ഖായിദെ മില്ലത്ത് എന്ന. വിശേഷണത്തെ
ജീവിതം കൊണ്ട് അന്വർത്ഥമാക്കിയ കർമ്മ വിശുദ്ധിയുടെ പ്രതിരൂപമായിരുന്ന. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ വേർപാടിന്റെ ' നാൽപത്തിയെട്ട് വർഷം പൂർത്തീകരിക്കപ്പെടുകയാണ് ഏപ്രിൽ അഞ്ചിന് സമ്പന്നമായ 'വ്യാപാര പശ്ചാതല മുള്ളാരു കുടുംബത്തിൽ. മിയാ ഖാൻ റാവുത്തറുടേയും മുഹ്യുദ്ധീൻ ഫാത്വിമയുടെയും പുത്രനായി 1896 ജൂൺ അഞ്ചിന് തമിൾ നാട്ടിലെ തിരുന്നൽ വേലിയിലെ പേട്ടയിൽ ജനിച്ച. ഇസ്മായിലിന്റെ ഏഴാം വയസ്സിൽ 'പിതാവിനെ നഷ്ടപ്പെട്ട. ശേഷം ' മാതാവിന്റെ ശിക്ഷണത്തിലും ' മാത്രൃ കുടുംബത്തിന്റെ തണലിലുമായിരുന്നു ആ ജീവിതം മാതാവിനോടുള്ള അളവറ്റ സ്നേഹം പ്രകടമാക്കാൻ ഇസ്മായിൽ സാഹിബ് ഒരിക്കലും ' മടിച്ചിരുന്നില്ല അവരുടെ പിതാവ് ഖാന്‍മുഹമ്മദ് റാവുത്തര്‍ അക്കാലത്തെ ഏറ്റവും പ്രമുഖ വ്യാപാരികളിലൊരാളായിരുന്നു. അദ്ദേഹമാണ് ഖാഇദേ മില്ലത്തിനേയും സഹോദരന്മാരെയും വളര്‍ത്തിയത്. ഏറെ പ്രതാപിയും വിശ്രുതനായ അഭ്യാസിയുമായിരുന്ന മുഹമ്മദ് റാവുത്തരെ സകല മനുഷ്യര്‍ക്കും ബഹുമാനവും പേടിയുമായിരുന്നു. അദ്ദേഹത്തിന്റെ ചരക്കു വണ്ടികളെ സമീപിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് പോലും ഭയമായിരുന്നുവെന്ന് ഖാഇദേമില്ലത്ത് തന്നെ അനുസ്മരിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സാമൂഹ്യ പ്രവർത്തന തൽപരനായ ഖായിദെ മില്ലത്ത് പതിമൂന്നാം വയസ്സിൽ തന്നെ മദ്രാസ് യംഗ് മുസ്ലിം സൊസൈറ്റിയുണ്ടാക്കുകയും പത്തൊമ്പതാം വയസ്സിൽ ' മജ്ലിസുൽ ഉലമാ എന്ന ' വിദ്യാർത്ഥി കൂട്ടായ്മയുടെ ' ' സംഘാടനവുമായും രംഗത്തു വരികയുണ്ടായി 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.
ഖാഇദേമില്ലത്തിനെ പിതാവ് മദ്രസ മുഹമ്മദീയയില്‍ പ്രാഥമിക പഠനത്തിന് ചേര്‍ത്തതോടൊപ്പംതന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാരോടുള്ള വ്യാപകമായ വെറുപ്പുകാരണം ഇംഗ്ലീഷ് പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മിയാന്‍ ആലിം തന്റെ പുത്രനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടത് പലര്‍ക്കും ഞെട്ടലും അത്ഭുതവുമായിരുന്നു. പില്‍ക്കാലത്ത് ഇംഗ്ലീഷിലും പ്രോജ്ജ്വല പ്രസംഗകനായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ മാറ്റി തീര്‍ത്തതില്‍ പിതാവിന്റെ ഈ ഇടപെടല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ അകാലമരണം മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പിന്നീട് മാതാവും 'ശ്രദ്ധിക്കകയുണ്ടായി. അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സി.എം.എസ് കോളേജിലും തുടര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലും പഠിക്കുവാന്‍ ഖാഇദേമില്ലത്തിന് അവസരമുണ്ടായി. മഹാത്മഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഖാഇദേമില്ലത്ത് അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.
ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന മഹോജ്ജ്വല വ്യക്തിത്വത്തിന്റെ 'വിശാലവും സജീവവുമായ രാഷ്ട്രീയ ജീവിതത്തിന്റെ ' ആരംഭം കുറിക്കപ്പെട്ടതിവിടം. മതലാണ് പ്രസിദ്ധ നിയമജ്ഞനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദിരാശി പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. നിസ്സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കാണ് പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സ് വഹിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലുടനീളം ഉറപ്പ് വരുത്താന്‍ ഇസ്മാഈല്‍ സാഹിബ് കഠിനാദ്ധ്വാനം ചെയ്യുകയുണ്ടായി.
ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി.
തിരുനെല്‍വേലിയിലും പരിസരത്തും പിന്നീട് മദ്രാസ് നഗരത്തിലും ആരംഭിച്ച പൊതു സംരംഭങ്ങളിലെല്ലാം 'ഖായിദെ മില്ലത്ത് ' ഒരനിവാര്യ നാമമായിരുന്നു . പില്‍ക്കാലത്ത് തെന്നിന്ത്യാ തോല്‍വ്യവസായ സംഘത്തിന്റെ സെക്രട്ടറി, സതേണ്‍ ഇന്ത്യ, ചേമ്പര്‍ ഓഫ് കമേഴ്‌സ് ഉപാധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ്, മദിരാശി പോര്‍ട്ട് ട്രസ്റ്റ്, മാര്‍ക്കറ്റിംഗ് ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ്, ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉപദേശക സമിതി തുടങ്ങിയവയിലെ അംഗത്വം തുടങ്ങി ഖാഇദേ മില്ലത്തിന്റെ ബഹുമുഖ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങൾ ധാരാളമാണ് കേന്ദ്ര സര്‍ക്കാരിന്റെ തോല്‍ സംരക്ഷണ സമിതിയിലും സംസ്ഥാന സര്‍ക്കാരിന്റെ കൈത്തൊഴില്‍ ബോര്‍ഡിലും അദ്ദേഹം അംഗമായിരുന്നു. മദിരാശി ഗവണ്‍മെന്റ് നിയമിച്ച ലതര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, വ്യവസായ പ്ലാനിംഗ് കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളും ഖാഇദേ മില്ലത്ത് വഹിക്കുകയുണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. തിരക്കുപിടിച്ച ഔപചാരിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സ്വസമുദായത്തിന്റെ സാംസ്‌കാരികോന്നമനത്തിനും നവീകരണത്തിനുമുള്ള ശ്രമങ്ങളിലും ഖാഇദേ മില്ലത്ത് സജീവമായി പങ്കുകൊള്ളുകയുണ്ടായി. ദക്ഷിണേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ ഉപാധ്യക്ഷനായും മദിരാശി അന്‍ജുമനെ ഹിദായതെ ഇസ്‌ലാം സംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസുകാരനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഇക്കാലമത്രയും മുഹമ്മദ് ഇസ്മായില്‍ സാഹിബ്. വിദേശീയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വര്‍ജിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവാഹ സുദിനത്തില്‍പോലും ആര്‍ഭാട വസ്ത്രങ്ങളൊഴിവാക്കി ഖദര്‍ ധാരിയായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍ 1936 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അപ്പാടെ മാറ്റിമറിച്ചു. തമിഴകത്തിലെ ഏറ്റവും വലിയ ധനാഢ്യരിലൊരാളും സജീവ കോണ്‍ഗ്രസ്സുകാരനുമായ ജമാല്‍ മുഹമ്മദ് സാഹിബായിരുന്നു മദിരാശിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധിജിയുടെ ഉത്തമനുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിനുവേണ്ടി എത്രയോ സമ്പത്ത് വിനിയോഗിച്ച ആളായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജമാല്‍ മുഹമ്മദ് തോറ്റു. എതിരാളിയായ ടി.ടി. കൃഷ്ണമാചാരിക്കായിരുന്നു ജയം. ഒമാൽ മുഹമ്മദ് സാഹിബിന്റെ പരാജയം ഖാഇദേ മില്ലത്തിന് വലിയ മാനസിക. പ്രയാസമുണ്ടാക്കുകയും മുസ്ലിം ലീഗിനോട് ആഭിമുഖ്യം തോന്നാൻ അതൊരു നിമിത്തമാവുകയും ചെയ്തു ജമാല്‍ മുഹമ്മദ് സാഹിബിനോടൊപ്പം ഖാഇദേ മില്ലത്തും കോണ്‍ഗ്രസ്സിനോട് വിടചൊല്ലി.
മുസ്‌ലിം ലീഗില്‍ നേത്ര പദവികൾ ഏറ്റെടുക്കാന്‍ ഖാഇദേ മില്ലത്തിന് ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും. സാഹചര്യങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിതനാക്കി. 1938-ല്‍ മദിരാശി ഡിസ്ട്രിക്ട് മുസ്‌ലിം ലീഗ് പ്രസിഡണ്ടായി ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. 1945ല്‍ മദിരാശി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. 1946 ല്‍ മദിരാശി നിയമ സഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രൊവിന്‍ഷ്യല്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായി. മദിരാശി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഖാഇദേ മില്ലത്തായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് സര്‍വ്വേന്ത്യാ കണ്‍വെന്‍ഷന്റെ അദ്ധ്യക്ഷനും ഇസ്മാഈല്‍ സാഹിബായിരുന്നു. 1947 ഡിസംബര്‍ 13,14 തിയ്യതികളില്‍ സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗണ്‍സില്‍ കറാച്ചിയില്‍ ചേര്‍ന്നു. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടാനും പാക്കിസ്ഥാനിലും ഇന്ത്യയിലും വേറിട്ട രാഷ്ട്രീയ പാര്‍ട്ടികളായി മുസ്‌ലിംലീഗുകള്‍ പ്രവര്‍ത്തിക്കാനും ധാരണയായി. ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഖാഇദേ മില്ലത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ചരിത്ര പ്രധാനമായ ഒരു സംഭവം ഈ കൗണ്‍സില്‍ യോഗത്തിലുണ്ടായി. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പേരില്‍ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. പുറമെ
ഡോണ്‍' പത്രത്തിന്റെ ആസ്തി വഹകളും ഇതില്‍ ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര കണ്ട് വിഹിതം തരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക്മുസ്‌ലിം ലീഗിന്റെ കണ്‍വീനറുമായ ലിയാഖത്ത് അലീഖാന്‍ ചോദിച്ചു. മുഹമ്മദലി ജിന്നയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.'ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ല' എന്നായിരുന്നു ഖായി ദെ മില്ലത്തിന്റെ മറുപടി. അപ്രതീക്ഷിതമായ മറുപടി കേട്ടമ്പരന്ന ലിയാഖത്ത് അലിഖാന്‍ ഒന്നു മയപ്പെടുത്താനായി പറഞ്ഞു. ''എങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കണം. വല്ല ആപത്തോ കഷ്ടനഷ്ടങ്ങളോ നേരിട്ടാല്‍ ഉടനെ വിവരം അറിയിക്കണം'' അക്ഷോഭ്യനായി ഖാഇദേമില്ലത്തിന്റെ മറുപടി : ''നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ'' ഇതായിരുന്നു ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രകൃതം. കണിശമായ സത്യസന്ധതയും കറകളഞ്ഞ നിഷ്‌കളങ്കതയും അചഞ്ചലമായ ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.
1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ പ്രഥമ കൗണ്‍സിലില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍വന്നു. പ്രസിഡണ്ടായി ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ എതിര്‍പ്പാണ് നാനാഭാഗത്ത് നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള കറാച്ചിയിലെ കൗണ്‍സില്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ത്തിരുന്നു.1948 ജനുവരി ഒടുവില്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മദ്രാസിലെത്തി ഖാഇദേ മില്ലത്തിനെ ചര്‍ച്ചക്ക് ക്ഷണിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും മുസ്‌ലിംലീഗ് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന് യോജിപ്പില്ലെന്നും ഖാഇദേ മില്ലത്തിനെ മൗണ്ട്ബാറ്റണ്‍ അറിയിക്കുകയുണ്ടായി. ധീരവും യുക്തി പൂര്‍വ്വകവുമായ മറുപടിയാണ് ഖാഇദേ മില്ലത്ത് നല്‍കിയത്. നെഹ്‌റുവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖാഇദേ മില്ലത്ത് അറിയിച്ചു. അതനുസരിച്ച് ഫെബ്രുവരിയില്‍ തന്നെ ഖാഇദേ മില്ലത്ത് ദല്‍ഹിയില്‍ ചെന്ന് നെഹ്‌റുവുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. നെഹറുവിന് അംഗീകരിക്കാനായില്ലെങ്കിലും ഖാഇദേ മില്ലത്തിന്റെ യുക്തിബന്ധുരമായ ന്യായവാദങ്ങളുടെ മുമ്പില്‍ നെഹ്‌റുവിന് മറുപടിയുണ്ടായിരുന്നില്ല. സുധീരവും സുവ്യക്തവുമായിരുന്നു ഖാഇദേ മില്ലത്തിന്റെ നിലപാടുകള്‍. ഭാവി ഭാരതത്തിൽ ഭരണകർത്താക്കളായിരിക്കുന്നവർ. എല്ലാവരും താങ്കളെ പോലെ ഭരണഘടനയോട് ''കൂറു.കാണിക്കുന്നവരായിരിക്കുമെന്നും എക്കാലവും കോൺഗ്രസ്സ് ' തന്നെയായിരിക്കും അധികാരസ്ഥാനത്തെന്നും താങ്കൾക്കുറപ്പ് പറയാനാവുമോ എന്നുമുള്ള. ഖായിദെ മില്ലത്തിന്റെ നെഹ്റു വിനോടുള്ള ചോദ്യങ്ങൾ. അന്തരീക്ഷത്തെ പോലും പ്രകമ്പനം കൊള്ളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ. എത്ര മേൽ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന് മനസ്സിലാക്കാൻ ഈ സംഭാഷണങ്ങൾ. ധാരാളമാണ് എന്ന് പറയേണ്ടതില്ലല്ലോ
1952ൽ. രാജ്യസഭയിലേക്ക് ' മദിരാശിനിയമസഭയിൽ അഞ്ചംഗങ്ങൾ മാത്രമുള്ള മുസ്ലിം ലീഗ് പ്രതിനിധിയായി മുന്നണി സംവിധാനമൊന്നും ഇല്ലാഞ്ഞിട്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്
അത്ഭുതാവഹമായി അവശേഷിക്കുന്നു
1962 ൽ പോക്കർ സാഹിബിന്റെ പിൻഗാമിയായി നോമിനേഷന് നൽകാൻ പോലും വരാതെ മഞ്ചേരിയിൽ നിന്ന് ശക്തമായ പോരാട്ടത്തിലൂടെ ലോക്സഭാംഗരായത് മറ്റൊരത്ഭുതമായിരുന്നു 1967 ലും 71 ലും വിജയം ആവർത്തിച്ചു ഇസ്മായിൽ. സാഹിബ് പാർലമെന്ററി രംഗത്ത്: തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയുണ്ടായി ഭരണഘടനാ നിമ്മാണ സഭയിലും ലോക്സഭയിലുമെല്ലാം അദ്ദേഹം നടത്തിയിട്ടുള്ള. പ്രഭാഷണങ്ങൾ. കാര്യമാത്ര പ്രസക്തവും ചിന്തോദീപകവുമായിരുന്നു ന്യൂനപക്ഷങ്ങളേയും രാജ്യത്തേയും ബാധിക്കുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു 1972 ഏപ്രിൽ. അഞ്ചിന്റെ ആദ്യ മണിക്കൂറിൽ ആ മഹാമനീഷി മദ്രാസ് സ്റ്റാൻലി ഹോസ്പിറ്റലിൽ വെച്ച് രാജാധിരാജനായ റബ്ബിന്റെ വിളിക്കുത്തരം നല്കി മൺമറയുമ്പോൾ തമിഴകവും മുസ്ലിം ഭാരതവും ഒരു പോലെ കേഴുകയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ