*സമൂഹത്തിന് വഴി* *കാട്ടിയ*
*സീതി സാഹിബ്*
കേരളിയ മുസ്ലിം സമൂഹത്തിന്റെ ചിന്താ മണ്ഡലത്തിൽ നവോത്ഥാനത്തിന്റെ തിരി കൊളുത്തിയ മഹാപ്രതിഭയായിരുന്ന കെ.എം സീതി സാഹിബിന്റെ ഓർമ്മകൾക്ക് ഏപ്രിൽ 17 നു അമ്പത്തിയേഴു വർഷം
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ' രൂപീകരണത്തിൽ ഖായിദെ മില്ലത്തിന് കരുത്തായി കൂടെ നിൽക്കുകയും കേരളക്കരയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻറ അമര സ്ഥാനത്ത് ബാഫഖി തങ്ങൾക്കൊപ്പം കരുത്തുറ്റ നേതൃത്വം നല്കുകയും ചെയ്ത സീതി സാഹിബിന്റെ സ്മരണകൾ മരണമില്ലാതെ തുടരുകയാണ്
മുസ്ലിം സമുദായം ആർ ജിച്ച എല്ലാ പുരോഗതിയുടേയും പിന്നാമ്പുറം തേടുമ്പോൾ സീതി സാഹിബ് എന്ന വലിയ മനുഷ്യന്റെ പ്രയത്നത്തിന്റെ മഹത്വവും കരസ്പർശവും നമുക്ക് തിരിച്ചറിയാൻ സാധിക്കും
*വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹപുരോഗതി സാദ്ധ്യമാവൂ എന്നും രാഷ്ട്രീയ ശാക്തീകരണത്തിലൂടെ മാത്രമേ ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ എന്നും തിരിച്ചറിവ് നേടിയ ദീർഘ ദർശിയായിരുന്നു കെ.എം സീതി സാഹിബ്*
ചന്ദ്രിക പത്രത്തിന്റെ ഉദയത്തിലും വളർച്ചയില്യം എന്ന പോലെ എം.എസ്. എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് മലബാറിന്റെ മണ്ണിൽ തുടക്കം കുറിക്കാനും പ്രചാരം നല്കാനും അദ്ദേഹം നല്കിയ സേവനം അതുല്യമാണ്
ഫാറൂഖ് കോളേജിന്റെ ചരിത്ര പശ്ചാതലം ചികയുമ്പോൾ സീതി സാഹിബിന്റെ നാമധേയം ഓർക്കാതിരിക്കാനാവില്ല
കൂടാതെ തിരൂരങ്ങാടി യ ത്തിം ഖാനയുടെയും മറ്റന്നവധി വിദ്യാഭ്യാസ സ്ഥാപനങ്ങുടേയും പള്ളികളുടെയും നിർമ്മാണത്തിൽ സീതി സാഹിബ് നൽകിയ സംഭാവനകളും ചെറുതല്ല
മുസ്ലിം ലീഗ് നയരൂപീകരണത്തിലും ശാസ്ത്രിയമായ സംഘടനാ സംവിധാനത്തിലും സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രഥമ ജന: സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മാതൃകാ പരമാണ് എന്ന് പറയേണ്ടതില്ല
സമുദായത്തിന്റെ സർവ്വ മേലെയിലുമുള്ള പ്രവർത്തനങ്ങൾക്ക് മാർഗരേഖയായിരുന്നു സീതി സാഹിബിന്റെ സർക്കുലറുകൾ
സാമുദായിക ഐക്യവും ഇതര സമുദായ സൗഹാർദവും ഊട്ടിയുറപ്പിക്കാൻ കനത്ത സംഭാവനകൾ നൽകിയ സീതി സാഹിബ് കറ കളഞ്ഞ മതേതര വാദിയും തികഞ്ഞ ദേശ സ്നേഹിയുമായിരുന്നു
വലിയ ഭൂസ്വത്തിൻറെ ഉടമയായിരുന്ന അദ്ദേഹം സർവ്വസ്വവും സമൂഹ പുരോഗതിക്ക് വേണ്ടി ചിലവഴിക്കയായിരുന്നു
കേരള നിയമസഭാ സ്പീക്കറായിരിക്കെ അന്തരിച്ച അദ്ദേഹത്തിന്റെ കയ്യിലിരുപ്പ് രണ്ട് ജോഡി കദർ വസ്ത്രവും , ഏതാനും നാണയ തുട്ടുകളും മാത്രമായിരുന്നു
*മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ