ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ (25/02/18) ഇഹലോക വാസം വെടിഞ്ഞ കാസറഗോഡ് ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് മു പ്രസിഡന്റായിരുന്ന ടി.എച്ച് അബ്ദുല്ല സാഹിബ് ചെമനാടിന്റെ ചരിത്രത്തിൽ വർണ്ണ ലിപികളാൽ കൊത്തിവെയക്കപെടേണ്ട നിസ്വാർത്ഥിയായ കർമ്മ യോഗിയായിരുന്നു
ചെമനാടിൻറ്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ പൂനിലാവ് പോലെ പ്രകാശം പരത്തിയ ടി.എച്ച് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ ആവിർഭാവ കാലം മുതൽ ശാഖാതല പ്രവർത്തനം തുടങ്ങിയ ചെമനാട് പ്രദേശത്ത് മാഹിൻ ശംനാട് സാഹിബിന്റെയും എ.ബി. അബ്ബാസ് കുട്ടി സാഹിബിറ്റേയുമൊക്കെ നേതൃത്വത്തിൽ ആകൃഷ്ടരായി വിദ്യാർത്ഥി കാലഘട്ടം മുതൽ ലിഗ് രാഷ്ടീയത്തെ നെഞ്ചേറ്റിയ ഒരു തലമുറയിലെ പ്രധാന കണ്ണിയായിരുന്നു' സീ ടി.എച്ച്
ടി എച്ച് അബ്ദുള്ള (CTH) എന്ന പഴയ കാല പലചരക്ക് ഹോൾസെയിൽ വ്യാപാരിയെ പുതുതലമുറ വ്യാപാരികൾക്ക് അത്രയ്ക്കും സുപരിചിതനാവണമെന്നില്ല.
കാസറഗോഡ്മർച്ചൻസ് അസോസിയേഷന്റെ ( K VVES) സ്ഥാപക നേതാക്കളിൽ ഒരാളും സംഘടനയുടെ പഴയ കാല ട്രഷററും ആയിരുന്നു.
മത, രാഷ്ട്രീയ, വക ഭേദമില്ലാതെ എല്ലാവർക്കും ഒരു അക്ഷയപാത്രമായിരുന്നു അദ്ദേഹം
. ദാന ധർമ്മങ്ങൾ അധികരിച്ചതിന്റെ പേരിൽ ആരും പാപ്പരായതു കേട്ടിട്ടില്ല പക്ഷേ ഖായിദെ മില്ലത്തിനെ പോലെ സമ്പന്നതയുടെ മടിതട്ടിൽ നിന്നും ഫഖീ റായി മരണപ്പെട്ട ചരിത്രത്തിന്റെ പുനർ പതിപ്പായി മാറുകയായിരുന്നു ഹാജി സി.ടി. ഹസ്സൻകുട്ടിയുടെ പുത്രൻ ടി എച്ച് അബ്ദുല്ല സാഹിബ്
മുസ്ലീം ലീഗിന്റെ എക്കാലത്തെയും മുൻനിര നേതാക്കളിൽ ഒരാളായിരുന്നു.എതാണ്ട് കാൽ നൂറ്റാണ്ട് കാലം ചെമ്മനാട് ഗ്രാമപഞ്ചയാത്ത് മെമ്പറും അതിൽ ഒരു വേള വൈസ് പ്രസിണ്ടന്റം ആയിരുന്നു.ചെമ്മനാട്ടുക്കാർക്ക് ഗൾഫിൽ പോകാനും, വീട് നിർമ്മിക്കുവാനും വിവാഹ അനുബന്ധ ചിലവുകൾക്കും, ആശുപത്രി ചിലവുകൾക്കും എന്നും ഒരു അത്താണി ആയിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിലും അല്ലാത്തപ്പോഴും ജനങ്ങളോടൊപ്പം നിലയുറപ്പിച്ച ജനകീയനായിരുന്നു അദ്ദേഹം
അദ്ദേഹം ഏറെ കാലം താമസിച്ചിരുന്ന ചെമനാട് മുണ്ടാങ്കുളത്തെ വസതി അശരണരുടെ അഭയകേന്ദ്രമായിരുന്നും
ജി.എം ബനാത്ത് വാല സാഹിബ് അടക്കമുള്ള നിരവധി ലിഗ് നേതാക്കൾ ആതിഥേയത്വം സ്വീകരിച്ച് ഈ വസതിയിലെത്തിയിട്ടുണ്ട്
വളരെ ചെറുപ്പത്തിൽ തന്നെ പ്രവർത്തന രംഗത്തിറങ്ങിയ അദ്ധേഹം മാഹിൻ ശംനാട് സാഹിബിറ്റേയും എട്ടും വളപ്പിൽ
അബ്ദുൾ കാദർ സാഹിബിന്റെറയുമൊക്കെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചത് അഭിമാന പൂർവ്വം ഓർക്കാറുണ്ടായിരുന്നു
മുസ്ലിം ലീഗ് പിളർപ്പിന്റെ കാല ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച അദേഹം നിസ്തുലമായ പ്രവർത്തനമാണ് നടത്തിയിരുന്നത്
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റായി കരുത്തുറ്റ നേതൃതം നല്കി
ഏതു പ്രതികൂല സാഹചര്യത്തിലും വേട്ടെണ്ണാതെ ഫലം പറയുന്ന വാർഡ് ആയിരുന്നു ചെമ
നാട് ആറാം വാർഡ്
പ്രസ്തുത വാർഡ് വനിതാ സംവരണം ആകുന്നത് വരെ സ്ഥാനാർത്ഥി ആരെന്ന ചോദ്യവും പാർട്ടിയിലുണ്ടാവാറില്ല അത് ടി. എച്ചിന് സ്വന്തമായിരുന്നു
1979 മുതൽ ' രണ്ടായിരത്തിന്റെ തുടക്കം വരെ ചെമനാട് വാർഡ് മെമ്പറായിരുന്നു ടി.എച്ച്
ചെമനാട് ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായും 'മെമ്പറായം പ്രവർത്തിച്ച അദേഹം മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റേയും വൈ.എം എം.എ യു ടെ യും പ്രവർത്തനങ്ങളിലും ഉയർച്ചയിലും സർവ്വോപരി ചെമനാടിന്റെ സാമൂഹ്യ മണ്ഡലത്തിൽ എമ്പാടും നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ സേവനം ചരിത്രത്തിൽ വിസ്മരിക്കപ്പെടാത്ത വിധം അതുല്യമാണ്
മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.ടി. അഹമ്മദലി സാഹിബിന്റെ പിതൃസഹോദര പുത്രൻ കൂടിയായ
അദ്ദേഹത്തിന്റെ ജനാസ ചെമ്മനാട് ജുമാ മസജിദ് കബർസ്ഥാനിൽ മലബാറിലെ ലീഗ് ചരിത്രത്തിലെ ഉന്നതനായിരുന്ന മാഹിൻ ശംനാട് സാഹിബിന്റെ - ഖബറിനു ചാരെ അടക്കം ചെയ്യപ്പെടുമ്പോൾ തടിച്ച് കൂടിയ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു
സർവ്വ ശക്തനായ നാഥൻ അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ
മുസ്തഫ മച്ചിനടുക്കം
വൈസ് പ്രസിഡന്റ്
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ