ഇന്ത്യൻ നാഷണൽ ലീഗ് 25 വർഷം പൂർത്തീകരിക്കുകയാണ്
കാലിടറാതെ കാൽ നൂറ്റാണ്ട് എന്ന ക്യാപ്ഷ നോട് കൂടിയാണ് പാർട്ടി ജന്മദിനം ആഘോഷമാക്കുന്നത്
എന്നാൽ ഐ.എൻ. എൽ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറ്റെ ചരിത്രം പരിശോധിക്കുമ്പോൾ ദേശീയ തലത്തിലോ കേരളത്തിലോ കാലിടറാൻ പോയിട്ട് കാലുറപ്പിച്ച് നില്ക്കാൻ ആ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടോ എന്നാണ് സംശയം
ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് കോൺൾ സ് മുന്നണിയിൽ നിന്നും മാറാൻ തയ്യാറാകാത്തതിന്റെ പേരിൽ മുസ്ലിം ലീഗ് അഖിലേന്ത്യ അദ്ധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് രൂപികരിച്ച പ്രസ്ഥാനമാണ് ഐ.എൻ എൽ
: കോൺഗ്രസ്സ് ബന്ധത്തിന്റെ പേരിൽ ലീഗിനോട് പിണങ്ങിയവർ എന്ന നിലയിൽ ഇടത് മുന്നണിയിൽ ഇടം നേടാമെന്ന പ്രതീക്ഷയോടെയാണ് ഐ.എൻ. എൽ പിറവി പാർട്ടി നാമധേയത്തിൽ നിന്നും മുസ്ലിം എന്ന് ചേർക്കാതിരുന്നത് പോലും സി.പി.എം ൻറ്റെ അനിഷ്ടം ഭയന്നായിരുന്നു
അന്നത്തെ സി.പി.എം ജന. സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിതും ഇടത് കൺവീനർ എം.എം ലോറൻസുമായി രൂപീകരണ ഘട്ടത്തിൽ പലവട്ടം ചർച്ച നടത്തിയ സേട്ട് സാഹിബും നേതാക്കളും ശേഷവും നിരന്തരമായി ചർച്ച നടന്നെങ്കിലും ഇടത് പ്രവേശം ഇന്നും മരീചികയായി തുടരുന്നു
തമിൾ നാട്ടിൽ ജയലളിതയുടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ച് മൂന്ന് എം.എൽ എ മാരെ സൃഷ്ടിക്കാൻ കഴിഞ്ഞ പാർട്ടി എം.എ. ലത്തീഫ് സാഹിബിന്റെ മരണശേഷം നിർവീര്യമായി മാറി
2006 ൽ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്നും ഇടത് പിന്തുണയോടെ നിയമസഭയിൽ എത്തിയെങ്കിലും 2011 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പി.എം.എ സലാം അടക്കം നല്ലൊരു വിഭാഗം നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിലേക്ക് മടങ്ങിയതിൽ പിന്നെ സ്വതവേ ദുർബല പോരെങ്കിൽ ഗർഭിണി എന്ന വസ്ഥയിലായ പാർട്ടി നേതൃത്യത്തെ വെല്ലുവിളിച്ച ഒരു വിഭാഗം പുതിയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നു '
: കോൺഗ്രസ്സ് വിരുദ്ധ രാഷ്ടീയം അപ്രസക്തമായ മോദി യുഗത്തിൽ ഐ.എൻ എൽ പോലുള്ള പ്രസ്ഥാനങ്ങൾക്ക് മുദ്രാവാഖ്യമില്ലാതായിരിക്കുകയാണ്
മുന്നണിയിൽ തെരഞ്ഞെടുപ്പ് കാലത്തെ കാര്യസ്ഥ സ്ഥാനം മാത്രമായിട്ടും ഇടത് മന്ത്രിസഭയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളിൽ പോലും പ്രതികരിക്കാൻ ത്രാണിയില്ലാതെ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുകയാണ് ഐ.എൻ എൽ
2005 ലെ തദേശ തിരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസ് നേതൃത്വ യു.ഡി എഫി നെ പിന്തുണച്ച ചരിത്രവും പാർട്ടിക്കുണ്ട്
സി.കെ. പി. ചെറിയ മമ്മുക്കേയി പി.എം അബൂബക്കർ ,യു.എ. ബീരാൻ ,എം ജെ i സകരിയ സേട്ട് തുടങ്ങി പ്രഗങ്ങരായ നേതൃനിര സേട്ട് സാഹിബിനൊപ്പമുണ്ടായിരുന്നിട്ടും ക്രിയാത്മകമായ എന്തെങ്കിലും സമൂഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞുവെന്ന് പാർട്ടിക്കവകാശപ്പെടാനാവില്ല
സേട്ട് സാഹിബിന്റെ സ്മരണക്കായി പ്രഖ്യാപിക്കപ്പെട്ട ആസ്ഥാന മന്ദിരവും പദ്ധതികളും എങ്ങുമെത്തിയില്ല എന്നതിനൊപ്പം കടുത്ത മ്പത്തിക അഴിമതിയും തൃത്യത്തിനെതിരെ ഒരു വിഭാഗം ഉന്നയിക്കപ്പെട്ടിരിക്കുന്നു
എസ്.എ. പുതിയ വളപ്പിലിന്റെ റ നിര്യാണത്തോടെ കടുത്ത നേതൃ ദാരിദ്ര്യവും പാർട്ടിയെ അലട്ടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ