ഈ ബ്ലോഗ് തിരയൂ

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*

 *ഓർമ്മയിലെ ചന്ദ്രികയായ് റഹിം മേച്ചേരി*


✍🏻. *മുസ്തഫ മച്ചിനടുക്കം*


എന്നെ   മുസ്ലിം ലീഗ്  ആക്കിയതാര്   എന്ന്    ഞാൻ തന്നെ   പല വട്ടം സ്വയം ചോദിച്ചിട്ടുണ്ട്     


പലരും  ലീഗുകാരായതിനുള്ള. മാനദണ്ഡങ്ങളായ.  കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാതലം ,നാട്ടിൽ ഭൂരിപക്ഷം  ലീഗുകാരാവുക തുടങ്ങിയ  തുടങ്ങിയ.   അനുകൂല സാഹചര്യം ഒന്നും ഇല്ലാതിരുന്നിട്ടും   ഞാൻ ലീഗിനെ   ഇഷ്ടപ്പെട്ടുവെങ്കിൽ


അതിന്  പ്രേരകമായ പല കാരണങ്ങളിൽ. ഒന്നെനിക്ക്    ഉറപ്പിച്ച് പറയാം   വായനാ താത്പര്യമാണെന്ന് 



പലചരക്ക് കടയിൽ പോയിരിക്കുമ്പോഴുള്ള മുഴിപ്പകറ്റാൻ വേണ്ടിയാണ്    ആദ്യമൊക്കെ അവിടെ കിടക്കുന്ന പത്രമോ വാരിക യോ  മറിച്ച്  നോക്കി തുടങ്ങിയത്       


വീട്ടിൽ പത്രങ്ങളൊന്നും വരുത്താതിരുന്ന നാളുകളിൽ.     പത്രം വായിക്കാൻ വേണ്ടി മാത്രം   കടകളിൽ പോയിരിക്കും     പലപ്പോഴും    ആദ്യ പേജും  സ്പോർട്സ്  പേജും മാത്രമാണ് വായിക്കുക.   


മാതൃഭൂമിയും ,മനോരമയും വായിച്ചു ശീലിച്ചതിനൊപ്പം  ചന്ദ്രിക യും   വായിച്ചു തുടങ്ങിയിരുന്നു   മറ്റ് പത്രങ്ങളിൽ നിന്നും വിഭിന്നമായി ചന്ദ്രിക കൈയ്യിൽ കിട്ടിയാൽ അതിന്റെ എഡിറ്റോറിയൽ പേജ് കൂടി    മറിച്ച് നോക്കുമായിരുന്നു    അതിന് കാരണം  വല്ലാത്തൊരു  മാസ്മരിക ശക്തിയുള്ള റഹിം മേച്ചേരിയുടെ      ലേഖനങ്ങളായിരുന്നു           മേച്ചേരിയുടെ ലേഖനങ്ങളാണ് മുസ്ലിം ലീഗിനെ  ആഴത്തിലറിയാനും   പഠിക്കാനും പ്രേരിപ്പിച്ചത്      


ഇത്  എന്റെ മാത്രം അനുഭവമായിരിക്കില്ല.എന്നെനിക്കുറപ്പുണ്ട്  

   

 പതിറ്റാണ്ടിനപ്പുറം   മുസ്ലിം ലീഗിലേക്ക്      ആളുകളെ    റിക്രൂട്ട് ചെയ്യാൻ '   കാരണക്കാരനായ എഴുത്ത് കാരനായാരുന്നു റഹിം മേച്ചേരിയെന്ന് പറഞ്ഞാൽ ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല



നവ മാദ്ധ്യമങ്ങൾ കേട്ടറിവ് പോലുമാവാതിരുന്ന നാളുകളിൽ.  മുസ്ലിം ലീഗിന്റെ ആവേശം  സിരകളിൽ കുത്തിവെക്കാൻ മാത്രം മൂർച്ചയുള്ള തൂലികയുടെ  ഉടമയായിരുന്നു   റഹിം മേച്ചേരി


കേവലം ആവേശത്തിന്റെ ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയിരുന്നില്ല.  അദ്ദേഹം ചെയ്തിരുന്നത്    മറിച്ച്   മുസ്ലിം ലീഗിന്റെ ആദർശങ്ങൾ ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ    അവതരിപ്പിക്കുകയായിരുന്നു   മേച്ചേരി 



ഖായിദെ മില്ലത്തിന്റെ പാതയും  ,സീതി സാഹിബിന്റെ  ദർശനങ്ങളും ,ബാ ഫഖി തങ്ങളുടെ ഔന്നത്യവും      സി.എച്ചിന്റെ പ്രഭാഷണങ്ങളും  ,പാണക്കാടിന്റെ സൗരഭ്യവും ,പോക്കർ സാഹിബിന്റെയും സേട്ട് സാഹിബിന്റെയും ബനാത്ത് വാല സാഹിബിന്റെയും പാർലമെന്റിലെ   ഇടി മുഴക്കങ്ങളും     മനസ്സിൽ തങ്ങി നിൽക്കും വിധം  എഴുതി പ്രതിഫലിപ്പിക്കാൻ.  മേച്ചേരിയോളം   സാധിച്ചവർ.  വേറെയുണ്ടാവുമോ എന്ന്  സംശയമാണ്


അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗ് ചരിത്രകാരൻ എം.സി വടകര.  ഒരു ഓർമ്മകുറിപ്പിൽ    മേച്ചേരിയെഴുതി യുണ്ടാക്കിയ ലീഗാണ്   ഇന്ന് കാണുന്ന.  മുസ്ലിംലീഗ്      എന്ന്   വിശേഷിപ്പിച്ചത്     


സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സ്നേഹവാത്സല്യത്തിന്      ഭാഗ്യം സിദ്ധിച്ച.  മേച്ചേരിക്ക് സി.എച്ചിനേയും ജീവനായിരുന്നു   അത് കൊണ്ട് തന്നെയായിരുന്നു പ്രവാസലോകത്ത് നിന്നും  ചന്ദ്രികയിലേക്ക്  തന്നെ മടങ്ങിവരുകയും  മുഴു ജീവിതം തന്നെയും പാർട്ടി പത്രത്തിന് വേണ്ടി സമർപ്പിക്കുകയും ചെയ്തത്


സാദ്ധ്യതയുടെ  മേച്ചിൽപുറം    തേടി പോവാതെ   ജീവിതം മുഴുവൻ ചന്ദ്രികക്ക് വേണ്ടി ഹോമിക്കുകയായിരുന്നു അദ്ദേഹം        


വിസ്മരിച്ച് പോവുന്ന മൂല്യങ്ങളെയും   അവഗണിക്കപ്പെടുന്ന അവകാശങ്ങളെയും   

നിരന്തരമായി ഓർമ്മിപ്പിക്കുകയും    ചെയ്യുന്നതോടൊപ്പം   മുസ്ലിം ലീഗിന്റെയും സമുദായത്തിന്റെയും  പിന്നിട്ട നാൾവഴികളിലെ മഹാരഥന്മാരെ കുറിച്ചും    കൃത്യമായി   ഓർക്കുകയും സമൂഹത്തിന് പകർന്നു നൽകുകയും ചെയ്യുന്നതിൽ  റഹിം മേച്ചേരി നിർവ്വഹിച്ച.   പങ്ക്   'നിസ്തുലമായിരുന്നു


2004 ഓഗസ്റ്റ്   21 ന്റെ പുലർവേളയിൽ.  ചന്ദ്രകയുടെ പത്രക്കെട്ടുകളുമായി പോയ ജീപ്പ് അപകടത്തിൽ.  പെട്ടായിരുന്നു     പത്രാധിപരായിന്ന.   റഹിം മേച്ചേരിയുടെ    അന്ത്യം      


എഴുത്തിനോടും ആദർശത്തോടും നീതി പുലർത്തി എളിമയോടെ    ജീവിച്ച മേച്ചേരി   ഓർമ്മയിലെ ചന്ദ്രികയായി   എന്നും വിളങ്ങി നിൽക്കുക തന്നെ   ചെയ്യും    

'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ