ഈ ബ്ലോഗ് തിരയൂ

2018, ജൂലൈ 11, ബുധനാഴ്‌ച

വീണ്ടുമൊരു യുവജന യാത്ര


കേരളീയ    പൊതു സമൂഹത്തിൽ        മുസ്ലിം ലീഗ്         ആർജ്ജിച്ച   വിശ്വാസ്യത     ദീർഘ വീക്ഷണവും  പക്വതയം   ഒത്തുചേർന്ന      നയനിലപാടുകളിലൂടെ   നേടിയെടുത്തതാണ്

പാർശ്വവൽക്കരിക്കപ്പെട്ടു  പോകുമായിരുന്ന     കേൾവിയും   കേൾപോരുമില്ലാത   പോവുമായിരുന്ന     സമുദായത്തെ      സമൂഹത്തിന്റെ   മുഖ്യധാരയിലേക്ക്    കൈ പിടിച്ചുയർത്തുകയെന്ന    ശ്രമകരമായ   ദൗത്യം    വിജയകരമായി   പൂർത്തികരിച്ചു   എന്നിടത്താണ്       മുസ്ലിം ലീഗിന്റെ    വിജയം   

മതേതര ഐക്യവും   മാനവ സൗഹാർദ്ദവും     തകരാതിരിക്കാൻ       ഏറെ   ജാഗ്രവത്തായ    സമീപനമാണ്    മുസ്ലിം ലീഗ്      എന്നും   സ്വീകരിച്ചത്

പ്രത്യക്ഷമായ   രാഷട്രീയ ലാഭം   നോക്കി    വൈകാരികതയെ     ഊതി    വീർപ്പിച്ച്       വോട്ടും   സീറ്റും    വർദ്ധിപ്പിക്കാൻ       മുസ്ലിം ലീഗ്     ഒരിക്കലും   ശ്രമിച്ചിട്ടില്ല         എന്നതോടൊപ്പം      അത്തരം   നീക്കങ്ങളുമായി   വരുനവരെ     ശക്തമായി  പ്രതിരോധിച്ചിട്ടുമുണ്ട്

ഇക്കാര്യത്തിൽ   മുസ്ലിം ലീഗിന്റെ    നട്ടെല്ലായ  യൂത്ത്  ലീഗ്      നല്കിയ  സംഭാവനകളെ    ആർക്കും   വിലകുറച്ച്   കാണാനാവില്ല

*അധികാരത്തിലിരിക്കുന്ന   മുസ്ലിം ലീഗ്      ആശ്വാസമേകുന്ന    മന്ദമാരുതനാണെങ്കിൽ*                                   *പ്രതിപക്ഷത്തിരിക്കുന്ന    മുസ്ലിം ലീഗ്*      സർക്കാരിന്റെ   *പോരായ്മകൾക്കും   നീതികേടുകൾക്കു മെതിരെ   ആഞ്ഞടിക്കുന്ന*
കൊടുങ്കാറ്റായിരിക്കുമെന്ന  സി.എച്ച്   മുഹമ്മദ്   കോയ   സാഹിബിന്റെ  വാക്കുകൾ   അന്വർത്ഥമാക്കും വിധം    എന്നും    പ്രതിപക്ഷ നിരയിൽ    മുഴക്കമുള്ള  ശബ്ദമായി   മാറാൻ    ലീഗിനും   യൂത്ത്   ലീഗിനും   സാധിച്ചിട്ടുണ്ട്

എഴുപതുകളുടെ   ആദ്യ പാദത്തിലാണ്   മുസ്ലിം യൂത്ത് ലീഗ്       മുസ്ലിം ലീഗിന്റെ     യുവജന വിഭാഗമായി     സംസ്ഥനതലത്തിൽ   രൂപം  കൊള്ളുന്നത്    

കെ.കെ മുഹമ്മദും   പി.കെ  മുഹമ്മദ്  എന്ന  മാനുവും   പ്രഥമ പ്രസിഡന്റും  ജന: സെക്രട്ടറിയുമായിരുന്നു

മുസ്ലിം ലീഗിലുണ്ടായ  പിളർപ്പ്    സ്വാഭാവികമായും   യൂത്ത്  ലീഗിനെയും  ബാധിച്ചു      നേതൃനിരയിയിൽ     ഒരുമിച്ച്  ഉപവിഷ്ടരായവർ   
ഇരു ചേരികളായി      പിരിഞ്ഞു      

1980   ഓടു കൂടിയാണ്   യൂത്ത് ലീഗ്   പുനസംഘടിപ്പിക്കപ്പെടുന്നതും   1969 ന്  ശേഷം  മുസ്ലിം ലീഗ്     പ്രതിപക്ഷ ബെഞ്ചിലേക്ക്   മാറുന്നതും              ഇക്കാലയളവിലാണ്      പ്രസിദ്ധമായ    അറബി ഭാഷാ  സമരം     കൊടുമ്പിരി   കൊള്ളുന്നതും   യൂത്ത് ലീഗ്    സമര നേതൃത്വം   ഏറ്റെടുക്കുന്നതും

അന്നത്തെ   നായനാർ  സർക്കാരിന്റെ     പോലീസിന്റെ   വെടിയുണ്ടക്ക് മുന്നിൽ   പിന്തിരിത്തോടാതെ      നിറതോക്കിന്   മുന്നിൽ  വിരിമാറുകാട്ടി      വീര  മൃത്യു വരിച്ച     മജിദും  റഹ്മാനും    കുഞ്ഞിപ്പയും
ഓരോ   ലീഗ് കാരനും      സമരാവേശം   പകരുന്ന  നിത്യ സ്മരണ യാ യി    ഇന്നും     ഓർമ്മിക്കപ്പെടുന്നു

   രക്തസാക്ഷിത്വ ദിനമായ   ജൂലായ്   മുപ്പത് :  യൂത്ത് ലീഗ്   ദിനമായി   ആചരിക്കപ്പെടുന്നു

സംസ്ഥാന   മുസ്ലിം ലീഗ്    വൈസ്  പ്രസിഡന്റ്    പി.കെ.കെ. ബാവ സാഹിബ്  ആയിരുന്നു  അന്ന്  യൂത്ത് ലീഗ് ' അദ്ധ്യക്ഷൻ   മുസ്ലിം ലീഗ്  സംസ്ഥാന  ജന.. സെക്രട്ടറി   കെ പി എ  മജീദ് സാഹിബ്  ജന സെക്രട്ടറിയുമായിരുന്നു

ടി.എ. അഹമ്മദ് കബീർ ,പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ    തുടങ്ങിയവർ  സഹഭാരവാഹികളായിരുന്നു

1985- -  86     ൽ   ശരീഅത്ത്  വിരുദ്ധ മുദ്രാവാക്യവുമായി   സി.പി.എമ്മും '  പുരോഗമന മേലങ്കിയണിഞ്ഞവരും   ഏക 'സിവിൽ കോഡിന് വേണ്ടി  മുറവിളി  കൂട്ടിയ പോൾ     കേരളത്തിലങ്ങോളമിങ്ങോളം   പ്രതിരോധം   തീർക്കാൻ   മുസ്ലിം യൂത്ത് ലീഗ്  മാത്രമേയുണ്ടായിരുന്നുള്ളൂ

1987 ൽ  അധികാരത്തിൽ  വന്ന   നായനാർ  സർക്കാരിന്റെ   ഭരണകാലയളവിൽ      നാദാപുരത്തും  മറ്റുമുണ്ടായ   കലാപത്തിൽ'     ഒമ്പതോളം  പേർ  കൊല്ലപ്പെടുകയും   ലോക്കപ്പ് മർദ്ദനങ്ങളും  സർക്കാർ  പല  കാര്യങ്ങളിലും   പക്ഷപാത  നിലപാടുകൾ  സ്വീകരിക്കുകയും   ചെയ്തപ്പോൾ      വ്യത്യസ്ഥമായ    സമര പോരാട്ടങ്ങളുമായി   മുസ്ലിം യൂത്ത്  ലീഗ്   സജ്ജമായി   ആ  സർക്കാരിന്റെ   ദുർഭരണത്തിനെതിരെ     കുറ്റപത്രവുമായി     മുസ്ലിം യൂത്ത്  ലീഗ്   സംഘടിപ്പിച്ച   യുവജന യാത്ര       കേരളത്തിന്റെ   ചരിത്രത്തിൽ    പുതിയൊരദ്ധ്യായം   രചിക്കുകയായിരുന്നു

മർഹും   സി.എച്ച്  മുഹമ്മദ്   കോ യാ  സാഹിബിന്റെ  മകൻ   ഡോക്ടർ    എം.കെ  മുനീർ   ആയിരുന്നു    ജാഥാ നായകൻ      കടന്ന് പോയ   വഴിത്താരകളിലെല്ലാം   ആവേശം   നിറച്ച   യാത്രയും  നായകനും   ജന ഹൃദയങ്ങളിൽ    ഇടം നേടുകയായിരുന്നു

സി.മമ്മൂട്ടി ആയിരുന്നു   അന്നത്തെ    ജന:സെക്രട്ടറി      

അബ്ദുറഹ്മാൻ രണ്ടത്താണി എം.സി.ഖമറുദ്ധീൻ ,കളത്തിൽ  അബ്ദുല്ല ,കെ എം ഹസൈനാർ ,കുറുക്കോളി മൊയ്തീൻ      തുടങ്ങിയവരൊക്കെ   സ ഹ ഭാരവാഹികളും     ജാഥയിലെ    സ്ഥിരാംഗങ്ങളുമായിരുന്നു

സർക്കാരുകൾക്കെതിരായ    സമര കോലാഹലങ്ങൾ    ഉണ്ടാക്കുക മാത്രമല്ല    യൂത്ത് ലീഗ്    ചെയ്തത്

രാജ്യത്തിന്റെ    മഹിതമായ പാരമ്പര്യവും ജനാധിപത്യ സംസ്കാരവും    സൗഹൃദാന്തരീക്ഷവും    നിലനിർത്താനുള്ള    പോരാട്ടം  കൂടിയായിരുന്നു    മുസ്ലിം യൂത്ത്   ലീഗ്     നടത്തി പോരുന്നത്

ഫാഷിസത്തോടൊപ്പം     പ്രതിരോധമെന്നോണം      വളർന്നു വരുന്ന     തീവ്രവാദത്തിന്റെ    ചെറിയ    ലാഞ്ചനയെ  പോലും    കേരളിയ മനസ്സിൽ   നിന്നും   നിഷ്ക്കാസിതമാക്കാൻ  ഭഗീരഥ  യത്നം   തന്നെ  മുസ്ലിം യൂത്ത്   ലീഗ്    നടത്തുകയുണ്ടായി

1992    സമ്മേളന   പ്രമേയം   തന്നെ    ഫാഷിസത്തിനും     തീവ്രവാദത്തിനും    എതിതായിരുന്നു

പിന്നീട്   മതം  സംഘർഷമല്ല  സമാധാനമാണ്   എന്ന   പ്രമേയവുമായി       വലിയ  സമ്മേളനവും     സെമിനാറുകളും     സംഘടിപ്പിച്ചു കൊണ്ട്      യൂത്ത്      ലീഗ്        കർമ്മനിരതമായി

യുവനിരയെ     സമൂഹ നന്മക്കും    ജനാധിപത്യത്തിന്  കരുത്ത്   പകരാനും      ആവും വിധം     ഉപയുക്തമാക്കാനുള്ള   കർമ്മ പദ്ധതികളുമായി   യൂത്ത് ലീഗ്       അതിന്റെ  പ്രയാണം  തുടർന്നു

ഐഡിയൽ   യൂത്ത്  കോറും , അവസാനമായി നടത്തിയ    പി.എം സാദിഖ്   അലി          നയിച്ച യുവകേരള  യാത്രയുമടക്കം       യൂത്ത്   ലീഗ്     പരിപാടികളൊക്കെ      ജനം   സ്വീകരിച്ചിട്ടുണ്ട്    എന്നതാണ്      ചരിത്രം

എം.കെ. മുനീർ  സാഹിബിന്   ശേഷം     കെ.എം ഷാജിയും ,  സാദിക്കലി തങ്ങളം ,സാദിക്കലിയും ,സി.കെ   സുബൈറും    ഹരിത രാഷ്ട്രീയത്തിന്റെ  യുവ നായകൻമാരായി    


മുസ്ലിം യൂത്ത്  ലീഗ്    അതിന്റെ    ദൗത്യ   നിർവ്വഹണമെന്നോണം      വീണ്ടുമൊരു   യുവജന യാത്രക്കുള്ള      പുറപ്പാടിലാണ്     കൈരളിയുടെ   മണ്ണിൽ   അശാന്തിയുടെ    വിത്ത്    'മുളക്കാതിരിക്കാൻ     നിതാന്ത   ജാഗ്രതയോടെ   സമചിത്തതയോടെ     മുസ്ലിം ലീഗിന്റെ   അമര സ്ഥാനത്ത്      മൂന്നര  പതിറ്റാണ്ടോളം    നിലയുറപ്പിച്ച      മഹാനായ      പാണക്കാട്   സയ്യിദ്  മുഹമ്മദലി  ശിഹാബ്   തങ്ങളുടെ      പുത്രൻ     മുനവ്വറലി '  ശിഹാബ്' തങ്ങളാണ്        ജാഥാ  നായകൻ    കരുത്തനായ കാര്യദർശിയായി   പി.കെ ഫിറോസും  സഹ ഭാരവാഹികളും  കൂട്ടിനുണ്ട്

ജാഥയുടെ   പ്രഭവ കേന്ദ്രമായ  കാസറഗോഡ്
സംഘാടക  സമിതി  രൂപീകരണ    യോഗം     കെ.പി എ  മജീദ് സാഹിബ്   കഴിഞ്ഞ ദിവസം    ഉത്ഘാടനം   ചെയ്തു 

ഇനി    വിശ്രമമില്ലാത്ത   നാളുകളാണ്   വരാൻ  പോകുന്നത്     

*രാജ്യത്തിന്റെ   ഭരണ സിരാ കേന്ദ്രത്തിലും     മർമ്മ പ്രധാനമായ    താക്കോ ൽ    സ്ഥാനങ്ങളിലുമെല്ലാം   സംഘപരിവാർ    നിലയുറപ്പിച്ചിരിക്കുന്ന   ഘട്ടത്തിൽ      ദേശീയ  തലത്തിൽ  തന്നെ     യൂത്ത് ലീഗിന്റെ    മുദ്രാവാക്യങ്ങൾക്കും  റിയാസ്  മൗലവിയുടെ ചോര വീണ  മണ്ണിൽ  നിന്നും   സമാരംഭം കുറിക്കുന്ന  യുവജന യാത്രക്കും   പ്രസക്തി    വർദ്ധിക്കുകയാണ്*

രജ്യത്തിന്റെ     ആത്മാവ്  തൊട്ടറിയാത്ത     മോദി അമിത്ഷാ     ഫാഷിസ്റ്റ്  സയാമീസുകൾക്കും     അധരങ്ങളിൽ   തേൻ പുരട്ടി  ന്യൂനപക്ഷങ്ങളെ    കയ്യിലെടുക്കാൻ   ശ്രമിക്കുകയും       കാര്യത്തോടടുക്കുമ്പോൾ   ന്യൂനപക്ഷ വിരുദ്ധവും പക്ഷപാതപരമായ     സമീപനം   സ്വീകരിക്കുകയും    ചെയ്യുന്ന      പിണറായി   സർക്കാരിനും      എതിരായ    സമര കൊടുങ്കാറ്റായി      ഈ  യാത്ര   മാറുക   തന്നെ    ചെയ്യും

   *മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ