ ഇല്ലാതിരുന്ന കാലം        പാതിരാത്രിയാലും   വീട്ടിലെത്തിയുടനെ   ഉമ്മാക്ക് പറയാനുണ്ടായിരുന്നത്    വിശക്കുന്നില്ലേ    എന്തെങ്കിലും കഴിച്ചോളൂ എന്നായിരുന്നു     വർഷങ്ങൾക്കിപ്പുറം       ഇന്നും    അതേ ജാഗ്രത.  ഉമ്മക്കുണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്  ഇക്കഴിഞ്ഞ ബലിപെരുന്നാൾ ദിവസമായിരുന്നു        നീണ്ട പ്രവാസ ജീവിതം കഴിഞ്ഞ്    നാട്ടിൽ നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയാണിന്ന് ( സുൽസൺ) ഞാൻ.     അതു കൊണ്ട് തന്നെ  ആഘോഷതലേന്ന്    വീട്ടിലെത്താൻ വൈകാറുണ്ട്      ഇക്കഴിഞ്ഞ വർഷവും    പതിവിലും കുറച്ച് താമസിച്ചിരുന്നു         പിറ്റേന്ന് രാവിലെ     ഉമ്മയുടെ ചോദ്യത്തിലാണ് നേരത്തെ സൂചിപ്പിച്ച ഉമ്മയുടെ   ജാഗ്രത.  ഞാൻ തിരിച്ചറിഞ്ഞത്

നീ എപ്പഴാ  വന്നത്  അർദ്ധരാത്രി  വാതിൽ തുറന്ന്     നോക്കിയപ്പോൾ നിന്റെ ചെരുപ്പ്   അവിടെ കണ്ടിരുന്നില്ലല്ലോ    എന്നായിരുന്നു   ഉമ്മയുടെ ചോദ്യം
 മൂന്ന് മക്കളുടെ പിതാവായ ജീവിതത്തിന്റെ സിംഹഭാഗവും   പിന്നിട്ട മകന്റെ കാര്യത്തിൽ വരെ ശ്രദ്ധ വെച്ചിരുന്ന ഉമ്മയുടെ സ്നേഹത്തിന്  പകരം വെക്കാനുള്ളത്  പ്രാർത്ഥന മാത്രമാണ്

പ്രഭാത നമസ്കാരവും പ്രാഥമിക കർമ്മങ്ങളും ഒക്കെ കഴിഞ്ഞാൽ. പത്ര വായന പതിവാക്കിയിരുന്ന ഉമ്മ    ഒരു ദിവസം വായന മുടങ്ങിയാലോ  വൈകിയാലോ     അസ്വസ്തത പ്രകടിപ്പിക്കുമായിരുന്നു 

ഞങ്ങൾ മക്കളുടെ കാര്യം പോലെ തന്നെ     വീടും പറമ്പും    പരിരക്ഷിക്കുന്നതിലും  അവർ അതീവ ശ്രദ്ധ വെച്ച് പുലർത്തിയിരുന്നു 

37 വർഷങ്ങൾക്കപ്പുറം   പിതാവിനെ നഷ്ടപ്പെട്ട ഞങ്ങൾക്ക്  മാതാവും പിതാവുമെല്ല  ഉമ്മ തന്നെയായിരുന്നു

കുടുംബക്കാർക്ക് ദൈബുവും  അയൽക്കാർക്കും മറ്റും പ്രിയപ്പെട്ട ദൈബു മുആയും ആയിരുന്നു സി.എൽ. സൈനബി എന്ന ഞങ്ങളുടെ ഉമ്മ

ഉമ്മയുടെ   പാരത്രിക'ജീവിതം   സർവ്വ ശക്തനായ നാഥൻ.  സമാധാനവും സന്തോഷവും  നിറഞ്ഞതാക്കട്ടെ  എന്ന പ്രാർത്ഥനയോടെ 



     മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ