ഈ ബ്ലോഗ് തിരയൂ

2020, ജൂൺ 5, വെള്ളിയാഴ്‌ച

ഖായിദെ മില്ലത്തും സി.എച്ചും*

*ഖായിദെ മില്ലത്തും സി.എച്ചും*


ഖായിദെ മില്ലത്ത്  മുഹമ്മദ്‌ ഇസ്മായിൽ സാഹിബിന്റെ     ആശയാദർശങ്ങളോടൊപ്പം   ആ വ്യക്തിത്വത്തേയും  അങ്ങേയറ്റം  സ്നേഹിച്ചിരുന്നു   സി.എച്ച് മുഹമ്മദ് കോയാ സാഹിബ്    

മരം കോച്ചുന്ന തണുപ്പുള്ള ഒരു പാതിരാത്രിയിൽ.  മദിരാശി വിമാന താവളത്തിൽ.   എം. കെ. ഹാജിയെയും സി.എച്ച് മുഹമ്മദ് കോയ സാഹിബിനേയും  മൂടിപ്പുതച്ച കമ്പിളിയുമായി കാത്തിരുന്ന ഖായി ദെ മില്ലത്തിന്റെ കഥ.ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി യിൽ നിന്ന്‌ കേട്ടിട്ടുണ്ട്       

ഇവിടെ കുറിക്കുന്ന കഥ മറ്റൊന്നാണ്       ഖായി ദെ മില്ലത്ത്  ഒരു വേള ട്രെയിൻ മാർഗം   കോഴിക്കോട് വരുകയാണ്   വരുന്ന വിവരം  സി.എച്ചിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു     അതനുസരിച്ച്   കോഴിക്കോട് ലീഗ് ഹൗസിലുള്ള. മമ്മുക്ക യെ    ഇസ്മയിൽ സാഹിബിനെ  സ്വീകരിച്ച്  കൂട്ടി കൊണ്ടുവരാൻ. ഏർപ്പാട്  ചെയ്ത സി എച്ച്  വയനാട്   ചില പരിപാടികൾക്ക്   പോവുകയും ചെയ്തു

പാതിര. വരെ  പരിപാടികൾ ഉണ്ടാവുന്ന   കാലഘട്ടമായിരുന്നു  അത്        പരിപാടിയൊക്കെ കഴിഞ്ഞ്  ഏറെ വൈകി    കോഴിക്കോട്  എത്തിയ സി.എച്ച് നടക്കാവ്  പള്ളിയിലെത്തി     പാതിരയോടടുത്ത സമയത്താണ്    നഗരത്തിലെത്തുന്ന തെങ്കിൽ.   വീട്ടിൽ പോകാതെ    തൊട്ടടുത്ത നടക്കാവ് പള്ളിയിലെത്തി തഹജ്ജുദ് നിസ്കാര മടക്കം നിർവ്വഹിച്ച്  സുബഹി വരെ  അവിടെ തങ്ങി   സുബഹി ജമാത്തത്ത് കഴിഞ്ഞേ  വീട്ടിൽ പോവാറുണ്ടായിരുന്നുള്ളൂ   

സി.എച്ചിനെ  കണ്ട നാട്ടുകാരി ലാരോ  ഓടി വന്ന്    പുറം പള്ളിയിൽ ഇസ്മായിൽ സാഹിബിനെ പോലൊരു വൃദ്ധൻ കിടന്നുറങ്ങുന്നതായി വിവരം പറഞ്ഞു         പെട്ടെന്നാണ്  ഇസ്മായിൽ സാഹിബ് വരുമെന്ന് പറഞ്ഞിരുന്നത്  സി എച്ചിന്റെ ഓർമ്മയിൽ വന്നത്      സി.എച്ച് ചെന്നു. നോക്കുമ്പോൾ.  തന്റെ കോട്ട് ഊരി വെച്ച്  ബനിയനും പൈജാമയും ധരിച്ച് യാത്രയിൽ സ്ഥിരമായി കരുതാറുള്ള തുണി സഞ്ചി തലയിണയാക്കി കിടന്നുറങ്ങുന്നു   സാക്ഷാൽ ഖായി ദെ മില്ലത്ത്          ആ മഹാനായ നേതാവിനരികിൽ  മാപ്പിള നാടിന്റെ സുൽത്താൻ സി.എച്ച്  തന്റെ നേതാവിന്റെ   ചുറ്റും വട്ടമിട്ട് പറക്കുന്ന കൊതുകുകളെ   പേപ്പ റോ മറ്റോ ഉപയോഗിച്ച് ആട്ടിയകറ്റി  അദ്ദേഹത്തിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ.  വീശി കൊടുത്ത്  കൊണ്ടിരുന്നു

സുബഹി ബാങ്കൊലി മുഴങ്ങിയതോടെ    ഉറക്കമുണർന്ന. ഇസ്ലായിൽ സാഹിബ്  നിസ്കാര ശേഷം  സി.എച്ചിനൊപ്പം  വീട്ടിലേക്ക് പോയി     

സി.എച്ച്  ഇസ്മായിൽ സാഹിബിനെ കൂട്ടി കൊണ്ട് വരാൻ.  ഏൽപ്പിച്ചയാൾ.    സ്റ്റേഷനിലെത്തിയപ്പോൾ.  മണിക്കൂറുകൾ വൈകിയാണ് മദ്രാസ് മെയിൽ എത്തുകയെന്നറിഞ്ഞ്   സമയമാവുമ്പോൾ വരാമെന്നോർത്ത്  വീട്ടിലേക്ക്  പോയതായിരുന്നു പക്ഷേ മൂപ്പർ ഉറങ്ങി പോവുകയായിരുന്നു   

സ്റ്റേഷനിൽ ആരെയും കാണാത്ത ഇസ്മായിൽ സാഹിബ്   ഓട്ടോ പിടിച്ച് നേരെ പോയത് ചന്ദ്രികയിലേക്കായിരുന്നു      പാക്കിങ്ങ് ജീവനക്കാരൊഴികെ. മറ്റാരും അവിടെയില്ലാത്തതിനാൽ.  നടക്കാവിൽ സി എച്ചി ന്റെ വീട്ടിൽ എത്തുകയായിരുന്നു    ഗേറ്റിൽ മുട്ടി  അവിടെയാരും തുറക്കുന്നത് കാണാതെ    നേരെ പള്ളിയിൽ ചെന്ന് കിടക്കുകയായിരുന്നു   ഖായി ദെ   മില്ലത്ത്  മുഹമ്മദ് ഇസ്മായിൽ സാഹിബ്        

സി.എച്ച് മന്ത്രിയായിരിക്കെ പേർ സണൽ സ്റ്റാഫിൽ അംഗമായിരുന്ന.  ബഹുമാന്യ സുഹൃത്ത്  അഷ്റഫ് നടക്കാവ് സാഹിബിൽ നിന്നും ഈയടുത്ത്  കേട്ടറിഞ്ഞ.    ഈ കഥ.  ഖായിദെ മില്ലത്തിന്റെ ജന്മദിനത്തിൽ.  കുറിച്ചിടുന്നത്   ഉചിതമായിരിക്കുമെന്ന്  കരുതുന്നു 






*മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ