ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്
കുറിപ്പ് :ഒന്ന്
✍ കണ്ണൂർ സിറ്റിയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലൂടെ ഉയർന്നു വന്ന നിഷ്കാമിയായ
നേതാവാണ്, സിറ്റിക്കാർ 'ഓ. കെ സാഹിബ്' എന്ന് വിളിക്കുന്ന ഒ കെ മുഹമ്മദ് കുഞ്ഞി
സാഹിബ്. ഞാനും എന്റെ സമകാലീനരും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ഒരു ഒറ്റ മുണ്ടും
നിറങ്ങളിലുള്ളജുബ്ബയും ഒരു ഷാളും പുതച്ച്, ഒരു തൊപ്പിയും ബുൾഗാനി താടിയുമുള്ള
മൈക്രോ ഫോണിന്റെ സഹായത്തോട് കൂടി സംസാരിക്കുന്ന ഒരു നിഷ്കളങ്കനായ
മനുഷ്യനായിട്ടാണ്
✍ആമഹാനവർകളുടെ നഖ ചി്ത്രം വരക്കാനുള്ളഎളിയ 'ശ്രമത്തിനാണ് ഈയുള്ളവൻ
ഇവിടെ തുനിയുന്നത്. പരമാവധി നീതി പുലർത്താൻ 'ഞാൻ ശ്രമിക്കാം
✍ 1905 ഓഗസ്റ്റ് മാസത്തിൽ (മുഹറം 10) ആണ് സിറ്റിയിലെ പുരാതനമായ ' ഓവുന്നകത്ത്
കമ്മുക്കകത്ത് സൈനുഞ്ഞിയുടേയും കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖാദിയും അറക്കൽ
സ്വരൂപത്തിന്റെ മതകാര്യ. ഉപദേഷ്ടാവുമായ ഹുസൻ കുട്ടി ഖാളിയുടെയും
മകനായിട്ടായിരുന്നു ജനനം
✍ വളടര ചെറുപ്പത്തിൽ തന്നെ പoനത്തിൽ മികവ് പുലർത്തിയ മുഹമ്മദ് കുഞ്ഞി
പഠനേതര കാര്യങ്ങളിലും കേമനായിരുന്നു.
✍ 1919ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ബിട്ടീഷ് സർക്കാറിനെതിരെ ' തന്റെ ലേഖനങ്ങളിലൂടെയും
വാക്ചാതുരി ' കൊണ്ടും ഞെട്ടിച്ച പരീക്കുട്ടി മുസ്ിയാരുടെ ലഘുലേഖകൾ വിതരണം ചെയ്തു
കൊണ്ട് പഠനമുപേക്ഷിച്ചു കൊണ്ട് 'ഓ.കെ പൊതുരംഗത്ത് കടന്നു വന്നു ലഘുലേഖ വിതരണം
കണ്ണൂരുൾപെടെ മലബാറിന്റെ പല ഭാഗങ്ങളിലും വ്യാപിപ്പിച്ചു. അങ്ങനെ
പൊന്നാനിയിൽഎത്തിപ്പെട്ട 'ഒ.കെ യെ ്ബിട്ടീഷ് 'പോലീസ് അറസ്റ്റ് ' ചെയ്തു . പ്രായം
പരിഗണിച്ച് ഇനി 'ഈ 'ഭാഗത്ത് കണ്ടു പോകരുത് എന്ന ശാസനനയോടെയും , മേലിൽ
ആവർത്തിക്കരുതെന്ന താക്കീതോടെ യും വിട്ടയച്ചു.
കു'റിപ്പ്: രണ്ട്
✍അറസ്റ്റിനു ശേഷം വിട്ടയച്ച 'ഓ.കെ നിരന്തരം സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ .ഏർപ്പെടുകയും
ഖിലാഫത്ത് പ്രസ്ഥാനത്തിൽ ' :ആകൃഷ്ടനാവുകയും വിദ്യാർത്ഥികളോടൊപ്പം ചേർന്ന്
സിറ്റിയിലെ കൊച്ചു യോഗങ്ങളിലെ നിത്യ പ്രാസംഗികനായി മാറി 'ഇംഗ്ലീഷ് ഫ്രഞ്ച് ശക്തികൾ തുർക്കിയെ പങ്കിട്ടെടുത്തപ്പോൾ. ലോക ശ്രദ്ധ പിടിച്ച് പറ്റിയ. പ്രതിഷേധത്തോടൊപ്പം കണ്ണൂർ സിറ്റിയിലും നടന്ന പ്രതിഷേധ യോഗത്തിൽ ഗംഭീര ശബ്ദത്തിനുടമയായ
ഒ.കെ യുടെ ശബ്ദവും. ഉച്ചത്തിൽ
ഉയർന്നിരുന്നു.
✍ 1921ൽ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാല ഉയരുമ്പോൾ. ഒ.കെ കോൺഗ്രസ്സ് പ്രസ്ഥാനത്തിലൂടെയും 'ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും കണ്ണൂരിൽ ചിരപരിചിതനാവുകയം:
പലരുടെയും കൂടെ രംഗം കീഴടക്കുകയം ചെയ്തു കഴിഞ്ഞിരുന്നു. അക്കാലത്തെ കോൺഗ്രസ്സ് വേദികൾ. ഒ.കെ യുടെ ശബ്ദം കൊണ്ട് 'സമ്പന്നമായിരുന്നു
✍ കോൺഗ്രസ്സിന്റെ ഉയർന്ന ' നേതാക്കളാ'ടൊപ്പം.. ചിലവഴിക്കുകയും ''അവരിൽ നിന്നൊക്കെ അറിവ് നേടാനും ഒ.കെ.' ശ്രമിച്ചിരുന്നു
മൗലാന ഷൗക്കത്തലി ബീഗം ഫാത്തിമ ഇസ്രത്ത് ജഹാൻ എന്നീ കോൺഗ്രസ്സ് നേതാക്കൾ കണ്ണൂർ സന്ദർരിച്ചനപ്പാൾ, അവരെ തന്റെ സ്വന്തം നാടായ
സിറ്റിയിൽ കൊണ്ടു. വരാൻ ഓകെ. നടത്തിയ. പ്രവർത്തനം വിസ്മരിക്കാനാവാത്തതാണ്
✍ 1927 വരെ കോൺഗ്രസ്സിന്റെ 'എല്ലാ സമ്മേളനങ്ങളിലും ' കണ്ണൂരിനെ പ്രതിനിധീകരിച്ച് ഓ കെ
പങ്കെടുത്തിരുന്നു.1927 ൽ ഹൈദരാബാദിൽ ചേർന്ന ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ മസ്ലിം
വിരുദ്ധമായ പ്രമേയം മോട്ടിലാൽ നെഹ്രു അവതരിപ്പിച്ചപ്പോൾ രക്തമായി എതിർത്ത. ഒ.കെ നാട്ടിൽ തിരിച്ചെത്തിയ. ഉടനെ
സഹപ്രവർത്തകരുമായി ആലോചിച്ച് കോൺഗ്രസ്സ് ബന്ധം വിഛേദിക്കുകയായിരുന്നു
.
.
കുറിപ്പ്: മൂന്ന്
✍1927 ൽ നകാൺ്ഗസ്സിൽ നിന്നുിം രാജിവെച്ച. ഓ.കെ സാമുദായിക പ്രസ്ഥാനമുണ്ടാക്കാൻ . കോയ കുഞ്ഞി.സാഹിബിനോടൊപ്പം ചേർന് പ്രവർത്തിച്ചു
അക്കാലത്ത് അത് പാഴ് ശ്രമമാണെന്ന ആക്ഷേപവും വിമർശനവും സമുദായത്തിനകത്തു നിന്നു തന്നെയുണ്ടായെങ്കിലും പിൽക്കാലത്ത് അത് 'വിജയ പഥത്തിലെത്തുക തന്നെ ചെയ്തു ജീവിതോപാധി തേടി ഓ.കെ കുറച്ച് കാലം സിലോണിൽ. പ്രവാസ ജീവിതം നയിച്ചുവെങ്കിലും പൊതു പ്രവർത്തന തത്പരമായ ' ആ മനസ്സ് നാട്ടിലെത്താൻ. വെമ്പൽ. കൊണ്ടു
തിരിച്ചെത്തിയ 'ഓ.കെ. വീണ്ടും 'പൊതു രംഗത്ത്: സജീവമായി
അന്താഷ്ട്ര വിഷയങ്ങളെ സംബന്ധിക്കുന്ന പ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ . കോൾമയിർ. കൊള്ളിച്ചു അക്കാലത്തെ പ്രധാന യോഗം കോയിക്കാന്റെ സ്കൂളിന് താഴെ.ഫല സ്ഥീനെതിരിൽ നടന്ന. പ്രതിഷേധ യോഗമാണ് ' കണ്ണൂരിലെ പ്രധാന. പ്രാസംഗികരായ .ഒ. ഹമീദ് സാഹിബ് ,പട്ടുവം മുസ്തഫ സാഹിബ് എന്നിവും ആയോഗത്തിൽ പ്രസംഗിച്ചിരുന്നു
ഇതിനിടയിൽ. ദീനുൽ ഇസ്ലാം സഭയുടേയും
മുസ്ലിം ജമാഅത്തിന്റേയും .. പ്രവർത്തകരൊക്കെ ഭാഗമാക്കായി ്
✍ 1936ൽ 'ഒ.കെ . മുസ്ലിം ലീഗിലേക്ക് 'കടന്നു വന്നു. അന്ന് 'എല്ലാവരാലും വെറുക്കപ്പെട്ട് 'ശോഷിച്ച് നിന്ന മുസ്ലിം ലീഗ് ' പ്രസ്ഥാനത്തിൻെറ ' ഉയർച്ചക്ക് വേണ്ടി കർമ്മ നിരതനായി
കുറിപ്പ്: നാല്
മുസ്ലിം ലിഗലേക്ക് കടന്ന് വന്ന *ഒ.കെ* ത്യാഗനിർഭരമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. പലപ്പോഴും വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ നടന്നും, ചില സ്ഥലങ്ങളിൽ ജലഗതാഗതം ഉപയോഗിച്ചും, ചില ഗ്രാമ പ്രദേശത്തേക് വേനിന്റെ മുകളിൽ കയറിയൊകെ യാത്ര ചെയ്തുമൊക്കെയായിരിന്നു യാത്ര ചെയ്തിരുന്നത്. വായനാട്ടിലുള്ള ചില സ യോഗങ്ങളിൽ അട്ട കടിയേറ്റ് രക്തമൊലിക്കുന്ന കാലുക്കളുമായി *ഒ.കെ*
പ്രസംഗിച്ചിട്ടുണ്ടായിരിന്നു.
സംഘടന യോഗങ്ങൾ പലപ്പോഴും അതാത് പ്രദേശത്തെ പ്രമാണിമാരുടെ വീടുകളിലായിരിന്നു നടത്താറുള്ളത്ത്. അന്നത്തെ ലീഗിന്റെ മുഖ്യ ശത്രുവായിരിന്ന കോൺഗ്രസ് ഇത്തരം യോഗങ്ങൾ നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരിന്നു.
അങ്ങിനെ മലബാറിലെ ഒരു പ്രദേശത്ത് യോഗം ചേരാൻ തിരുമാനിച്ചു.അന്ന് *ഒ .കെ* യോടപ്പം *എ.കെ കാദർകുഞ്ഞി സാഹിബ്, സി.പി. മമ്മു കേയി* തുടങ്ങിയ നേതാക്കളുമുണ്ടാ
യിരിന്നു ളുഹർ നമസ്ക്കാരത്തിൻ ശേഷമാണ് സമയം നിശ്ചയിച്ചത്. എന്നാൽ പതിവ് പോലെ യോഗം പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ എതിരാളിക്കൾ താൽകാലികമായി വിജയിച്ചു.പക്ഷെ സമർത്ഥനായ മമ്മു കേയി സാഹിബിന്റെ ബുദ്ധിയിലൊരു ആശയമുദിച്ചു. അത് ഇങ്ങിനെയായിരിന്
നു.
അസ്ർ നമസ്കാരത്തിനുള്ള ബാങ്ക് *ഒ.കെ* വിളിക്കണമെന്നതായിരിന്നു അത്. ആ ദൗത്യം എറ്റെടുത്ത് ബാങ്ക് വിളിച്ചു. പതിവില്ലാത്ത മാധുരമായ ശബ്ദത്തിലുള്ള ബാങ്കോലി കേട്ട് ആശ്ചര്യപെട്ട് നമസ്ക്കാരത്തിൻ പതിവിൽ കവിഞ്ഞ് ആളുക്കൾ എത്തി. നമസ്കാരത്തിൻ ശേഷം *ഒ.കെ* എഴുന്നേറ്റ് നിന്ന് നമ്മൾ വന്നതിന്റെ ആവശ്യക്ത അറിയിച്ചു. തുടർന്ന് മുൻ നിശ്ചയിച്ച അതേ വീട്ടിൽ തന്നെ യോഗം ചേരുകയും ചെയ്യ്തു.
രാഷ്ട്രിയ പ്രവർത്തനവുമായി യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാള വണ്ടിയിലും ,കട തിണ്ണയിലും, ഉന്ത് വണ്ടിയിലുമൊക്കെ കിടന്നുറങ്ങേണ്ടി
വന്ന അനുഭവവും *ഒ.കെ* യുടെ ജിവിതത്തിൽ പലവെട്ടമുണ്ടായിട്ടുണ്ട്.
കുറിപ്പ് അഞ്ച്
മുസ്ലിം ലീഗിന്റെ അഖിനലന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന. പ്രധാന യോഗങ്ങൾ അറക്കൽ
കോമ്പൗണ്ടിനകത്ത് ഒ.കെ സംഘടിപ്പിച്ചിരുന്നു. ബം ഗാൾ സിിംഹം ഫസലുൽഹഖ്, വീർപൂർ
രാജാവ് തുടങ്ങിയവർ പങ്കെടുക്കുന്ന യാഗങ്ങൾ വളടര പ്രശസ്തിയാർജ്ജിച്ചതുമാണ്.
✍മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പാകിസ്ഥാന്റെ പ്രഥമ
്പധാനമന്ത്രിയുമായിരുന്ന നവാബ് 'സാദാ' ലിയാഖത്ത് അലീ ഖാൻ, മുസ്ലിംലീഗ് നാഷണൽ
ഗാർഡ് തലവൻ നവാബ് സ്വാദിഖ്അലീ ഖാൻ, ബലൂച്ചി നേതാവ് ഖാസിിം മുഹമ്മദ്ഈസ,
മഹമൂോബാദ് രാജാവ് തുടങ്ങിയ നനതാക്കളെ അറക്കൽ കോമ്പൗണ്ടിൽ ഒരുമിച്ച്
അണിനിരത്തിയ യോഗത്തിന്റെ മുഖ്യ സംഘാടകൻ ഒ.കെ തന്നെയായിരുന്നു
മുഹമ്മേലി ജിന്ന മലബാർ സന്ദർരിച്ചനപ്പാൾ കണ്ണൂരിലും ഓ. .കെ.യുടെ നേതൃത്വത്തിൽ യോഗം
സിംഘെിപ്പിച്ചിരുടന്നങ്കിലുിം ജിന്ന സാഹിബിനു ദേഹാസ്വാസ്ഥ്യം സിംഭവിച്ചതിനാൽ
ഉപ്രക്ഷിക്കടപ്പടുകയായിരുന്നു
✍ 1936ൽ കേന്ദ്ര നിയമ നിർമ്മാണ സഭയിനലക്ക് നടന്ന തിരടഞ്ഞെുപ്പിൽ മലബാർ, തെക്കൻ
കർണ്ണാടക, നീലഗിരി നിയോജക മണ്ഡലെിടല മുസ്ിിം ലീഗിന്ടെസ്ഥാനാർത്ഥിയായി സത്താർ
സേഠ് മത്സരിച്ചപ്പോൾ മുഖ്യതിരടഞ്ഞെുപ്പ് പ്രചാരകൻ ഒ.കെ ആയിരുന്നു. കുറിപ്പ് അഞ്ച്
✍ മുഹമ്മേലി ജിന്ന സാഹിബ് മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഒ.കെ ..
മലബാർ മേഖലകളിൽ മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ചു . എങ്കിലും വടക്കേ മലബാർ
തന്നെയായിരുന്നുഓക്കെ യുടെ ' പ്രധാന. പ്രവർത്തന. മേഖല ' അഡ്വ: ഇ കെ മൊയ്തു സാഹിബ്,
അഡ്വ: വി ഖാലിദ് സാഹിബ്, കേയി സാഹിബ്എന്നീ നനതാക്കളും ഒ.കെ. യോടൊപ്പം ഉണ്ടായിരുന്നു. അന്നത്തെ പല. യോഗങ്ങളിലും 'അദ്ധ്യക്ഷ' സ്ഥാനം ഹംസകോയമ്മ 'തങ്ങൾക്കായിരുന്നു
ഒ .കെ എന്ന മുഹമ്മദ് കുഞ്ഞി സാഹിബ്*
_________________________
കുറിപ്: ആറ്
1946 കണ്ണുർ മുൻസിപ്പൽ കൗൺസിൽ അംഗമായ *ഒ.കെ* 1986 വരെ അത് നിലർത്തിയിരിന്നു. 1962ൽ ചികത്സാർത്ഥം മദിരാശിയിൽ പോകേണ്ടി വന്നതിനാൽ ആ തവണ തിരഞ്ഞെടുപ്പിൽ ഒഴികെ.1957ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്ന് *ഒ.കെ* നിയമ സഭയിലേക്ക് മത്സരിചെങ്കിലും *സ: സി.എച്ച്. കാണാരനോട്* പരാജയപ്പെട്ടു.
നിരന്തരമായ പ്രസംഗം അദ്ദ്ദേഹത്തെ ഒരു അർബുദ്ധ രോഗിയാക്കി മാറ്റി. 1962 Sept ൽ അദ്ദ്ദേഹം മദിരാശിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാവുക്കയും കണoനാളം എടുത്തു കളയുകയും ചെയ്തു. ആറ് മാസത്തിൻ ശേഷം ചികിത്സ കഴിഞ്ഞ് വന്ന *ഒ.കെ* വീണ്ടും യന്ത്ര സഹായത്തോടെ മുസ്ലിം ലീഗിന്റെ പ്രസംഗ വേദിക്കളിൽ തിളങ്ങി.അസാമാന്യ ശബ്ദത്തിൽ പ്രസംഗിച്ചിരിന്ന *ഒ.കെ* യുടെ പുതിയ രീതിയെ ജനം പെട്ടന്ന് തന്നെ അംഗിക്കരിക്കുന്നുണ്ടായി.
അകാലത്ത് അറക്കൽ കോബൗണ്ടിൽ *ഒ.കെ* പ്രസംഗിക്കുമ്പോൾ ചേക്കുക്കാന്റെ കുന്ന് എന്നറയപെട്ടിരിന്ന തായതെരു കുന്ന് വരെ കേൾക്കുമായിരിന്നുവെന്ന് അനുഭവസ്ഥർ സാക്ഷിയപെടുത്തുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോക്കുമ്പോൾ തന്നെ *ഒ.കെ* ഒരുപാട് സാമ്പത്തിക ക്ലേശമനുഭവിച്ചി
ട്ടുണ്ടായിരിന്നു. തനിക് ലഭിച്ച കുടുമ്പ സ്വത്തുക്കൾ വിറ്റ് പാർട്ടി പ്രവർത്തനത്തിൻ ചിലവഴിച്ചിരിന്നു. കണ്ണൂർ സിറ്റിയിൽ തന്നെ അദ്ദ്ദേഹത്തിനും സഹോദരിക്കും കൂടി കിട്ടിയ കട മുറികൾ വിറ്റുണ്ടായിരിന്നു. സഹോദരി ചോദിച്ചപ്പോൾ അത് വിറ്റ് പോയി എന്ന് പറയേണ്ടി വന്ന അവസ്ഥ പോലും അദ്ദ്ദേഹത്തിൻ ഉണ്ടായിട്ടുണ്ട്.
പിൽക്കാലത്ത് *ഒ.കെ* യുടെ ' ആത്മാർത്ഥവും, നിസ്വാർത്ഥ്വവുമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞത്ത് *സയ്യിദ് അബ്ദുറഹിമാൻ ബാഫകി തങ്ങൾ, സി.എച്ച്* മുതലായവറായിരിന്നു. ശസ്ത്രക്രിയക്ക് വേണ്ടി *ഒ.കെ* മദിരാശിയിലേക്ക് യാത്ര തിരിക്കുന്ന സന്ദർഭത്തിൽ *ബാഫകി തങ്ങളുടെ* ഒരു പ്രസ്ഥാവന ചന്ദ്രിക പത്രത്തിൽ വന്നിരിന്നു. അത് ഇങ്ങിനെയായിരിന്നു. *മുസ്ലിം ലീഗിന്റെ നെടും തൂണുകളിൽ ഒരാളായ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ് ഒരു ശസ്ത്ര ക്രിയക്ക് വേണ്ടി മദിരാശിയിലേക്ക് പോക്കുകയാണ്. അദ്ദ്ദേഹം സുഖം പ്രാപിച്ച് നമ്മോടൊപ്പം പങ്ക് ചേരാൻ സർവ്വശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.*
അതു പോലെ തന്നെ *ഒ.കെ* മദിരാശിയിൽ പോകുമ്പോൾ റെയിൽവെ സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടിച്ച് കുടി സമാശ്വസിപ്പിച്ചിരിന്നു. ആശുപത്രിവാസ കാലത്ത് *എം.കെ ഹാജി സാഹിബും, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും* പലവട്ടം അശ്വാസ വാക്കുമായി എത്തിയിരിന്നു. രണ്ടര മാസകാലത്തെ ആശുപത്രിവാസത്തിൻ ശേഷം കണ്ണുരിൽ തിരിച്ചെത്തിയ *ഒ.കെ* വീണ്ടും മുസ്ലിം ലീഗ് വേദികളിൽ സജീവമായി.
കുറിപ്പ് 7
ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും .പ്രസ്ഥാനത്തിനും വേണ്ടി ഹോമിച്ച. അദ്ദേഹത്തെ എന്നും സ്മരിക്കടപ്പടേണ്ടതാണ്. മുനിസിപ്പൽ കൗൺസിലർഎന്ന നിലയിലുിം
അദ്ദേഹം നടത്തിയ. സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് ശാരീരികാസ്വസ്ഥതകൾ പോലും
കണക്കിടലെുക്കാതെ മുസ്ലിം ലീഗിന്റെ വേദികളിൽ 'ഒ.കെ യെന്ന. പ്രസംഗ കലയിലെ കുലപതി എന്നും 'നിറ സാന്നിദ്ധ്യമായിരുന്നു
.
✍ മുസ്ിിം ലീഗിന്റെ ്പതിസന്ധിഘട്ടങ്ങളിലെല്ലാം മുസ്ലിം ലീഗ് നേതാക്കൾ. ഓ.കെ യുടെ
ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഏത് വേദിയിലും ഓ.കെ യുണ്ടെങ്കിൽ ആദ്യം പ്രസംഗിക്കാൻ. അവസരം. നൽകി കൊണ്ട് അദ്ദേഹത്തെ ആദരിച്ചിരുന്നു മെഹബൂബെ മില്ലത്ത് '
ഇ്ബാഹിിം സുലൈമാൻ സേഠ്, ഗുലാിം മഹമൂദ് ബനാത്ത് വാല എന്നി നേതാക്കളും ഓ.കെ യെ ഏറെ ആദരിച്ചിരുന്നു
. ഓ.കെ.യുമായിട്ടുള്ളസി.എച്ചിന്റെ ബന്ധം ഒരുഅനുഭവസ്ഥൻ
സാക്ഷ്യപ്പെടുത്തിയത് ഇങ്ങിനെ👇
✍ഓകെ യും ഞാനുിം ഒരു ദിവസം സി.എച്ചിനെ കാണാൻഅദ്ദേഹത്തിന്റെ നടക്കാവിലുള്ള
വീട്ടിൽ. എത്തുന്നത് ' ഉച്ചയ്ക്കായിരുന്നു. അവിടെയെത്തിയപ്പോൾ. സി.എച്ച് ഉച്ച
മയക്കെത്തിലായിരുന്നു. ഞങ്ങൾ കാത്തിരിക്കാൻ തിരുമാനിച്ചു. കുറച്ച് കഴിഞ്ഞ്
അനേഹമുണർന്ന് വരുമ്പോൾ. ഓ.കെ കാത്തിരിക്കുന്നതായിരിന്നു കണ്ടത്. നേരെ ... വന്ന് ഓ.കെ എപ്പോൾ
വന്നുവെന്ന് 'അന്വേഷിക്കുകയും ഒ.കെ കാത്തിരിക്കേണ്ടി വന്നതിൽ. ക്ഷമ ചോദിക്കുകയും
അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ബാവുവിനോട് ഈമനുഷ്യൻ. ഏത് പാതിരാത്രി
വന്നാലും ഞാൻ എത്ര തിരക്കിലായാലും അപ്പോൾ. തടന്നഎന്നെ അറിയിക്കണമെന്ന്
നിർദേശിരിക്കുകയും ചെയ്തു.
✍ മുസ്ിിം ലീഗിന്റെ ത്യാഗിവര്യനായ ഒ.കെ സാഹിബ്, കുടുംബക്കാരുടെ ബലീക്കാക്ക,
സിറ്റികാരുടെ ഒ.കെ മമ്മുഞ്ഞി തങ്ങൾ രണ്ട് പെൺമക്കളുടെയും ഒരു മകന്റേയും പിതാവ്,
1992 ടമയ് 13നു കണ്ണൂർ ജിലലയിടല തളിപ്പറമ്പിലെ മകളുടെ വസതിയിൽ ടവച്ച് മരണമെഞ്ഞു.
✍അദ്ദേഹത്തിന്റെ ത്യാഗ നിർഭരമായ പ്രവർത്തനങൾ. പഴയ കാല. ലീഗ് പ്രവർത്തകർ.
ഇന്നും അനുസ്മരിക്കുന്നു. എന്നാൽ വരും കാല തലമുറക്ക് അദ്ദേഹത്തെ മനസിലാക്കാനും അറിയുവാനും
സൗധങ്ങളൊ ന്നുമില്ലെങ്കിലും എന്തെങ്കിലുമൊരു സ്മാരകം പോലും ഇല്ലാതെ പോയതിൽ സങ്കടമെങ്കിലു മില്ലാതെ പോയത് വലിയഅപാകതയായി തടന്ന നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തെ മാതൃകയാക്കാൻ
പുതു തലമുെക്കു സാധിക്കടട്ട.
(എനിക്ക് ഒ .കെ യെ കുറിച്ചുള്ള വിവരങ്ങൾ തന്നു എന്നെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും
ചെയ്ത. ഞാൻ ഇതുവരെ നേരിൽ കാണാത്ത. എന്റെ സുഹൃത്തും ഒ.കെ യുടെ അനന്തരവനുമായ. പ്രിയപ്പെട്ട. ഒ.കെ. സമദ്കാക്ക് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു)
സാഹിദ് പള്ളിവളപ്പിൽ
ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബിനെ കുറിച്ചുള്ള ' തിരച്ചിലുകൾക്കിടയിൽ ' എഫ് ബി യിൽ കണ്ടെത്തിയ ' നല്ലൊരു കുറിപ്പാണ് ഇവിടെ പങ്കുവെച്ചത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ പോലുമില്ലാതിരുന്ന. സാഹിദ് പള്ളി വളപ്പിൽ. എന്ന കുറിപ്പ് കാരനെ പരിചയപ്പെടാനായി വാട്ട്സ പ്പിൽ തേടിപിടിച്ചപ്പോഴാണ് ഒ.കെ.യെ കുറിച്ച് വസ്തു നിഷ്ടമായും ഹൃദ്യമായും എഴുതിയ ഒ.കെ യുടെ നാട്ടുകാരന്റെ 'രാഷ്ട്രീയം എന്റെയും ഒ.കെ. യുടെയും ഹരിത രാഷ്ട്രീയത്തിന്റെ നേർ വിപരീത 'ദിശയിൽ ചരിക്കുന്ന ചെങ്കൊടി വാഹകനാണെന്ന് എന്തായാലും ആ സുഹൃത്തിനോടുള്ള എല്ലാ കടപ്പാടും നന്ദിയും ഇവിടെ കുറിക്കുകയാണ്'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ