*വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഹബീബ്*
എം എസ്. എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന നാമഥേയത്തിന്റെ ഉടമയായ അഡ്വ: പി ഹബീബ് റഹ്മാൻ വാഹനാപകടത്തിലൂടെ തന്റെ മുപ്പത്തിയേഴാം വയസ്സിൽ നാഥന്റെ അലംഘനീയ വിധിക്ക് കീഴടങ്ങിയിട്ട് 28 വർഷം
മദ്രസ വിദ്യാർത്ഥി പ്രസ്ഥാനം എന്ന് ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്ത എം എസ്.എഫി ന് ക്യാമ്പസുകളിൽ മേൽവിലാസം നേടി കൊടുത്ത സാരഥിയാണ് ഹബീബ്
അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥി സമൂഹത്തിനിടയിലെങ്കിലും ഒരു നവോത്ഥാന നായകനായിരുന്നു ഹബീബ്
നാമം അന്വർത്ഥമാക്കും വിധം അദ്ദേഹത്തിന്റെ സമകാലികർക്കെല്ലാം പ്രിയങ്കരനായിരുന്നു ഹബീബ്
വലിയ പ്രഭാഷകനായിരുന്നില്ല ഹബീബ് പക്ഷേ മനസ്സും ശരീരവും ഒരു പോലെ കർമ്മ നിരതനായ എന്നും പ്രസ്ഥാനത്തിന്റേ യും വിദ്യാർത്ഥി സമൂഹത്തിന്റെയും നന്മ മാത്രം കാംക്ഷിച്ച നിസ്വാത്ഥിയായിരുന്നു ഹബീബ്
പാറി പറക്കുന്ന തലമുടിയുമായി തേച്ച് മിനുക്കാത്ത കുപ്പായവും
ധരിച്ച് നടന്ന സ്വയം മോടിയാകുന്നതിൽ അശ്രദ്ധനായ ഹബീബ് സംലടനയുടെ വിഷയത്തിൽ അടുക്കും ചിട്ടയും കണിശതയും ഒത്തിണങ്ങിയ മികച്ച സംഘാടകനായിരുന്നുവെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു
വിദ്യാഭ്യാസമുള്ള തലമുറ ലീഗ് രാഷ്ട്രീയത്തെ തിരസ്ക്കരിക്കുമെന്ന് നിരീക്ഷിച്ചവരുടെ സ്വപ്നങ്ങൾ നിരർത്ഥകമെന്ന് കാട്ടികൊടുക്കാൻ ഹബീബിന്റ നേതൃത്വത്തിലൂടെ എം.എസ്. എഫി ന് സാധിച്ചു
കലാലയങ്ങൾ കൊലാലയങ്ങളായി മാറുന്നതിന്റെ പരിണിത ഫലങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കാലിക സമൂഹത്തിൽ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഹബീബിന്റെ സ്മരണകൾക്ക് പ്രസക്തിയേറുകയാണ്
*മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ